2009, ഫെബ്രുവരി 28, ശനിയാഴ്‌ച

കുട്ടിയും ബക്കറ്റും പിന്നെ ഗോര്‍ബച്ചെവും

ഒഴിവുസമയത്ത് ബോറടി മാറ്റാന്‍ ചില ഹോബികള്‍ നമുക്കെല്ലാം ഉണ്ടല്ലോ. അതില്‍ പ്രധാനമാണ് ചാനലുകളിലെ ഹാസ്യ (ചിലപ്പോള്‍ "പരിഹാസ്യവും") പരിപാടികള്‍. എന്നാല്‍ ഇപ്പോള്‍നമുക്ക് അതെല്ലാം വേണ്ട എന്ന് വക്കാന്‍ സമയമായിരിക്കുന്നു. നമ്മുടെ നേതാക്കന്മാര്‍ ബക്കറ്റില്‍ വെള്ളം കോരി കുട്ടിയും ഗോര്‍ബചെവും കളിക്കുന്നു. ഒരാള്‍ ഒരു പ്രസ്താവന ഇറക്കിയാല്‍ അടുത്തയാള്‍ അതിന് മറുപടി. ഇവര്‍ക്കെല്ലാം പാര്‍ടിയിലെയും ഭരണത്തിലേയും പദവികള്‍ വിട്ടൊഴിഞ്ഞു വെള്ളം കോരി കളിച്ചു കൂടെ. വെള്ളം കിട്ടിയില്ലെന്കില്‍ ചെളി ആയാലും മതി. ചെളി വാരി എറിയുന്നവന്റെ കൈയും കൊല്ലുന്നവന്റെ മേലും എന്തായാലും അഴുക്കു പുരളും. നമുക്ക് അതെല്ലാം ചാനലുകളില്‍ കണ്ടു ആസ്വദിക്കുകയും ചെയ്യാം. സിനിമാല, കോമഡിയും മിമിക്സും ..., എങ്കിലും എന്റെ ഗോപാല....തുടങ്ങിയ ഹാസ്യ പരിപാടികള്‍ ചാനലുകള്‍ നിറുത്തി വക്കും. എന്തായാലും സാധാരണക്കാരുടെ നികുതി പണത്തിന്റെ പുറത്തും പാവപ്പെട്ട (മുതലാളിമാരും ഉണ്ട് അക്കൂട്ടത്തില്‍) തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംഭാവനയുടെ പുറത്തും കാട്ടി കൂട്ടുന്ന ഈ വക കോപ്രായങ്ങള്‍ നമ്മുടെ നേതാക്കന്മാര്‍ നിര്‍ത്ത്തിയെ തീരൂ. അല്ലെങ്കില്‍ ജനങ്ങള്‍ അത് നിറുത്തുവാന്‍ ഇടപെടണം.
റിവേര്‍സ് സ്വീപ്:- ഒരു "പൌഡര്‍ കുട്ടപ്പന്‍" നയിക്കുന്ന മറ്റൊരു യാത്ര അനന്തപുരിയോടടുക്കുന്നു. അവിടെയും ഒരു കുട്ടി (കാരണവര്‍) ഉണ്ടാകും. അദ്ധേഹത്തിന്റെ തിരുവായില്‍ നിന്നും എന്തൊക്കെയാണാവോ പൊഴിയുന്നത്. അത് കഴിഞ്ഞു അദ്ധേഹത്തിന്റെ മകന്‍ വക യാത്ര (നിരാശ യാത്ര) എതിചെയും. എരിവും പുളിയും ഉപ്പും എല്ലാം വരും നാളുകളില്‍ കേള്ക്കാം. സാധാരണക്കാരന്റെ ഒരു വിധി!!!!!

2009, ഫെബ്രുവരി 26, വ്യാഴാഴ്‌ച

നവകേരള യാത്ര & റാഗിങ്ങ് കേസ്

നവകേരള യാത്ര അവസാനിച്ചു. മുഖ്യമന്ത്രി യാത്രയില്‍ പന്കെടുക്കുമോ ഇല്ലയോ എന്നഒരു വിഷയത്തില്‍ മാത്രം കടിച്ചു തൂങ്ങി മാധ്യമ പ്രവര്ത്തനം നടത്തുന്ന ഒരു കൂട്ടം മാധ്യമ തൊഴിലാളികളെയാണ് നാം കഴിഞ്ഞ കുറെ ദിവസങ്ങളിലായി പത്രത്തിലൂടെയും ചാനലുകളിലൂടെയും കണ്ടു കൊണ്ടിരുന്നത്. ഹാവൂ സമാധാനം! എന്ന് സാധാരണ കേരളീയന് ആശ്വസിക്കാം. മുഖ്യമന്ത്രി അച്ചടക്കമുള്ള ഒരു പാര്‍ടി "ഉല്‍പ്പന്നം" തന്നെ എന്ന് പന്കെടുതതിലൂടെ തെളിയിക്കുകയും ചെയ്തു - അതിന്റെ പുറകില്‍ എന്തൊക്കെ കളികള്‍ നടന്നിട്ടുണ്ടോ അതൊന്നും എവിടെ വിഷയമാക്കെന്ടതില്ല. പൊതു തെരഞ്ഞെടുപ്പിന്റെ കേരള എഡിഷന്‍ ആയ ട്വന്റി ട്വന്റി (ഇരുപത് ലോകസഭ സീറ്റുകള്‍) മല്‍സരത്തില്‍ മുഖ്യമന്ത്രി തന്നെ ഇടതു മുന്നണിയെ നയിക്കുമെത്രേ! ഒന്നാലോചിച്ചു നോക്കുക. ഏതൊരു കെണിയാണ്. മുഖ്യമന്ത്രിക്ക്‌ ഇതിലും നല്ല ഒരു കെണി എതിര്‍ വിഭാഗത്തിന് ഒരുക്കാന്‍ കഴിയില്ല. അതായത് തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി തോറ്റാല്‍ പ്രചരണം നയിച്ച സഖാവ് അച്യുതാനന്ദന്റെ തലയില്‍ എല്ലാ ഉത്തരവാദിത്തവും കെട്ടി വക്കാന്‍ ഇതിലും നല്ല ഒരു അവസരം കിട്ടുമോ? ഇനി തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാനെന്കില്‍ അത് ഔദ്യോഗിക വിഭാഗത്തിന്റെ അക്കൌണ്ടില്‍ വരവ് വക്കുകയും ആകാം. മുഖ്യമന്ത്രി അപ്പോഴും പാര്‍ട്ടി ഉല്പന്നം തന്നെ ആയിരിക്കും.
എന്തായാലും അവരുടെ പോളിറ്റ് ബ്യുരോയുടെ പ്രവര്ത്തനം കൌതുകമുള്ള ഒരു കാര്യം തന്നെയാണ്. കുറെ അപ്പൂപ്പന്മാര്‍ "രാജധാനി ദില്ലി" യില്‍ പോയി മഞ്ഞു കൊണ്ടിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചായയുംകൊടുത്തു സമ്മേളിക്കും. എന്നിട്ട് പ്രമേയം പാസ്സാകുന്നതോ. പകല്‍ പന്ത്രണ്ടു മണി സമയത്തിനെ രാത്രി പന്ത്രണ്ടു മണി ആയി കണക്കാക്കി എല്ലാവരും അന്ഗീകരിക്കണം. അപ്പൂപ്പന്മാര്‍ എല്ലാവരും അത് കണ്ണും പൂട്ടി അംഗീകരിച്ചു അടുത്ത ദിവസം കിട്ടുന്ന വണ്ടിക്കു വീട് പിടിക്കുന്നു. ഒരു കാര്യം വ്യക്തം കൊണ്ഗ്രെസ്സ് പ്രവര്‍ത്തക സമിതിയെക്കാലും കുറച്ചു കൂടി ആക്റ്റീവ് ആണ് പോളിറ്റ് ബ്യുറോ!
വിവാദമായ റാഗിങ്ങ് കേസിന്റെ വിധി വന്നുവല്ലോ. മൂന്നു പ്രതികള്‍ മാത്രം ശിക്ഷിക്കപെട്ടു. ബാക്കിയുളവര്‍ നിയമത്തിന്റെ പഴുതിലൂടെ രക്ഷപെട്ടു. ഓരോ ശരാശരി മലയാളിക്കും ആശങ്ക (ലീഗിന്റെ ആശങ്ങയല്ല) വേണ്ട ഒരു കാര്യമാണിത്. സ്വന്തം മക്കളെ കഷ്ടപ്പെട്ട് വിദ്യാഭ്യാസം നല്കി നല്ല നിലയില്‍ എത്തിക്കാന്‍ വേണ്ടി പ്രൊഫഷണല്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലേക്ക് പറഞ്ഞയക്കുന്ന രക്ഷിതാക്കള്‍ക്കും അവിടേക്ക് പ്രവേശിക്കുന്ന വിധ്യാര്തികള്‍ക്കും എന്തൊക്കെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നിരിക്കണം. എല്ലാം ചില നരാധമാന്മാരുടെ കാമഭ്രാന്തിനു മുന്‍പില്‍ കൊഴിഞ്ഞു വീണു. റാഗിങ്ങ് നടത്തിയാല്‍ ചുരുങ്ങിയത് പത്തു വര്ഷം എങ്കിലും ശിക്ഷ കൊടുക്കണം. പക്ഷെ പണവും സ്വാധീനവുമുള്ള പ്രതികള്‍ ഇതെല്ലാം അതിജീവിച്ചു കടന്നു കലയും എന്ന ഒരു പേടി നമുക്കെല്ലാം ഉണ്ട്.
നവകേരള യാത്രയുടെ ബഹളത്തിനിടയില്‍ റാഗിങ്ങ് കേസിനു അല്പമായ ഒരു പ്രാധാന്യം മാത്രമാണ് നമ്മുടെ മാധ്യമ ലോകം കല്‍പ്പിച്ചു നല്കിയത്. ഈ സമീപനം മാറ്റത്തിന് വിധേയമാകണം. ഞാനും നിങ്ങളും ഉള്പ്പെടുന്ന കേരള സമൂഹത്തില്‍ എല്ലാം ഒരു തരം കാപട്യമാണ്. നമ്മള്‍ എല്ലാവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ കപട മുഖങ്ങള്‍ അണിയുന്നു. അല്ലെങ്കില്‍ അതിനുള്ള സാഹചര്യം നമ്മള്‍ അറിഞ്ഞോ അറിയാതെയോ ഒരുക്കുകയും ചെയ്യുന്നു. ഈ അവസരത്തില്‍ ഏഷ്യാനെറ്റിലെ കണ്ണാടിയിലെ താടിക്കാരന്‍ പറഞ്ഞ പോലെ "കൂലന്കശമായി" ചിന്തിക്കുക എന്താണ് പ്രധിവിധി? ഒരു കാര്യം വ്യക്തം ഭ്രാന്ത് ചങ്ങലക്ക്‌ തന്നെ!

2009, ഫെബ്രുവരി 24, ചൊവ്വാഴ്ച

കഥ തുടരുന്നു...

എന്റെ കഥ തുടരുകയാണ്. താളപ്പിഴകല്‍ക്കിടയിലും എന്നാലാവുന്ന തരത്തിലെല്ലാം അദ്ജെസ്ട്ചെയ്യാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിരുന്നു. ചിലപ്പോഴൊക്കെ അവള്‍ ഞാനും എന്റെ കുടുംബവുമായും വളരെ നല്ല രീതിയില്‍ വര്‍ത്തിച്ചിരുന്നു, പക്ഷെ അവളുടെ ആളുകള്‍ ആരെങ്കിലും ഫോണ്‍ വഴിയോ മറ്റോ അവളുമായി ബന്ധപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ കുറെ നേരത്തേക്ക് ഒരു തരം "മൂഡ് ഓഫ്" ആണ്. കാരണം അവരുടെ ഒരു തരം "കുത്തിവെപ്പ്" തന്നെ. മുഖം കൂര്പിച്ചു പിടിച്ചു ഒന്നു രണ്ടു ദിവസം നടക്കും. പിന്നീട് ഞാന്‍ തന്നെ മുന്‍കൈയെടുത്ത് "സോള്‍വ്‌" ആക്കും. അവളുടെ ബന്ധുക്കള്‍ ആരെങ്കിലും വന്നാല്‍ അവര്‍ കുറെ നേരം അവളെ മാറ്റി നിര്ത്തി ചില "കുശുകുശുപുകള്‍" നടത്തുക പതിവായിരുന്നു.
അവരുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടണ്ട എന്നതായിരുന്നു എന്റെ നയം. ഞാന്‍ അതിനെ പറ്റിചോദിച്ചിട്ടുമില്ല. അങ്ങിനെ ഞങ്ങള്‍ ദിവസങ്ങള്‍ തള്ളി നീക്ക്കി കൊണ്ടിരുന്നു. ഈ അവസരത്തില്‍ പറയട്ടെ ലൈംഗിക ജീവിതത്തെ കുറിച്ചു അവളുടെ അറിവുകള്‍ വട്ട പൂജ്യം എന്നതിലുപരി അറിവുകേടുകളുടെ ഒരു കൂമ്പാരം ആയിരുന്നു. എവിടെ നിന്നോ കിട്ടിയ വികലവും തെറ്റിധാരണ ജനകവുമായ ചില അറിവുകള്‍ ആണ് അവള്‍ക്ക് ഉണ്ടായിരുന്നത്. ഈ അവസരത്തില്‍ എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പകര്ന്നു കൊടുത്ത് പരിമിതമായ ഞങ്ങളുടെ ജീവിത കാലത്തെ കഴിയുന്ന വിധം ആസ്വദിച്ചു. ആദ്യമൊക്കെ അതിന്റെ ബഹുമാനം അവള്‍ക്ക് എന്നോട് ഉണ്ടായിരുന്നു എങ്കിലും, അവളുടെ മാതാപിതാക്കളും ബന്ധുക്കളും അവളില്‍ കുത്തി വെച്ച വിഷത്തിന്റെ ശക്തിയെ പ്രതിരോധിക്കാന്‍ ആ ബഹുമാനത്തിനു കഴിഞ്ഞില്ല.
എന്റെ ഉമ്മനെ ആദ്യമൊക്കെ അവള്‍ക്ക് നല്ല ബഹുമാനമായിരുന്നു. ഞാന്‍ എന്റെന്കിലും തീരുമാനം ഉമ്മയുമായി ആലോചിച്ചായിരുന്നു എടുത്തിരുന്നത്. പക്ഷെ അവള്‍ അതിലുള്ള എതിര്‍പ്പ് പ്രത്യക്ഷമായി പ്രകടിപ്പിച്ചിരുന്നില്ല. ഞങ്ങളുടെ കുടുംബത്തിന്റെ ചുമരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങേണ്ട കാര്യങ്ങള്‍ അവള്‍ അവളുടെ വീട്ടില്‍ അതെ പോലെ പകര്‍ത്തി നല്കി. കൂടാതെ ഞാന്‍ ജോലിക്ക് പോകുന്നത് അവര്‍ക്ക് ഇഷ്ടമുള്ള കാര്യമായിരുന്നില്ല. ഞാന്‍ അവരുടെ കുടുംബത്തിനു വേണ്ട സഹായങ്ങളൊക്കെ ചെയ്തു "അക്കരെയും ഇക്കരെയും" ആയി നിന്നൂടെ എന്ന് വരെ അവര്‍ ചോദിയ്ക്കാന്‍ തുടങ്ങി. അതായത് അവരുടെ അജണ്ട പതിയെ പുറത്തു വരാന്‍ തുടങ്ങി. ഞാന്‍ പറഞ്ഞുവല്ലോ ആദ്യം അവര്‍ക്ക് വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങികൊണ്ട് വരന്‍ ഒരു വേലക്കാരനെയും അവള്‍ക്ക് ഒരു ഭര്‍ത്താവിന്റെ ഉദ്യോഗം നോക്കാന്‍ ഒരാളെയും ആയിരുന്നു വേണ്ടിയിരുന്നത്.
എനിക്ക് കുറച്ചു കടങ്ങള്‍ ഉണ്ടായിരുന്നത് ഞാന്‍ മുന്‍പത്തെ പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ. അവള്‍ക്കനെന്കില്‍ ആവശ്യത്തിലധികം സ്വര്‍ണാഭരണങ്ങളും. അതില്‍ നിന്നും കുറച്ചു ഡിസ്പോസ് ചെയ്തു എന്റെ വീടിന്മേല്‍ ബന്കിലുള്ള ബാധ്യത ഒരു ഭാഗം തീര്ത്തു കുറച്ചു പൈസ കൊടുത്തു ഒരു വിസിറ്റ് വിസ എടുത്ത് ദുബായില്‍ വന്നു ഒരു നല്ല ജോലി കണ്ടു പിടിച്ചു നല്ല ഒരു ഭാവി കെട്ടി പടുക്കണം എന്നതായിരുന്നു എന്റെ സ്വപ്നം. കാരണം ആ നായ്മുഖനോട് എനിക്ക് ഒരു വിസ ശരിയാക്കി തരണം എന്ന് അയാളെ കാണുന്നതിന് മുന്പ് വരെ എനിക്ക് പറയണം എന്നുണ്ടായിരുന്നു. എന്നാല്‍ ആ നായ്മുഖം ആധ്യംമായി കണ്ടപ്പോള്‍ തന്നെ ആ ആശയം ഞാന്‍ ഡ്രോപ്പ് ചെയ്തു. എന്തായാലും ദുബായില്‍ വന്നാല്‍ ഞാന്‍ രക്ഷപ്പെടും എന്ന് എനിക്ക് നല്ല ആത്മ വിശ്വാസം ഉണ്ടായിരുന്നു. എനിക്ക് ഡിഗ്രീ ഉണ്ട് പിന്നെ രണ്ടു വര്ഷത്തെ സൗദി മുന്‍പരിചയം കൂടാതെ ഇംഗ്ലീഷ് - അറബി ഭാഷകള്‍ ഒരു വിധം നന്നായി കൈകാര്യം ചെയ്യും. ഇത്രയും യോഗ്യതയും പിന്നെ കുറച്ചു ദൈവാനുഗ്രഹവും ഉണ്ടെങ്കില്‍ ദുബായില്‍ വന്ന ആരും രക്ഷപ്പെടും എന്ന് എല്ലാവരെയും പോലെ ഞാനും ഉറച്ചു വിശ്വസിച്ചിരുന്നു.
എന്നാല്‍ സ്വര്‍ണം ഡിസ്പോസ് ചെയ്യേണ്ട കാര്യം പറയുമ്പോഴൊക്കെ അവള്‍ എന്റെന്കിലും പറഞ്ഞു ഒഴിഞ്ഞു മാറും. എന്റെ ബാധ്യതകള്‍ അവള്‍ മൈന്‍ഡ് ചെയ്തു പോലുമില്ല. മറ്റെല്ലാ കാര്യത്തിലും സജീവമായി ഇടപെടുന്ന അവള്‍ ഇക്കാര്യത്തില്‍ തന്ത്രപൂര്‍വ്വം ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. (അത് അവളുടെ വീട്ടില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചായിരുന്നു എന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു ). ബാന്കില്‍ നിന്നും ഇടക്ക് മാനേജര്‍ വിളിച്ചു ലോണ്‍ തിരിച്ചടവ് മുടങ്ങുന്നതിനെ പറ്റി ഓര്മ പെടുതിക്കൊണ്ടിരുന്നു. എനിക്ക് ശരിക്കും പറഞ്ഞാല്‍ ആധിയായി. ബാങ്ക്, ലോണ്‍, പലിശ,ജപ്തി, നിയമ നടപടികള്‍ ഇവയൊക്കെ എനിക്ക് ആലോചിക്കവുന്നതിനും അപ്പുറമായിരുന്നു. ടെന്‍ഷന്‍ കൂടി കൊണ്ടിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ ഇത്രയൊക്കെ ടെന്‍ഷന്‍ ഉണ്ടായിരുന്നു എങ്കിലും വീട്ടില്‍ യാതൊരു തരത്തിലുള്ള വാക്കു തര്‍ക്കങ്ങളോ പ്രതികൂല അന്തരീക്ഷമോ ഉണ്ടാകാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. അതില്‍ ഞാന്‍ വിജയിക്കുകയും ചെയ്തു. ഇതിനിടെഒരു ദിവസം നായ്മുഖന്‍ എന്നെ വിളിച്ചു ഒരു പ്രധാന കാര്യം സംസാരിക്കാന്‍ ഉണ്ട് എന്ന് പറഞ്ഞു. ഞാനുമായി അധികം സംസാരിക്കാത്ത ഒരു മനുക്ഷ്യനാണ് എന്താണാവോ? ഒരു ആകാംഷ എന്നില്‍ നിറഞ്ഞു. അതൊരു കുതന്ത്രമായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്.

2009, ഫെബ്രുവരി 22, ഞായറാഴ്‌ച

താളങ്ങള്‍ താളപ്പിഴകള്‍

അങ്ങിനെ ഞങ്ങളുടെ ജീവിത ചക്രം ഉരുണ്ടു തുടങ്ങി. സ്വജനങ്ങളുടെ കുശുകുശുപ്പ് കാരണമാവാം ആദ്യം അവള്‍ അല്പം നീരസം കാണിച്ചിരുന്നു. എന്നാല്‍ സ്നേഹ പ്രകടനംങളും പന്കുവേക്കലുകളും അവള്ക്ക് കൂടി ഇഷ്ടപ്പെട്ട രീതിയില്‍ ആസ്വദിച്ചു തുടങ്ങിയപ്പോള്‍ അവള്‍ എന്നിലേക്ക് കൂടുതല്‍ അടുക്കുവാന്‍ തുടങ്ങിയത് ഞാന്‍ അറിഞ്ഞു. കല്യാണം കഴിഞ്ഞു പതിവുള്ള ബന്ധു വീട് സന്ദര്‍ശനം ഞങ്ങള്‍ തുടങ്ങി ("പറ എടുക്കല്‍" എന്ന് ഞങ്ങള്‍ കളിയാക്കി പറയാറുണ്ട്). പക്ഷെ അവളുടെ ആളുകളുടെ വീടുകളില്‍ എത്തിപ്പെടുമ്പോള്‍ ഒരു തരം എനര്‍ജി അവളില്‍ കത്തിജ്വലിക്കുന്നത് ഞാന്‍ മനസ്സിലാക്കി. എന്നാല്‍ എന്റെ ബന്ധുക്കളുടെ വീടുകളില്‍ ചെല്ലുമ്പോള്‍ ഒരു തരം "കരിഞ്ഞുണങ്ങിയ" ഒരു മുഖഭാവം. ഞങ്ങള്‍ തമ്മില്‍ സ്വരച്ചേര്‍ച്ച ഇല്ല എന്ന ഒരു സംശയം മറ്റുള്ളവരില്‍ ഉളവാക്കാന്‍ മാത്രം അത് ഉപകരിച്ചു. ഈ വിഷയത്തില്‍ എന്റെ ഉപദേശങ്ങള്‍ ഒന്നും തന്നെ അവള്‍ വില കല്‍പ്പിച്ചില്ല.
തിങ്കളാഴ്ച എന്റെ വീട്ടില്‍ പോകുവാന്‍ ആദ്യം തീരുമാനിച്ചിരുന്നു. കാരണം എനിക്ക് അവിടെ ഒരു പാടു കാര്യങ്ങള്‍ സെറ്റില്‍ ചെയ്യാന്‍ ഉണ്ടായിരുന്നു (പന്തല്‍, പാചകം, വണ്ടി മുതലായ സേവനങ്ങള്‍ നല്‍കിയവരുടെ). എന്നാല്‍ നായ്മുഖന്‍ അത് ചൊവ്വാഴ്ചത്തേക്ക് മാറി വച്ചു (വപ്പിച്ചു). തിങ്കളാഴ്ച നല്ല ദിവസം ആയിട് ജീവിതയാത്രയില്‍ ആദ്യ കാല്‍വെപ്പ്‌ നടത്താം എന്ന എന്റെ സ്വപ്നം അവിടെ മുങ്ങി. ഞങ്ങള്‍ ചൊവ്വാഴ്ച യാത്ര പുറപ്പെടാന്‍ തയ്യാറായി നിന്നു. വീട്ടില്‍ നിന്നു ഇറങ്ങി കാറില്‍ കയറി. നായ്മുഖന്റെ അളിയന്റെ ഒരു മാരുതി എസ്ടീം. നോക്കിയപ്പോള്‍ വണ്ടിയുടെ ടയര്‍ വെടി തീര്‍ന്നിരിക്കുന്നു. "ധിം". ആകപ്പാടെ ഒരു ദുശകുനം. തലേന്ന് തിന്കലാഴ്ച പോയിരുന്നെന്കില്‍ എത്ര നന്നായിരുന്നു എന്ന് ഞാന്‍ ഒരുത്. വണ്ടി തൊട്ടു മുന്പ് നായ്മുഖന്റെ മകന്‍ ചെറു നായ ഓടിച്ചു കൊണ്ടു വന്നിട്ടതയിരുന്നു. എന്തായാലും കല്യാണത്തിന്റെ അന്നത്തെ എന്റെ വീടിന്റെ പടി തകര്‍ന്നതും, ഇപ്പോഴത്തെ വണ്ടിയുടെ കാര്യവും കൂട്ടി വായിക്കുമ്പോള്‍ എന്തോ എവിടെയൊക്കെയോ പാകപ്പിഴകള്‍. ഞാന്‍ മുന്പ് പറഞ്ഞ പോലെ ഒരു തരം "സെന്‍സര്‍ " എന്റെ ഉള്ളില്‍ ഇരുന്നു മന്ത്രിക്കുന്നു-"സൂക്ഷിക്കുക അപകടം പതിയിരിക്കുന്നു". എന്റെ മനസ്സു ഒന്നും സംഭവിക്കില്ല എന്ന് സമാധാനിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. എന്നാലും സംഭവിക്കാനുള്ളത് സംഭവിക്കുമല്ലോ!

2009, ഫെബ്രുവരി 21, ശനിയാഴ്‌ച

ഒരു വടക്കന്‍ പോളിറ്റ് ബ്യുറോ ഗാഥ

സ്വന്തം അനുഭവങ്ങള്‍ ആണ് ഇത്രയും എഴുതിയത്. ഇനി കുറച്ച് രാഷ്ട്രീയം ആവാം എന്ന് തോന്നുന്നു. ഞാന്‍ അരാഷ്ട്രീയ വാദി ഒന്നുമല്ല കേട്ടോ. എനിക്കും ഒരു രാഷ്ട്രീയം ഉണ്ട്. എല്ലാ നിറങ്ങളും ഒരു പതാകയില്‍ സമ്മേളിക്കുന്ന മഴവില്ല് അടയാളമുള്ള കൊടിആവണം പാര്‍ടിക്ക്. എല്ലാ മുഖ്യധാര പാര്‍ട്ടികള്‍ക്കും ഈര്‍ക്കില്‍ പാര്‍ടികള്‍ക്കും അതില്‍ മെംബെര്‍ഷിപ്‌ കൊടുക്കാം. (മനസ്സു കൊണ്ടു ഒരു ഇടതനാണ് എങ്കിലും വലത്തോട്ടും ഇടക്കൊക്കെ ചായും).
പറഞ്ഞു വന്നത് കേരളത്തിലെ മാധ്യമങ്ങള്‍ അടുത്ത കാലത്തായി ലാവ്‌ലിന്‍ എന്നൊരു ആഘോഷം കൊണ്ടാടുകയാണല്ലോ. എത്ര നാള്‍ അതില്‍ പിടിച്ചു തൂങ്ങി കിടക്കാമോ അത്രയും നാള്‍ എന്നാണു അവരുടെ പക്ഷം. അത് കഴിയുമ്പോള്‍ പൊതു തെരഞ്ഞെടുപ്പ്ഇന്റെ രൂപത്തില്‍ അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ഉല്‍സവം വരികയായി. എന്തായാലും മാര്ക്സിസ്റ്റ് പാര്‍ടി പോളിറ്റ് ബ്യുറോ വന്നപ്പോള്‍ എല്ലാ മാധ്യമ വയട്ടിപ്പിഴപ്പുകരും രാജ്യ തലസ്തെക്ക് ഒഴുകിയെത്തി. ഇപ്പൊ പിണറായി അച്ചുമാമനെ വിഴുങ്ങും, അച്ചുമാമന്‍ രാജി വച്ചു വേറെ പാര്‍ടി ഉണ്ടാക്കും എന്നൊക്കെ സ്വപ്നം കണ്ടു എന്തൊക്കെയാ കോലാഹലങ്ങള്‍ ഉണ്ടാക്കിയത്. അവസാനം മല പോലെ വന്നത് എലി ആയി ... കാരാട്ട് അമ്മാവന്‍ അവസാനം പത്രസമ്മേളനം നടത്തി വിശദമാകി. ആ കഞ്ഞിക്കുള്ള വെള്ളം വാങ്ങി വച്ചേക്കുക.
തിരിച്ചു വന്നു വീണ്ടും അച്ചുമാമനും പിണറായി സഖാവും ഒറ്റയും ഇരട്ടയും പിടിക്കല്‍ തുടങ്ങി കഴിഞ്ഞു . ഇതിനിടയില്‍ മണ്ടന്മാരാവുന്നത് നമ്മള്‍ പൊതു ജനം. എന്തായാലും ചാണ്ടി സാറിനോടും രമേഷിനോടും ഒരു വാക്ക് അഞ്ചു കൊല്ലം ആവാന്‍ ഇനിയും സമയം ഉണ്ട്. പിന്നെ പൊതു തെരഞ്ഞെടുപ്പില്‍ വല്ലതും തടയുമോന്നു നോക്കുക.
പിന്‍ കുറി: എല്ലാ രാഷ്ട്രീയ നേതാക്കന്മാരോടും എനിക്ക് ബഹുമാനമുണ്ട്. അവര്‍ അവരുടെ ജോലി ചെയ്യുന്നു, നമ്മള്‍ നമ്മുടെതും. ഇങ്ങിനെ ചില ജനുസ്സുകള്‍ ഇല്ലെന്കില്‍ നാമലെ ആര് ഭരിക്കുമെടെയ്??? (ഓരോ രാഷ്ട്രീയ നേതാക്കന്മാരെ പറ്റിയും എന്റെ സ്വന്തം വിലയിരുത്തലുകള്‍ അടുത്ത് തന്നെ പ്രതീക്ഷിക്കാം, ജാഗ്രതൈ!)

വിട്ടു പോയത്

ആദ്യമായി എന്നബ്ലോഗില്‍ കുറച്ചു ഭാഗങ്ങള്‍ വിട്ടു പോയിരുന്നു. അത് ഇപ്പോള്‍ വായിക്കുക. ഞങ്ങളുടെ വീടിന്റെ അടുത്ത ഒരു നായര്‍ ഫാമിലി ഉണ്ടായിരുന്നു. ഒരമ്മൂമ്മ, മകന്‍ അയാളുടെ ഭാര്യ, രണ്ടു പെണ്‍മക്കള്‍. യാഥാസ്ഥിതിക കാഴ്ചപ്പാടിന്റെ അശാന്മാരായിരുന്നു അമ്മൂമ്മയും മകനും. നോണ്‍ വെജ് ഭക്ഷണം ആ വീടിന്റെ പടിക്കകത്ത് കയറ്റില്ല. മരുമകളും മക്കളും നോണ്‍ വെജ് കഴിക്കും, പക്ഷെ അത് പുറത്ത് വല്ല കല്യാണം, പാല് കാച്ചല്‍ചടങ്ങുകല്ടോ മറു പാര്‍തികളിലോ മാത്രം. അതിന് എതിര്‍പ്പുകള്‍ ഒന്നും ഇല്ല. നാട്ടില്‍ മുസ്ലിംസിന്റെ കല്യാണത്തിന് ബിരിയാണി ഉണ്ടാവരുള്ളത് കൊണ്ടു അവര്‍ അമ്മയും മക്കളും പന്കെടുക്കും. അതിന് പ്രോത്സാഹനം നല്‍കാന്‍ അമ്മൂമ്മാകും മകനും ഓരോ നല്ല മനസ്സുകളും ഉണ്ടായിരുന്നു. എന്റെ വീട്ടില്‍ സഹോദരിയുടെ വിവാഹത്തിന് നല്ല കോഴി ബിരിയാണി കഴിച്ച അവര്‍ അതിന്റെ സ്മരണ ഇപ്പോള്‍ കാണുമ്പോഴും വാക്കുകളില്‍ കൂടി പ്രകടിപിക്കുന്നുണ്ട്. അങ്ങിനെ എന്റെ കല്യാണത്തിന് വരന്റെ കൂടെ പോയാല്‍ നല്ല ബിരിയാണി കഴിക്കാമല്ലോ എന്നും അവര്‍ കണക്കു കൂട്ടി. കൂടാതെ ആ പെണ്‍കുട്ടികള്‍ രണ്ടും എന്റെ സഹോദരിയുടെ കൂടുകാരികളും ആയിരുന്നു. അതിനാല്‍ അവരോട് നല്ലൊരു എന്റെ കുടുംബത്തിനു ഉണ്ടായിരുന്നു. അന്നത്തെ ദിവസം അവരും കോഴി ബിരിയാണി പ്രതീക്ഷിച്ചു എന്റെ കൂടെ വന്നു നേ മുഖന്റെ അട്ടിമറി അവിടെ ചെന്നപ്പോള്‍ മാത്രമല്ലേ അരിഞ്ഞത്. അവസാനം അവിടെ ഭക്ഷണം കഴിച്ചു കഴിഞ്ഞ സമയത്ത് എന്നെ കണ്ടപ്പോള്‍ പറഞ്ഞു "ഞങ്ങളുടെ ബിരിയാണി പ്രതീക്ഷ വെള്ളത്തിലായി"
കൂടാതെ എന്റെ അളിയന്റെ സഹോദരന്റെ മകള്‍ ഒരു രണ്ടു വയസ്സുകാരി, അവള്‍ക്കും നോണ്‍ വെജ് ഭയങ്കര ഇഷ്ടമായിരുന്നു. ഞങ്ങളുടെ വീട്ടില്‍ തലേ ദിവസം വെജ് ഭക്ഷണം ആയിരുന്നുവല്ലോ! അത് കൊണ്ടു നോണ്‍ വെജ് പ്രതീക്ഷിച്ച ആ കൊച്ചു കുട്ടി "എനിച്ച് എച്ചി (ഇറച്ചി) വേണം" എന്ന് പറഞ്ഞു കരയാന്‍ തുടങ്ങി. അപ്പോള്‍ എന്റെ വീട്ടില്‍ ആരോ അതിനെ സമാധാനിപ്പിച്ചു "മോള്‍ക്ക് നാളെ മാമാടെ കല്യാണത്തിന് എച്ചി കഴിക്കട്ടോ" എന്ന്. പിറ്റേ ദിവസം "എച്ചി" കഴിക്കാമല്ലോ എന്ന സമാധാനത്തില്‍ ആ കുട്ടി സമ്മതിച്ചു വെജ് ഭക്ഷണം കഴിച്ചു. നയ്മുഖന്‍ അതിന്റെ പ്രതീക്ഷകളെയും തകര്ത്തു. കൂടാതെ എന്റെ ചില കൂടുക്കാരും നോണ്‍ വെജ് ഒണ്‍ലി പാര്‍ട്ടി മെംബേര്‍സ് ആയിരുന്നു. അവര്‍ ഇടക്ക് എന്റെ അടുത്ത് വന്നു പറഞ്ഞു, "അളിയാ.. ഞങ്ങള്‍ നിന്റെ വീടിലെക് ചെല്ലട്ടെ, ഇവിടെ കടിച്ചു മുറിക്കാന്‍ ഒന്നും ഇല്ലേടേനിന്റെ വീട്ടില്‍ എന്റെന്കിലും കാണുമല്ലോ" എന്ന്. അവരുടെ വികാരത്തെ മാനിച്ചു കൊണ്ടു അവരോട് ഞാന്‍ "ഒക്കെ" പറഞ്ഞു.
ഇങ്ങിനെ ഒരുപാടു പേരുടെ പ്രതീക്ഷകളുടെ കടക്കല്‍ കത്തി വച്ചാണ് നായ്മുഖന്‍ അവളെ എനിക്ക് കൈ പിടിച്ചു തന്നത്. ആദ്യമേ പറഞ്ഞല്ലോ പല വിധത്തിലുള്ള "ഹിഡന്‍ അജണ്ട" അയാള്‍ക്ക് ഉണ്ടായിരുന്നു.

2009, ഫെബ്രുവരി 19, വ്യാഴാഴ്‌ച

ആദ്യത്തെ ആദ്യ രാത്രി

ആരും പേടിക്കേണ്ട. "എ" സര്‍ട്ടിഫിക്കറ്റ് കിട്ടാനുള്ളത് ഒന്നും തന്നെ ഈ പോസ്റ്റില്‍ ഇല്ല. അത്തരം സംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞാല്‍ കുറേക്കൂടി ശരിയാകും. കാരണം ഞാന്‍ മുന്‍പിലത്തെ പോസ്റ്റില്‍ ഒടുവില്‍ പറഞ്ഞ കാര്യം തന്നെ. നോര്‍മല്‍ ആയ ചില സ്നേഹ-വികാര പ്രകടനങ്ങള്‍മാത്രം നടത്തി ഞങ്ങള്‍ ഉറങ്ങി. അതിന് മുന്പായി അവളുടെ നൂറു പവന്‍ സ്വര്‍ണാഭരണങ്ങള്‍ എന്നെ കാണിച്ചു. പണ്ടേ തെന്നെ സ്വര്‍ണം, അതിന്റെ ഡിസൈന്‍എന്നിവയോട് മനസ്സു കൊണ്ടു വിയോജിപ്പുള്ളതു കൊണ്ടു, എനിക്ക് വലിയ താത്പര്യം ഒന്നും ആ "ഷോ" അവള്‍ നടത്തിയപോള്‍ എനിക്ക് തോന്നിയില്ല. എങ്കിലും സഹധര്‍മിനിയല്ലേഎന്നഒറ്റ കാരണം കൊണ്ടു അത് ഞാന്‍ സഹിച്ചു. എന്റെ മനസ്സു മുഴുവന്‍ ഭാവിയില്‍ ഞങ്ങളുടെ ലൈഫ് എത്തിച്ചേരാന്‍ ഇടയുള്ള ഒരു റെഡ് സിഗ്നലിനെ പറ്റിവ്യാകുല പെട്ടുകൊണ്ടിരുന്നു. (കൂട്ടത്തില്‍ പറയട്ടെ- എനിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ പോകുന്നതിനു മുന്പായി മനസ്സിന്റെ ഏതെങ്കിലും ഒരു കോണില്‍ നിനും ഒരു സിഗ്നല്‍ കിട്ടാറുണ്ട്‌. ഭൂരിഭാഗം അവസരങ്ങളിലും അവ ശരിയായി വന്നിടുമുണ്ട്. പക്ഷെ അത് മനസ്സിലായി അനുഭവിച്ചു തുടങ്ങുമ്പോഴേക്കും സമയം വൈകിപോയിട്ടുണ്ടാവും. അങ്ങിനെ ഒരു പാട് നഷ്ടങ്ങള്‍ എനിക്ക് സാമ്പത്തികമായും വ്യക്തിപരമായും മാറും സംഭവിചിടുണ്ട്.) അവളുടെ ഈ മഞ്ഞ ലോഹത്തില്‍ ഉള്ള ആഭരണങ്ങള്‍ കണ്ടപ്പോള്‍ എന്റെ ഓര്‍മയില്‍ തെളിഞ്ഞത് പച്ച പ്ലാവില കാണുമ്പൊള്‍ ആടുകള്‍ക്ക് ഉണ്ടാവുന്ന ഒരു തരം ഭ്രമം ആണ്. എന്തായാലും അവളെ കരവലയതിലാക്കി കിടന്നു കൊണ്ടു ഞാനും എന്റെ കരവലയത്തില്‍ കിടന്നു അവളും പരസ്പരം കുറെ സംസാരിച്ചു. അവളുടെ സംസാരത്തില്‍ ഉടനീളം ഒരു തരം പൊങ്ങച്ചത്തിന്റെ മണം നിറഞ്ഞിരുന്നത് ഞാനും ചിലപ്പോഴൊക്കെ ആസ്വദിച്ചു.
പിറെ ദിവസം ഞാന്‍ ആദ്യം ഉണര്‍ന്നു. അടുത്തേക്ക് നോക്കിയപ്പോള്‍ അവള്‍ പുറം തിരിഞ്ഞു കിടന്നുറങ്ങുന്നു. ഞാന്‍ അവളെ എനിക്കഭിമുഖമായി തിരിച്ചു കിടത്തി. എന്നിട്ട് കവിളില്‍ ഒരു പ്രണയത്തിന്റെ ഒരു സമ്മാനം നല്കി. ആലസ്യത്തോടെ ഉണര്‍ന്ന അവള്‍ എന്നെ കൂടുതല്‍ ചേര്ത്തു പിടിച്ചു എനിക്കും നല്കി ഒന്നു. എഴുനേറ്റു കുളിച്ചുഫ്രെഷ് ആയി ഒരു നല്ല ചായ ഇട്ടു വരന്‍ ആവശ്യപെട്ടപോള്‍ കൊറേ നേരത്തെ കിടതത്തിനു ശേഷം അവള്‍ എഴുനെടു കുളിച്ചു. അതിരാവിലെ ശുദ്ധ വായു ലഭിക്കാന്‍ ആ മുറിയിലെ ജനലുകള്‍ എല്ലാം ഞാന്‍ തുറന്നിട്ടു. ജനുവരിയിലെ ഇളം മഞ്ഞില്‍ പൊതിഞ്ഞ നേര്ത്ത കാറ്റു അകത്തേക്ക് അരിച്ചു കയറുന്നു. ഞാന്‍ ശ്വാസം ആഞ്ഞു വലിച്ചു. നല്ല സുഖം. അവള്‍ ചായ ഉണ്ടാക്കുവാന്‍ പോയ സമയത്ത് ഞാന്‍ ബാത്ത് റൂമിലേക്ക് കയറി. ഞാന്‍ തിരികെ വന്നു കുറച്ചു കഴിഞ്ഞാണ് അവള്‍ ചായയുമായി വന്നത്. രാവിലെ ഒരു സുലൈമാനി പതിവുള്ള ഞാന്‍ നോക്കിയപ്പോള്‍ പകരം "ദൂത് വാലി" ആയ ചായ. അവള്‍ ഉണ്ടാക്കിയതാണ്. ചുണ്ടോടടുപിച്ചു ഒരു ഇറക്ക് കുടിച്ചു. "ഹാവൂ" ഒരു പുളിപ്പ് രസം. കാരണം അവള്‍ക്കും പിടികിട്ടി. "ഞാന്‍ ആധ്യംയിട്ടാ ചായ ഉണ്ടാക്കിയത്" ചമ്മിയ ഒരു ചിരിയോടെ അവള്‍ ക്ഷമാപണം നടത്തി. "സാരമില്ലഎല്ലാം നമുക്ക് ശരിയാക്കാം" അവളെ ഞാന്‍ ആസ്വസിപ്പുക്കുന്നതിന്റെ ഇടയിലും ഞാന്‍ അറിഞ്ഞില്ല ആ പുളിപ്പ് രസം ഞങ്ങളുടെ ജീവിതത്തില്‍ നിരഞാടാന്‍ പോകുന്ന സംഭവങ്ങളുടെ തുടക്കമായിരുന്നു എന്ന്.
ഞാന്‍ സംഭവങ്ങള്‍ എല്ലാം ചുരുക്കി എഴുതുകയാണ്. ചില ശുദ്ധ ആത്മാക്കള്‍ക്ക് ഇതു സാന്കല്പികമാണോ എന്ന് ചില സംശയങ്ങള്‍ തോന്നാം. ഒരിക്കല്‍ കൂടി പറയട്ടെ ഇതു ജോയ് ആലുക്കാസിന്റെ പരസ്യത്തില്‍ പറയുന്നതു പോലെ "തൊള്ളായിരത്തി പതിനാറു - നയന്‍ വന്‍ സിക്സ് " അനുഭവങ്ങള്‍ തന്നെ. എന്റെ ഏറ്റവും അടുത്ത ഒരു കൂട്ടുകാരനോട് ഞാന്‍ ഈ ജീവിത കഥ പറഞ്ഞപ്പോള്‍ (ചാറ്റിങ്ങിലൂടെ രണ്ടു മാസതിനടുത് എടുത്തു) അവന്‍ പറഞ്ഞത് ഇതൊരു സീരിയലോ സിനിമയോ ആക്കിയാല്‍ സൂപ്പര്‍ ഹിറ്റ് ആകുമെന്ന്. നിനക്ക് പടുമെന്കില്‍ നോക്കെടേ എന്ന ഒരു മറുപടിയില്‍ എന്റെ പ്രതികരണം ഞാന്‍ അവസാനിപ്പിച്ച്. ആയതിനാല്‍ ഇതു വായിക്കുന്ന ബ്ലോഗന്മാരും ബ്ലോഗികളും എന്നെ സംശയിക്കരുത്‌. സ്ത്രീകള്‍ പ്രതേകിച്ചും മനസ്സിലാക്കുക നിങ്ങളുടെ കൂട്ടത്തില്‍ ഇത്തരക്കാരികള്‍ ഉണ്ട്. ഒരു ന്യൂനപക്ഷം മാത്രം! സ്ത്രീകളോട് മാത്രമല്ല എല്ലാ മനുഷ്യജീവികലോടും എനിക്ക് സ്നേഹവും ബഹുമാനവും ആവശ്യത്തിലധികം ഉണ്ടായത് കൊണ്ടും സ്നേഹത്തിനു ഞാന്‍ അതിയായി വില കല്‍പിച്ചിരുന്നത്‌ കൊണ്ടും കൂടിയാണ് എനിക്ക് നിങ്ങളെ ഇതൊക്കെ ഒരു ബ്ലോഗില്‍ കൂടി അറിയിക്കേണ്ടി വന്നത്. ശേഷം അടുത്ത ബ്ലോഗ് വരെ കാത്തിരിക്കുക. പ്രതികരണങ്ങള്‍ അറിയിക്കുക, ആവശ്യമെന്കില്‍ ഇ-മെയില് അയക്കുക.

2009, ഫെബ്രുവരി 16, തിങ്കളാഴ്‌ച

വിവാഹ ദിവസം (തുടര്‍ച്ച)...

ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു ആദ്യം മുഴുവനാകെണ്ടാതുണ്ടല്ലോ! പക്ഷെ ഞാന്‍ അത് സേവ് ചെയ്തു വക്കും, കാരണം ജോലിത്തിരക്ക് തന്നെ. കൂടാതെ മലയാളം ടൈപ്പിങ് എളുപ്പമാനെന്കിലും സേവ് ചെയ്തതു എഡിറ്റ് ചെയ്യുമ്പോള്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. ഞാന്‍ ഒരിടത്ത് എഡിറ്റ് ചെയുമ്പോള്‍ മറൊരിടതാണ് ഒറിജിനല്‍ എഡിറ്റിംഗ് നടക്കുന്നത്. ഇതു കാരണം അക്ഷരത്തെറ്റിന്റെ ഒരു പ്രളയത്തില്‍ വായികുന്നവര്‍ അകപ്പെടാന്‍ സാധ്യത ഉണ്ട്. പരിഹാരം ആര്കെന്കിലും അറിയാമെന്കില്‍ ദയവായി പറഞ്ഞു തരിക. പിന്നീടുള്ള പോസ്റ്റുകള്‍ നന്നാക്കുവാന്‍ അത് ഉപകരിക്കും.
അങ്ങിനെ എന്റെ കല്യാണം കഴിഞ്ഞു . താലി കെട്ടല്‍ ചടങ്ങിനു പകരം താലി "മഹര്‍" ആയി കൈയില്‍ കൊടുക്കുകയാണ് ഞാന്‍ ചെയ്തത്. (താലി മഹര്‍ ആയി കൊടുത്തത് എന്റെ ഭാഗത്ത് സംഭവിച്ച ഒരു വലിയ പിഴവായിരുന്നു. പിന്നീട് മൊഴി ചൊല്ലിയപൊല്താലിക്കു അവകാശം ഉന്നയിക്കാന്‍ (മുസ്ലിം നിയമ പ്രകാരം) എനിക്ക് അര്‍ഹത ഇല്ലാതെ പോയി. അഞ്ചു പവന്‍ ആയിരുന്നു മഹര്‍ഇനി വിവതിതരകാന്‍ ഇരിക്കുന്ന യുവാക്കള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക, കാരണം സ്വര്‍ണത്തിന് "തീ വില" ഉള്ള കാലമാണ്. എന്തെങ്കിലും തരത്തില്‍ എനിക്ക് ചെയേണ്ടി വന്നപോലെ സംഭവിച്ചാല്‍ നിങ്ങള്ക്ക് മാത്രമായിരിക്കും നഷ്ടം. അങ്ങിനെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ!). അതും ആളുകളുടെ ഇടയില്‍ ഭിന്നിപ്പ് ഉണ്ടാക്കി. ഇസ്ലാമിക ആചാരങ്ങളില്‍ താലി കെട്ടല്‍ ചടങ്ങില്ല എന കാരണം കൊണ്ടാണ് ഞാന്‍ അങ്ങിനെ പ്രവര്‍ത്തിച്ചത്-അതും പിഴച്ചു പോയി എന്ന് ഇപ്പോള്‍ തോന്നുന്നു. ചടങ്ങുകല്ക് ശേഷം ഞാന്‍ അവളെയും കൊണ്ടു വീട്ടിലേക്ക് പൊന്നു. വീട്ടില്‍ വന്നു കയറുമ്പോഴേക്കും ഒരു സംഭവം ഉണ്ടായി. ഞങ്ങളുടെ വീടിന്റെ പടി പെട്ടെന്ന് കുറച്ചു ഭാഗം അടര്‍ന്നു വീണു. താഴത്തെ പടി. അപ്പോള്‍ തന്നെ എന്റെ വീടിലുണ്ടയിരുന്നവരുടെ തലകള്‍ ഉയരുകയും ആശന്കകള്‍ വാക്കുകളായി പുറത്തു വരികയും ചെയ്തു. അവര്‍ പറഞ്ഞതില്‍ ശരിയുണ്ടായിരുന്നു എന്ന് പിന്നീട് ബോധ്യമായി. പിന്നെ അവരുടെ പാര്‍ട്ടി എത്തിച്ചേരുന്നതിന് മുന്പായി ഒരു ഫോടോ സെഷന്‍ കൂടി ഉണ്ടായിരുന്നു. അയല്‍വാസിയുടെ പറമ്പിലെ വാഴയും അടക്കമരവും എല്ലാം ഞങ്ങളുടെ ഫോട്ടോകള്‍ക്ക് പശ്ചാത്തലമായി. (അവസാനം വേര്പിരിഞ്ഞപോള്‍ ആ ഫോടോസ് എല്ലാം ഞാന്‍ തുണ്ടം തുണ്ടമാക്കി കത്തിച്ചു കളഞ്ഞു മുവായിരതി അഞ്ഞൂറ് രൂപ - ഗോവിന്ദ!).
അല്‍പ സമയത്തിന് ശേഷം അവളുടെ പാര്‍ടികള്‍ എത്തിച്ചേര്‍ന്നു. അവളുടെ ആളുകളിലെ പെണ്ണുങ്ങള്‍ ഒരു തരം കച്ചറ സ്വഭാവം ഉള്ളവര്‍ ആയിരുന്നു. ഞങ്ങളുടെ വീട് പഴയതും ഓടിട്ടതുമായിരുന്നു. അതും അവളുടെ കൊട്ടാരവും തമ്മില്‍ താരതമ്യം ചെയ്യാന്‍ ചിലര്‍ സമയം കണ്ടെത്തി. ചിലര്‍ പറഞ്ഞത് "ആ പെണ്ണിന്റെ ഒരു യോഗമേ, എന്ത് നല്ല വീട്ടില്‍ നിന്നും വന്നതാ" . ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ ഒരു പക്ഷെ അവളുടെ കാതുകളിലും എത്തിയിരിക്കാം. അത് പിന്നീട് വേര്‍പിരിയലിന് ഒരു എനര്‍ജി ബൂസ്റ്റെര്‍ ആയിരുന്നു. അവിടെ നിന്നും വന്ന സ്ത്രീകളുടെ മുഖങ്ങളില്‍ എല്ലാം ഒരു തരത്തിലുള്ള വെറുപ്പ്‌ പോലെ യുള്ള ഭാവമായിരുന്നു നിറഞ്ഞു നിന്നിരുന്നത്. ഈ അവസരത്തില്‍ നായമുഖന്‍ ഞങ്ങള്‍ക്ക് ഒരു പണി തന്നു. ഞങ്ങള്‍ അങ്ങോട്ട് ചെല്ലാമെന്നു പറഞ്ഞിരുന്ന അത്രയും ആളുകള്‍ പോയിരുന്നു. അവര്‍ മുന്നൂര്‍ ആളുകള്‍ വരുമെന്ന് പറഞ്ഞിട്ട് വെറും ഇരുനൂറില്‍ താഴെ മാത്രം ആളുകള്‍ ആണ് വന്നത്. അയാള്‍ കരുതി കൂട്ടി അത്രയും ആളുകളെ കുറച്ചു എന്ന് അവരുടെ ഒരു ബന്ധു പറഞ്ഞു അറിയാന്‍ കഴിഞ്ഞു . ലക്ഷ്യം - ഞങ്ങള്‍ അവര്‍ക്കായി ഒരുക്കിയ വിഭവങ്ങള്‍ കഴിക്കാന്‍ ആളില്ലാതെ വന്നു നശിച്ചു പോകുമല്ലോ! അങ്ങിനെ എല്ലാ ചടങ്ങുകളും കഴിഞ്ഞു ഞങ്ങള്‍ നായ്മുഖന്റെ വീട്ടില്‍ എത്തി. അവിടെയും ഒരുപാടു ആളുകള്‍ ഉണ്ടായിരുന്നു. പരിച്ചയപെടലും മറ്റുമായി നേരം പോയി. ചിലര്‍ ശരിക്കും "വധം" തന്നെ നടത്തി. ഒരു വിധം എല്ലാം സഹിച്ചു ഇരുന്നു. രാത്രി കോഴിക്കറിയുടെ പ്രളയം. ഉച്ചക്ക് എന്റെ ആളുകള്‍ക്ക് കൊടുക്കാതെ മാറി വച്ചത് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നു. എനിക്ക് അത് കഴിക്കാന്‍ മനസ്സു വന്നില്ല. വയറിനു നല്ല സുഖമില്ല എന്ന് പറഞ്ഞു ഞാന്‍ ഒഴിഞ്ഞു മാറി. വെജ് ഐറ്റംസ് ഉണ്ടായിരുന്നത് മാത്രം കഴിച്ചു. ഭക്ഷണം കഴിച്ചു കഴിഞ്ഞു നിസ്കരിക്കാന്‍ വേണ്ടി ഞാന്‍ ചെന്നു. അതിനുള്ള സൗകര്യം ചെയ്തു തന്നത് അവളാണ്. ഞാന്‍ അവളോട്‌ "നീ നിസ്കരിച്ചുവോ"? എന്ന് ചോദിച്ചു. മുഖത്ത് നോക്കാതെയാണ്‌ അവള്‍ മറുപടി പറഞ്ഞത് - "എനിക്ക് പീരീഡ്‌ ആണ്". ഒരു നിമിഷം എന്റെ തലയില്‍ ഒരു തരിപ്പ് അനുഭവപ്പെട്ടു എന്നുള്ളത് സത്യം. പക്ഷെ ഞാന്‍ പെട്ടെന്ന് തന്നെ പറഞ്ഞു "ഇറ്റ്സ് ഓക്കേ. നാച്ചുറല്‍, ഡോണ്ട് വറി". അവള്‍ തിരിച്ചു നടന്നു. ആധ്യരാത്രിയെ പറ്റി ഞാന്‍ പണിത ചീട്ടു കൊട്ടാരം "ധിം" - ഇതാ കിടക്കുന്നു.
ബാക്കി അടുത്ത ബ്ലോഗില്‍. അഭിപ്രായങ്ങള്‍ എഴുതുക....

2009, ഫെബ്രുവരി 15, ഞായറാഴ്‌ച

ആദ്യമായി

ആദ്യമായി വിവാഹിതനായത് രണ്ടായിരത്തി നാലാമാണ്ട് ജനുവരി മാസം ഇരുപത്തി അന്ജിനാണ്. ഒരു കുടുംബം ഉണ്ടാകുവാന്‍ പോകുന്നതിന്റെ എല്ലാ തരത്തിലുള്ള ആവേശങ്ങളും പ്രതീക്ഷകളും എന്നില്‍ അലയടിക്കുന്നുണ്ടായിരുന്നു. ഒപ്പം ഒരു പാട് ആശന്കകളും. നായമുഖന്റെ വീട്ടില്‍ വലിയ ആര്ഭാടതിലയിരുന്നു കാര്യങ്ങള്‍ നടന്നത്. ഞങ്ങള്‍ വീഡിയോ ചിത്രീകരണം വേണ്ട എന്ന് പറഞ്ഞത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. വീട്ടില്‍ എല്ലാ കാര്യത്തിനും ഓടി നടന്നത് ഞാന്‍ മാത്രമാണ്. "അയ്യോ പാവം" പറയാന്‍ ചിലര്‍ ഉണ്ടായിരുന്നു എങ്കിലും ശരീരം കൊണ്ടായ സഹായത്തിനു ആരും ഉണ്ടായിരുന്നില്ല. വാപ്പ മരിച്ചു പോയതിന്റെയും സഹോദരന്മാര്‍ ഇല്ലത്തതിന്റെയും ബുദ്ധിമുട്ട് അറിയുന്നത് അപ്പോഴാണ്‌.




കാര്യങ്ങള്‍ ഞാന്‍ ചുരുക്കി എഴുതുകയാണ്. കല്യാണ ദിവസം. രാവിലെ ആളുകള്‍ എല്ലാവരും വന്നു. ഹൃസ്വ മായ ഒരു ചായസല്കാരത്തിന്ശേഷം ഞങ്ങള്‍ വധുവിന്റെ വീടിലേക്ക്‌ പുറപ്പെട്ടു. എന്റെ ബിസിനെസ്സ്കാരനായ അമ്മാവന്റെ കാറിലാണ് ഞാന്‍ യാത്ര ചെയ്തത്. ഞങ്ങള്‍ അവിടെ എത്തി. അന്നാണ് ഞാന്‍ അവരുടെ വീട് (പുതിയ വീട്) ആദ്യമായി കാണുന്നത്. ഒരു രണ്ടു നില മന്ദിരം. മുന്പ് അതിന് പിന്നിലെ ചെറിയ വീടിലാണ് പെണ്ണ് കാണല്‍ഉറപ്പിക്കല്‍ തുടങ്ങിയ ചടങ്ങുകള്‍ നടന്നത്. അന്ന് വീട് പണി കുറച്ചു ബാകി യുണ്ടായിരുന്നു. കൂടാതെ അന്ന് ഞാന്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല. (പെണ്ണ് കാണാന്‍ മാത്രമെ ഞാന്‍ മുന്പ് അവിടെ പോയിട്ടുളൂ). ഞങ്ങള്‍ അവിടെ ചെന്നു ഇറങ്ങി. എന്റെ കൂടെ വന്നവരില്‍ പെണ്ണുങ്ങള്‍ ആ വീടിന്റെ വലിപ്പം കണ്ടു വായും പൊളിച്ചു നില്‍ക്കുന്നത് ഫോട്ടോ എടുത്ത് കിട്ടിയപ്പോള്‍ എനിക്ക് കാണാന്‍ കഴിഞ്ഞു . സാധാരണ ഒരു വരന്റെ പാര്‍ടി വധുവിന്റെ വീട്ടില്‍ എത്തിയാല്‍ സ്വീകരിക്കാന്‍ ആരെങ്കിലും ഒക്കെ മുന്നോട്ടു വരും - അവരെ പ്രത്യേകം ചട്ടം കെട്ടിയിട്ടുണ്ടാകും. കാരണം അങ്ങിനെ ചെയ്തില്ലെന്കില്‍ "പരാതി പെട്ടി" നിറയും എന്ന് ബന്ധപെട്ടവര്‍ക്ക് അറിയാം. പക്ഷെ വീഡിയോ വേണ്ട എന്ന് പറഞ്ഞതിലുള്ള പ്രതികാരം നായ മുഖന്‍ സ്വീകരിക്കാന്‍ ആളെ അയക്കാതെയാണ് പ്രകടിപ്പിച്ചത്. ഞങ്ങള്‍ ഏതാണ്ട് അഞ്ചു മിനിറ്റു കാത്തു നിന്നു. അവസാനം എന്റെ അമ്മാവന്‍ തന്നെ പറഞ്ഞു നമുക്ക് അങ്ങോടു ചെല്ലാം എന്ന്. പെട്ടെന്ന് നായമുഖന്റെ സീമന്ത പുത്രന്‍ എവിടെ നിന്നോ ഒരു ബോക്കെയുമായി ഓടി വന്നു എന്റെ കൈയില്‍ പിടിപ്പിച്ചു പറഞ്ഞു ഞങ്ങള്‍ വന്നത് അറിഞ്ഞില്ല എന്ന്. എന്നിട് എന്നെ സ്ടയ്ജില്‍ കൊണ്ടിരുത്തി. പിന്നെ പലരും വന്നു പരിചയപ്പെടുന്നു. കൈ പിടിച്ചു കുലുക്കുന്നു, സലാം പറയുന്നു... ആ വീടിന്റെ ജനല്പഴുതുകളിലൂടെ എന്നെ ഒരു പാടു കണ്ണുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. ആ ഇരിപ്പ് ഏതാണ്ട് ഒരു മണിക്കൂര്‍ തുടര്‍ന്ന്. കാരണം വിവാഹം നടത്തുന്നതിന് കാര്‍മികത്വം വഹിക്കേണ്ട മുസലിയാര്‍ വേറെ ഏതോ കല്യാണ വേദിയിലാണ്. നായമുഖന്‍ അയാളെ ആ ചടങ്ങ് കഴിഞ്ഞു പൊക്കിയെടുത്ത് ഇങ്ങോട്ട് കൊണ്ടു വരുന്നതിനുള്ള ഏര്‍പ്പാട് ചെയ്തിട്ടുണ്ടായിരുന്നില്ല. ഇതിനിടയില്‍ നായമുഖന്‍ അവരുടെ ആളുകള്‍ക്ക് സദ്യ വിളമ്പിച്ചു തുടങ്ങിയിരുന്നു. ഞങ്ങളുടെ കൂട്ടര്‍ എന്റെ വിവാഹ ചടങ്ങ് കാത്തിരിക്കുകയാണ്. കുറെ കഴിഞ്ഞു ഏതാണ്ട് ഒരു മണികൂര്‍ ആയപ്പോള്‍ മൊല്ലാക്ക ഓടിക്കിതച്ചെത്തി. പെട്ടെന്ന് ചടങ്ങ് തുടങ്ങി. വേഗം അവസാനിച്ചു. പിന്നെ വേദിയില്‍ വച്ചു കുറെ ഫോട്ടോ എടുക്കല്‍. ശരിക്കും എനിക്ക് വിശപ്പ്‌ തുടങ്ങിയിരുന്നു. പുതിയാപ്ല ആണെന്കിലും ഞാനും ഒരു മനുഷ്യ ജീവി തന്നെയല്ലേ? എന്റെ ആളുകള്‍ തിരക്കി കയറി ഭക്ഷണം കഴിച്ചു തുടങ്ങി. ഞാന്‍ തിരക്കൊന്നു കഴിയട്ടെ എനന ചിന്തയുമായി എന്റെ കൂടുകാരുടെ കൂടെ സംസാരിച്ചു നിന്നു. ഇതിനിടയിലും ഫോടോ എടുക്കല്‍ ഉണ്ടായിരുന്നു. അവസാനം എന്റെ കൂടുകാര്‍ തന്നെ എനിക്ക് ഒരു സ്ഥലം കണ്ടു പിടിച്ചു അവിടെ കൊണ്ടിരുത്തി. വധുവിനെയും .




ഇനി ഭക്ഷണത്തെ പറ്റി. സാധാരണ ഞങ്ങള്‍ മുസ്ലിംകള്‍ക്ക് ബിരിനാനി-നെയ്ച്ചോര്‍ അല്ലാതെയുള്ള ഒരു സദ്യ ആലോചിക്കാന്‍ കൂടി പറ്റാത്തതാണ്. നായമുഖനും ആദ്യം കോഴി ബിരിയാണി തന്നെയാണ് നിശ്ചയിച്ചിരുന്നത്. പക്ഷെ വീഡിയോ ചിത്രീകരണവും അനാവശ്യ കാര്യങ്ങളും വേണ്ട എന്ന് പറഞ്ഞതു കൊണ്ടും, കൂടാതെ അയാള്‍ക്ക് മനസ്സുകൊണ്ട് ഞങ്ങളുടെ സെറ്റപ്പ് ഇഷ്ടമാവതിരുന്നത് കൊണ്ടും അയാള്‍ ഭക്ഷണം "ഉള്ട" ആക്കി. അതായത് അവര്‍ തലേ ദിവസം കേരള ശൈലിയിലുള്ള ഭക്ഷണം ആണ് തീരുമാനിച്ചിരുന്നത്. അവര്‍ കോഴി ബിരിയാണി തലേ ദിവസം ഉണ്ടാക്കി നല്ലപോലെ തട്ടി. പക്ഷെ എനിക്ക് ഭക്ഷണ കാര്യത്തില്‍ പ്രശ്നമൊന്നും ഇല്ല. നായ്മുഖന്റെ പ്ലാനിനെ കുറിച്ചു അറിവില്ലതിരുന്നതിനാല്‍ പ്രത്യേകിച്ച് ഒന്നും തോന്നിയതുമില്ല.-പിറ്റേ ദിവസം ചില പ്രതികരണങള്‍ എന്റെ ആളുകള്‍ പറഞ്ഞു അറിയുന്നത് വരെ.




ഈ സഭവതിന്റെ ചില മരുവശങ്ങള്‍:






  • എന്റെ അളിയന്റെ അളിയന്മാര്‍ ബിരിയാണിയും കോഴിക്കാലും കടിച്ചു മുറിക്കാം എന്ന്കരുതി വന്നവരായിരുന്നു. അവര്‍ എന്നോട് വന്നു പറഞ്ഞു "അളിയാ എന്നാല്‍ ഞങ്ങള്‍ അങ്ങോട്ട് ചെല്ലട്ടെ, ഇവിടീ കടിച്ചു മുരിക്കനോന്നും ഇല്ലളിയാ" ഞാന്‍ അവരോട് പോയ്കൊള്ളാന്‍ പറഞ്ഞു. എന്റെ വീട്ടില്‍ നെയ്ച്ചോറും കോഴിക്കറിയും അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.




  • പിന്നെ എന്റെ അളിയന്റെ ജ്യേഷ്ഠന്റെ മൂന്നു വയസ്സുകാരി കുട്ടി തലേ ദിവസം (എന്റെ) വീട്ടില്‍ ഭക്ഷണം കൊടുതപോള്‍ "എനിച്ചു അരച്ചി വനം" അന്ന് പറഞ്ഞു കരഞ്ഞു ബഹളം കൂട്ടിയിരുന്നു. എന്റെ അമ്മാവന്‍ ഉള്‍പ്പെടെയുള്ളവര്‍ നാളെ മാമാടെ കല്യാണത്തിനു ഞമ്മക്ക് ഇറച്ചി കിട്ടും മോളെ എന്ന് അതിനെ പറഞ്ഞു സമാധാനിപ്പിക്കുന്നുണ്ടായിരുന്നു. (എന്റെ വീട്ടില്‍ തലേ ദിവസം നാടന്‍ വിഭവങ്ങലായിരുന്നു).




  • കൂടാതെ എന്റെ അയല്‍വാസി ഒരു നായര്‍ ഫാമിലി ഉണ്ടായിരുന്നു. അവിടെ ഒരു അമ്മയും മകനും അയാളുടെ പരയമല്‍പെണ്‍കുട്ടികളും ആണ് ഉണ്ടായിരുന്നത്. അമ്മ കുറച്ചു പ്രായമായ ഒരു സ്ത്രീയായിരുന്നു. അമ്മയും മകനും സസ്യാഹാരം മാത്രമെ കഴിക്കൂ. മാംസം വീട്ടില്‍ കൊണ്ടു വരുന്നത് പോലും അനുവദിക്കുകയില്ല. പക്ഷെ മരുമകളും രണ്ടു പെണ്‍കുട്ടികളും നോണ്‍ വെജ് ഭക്ഷണം ഇഷ്ടപെട്ടിരുന്നു-അവര്‍ കല്യാണത്തിനും മറു ചടങ്ങുകല്കും പോയി അത് കഴിക്കുന്നതിനു അമ്മയ്ക്കും മകനും എതിര്‍പ്പുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇടക്കിടെ കിട്ടുന്ന അവസരങ്ങള്‍ അമ്മയും മക്കളും പരമാവധി ഉപയോഗിക്കുകയും ചെയ്തു പൊന്നു. അവരുടെ രണ്ടു പെണ്മക്കള്‍ എന്റെ സഹോദരിയുടെ കൂട്ടുകാരികള്‍ കൂടി ആയിരുന്നത് കൊണ്ടു അവര്‍ എന്റെ കല്യാണത്തില്‍ ആവേശത്തോടെയാണ് പന്കെടുക്കാന്‍ വന്നത്. അവരും വെജ് ആണ് നായ്മുഖന്‍ ഒരുക്കിയിട്ടുള്ളത് എന്നരിഞ്ഞപോള്‍ നിരാശരായി.. ഇങ്ങിനെ എത്രയെത്ര നിരാശ മുഖങ്ങള്‍.

2009, ഫെബ്രുവരി 12, വ്യാഴാഴ്‌ച

തുടരുന്നതിന് മുന്പ് ഒരു ഇടവേള

എന്റെ ആദ്യ വിവാഹത്തിന്റെ കഥ എഴുതുന്നതിനു മുന്പ് ഒരിടവേള ആവശ്യമാണെന്ന് തോന്നി. നമ്മള്‍ സിനിമാടക്കീസില്‍ ഇടവേളയില്‍ ചിലര്‍ ചായ പരിപുവട കഴികുവാനും ചിലര്‍ മൂത്രമോഴിക്കുവാനും പോകും. മറു ചിലര്‍ (ഞാന്‍ ഉള്‍പെടെ) സീറ്റില്‍ ഒന്നു നീണ്ടു നിവര്‍ന്നു സ്ക്രീനില്‍ കാണിക്കുന്ന പരസ്യത്തെയും പാടിനെയും സ്പീക്കറിലൂടെ ഒഴുകി വരുന്ന ഗാനതെയും ശ്രദ്ധിച്ചു കിടക്കും ഇനി എന്താ സംഭവിക്കുന്നത് എന്ന് മനസ്സില്‍ ചിന്ടിച്ചു കൊണ്ടു. അത് പോലെ ഒരു ഇടവേള.
എന്റെ ജീവിതം എപ്പോള്‍ ഒരു വഴിത്തിരിവില്‍ എത്തി നില്ക്കുന്നു. എനിക്ക് ഉണ്ടായ ചില ദുരനുഭവങ്ങള്‍ എന്റെ നന്മക്ക് ഒരു നിമിത്തമായി എന്ന് വേണം കരുതാന്‍. എനിക്ക് പിടിച്ചു നില്ക്കാന്‍ ബുദ്ധിമുട്ടിയ സന്ദര്‍ഭങ്ങളില്‍ എല്ലാം ചുരുക്കം ചില വ്യക്തികളില്‍ നിന്നും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും ഉണ്ടായത് ഞാന്‍ നന്നിയോടെ ഒരിക്കല്‍ കൂടി സ്മരിക്കുന്നു. ജീവിതം അന്ന ഒന്നു ഇനി സാധ്യമല്ലഅത് ഈ മരുഭുമിയില്‍ വച്ചു അവസാനിപ്പിച്ച് കളയാം എന്ന് വരെ ഞാന്‍ ചിന്ധിച്ചു പോയിട്ടുണ്ട്. പക്ഷെ എന്നെ കൊണ്ടു മറൊല്ലവര്‍ക്ക് കൂടി എനിതിനു പ്രശ്നങ്ങള്‍ ഉണ്ടാക്കണം എണ്ണ ചിന്ത അതില്‍ നിന്നെല്ലാം എന്നെ പിന്തിരിപ്പിച്ചു. കൂടാതെ തോല്‍വി ഏറ്റുവാങ്ങി എന്റെ മനസ്സിന് വളരെ ബലം ലഭിച്ചിരുന്നു. എന്നെങ്കിലും ഒരിക്കല്‍ എനിക്ക് ജയിക്കണം എന്നൊരു തോന്നല്‍ എന്റെ മനസ്സില്‍ എന്നോ കയറിക്കൂടി. അവസനിപിച്ചാല്‍ ഒരു നിമിഷം, പൊരുതി നേടിയാല്‍ ഒരു ജീവിതം എന്നതരത്തിലുള്ള ഒരു മന്ത്രണം എവിടെ നിന്നോ എന്റെ മനസ്സില്‍ കൂടെ കൂടെ മുഴങ്ങി കൊണ്ടിരുന്നു. അങ്ങിനെ ഞാന്‍ ഈ മണലാരണ്യത്തില്‍ നിന്നും മറഞ്ഞിരുന്നു യുദ്ധം നയിച്ചു. പക്ഷെ എന്റെ പക്ഷത്തു ചില ശകുനിമാരും (ചതിയന്‍) ചന്ടുമാരും ഉണ്ടായിരുന്നത് കൊണ്ടു യുദ്ധത്തില്‍ തോല്‍വി കിട്ടി. പക്ഷെ ആ തോല്‍വി ഇപ്പോള്‍ അല്പാല്പമായി ലഭിച്ചു കൊണ്ടിരിക്കുന്ന വിജയങ്ങളുടെ ഒരു മുന്നോടിയായിരുന്നു എന്ന് ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നു. ജീവിത യാത്രയില്‍ ചിലപ്പോള്‍ ഇത്തരം പ്രതിസന്ധികള്‍ നേരിടേണ്ടി വന്നാല്‍ ഒരിക്കലും തളരരുത്. ജീവിതം ഒരു മാച്ച് ആയി കാണുക. (ഒരു പരിധി വരെ). സച്ചിന്റെ ബാറ്റിങ്ങ് പോലെ അച്ചടക്കത്തോടെ നമുക്കു നേരെ വരുന്ന ബോളുകളെ (പ്രശ്നങളെ) നേരിടുക. അടിച്ച് പരതെണ്ടാവയും, വിട്ടു കലയെണ്ടാവയും, പ്രതിരോധിക്കെണ്ടാവയും തിരിച്ചറിഞ്ഞു കളിക്കുക. ടീവി റിപ്ലേ ഉള്ളത് കൊണ്ടു ന്യായം ജയിക്കും എന്ന് പ്രത്യാശിക്കാം, നമുക്ക് പേടിക്കാനുള്ളത്‌ അമ്പയര്‍മാരുടെ പിഴവുകള്‍ മാത്രം. അങ്ങിനെ സംഭവിച്ചു പുറത്തായാല്‍ അത് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുക്കുക. പ്രതികരിക്കേണ്ടി വന്നാല്‍ മാത്രം പ്രതികരിക്കുക. ഫീല്‍ഡിലെ തെറി വിളി (സ്ലെട്ജിംഗ്) ആളുകളുടെ കുടപെടുതലിന്റെ രൂപത്തില്‍ ഒരു പാട് കേള്‍ക്കേണ്ടി വന്നേയ്ക്കും. നെവെര്‍ മൈന്‍ഡ്.
ഇന്റര്‍വെല്‍ തീരാന്‍ ഉള്ള ബെല്ലടിച്ചു. പരസ്യവും പാട്ടും നിന്നു. കത്തിയ വിളക്കുകള്‍ കെടുത്തി. ഇനി പടം തുടരാന്‍ പോകുന്നു. ഇനി സീറ്റില്‍ സ്റ്റെടിയായി ഇരുന്നു കൊള്ളുക. പുറകില്‍ നിന്നും വെളുത്ത നിറമുള്ള വെളിച്ചം സ്ക്രീനിലേക്ക് നോക്കുക......
പിന്കുറി: നമ്മള്‍ ഫീല്‍ഡ് ചെയുകയനെന്കില്‍ ക്യാച്ച് വിട്ടുകളയാതെ നോക്കുക. പണ്ടു ഒരു ലോക കപ്പഇന്റെ സെമി ഫൈനലില്‍ സൌത്ത് ആഫ്രികന്‍ ഹെര്‍ഷല്‍ ഗിബ്സ് ചെയ്തത് പോലെയുള്ള മണ്ടത്തരം കാട്ടാതെ നോക്കുക. അന്ന് സ്റ്റീവ് വോയുടെ ക്യാച്ച് ഗിബ്സിനു കിട്ടി. പക്ഷെ അമിത പ്രതീക്ഷയില്‍ അയാള്‍ അത് മുകളിലേക്കിട്ടു പിടിക്കാന്‍ നോക്കി. അങ്ങിനെ കൈയില്‍ നിന്നും വഴുതി പോയി. രക്ഷപെട്ട വോ മെല്ലെ ചെന്നു ഗിബിനോട് പറഞ്ഞു നീ കൈവിട്ടത് ലോക കപ്പു തന്നെയാ എന്ന്. (ഓര്ക്കുക പിന്നീട്ഇന്നു വരെ ആ രാജ്യത്തിന് ലോക കപ്പു ഒരു സ്വപ്നമായി അവശേഷിക്കുന്നു). എനിക്ക് രണ്ടു പ്രാവശ്യം ഇതേ പോലെ "ക്യാച്ച്" കൈവിട്ടു പോയിടുണ്ട്. ഞാന്‍ ആഗ്രഹിച്ച കാര്യം, സ്നേഹം, വ്യക്തി - ഇതെല്ലാം എനിക്ക് കിട്ടി എന്ന് കുറച്ചു അഹങ്കരിച്ചു പോയിടുണ്ട്. അവസാനം അതെല്ലാം എനിക്ക് കൈവിട്ടു പോയി. അതാണ് പക്ഷെ ഇതെഴുതാന്‍ കാരണമായത്.

2009, ഫെബ്രുവരി 5, വ്യാഴാഴ്‌ച

ആദ്യ വിവാഹം

രണ്ടായിരത്തി നാലമാണ്ട് ജനുവരി മാസം ഇരുപത്തി അന്ജിനാണ് എന്റെ ആദ്യ വിവാഹം നടന്നത്. നൂറു പവന്‍ സ്വര്‍ണം സ്ത്രീധനമായി കിട്ടി തൃശൂര്‍ ജില്ലയിലെ ഒരു തരികിട വിദേശ മലയാളിയുടെ ബ്ലാക്ക്‌ ആന്‍ഡ് വൈറ്റ് മകളെയാണ് ഞാന്‍ കെട്ടിയത്. ആളുകള്‍ ഞാന്‍ അവരുടെ പൈസ കണ്ടാണ്‌ ആ സാധനത്തിനെ കേറിയത് എന്ന് പിന്നീട് പറഞ്ഞു നടന്നു. അവളുടെ വെല്യുപ്പയാണ് എന്നെ പറ്റി അന്വേഷിക്കാന്‍ രഹസ്യപോളിസിന്റെ വേഷത്തില്‍ ഞങ്ങളുടെ പ്രദേശത്ത് വന്നത്. അവര്‍ക്ക് മൂന്നു സന്തതികള്‍, ഒരു ആണ് രണ്ടു പെണ്ണ്. വാപ്പ സൌദിയില്‍ ഏതോ സ്ഥലത്ത് സുപെര്‍മര്‍കെറ്റ് നടത്തുന്നു. ഉമ്മ ഭര്‍ത്താവ് അയക്കുന്ന പൈസ കൃത്യമായി ബെക്കരികളിലും ചെരുപ്പ്-തുണിക്കടകളിലും എന്ന് വേണ്ട ചെലവാക്കാന്‍ പാടിയ എല്ലായിടത്തും കൊണ്ടു ചെലവാകിയിരുന്നു. എന്റെ ഉമ്മയുടെ സഹോദരി വഴിയാണ് ഈ ആലോചന എനിക്ക് വന്നത്. ഇത്ര വലിയ പൈസക്കാരുടെ അടുത്ത നിന്നും വേണ്ട എന്ന് പറഞ്ഞു എങ്കിലും എന്റെ അമ്മാവന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ പോയി പെണ്ണ് കണ്ടു. ഒരു മെലിഞ്ഞ ഇരു നിറത്തിലുള്ള കുട്ടി. ഞാന്‍ വലിയ സൌന്ദര്യം ഒന്നും വേണമെന്ന വാശിയുള്ള കൂട്ടതിലല്ലയിരുന്നു. അവര്‍ക്ക് ഈ കല്യാണത്തിന്റെ പിന്നില്‍ ചില രഹസ്യ അജണ്ടകല്‍ ഉണ്ടായിരുന്നു. അവിടെ ആണായി പിറന്ന ഒരുത്തന്‍ കുറെ കഴിയുമ്പോള്‍ സൌദിക്ക് പറക്കും. അപ്പോള്‍ വീട് കാവലിനും, കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാനും എല്ലാറ്റിലും ഉപരിയായി മകളുടെ ഭര്‍ത്താവുദ്യോഗം നോക്കുവാനും ഒരാളെ വേണമായിരുന്നു. ആ നിലക്കുള്ള അന്വേഷണമാണ് എന്റെ നിര്‍ഭാഗ്യത്തില്‍ വന്നു അവസാനിച്ചത്. കൂടത്തില്‍ പറയാമല്ലോ അവരുടെ വെള്ളിപ്പാടെ പേരു പോലും "കോഴി" എന്നായിരുന്നു. ഇതില്‍ നിന്നും അവരുടെ സ്വഭാവത്തിന്റെ ഏകദേശ രൂപം പിടികിട്ടും. അവരുടെയും അവരുടെ ആളുകളുടെയും വീടുകളില്‍ എല്ലാം ആണുങ്ങള്‍ക്ക് "പുല്ലു വില" ആയിരുന്നു. അടുക്കളയില്‍ പെണ്ണുങ്ങളുടെ കാല്‍ ചുവട്ടില്‍ ഒതുങ്ങി കൂടുന്ന പ്രാകൃതന്മാരയിരുന്നു അവര്‍.
എനിക്ക് ഇഷ്ടമായി അവളെ. എനിക്ക് സൌന്ദര്യ ബോധം ഇല്ലാത്തതു കൊണ്ടാണെന്ന് എന്റെ അമ്മാവന്‍ പില്‍ക്കാലത്ത് പറഞ്ഞത് എത്ര ശരി. വേറെ ഒരു പാട് പഴികള്‍ എനിക്ക് കേള്‍ക്കേണ്ടി വന്നു. അവര്‍ എന്റെ കാര്യത്തില്‍ രഹസ്യ അന്വേഷണവും മാറും നടത്തി ഓക്കേയായി. കാരണം അന്ന് ഞങ്ങളുടെ പ്രദേശത്ത് എന്നെപോലെയുള്ള യുവരക്തങ്ങളില്‍ കള്ളുകുടി, പുകവലി, സ്ത്രീ വിഷയം എന്നിവയില്‍ നിന്നെല്ലാം ഒഴിഞ്ഞു വളരെ മാന്യമായി ജീവിച്ചിരുന്ന അപൂര്‍വ ജീവികളില്‍ ഒരാളായിരുന്നു ഞാനന്ന്. (പിന്നീട് എന്റെ ആ നല്ല പേരു വളരെയധികം മോശമായി).
എന്തായാലും കല്യാണം ഉറപ്പിച്ചു. അവളുടെ നായ മുഖനായ വാപ്പയുടെ അസാന്നിധ്യത്തില്‍ വെല്യുപ്പ തന്നെ കാര്യങ്ങള്‍ മുന്‍കൈയെടുത്ത് നടത്തി. ഒരു വലയിടല്‍ ചടങ്ങും നടന്നു. ഒന്നര പവന്റെ ഒരു വള ഇട്ടു. അത് തന്നെ കുറച്ചു തരികിട പണ്ടം പണയം ഒക്കെ നടത്തിയാണ് സംഗതി ശരിയാക്കിയത്. എന്നാല്‍ അവളുടെ ബന്ധുക്കളിലെ ചില പെന്‍ മനസ്സുകള്‍ അത് പോര എണ്ണ അഭിപ്രായം നടത്തിയതായി കുറെ നാളുകള്‍ക്ക് ശേഷം മാത്രമാണ് അറിയാന്‍ കഴിഞ്ഞത്. ഞങ്ങളുടെ ബന്ധം തകര്‍ക്കുന്നതില്‍ ഒരു മോശമല്ലാത്ത പങ്ക് അവരുടെതായിരുന്നു. തിയതി നിശ്ചയിച്ചത് അവളുടെ നായ മുഖന്‍ വാപ്പ വന്നതിനു ശേഷമായിരുന്നു. (നായ മുഖന്‍ എന്ന് പറയാന്‍ കാരണം, അയാള്‍ എല്ലായ്പോഴും ഒരു പട്ടിയുടെ മുഖഭാവം വദനത്തില്‍ നില നിര്‍ത്തിയിരുന്നു-ഒരു തരം അസംത്രിപ്തന്റെ ഭാവം). നായ മുഖന്‍ ഞങ്ങളുടെ വീട് വന്നു കണ്ടിട് അയാളുടെ മുഖത്ത് നിന്നും അയാള്‍ക്ക് ഞങ്ങളെ ഇഷ്ടപെടില്ല എന്ന് തോന്നി. അന്ന് അയാള്‍ അത് പ്രകടിപ്പിച്ചിരുന്നു എങ്കില്‍ പിന്നീടുണ്ടായ പ്രശ്നങ്ങള്‍ ഒഴിവാക്കാമായിരുന്നു. പക്ഷെ ഗീതയില്‍ പറയുന്നത് പോലെ "സംഭവാമി യുഗേ യുഗേ"-സംഭവിക്കാനുള്ളത് സംഭവിക്കും. സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കുന്നതും നല്ലതിന്, ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിന്. ഈമാന്‍ എന്ന് ഇസ്ലാമില്‍ പറയുന്നതിന് ഇതുമായി ബന്ധമുണ്ടോ ആവോ? ആര്‍ക്കറിയാം? കുശലന്വേശങ്ങളും മറ്റും കഴിഞ്ഞു നായമുഖനും അയാളുടെ ഒരു പെന്കൊന്തനായ ഒരു അളിയനും കൂടി വീടിനപ്പുരതെക്ക് നീങ്ങി ചില കുശുകുശുക്കല്‍ നടത്തി, അവസാനം കോന്തന്‍ പറഞ്ഞു കാണും നമ്മുടെ കണ്ട്രോളില്‍ അവനെ നമുക്ക് നിര്‍ത്താം അളിയാ, ധൈര്യമായി ഇരി എന്ന് പറഞ്ഞു കാണും. കുറച്ചു കഴിഞ്ഞപ്പോള്‍ നായമുഖന്റെ മകന്‍ ചെറു നായ ഒരു മത്തങ്ങാ പോലത്തെ വാച്ച് (സ്വര്‍ണ കളര്‍) എന്റെ കൈയില്‍ കൊണ്ടു വന്നു തന്നു. അങ്ങിനെ ജാനുവരി മാസം ഇരുപത്തി അഞ്ചു എന്റെ നിര്‍ഭാഗ്യ ദിവസത്തിന്റെ മണി മുഴങ്ങി.
കല്യാണം ഉറപ്പിച്ചു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് സുഖമില്ലതെയായി, വയറു വേദന, തല വേദന, തുടങ്ങി എല്ലാതരം വേദനകളും. ഞാന്‍ എന്റെ അഞ്ചു വയസ്സിനു ശേഷം ആശുപത്രിയില്‍ കിടന്നിട്ടില്ല. പക്ഷെ ഇത്തവണഎന്റെ അഞ്ചു ദിവസങ്ങള്‍ അപഹരിക്കാന്‍ അത് ധാരാളം മതിയാരുന്നു. രക്തം പരിശോധന, ഗ്ലുക്കോസ് കയറല്‍ എന്ന് വേണ്ട എന്റെ ശരീരത്തില്‍ നിന്നും സൂചി ഒഴിയുന്ന സമയം തന്നെ ഇല്ലാതായി.
അങ്ങിനെ കല്യാണത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. നൂറു പവനെല്ലേ കിട്ടാന്‍ പോകുന്നത്, ഒന്നും മോശമാകരുതല്ലോ. എന്റെ കൈയില്‍ പത്തു പൈസ എടുക്കാനില്ല, അവസാനം എന്റെ അമ്മാവന്‍ എണ്ണ ലോഗ ബാന്കില്‍ നിന്നും കുറച്ചു സ്വര്‍ണം പണയം വയ്ക്കാനായി വാങ്ങി. അങ്ങിനെ കല്യാണ ദിവസം അടുത്ത്വന്നു കൊണ്ടിരുന്നു. എന്റെ കൂടെ ആരും ഇല്ല. എല്ലാ കാര്യത്തിനും ഞാന്‍ തന്നെ ഓടി. അത് കണ്ടു ചിലര്‍ "പാവം" എന്ന് പറയുന്നതും ഞാന്‍ കേട്ടിട്ടും ഇല്ലെന്നു നടിച്ചു. കല്യാണത്തിന് മാലയിടല്‍, ബൊക്കെ പിടിപ്പിക്കല്‍, വീഡിയോ ചിത്രീകരണം എന്നിവ പാടില്ല എന്ന് ഞങ്ങള്‍ ഒരു നിര്‍ദേശം വച്ചു. അവര്‍ അത് അന്ഗീകരിച്ചത് മനസ്സില്‍ എതിര്പോടെയനെന്നു പിന്നീട് മനസ്സിലായി. അതിന് അവര്‍ കല്യാണത്തിന്റെ അന്ന് പകരം വീടുകയും ചെയ്തു.
അത് അടുത്ത ബ്ലോഗില്‍ വായിക്കാം. ഇതു ആരെങ്കിലും എന്നെ അറിയുന്നവര്‍ വായിച്ചാല്‍ അവര്‍ക്ക് മനസ്സിലാകും ഞാന്‍ ആരാ എന്ന്. അങ്ങിനെ സംഭവിച്ചാല്‍ അവര്‍ അത് മനസ്സില്‍ സൂക്ഷിക്കുക. കാരണം നിങ്ങള്‍ അറിയാത്ത കാര്യങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് കൂടി അറിയുവാനാണു ഞാന്‍ ഇത് എഴുതുന്നത്. അഭിനന്ദനം, സഹതാപം ഇതൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. എന്നെ പോലുള്ള ഒരാള്‍ ഈ ലോകത്ത് ജീവിച്ചിരുന്നു എനിക്ക് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിരുന്നു ചില ആളുകള്‍ ഇത്തരക്കരയിരുന്നു, ഇതെല്ലാം ലോകത്തെ ഒന്നു അറിയിക്കണം. അതിന് പാടിയ മാര്‍ഗം ഈ ബ്ലോഗിങ്ങ് ആണെന്ന് തോന്നി, അത് ചെയുന്നു. അത്ര മാത്രം. ശേഷം അടുത്ത ബ്ലോഗില്‍ വീണ്ടും സന്ധികും വരെ വണക്കം.

2009, ഫെബ്രുവരി 3, ചൊവ്വാഴ്ച

പ്രവാസ ജീവിതം

പ്രവാസ ജീവിതം എന്നത് ഏതൊരു മുസ്ലിം യുവാവിന്റെയും പോലെ എന്റെയും ഒരു സ്വപ്നമായിരുന്നു. മലയാളി മുസ്ലിംകളുടെ വിദ്യാഭ്യാസപരമായ (മുന്‍പുണ്ടായിരുന്ന) പിന്നോക്കാവസ്ഥക്ക് ഒരു പ്രധാന കാരണം ഗള്‍ഫ് ഭ്രമം തന്നെ. എന്റെ ചെറുപ്പ കാലത്ത് രണ്ടു അമ്മാവന്മാരും ഗള്‍ഫ് മലയാളികള്‍ ആയിരുന്നു. എന്റെ വാപ്പ ഗള്‍ഫില്‍ പോകാന്‍ പാസ്പോര്‍ട്ട് എടുത്തു പക്ഷെ ചില അഭ്യുദയ കാംഷികള്‍ എല്ലായ്പോഴും ആ പാവത്തിനെ പഠിച്ചു കൊണ്ടിരുന്നു. കാരണം ഞങ്ങള്‍ എങ്ങാനും രക്ഷപെടു പോയാല്‍ അവരുടെ പിച്ച കാശ് (സാമ്പത്തിക സഹായങ്ങള്‍) വാങ്ങാന്‍ ഞങ്ങള്‍ ഉണ്ടാകില്ലല്ലോ എന്ന് കരുതി തന്നെ. എന്റെ അമ്മാവന്മാര്‍ രണ്ടാളും പൈസ കൊണ്ടായിരുന്നു എന്റെ ഉമ്മനെ സ്നേതിചിരുന്നത്. മനസ്സില്‍ ആത്മാര്‍ത്ഥമായ സ്നേഹം ഒട്ടുമില്ല എന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത് എന്റെ കൌമാര കാലത്താണ്. അവരുടെ സുഖിച്ചുള്ള ജീവിതവും മാറും കണ്ടു ഞാനും അവരെ പോലെ അതിയായി ആഗ്രഹിച്ചിരുന്നു. അന്നൊക്കെ എന്റെ ഉമ്മാക്ക് ഉറച്ച വിശ്വാസമായിരുന്നു അവര്‍ എനിക്ക് ഒരു വിസ ശരിയാക്കി തരും എന്ന്. പക്ഷെ പിന്നീട് അതെല്ലാം വെറുതെയായിരുന്നു എന്ന് മനസിലായി.

2009, ഫെബ്രുവരി 1, ഞായറാഴ്‌ച

വിവാഹാലോചനകള്‍

എന്റെ സഹോദരിയെ വിവാഹം കഴിച്ചയച്ചപോള്‍ തന്നെ നല്ലൊരു തുകക്ക് ഞങ്ങള്‍ സ്ഥലത്തെ സഹകരണ ബാങ്കിനുകടക്കരായി തീര്‍ന്നിരുന്നു. സാധാരണ നാട്ടു നടപ്പുള്ള പോലെ ആണുങ്ങള്‍ കല്യാണം കഴിച്ചു സ്ത്രീധനം ആയി കിട്ടുന്ന വകയില്‍ നിന്നും തങ്ങളുടെ ബാധ്യത തീര്‍ക്കുന്ന ഏര്‍പ്പാട് എല്ലാവര്ക്കും പരിച്ചയമുല്ലതാനല്ലോ? അങ്ങിനെ ഞാന്‍ എന്റെ ജീവിതത്തിലെ പെണ്ണ് കാണല്‍ ആരംഭിച്ചു. ആദ്യം കണ്ടതു ഒരു യാഥാസ്ഥിതിക കുടുംബത്തിലെ ഒരു പെണ്‍കുട്ടിയെ ആണ്. മോശം ഒന്നും പറയാന്‍ പാടില്ല പക്ഷെ എനിക്ക് അവരെ ഇഷ്ടമായില്ല. കാരണം ഒരു പിന്നോക്ക ഏരിയആയിരുന്നു സ്ഥലം. ഗതാഗത സൌകര്യങ്ങള്‍ ഒന്നുംഇല്ലെന്നു തന്നെ പറയാം. രണ്ടാമത് കണ്ട കുടിയെ എനിക്ക് ഓര്‍മയില്ല. മൂന്നാമത് കണ്ട കുട്ടിയെ ഞാന്‍ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. കാരണം എനിക്ക് അത്രക്കും ഇഷ്ടപെട്ട കുട്ടിയായിരുന്നു അവള്‍. നല്ല സൌന്ദര്യം, തിളങ്ങുന്ന കണ്ണുകള്‍‌വെളുത്ത നിറം, സസ്യാഹാരി. അവളെ കണ്ടപ്പോള്‍ തന്നെ എന്റെ തല മുതല്‍ കാല്‍വിരല്‍ വരെ ഒരു തരം കുളിര്‍ നിറഞ്ഞത് ഞാന്‍ അറിഞ്ഞു. എനിക്ക് അവള്‍ മതി എന്ന് ഞാന്‍ മനസിലുറപ്പിച്ചു.
എന്നാല്‍ എന്റെ വലിയമ്മയുടെ ഭര്‍ത്താവ് ആണ് പിന്നീടുള്ള കാര്യങ്ങള്‍ അവര്ചര്ച്ച ചെയ്തത്. സ്ത്രീധനത്തിന്റെ കാര്യത്തില്‍ അവരുടെ ആശയ വിനിമയത്തില്‍ ചില പാകപിഴകള്‍ വന്നത് മൂലം ആ സുന്ദരി കുട്ടിയെ എനിക്ക് നഷ്ടപ്പെട്ടു. ഏതെങ്കിലും ഒരു പെണ്‍കുട്ടിയുടെ കാര്യത്തില്‍ എനിക്ക് നഷ്ടബോധം അനുഭവപെട്ടിടുന്ടെന്കില്‍ അത് ഇവളെ പറ്റി ചിന്തിക്കുംബോഴാണ്. എന്തായാലും അവള്‍ എവിടെയോ നല്ല ഒരു കുടുബിനിയായി കുട്ടികളുമായി ജീവിക്കുന്നു. അവളെ കല്യാണം കഴിച്ചിരുന്നെന്കില്‍ എനിക്ക് എന്റെ ജീവിതത്തില്‍ ഇത്രക്ക് യാതനകള്‍ അനുഭവിക്കേണ്ടി വരില്ലായിരുന്നു. ഒരു മറുഎന്നതിലുപരി സ്വന്തം കുടുംബത്തിലെ ഒരു അങ്ങത്തെ പോലെ അവര്‍ എന്നെ കാണുമായിരുന്നു. എല്ലാം വിധി എനന ഒരു വാക്ക് കൊണ്ടു നമുക്ക് ന്യായീകരിക്കാം! എന്തായാലും ആ കുട്ടിയുടെ പേര്‍ എനിക്ക് ഒരു പെണ്‍കുഞ്ഞു ഉണ്ടാകുകയനെന്കില്‍ ഞാന്‍ അവള്‍ക്ക് ഇടും. എന്റെ ഭാര്യ ആരാണോ അവളുടെ കൂടി സമ്മതത്തോടെ.