നവകേരള യാത്ര അവസാനിച്ചു. മുഖ്യമന്ത്രി യാത്രയില്‍ പന്കെടുക്കുമോ ഇല്ലയോ എന്നഒരു വിഷയത്തില്‍ മാത്രം കടിച്ചു തൂങ്ങി മാധ്യമ പ്രവര്ത്തനം നടത്തുന്ന ഒരു കൂട്ടം മാധ്യമ തൊഴിലാളികളെയാണ് നാം കഴിഞ്ഞ കുറെ ദിവസങ്ങളിലായി പത്രത്തിലൂടെയും ചാനലുകളിലൂടെയും കണ്ടു കൊണ്ടിരുന്നത്. ഹാവൂ സമാധാനം! എന്ന് സാധാരണ കേരളീയന് ആശ്വസിക്കാം. മുഖ്യമന്ത്രി അച്ചടക്കമുള്ള ഒരു പാര്‍ടി "ഉല്‍പ്പന്നം" തന്നെ എന്ന് പന്കെടുതതിലൂടെ തെളിയിക്കുകയും ചെയ്തു - അതിന്റെ പുറകില്‍ എന്തൊക്കെ കളികള്‍ നടന്നിട്ടുണ്ടോ അതൊന്നും എവിടെ വിഷയമാക്കെന്ടതില്ല. പൊതു തെരഞ്ഞെടുപ്പിന്റെ കേരള എഡിഷന്‍ ആയ ട്വന്റി ട്വന്റി (ഇരുപത് ലോകസഭ സീറ്റുകള്‍) മല്‍സരത്തില്‍ മുഖ്യമന്ത്രി തന്നെ ഇടതു മുന്നണിയെ നയിക്കുമെത്രേ! ഒന്നാലോചിച്ചു നോക്കുക. ഏതൊരു കെണിയാണ്. മുഖ്യമന്ത്രിക്ക് ഇതിലും നല്ല ഒരു കെണി എതിര്‍ വിഭാഗത്തിന് ഒരുക്കാന്‍ കഴിയില്ല. അതായത് തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി തോറ്റാല്‍ പ്രചരണം നയിച്ച സഖാവ് അച്യുതാനന്ദന്റെ തലയില്‍ എല്ലാ ഉത്തരവാദിത്തവും കെട്ടി വക്കാന്‍ ഇതിലും നല്ല ഒരു അവസരം കിട്ടുമോ? ഇനി തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാനെന്കില്‍ അത് ഔദ്യോഗിക വിഭാഗത്തിന്റെ അക്കൌണ്ടില്‍ വരവ് വക്കുകയും ആകാം. മുഖ്യമന്ത്രി അപ്പോഴും പാര്‍ട്ടി ഉല്പന്നം തന്നെ ആയിരിക്കും.
എന്തായാലും അവരുടെ പോളിറ്റ് ബ്യുരോയുടെ പ്രവര്ത്തനം കൌതുകമുള്ള ഒരു കാര്യം തന്നെയാണ്. കുറെ അപ്പൂപ്പന്മാര്‍ "രാജധാനി ദില്ലി" യില്‍ പോയി മഞ്ഞു കൊണ്ടിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചായയുംകൊടുത്തു സമ്മേളിക്കും. എന്നിട്ട് പ്രമേയം പാസ്സാകുന്നതോ. പകല്‍ പന്ത്രണ്ടു മണി സമയത്തിനെ രാത്രി പന്ത്രണ്ടു മണി ആയി കണക്കാക്കി എല്ലാവരും അന്ഗീകരിക്കണം. അപ്പൂപ്പന്മാര്‍ എല്ലാവരും അത് കണ്ണും പൂട്ടി അംഗീകരിച്ചു അടുത്ത ദിവസം കിട്ടുന്ന വണ്ടിക്കു വീട് പിടിക്കുന്നു. ഒരു കാര്യം വ്യക്തം കൊണ്ഗ്രെസ്സ് പ്രവര്‍ത്തക സമിതിയെക്കാലും കുറച്ചു കൂടി ആക്റ്റീവ് ആണ് പോളിറ്റ് ബ്യുറോ!
വിവാദമായ റാഗിങ്ങ് കേസിന്റെ വിധി വന്നുവല്ലോ. മൂന്നു പ്രതികള്‍ മാത്രം ശിക്ഷിക്കപെട്ടു. ബാക്കിയുളവര്‍ നിയമത്തിന്റെ പഴുതിലൂടെ രക്ഷപെട്ടു. ഓരോ ശരാശരി മലയാളിക്കും ആശങ്ക (ലീഗിന്റെ ആശങ്ങയല്ല) വേണ്ട ഒരു കാര്യമാണിത്. സ്വന്തം മക്കളെ കഷ്ടപ്പെട്ട് വിദ്യാഭ്യാസം നല്കി നല്ല നിലയില്‍ എത്തിക്കാന്‍ വേണ്ടി പ്രൊഫഷണല്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലേക്ക് പറഞ്ഞയക്കുന്ന രക്ഷിതാക്കള്‍ക്കും അവിടേക്ക് പ്രവേശിക്കുന്ന വിധ്യാര്തികള്‍ക്കും എന്തൊക്കെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നിരിക്കണം. എല്ലാം ചില നരാധമാന്മാരുടെ കാമഭ്രാന്തിനു മുന്‍പില്‍ കൊഴിഞ്ഞു വീണു. റാഗിങ്ങ് നടത്തിയാല്‍ ചുരുങ്ങിയത് പത്തു വര്ഷം എങ്കിലും ശിക്ഷ കൊടുക്കണം. പക്ഷെ പണവും സ്വാധീനവുമുള്ള പ്രതികള്‍ ഇതെല്ലാം അതിജീവിച്ചു കടന്നു കലയും എന്ന ഒരു പേടി നമുക്കെല്ലാം ഉണ്ട്.
നവകേരള യാത്രയുടെ ബഹളത്തിനിടയില്‍ റാഗിങ്ങ് കേസിനു അല്പമായ ഒരു പ്രാധാന്യം മാത്രമാണ് നമ്മുടെ മാധ്യമ ലോകം കല്‍പ്പിച്ചു നല്കിയത്. ഈ സമീപനം മാറ്റത്തിന് വിധേയമാകണം. ഞാനും നിങ്ങളും ഉള്പ്പെടുന്ന കേരള സമൂഹത്തില്‍ എല്ലാം ഒരു തരം കാപട്യമാണ്. നമ്മള്‍ എല്ലാവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ കപട മുഖങ്ങള്‍ അണിയുന്നു. അല്ലെങ്കില്‍ അതിനുള്ള സാഹചര്യം നമ്മള്‍ അറിഞ്ഞോ അറിയാതെയോ ഒരുക്കുകയും ചെയ്യുന്നു. ഈ അവസരത്തില്‍ ഏഷ്യാനെറ്റിലെ കണ്ണാടിയിലെ താടിക്കാരന്‍ പറഞ്ഞ പോലെ "കൂലന്കശമായി" ചിന്തിക്കുക എന്താണ് പ്രധിവിധി? ഒരു കാര്യം വ്യക്തം ഭ്രാന്ത് ചങ്ങലക്ക് തന്നെ!
നന്നാവുന്നുണ്ട്. ഇനിയും എഴുതുക
മറുപടിഇല്ലാതാക്കൂThanks Jawahar, I intended to write a little bit more. But samayamillenney! jolikkidayil ezhuthunnatha..nammude oru paadu..thanks and keep reading..
മറുപടിഇല്ലാതാക്കൂമര്മ്മം തൊട്ടും കളിക്കല്ലേ.... പാര്‍ട്ടി പാഠം പടിപ്പിക്കും.
മറുപടിഇല്ലാതാക്കൂThanks for comment Thallukolli, paarti padippichu padippichu 5 kollam kazhiyumbol janangal paartiye padippicholum
മറുപടിഇല്ലാതാക്കൂ