2009, ഡിസംബർ 31, വ്യാഴാഴ്‌ച
!!!പുതുവല്‍സരാശംസകള്‍!!!
2009, ഡിസംബർ 28, തിങ്കളാഴ്‌ച
എയര്‍ ഇന്ത്യയുടെ ക്രൂര വിനോദങ്ങള്‍. ഒരു തുടര്‍കഥ..
2009, ഡിസംബർ 21, തിങ്കളാഴ്‌ച
പാപം ചെയ്യാത്തവര്‍ ഉണ്ണിത്താനെ കല്ലെറിയട്ടെ!
2009, ഡിസംബർ 12, ശനിയാഴ്‌ച
ചാനലുകളേ സ്തുതി!
ഇനി ആടാം പാടാം തടിയന്റവിട നസീറിന്‍ വീര കഥകള്, അതു കഴിഞ്ഞു വെരൊരു സംഭവം ഉണ്ടാകുന്നതു വരെ നമുക്ക് ഇതില്‍ കടിച്ചു തൂങ്ങിക്കളിക്കാം. ശ്രീകാന്ത് പുരോഹിതിനെയുമ്, തീവ്രവാദി സന്യാസിനിയെയും അവരുടെ പുണ്യാശ്രമത്തെയും തല്ക്കാലത്തേക്ക് നമുക്ക് വിസ്മരിക്കാം.ഇടക്ക് ശ്രീശാന്തിന്റെ പന്നിപ്പനിയെയും അവന്റെ അമ്മയുടെ പ്രാര്ത്ഥനയും മേമ്പൊടിക്ക് ചേര്ക്കാം.
ചാനലുകളേ സ്തുതി!
2009, ഡിസംബർ 10, വ്യാഴാഴ്‌ച
പ്രവാസ ജീവിതത്തിലെ കാണാകാഴ്ചകള്‍
ഇത്തരക്കാര്‍ പഴയകാലത്ത് തല്സ്ഥാപനങ്ങളില്‍ കീഴാള ജോലിയിലായിരിക്കും കയറിക്കൂടിയിട്ടുണ്ടാവുക. പക്ഷെ കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിച്ചെടുക്കാനുള്ള ഒരു "പവര്‍" അവര്‍ക്കുണ്ടാവും. അതുപയോഗിച്ചു പരമാവധി സ്വായത്തമാക്കിയെടുക്കും. പാദസേവയുടെയും സ്തുതിപാടലിന്റേയും ഫലമായി ഒരവസരം കിട്ടുമ്പോള്‍ അവര്‍ കുറച്ചു കൂടി നല്ല ഒരു പൊസിഷനില്‍ എത്തിപ്പെടുന്നു.വ്യക്തിപരമായി എനിക്ക് ഇത്തരം കാര്യങ്ങളോടൊന്നും യാതൊരു എതിര്‍പ്പുമില്ല. പക്ഷെ മറ്റുള്ളവരുടെ നിഴലില്‍ കഴിഞ്ഞ ഇവര്‍ ഗ്രഹണ സമയത്ത് വിഷം വച്ച നീര്‍ക്കൊലികളായി മറ്റുള്ളവരുടെ അത്താഴം മുടക്കുവാന്‍ ഒരു കടി കടിക്കുവാന്‍ തക്കം പാര്‍ത്തിരിക്കുന്നു. ഇതിനോടാണ്‍ എനിക്ക് എതിര്‍പ്പ്.
മൂക്കില്ലാ രാജ്യത്ത് രാജാവായ ഈ മുറിമൂക്കന്മാര്‍ തനിക്കു കീഴില്‍ ഒരാള്‍ വന്നു പണിയെടുത്തു തുടങ്ങുമ്പൊളാണ്‍ തങ്ങളുടെ തനി സ്വഭാവം കാണിക്കാന്‍ തുടങ്ങുന്നത്. പ്രത്യേകിച്ചും അവര്‍ സാങ്കേതികമായും അക്കാദമിക്കലായും തങ്ങളേക്കാള്‍ കുറെ മുന്നിലാണെന്ന് കാണുമ്പോള്‍ !
ഒരേ കാബിനില്‍ മുഖാമുഖം ഇരുന്നു ഒരേ ജോലി ചെയ്യുന്ന ഇവര്‍ മനസ്സുകൊണ്ടു മറ്റവനെ തെറിപറയുകയും തരം കിട്ടിയാല്‍ പാര വക്കുകയും ചെയ്യുന്നു. മേല്പറഞ്ഞ കുല്സിത മാര്‍ഗ്ഗങ്ങളിലൂടെ നേടിയെടുത്ത തങ്ങളുടെ സ്ഥാനം ലവന്‍ തട്ടി തെറിപ്പിക്കുമോ എന്ന ഒരു ഭയം അവരെ പിടികൂടാന്‍ അധികം താമസമില്ല. കൂടാതെ ലവന്റെ കഴിവുകളില്‍ ത്രിപ്തിപ്പെട്ട ആരെങ്കിലും ലവനെകൊണ്ടു എന്തെങ്കിലും ജോലി ചെയ്യിക്കാന്‍ കൂടെക്കൂടെ വരികയൊ, ലവനുമായി ഇടപഴകുകയോ ചെയ്യുന്നത് കൂടി കണ്ടാല്‍ പിന്നെ പറയുകയും വേണ്ട. പിന്നെ മറ്റുള്ളവരുടെ മുന്നില്‍ ലവനെ തരം താഴ്ത്തി കാണിക്കുവാനായിരിക്കും അവരുടെ വ്യഗ്രത. ലവന്‍ ആദ്യം ഒന്നും അറിയാത്ത വട്ടപൂജ്യമായിരുന്നു, ഇപ്പോള്‍ "ഓവര്‍ സ്മാര്‍ട്ട്" ആവാന്‍ ശ്രമിക്കുന്നു എന്നും മറ്റും പറഞ്ഞു നടക്കുന്നു.ലവന്റെ കഴിവുകള്ക്കുള്ള അംഗീകാരമായി വല്ല കമ്പ്യൂട്ടര്‍ അപ്ഗ്രേഡിങ്ങോ മറ്റോ സ്ഥാപനത്തിന്റെ മേലധികാരികളില്‍ നിന്നും ഉണ്ടായാല്‍ പിന്നെ പരസ്പരം മിണ്ടാതെ, ഉരിയാടാതെ നടക്കുന്നു. അതെസമയം വിഷവ്യാപനം തടസ്സമേതുമില്ലാതെ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
ഇത്തരക്കാരെ എങ്ങിനെ നേരെയാക്കാം എന്നു ചില അവസരങ്ങളിലെങ്കിലും ഞാന്‍ ആലോചിച്ചിട്ടുണ്ട്. പക്ഷെ പിന്നീട് എപ്പോഴോ അത് എന്റെ ദൌത്യം അല്ല എന്ന സത്യം മനസ്സിലാക്കി പിന്മാറുകയാണുണ്ടായത്.
നമ്മള്‍ നമ്മുടെ കക്കൂസ് ക്ലീന്‍ ചെയ്യാറുണ്ട്, പക്ഷെ സെപ്റ്റിക് ടാങ്ക് ക്ലീന്‍ ചെയ്യാന്‍ ശ്രമിക്കാറില്ല, അതില്‍ സാധാരണ ഗതിയില്‍ ആര്‍ക്കും താല്പര്യം ഉണ്ടാകാറില്ലല്ലോ!
പ്രവാസ ജീവിതത്തില്‍ കാണുന്ന ചില ഇരുകാലി ജീവികളുടെ കഥയാണു് മേല്പറഞ്ഞത്, ആരെയും വിഷമിപ്പിക്കാന്‍ ഒരു താല്പര്യവും ഇല്ല. ആര്‍ക്കെങ്കിലും തങ്ങളാണു് മേല്പറഞ്ഞ വിഷലിപ്തമായ മനസ്സുള്ള ആള്‍ എന്നു തോന്നിയാല്‍ ദയവായി മുഖം ഒന്നു മിനുക്കിയ ശേഷം കണ്ണാടിയില്‍ നോക്കുക
2009, ഡിസംബർ 9, ബുധനാഴ്‌ച
ബാബറി മസ്ജിദ് - വാക്കു പാലിച്ചത് ആര്?
വിചാരിച്ചപോലെ ബി.ജെ.പി - പരിവാര്‍ നേതാക്കളെയെല്ലാം കുറ്റപ്പെടുത്തുന്ന ഒരുപാട് പരാമറ്ശങ്ങള്‍ അതില്‍ ഉണ്ടായിരുന്നു. പാര്‍ലമെന്റില്‍ വക്കുന്നതിനു മുന്പു തന്നെ അത് ചോരുകയും ചെയ്തു! (ആരാ ചോര്‍ത്തിയത് എന്നത് ദുരൂഹം). ബി.ജെ.പിക്കു അവരുടെ മിത(കപട)വാദി നേതാവും മുന്‍പ്രധാനമന്ത്രിയുമായ വാജ്പേയി തിരുമനസ്സിനെ കുറ്റപ്പെടുതിയതിലാണ്‍ കൂടുതല്‍ പ്രതിഷേധം. പണ്ടൊരു പരിവാര്‍ മഹാന്‍ വാജ്പേയി ഒരു മുഖമൂടി ധരിച്ച നേതാവാണെന്നു് പ്രസ്താവിച്ച് മാധ്യമ ശ്രധ നേടിയത് ഈ അവസരത്തില്‍ ഓറ്ക്കുക.
കാര്യങ്ങള്‍ എന്തൊക്കെയായാലും ഒന്നു് നമുക്കെല്ലാം ഉറപ്പിക്കാം - ഈ കേസില്‍ ആരും ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല. ജുഡിഷ്യല്‍ കമ്മീഷ്നെ നിയൊഗിക്കുന്നതു് കാലാകാലങ്ങളിലുള്ള സര്‍ക്കാറുകള്‍ക്ക് ആ പ്രശ്നത്തില്‍ നിന്നും മുഖം രക്ഷിക്കുവാനും ഒരു വേള അതില്‍ നിന്നും രക്ഷപ്പെടാനും മാത്രമാണു്.ഇപ്പോള്‍ ലിബര്‍ഹാന്‍ കമ്മീഷണ്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്ന നേതാക്കളില്‍ ആരും തന്നെ ശിക്ഷിക്കപ്പെടില്ല എന്നതാണു് സത്യം. എതാനും ചില വറ്ഷങ്ങള്‍ക്കു ശേഷം മരണപ്പെടുമ്പോള്‍ എല്ലാവിധ സര്‍ക്കാര്‍ ബഹുമതികളോടും കൂടി സര്ക്കാറിന്റെ ചെലവില്‍ അവര്‍ക്ക് പട്ടടയും സ്മാരകങ്ങളും ഉയര്‍ത്തുകയും ചെയ്യും. അവര്‍ നടത്തിയ കലാപ യാത്രകളുടെ ഇരകളെയൊ, ആ കലാപങ്ങള്‍ കാരണം ഉണ്ടായ പൊതുമുതല്‍ നഷ്ടത്തെയൊ പറ്റി ആരും ഓര്‍ക്കുകയും ഇല്ല.എല്ലാവരും ദേശീയ വ്യക്തിത്വങ്ങളായി വാഴ്ത്തപ്പെടും.ഇനി ഈ പ്രശ്നം അത്ര കണ്ട് ജനങ്ങളില്‍ ഏശുകയില്ല എന്ന് ബി.ജെ.പി നേതാക്കള്‍ തന്നെ പരസ്യമായി സമ്മതിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഒരു തരത്തില്‍ പറഞ്ഞാല്‍ ബി.ജെ.പി. - പരിവാര്‍ നേതാക്കള്‍ വാക്കുപാലിച്ചു എന്നു നമുക്ക് പറയാം. കാരണം അവര്‍ ബാബറി പള്ളി (തര്‍ക്കമന്ദിരം എന്ന് അവര്‍ പറയും) പൊളിക്കും എന്ന് പറഞ്ഞു, അതവര്‍ പൊളിക്കുകയും ചെയ്തു. ഇനി അമ്പലം പണി തല്ക്കാളം മാറ്റി വച്ചിരിക്കുകയാണു്. വേറെ ഒന്നും കൊണ്ടല്ല, സാഹചര്യം അനുകൂലമല്ല - അത്ര തന്നെ! തമ്മിലടി കൊണ്ടു അവരും പൊറുതിമുട്ടിയിരിക്കുകയാണ്. തക്കം കിട്ടിയാല്‍ വീണ്ടും ഭാരതത്തിന്റെ തെരുവുകലില്‍ രാമരഥങ്ങള്‍ വീണ്ടും ഉരുളും, ചോരപ്പുഴകള്‍ വീണ്ടും ഒഴുകും.
ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് ചോറ്ന്ന സമയത്തെ മറ്റൊരു സംഭവ വികാസതിലേക്കു കൂടി ഒന്നു കണ്ണോടിക്കുന്നത് നന്നായിരിക്കും. ഇതേ സമയത്താണു് നമ്മുടെ "ദുര്‍ബലനായ പ്രധാനമന്ത്രി" സിങ്ജി അമേരിക്കന്‍ പ്രസിഡെന്റ് ഒബാമയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. ഏതാനും ചില കരാറുകളില്‍ അവര്‍ ഒപ്പു വച്ചു എന്ന് കേള്‍ക്കുന്നു. അതെന്തൊക്കെയാണെന്ന് ഇപ്പൊഴും ദുരൂഹമായി തുടരുന്നു. ഭാരത സര്‍ക്കാര്‍ ഉദ്ദേശിച്ചതു തന്നെയായിരിക്കണം നടന്നത്. എല്ലാവരും ബാബറി ലിബര്‍ഹാന്‍ ബഹളത്തില്‍ മുഴുകിയിരിക്കുമ്പോള്‍ ചുളുവില്‍ സംഗതി ഒപ്പിക്കുക. അല്ലെങ്കിലും പിന്‍വാതിലിലൂടെ (രാജ്യസഭ) പാര്‍ലമെന്റില്‍ കയറിപ്പ്റ്റി പ്രധാനമന്ത്രി ആയ ഒരു നേതാവു നയിക്കുന്ന ഒരു സര്‍ക്കാറിനു് ജനാധിപത്യത്തെയും ജനങ്ങളെയും തെല്ലും വിലയില്ലാ എന്നു് ഇതിനകം തെളിയിക്കുകയും ചെയ്തിട്ടുണ്ടല്ലോ! ഈ വക ദുരൂഹതകള്‍ തേടി ഒരു മാധ്യമപ്രവര്‍ത്തകരും പോയിക്കണ്ടില്ല. പിണറായി പറഞ്ഞ മാധ്യമ സിന്‍ഡിക്കേറ്റിന്റെ കാര്യം ഇവിടെയാണ്- പ്രസക്തമാവുന്നത്. എല്ലാം കാലാകാലങ്ങളില്‍ ചില സിന്‍ഡിക്കേറ്റുകളാണു നിയന്ത്രിക്കുന്നതും കൈയ്യാളുന്നതും.
മന്ത്രിസഭയെയും, സര്‍ക്കാരിനെയും തേജൊവധം ചെയ്യുവാന്‍ പ്രതിപക്ഷവും, പ്രതിപക്ഷത്തിന്റെ ദുര്‍ബല പ്രധിരോധത്തെ ഒന്നു കൂടി ദുര്‍ബലമാക്കുവാനും, ഇല്ലാതാക്കുവാനും സര്‍ക്കാരുകളും മാധ്യമങ്ങളെ സമര്‍ഥമായി ഉപയോഗിക്കുന്നുണ്ട്. ആര്‍ക്കും ജനകീയ പ്രശ്നങ്ങളും അതിന്റെ പരിഹാര മാര്‍ഗ്ഗങ്ങളും ചിന്തിക്കാനും പറയാന്‍ നേരമില്ല. രാഷ്ട്രീയ നേതാക്കള്‍ എന്ന വര്‍ഗ്ഗം കേവലം ചാനലുകളിലെ ന്യൂസ് റൂമിലെ ഉരഗ ജീവികളായി തരം താഴ്ന്നിരിക്കുന്നു.
2009, നവംബർ 9, തിങ്കളാഴ്‌ച
മുരളീധരനെ എന്തിന് ഭയക്കണം?
2009, ഒക്‌ടോബർ 15, വ്യാഴാഴ്‌ച
നിങ്ങള്‍ പറയൂ!
2009, ഒക്‌ടോബർ 10, ശനിയാഴ്‌ച
കന്നുകാലികളും ചില "ചങ്ങായി"മാരും
2009, സെപ്റ്റംബർ 19, ശനിയാഴ്‌ച
ഈദ് മുബാറക് (ചില ചിന്തകള്‍)
2009, സെപ്റ്റംബർ 10, വ്യാഴാഴ്‌ച
ചെയ്സിംഗ് ദി ഗുണ്ടാസ്!
2009, സെപ്റ്റംബർ 1, ചൊവ്വാഴ്ച
ഓണാശംസകള്‍

2009, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച
മുത്തൂറ്റ് പോള്‍ വധം!
2009, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച
സ്വാതന്ത്ര്യ ദിനാശംസകള്‍
2009, ഓഗസ്റ്റ് 11, ചൊവ്വാഴ്ച
പന്നിപ്പനി, ഇറാനിയന്‍ മാതൃക
2009, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച
വിനോദത്തിനു വേണ്ടിയുള്ള പഠന യാത്രകള്‍
മാധ്യമ ഭീകരത!
2009, ജൂലൈ 28, ചൊവ്വാഴ്ച
ഞാന്‍ എടുത്ത ഫോട്ടങ്ങള്‍ 2
2009, ജൂലൈ 27, തിങ്കളാഴ്‌ച
ഞാന്‍ എട്ടുത്ത ചില ഫോട്ടങ്ങള്‍ 1
ഇവള്‍ ഞങ്ങളുടെ അയല്‍വാസിയാണ്. വീട്ടില്‍ പൂച്ചകള്‍ ആര്ക്കും ഇഷ്ടമില്ലാത്ത ഒരിനമാണ്. പക്ഷെ അവയുടെ പ്രവൃത്തികള്‍ നോക്കി നില്‍ക്കാന്‍ രസമാണ്. ഇവള്‍ ചുമ്മാ മുറ്റത്തുകൂടി പോകുകയായിരുന്നു. ഞാന്‍ ചുമ്മാ ഒന്നു വിളിച്ചപ്പോള്‍ അവിടെ കുറച്ചു നേരം ഇരുന്നു. കയ്യില്‍ ക്യാമറ ഉണ്ടായിരുന്നതുകൊണ്ട് ഒന്നു ക്ലിക്കി. അതാണ് താഴെ കാണുന്നത്..
എന്റെ സഹോദരിയുടെ ഇളയ പുത്രി. തുമ്പി എന്ന് വിളിപ്പേരുള്ള രുമൈസ, ചിപ്ടൂ എന്നും വിളിക്കും. എന്തു കിട്ടിയാലും അവള്ക്ക് അതിന്റെ സ്വാദ് നോക്കണം.
ഈ പടം കാണുമ്പോള്‍ മൂത്തവള്‍ (തച്ചു എന്ന് പേരുള്ള തസ്നി) എന്നെ തല്ലും ഉറപ്പാ...
ഇനിയും ചില പടങ്ങള്‍ ഉണ്ട്. ഇപ്പോള്‍ സമയം പോയി. ഓഫീസ് ക്ലോസ് ചെയ്യും. ഇനി ഒരിക്കല്‍ പോസ്റ്റ് ഇടാം. ബൈ...
ബൂലോഗരോട് ഒരു അഭ്യര്‍ഥന
മീറ്റിന്റെ അവസാനം ഒരു കരിമരുന്നു പ്രയോഗം കൂടി വേണമായിരുന്നു. സാരമില്ല അടുത്ത വര്ഷം നോക്കാം.
2009, ജൂലൈ 13, തിങ്കളാഴ്‌ച
പിണറായി നോട്ട് ഔട്ട്!
2009, ജൂലൈ 11, ശനിയാഴ്‌ച
മാധ്യമ പ്രവര്ത്തനം!
ഈ വാര്‍ത്താ ചാനലുകള്‍ക്ക് ഈയൊരു വാര്ത്ത മാത്രമെ ഉള്ളൂ? കുറെ നേതാക്കന്മാരെ ചുറ്റിപറ്റി ഉപഗ്രഹങ്ങളെ പോലെ ഇവര്‍ കറങ്ങിയടിച്ചു വാര്‍ത്തകള്‍ ഉണ്ടാക്കിയെടുക്കുന്നു. നാട്ടില്‍ എത്രയോ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നു. അതിലൊന്നാണ് പരിസര ശുചിത്വം. അതിനെ പറ്റി ഏതെങ്കിലും ചാനലുകളില്‍ വരുന്നുണ്ടോ?
2009, ജൂലൈ 7, ചൊവ്വാഴ്ച
വേണം നമുക്കൊരു റോഡ് സംസ്കാരം!
2009, ജൂലൈ 5, ഞായറാഴ്‌ച
തിരിച്ചു വരവ്.
2009, ഏപ്രിൽ 27, തിങ്കളാഴ്‌ച
"ആദ്യ"അവസാനം!
2009, ഏപ്രിൽ 22, ബുധനാഴ്‌ച
അവസാനത്തിനു മുന്പ്
2009, ഏപ്രിൽ 15, ബുധനാഴ്‌ച
തീരുന്നതിനു മുന്പ്
- അവളുടെ ആഭരണങ്ങള്‍ എന്റെ വീട്ടില്‍ ഉള്ളത് എത്രയും പെട്ടെന്ന് അവര്ക്കു കിട്ടണം.
- അവളെ എന്റെ വീട്ടിലേക്ക് പറഞ്ഞയക്കില്ല
- ഞാന്‍ അവളെ കാണണം എങ്കില്‍ അങ്ങോട്ട് പോകണം
- കുറെ നാള്‍ ഞങ്ങളെ തമ്മില്‍ അകറ്റി നിര്‍ത്തണം, അങ്ങിനെ അകന്നു നിന്നാല്‍ സ്നേഹം ഉണ്ടാകും! (ഈ ആശയം കണ്ടു പിടിച്ചവനു നോബല്‍ സമ്മാനം കിട്ടാതെ പോയി)
ഇങ്ങിനെ ഒരുപാടു നടക്കാത്ത കാര്യങ്ങള്‍.. മൂത്താപ്പ ഒരു തന്ത്രശാലി ആയിരുന്നത് കൊണ്ടു കൂടുതല്‍ വിശദമായി ചര്‍ച്ചയില്‍ പറയാം എന്ന് നിര്‍ദേശിച്ചു. അങ്ങിനെ ചര്‍ച്ചക്കുള്ള ദിവസം ഒരു ഞായറാഴ്ച (ജൂണ്‍ മാസത്തില്‍) നിശ്ചയിച്ചു. അവിശ്വാസ പ്രമേയ ചര്ച്ച പാര്‍ലമെന്റില്‍ നടക്കുന്നത് പോലെ തോന്നി എനിക്ക്..
അത് അടുത്ത ബ്ലോഗില്‍...
2009, ഏപ്രിൽ 13, തിങ്കളാഴ്‌ച
എം എല്‍ എ സ്ഥാനാര്‍ത്തികളെ തോല്‍പ്പിക്കുക!
2009, ഏപ്രിൽ 4, ശനിയാഴ്‌ച
ഏതാണ് നമ്മുടെ മുന്നണി?
ഒരു പാടു പാര്‍ട്ട്ടികള്‍, സ്ഥനാര്തികള്‍. അധ്വാനിക്കുനവരുടെ പാര്‍ട്ട്ടിയെന്ന ലേബലില്‍ വന്നു മുതലാളിതതിലേക്ക് പോകുന്ന ഇടതു മുന്നണി, പണ്ടേ മുതല്‍ കുത്തക മുതലാളിമാര്‍ക്ക് വേണ്ടി നില കൊള്ളുന്ന കോണ്ഗ്രസ്, ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമുള്ള ബി.ജെ.പി, ദളിത് പിന്നോക്കങ്ങളുടെ ലാലു-പാസ്വാന്‍-മുലായം-മായാവതി തുടങ്ങിയ പാര്‍ട്ടികള്‍, അഴിമതിയില്‍ മുങ്ങിക്കുളിച്ച ജയലളിത പോലുള്ളവരുടെ പാര്‍ടികള്‍, സിനിമ താര പദവി നഷ്ടപെട്ട ചിലരുടെ പാര്‍ട്ടികള്‍, പ്രാദേശിക വാദികളുടെ പാര്‍ടികള്‍, മുസ്ലിംകളുടെ പേരില്‍ കുറെ ആളുകള്‍ക്ക് ഇടക്കിടെ യോഗം ചേര്ന്നു കോഴിബിരിയാണി കഴിക്കാനുള്ള ലീഗ്......ഹമ്മോ വയ്യ!
ചോദ്യം: എന്നും പ്രത്യക്ഷ പരോക്ഷ നികുതികള്‍ ചുമലിലേറ്റി കാലാകാലങ്ങളിലെ ജനവിരുദ്ധ നയങ്ങളുടെ ഇരകളായി ജീവിക്കേണ്ടി വരുന്ന ഇത്തരം പാര്‍ട്ടികളെയും അവയുടെ നേതാക്കളെയും സഹിച്ചു ജീവിക്കുന്ന സാധാരണക്കാരന്റെ പാര്‍ട്ടി / മുന്നണി ഏതാണ്?
ഉത്തരം ബ്ലോഗന്മാരെല്ലാം കൂടി കണ്ടു പിടിക്കുക.
2009, ഏപ്രിൽ 2, വ്യാഴാഴ്‌ച
പത്രധര്‍മം ജനത ദള്‍ സ്റ്റൈല്‍!
2009, ഏപ്രിൽ 1, ബുധനാഴ്‌ച
വഴിത്തിരിവ്
ഹാപ്പി ഏപ്രില്‍ ഫൂള്‍!

2009, മാർച്ച് 30, തിങ്കളാഴ്‌ച
വിദ്യാലയമോ അതോ ..........???!!!
ധര്‍മപുത്രര്‍ സംശയത്തിന്‍റെ നിഴലില്‍
2009, മാർച്ച് 25, ബുധനാഴ്‌ച
ആദ്യത്തെ നാനോ ആര്‍ക്കു കൊടുക്കണം?

2009, മാർച്ച് 23, തിങ്കളാഴ്‌ച
പൊളിഞ്ഞ നാടകം
- അവള്ക്ക് ഒരു കാമുകനുന്ടെന്നു അവര്‍ തന്നെ സ്ഥാപിച്ചെടുക്കുക.
- അതിന്റെ പേരില്‍ എന്നെയും അവളെയും തമ്മില്‍ അടിപ്പിക്കുക.
- അങ്ങിനെ അടികൂടുമ്പോള്‍ ഇടപെടാന്‍ കുറെ "അമേരിക്കയും ഐക്യ രാഷ്ട്ര സഭ പോലുള്ള" ചില ബാഹ്യ കക്ഷികളെ കൊണ്ടു വരിക.
- അങ്ങിനെ അവര്‍ വിചാരിച്ച പോലെ കാര്യങ്ങള്‍ കൊണ്ടെത്തിക്കുക - ഓര്‍ക്കുക "നിനക്ക് ഇതിലും നല്ല ചെക്കനെ ഞാന്‍ കണ്ടു പിടിച്ചു തരാം" എന്ന് പറഞ്ഞ നായ്മുഖനെ!
എന്നാല്‍ ഞാനോ ഉമ്മയോ ഇതൊരു "പ്രശ്നം" ആയിട്റെടുതില്ല. പിറ്റേ ദിവസം തന്നെ ഫോണ്‍ വകുപ്പുമായി ബന്ധപ്പെട്ട് നമ്പര്‍ "നിരീക്ഷണം" നടത്താന്‍ ഏല്പിച്ചു. അതില്‍ പിന്നെ "പ്രസ്തുത കാമുകന്‍" വിളിച്ചതുമില്ല. അവള്‍ പറഞ്ഞറിഞ്ഞു കാണും ഫോണ്‍ നിരീക്ഷണത്തില്‍ ആണെന്ന്. അപ്പോള്‍ പിന്നെ കളി നടക്കില്ലല്ലോ.
പിന്നീട് അവളോട് അതിനെക്കുറിച്ച് ഒന്നും ചോദിച്ചുമില്ല. അവള്‍ ഈ വിഷയം പറഞ്ഞുമില്ല. എന്തായാലും മനസ്സുകള്‍ തമ്മിലുള്ള ആ "ഗ്യാപ്" അങ്ങിനെ തന്നെ നില നിന്നു. ബാങ്ക് ലോണ്‍ പ്രശനം രൂക്ഷമായി. അവസാനം അവളോട് കുറച്ചു ആഭരണം ചോദിയ്ക്കാന്‍ തന്നെ തീരുമാനിച്ചു. അതാണ് ഞങ്ങളുടെ ജീവിതത്തിന്റെ വഴിത്തിരിവായത്... അത് അടുത്ത ബ്ലോഗില്‍.