2009, ജനുവരി 26, തിങ്കളാഴ്‌ച

ഓര്‍മ്മകള്‍ മേയുന്ന സമയം


രണ്ടായിരത്തി എഴുഫെബ്രവരി നാലിനാണ് ഞാന്‍ ദുബായ് അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. വാതായനത്തിലൂടെ ദുബായ് ടെന്നീസ് കളിസ്ഥലവും മറ്റും മൂടിക്കെട്ടിയ അന്തരീക്ഷത്തിലൂടെ കണ്ടു. ഈ ഭൂമിയില്‍ നിന്നും തിരിച്ചു പോകുമ്പോള്‍ എനിക്ക് ഒരു സാമ്പത്തികവും സാമൂഹികവുമായ ഒരു മേല്‍വിലാസം ഉണ്ടായിരിക്കണേ എന്നാണ് മനസ്സു പ്രാര്‍ത്തിച്ചത്. കാരണം മാന്നാര്‍ മത്തായി സ്പീകിംഗ് എന്നസിനിമയില്‍ അവസാനം കാണിക്കുന്ന സീനിലെ പോലെ തലയ്ക്കു മീതെ തീരാത്ത പ്രശ്നങ്ങളുമായിട്ടാണ്ഞാന്‍ എന്റെ യാത്ര തുടങ്ങിയത്. അതെല്ലാം വഴിയേ പറഞ്ഞു തീര്‍ക്കാം. സാധാരണ ഒരുവിധപെട്ട മലയാളികളും ഗള്‍ഫിലേക്ക് വരുന്നത് ബന്ധുക്കലുടെയോ സുഹൃത്ത്ത്ക്കലുടെയോ സഹായം കൊണ്ടോക്കെയാണ്. പക്ഷെ ഞാന്‍ എന്റെ കൈയിലെ പൈസ കൊടുത്തു എന്റെ ഒരു കൂട്ടുകാരന്റെ സഹായത്താല്‍ വിസ ശരിയാക്കി. കേവലം മൂന്നു മാസത്ത്തിനുള്ള വിസിറ്റ് വിസ. രണ്ടു മാസം കൂടുമ്പോള്‍ ഒരു മാസം കൂടി പുതുക്കി നല്കും. അതിനുള്ളില്‍ എന്തെങ്കിലും ജീവിത മാര്‍ഗം കണ്ടെതിയില്ലെന്കില്‍ നേരെ സ്ഥലം വിടണം. അല്ലാത്ത പക്ഷം ഇവിടത്തെ ഗവര്‍മെന്റിന് പണിയാകും, നമ്മള്‍ക്കും. എന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെയും അവന്റെ സഹോദരന്റെയും സഹായം കൊണ്ടു കയറിക്കിടക്കാന്‍ ഒരു സ്ഥലം കിട്ടി. അങ്ങിനെ ജോലി തെണ്ടല്‍ ആരംഭിച്ചു. രാവിലെ വരുന്ന പത്രങ്ങളും മാറും അരിച്ചു പെറുക്കി അതിലെ ജോലി പരസ്യങ്ങളിലേക്ക് ഇ-മെയില് ഫാക്സ് അയക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. അങ്ങിനെ രണ്ടു മാസത്തെ പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നും ഓരോ കൂടിക്കഴ്ച്ചകള്‍ക്കുള്ള ക്ഷണം ലഭിച്ചു. ദുബായില്‍ മലയാളികളുടെ ഒരു സ്ഥാപനം ആയിരുന്നു. അവിടെയുള്ളവരുടെ മുഖഭാവം കണ്ടപ്പോള്‍ തന്നെ ജോലി കിട്ടില്ല എന്ന് ഉറപ്പിച്ചു. അവിടെ നിന്നും ഷാര്‍ജയിലേക്ക് പോയി. അവിടെ എന്റെ ഒരു ബന്ധു പറഞ്ഞതിന്‍ പ്രകാരം അയാളുടെ കൂട്ടുകാരന്റെ റൂമില്‍ താമസിച്ചു. പിറ്റേദിവസം ഇന്റര്‍വ്യൂവിനു പോയി. ഒരു അറബി പെണ്‍കുട്ടിയാണ് ഇന്റര്‍വ്യൂ ചെയ്തത്. അറിയാവുന്ന കാര്യങ്ങള്‍ മാറി മാറി ചോദിച്ചു, എല്ലാതിനും ഉത്തരവും കൊടുത്തു. അവരുടെ പ്രതികരണം ആശാവഹമായിരുന്നു. പക്ഷെ ജോലി മാത്രം കിട്ടിയില്ല.


ഇതിനിടെ എനിക്ക് ആഥിത്യം അരുളിയ എന്റെ അളിയന്റെയും അയാളുടെ അനുജന്റെയും മുഖം കറുത്ത് തുടങ്ങുകയും സ്വരത്തില്‍ ചില നീരസങ്ങള്‍ വന്നു തുടങ്ങുകയും ചെയ്തിരുന്നു. കാരണം ഈ നാട്ടില്‍ എല്ലാവരും സ്വാര്തന്മാര്‍ തന്നെ. ഒരു തരത്തിലല്ലെന്കില്‍ മറ്റൊരു തരത്തില്‍. അങ്ങിനെ ഒരു ദിവസം എനിക്ക് ജബല്‍ അലി എണ്ണ സ്ഥലത്ത് നിന്നും ഒരു ഇന്റര്‍വ്യൂ കാള്‍ കിട്ടി. ദുബായ് എത്തുന്നതിനു മുന്പുള്ള ഒരു സ്ഥലമാണ് ജബല്‍ അലി. അവിടെ പ്രവേശിക്കണം എങ്കില്‍ പ്രതെയ്ക അനുമതി പത്രം നമ്മള്‍ എവിടെക്കണോ പോകുന്നത് അവിടെ നിന്നും പ്രവേശന സ്ഥലത്തേക്ക് ഫാക്സ് ആയി വരുത്തിക്കണം. അവിടെ ഒരു റഷ്യക്കാരനാണ് ഇന്റര്‍വ്യൂ ചെയ്തത്. അയാള്‍ക്ക് എന്നെ ഇഷ്ടപ്പെട്ടു. പിറെ ദിവസം വിളിച്ചു എത്രയും പെട്ടെന്ന് ജോയിന്‍ ചെയ്യാന്‍ പറഞ്ഞു. അവിടെ ജോലി വളരെ കൂടുതല്ലയിരുന്നു. കൂടെ ഒരു തമിഴനും ഒരു മലയാളിയും ഒരു ഫിലിപ്പിനി മധ്യവയസ്കയും ഉണ്ടായിരുന്നു. ഇന്ത്യക്കാരുടെ തനി നിറം മലയാളിയുടെയും പാണ്ടിയുടെയും സഹകരണത്തില്‍ നിന്നും മനസിലായി. കാരണം നിര്ധയവും നിരന്തരവുമായി എനിക്ക് അവര്‍ പാര ഒന്നിന് പുറകെ ഒന്നായി തന്നു കൊണ്ടിരുന്നു. ഒരാഴ്ച കൊണ്ടു എനിക്ക് അവിടം മടുത്തു.

ഇതിനിടെ അബു ദാബിയിലെ ഒരു പ്രശസ്ത കമ്പനിയില്‍ നിന്നും എനിക്ക് ഒരു ഇന്റര്‍വ്യൂ കാള്‍ വന്നു. ഞാന്‍ അത് അറ്റന്‍ഡ് ചെയ്തു. അത് കാരണം കുറച്ചു വൈകിയാണ് ജബല്‍ അലിയില്‍ ഓഫീസില്‍ എത്തിയത്. അതിനിടെ എന്നെ വിളിച്ചു അവര്‍ പറഞ്ഞു മോന്‍ ഇനി ജോലിക്ക് വരേണ്ട എന്ന്. പക്ഷെ അഞ്ചു ദിവസം അവിടെ ജോലി ചെയ്ത കൂലി വാങ്ങിക്കാനും എന്റെ സാധന സാമഗ്രികള്‍ (ഒരു ബാഗ് മാത്രം) എടുക്കുവാനും ഞാന്‍ വീണ്ടും അവിടെ എത്തി. പൈസയും വാങ്ങി തിരിച്ചു പൊന്നു. തിരികെ ഞാന്‍ റൂമില്‍ എതിയപോള്‍ എല്ലാവരുടെയും മുന്‍പില്‍ ഞാന്‍ ഒരു ക്രിമിനല്‍ ആയി. നല്ല ഒരു ജോലി വിട്ടു ചാടി വന്നിരിക്കുന്നു - എണ്ണ ഭാവത്തില്‍ എല്ലാവരുടെയും വേരുപ്പര്‍ന്ന നോട്ടം. ഞാന്‍ എത്രയും വേഗം മറ്റൊന്ന് ശരിയാകനെ എന്ന് പ്രാര്‍ത്തിച്ചു - എളുപ്പമല്ല എന്നറിഞ്ഞു കൊണ്ടു തന്നെ. അങ്ങിനെ എന്റെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ടു. ജബല്‍ അലിയില്‍ നിന്നും വന്നതിന്റെ ഏഴാം ദിവസം എനിക്ക് അബു ധബിയില്‍ ഒരു സ്ഥാപനത്തില്‍ നിന്നും ഒരു കാള്‍. ചുരുക്കി പറയട്ടെ, വിജയകരമായി ആ കടമ്പ ഞാന്‍ കടന്നു. ഇതെഴുതുന്ന വരെയും അവിടെ തന്നെ ജോലിയെടുക്കുന്നു. ചെറിയ ചില പാരകള്‍ ഉണ്ടെന്‍കിലും അതെല്ലാം നേരിടാന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞു . ഒരു പ്രാവശ്യം അവധിക്ക് നാട്ടില്‍ പോയി വീട്ടുകാരെ എല്ലാം കണ്ടു, ചില സാങ്കേതിക പ്രശ്നങ്ങള്‍ ഒക്കെ തീര്‍ക്കുവാന്‍ ഉണ്ടായിരുന്നത് എല്ലാം തീര്ത്തു. തിരികെ എത്തി.


ഇനി എന്നെ പറ്റി ചില വ്യക്തി പരമായ സത്യങ്ങള്‍.

വിവാഹം - രണ്ടു പ്രാവശ്യം കഴിക്കേണ്ടി വന്നു - രണ്ടും പരാജയം -വിവാഹ മോചനം -

ആധ്യതെത് എളുപ്പം രണ്ടാമത്തേത് ഒരു യുദ്ധം നടത്തി കൂടെയുള്ളവര്‍ പുറകില്‍ നിന്നു കുത്തിയപ്പോള്‍ ഓടി പോരേണ്ടി വന്നു. ഒരുപക്ഷെ അതായിരിക്കാം എന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായ വഴിത്തിരിവായത്. അതെ പറ്റി അടുത്ത ബ്ലോഗില്‍ പറയാം. വായിക്കുന്നവര്‍ ഒരു കാര്യം ശ്രദ്ധിക്കുക ഞാന്‍ ആരെയും പേര്‍ പറഞ്ഞു വേദനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നെ വേദനിപ്പിക്കുന്നതില്‍ ചിലര്‍ എപ്പോഴും സന്തോഷം കണ്ടെത്തുന്നു. എന്റെ ജീവിതത്തില്‍ സംഭവിച്ചത് എല്ലാം നല്ലതിനാണെന്ന് ഞാന്‍ കരുതട്ടെ. അതി ഭീകരമായ പ്രതിസന്ധികളില്‍ തളരാതെ നിന്നു സ്വന്തം ആരോഗ്യം പോലും നോക്കാതെ കോടതികളിലും വക്കീല്‍ ആപ്പീസുകളിലും ഓടി നടന്നു എന്റെ നന്മക്കായി പരിശ്രമിച്ച എന്റെ മാതാവിനോടുള്ള എന്റെ കടമ ഞാന്‍ എന്ത് ചെയ്താണ് തീരുക്കുക?? കൂടാതെ എന്റെ പുറകില്‍ ഉറച്ചു നിന്ന സഹോദരി, എന്റെ വിരളില്ലെന്നവുന്ന സുഹൃത്തുക്കള്‍ എല്ലാവര്ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നു.

ശേഷം എന്റെ വിശേഷങ്ങള്‍, ചിന്തകള്‍ എല്ലാം വരുന്ന ബ്ലോഗുകളില്‍ ഉണ്ടാകും.