കേരള പോലീസിന് ഫ്രീയായി മൊബൈല് ഫോണ്‍ കൊടുക്കാന്‍ നമ്മുടെ ഇടതു സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഡി. ജി. പി മുതല്‍ കോണ്‍സ്റ്റബിള്‍ വരെയുള്ള എമാന്മാര്ക് സര്‍ക്കാര്‍ വക മൊബൈല്!. പോലീസ് വകുപ്പയിരിക്കും ഒരുപക്ഷെ ഓരോ സര്‍ക്കാര്‍ അധികാരതിളിരിക്കുമ്പോഴും ഏറ്റവും പഴി കേള്ക്കുന്ന വകുപ്പ്. ലോകകപ്പ് മര്‍ദനം, ലോകകപ്പ് മരണം, അഴിമതി എന്ന് വേണ്ട എല്ലാതരത്തിലുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും പോലീസിലെ ഒരു വിഭാഗം കൂട്ട് നില്ക്കുന്നു. ഒരു പരാതിയുമായി സ്ടശഷനില്‍ ചെല്ലുന്നത് ഇപ്പോഴും സാധാരണക്കാര്‍ക്ക് പേടിസ്വപ്നം തന്നെ. ഇതിനു കാരണം പോലീസിന്റെ സമീപനം തന്നെ. പ്രായ ഭേദമന്യേ "എടാ" "പോടാ" "നീ" പിന്നെ കുറെ ശുദ്ധമായ മലയാള വാക്കുകളും ഉപയോഗിച്ചുള്ള അഭിവാദനങ്ങള്‍ ഏതൊരാളെയും പോലീസുമായി അടുക്കുന്നതില്‍ നിന്നും തടയുന്നു. സ്വന്തം മാതാപിതാക്കന്മാരുടെ സ്ഥാനത്ത് ഉള്ളവരെ പോലും ചില മുന്‍ ധാരണകളുടെ പുറത്ത് അവര്‍ ചീത്ത പറയുന്നു. പോലീസുമായി എനിക്ക് ഒന്നിലധികം തവണ ഇടപെടേണ്ടി വന്നിട്ടുണ്ട്. ആദ്യം ഒരു വഴി പ്രശ്നവുമായി ബന്ധപ്പെട്ടു അയല്‍വീട്ടിലെ സംബന്നര്‍ക്കെതിരെ ഒരു പരാതി നല്‍കിയപ്പോള്‍. അന്ന് പരാതി സമര്‍പ്പിക്കുവാന്‍ ചെന്നത് ഒരു ഉച്ച സമയത്താണ്. ഒരു ഹെഡ് ഏമാനും റൈറ്റര്‍ ഏമാനും വളരെ മാന്യമായി പെരുമാറുകയും പരാതി എഴുതുന്ന വിധം എല്ലാം പറഞ്ഞു തന്നു കടലാസും പേനയും ഇരുന്നു എഴുതുവാന്‍ കസേരയും ഡിസ്കും വരെ നല്കി അവര്‍ സഹായിച്ചു. ഭീഷണികളില്‍ ഒന്നു കൊണ്ടു പേടിക്കേണ്ട എല്ലാം പോലീസ് ഇടപെട്ട് ശരിയാക്കാം എന്ന് അവര്‍ ഉറപ്പു നല്കുകയും ചെയ്തു. പിന്നീട് രണ്ടു ദിവസം കഴിഞ്ഞു വീണ്ടും രണ്ടു കക്ഷികളെയും വിളിപ്പിക്കാം എന്നും പറഞ്ഞു. എന്നാല്‍ രണ്ടു ദിവസം കൊണ്ടു കഥയെല്ലാം മാറി. ഞങ്ങളുടെ സ്ഥലം കോണ്ഗ്രസ് നേതാവ് പ്രശ്നത്തില്‍ ഇടപെട്ടു. (നേതാവിന് മേല്പ്പറഞ്ഞ പ്രമാണി വീട്ടിലെ ഒരു സ്ത്രീയുമായി ചില അവിഹിതങ്ങള്‍ ഉണ്ടായിരുന്നു പോലും). ഞങള്‍ വീണ്ടും പോലീസ് വിളിപ്പിച്ചതനുസരിച്ചു സ്ടശഷനില്‍ എത്ത്തിയപോള്‍ എസ് ഐ ഏമാന്‍ ഞങ്ങളുടെ നേരെ ഒരു ചാട്ടം. നിനക്കൊക്കെ വേറെ വഴിയില്ലെട പോവാന്‍, മാന്യന്മാര്‍ താമസിക്കുന്ന വീടിന്റെ മുന്നിലൂടെ തന്നെ വേനമോടാ പോകാന്‍, പിന്നെ കുറെ മലയാള പദപ്രയോഗങ്ങള്‍. ഞാന്‍ പറഞ്ഞു "സര്‍ കുറച്ചു മാന്യമായി സംസാരിക്കണം" . തു കേട്ടപാടെ അയാള്‍ ഒന്നു കൂടി അക്രമാസക്തനായി എന്റെ നേരെ കൈയോങ്ങി അടുത്ത്. ഭാഗ്യത്തിന് നമ്മുടെ ഹെഡ് ഏമാന്‍ ചാടി നടുക്ക് വീണു. സര്‍ അവരോട് ഞാന്‍ സംസാരിക്കാം, പാവങ്ങളാ എന്നൊക്കെ പറഞ്ഞു മേലധികാരിയെ സമാധാനിപ്പിച്ചു. അയാള്‍ ഒന്നടങ്ങി. (നേതാവിന്റെ പാര കൊണ്ടു, എസ് ഐയെ അയാള്‍ വീട്ടില്‍ പോയി കണ്ടു പ്രമാണികളും, നേതാവിന്റെ ആ വീട്ടിലേക്കുള്ള അസമയത്തുള്ള സന്ചാരത്തിന് ജോലി കഴിഞ്ഞു വരുന്ന സമയത്ത് ഞാനും ഒരു ഐ വിട്നെസ്സ് ആയിരുന്നു എന്നുള്ളത് മറുവശംഅയാള്‍ക്ക് ഞാന്‍ അത് ആരോടെന്കിലും പറയുമോ എന്ന് ഒരു പേടി ഉണ്ടായിരുന്നിരിക്കണം, കൂടാതെ അത് നാട്ടില്‍ പാട്ടുമായി. ന്യായമായി അയാള്‍ സംശയിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനും സ്ഥാനം പിടിച്ചിരിക്കണം! ). എന്തായാലും മൂന്നടി വഴി ഞങ്ങള്ക്ക് നല്‍കുവാനും ഭാവിയില്‍ ഞാന്‍ അവരുടെ വീടിന്റെ പരിസരത്ത് പോലും ചെല്ലരുതെന്നും ഏമാന്‍ ഉത്തരവായി. പിന്നീട് അവിടെ ഒരു തൂങ്ങി മരണത്തിനുള്ള ശ്രമം നടന്നപ്പോഴും ആളുകള്‍ ഓടി എത്തി. അക്കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു.
പറഞ്ഞു വന്നത് പോലീസുമായി ഇടപെടുന്ന കാര്യം. പിന്നീട് ഒരു ട്രാവല്‍ ഏജന്‍സിയില്‍ ജോലിയിളിരിക്കുമ്പോള്‍ പലതരം ഏമാന്മാരെ കണ്ടിട്ടുണ്ട്. മാനേജര്‍ തന്നു വിടുന്ന "കൈക്കൂലി" പലപ്പോഴും അവര്‍ക്ക് ഞാന്‍ കൈമാറിയിട്ടുണ്ട്. പിന്നീട് ഒരു ദിവസം പോലീസിന്റെ മുന്‍പില്‍ ഞാന്‍ ചെന്നു പെട്ടത് ഒരു ബൈക്ക് യാത്രക്കാരനായിട്ടാണ്. സ്ഥലത്ത് ഒരു രാഷ്ട്രീയ കൊല പാതകം നടന്നിട്ട് രണ്ടു ദിവസം ആയിട്ടുണ്ട്. ഞാന്‍ ഒരു ദിവസം അവധിയിലായിരുന്നു. സഹോദരിയെ ഒന്നു സന്ദര്‍ശിച്ചു കളയാം എന്നൊരു തോന്നല്‍. എന്റെ കൂട്ടുകാരന്റെ ബൈക്ക് ഉണ്ട്. പെട്രോലടിച്ചാല്‍ ചുമ്മാ ഒന്നു ചുറ്റിയടിക്കാം. ഉച്ച കഴിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങി. സഹോദരിയുടെ വീടിനു കുറച്ചു മുന്‍പാണ് കൊല നടന്നത്. ഞാന്‍ സ്പോട്ടില്‍ എത്തുമ്പോള്‍ അവിടെ പോലീസ് ഉണ്ടായിരിക്കും എന്നുള്ള ധാരണയൊന്നും എനിക്കുണ്ടായിരുന്നില്ല. എന്നാല്‍ അവിടെ കൊല നടന്ന സ്ഥലത്ത് കൂടി വേണം സഹോദരിയുടെ വീട്ടിലേക്ക് എത്താന്‍. സാമാന്യം നല്ല വേഗത്തില്‍ ബൈക്ക് ഓടിച്ചിരുന്ന എനിക്ക് ഒരു പോലീസ് ജീപ്പും ബസ്സും ഇരുപതോളം പോലീസുകാരും നില്‍ക്കുന്നത് കാണാന്‍ കഴിഞ്ഞു. എന്റെ കൂട്ടുകാരന്‍ "തരികിട" അല്ലാത്തതുകൊണ്ടും സമയാസമയങ്ങളില്‍ യഥാവിധി "വണ്ടിയുടെ ബുക്കും പേപ്പറും" പുതുക്കി സൂക്ഷിക്കുന്ന ആള്‍ ആയതു കൊണ്ടും പോലീസ് ചെക്കിന്ഗ് നേരിടാന്‍ എനിക്ക് പേടി തോന്നിയില്ല. പോലീസ് ചെക്കിന്ഗ് കണ്ടാല്‍ അവരെ നോക്കാതെ നേരെ നോക്കി വണ്ടി ഓടിച്ചു പോയെക്കണം, വിളിച്ചാല്‍ മാത്രം നിര്‍ത്തണം എന്നൊക്കെ ചില കൂട്ടുകാര്‍ വഴി ചില അറിവുകള്‍ പ്രകാരം ഞാന്‍ മുന്നോട്ടു പോവാന്‍ തന്നെ തീരുമാനിച്ചു. ജീപ്പിനടുതെതിയതും ഒരു യുവ പീസി കൈകാട്ടി. ഞാന്‍ വണ്ടി ഒതുക്കി നിറുത്തി ചോദിച്ചു "എന്താ സര്‍ കാര്യം"
"ബുക്കും പേപ്പറും എല്ലമുണ്ടോടെയ്" സുരാജ് (വെഞാരംമൂട്) സ്റ്റയിലില്‍ പീസി
"ഉവ്വ് സാര്‍ എല്ലാം ഉണ്ട്, പോയ്കോട്ടേ" അറിയാതെ ഞാന്‍ ചോദിച്ചു പോയി
"അപ്പീ എന്ത് തെരക്കാ നെന്നക്ക്" അയാള്‍ എന്റെ അടുത്തേക്ക് വന്നു.
കുറച്ചകലെ നിന്നിരുന്ന എസ് ഐ ഏമാന്‍ അയാളോട് വിളിച്ചു ചോദിച്ചു എന്താ പ്രശ്നം? പീസി പറഞ്ഞുലവന് ഭയങ്കര തെരക്കാ സാറേ. എസ് ഐ എന്നെ ലാത്തി കൊണ്ടു ആന്ഗ്യം കാണിച്ചു വിളിച്ചു.
"വേഗം ബുക്കും പെപ്പരുമൊക്കെ സാറിനെ കനിക്കെടെയ്" പീസി പറഞ്ഞു അധുത്ത ആളെയും കാത്തു നില്‍പ്പ് തുടങ്ങി. ഞാന്‍ മെല്ലെ ബൈകിന്റെ "ടൂള്‍ ബോക്സ്" തുറന്നു. സാധാരണ അവിടെയാണല്ലോ ഒരു മാതിരിപെട്ട എല്ലാവരും ബുക്കിന്റെയും പപ്പെരിന്റെയും കോപ്പി സൂക്ഷിക്കരുല്ലത്. ഞാന്‍ ഞെട്ടി അവിടെ കുറച്ചു ടൂള്‍സ് മാത്രം. ഞാന്‍ പ്രതീക്ഷിച്ച സംഗതി അവിടെ ഇല്ല, ഒരു നിമിഷം ഭൂമി കീഴ്മേല്‍ മരിയുന്നതായി എനിക്ക് തോന്നി. ബൈക്ക് എടുത്ത് സഹോദരിയെ കാണാന്‍ പുറപ്പെട്ട നിമിഷത്തെ ഞാന്‍ ശപിച്ചു. എന്തായാലും നേരിട്ടല്ലേ പറ്റൂ. പോലീസ് സ്ടയ്ശന്‍, പിഴയടക്കള്‍ ഇതിനെല്ലാമുള്ള നെട്ടോട്ടം. ഓര്‍ത്തപ്പോള്‍ കണ്ണുകളില്‍ ഇരുട്ട് കയറുന്നത് പോലെ. അപ്പോള്‍ ഉള്ളില്‍ ഇരുന്നു ആരോ മന്ത്രിക്കുന്നു നീ ക്രിമിനല്‍ കുറ്റമൊന്നും ചെയ്തിട്ടില്ലല്ലോ, ചെല്ല്, എസ് ഐയെ കണ്ടു കാര്യം പറ, ചിലപ്പോള്‍.... അല്പം ധൈര്യം സംഭരിച്ച് ഞാന്‍ ചെന്നു.
"ഗുഡ് മോര്‍ണിംഗ് സര്‍" അപ്രതീക്ഷിതമായ എന്റെ ഗുട്മോര്‍ിങ്ങില്‍ ഏമാന്‍ ഒന്നു പകച്ചു കാണും. "ഗുഡ് മോര്‍ണിംഗ് എങ്ങോട്ടാ? ബുക്കും പേപ്പറും ഒന്നും ഇല്ലെന്നു തോന്നുന്നു?" എന്റെ ശൂന്യമായ കൈകള്‍ കണ്ടായിരിക്കണം ഏമാന്‍ ചോദിച്ചു.
"ഇല്ല സര്‍, എന്റെ കൂടെ ജോലി ചെയ്യുന്ന ഒരാളുടെ ബൈക്ക് ആണ് ഇത്. ബുക്കും പപെരും ബിളില്‍ തന്നെ ഉണ്ടെന്നു കരുതിയാണ് എടുത്ത്" തുരര്‍ന്നു വീട്, ജോലി, സ്ഥലം തുടങ്ങിയ കാര്യങ്ങള്‍ എല്ലാം ചോദിച്ചു മനസ്സിലാക്കി. ഞാന്‍ എന്റെ റെയില്‍വേ സീസണ്‍ ടിക്കറ്റ്, ലൈസന്സ് എന്നിവ തെളിവിനായി കാണിച്ചു. കൂടാതെ അടുത്ത് താമസിക്കുന്ന അകലെ ഒരു സ്റെശനില്‍ ജോലി ചെയ്യുന്ന ഒരു ഏമാന്റെ പേര്‍ഉം റഫര്‍ ചെയ്തു. "സര്‍, ഞാന്‍ പറയുന്നത് എല്ലാം സത്യമാണ്, എന്തു നടപടി വേണമെങ്കിലുംസാറിന് എടുക്കാം, ഞാന്‍ അവിടെ വേണമെങ്കിലും ഹാജരാകം എത്ര ഫൈന്‍ വേണമെങ്കിലും ഒടുക്കം, എപ്പോള്‍ സഹോദരിയെ കാണാന്‍ പോകുകയാണ്" കുറച്ചു നേരം ആലോചിച്ചു സുന്ദരനായ ആ എസ് ഐ എന്റെ തോളില്‍ കൈ വച്ചു കൊണ്ടു പറഞ്ഞു "അനിയന്‍ എപ്രവശ്യതെക്ക് പൊയ്ക്കോ, മേലാല്‍ സങ്ങതികള്‍ ഒന്നും ഇല്ലാതെ വണ്ടി എടുത്ത് റോഡില്‍ ഇറങ്ങരുത്, ലൈസെന്‍സ് ഉള്ളത് കൊണ്ടു ഞാന്‍ വിടുന്നു. "ഹൊ സമാധാനം" ഞാന്‍ ഒരു നെടു വീര്‍പ്പിട്ടു . വണ്ടിയില്‍ കയറുമ്പോള്‍ അദ്ദേഹം ഓര്‍മിപ്പിച്ചു, "തിരികെ വരുമ്പോള്‍ഇതു വഴി തന്നെ വരണം അപ്പുറത്ത് വേറെ പോലീസ് കാണും, അവര്‍ എന്നെ പോലെ അല്ല, ഹാ പൊയ്ക്കോ". സഹോദരിയെ സന്ദര്‍ശിച്ചു വേഗം അത് വഴി തന്നെ വന്നപ്പോള്‍ എസ് ഐയുടെ അടുത്ത വണ്ടി നിര്ത്തി "തനക് യു സര്‍" പറയാന്‍ മറന്നില്ല. അത് എന്റെ ജോലിയുടെ ഭാഗമായിരുന്നു. വ്വീടില്‍ എത്തി എന്റെ കൂട്ട് കാരനെ വിളിച്ചു ബുക്കും പേപ്പര്‍ ഇല്ലാതെ രക്ഷപെട്ട കാര്യം പറഞ്ഞു കേള്‍പിച്ചു. ക്ഷമാപൂര്‍വ്വം കേട്ടഉ അവസാനം അവന്‍ പറഞ്ഞു "ഇക്കആ അത് ഞാന്‍ സീറ്റിന്റെ അടിയില്‍ വച്ചിട്ടുണ്ടായിരുന്നല്ലോ, കണ്ടില്ലേ?" ഒരു നിമിഷം എനിക്ക് ഉത്തരം മുട്ടി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ