2009, ഫെബ്രുവരി 24, ചൊവ്വാഴ്ച

കഥ തുടരുന്നു...

എന്റെ കഥ തുടരുകയാണ്. താളപ്പിഴകല്‍ക്കിടയിലും എന്നാലാവുന്ന തരത്തിലെല്ലാം അദ്ജെസ്ട്ചെയ്യാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിരുന്നു. ചിലപ്പോഴൊക്കെ അവള്‍ ഞാനും എന്റെ കുടുംബവുമായും വളരെ നല്ല രീതിയില്‍ വര്‍ത്തിച്ചിരുന്നു, പക്ഷെ അവളുടെ ആളുകള്‍ ആരെങ്കിലും ഫോണ്‍ വഴിയോ മറ്റോ അവളുമായി ബന്ധപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ കുറെ നേരത്തേക്ക് ഒരു തരം "മൂഡ് ഓഫ്" ആണ്. കാരണം അവരുടെ ഒരു തരം "കുത്തിവെപ്പ്" തന്നെ. മുഖം കൂര്പിച്ചു പിടിച്ചു ഒന്നു രണ്ടു ദിവസം നടക്കും. പിന്നീട് ഞാന്‍ തന്നെ മുന്‍കൈയെടുത്ത് "സോള്‍വ്‌" ആക്കും. അവളുടെ ബന്ധുക്കള്‍ ആരെങ്കിലും വന്നാല്‍ അവര്‍ കുറെ നേരം അവളെ മാറ്റി നിര്ത്തി ചില "കുശുകുശുപുകള്‍" നടത്തുക പതിവായിരുന്നു.
അവരുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടണ്ട എന്നതായിരുന്നു എന്റെ നയം. ഞാന്‍ അതിനെ പറ്റിചോദിച്ചിട്ടുമില്ല. അങ്ങിനെ ഞങ്ങള്‍ ദിവസങ്ങള്‍ തള്ളി നീക്ക്കി കൊണ്ടിരുന്നു. ഈ അവസരത്തില്‍ പറയട്ടെ ലൈംഗിക ജീവിതത്തെ കുറിച്ചു അവളുടെ അറിവുകള്‍ വട്ട പൂജ്യം എന്നതിലുപരി അറിവുകേടുകളുടെ ഒരു കൂമ്പാരം ആയിരുന്നു. എവിടെ നിന്നോ കിട്ടിയ വികലവും തെറ്റിധാരണ ജനകവുമായ ചില അറിവുകള്‍ ആണ് അവള്‍ക്ക് ഉണ്ടായിരുന്നത്. ഈ അവസരത്തില്‍ എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പകര്ന്നു കൊടുത്ത് പരിമിതമായ ഞങ്ങളുടെ ജീവിത കാലത്തെ കഴിയുന്ന വിധം ആസ്വദിച്ചു. ആദ്യമൊക്കെ അതിന്റെ ബഹുമാനം അവള്‍ക്ക് എന്നോട് ഉണ്ടായിരുന്നു എങ്കിലും, അവളുടെ മാതാപിതാക്കളും ബന്ധുക്കളും അവളില്‍ കുത്തി വെച്ച വിഷത്തിന്റെ ശക്തിയെ പ്രതിരോധിക്കാന്‍ ആ ബഹുമാനത്തിനു കഴിഞ്ഞില്ല.
എന്റെ ഉമ്മനെ ആദ്യമൊക്കെ അവള്‍ക്ക് നല്ല ബഹുമാനമായിരുന്നു. ഞാന്‍ എന്റെന്കിലും തീരുമാനം ഉമ്മയുമായി ആലോചിച്ചായിരുന്നു എടുത്തിരുന്നത്. പക്ഷെ അവള്‍ അതിലുള്ള എതിര്‍പ്പ് പ്രത്യക്ഷമായി പ്രകടിപ്പിച്ചിരുന്നില്ല. ഞങ്ങളുടെ കുടുംബത്തിന്റെ ചുമരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങേണ്ട കാര്യങ്ങള്‍ അവള്‍ അവളുടെ വീട്ടില്‍ അതെ പോലെ പകര്‍ത്തി നല്കി. കൂടാതെ ഞാന്‍ ജോലിക്ക് പോകുന്നത് അവര്‍ക്ക് ഇഷ്ടമുള്ള കാര്യമായിരുന്നില്ല. ഞാന്‍ അവരുടെ കുടുംബത്തിനു വേണ്ട സഹായങ്ങളൊക്കെ ചെയ്തു "അക്കരെയും ഇക്കരെയും" ആയി നിന്നൂടെ എന്ന് വരെ അവര്‍ ചോദിയ്ക്കാന്‍ തുടങ്ങി. അതായത് അവരുടെ അജണ്ട പതിയെ പുറത്തു വരാന്‍ തുടങ്ങി. ഞാന്‍ പറഞ്ഞുവല്ലോ ആദ്യം അവര്‍ക്ക് വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങികൊണ്ട് വരന്‍ ഒരു വേലക്കാരനെയും അവള്‍ക്ക് ഒരു ഭര്‍ത്താവിന്റെ ഉദ്യോഗം നോക്കാന്‍ ഒരാളെയും ആയിരുന്നു വേണ്ടിയിരുന്നത്.
എനിക്ക് കുറച്ചു കടങ്ങള്‍ ഉണ്ടായിരുന്നത് ഞാന്‍ മുന്‍പത്തെ പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ. അവള്‍ക്കനെന്കില്‍ ആവശ്യത്തിലധികം സ്വര്‍ണാഭരണങ്ങളും. അതില്‍ നിന്നും കുറച്ചു ഡിസ്പോസ് ചെയ്തു എന്റെ വീടിന്മേല്‍ ബന്കിലുള്ള ബാധ്യത ഒരു ഭാഗം തീര്ത്തു കുറച്ചു പൈസ കൊടുത്തു ഒരു വിസിറ്റ് വിസ എടുത്ത് ദുബായില്‍ വന്നു ഒരു നല്ല ജോലി കണ്ടു പിടിച്ചു നല്ല ഒരു ഭാവി കെട്ടി പടുക്കണം എന്നതായിരുന്നു എന്റെ സ്വപ്നം. കാരണം ആ നായ്മുഖനോട് എനിക്ക് ഒരു വിസ ശരിയാക്കി തരണം എന്ന് അയാളെ കാണുന്നതിന് മുന്പ് വരെ എനിക്ക് പറയണം എന്നുണ്ടായിരുന്നു. എന്നാല്‍ ആ നായ്മുഖം ആധ്യംമായി കണ്ടപ്പോള്‍ തന്നെ ആ ആശയം ഞാന്‍ ഡ്രോപ്പ് ചെയ്തു. എന്തായാലും ദുബായില്‍ വന്നാല്‍ ഞാന്‍ രക്ഷപ്പെടും എന്ന് എനിക്ക് നല്ല ആത്മ വിശ്വാസം ഉണ്ടായിരുന്നു. എനിക്ക് ഡിഗ്രീ ഉണ്ട് പിന്നെ രണ്ടു വര്ഷത്തെ സൗദി മുന്‍പരിചയം കൂടാതെ ഇംഗ്ലീഷ് - അറബി ഭാഷകള്‍ ഒരു വിധം നന്നായി കൈകാര്യം ചെയ്യും. ഇത്രയും യോഗ്യതയും പിന്നെ കുറച്ചു ദൈവാനുഗ്രഹവും ഉണ്ടെങ്കില്‍ ദുബായില്‍ വന്ന ആരും രക്ഷപ്പെടും എന്ന് എല്ലാവരെയും പോലെ ഞാനും ഉറച്ചു വിശ്വസിച്ചിരുന്നു.
എന്നാല്‍ സ്വര്‍ണം ഡിസ്പോസ് ചെയ്യേണ്ട കാര്യം പറയുമ്പോഴൊക്കെ അവള്‍ എന്റെന്കിലും പറഞ്ഞു ഒഴിഞ്ഞു മാറും. എന്റെ ബാധ്യതകള്‍ അവള്‍ മൈന്‍ഡ് ചെയ്തു പോലുമില്ല. മറ്റെല്ലാ കാര്യത്തിലും സജീവമായി ഇടപെടുന്ന അവള്‍ ഇക്കാര്യത്തില്‍ തന്ത്രപൂര്‍വ്വം ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. (അത് അവളുടെ വീട്ടില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചായിരുന്നു എന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു ). ബാന്കില്‍ നിന്നും ഇടക്ക് മാനേജര്‍ വിളിച്ചു ലോണ്‍ തിരിച്ചടവ് മുടങ്ങുന്നതിനെ പറ്റി ഓര്മ പെടുതിക്കൊണ്ടിരുന്നു. എനിക്ക് ശരിക്കും പറഞ്ഞാല്‍ ആധിയായി. ബാങ്ക്, ലോണ്‍, പലിശ,ജപ്തി, നിയമ നടപടികള്‍ ഇവയൊക്കെ എനിക്ക് ആലോചിക്കവുന്നതിനും അപ്പുറമായിരുന്നു. ടെന്‍ഷന്‍ കൂടി കൊണ്ടിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ ഇത്രയൊക്കെ ടെന്‍ഷന്‍ ഉണ്ടായിരുന്നു എങ്കിലും വീട്ടില്‍ യാതൊരു തരത്തിലുള്ള വാക്കു തര്‍ക്കങ്ങളോ പ്രതികൂല അന്തരീക്ഷമോ ഉണ്ടാകാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. അതില്‍ ഞാന്‍ വിജയിക്കുകയും ചെയ്തു. ഇതിനിടെഒരു ദിവസം നായ്മുഖന്‍ എന്നെ വിളിച്ചു ഒരു പ്രധാന കാര്യം സംസാരിക്കാന്‍ ഉണ്ട് എന്ന് പറഞ്ഞു. ഞാനുമായി അധികം സംസാരിക്കാത്ത ഒരു മനുക്ഷ്യനാണ് എന്താണാവോ? ഒരു ആകാംഷ എന്നില്‍ നിറഞ്ഞു. അതൊരു കുതന്ത്രമായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്.

1 അഭിപ്രായം: