2009, മാർച്ച് 23, തിങ്കളാഴ്‌ച

പൊളിഞ്ഞ നാടകം

അയാള്‍ പോയെന്കിലും ജീവിതം ഒരു തരം ആശന്കകളുടെ മുള്‍മുനയില്‍ ആയിരുന്നു. എന്തോ ഒന്നു അരുതാത്തത് സംഭവിക്കും എന്ന് മനസ്സ് ഇടക്കിടെ മന്ത്രിച്ചു കൊണ്ടിരുന്നത് ഒരു ദിവസം ശരിയായി. ഒരു വൈകുന്നേരം മഗ്രിബ് നമസ്കാര സമയത്തിന് മുന്പായി അവളുടെ സഹോദരന്‍ അവളെ വിളിച്ചു കുറെ നേരം സംസാരിച്ചിരുന്നു. ചിലപ്പോഴൊക്കെ അവളുടെ വീട്ടില്‍ നിന്നും ഫോണ്‍ വരികയും അവള്‍ വളരെ സമയം എടുത്ത് സംസാരിക്കുകയും ചെയ്തിരുന്നു. ഞങ്ങള്‍ ആരും തന്നെ അതിനെ ചോദ്യം ചെയ്തിട്ടില്ല. ചിലപ്പോള്‍ മാത്രം അവള്‍ വിളിച്ചത് ആരാണെന്നു പറയും എന്നിട്ട് "നിങ്ങളോട് അന്വേഷണം പറഞ്ഞിട്ടുണ്ട്" എന്ന് മാത്രം പറയുമായിരുന്നു.
അന്ന് വൈകുന്നേരം ഞങ്ങള്‍ ബാങ്ക് കേട്ടപ്പോള്‍ നിസ്കരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഞാനും അവളും നിസ്കാരം തുടങ്ങിയതിനു ശേഷമാണ് എന്റെ മാതാവ് നിസ്കരിക്കുക. അവര്‍ നിസ്കാരപായിലേക്ക് കയറിയ സമയത്ത് ഫോണ്‍ബെല്‍ അടിച്ച്‌. ഉമ്മ നിസ്കാരപായില്‍ നിന്നും ഇറങ്ങി അതെടുത്ത്. എന്നെ ചോദിച്ചാണ് വിളി. ഇവിടെ എഴുതാന്‍ പറ്റാത്ത ഒരു മോശം വാക്കാണ്‌ അത് വിളിച്ച ആള്‍ എന്നെ ചോദിച്ചപ്പോള്‍ പറഞ്ഞത്. ആരാണ് നിങ്ങള്‍ എന്ന് ഉമ്മ ചോദിച്ചപ്പോള്‍ പറഞ്ഞു എന്റെ ഭാര്യ അവന്റെ പെണ്ണാണ്‌ അവളെയും കൊണ്ടു ഞാന്‍ അധികം നാള്‍ സമാധാനത്തോടെ ജീവിക്കില്ല എന്നും പറഞ്ഞു ഫോണ്‍ കട്ട് ആക്കി. ഉമ്മാക്ക് അതൊരു ഷോക്ക് ആയിരുന്നു. ഞാന്‍ ഒരു വിധം നമസ്കാരം പൂര്‍ത്തീകരിച്ച് പുറത്ത് വന്നു. ഉമ്മ എന്നോട് വിവരങ്ങള്‍ പറഞ്ഞു. ഇതിനിടെ അവളും അരങ്ങത്ത് പ്രത്യക്ഷപെട്ടു. വിവരം പറഞ്ഞപ്പോള്‍ അവളുടെ മുഖഭാവം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. യാതൊരു തരത്തിലുള്ള വ്യത്യാസവും ഇല്ല. ഇതു നിങ്ങള്‍ കൈകാര്യം ചെയ്യൂ എന്നൊരു വെല്ലുവിളി ആ മുഖത്ത് നിന്നും ഞാന്‍ വായിച്ചെടുത്തു. അങ്ങിനെ ഒരാളിനെ അവള്‍ക്ക് അറിയുകപോലുമില്ലത്രേ! (ഒരു സാധാരണ പെന്കുട്ടിക്കുണ്ടാകുന്ന തരത്തിലുള്ള ഒരു തരത്തിലുള്ള വികാരങ്ങളും - കരച്ചില്‍, സത്യം ചെയ്യല്‍ വീട്ടിലേക്ക് വിളിക്കല്‍ തുടങ്ങിയവ - അവള്‍ പ്രകടിപ്പിച്ചില്ല. എന്തായാലും എന്റെ ഉമ്മ തന്നെ അവളുടെ വീട്ടിലേക്കും അവളുടെ വെല്ലുപ്പ എന്നയാള്‍ക്കും ഫോണ്‍ ചെയ്തു. അവര്ക്കും അതൊരു പ്രശ്നം ആയതായി കണ്ടില്ല. കുറെ സമയത്തിന് ശേഷം അയാളും അവളുടെ സഹോദരനും ഒപ്പം നല്ലൊരു മഴയും എത്തി. വന്നു കയറിയ സമയത്ത് തന്നെ അവളുടെ സഹോദരന്‍ അവളോട്‌ ചോദിച്ചത് "ഞാന്‍ വിളിച്ചതിന് ശേഷമാനോടീ ഫോണ്‍ വന്നത്" എന്നാണു. അത് തന്നെ ഇതൊരു നാടകമാണെന്ന് തെളിയിച്ചു. വന്നിരുന്നവര്‍ കട്ടന്‍ ചായയും കുടിച്ചു തലേന്ന് പെയ്ത മഴ്യയില്‍ ഒടിഞ്ഞു വീണ വാഴകളെ പറ്റിയും മറ്റും സംസാരിച്ചു സമയം കളഞ്ഞു കൊണ്ടിരുന്നു. വിഷയത്തില്‍ നിന്നും ഒരു പാടു ദൂരെ കൂടിയാണ് അവര്‍ സഞ്ചരിച്ചു കൊണ്ടിരുന്നത്. അവളുടെ സഹോദരന്‍ അവളുമായി മാറി നിന്നു സംസാരിക്കുന്നതും കണ്ടു. ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നപ്പോള്‍ പെട്ടെന്ന് സംസാരം നിര്‍ത്തുകയും ചെയ്തു. മഴ തോരുന്ന ലക്ഷണം ഇല്ല. ബൈക്കില്‍ മഴയും കൊണ്ടു പോകാനും വയ്യ. അവസാനം അവള്‍ തന്നെ അവളുടെ തന്ത നായ്മുഖന്‍ അവള്ക്ക് സമ്മാനം ആയി കൊടുത്തിരുന്ന ബ്രാന്‍ഡ് ന്യൂ "പോപ്പി കുട" എടുത്തു അവര്ക്കു കൊടുത്തു പറഞ്ഞു "സ്ലോ ആയി ഓടിച്ചു പോയാല്‍ കൂടാന്‍ വിഷമം ഉണ്ടാകില്ല, ഒടിയാതെ നോക്കണം കാറ്റു പിടിക്കും, എനിക്ക് വാപ്പ തന്നതാ" എന്ന്. ഇങ്ങിനെ ഒരു സംഭവം അവിടെ നടന്നു എന്നൊരു തോന്നല്‍ തന്നെ അവരുടെ മുഖതോന്നും ഉണ്ടായിരുന്നില്ല.
പിന്നീട് ഞാന്‍ അവളുടെ വീടിനടുത്തുള്ള ചില ബൂത്തുകളില്‍ കയറി അന്നേ ദിവസം എന്റെ നമ്പറിലേക്ക് ആരെങ്കിലും വിളിച്ചിരുന്നോ എന്ന് രഹസ്യമായി തിരക്കി. നമ്പര്‍ കിട്ടിയില്ല എങ്കിലും, അന്നേ ദിവസം അവളുടെ സഹോദരന്‍ ഒരു കൂട്ടുകാരന്റെ മൊബൈല് ഫോണില്‍ നിന്നും ആരോടോ സംസാരിക്കുന്നത് കണ്ടതായും "ആരോടാ കത്തി വക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ "സഹോദരിക്കാ" എന്ന് മറുപടി പറഞ്ഞതായും ബൂത്കാരന്‍ പറഞ്ഞു. അതിന് ശേഷം അവന്‍ കൂട്ടുകാരനുമായി കുറെ നേരം സംസാരിച്ചു എന്നും അതിന് ശേഷം ആ കൂട്ടുകാരന്‍ വേറൊരു നമ്പര്‍ വിളിച്ചു കുറെ മാറി നിന്നു സംസാരിച്ചു എന്നും അതിന് ശേഷം പെട്ടെന്ന് തിരിച്ചു വന്നു അവളുടെ സഹോദരനോട് തിരികെ വന്നു "എല്ലാം ശരിയാക്കിയെടാ" എന്ന് പറഞ്ഞു എന്നും ബൂതുകാരന്‍ പറഞ്ഞു.
ഈ പൊളിഞ്ഞ നാടകത്തിന്റെ ലക്ഷം ഇതായിരുന്നു:-
  • അവള്ക്ക് ഒരു കാമുകനുന്ടെന്നു അവര്‍ തന്നെ സ്ഥാപിച്ചെടുക്കുക.
  • അതിന്റെ പേരില്‍ എന്നെയും അവളെയും തമ്മില്‍ അടിപ്പിക്കുക.
  • അങ്ങിനെ അടികൂടുമ്പോള്‍ ഇടപെടാന്‍ കുറെ "അമേരിക്കയും ഐക്യ രാഷ്ട്ര സഭ പോലുള്ള" ചില ബാഹ്യ കക്ഷികളെ കൊണ്ടു വരിക.
  • അങ്ങിനെ അവര്‍ വിചാരിച്ച പോലെ കാര്യങ്ങള്‍ കൊണ്ടെത്തിക്കുക - ഓര്‍ക്കുക "നിനക്ക് ഇതിലും നല്ല ചെക്കനെ ഞാന്‍ കണ്ടു പിടിച്ചു തരാം" എന്ന് പറഞ്ഞ നായ്മുഖനെ!

എന്നാല്‍ ഞാനോ ഉമ്മയോ ഇതൊരു "പ്രശ്നം" ആയിട്റെടുതില്ല. പിറ്റേ ദിവസം തന്നെ ഫോണ്‍ വകുപ്പുമായി ബന്ധപ്പെട്ട് നമ്പര്‍ "നിരീക്ഷണം" നടത്താന്‍ ഏല്പിച്ചു. അതില്‍ പിന്നെ "പ്രസ്തുത കാമുകന്‍" വിളിച്ചതുമില്ല. അവള്‍ പറഞ്ഞറിഞ്ഞു കാണും ഫോണ്‍ നിരീക്ഷണത്തില്‍ ആണെന്ന്. അപ്പോള്‍ പിന്നെ കളി നടക്കില്ലല്ലോ.

പിന്നീട് അവളോട്‌ അതിനെക്കുറിച്ച് ഒന്നും ചോദിച്ചുമില്ല. അവള്‍ ഈ വിഷയം പറഞ്ഞുമില്ല. എന്തായാലും മനസ്സുകള്‍ തമ്മിലുള്ള ആ "ഗ്യാപ്" അങ്ങിനെ തന്നെ നില നിന്നു. ബാങ്ക് ലോണ്‍ പ്രശനം രൂക്ഷമായി. അവസാനം അവളോട്‌ കുറച്ചു ആഭരണം ചോദിയ്ക്കാന്‍ തന്നെ തീരുമാനിച്ചു. അതാണ്‌ ഞങ്ങളുടെ ജീവിതത്തിന്റെ വഴിത്തിരിവായത്... അത് അടുത്ത ബ്ലോഗില്‍.

1 അഭിപ്രായം: