2009, സെപ്റ്റംബർ 19, ശനിയാഴ്‌ച

ഈദ്‌ മുബാറക് (ചില ചിന്തകള്‍)

അങ്ങിനെ ഒരു റമദാന്‍ കൂടി കടന്നു പോകുന്നു. രമദാനില്‍ നമ്മള്‍ അല്ലാഹുവിനോട് എത്രത്തോളം നീതി പുലര്‍ത്തി? ചിന്തിക്കുക. നമസ്കാരം നോമ്പ് ഹജ്ജ്‌ സക്കാത്ത്‌ എല്ലാം തികഞ്ഞു എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നമ്മളില്‍ കഷ്ടപ്പെടുന്നവനെ നിങ്ങള്‍ കണ്ടോ മനുഷ്യരെ? അവര്ക്കു ഏതെങ്കിലും തരത്തില്‍ നന്മ ചെയ്തുവോ? പ്രായോഗികമായി നമുക്കു ഒന്നും തന്നെ ചെയ്യാന്‍ കഴിയില്ലെങ്കില്‍ മനസ്സുകൊണ്ട് എങ്കിലും അവര്ക്കു അത് ചെയ്തു കൊടുക്കുക, പ്രാര്‍ത്ഥനയുടെ രൂപത്തില്‍. നമ്മളില്‍ എത്ര പേര്‍ സമ്പത്തിനും വരുമാനതിനും അനുസരിച്ച് സക്കാത്ത്‌ കൊടുത്തു? ഓര്ക്കുക സക്കാത്ത്‌ ആരുടേയും ഔദാര്യം അല്ല അത് പാവപ്പെട്ടവന്റെ അവകാശമാണ്.
കൂടാതെ നമ്മളിലെ വിട്ടുപോയ ബന്ധങ്ങളെ കൂട്ടിച്ചേര്‍ക്കുക. അതിനായി പരിശ്രമിക്കുക. അള്ളാഹു തീര്ച്ചയായും കരുനയുല്ലവനാകുന്നു (വിശുദ്ധ ഖുറാന്‍).
നമ്മള്‍ മുസ്ലിം പേരുകള്‍ പേറി നടന്നാല്‍ മാത്രം പോര, മുസ്ലിം എന്നവാക്കിന്റെ അര്ത്ഥം പൂര്‍ണമായി ഉള്‍ക്കൊള്ളണം. വയട്ടിപ്പിഴപ്പിനു വേണ്ടി പ്രസംഗിച്ചു നടക്കുന്ന മത പണ്ഡിതന്മാരെ നിങ്ങള്‍ അവഗണിക്കുക, അറിവ് ഉള്‍ക്കൊള്ളുക അത് ശരിയായ അറിവാണെന്ന് ഉറപ്പു വരുത്തുക, പുരോഹിത മേധാവികളെ തിരസ്കരിക്കുക. അല്ലാഹുവിന്റെ കല്പ്പനകളെയും, അന്ത്യ പ്രവാചകന്‍ (സ) തങ്ങളുടെ ഉപദേശങ്ങളെയും ശിരസ്സാ വഹിക്കുക. സര്‍വോപരി നമ്മുടെ മനസ്സിനെ എപ്പോഴും ശുദ്ധിയായി സൂക്ഷിക്കുക! അശുദ്ധമായ മനസ്സോട് കൂടി എന്തു ചെയ്താലും (നമസ്കാരം, നോമ്പ്, ഹജ്ജ്‌ & സക്കാത്ത്‌ etc..) അതൊന്നും പടച്ചവന്റെ അടുക്കല്‍ സ്വീകരിക്കപ്പെടുകയില്ല.
മാനുഷിക മൂല്യങ്ങളും അതിന്റെ സങ്കല്‍പ്പങ്ങളും വളരെ വെല്ലുവിളികള്‍ നേരിടുന്ന ഈ വേളയില്‍ എല്ലാവര്ക്കും എന്റെ ഈദ്‌ മുബാറക്!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ