ആദ്യമായി വിവാഹിതനായത് രണ്ടായിരത്തി നാലാമാണ്ട് ജനുവരി മാസം ഇരുപത്തി അന്ജിനാണ്. ഒരു കുടുംബം ഉണ്ടാകുവാന്‍ പോകുന്നതിന്റെ എല്ലാ തരത്തിലുള്ള ആവേശങ്ങളും പ്രതീക്ഷകളും എന്നില്‍ അലയടിക്കുന്നുണ്ടായിരുന്നു. ഒപ്പം ഒരു പാട് ആശന്കകളും. നായമുഖന്റെ വീട്ടില്‍ വലിയ ആര്ഭാടതിലയിരുന്നു കാര്യങ്ങള്‍ നടന്നത്. ഞങ്ങള്‍ വീഡിയോ ചിത്രീകരണം വേണ്ട എന്ന് പറഞ്ഞത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. വീട്ടില്‍ എല്ലാ കാര്യത്തിനും ഓടി നടന്നത് ഞാന്‍ മാത്രമാണ്. "അയ്യോ പാവം" പറയാന്‍ ചിലര്‍ ഉണ്ടായിരുന്നു എങ്കിലും ശരീരം കൊണ്ടായ സഹായത്തിനു ആരും ഉണ്ടായിരുന്നില്ല. വാപ്പ മരിച്ചു പോയതിന്റെയും സഹോദരന്മാര്‍ ഇല്ലത്തതിന്റെയും ബുദ്ധിമുട്ട് അറിയുന്നത് അപ്പോഴാണ്.
കാര്യങ്ങള്‍ ഞാന്‍ ചുരുക്കി എഴുതുകയാണ്. കല്യാണ ദിവസം. രാവിലെ ആളുകള്‍ എല്ലാവരും വന്നു. ഹൃസ്വ മായ ഒരു ചായസല്കാരത്തിന്ശേഷം ഞങ്ങള്‍ വധുവിന്റെ വീടിലേക്ക് പുറപ്പെട്ടു. എന്റെ ബിസിനെസ്സ്കാരനായ അമ്മാവന്റെ കാറിലാണ് ഞാന്‍ യാത്ര ചെയ്തത്. ഞങ്ങള്‍ അവിടെ എത്തി. അന്നാണ് ഞാന്‍ അവരുടെ വീട് (പുതിയ വീട്) ആദ്യമായി കാണുന്നത്. ഒരു രണ്ടു നില മന്ദിരം. മുന്പ് അതിന് പിന്നിലെ ചെറിയ വീടിലാണ് പെണ്ണ് കാണല്‍ഉറപ്പിക്കല്‍ തുടങ്ങിയ ചടങ്ങുകള്‍ നടന്നത്. അന്ന് വീട് പണി കുറച്ചു ബാകി യുണ്ടായിരുന്നു. കൂടാതെ അന്ന് ഞാന്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല. (പെണ്ണ് കാണാന്‍ മാത്രമെ ഞാന്‍ മുന്പ് അവിടെ പോയിട്ടുളൂ). ഞങ്ങള്‍ അവിടെ ചെന്നു ഇറങ്ങി. എന്റെ കൂടെ വന്നവരില്‍ പെണ്ണുങ്ങള്‍ ആ വീടിന്റെ വലിപ്പം കണ്ടു വായും പൊളിച്ചു നില്‍ക്കുന്നത് ഫോട്ടോ എടുത്ത് കിട്ടിയപ്പോള്‍ എനിക്ക് കാണാന്‍ കഴിഞ്ഞു . സാധാരണ ഒരു വരന്റെ പാര്‍ടി വധുവിന്റെ വീട്ടില്‍ എത്തിയാല്‍ സ്വീകരിക്കാന്‍ ആരെങ്കിലും ഒക്കെ മുന്നോട്ടു വരും - അവരെ പ്രത്യേകം ചട്ടം കെട്ടിയിട്ടുണ്ടാകും. കാരണം അങ്ങിനെ ചെയ്തില്ലെന്കില്‍ "പരാതി പെട്ടി" നിറയും എന്ന് ബന്ധപെട്ടവര്‍ക്ക് അറിയാം. പക്ഷെ വീഡിയോ വേണ്ട എന്ന് പറഞ്ഞതിലുള്ള പ്രതികാരം നായ മുഖന്‍ സ്വീകരിക്കാന്‍ ആളെ അയക്കാതെയാണ് പ്രകടിപ്പിച്ചത്. ഞങ്ങള്‍ ഏതാണ്ട് അഞ്ചു മിനിറ്റു കാത്തു നിന്നു. അവസാനം എന്റെ അമ്മാവന്‍ തന്നെ പറഞ്ഞു നമുക്ക് അങ്ങോടു ചെല്ലാം എന്ന്. പെട്ടെന്ന് നായമുഖന്റെ സീമന്ത പുത്രന്‍ എവിടെ നിന്നോ ഒരു ബോക്കെയുമായി ഓടി വന്നു എന്റെ കൈയില്‍ പിടിപ്പിച്ചു പറഞ്ഞു ഞങ്ങള്‍ വന്നത് അറിഞ്ഞില്ല എന്ന്. എന്നിട് എന്നെ സ്ടയ്ജില്‍ കൊണ്ടിരുത്തി. പിന്നെ പലരും വന്നു പരിചയപ്പെടുന്നു. കൈ പിടിച്ചു കുലുക്കുന്നു, സലാം പറയുന്നു... ആ വീടിന്റെ ജനല്പഴുതുകളിലൂടെ എന്നെ ഒരു പാടു കണ്ണുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. ആ ഇരിപ്പ് ഏതാണ്ട് ഒരു മണിക്കൂര്‍ തുടര്‍ന്ന്. കാരണം വിവാഹം നടത്തുന്നതിന് കാര്‍മികത്വം വഹിക്കേണ്ട മുസലിയാര്‍ വേറെ ഏതോ കല്യാണ വേദിയിലാണ്. നായമുഖന്‍ അയാളെ ആ ചടങ്ങ് കഴിഞ്ഞു പൊക്കിയെടുത്ത് ഇങ്ങോട്ട് കൊണ്ടു വരുന്നതിനുള്ള ഏര്‍പ്പാട് ചെയ്തിട്ടുണ്ടായിരുന്നില്ല. ഇതിനിടയില്‍ നായമുഖന്‍ അവരുടെ ആളുകള്‍ക്ക് സദ്യ വിളമ്പിച്ചു തുടങ്ങിയിരുന്നു. ഞങ്ങളുടെ കൂട്ടര്‍ എന്റെ വിവാഹ ചടങ്ങ് കാത്തിരിക്കുകയാണ്. കുറെ കഴിഞ്ഞു ഏതാണ്ട് ഒരു മണികൂര്‍ ആയപ്പോള്‍ മൊല്ലാക്ക ഓടിക്കിതച്ചെത്തി. പെട്ടെന്ന് ചടങ്ങ് തുടങ്ങി. വേഗം അവസാനിച്ചു. പിന്നെ വേദിയില്‍ വച്ചു കുറെ ഫോട്ടോ എടുക്കല്‍. ശരിക്കും എനിക്ക് വിശപ്പ് തുടങ്ങിയിരുന്നു. പുതിയാപ്ല ആണെന്കിലും ഞാനും ഒരു മനുഷ്യ ജീവി തന്നെയല്ലേ? എന്റെ ആളുകള്‍ തിരക്കി കയറി ഭക്ഷണം കഴിച്ചു തുടങ്ങി. ഞാന്‍ തിരക്കൊന്നു കഴിയട്ടെ എനന ചിന്തയുമായി എന്റെ കൂടുകാരുടെ കൂടെ സംസാരിച്ചു നിന്നു. ഇതിനിടയിലും ഫോടോ എടുക്കല്‍ ഉണ്ടായിരുന്നു. അവസാനം എന്റെ കൂടുകാര്‍ തന്നെ എനിക്ക് ഒരു സ്ഥലം കണ്ടു പിടിച്ചു അവിടെ കൊണ്ടിരുത്തി. വധുവിനെയും .
ഇനി ഭക്ഷണത്തെ പറ്റി. സാധാരണ ഞങ്ങള്‍ മുസ്ലിംകള്‍ക്ക് ബിരിനാനി-നെയ്ച്ചോര്‍ അല്ലാതെയുള്ള ഒരു സദ്യ ആലോചിക്കാന്‍ കൂടി പറ്റാത്തതാണ്. നായമുഖനും ആദ്യം കോഴി ബിരിയാണി തന്നെയാണ് നിശ്ചയിച്ചിരുന്നത്. പക്ഷെ വീഡിയോ ചിത്രീകരണവും അനാവശ്യ കാര്യങ്ങളും വേണ്ട എന്ന് പറഞ്ഞതു കൊണ്ടും, കൂടാതെ അയാള്‍ക്ക് മനസ്സുകൊണ്ട് ഞങ്ങളുടെ സെറ്റപ്പ് ഇഷ്ടമാവതിരുന്നത് കൊണ്ടും അയാള്‍ ഭക്ഷണം "ഉള്ട" ആക്കി. അതായത് അവര്‍ തലേ ദിവസം കേരള ശൈലിയിലുള്ള ഭക്ഷണം ആണ് തീരുമാനിച്ചിരുന്നത്. അവര്‍ കോഴി ബിരിയാണി തലേ ദിവസം ഉണ്ടാക്കി നല്ലപോലെ തട്ടി. പക്ഷെ എനിക്ക് ഭക്ഷണ കാര്യത്തില്‍ പ്രശ്നമൊന്നും ഇല്ല. നായ്മുഖന്റെ പ്ലാനിനെ കുറിച്ചു അറിവില്ലതിരുന്നതിനാല്‍ പ്രത്യേകിച്ച് ഒന്നും തോന്നിയതുമില്ല.-പിറ്റേ ദിവസം ചില പ്രതികരണങള്‍ എന്റെ ആളുകള്‍ പറഞ്ഞു അറിയുന്നത് വരെ.
ഈ സഭവതിന്റെ ചില മരുവശങ്ങള്‍:
- എന്റെ അളിയന്റെ അളിയന്മാര്‍ ബിരിയാണിയും കോഴിക്കാലും കടിച്ചു മുറിക്കാം എന്ന്കരുതി വന്നവരായിരുന്നു. അവര്‍ എന്നോട് വന്നു പറഞ്ഞു "അളിയാ എന്നാല്‍ ഞങ്ങള്‍ അങ്ങോട്ട് ചെല്ലട്ടെ, ഇവിടീ കടിച്ചു മുരിക്കനോന്നും ഇല്ലളിയാ" ഞാന്‍ അവരോട് പോയ്കൊള്ളാന്‍ പറഞ്ഞു. എന്റെ വീട്ടില്‍ നെയ്ച്ചോറും കോഴിക്കറിയും അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.
- പിന്നെ എന്റെ അളിയന്റെ ജ്യേഷ്ഠന്റെ മൂന്നു വയസ്സുകാരി കുട്ടി തലേ ദിവസം (എന്റെ) വീട്ടില്‍ ഭക്ഷണം കൊടുതപോള്‍ "എനിച്ചു അരച്ചി വനം" അന്ന് പറഞ്ഞു കരഞ്ഞു ബഹളം കൂട്ടിയിരുന്നു. എന്റെ അമ്മാവന്‍ ഉള്‍പ്പെടെയുള്ളവര്‍ നാളെ മാമാടെ കല്യാണത്തിനു ഞമ്മക്ക് ഇറച്ചി കിട്ടും മോളെ എന്ന് അതിനെ പറഞ്ഞു സമാധാനിപ്പിക്കുന്നുണ്ടായിരുന്നു. (എന്റെ വീട്ടില്‍ തലേ ദിവസം നാടന്‍ വിഭവങ്ങലായിരുന്നു).
- കൂടാതെ എന്റെ അയല്‍വാസി ഒരു നായര്‍ ഫാമിലി ഉണ്ടായിരുന്നു. അവിടെ ഒരു അമ്മയും മകനും അയാളുടെ പരയമല്‍പെണ്‍കുട്ടികളും ആണ് ഉണ്ടായിരുന്നത്. അമ്മ കുറച്ചു പ്രായമായ ഒരു സ്ത്രീയായിരുന്നു. അമ്മയും മകനും സസ്യാഹാരം മാത്രമെ കഴിക്കൂ. മാംസം വീട്ടില്‍ കൊണ്ടു വരുന്നത് പോലും അനുവദിക്കുകയില്ല. പക്ഷെ മരുമകളും രണ്ടു പെണ്‍കുട്ടികളും നോണ്‍ വെജ് ഭക്ഷണം ഇഷ്ടപെട്ടിരുന്നു-അവര്‍ കല്യാണത്തിനും മറു ചടങ്ങുകല്കും പോയി അത് കഴിക്കുന്നതിനു അമ്മയ്ക്കും മകനും എതിര്‍പ്പുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇടക്കിടെ കിട്ടുന്ന അവസരങ്ങള്‍ അമ്മയും മക്കളും പരമാവധി ഉപയോഗിക്കുകയും ചെയ്തു പൊന്നു. അവരുടെ രണ്ടു പെണ്മക്കള്‍ എന്റെ സഹോദരിയുടെ കൂട്ടുകാരികള്‍ കൂടി ആയിരുന്നത് കൊണ്ടു അവര്‍ എന്റെ കല്യാണത്തില്‍ ആവേശത്തോടെയാണ് പന്കെടുക്കാന്‍ വന്നത്. അവരും വെജ് ആണ് നായ്മുഖന്‍ ഒരുക്കിയിട്ടുള്ളത് എന്നരിഞ്ഞപോള്‍ നിരാശരായി.. ഇങ്ങിനെ എത്രയെത്ര നിരാശ മുഖങ്ങള്‍.
പോസ്റ്റ് മുഴുമിപ്പിച്ചില്ലേ?
മറുപടിഇല്ലാതാക്കൂDone it, sree. But when I published it become like this. Don't know what happened. I tried to edit the draft, but I failed. Can you give me an idea what happened??
മറുപടിഇല്ലാതാക്കൂ