2009, മാർച്ച് 30, തിങ്കളാഴ്‌ച

വിദ്യാലയമോ അതോ ..........???!!!

"മാതാ പിതാ ഗുരു ദൈവം", ഈ വാചകം നമ്മുടെ ആര്‍ഷ ഭാരത സംസ്കാരത്തിന്റെ പ്രതീകമായിട്ടാണ്‌ പൊതുവെ പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ മാതാവിനെ മാനഭങ്ങപെടുതുന്ന പുത്രന്മാരും (നവ ഈടിപ്പുസുകള്‍) സ്വന്തം മകളെ കാമശമനതിനുപയോങിക്കുന്ന പിതാക്കന്മാരും നാലക്ഷരം പറഞ്ഞു തരുന്ന അധ്യാപികമാരെ കാമിക്കുന്ന വിദ്യാര്‍ഥികളും(അധ്യപകന്മാരെ കാമിക്കുന്ന വിദ്യാര്‍ത്തിനികളും ഉണ്ടോ എന്നറിവില്ല!) വ്യാപകമാകുന്നു. ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും നമ്മള്‍ മാധ്യമങ്ങളിലൂടെ അറിയുന്നത്. മംഗളം ഗ്രൂപ്പിലെ കന്യക എന്ന പ്രസിദ്ധീകരണത്തില്‍ വന്ന ഒരു ലേഖനം ഇവിടേ കൊടുക്കുന്നു.
തീര്ച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണിത്. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ ഉള്ള മാതാ പിതാക്കള്‍!
http://mangalam.കോം സൈറ്റില്‍ പോയി താഴെയുള്ള കന്യകവാരികയുടെ ചിത്രത്തില്‍ ക്ലിക്കുക. എന്നിട്ട് താഴെ അദര്‍ ഹെഡ് ലിനെസ് വിഭാഗത്തില്‍ "ഞെട്ടരുത് ഇതു സത്യമാണ്" ലിന്കില്‍ ക്ലിക്ക് ചെയ്യുക.

ധര്‍മപുത്രര്‍ സംശയത്തിന്‍റെ നിഴലില്‍

പണ്ടു (കൊല്ലം ശരിക്കൊര്‍മയില്ല) ധര്‍മപുത്രര്‍ കേന്ദ്ര മന്ത്രിയായിരുന്നപ്പോള്‍ ആരോ ഒരു അഴിമതി ആരോപണം ഉന്നയിച്ചു. രവുക്ക് രാമാനം രാജിവച്ചു പെട്ടിയും കിടക്കയുമായി ആശാന്‍ അനന്തപുരിയില്‍ തിരിച്ചെത്തി. അന്ന് അധികാരത്തിന്റെ മത് പിടിച്ച ഒരു അപ്പൂപ്പനും മകനും തനിക്കിട്ടു പണിയുന്ന പാറകളില്‍ മണം മടുത്ത് എല്ലാം വലിച്ചെറിഞ്ഞിട്ട്‌ പോയതാണ് കക്ഷി. എന്നാല്‍ പിന്നീട് ഒരിക്കല്‍ കൂടി തന്റെ വിശ്വസ്തരായ കുഞ്ഞൂഞ്ഞും കൂടി പണി കൊടുത്തപ്പോള്‍ വീണ്ടും ഒരു ഇന്ദ്രപ്രസ്ഥ നിയോഗം. ഇത്തവണ ഒന്നിനുമില്ല എന്ന് പറഞ്ഞു വീട്ടില്‍ കുത്തിയിരിക്കാന്‍ തയാരായെന്കിലും ഉടനെ വന്നു മദാമ്മ ഗാന്ധിയുടെ വിളി. ഇതാ പിടിച്ചോ മന്ത്രിക്കസേര! ഉടന്‍ അടുത്ത വണ്ടിക്കു കക്ഷി ഇന്ദ്രപ്രസ്ഥത്തില്‍ വീണ്ടും. ഇത്തവണ രാജ്യരക്ഷ തന്നെ വകുപ്പ്. തന്റെ കൂടെയുള്ള വടക്കേ-കിഴക്കേ-പടിഞ്ഞാറെ നാട്ടുകാര്‍ക്ക് ഒന്നും തന്നെ കൊടുക്കാതെ സൂക്ഷിച്ച ആ വകുപ്പ് നമ്മുടെ ധര്മാപുത്രരുടെ കൈയില്‍ കൊടുത്തതിനു കാരണം കള്ളന്മാരുടെ കൈയില്‍ താക്കോല്‍ കൊടുക്കണ്ട എന്ന് നിരീച്ചിട്ട്‌ തന്നെയാണ്. ധര്‍മപുത്രര്‍ തന്റെ പണി ഭങ്ങിയായി ചെയ്തുതുടങ്ങി. നെഹ്‌റു-ഇന്ദിര തുടങ്ങിയവരുടെ നയങ്ങളെ പുല്ലുപോലെ വലിച്ചെറിഞ്ഞു തങ്ങളുടെ അമേരിക്കന്‍ വിധേയത്വം പ്രകടിപ്പിക്കാന്‍ മല്‍സരിക്കുന്ന പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ഇടയില്‍ അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്നപോലെ ഇധേഹവും തന്റെ സാന്നിധ്യം അറിയിച്ചു. അമേരികായുമായി സൈനിക, ആയുധ അഭ്യാസം, സഹകരണം, ഇസ്രയേലുമായി വളരെ അടുത്ത ബന്ധം (ലോകത്തിലെ തന്നെ ഏറ്റവും വലിയ ആയുധ കച്ചവടക്കാര്‍ ജൂതന്മാരാണ്).
എന്നാല്‍ ഇപ്പോള്‍ ഇസ്രയേലുമായി ഉണ്ടാക്കിയ കരാര്‍ അഴിമതി ആരോപണത്തിന് വിധേയമായിരിക്കുന്നു. പക്ഷെ പ്രതീക്ഷിച്ച പോലെ ധര്‍മപുത്രര്‍ രാജിവച്ചു മണ്ടത്തരം കാണിക്കാന്‍ തയ്യാറല്ല. എന്ത് സംഭവിച്ചു നമ്മുടെ ആദര്‍ശ പുരുഷന്? അദ്ദേഹം കള്ളനാണെന്ന് കേരളത്തിലെ കൊച്ചു കുട്ടികള്‍ പോലും പരയില്ലയിരിക്കും, പക്ഷെ ഒരു കാര്യം ഉറപ്പാണ് കള്ളന് ഒരു പക്ഷെ കഞ്ഞി വച്ചിരിക്കാം!
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്പ് സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കിയപ്പോള്‍ ദൂരദര്‍ശനില്‍ പ്രത്യക്ഷപ്പെട്ടു അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍, അത് പറയുമ്പോഴുള്ള ആ മുഖത്തെ ഭാവം എല്ലാം ഓര്‍മയില്‍ ഒരു ഫ്ലാഷ് ബാക്ക് പോലെ തെളിയുന്നു.
"ഖജനാവില്‍ അഞ്ചു പൈശയില്ല, ശാംബതിക പ്രതിസന്ധി വളരെ രൂശമാണ്, ജീവനക്കാര്‍ കാര്യം മനഷിലാക്കണം" എന്നിങ്ങനെ പോകുന്നു അവ. പില്‍ക്കാലത്ത് കേരളത്തിലെ അനുകരണ കലാകാരന്മാരുടെ ഒരു സ്ഥിരം നമ്പര്‍ ആയിരുന്നു അത്. എന്നാല്‍ അതില്‍ നിന്നെല്ലാം അദ്ദേഹം വളരെ മാരിപോയിരിക്കുന്നു. സ്വന്തം ഓഫീസില്‍ നിന്നും വീട്ടിലേക്ക് വാഹനം ഒഴിവാക്കി നടന്നു പോയിരുന്ന, അമ്ബാസിടെര്‍ കാര്‍ ഉപയോഗിച്ച ആ പഴയ ധര്‍മപുത്രര്‍ അല്ല ഇന്നു നാം കാണുന്ന അദ്ദേഹം. ഒരു പാടു മാറിയിരിക്കുന്നു.
പ്രധിരോധ വകുപ്പിന് നേരെയുള്ള ഈ അഴിമതി ആരോപണം അദ്ദേഹം ഗൌരവമായിട്ടെടുക്കണം. സ്ഥിരം അഴകൊഴമ്പന്‍ മറുപടി നല്കി തടിയൂരാന്‍ ശ്രമിക്കുകയും അരുത്. സമഗ്രമായ ഒരു അന്വേഷണം നടത്തട്ടെ. അല്ലാത്ത പക്ഷം അദ്ദേഹം സംശയത്തിന്‍റെ നിഴലില്‍ തന്നെ ആയിരിക്കും.

2009, മാർച്ച് 25, ബുധനാഴ്‌ച

ആദ്യത്തെ നാനോ ആര്‍ക്കു കൊടുക്കണം?





അങ്ങിനെ ദരിദ്ര ഇന്ത്യക്കാരുടെ തനത് കാര്‍ "നാനോ" പുറത്തിറങ്ങി. എന്തായാലും ഗുജറാത്തില്‍ ബി ജെ പി മുന്നണിക്ക്‌ തെരഞ്ഞെടുപ്പിനു ഒരു മുതല്‍ക്കൂട്ടാണ്. എന്തായാലും ഈ അവസരത്തില്‍ ചിന്തിക്കാവുന്ന ഒരു കാര്യം മലയാളികളായ നമുക്കു അവഗണിക്കാനാവില്ല. അതായത് കേരളത്തില്‍ ഈ "നാനോ" കാര്‍ ആര്‍ക്കു കൊടുക്കണം ആദ്യം? ആരാണ് ആദ്യ "നാനോ" കാറിനു അര്‍ഹന്‍?


ഉത്തരം ഒന്നേയുള്ളൂ - നമ്മുടെ സ്വന്തം അബ്ദുള്ള കുട്ടി എം. പി.


കാരണം : മോഡിയുടെ വികസനത്തിന്റെ ഉദാത്ത മാതൃകയാണല്ലോ "നാനോ". അത് കൊണ്ടു കേരളത്തിലെ ആദ്യ വില്‍പ്പന നമ്മുടെ മോടിയെക്കൊണ്ട് അത് അബ്ദുള്ള കുട്ടിക്ക് കൊടുക്കുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം.



2009, മാർച്ച് 23, തിങ്കളാഴ്‌ച

പൊളിഞ്ഞ നാടകം

അയാള്‍ പോയെന്കിലും ജീവിതം ഒരു തരം ആശന്കകളുടെ മുള്‍മുനയില്‍ ആയിരുന്നു. എന്തോ ഒന്നു അരുതാത്തത് സംഭവിക്കും എന്ന് മനസ്സ് ഇടക്കിടെ മന്ത്രിച്ചു കൊണ്ടിരുന്നത് ഒരു ദിവസം ശരിയായി. ഒരു വൈകുന്നേരം മഗ്രിബ് നമസ്കാര സമയത്തിന് മുന്പായി അവളുടെ സഹോദരന്‍ അവളെ വിളിച്ചു കുറെ നേരം സംസാരിച്ചിരുന്നു. ചിലപ്പോഴൊക്കെ അവളുടെ വീട്ടില്‍ നിന്നും ഫോണ്‍ വരികയും അവള്‍ വളരെ സമയം എടുത്ത് സംസാരിക്കുകയും ചെയ്തിരുന്നു. ഞങ്ങള്‍ ആരും തന്നെ അതിനെ ചോദ്യം ചെയ്തിട്ടില്ല. ചിലപ്പോള്‍ മാത്രം അവള്‍ വിളിച്ചത് ആരാണെന്നു പറയും എന്നിട്ട് "നിങ്ങളോട് അന്വേഷണം പറഞ്ഞിട്ടുണ്ട്" എന്ന് മാത്രം പറയുമായിരുന്നു.
അന്ന് വൈകുന്നേരം ഞങ്ങള്‍ ബാങ്ക് കേട്ടപ്പോള്‍ നിസ്കരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഞാനും അവളും നിസ്കാരം തുടങ്ങിയതിനു ശേഷമാണ് എന്റെ മാതാവ് നിസ്കരിക്കുക. അവര്‍ നിസ്കാരപായിലേക്ക് കയറിയ സമയത്ത് ഫോണ്‍ബെല്‍ അടിച്ച്‌. ഉമ്മ നിസ്കാരപായില്‍ നിന്നും ഇറങ്ങി അതെടുത്ത്. എന്നെ ചോദിച്ചാണ് വിളി. ഇവിടെ എഴുതാന്‍ പറ്റാത്ത ഒരു മോശം വാക്കാണ്‌ അത് വിളിച്ച ആള്‍ എന്നെ ചോദിച്ചപ്പോള്‍ പറഞ്ഞത്. ആരാണ് നിങ്ങള്‍ എന്ന് ഉമ്മ ചോദിച്ചപ്പോള്‍ പറഞ്ഞു എന്റെ ഭാര്യ അവന്റെ പെണ്ണാണ്‌ അവളെയും കൊണ്ടു ഞാന്‍ അധികം നാള്‍ സമാധാനത്തോടെ ജീവിക്കില്ല എന്നും പറഞ്ഞു ഫോണ്‍ കട്ട് ആക്കി. ഉമ്മാക്ക് അതൊരു ഷോക്ക് ആയിരുന്നു. ഞാന്‍ ഒരു വിധം നമസ്കാരം പൂര്‍ത്തീകരിച്ച് പുറത്ത് വന്നു. ഉമ്മ എന്നോട് വിവരങ്ങള്‍ പറഞ്ഞു. ഇതിനിടെ അവളും അരങ്ങത്ത് പ്രത്യക്ഷപെട്ടു. വിവരം പറഞ്ഞപ്പോള്‍ അവളുടെ മുഖഭാവം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. യാതൊരു തരത്തിലുള്ള വ്യത്യാസവും ഇല്ല. ഇതു നിങ്ങള്‍ കൈകാര്യം ചെയ്യൂ എന്നൊരു വെല്ലുവിളി ആ മുഖത്ത് നിന്നും ഞാന്‍ വായിച്ചെടുത്തു. അങ്ങിനെ ഒരാളിനെ അവള്‍ക്ക് അറിയുകപോലുമില്ലത്രേ! (ഒരു സാധാരണ പെന്കുട്ടിക്കുണ്ടാകുന്ന തരത്തിലുള്ള ഒരു തരത്തിലുള്ള വികാരങ്ങളും - കരച്ചില്‍, സത്യം ചെയ്യല്‍ വീട്ടിലേക്ക് വിളിക്കല്‍ തുടങ്ങിയവ - അവള്‍ പ്രകടിപ്പിച്ചില്ല. എന്തായാലും എന്റെ ഉമ്മ തന്നെ അവളുടെ വീട്ടിലേക്കും അവളുടെ വെല്ലുപ്പ എന്നയാള്‍ക്കും ഫോണ്‍ ചെയ്തു. അവര്ക്കും അതൊരു പ്രശ്നം ആയതായി കണ്ടില്ല. കുറെ സമയത്തിന് ശേഷം അയാളും അവളുടെ സഹോദരനും ഒപ്പം നല്ലൊരു മഴയും എത്തി. വന്നു കയറിയ സമയത്ത് തന്നെ അവളുടെ സഹോദരന്‍ അവളോട്‌ ചോദിച്ചത് "ഞാന്‍ വിളിച്ചതിന് ശേഷമാനോടീ ഫോണ്‍ വന്നത്" എന്നാണു. അത് തന്നെ ഇതൊരു നാടകമാണെന്ന് തെളിയിച്ചു. വന്നിരുന്നവര്‍ കട്ടന്‍ ചായയും കുടിച്ചു തലേന്ന് പെയ്ത മഴ്യയില്‍ ഒടിഞ്ഞു വീണ വാഴകളെ പറ്റിയും മറ്റും സംസാരിച്ചു സമയം കളഞ്ഞു കൊണ്ടിരുന്നു. വിഷയത്തില്‍ നിന്നും ഒരു പാടു ദൂരെ കൂടിയാണ് അവര്‍ സഞ്ചരിച്ചു കൊണ്ടിരുന്നത്. അവളുടെ സഹോദരന്‍ അവളുമായി മാറി നിന്നു സംസാരിക്കുന്നതും കണ്ടു. ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നപ്പോള്‍ പെട്ടെന്ന് സംസാരം നിര്‍ത്തുകയും ചെയ്തു. മഴ തോരുന്ന ലക്ഷണം ഇല്ല. ബൈക്കില്‍ മഴയും കൊണ്ടു പോകാനും വയ്യ. അവസാനം അവള്‍ തന്നെ അവളുടെ തന്ത നായ്മുഖന്‍ അവള്ക്ക് സമ്മാനം ആയി കൊടുത്തിരുന്ന ബ്രാന്‍ഡ് ന്യൂ "പോപ്പി കുട" എടുത്തു അവര്ക്കു കൊടുത്തു പറഞ്ഞു "സ്ലോ ആയി ഓടിച്ചു പോയാല്‍ കൂടാന്‍ വിഷമം ഉണ്ടാകില്ല, ഒടിയാതെ നോക്കണം കാറ്റു പിടിക്കും, എനിക്ക് വാപ്പ തന്നതാ" എന്ന്. ഇങ്ങിനെ ഒരു സംഭവം അവിടെ നടന്നു എന്നൊരു തോന്നല്‍ തന്നെ അവരുടെ മുഖതോന്നും ഉണ്ടായിരുന്നില്ല.
പിന്നീട് ഞാന്‍ അവളുടെ വീടിനടുത്തുള്ള ചില ബൂത്തുകളില്‍ കയറി അന്നേ ദിവസം എന്റെ നമ്പറിലേക്ക് ആരെങ്കിലും വിളിച്ചിരുന്നോ എന്ന് രഹസ്യമായി തിരക്കി. നമ്പര്‍ കിട്ടിയില്ല എങ്കിലും, അന്നേ ദിവസം അവളുടെ സഹോദരന്‍ ഒരു കൂട്ടുകാരന്റെ മൊബൈല് ഫോണില്‍ നിന്നും ആരോടോ സംസാരിക്കുന്നത് കണ്ടതായും "ആരോടാ കത്തി വക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ "സഹോദരിക്കാ" എന്ന് മറുപടി പറഞ്ഞതായും ബൂത്കാരന്‍ പറഞ്ഞു. അതിന് ശേഷം അവന്‍ കൂട്ടുകാരനുമായി കുറെ നേരം സംസാരിച്ചു എന്നും അതിന് ശേഷം ആ കൂട്ടുകാരന്‍ വേറൊരു നമ്പര്‍ വിളിച്ചു കുറെ മാറി നിന്നു സംസാരിച്ചു എന്നും അതിന് ശേഷം പെട്ടെന്ന് തിരിച്ചു വന്നു അവളുടെ സഹോദരനോട് തിരികെ വന്നു "എല്ലാം ശരിയാക്കിയെടാ" എന്ന് പറഞ്ഞു എന്നും ബൂതുകാരന്‍ പറഞ്ഞു.
ഈ പൊളിഞ്ഞ നാടകത്തിന്റെ ലക്ഷം ഇതായിരുന്നു:-
  • അവള്ക്ക് ഒരു കാമുകനുന്ടെന്നു അവര്‍ തന്നെ സ്ഥാപിച്ചെടുക്കുക.
  • അതിന്റെ പേരില്‍ എന്നെയും അവളെയും തമ്മില്‍ അടിപ്പിക്കുക.
  • അങ്ങിനെ അടികൂടുമ്പോള്‍ ഇടപെടാന്‍ കുറെ "അമേരിക്കയും ഐക്യ രാഷ്ട്ര സഭ പോലുള്ള" ചില ബാഹ്യ കക്ഷികളെ കൊണ്ടു വരിക.
  • അങ്ങിനെ അവര്‍ വിചാരിച്ച പോലെ കാര്യങ്ങള്‍ കൊണ്ടെത്തിക്കുക - ഓര്‍ക്കുക "നിനക്ക് ഇതിലും നല്ല ചെക്കനെ ഞാന്‍ കണ്ടു പിടിച്ചു തരാം" എന്ന് പറഞ്ഞ നായ്മുഖനെ!

എന്നാല്‍ ഞാനോ ഉമ്മയോ ഇതൊരു "പ്രശ്നം" ആയിട്റെടുതില്ല. പിറ്റേ ദിവസം തന്നെ ഫോണ്‍ വകുപ്പുമായി ബന്ധപ്പെട്ട് നമ്പര്‍ "നിരീക്ഷണം" നടത്താന്‍ ഏല്പിച്ചു. അതില്‍ പിന്നെ "പ്രസ്തുത കാമുകന്‍" വിളിച്ചതുമില്ല. അവള്‍ പറഞ്ഞറിഞ്ഞു കാണും ഫോണ്‍ നിരീക്ഷണത്തില്‍ ആണെന്ന്. അപ്പോള്‍ പിന്നെ കളി നടക്കില്ലല്ലോ.

പിന്നീട് അവളോട്‌ അതിനെക്കുറിച്ച് ഒന്നും ചോദിച്ചുമില്ല. അവള്‍ ഈ വിഷയം പറഞ്ഞുമില്ല. എന്തായാലും മനസ്സുകള്‍ തമ്മിലുള്ള ആ "ഗ്യാപ്" അങ്ങിനെ തന്നെ നില നിന്നു. ബാങ്ക് ലോണ്‍ പ്രശനം രൂക്ഷമായി. അവസാനം അവളോട്‌ കുറച്ചു ആഭരണം ചോദിയ്ക്കാന്‍ തന്നെ തീരുമാനിച്ചു. അതാണ്‌ ഞങ്ങളുടെ ജീവിതത്തിന്റെ വഴിത്തിരിവായത്... അത് അടുത്ത ബ്ലോഗില്‍.

2009, മാർച്ച് 11, ബുധനാഴ്‌ച

വീണ്ടും കുതന്ത്രങ്ങള്‍

ഫോണ്‍ കാള്‍ അയാളുടെതാനെന്ന്നു മനസ്സിലായപ്പോള്‍ തന്നെ എനിക്ക് അത് എന്തെങ്കിലും തരികിടയായിരിക്കുമെന്നു ഉറപ്പായിരുന്നു. കാരണം അത്രക്ക് തരയാ അയാളെന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞുവല്ലോ! ഞാന്‍ ഫോണ്‍ എടുത്തു.
"നിങ്ങള്‍ എല്ലാവരും എപോഴാ എങ്ങോട്ട് വരുന്നത്?"
"ഞായറാഴ്ച വൈകീത്റ്റ് എത്താം" ഞാന്‍ മറുപടി പറഞ്ഞു.
"എനിക്ക് ഒരു ഹെല്പ് കൂടി ചെയ്യണം, ഒരു ചെറിയ പ്രശ്നമുണ്ട്" അയാള്‍ വളച്ച് കെട്ടി പറഞ്ഞു തുടങ്ങി.
"എന്താ കാര്യം എന്ന് പറ" ഞാന്‍.
"കുറച്ചു പൈസയുടെ കൂടി ആവശ്യം ഉണ്ട്, പോകുമ്പോള്‍ കൊണ്ടുപോകാന്‍ കുറച്ചു സാധനങ്ങള്‍ വാങ്ങിക്കണം" അയാള്‍ പറഞ്ഞു.
"അതിന് ഞാന്‍ എന്തു ചെയ്യണമെന്നു പറയൂ" തെല്ലൊരു നീരസം ഞാന്‍ എന്റെ സ്വരത്തില്‍ വരുത്തി.
"മോന്‍ അവളുടെ കുറച്ചു സ്വര്‍ണം നേരത്തെ ചെയ്തത് പോലെ ഒന്നു പണയം വച്ചു കുറച്ചു പൈസ ഒരു മുപ്പതിനായിരം സംഘടിപ്പിച്ചു തരണം" അയാള്‍ എന്റെ നീരസം മനസ്സിലാക്കി കുറച്ചു മയത്തിലാണ് സംസാരിക്കുന്നത്.
"നിങ്ങള്‍ ഒരു കാര്യം ചെയ്യ്, മകളുമായി വന്നു എന്താ അവള്‍ക്കുള്ളത്‌ എന്ന് വച്ചാല്‍ എടുത്തു കൊണ്ടു പോയി നിങ്ങളുടെ ആവശ്യം നടത്തികൊള്ളൂ" സ്വല്പം കടുപ്പിച്ചു തന്നെ ഞാന്‍ പറഞ്ഞു. "എനിക്ക് തരികിട തീരെ വശമില്ല, ഇനി ഒട്ടു ശീലമാക്കാന്‍ ഉദ്തെഷിക്കുന്നും ഇല്ല"
"എന്നെ നിങ്ങള്ക്ക് വിശ്വാസമില്ലേ" അയാള്‍ കേഴുകയാണ്!
"എന്ന് പറയാന്‍ എനിക്ക് വിഷമമുള്ളത് കൊണ്ടു പറയുന്നില്ല, ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു അത് കൊണ്ടു നമുക്ക് ഈ സംസാരം ഇവിടെ വച്ചു നിര്തുന്നതല്ലേ നല്ലത്?" ഞാനും വിട്ടു കൊടുത്തില്ല.
"നാളെ ബാങ്ക് പകുതി ദിവസം അവധിയാ, അതിന് മുന്പ് കാര്യം നടക്കണമെങ്കില്‍ അവളെയും കൂട്ടി വന്നു അത് എടുത്തോ" ഞാന്‍ പറഞ്ഞു നിര്ത്തി.
ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ഇത് അയാള്‍ക്ക് ഭയങ്കര ഒരു അടിയായി തോന്നിയിരിക്കണം. എന്തായാലും ഞങ്ങള്‍ ഞാനും എന്റെ ഉമ്മയും സഹോദരിയും അയാളുടെ യാത്രയയപ്പിന് പോയി പങ്കെടുത്തു. അവിടെ അയാള്ടെയും ഭാര്യയുടെയും ബന്ധുക്കള്‍ ഒരു പാടു ഉണ്ടായിരുന്നു. ഒരു പ്രത്യേക കാര്യം എന്താണെന്നു വച്ചാല്‍ തൊട്ടടുത്ത വീട്ടിലെ ടാക്സി ഡ്രൈവറുടെ വീട്ടുകാര്‍ ഒഴികെ ഒരുഅയല്‍വാസി പോലും അവിടെ വന്നില്ല. (ഇതേ ടാക്സി ഡ്രൈവര്‍ തന്നെയാണ് അയാളെ പിറ്റേന്ന് എയര്‍പോര്‍ട്ടില്‍ കൊണ്ടു വിട്ടത്). ഞങ്ങളോട് അയാള്‍ നീരസതിന്റെ മുഖ ലക്ഷണം ഒന്നും തന്നെ പ്രകടിപ്പിച്ചില്ല. രാത്രി വൈകി എന്റെ മാതാവിനെയും സഹോദരിയെയും അയാളും ഞാനും കൂടിയാണ് എന്റെ വീട്ടില്‍ കൊണ്ടു പോയി വിട്ടത്. (അവളുടെ കുറെ സ്വര്‍ണ്ണം എന്റെ വീട്ടില്‍ ഉണ്ടല്ലോ, അതിന് കാവല്‍ ഇരിക്കാനാണ് അവര്‍ അന്ന് തന്നെ തിരിച്ചു പോയത്). തിരികെയുള്ള യാത്രയില്‍ അയാള്‍ സ്വര്ന്നവിശയം എടുത്തിടും എന്ന് ഞാന്‍ പ്രതീക്ഷിച്ചു എങ്കിലും അതുണ്ടായില്ല. പിറ്റേ ദിവസം അയാളെ ഞാനും അയാളുടെ മകനും കൂടി എയര്‍പോര്‍ട്ടില്‍ കൊണ്ടു വിട്ടു. അയാളുടെ ബന്ധുക്കള്‍ ആരും തന്നെ കൂടെ വന്നില്ല, അവളോട്‌ വരാന്‍ പറഞ്ഞു എങ്കിലും ഒഴിഞ്ഞു മാറി. ഓരോരുത്തരും സ്വന്തം ഒഴിവു കഴിവുകള്‍ പറഞ്ഞു ഒഴിഞ്ഞു മാറി. അയാള്‍ പോയതോടെ കുതന്ത്രങ്ങള്‍ എല്ലാം അവസാനിച്ചു എന്ന് ആശ്വസിച്ചു എങ്കിലും അതിന് അല്പായുസ്സെ ഉണ്ടായിരുന്നുള്ളൂ. അത് അടുത്ത ബ്ലോഗില്‍ ....

2009, മാർച്ച് 9, തിങ്കളാഴ്‌ച

കൂടുതല്‍ അകലുന്നു

നായ്മുഖന്‍ എന്നെ വിടാന്‍ ഭാവമില്ലായിരുന്നു. അതിന് അവള്‍ പൂര്ണ്ണ പിന്തുണ കൊടുക്കുകയും ചെയ്തു. ഫുട്ബോള്‍ കളിയില്‍ "സെല്‍ഫ് ഗോള്‍" അടിക്കുന്നത് പോലെ അവള്‍ കളിച്ചു. കളിക്കുന്നത് മുഴുവന്‍ എന്റെ ഭാഗത്ത്, അത് പോലെ ഗോള്‍ അടിക്കുന്നതും എന്റെ പോസ്റ്റില്‍.
സ്വര്‍ണ്ണം പണയ സംഭവം പതിയെ ആളുകള്‍ അറിഞ്ഞു. ഞാനും അയാളുടെ പിതാവും അതില്‍ കുറെ പങ്കു വഹിച്ചു എന്ന് വേണമെന്കില്‍ പറയാം. കാരണം എന്റെ ഭഗത് നിന്നും നോക്കുകയാനെന്കില്‍ ഇതൊക്കെ മറ്റുള്ളവര്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് തോന്നി. കുറെ ദിവസങ്ങള്‍ക്കു ശേഷം നായ്മുഖന്‍ സൌദിയിലേക്ക് തിരികെ പോകേണ്ട സമയമായി. അവള്‍ അതിന് മുന്പ് തന്നെ "വാപ്പാടെ അടുത്ത ചെന്നു നില്ക്കാന്‍" എന്നപേരില്‍ വീട്ടില്‍ പോയി നിന്നു. അതിനിടെ അയാള്‍ക്ക് ഒരു "യാത്ര അയപ്പ്" ഞങ്ങള്‍ ബന്ധൂക്കാരുടെ വക കൊടുത്തു കളയാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. നാട് നടപ്പ് അങ്ങിനെ. ആശയം എന്റെ ഉമ്മ & സഹോദരി. ഞാനും അത് നല്ലതാണെന്ന് കരുതി. കഴിഞ്ഞതെല്ലാം മറന്നു ഒരു പുതിയ തുടക്കം ഇടുവാന്‍ സഹായിക്കും എന്ന് ഞങ്ങള്‍ എല്ലാം മനസ്സില്‍ കരുതി. ഒരു വ്യാഴാഴ്ച ഞങ്ങള്‍ നായ്മുഖനെ വിളിച്ചു. അവരുടെ ഇഷ്ട വിഭവം ബിരിയാണി തന്നെ ഓര്‍ഡര്‍ ചെയ്തു വരുത്തി. അവള്‍ ഇതെല്ലാം വീട്ടില്‍ നിന്നും ഫോണ്‍ ചെയ്തു അറിയുന്നുണ്ടായിരുന്നു. അതിന് രണ്ടു ദിവസം മുന്പ് മുതല്‍ എനിക്ക് കുറേശെ ജലദോഷവും പനിയുംശരീരവേടനയും തുടങ്ങി. അവളെ അറിയിച്ചു സംസാരത്തില്‍ നിന്നു അവള്‍ വീട്ടിലേക്ക് വരാന്‍ ഭാവമില്ല എന്ന് മനസ്സിലായത് കൊണ്ടു ഞാന്‍ പറഞ്ഞു "നീ ഇപ്പോള്‍ വരണ്ട, ചിലപ്പോള്‍ പകരും, ഏതായാലും വാപ്പ പോയിട്ട് വന്നാല്‍ മതി, പിന്നെ നിന്നെ സല്‍ക്കാരത്തിന് വരുമ്പോള്‍ കാണാമല്ലോ" അവള്ക്ക് സന്തോഷമായി.
അങ്ങിനെ അവര്‍ എത്തി, അവള്‍, ഉമ്മ, വാപ്പ, സഹോദരി. സഹോദരന്‍ എവിടെയോ ടൂര്‍ പ്രോഗ്രാം ആയി പോയി. കാറ്റെരിംഗ് പാര്‍ട്ടിക്കാര്‍ ബിരിയാണി എത്തിച്ചിരുന്നു. ഞങ്ങള്‍ അവരെ സ്വീകരിച്ചു. എന്നെ അവള്‍ കണ്ടു എങ്കിലും കണ്ട ഭാവം കാണിക്കാതെ അടുക്കളയില്‍ ബിരിയാണി ഇരിക്കുന്ന ഭാഗത്തേക്ക് ഏതോ മായാ ശക്തിയിലെന്ന പോലെ തെന്നി മാറിക്കളഞ്ഞു. (ബ്രെയിന്‍ വാഷ് ശരിക്കും നടന്നിട്ടുണ്ടാകും!). അവിടെ ചെന്നു ബിരിയാണി പാത്രം ആകെ പരിശോധന നടത്തി, അതിന്റെ സൈഡ് ഐറ്റംസ് എല്ലാം ഉണ്ടോ എന്ന് ഉറപ്പു വരുത്തി! ഒരു വലിയ കണ്ടു പിടുത്തവും നടത്തി "പപ്പടം ഇല്ല". അത് ഞങ്ങള്‍ ഉണ്ടാക്കിയിരുന്നു. കാരണം പപ്പടം ഡെലിവറി കഴിയുമ്പോഴേക്കും തവിട് പൊടി ആവാന്‍ സാധ്യത ഉള്ളത് കൊണ്ടു ഞങ്ങള്‍ കാറ്റെരിംഗ് പാര്‍ട്ടിയോട് വേണ്ടെന്നു പറഞ്ഞു. എന്റെ സഹോദരി അവളോട്‌ എന്റെ അടുത്തേക്ക് ചെല്ലാന്‍ പറഞ്ഞു. എന്നിട്ടും കുറെ സമയം അവിടെ തട്ടിമുട്ടി നിന്നിട്ടാണ്‌ അവള്‍ എന്റെ അടുത്തേക്ക് വന്നത്. ഞാന്‍ പതിയെ എന്റെ റൂമിലേക്ക്‌ നീങ്ങി. അവളും ആരുടെയൊക്കെയോ നിര്‍ബന്ധത്തിനു ശേഷം എന്റെ അടുത്തേക്ക് (റൂമിലേക്ക്‌) വന്നു. (നോക്കണേ കുറെ ദിവസം കാണാതിരുന്നു കണ്ട "നവ ദമ്പതികള്‍" അല്ലെ ഞങ്ങള്‍??!). അവള്‍ മുഖം വീര്‍പ്പിച്ചു കുറെ നേരം നിന്നു. ഞാന്‍ തന്നെ സംസാരത്തിന് തുടക്കം കുറിച്ചു. "എന്ത്യേ നീ വരാഞ്ഞേ എനിക്ക് പനിയാനെന്നരിഞ്ഞിട്ടു??"
"എന്നോട് വരണ്ട എന്ന് പറഞ്ഞിട്ടല്ലേ, പിന്നെ വാപ്പ പോയാല്‍ ഇനി ഒരു വര്ഷം കഴിഞ്ഞാലേ വരൂ, അപ്പോള്‍ ഞാന്‍ ഒരു പാടു മിസ് ചെയ്യില്ലേ" വാദി പ്രതിയായി.
"നീ എന്ന് പോകണ്ട, എത്ര ദിവസമായി നമ്മള്‍ ഒന്നിച്ചു കുറച്ചു സമയം ചെലവഴിച്ചിട്ടു, സംസാരിച്ചിട്ടു, ഏതായാലും വാപ്പ പോകുന്നതിന്റെ തലേ ദിവസം നമുക്കു ഒന്നിച്ചു പോകാം" ഞാന്‍ ഒരു നിര്‍ദേശം അവളുടെ പരിഗണനക്ക് വിട്ടു.
"അയ്യോടാ!!! എനിക്ക് ഇന്നു തന്നെ പോകണം". എന്നും പറഞ്ഞു അവള്‍ ഒറ്റ നടത്തം. സന്ദര്‍ശന മുറിയില്‍ അവളുടെ കുടുംബത്തോടൊപ്പം പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ അവള്‍ ഇരുന്നു. ഞാനും സ്വന്തം മുഖത്ത് അവളുടെ വാക്കുകളാല്‍ കൊണ്ട പ്രഹരം കൃത്രിമമായ ഒരു വരണ്ട ചെറുചിരിയില്‍ ഒളിപ്പിച്ചു കൊണ്ടു അവരുടെ ഇടയിലേക്ക് ചെന്നു.
ഭക്ഷണം കഴിഞ്ഞു അല്‍പ സമയത്തിന് ശേഷം അവര്‍ പോകാന്‍ തയ്യാറായി. .....പള്ളിയില്‍ പോയി പ്രാര്തിക്കണം എന്ന് നായ്മുഖനും ഭാര്യയും പറഞ്ഞു. ഒരു നേര്ച്ച ഉണ്ടത്രേ! (എന്നെ ഒഴിവാക്കി മകള്‍ക്ക് "നല്ല ഒരു പയ്യനെ" കണ്ടു പിടിക്കനായിരുന്നിരിക്കണം!). വാക്കുകൊണ്ട് പോലും അവളെ അവിടേ നിര്‍ത്തുന്നതിനെ പറ്റി അവര്‍ ഒരക്ഷരം പറഞ്ഞില്ല. എനിക്ക് പനിവന്നാല്‍ അവര്‍ക്കെന്താ എന്ന് ചിന്തിച്ചിരിക്കണം! അവളും പാര്‍ട്ടിയും കൂളായി പോയി. എന്റെ വീട്ടില്‍ വന്നവര്‍ക്കെല്ലാം അത് ഒരു അല്‍ഭുത സംഭവമായിരുന്നു. "വല്ലാത്ത ഒരു പെണ്ണ് തന്നെ!" ചില അടക്കം പറച്ചിലുകള്‍ ഞാനും കേട്ട്‌. പക്ഷെ കൂടുതല്‍ ചെവിയോര്തില്ല കാരണം പനിയുടെ സ്വാധീനത്താല്‍ ശരീരത്തിന് നല്ല ക്ഷീണം തോന്നി, മനസ്സിനും! പോയി കിടന്നു മനസ്സാകെ കലങ്ങി മറിഞ്ഞിരുന്നു, കലക്കി മരിച്ചിട്ടാണല്ലോ അവള്‍ പോയത്.
നായമുഖന്റെ കുടിലതകള്‍ അവസാനിചിട്ടുണ്ടായിരുന്നില്ല. പിറ്റേ ദിവസം വെള്ളിയാഴ്ച്ച വൈകുന്നേരം അയാള്‍ എന്നെ ഫോണില്‍ വിളിച്ചു, അതിന്റെ കഥ അടുത്ത ഭാഗത്തില്‍....

2009, മാർച്ച് 8, ഞായറാഴ്‌ച

കലികാലം

രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ കണ്ണടയും മറ്റും വിളക്ക് വാങ്ങി നമ്മുടെ വിജയ് മല്യാജി ഒരു ഹീറോ ഇമേജ് ഉണ്ടാക്കിയെടുതിരിക്കുന്നു. കള്ളുകച്ചവടം ഗാന്ധിജി എതിര്‍ത്തിരുന്ന ഒരു സാമൂഹ്യ തിന്മയായിരുന്നല്ലോ, എന്നാല്‍ അതിന്റെ ആശാനായ വിജയ് മല്യതന്നെ അത് ലേലത്തില്‍ പിടിച്ചു. ഗാന്ധി പ്രസ്ഥാനമായ കോണ്ഗ്രസ് അതിനെ പ്രശംസിക്കുന്നു. ഇത്രയൊക്കെ ഗാന്ധി ശിഷ്യഗണങ്ങള്‍ നമ്മുടെ രാജ്യതുണ്ടായിരുന്നിട്ടും ഈ വസ്തുക്കള്‍ ലേലത്തില്‍ പിടിക്കാന്‍ കേവലം ഒരു മദ്യ രാജാവ് തന്നെ വേണ്ടി വന്നിരിക്കുന്നു? ഇതിലൂടെ നമുക്ക് മനസ്സിലാക്കാന്‍ എന്താണുള്ളത്? പ്രിയരേ നമ്മുടെ നാട്ടിലെ ഗാന്ധി പ്രസ്ഥാനങ്ങള്‍ക്ക്‌ എന്ത് പ്രസക്തിയാനുല്ലത് എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു! കലികാലം അല്ലാതെ എന്ത് പറയാന്‍!

ചുരുക്കി പറയുന്നു - മോശമാകുന്ന ബന്ധങ്ങള്‍

എന്റെ ആദ്യ വിവാഹവും അതിനെ തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളും കഴിഞ്ഞ മാസത്തിലെ പോസ്റ്റുകളില്‍ ഞാന്‍ പോസ്റ്റിങ്ങ്‌ തുടങ്ങി വച്ചിരുന്നു. അത് തുടരുകയാണ്...
ഞങ്ങളുടെ ജീവിതം പതിയെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. പുറമേക്ക് എല്ലാവര്ക്കും ഞങ്ങള്‍ സന്തുഷ്ട ദമ്പതികള്‍, അകമേ വളരെ അകലത്തില്‍. എന്നിരുന്നാലും ചില നിമിഷങ്ങളില്‍ ഭാര്യാ - ഭര്‍തൃ ബന്ധത്തിന്റെ ആഴങ്ങളിലേക്ക് ഞങ്ങള്‍ കടന്നു ചെന്നിരുന്നു. കാരണം എന്തൊക്കെയായാലും ഇണകളായി കഴിഞ്ഞാല്‍ ഇത്രയൊക്കെ മാനസികമായി അകന്നാലും ചില നിമിഷങ്ങളില്‍ തമ്മില്‍ സ്നേഹിച്ചു പോകും. എന്നാല്‍ ഈ പ്രക്രിയയുടെ കടക്കല്‍ കത്തി വക്കാന്‍ ചില അസുര ജന്മങ്ങള്‍ അവളുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും രൂപത്തില്‍ തക്കം പാര്തിരിക്കുന്നുണ്ടായിരുന്നു. അയാള്‍ (നായ്മുഖന്‍) അവള്‍ വീട്ടില്‍ ചെല്ലുമ്പോഴെല്ലാം അവളെ "ബ്രെയിന്‍ വാഷ്" ചെയ്തുകൊണ്ടിരുന്നു. അവള്‍ക്ക് എന്നെക്കാള്‍ നല്ല ഒരു പയ്യനെ അയാള്‍ കണ്ടു പിടിക്കാം, എന്നെ സാവകാശം ഒഴിവാക്കാനുള്ള വഴി നമുക്ക് ആലോചിക്കാം എന്നെല്ലാമായിരുന്നു അയാളുടെ മകളോടുള്ള ഉപദേശത്തിന്റെ കാതല്‍. കൂടാതെ എന്റെ ആവശ്യത്തിനായി അവളുടെ ആഭരണങ്ങള്‍ ഒരു കാരണവശാലും കൊടുത്തു പോകരുതെന്ന് നായ്മുഖന്‍ അന്ത്യശാസനവും നല്കി. അവള്‍ക്ക് അമ്മയാവാന്‍ തീരെ താല്‍പര്യമുണ്ടായിരുന്നില്ല, എനിക്കും! പക്ഷെ ഉള്ളിന്റെ ഉള്ളില്‍ ഒരു പിതാവാകാന്‍ ഞാനും ആഗ്രഹിച്ചിരുന്നു. അതിനായി പ്രതിരോധ മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഞങ്ങള്‍ അവലംഭിചിരുന്നില്ല. ഒരിക്കല്‍ "ഗുഡ് ന്യൂസ്" ഉണ്ടാകും എണ്ണ ഒരു പ്രതീക്ഷ ഉണ്ടായി. ആ സമയത്ത് അവള്‍ അവളുടെ വീട്ടിലായിരുന്നു. "ഗുഡ് ന്യൂസ്" പ്രതീക്ഷ ഉണ്ടായിരുന്നത് കൊണ്ടു എന്റെ ഹൃദയവും തുടിക്കുന്നുണ്ടായിരുന്നു. പക്ഷെ അവള്‍ അവളുടെ വീട്ടുകാരുടെ നിര്ഭന്ധതിനു വഴങ്ങി എന്തോ കഴിച്ചു "ഗുഡ് ന്യൂസ്" വരാതെ ബ്ലോക്ക് ആക്കി. അതെകുറിച്ചു ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ വളരെ നിസ്സങ്ങതയോടെയാണ് പ്രതികരിച്ചത്. എനിക്ക് അത് ഒരു വലിയ ഷോക്കായി. അവളില്‍ നിന്നും ഞാന്‍ അത്രക്ക് പ്രതീക്ഷിച്ചിരുന്നില്ല. അതിന് ശേഷം കുറെ ദിവസത്തേക്ക് ഞങ്ങള്‍ തമ്മില്‍ ബന്ധപെട്ടില്ല. ഒരേ മെത്തയില്‍ രണ്ടു മനസ്സും രണ്ടു ശരീരവുമായി ഞങ്ങള്‍ കഴിച്ചു കൂട്ടി.
വീണ്ടും കാര്യങ്ങള്‍ പഴയപോലെ ആയി. എനിക്ക് ബാന്കില്‍ കുറച്ചു പൈസ എങ്കിലും അടച്ചേ പറ്റൂ എണ്ണ സ്തിഥി വന്നു. അവളോട്‌ സൂചിപ്പിച്ചപോള്‍ പ്രതികരണം പഴ്യയപോലെ. അന്ന് അവള്‍ ഒരു പാടു നേരം ആരോടോ ഫോണില്‍ സംസാരിച്ചിരുന്നു.
പിറ്റേന്ന് രാവിലെ നായ്മുഖന്‍ വക ഒരു കാള്‍. അത്യാവശ്യമായി ഒന്നു കണ്ടു സംസാരിക്കണം. അമ്മയിയപ്പനല്ലേ അവഗണിക്കാന്‍ പറ്റില്ലല്ലോ. ഞാന്‍ അയാള്‍ പറഞ്ഞതിന്‍ പ്രകാരം അയാളുടെ വീട്ടില്‍ ചെന്നു, പുറത്തു വച്ചു സംസാരിക്കാം എന്ന് പറഞ്ഞു എന്നെ കുറച്ചു അകലെ ഒരിടത്തേക്ക് കൂട്ടികൊണ്ട് പോയി. വളച്ച് കേട്ടലോടെ നായ്മുഖന്‍ മൊഴിഞ്ഞു തുടങ്ങി. അയാള്‍ക്ക് കുറച്ചു പൈസക്ക് അത്യാവശ്യമുണ്ട്, സൌദിയില്‍ നിന്നും പൈസ എത്താന്‍ കുറച്ചു വൈകും അത് വരെ ഒന്നു "റോള്" ചെയ്യാന്‍ ഒരു ഒന്നര ലക്ഷം രൂപ ഞാന്‍ ശരിയാക്കി കൊടുക്കണം പോലും! ഇത്രയും വലിയ കൊല കൊമ്പന്‍ എന്റെ മുന്നില്‍ ഒന്നര ലക്ഷത്തിനു വേണ്ടി മുട്ട് മടക്കി കേന്ഞുന്നു-ഞാന്‍ മനസ്സിലോര്‍ത്തു. എന്റെ കൈയില്‍ പണമൊന്നും ഇല്ല എന്ന് തീര്ത്തു പറഞ്ഞു (അത് സത്യവുമായിരുന്നു). അതിന് പരിഹാരവും നായ്മുഖന്‍ തന്നെ പറഞ്ഞും തന്നു. അവളുടെ (എന്റെ ഭാര്യയുടെ) കുറച്ചു ആഭരണങ്ങള്‍ എടുത്ത് ഞാന്‍ പണയം വച്ചു അയാള്‍ക്ക് പൈസ കൊടുക്കണം, അയാള്‍ക്ക്‌ പണയം വക്കാന്‍ കഴിയില്ല, കാരണം അയാള്‍ക്ക്‌ ബന്കില്‍ അക്കൌണ്ട് ഇല്ലത്രേ. (വെള്ളവും കൂട്ടിയിട്ടും എനിക്ക് അത് വിഴുങ്ങാന്‍ കഴിഞ്ഞില്ല!). അവസാനം ചുരുക്കിപരയട്ടെ അയാള്‍ എന്റെ കാല് പിടിക്കുംഎന്ന് കണ്ടപ്പോള്‍ അത്തരം ഒരു സന്ദര്‍ഭം ഒഴിവാക്കുവാനായി അയാള്‍ പറഞ്ഞ പോലെ ചെയ്തു കൊടുക്കാന്‍ ഞാന്‍ സമ്മതിച്ചു. അത് അവള്‍ അറിയാതെ വേണം എന്നവ്യവസ്ഥ ഞാന്‍ അന്ഗീകരിച്ചില്ല.
പിറ്റേ ദിവസം അയാള്‍ പറഞ്ഞ പോലെ അവളോട്‌ ഞാന്‍ പറഞ്ഞു. (അവള്‍ക്ക് യാതൊരു എതിര്‍പ്പും ഉണ്ടാവാത്തത് സ്വാഭാവികം മാത്രം!) സഹകരണ ബാന്കില്‍ മാനേജരോട് നായ്മുഖന്റെ കാര്യം പറഞ്ഞു കിട്ടാവുന്നതില്‍ കുറച്ചു അധികം രൂപ പാസ്സാക്കി വാങ്ങി. ഒന്നേകാല്‍ ലക്ഷം രൂപ! കണക്കിന്‍ പ്രകാരം ഒരു ലക്ഷത്തില്‍ താഴെ മാത്രമെ കിട്ടുമായിരുന്നുള്ളൂ. പൈസ കൈയില്‍ കിട്ടിയ അയാള്‍ ഒരു നന്ദി വാക്കുപോലും പറയാതെ ബൈക്കില്‍ കയറി ഒറ്റ പോക്ക്! (സ്വര്‍ണ്ണം തൂക്കി നോക്കാന്‍ വേണ്ടി കാഷ്യര്‍ എടുത്തപ്പോള്‍ ബന്കിലെ മഹിളകളുടെ ആര്തിയോടെയുള്ള നോട്ടം ഒന്നു കാണേണ്ടത് തന്നെയായിരുന്നു). രണ്ടാഴ്ചയാണ് നായ്മുഖന്‍ അവധി പറഞ്ഞത്. എന്നാല്‍ അത് രണ്ടു മാസം വരെ എത്തി.
ഈ വിഷയം ഞാന്‍ ആരോടും പറയരുത് എന്നായിരുന്നു അയാള്‍ ആവശ്യപ്പെട്ടിരുന്നത് എങ്കിലും അയാളും അയാളുടെ സില്‍ബന്ധികളും ഞാന്‍ എന്റെ ബാധ്യത വീട്ടുവാന്‍ സ്വര്‍ണ്ണം എന്തോ ചെയ്തു എന്നരീതിയില്‍ ചില വാര്‍ത്തകള്‍ പടച്ചു വിട്ടു. കുറെ ആളുകള്‍ അത് വിശ്വസിക്കുകയും ചെയ്തു. ഞാന്‍ അയാള്‍ക്ക് ചെയ്ത ഉപകാരത്തിനു സാക്ഷി ആയിട്ട ആരും ഇല്ലാതിരുന്നത് കൊണ്ടു എനിക്ക് ഒരു പിടിവള്ളി പറഞ്ഞു നില്‍ക്കാന്‍ പോലും കിട്ടിയതും ഇല്ല. അവളോട്‌ വാപ്പാനോട് അത് തിരികെ എടുത്തു തരാന്‍ പറയണം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ കിട്ടിയ മരുമാപി "കൊടുത്തവര്‍ തന്നെ വാങ്ങിക്കോ, എനിക്കൊന്നും അറിയില്ല" എന്നായിരുന്നു. എല്ലാം അവളുടെ വീട്ടില്‍ വച്ചു തിരക്കഥ തയ്യാരാകിയതിന്പടി നടന്നു. അവസാനം ഞാന്‍ അയാളുടെ കാര്‍ന്നോര്‍ "കോഴി" എന്നപേരില്‍ അറിയപ്പെടുന്ന കക്ഷിയെ വിവരം അറിയിച്ചു. അയാള്‍ ഇടപെട്ടപ്പോള്‍ നായ്മുഖനു നാണക്കേടായി. അയാള്‍ ഒരു വെള്ളിയാഴ്ച്ച പലിശ സഹിതമുള്ള പൈസയുമായി ബന്കില്‍ വന്നു ഞാന്‍ സ്വര്‍ണ്ണം തിരിച്ചെടുത്തു.. പെട്ടെന്ന് വണ്ടിയില്‍ കയറി അയാള്‍ പോയി. വൈകുന്നേരം എന്നെ വിളിച്ചു അയാളെ ഞാന്‍ മറ്റുള്ളവരുടെ മുന്‍പില്‍ മാനം കെടുത്തി എന്ന് പറഞ്ഞു. ഓരോരുത്തരുടെയും പ്രവൃത്തിയാണ്‌ മാനവും അഭിമാനവും ഉണ്ടാക്കുന്നത് എന്ന് ഞാനും മറുപടി നല്കി. എന്നാല്‍ അയാള്‍ അതൊരു പകയാക്കി എടുത്തു. പിന്നീടുള്ള സംഭവങ്ങള്‍ അതാണ്‌ തെളിയിച്ചത്.
അവയെല്ലാം പുറകെ.....

2009, മാർച്ച് 4, ബുധനാഴ്‌ച

പോലീസിന് മൊബൈല് ഫോണ്‍

കേരള പോലീസിന് ഫ്രീയായി മൊബൈല് ഫോണ്‍ കൊടുക്കാന്‍ നമ്മുടെ ഇടതു സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഡി. ജി. പി മുതല്‍ കോണ്‍സ്റ്റബിള്‍ വരെയുള്ള എമാന്മാര്ക് സര്‍ക്കാര്‍ വക മൊബൈല്!. പോലീസ് വകുപ്പയിരിക്കും ഒരുപക്ഷെ ഓരോ സര്‍ക്കാര്‍ അധികാരതിളിരിക്കുമ്പോഴും ഏറ്റവും പഴി കേള്ക്കുന്ന വകുപ്പ്. ലോകകപ്പ് മര്‍ദനം, ലോകകപ്പ് മരണം, അഴിമതി എന്ന് വേണ്ട എല്ലാതരത്തിലുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും പോലീസിലെ ഒരു വിഭാഗം കൂട്ട് നില്ക്കുന്നു. ഒരു പരാതിയുമായി സ്ടശഷനില്‍ ചെല്ലുന്നത് ഇപ്പോഴും സാധാരണക്കാര്‍ക്ക് പേടിസ്വപ്നം തന്നെ. ഇതിനു കാരണം പോലീസിന്റെ സമീപനം തന്നെ. പ്രായ ഭേദമന്യേ "എടാ" "പോടാ" "നീ" പിന്നെ കുറെ ശുദ്ധമായ മലയാള വാക്കുകളും ഉപയോഗിച്ചുള്ള അഭിവാദനങ്ങള്‍ ഏതൊരാളെയും പോലീസുമായി അടുക്കുന്നതില്‍ നിന്നും തടയുന്നു. സ്വന്തം മാതാപിതാക്കന്മാരുടെ സ്ഥാനത്ത് ഉള്ളവരെ പോലും ചില മുന്‍ ധാരണകളുടെ പുറത്ത് അവര്‍ ചീത്ത പറയുന്നു. പോലീസുമായി എനിക്ക് ഒന്നിലധികം തവണ ഇടപെടേണ്ടി വന്നിട്ടുണ്ട്. ആദ്യം ഒരു വഴി പ്രശ്നവുമായി ബന്ധപ്പെട്ടു അയല്‍വീട്ടിലെ സംബന്നര്‍ക്കെതിരെ ഒരു പരാതി നല്‍കിയപ്പോള്‍. അന്ന് പരാതി സമര്‍പ്പിക്കുവാന്‍ ചെന്നത് ഒരു ഉച്ച സമയത്താണ്. ഒരു ഹെഡ് ഏമാനും റൈറ്റര്‍ ഏമാനും വളരെ മാന്യമായി പെരുമാറുകയും പരാതി എഴുതുന്ന വിധം എല്ലാം പറഞ്ഞു തന്നു കടലാസും പേനയും ഇരുന്നു എഴുതുവാന്‍ കസേരയും ഡിസ്കും വരെ നല്കി അവര്‍ സഹായിച്ചു. ഭീഷണികളില്‍ ഒന്നു കൊണ്ടു പേടിക്കേണ്ട എല്ലാം പോലീസ് ഇടപെട്ട് ശരിയാക്കാം എന്ന് അവര്‍ ഉറപ്പു നല്കുകയും ചെയ്തു. പിന്നീട് രണ്ടു ദിവസം കഴിഞ്ഞു വീണ്ടും രണ്ടു കക്ഷികളെയും വിളിപ്പിക്കാം എന്നും പറഞ്ഞു. എന്നാല്‍ രണ്ടു ദിവസം കൊണ്ടു കഥയെല്ലാം മാറി. ഞങ്ങളുടെ സ്ഥലം കോണ്ഗ്രസ് നേതാവ് പ്രശ്നത്തില്‍ ഇടപെട്ടു. (നേതാവിന് മേല്പ്പറഞ്ഞ പ്രമാണി വീട്ടിലെ ഒരു സ്ത്രീയുമായി ചില അവിഹിതങ്ങള്‍ ഉണ്ടായിരുന്നു പോലും). ഞങള്‍ വീണ്ടും പോലീസ് വിളിപ്പിച്ചതനുസരിച്ചു സ്ടശഷനില്‍ എത്ത്തിയപോള്‍ എസ് ഐ ഏമാന്‍ ഞങ്ങളുടെ നേരെ ഒരു ചാട്ടം. നിനക്കൊക്കെ വേറെ വഴിയില്ലെട പോവാന്‍, മാന്യന്മാര്‍ താമസിക്കുന്ന വീടിന്റെ മുന്നിലൂടെ തന്നെ വേനമോടാ പോകാന്‍, പിന്നെ കുറെ മലയാള പദപ്രയോഗങ്ങള്‍. ഞാന്‍ പറഞ്ഞു "സര്‍ കുറച്ചു മാന്യമായി സംസാരിക്കണം" . തു കേട്ടപാടെ അയാള്‍ ഒന്നു കൂടി അക്രമാസക്തനായി എന്റെ നേരെ കൈയോങ്ങി അടുത്ത്. ഭാഗ്യത്തിന് നമ്മുടെ ഹെഡ് ഏമാന്‍ ചാടി നടുക്ക് വീണു. സര്‍ അവരോട് ഞാന്‍ സംസാരിക്കാം, പാവങ്ങളാ എന്നൊക്കെ പറഞ്ഞു മേലധികാരിയെ സമാധാനിപ്പിച്ചു. അയാള്‍ ഒന്നടങ്ങി. (നേതാവിന്റെ പാര കൊണ്ടു, എസ് ഐയെ അയാള്‍ വീട്ടില്‍ പോയി കണ്ടു പ്രമാണികളും, നേതാവിന്റെ ആ വീട്ടിലേക്കുള്ള അസമയത്തുള്ള സന്ചാരത്തിന് ജോലി കഴിഞ്ഞു വരുന്ന സമയത്ത് ഞാനും ഒരു ഐ വിട്നെസ്സ് ആയിരുന്നു എന്നുള്ളത് മറുവശംഅയാള്‍ക്ക് ഞാന്‍ അത് ആരോടെന്കിലും പറയുമോ എന്ന് ഒരു പേടി ഉണ്ടായിരുന്നിരിക്കണം, കൂടാതെ അത് നാട്ടില്‍ പാട്ടുമായി. ന്യായമായി അയാള്‍ സംശയിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനും സ്ഥാനം പിടിച്ചിരിക്കണം! ). എന്തായാലും മൂന്നടി വഴി ഞങ്ങള്ക്ക് നല്‍കുവാനും ഭാവിയില്‍ ഞാന്‍ അവരുടെ വീടിന്റെ പരിസരത്ത് പോലും ചെല്ലരുതെന്നും ഏമാന്‍ ഉത്തരവായി. പിന്നീട് അവിടെ ഒരു തൂങ്ങി മരണത്തിനുള്ള ശ്രമം നടന്നപ്പോഴും ആളുകള്‍ ഓടി എത്തി. അക്കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു.
പറഞ്ഞു വന്നത് പോലീസുമായി ഇടപെടുന്ന കാര്യം. പിന്നീട് ഒരു ട്രാവല്‍ ഏജന്‍സിയില്‍ ജോലിയിളിരിക്കുമ്പോള്‍ പലതരം ഏമാന്മാരെ കണ്ടിട്ടുണ്ട്. മാനേജര്‍ തന്നു വിടുന്ന "കൈക്കൂലി" പലപ്പോഴും അവര്‍ക്ക് ഞാന്‍ കൈമാറിയിട്ടുണ്ട്. പിന്നീട് ഒരു ദിവസം പോലീസിന്റെ മുന്‍പില്‍ ഞാന്‍ ചെന്നു പെട്ടത് ഒരു ബൈക്ക് യാത്രക്കാരനായിട്ടാണ്. സ്ഥലത്ത് ഒരു രാഷ്ട്രീയ കൊല പാതകം നടന്നിട്ട് രണ്ടു ദിവസം ആയിട്ടുണ്ട്‌. ഞാന്‍ ഒരു ദിവസം അവധിയിലായിരുന്നു. സഹോദരിയെ ഒന്നു സന്ദര്‍ശിച്ചു കളയാം എന്നൊരു തോന്നല്‍. എന്റെ കൂട്ടുകാരന്റെ ബൈക്ക് ഉണ്ട്. പെട്രോലടിച്ചാല്‍ ചുമ്മാ ഒന്നു ചുറ്റിയടിക്കാം. ഉച്ച കഴിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങി. സഹോദരിയുടെ വീടിനു കുറച്ചു മുന്‍പാണ് കൊല നടന്നത്. ഞാന്‍ സ്പോട്ടില്‍ എത്തുമ്പോള്‍ അവിടെ പോലീസ് ഉണ്ടായിരിക്കും എന്നുള്ള ധാരണയൊന്നും എനിക്കുണ്ടായിരുന്നില്ല. എന്നാല്‍ അവിടെ കൊല നടന്ന സ്ഥലത്ത് കൂടി വേണം സഹോദരിയുടെ വീട്ടിലേക്ക് എത്താന്‍. സാമാന്യം നല്ല വേഗത്തില്‍ ബൈക്ക് ഓടിച്ചിരുന്ന എനിക്ക് ഒരു പോലീസ് ജീപ്പും ബസ്സും ഇരുപതോളം പോലീസുകാരും നില്‍ക്കുന്നത് കാണാന്‍ കഴിഞ്ഞു. എന്റെ കൂട്ടുകാരന്‍ "തരികിട" അല്ലാത്തതുകൊണ്ടും സമയാസമയങ്ങളില്‍ യഥാവിധി "വണ്ടിയുടെ ബുക്കും പേപ്പറും" പുതുക്കി സൂക്ഷിക്കുന്ന ആള്‍ ആയതു കൊണ്ടും പോലീസ് ചെക്കിന്ഗ് നേരിടാന്‍ എനിക്ക് പേടി തോന്നിയില്ല. പോലീസ് ചെക്കിന്ഗ് കണ്ടാല്‍ അവരെ നോക്കാതെ നേരെ നോക്കി വണ്ടി ഓടിച്ചു പോയെക്കണം, വിളിച്ചാല്‍ മാത്രം നിര്‍ത്തണം എന്നൊക്കെ ചില കൂട്ടുകാര്‍ വഴി ചില അറിവുകള്‍ പ്രകാരം ഞാന്‍ മുന്നോട്ടു പോവാന്‍ തന്നെ തീരുമാനിച്ചു. ജീപ്പിനടുതെതിയതും ഒരു യുവ പീസി കൈകാട്ടി. ഞാന്‍ വണ്ടി ഒതുക്കി നിറുത്തി ചോദിച്ചു "എന്താ സര്‍ കാര്യം"
"ബുക്കും പേപ്പറും എല്ലമുണ്ടോടെയ്" സുരാജ് (വെഞാരംമൂട്) സ്റ്റയിലില്‍ പീസി
"ഉവ്വ് സാര്‍ എല്ലാം ഉണ്ട്, പോയ്കോട്ടേ" അറിയാതെ ഞാന്‍ ചോദിച്ചു പോയി
"അപ്പീ എന്ത് തെരക്കാ നെന്നക്ക്" അയാള്‍ എന്റെ അടുത്തേക്ക് വന്നു.
കുറച്ചകലെ നിന്നിരുന്ന എസ് ഐ ഏമാന്‍ അയാളോട് വിളിച്ചു ചോദിച്ചു എന്താ പ്രശ്നം? പീസി പറഞ്ഞുലവന് ഭയങ്കര തെരക്കാ സാറേ. എസ് ഐ എന്നെ ലാത്തി കൊണ്ടു ആന്ഗ്യം കാണിച്ചു വിളിച്ചു.
"വേഗം ബുക്കും പെപ്പരുമൊക്കെ സാറിനെ കനിക്കെടെയ്" പീസി പറഞ്ഞു അധുത്ത ആളെയും കാത്തു നില്‍പ്പ് തുടങ്ങി. ഞാന്‍ മെല്ലെ ബൈകിന്റെ "ടൂള്‍ ബോക്സ്" തുറന്നു. സാധാരണ അവിടെയാണല്ലോ ഒരു മാതിരിപെട്ട എല്ലാവരും ബുക്കിന്റെയും പപ്പെരിന്റെയും കോപ്പി സൂക്ഷിക്കരുല്ലത്. ഞാന്‍ ഞെട്ടി അവിടെ കുറച്ചു ടൂള്‍സ് മാത്രം. ഞാന്‍ പ്രതീക്ഷിച്ച സംഗതി അവിടെ ഇല്ല, ഒരു നിമിഷം ഭൂമി കീഴ്മേല്‍ മരിയുന്നതായി എനിക്ക് തോന്നി. ബൈക്ക് എടുത്ത് സഹോദരിയെ കാണാന്‍ പുറപ്പെട്ട നിമിഷത്തെ ഞാന്‍ ശപിച്ചു. എന്തായാലും നേരിട്ടല്ലേ പറ്റൂ. പോലീസ് സ്ടയ്ശന്‍, പിഴയടക്കള്‍ ഇതിനെല്ലാമുള്ള നെട്ടോട്ടം. ഓര്‍ത്തപ്പോള്‍ കണ്ണുകളില്‍ ഇരുട്ട് കയറുന്നത് പോലെ. അപ്പോള്‍ ഉള്ളില്‍ ഇരുന്നു ആരോ മന്ത്രിക്കുന്നു നീ ക്രിമിനല്‍ കുറ്റമൊന്നും ചെയ്തിട്ടില്ലല്ലോ, ചെല്ല്, എസ് ഐയെ കണ്ടു കാര്യം പറ, ചിലപ്പോള്‍.... അല്പം ധൈര്യം സംഭരിച്ച് ഞാന്‍ ചെന്നു.
"ഗുഡ് മോര്‍ണിംഗ് സര്‍" അപ്രതീക്ഷിതമായ എന്റെ ഗുട്മോര്‍ിങ്ങില്‍ ഏമാന്‍ ഒന്നു പകച്ചു കാണും. "ഗുഡ് മോര്‍ണിംഗ് എങ്ങോട്ടാ? ബുക്കും പേപ്പറും ഒന്നും ഇല്ലെന്നു തോന്നുന്നു?" എന്റെ ശൂന്യമായ കൈകള്‍ കണ്ടായിരിക്കണം ഏമാന്‍ ചോദിച്ചു.
"ഇല്ല സര്‍, എന്റെ കൂടെ ജോലി ചെയ്യുന്ന ഒരാളുടെ ബൈക്ക് ആണ് ഇത്. ബുക്കും പപെരും ബിളില്‍ തന്നെ ഉണ്ടെന്നു കരുതിയാണ് എടുത്ത്" തുരര്‍ന്നു വീട്, ജോലി, സ്ഥലം തുടങ്ങിയ കാര്യങ്ങള്‍ എല്ലാം ചോദിച്ചു മനസ്സിലാക്കി. ഞാന്‍ എന്റെ റെയില്‍വേ സീസണ്‍ ടിക്കറ്റ്, ലൈസന്സ് എന്നിവ തെളിവിനായി കാണിച്ചു. കൂടാതെ അടുത്ത് താമസിക്കുന്ന അകലെ ഒരു സ്റെശനില്‍ ജോലി ചെയ്യുന്ന ഒരു ഏമാന്റെ പേര്‍ഉം റഫര്‍ ചെയ്തു. "സര്‍, ഞാന്‍ പറയുന്നത് എല്ലാം സത്യമാണ്, എന്തു നടപടി വേണമെങ്കിലുംസാറിന് എടുക്കാം, ഞാന്‍ അവിടെ വേണമെങ്കിലും ഹാജരാകം എത്ര ഫൈന്‍ വേണമെങ്കിലും ഒടുക്കം, എപ്പോള്‍ സഹോദരിയെ കാണാന്‍ പോകുകയാണ്" കുറച്ചു നേരം ആലോചിച്ചു സുന്ദരനായ ആ എസ് ഐ എന്റെ തോളില്‍ കൈ വച്ചു കൊണ്ടു പറഞ്ഞു "അനിയന്‍ എപ്രവശ്യതെക്ക് പൊയ്ക്കോ, മേലാല്‍ സങ്ങതികള്‍ ഒന്നും ഇല്ലാതെ വണ്ടി എടുത്ത് റോഡില്‍ ഇറങ്ങരുത്, ലൈസെന്‍സ് ഉള്ളത് കൊണ്ടു ഞാന്‍ വിടുന്നു. "ഹൊ സമാധാനം" ഞാന്‍ ഒരു നെടു വീര്‍പ്പിട്ടു . വണ്ടിയില്‍ കയറുമ്പോള്‍ അദ്ദേഹം ഓര്‍മിപ്പിച്ചു, "തിരികെ വരുമ്പോള്‍ഇതു വഴി തന്നെ വരണം അപ്പുറത്ത് വേറെ പോലീസ് കാണും, അവര്‍ എന്നെ പോലെ അല്ല, ഹാ പൊയ്ക്കോ". സഹോദരിയെ സന്ദര്‍ശിച്ചു വേഗം അത് വഴി തന്നെ വന്നപ്പോള്‍ എസ് ഐയുടെ അടുത്ത വണ്ടി നിര്ത്തി "തനക് യു സര്‍" പറയാന്‍ മറന്നില്ല. അത് എന്റെ ജോലിയുടെ ഭാഗമായിരുന്നു. വ്വീടില്‍ എത്തി എന്റെ കൂട്ട് കാരനെ വിളിച്ചു ബുക്കും പേപ്പര്‍ ഇല്ലാതെ രക്ഷപെട്ട കാര്യം പറഞ്ഞു കേള്‍പിച്ചു. ക്ഷമാപൂര്‍വ്വം കേട്ടഉ അവസാനം അവന്‍ പറഞ്ഞു "ഇക്കആ അത് ഞാന്‍ സീറ്റിന്റെ അടിയില്‍ വച്ചിട്ടുണ്ടായിരുന്നല്ലോ, കണ്ടില്ലേ?" ഒരു നിമിഷം എനിക്ക് ഉത്തരം മുട്ടി.