ഫോണ്‍ കാള്‍ അയാളുടെതാനെന്ന്നു മനസ്സിലായപ്പോള്‍ തന്നെ എനിക്ക് അത് എന്തെങ്കിലും തരികിടയായിരിക്കുമെന്നു ഉറപ്പായിരുന്നു. കാരണം അത്രക്ക് തരയാ അയാളെന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞുവല്ലോ! ഞാന്‍ ഫോണ്‍ എടുത്തു.
"നിങ്ങള്‍ എല്ലാവരും എപോഴാ എങ്ങോട്ട് വരുന്നത്?"
"ഞായറാഴ്ച വൈകീത്റ്റ് എത്താം" ഞാന്‍ മറുപടി പറഞ്ഞു.
"എനിക്ക് ഒരു ഹെല്പ് കൂടി ചെയ്യണം, ഒരു ചെറിയ പ്രശ്നമുണ്ട്" അയാള്‍ വളച്ച് കെട്ടി പറഞ്ഞു തുടങ്ങി.
"എന്താ കാര്യം എന്ന് പറ" ഞാന്‍.
"കുറച്ചു പൈസയുടെ കൂടി ആവശ്യം ഉണ്ട്, പോകുമ്പോള്‍ കൊണ്ടുപോകാന്‍ കുറച്ചു സാധനങ്ങള്‍ വാങ്ങിക്കണം" അയാള്‍ പറഞ്ഞു.
"അതിന് ഞാന്‍ എന്തു ചെയ്യണമെന്നു പറയൂ" തെല്ലൊരു നീരസം ഞാന്‍ എന്റെ സ്വരത്തില്‍ വരുത്തി.
"മോന്‍ അവളുടെ കുറച്ചു സ്വര്‍ണം നേരത്തെ ചെയ്തത് പോലെ ഒന്നു പണയം വച്ചു കുറച്ചു പൈസ ഒരു മുപ്പതിനായിരം സംഘടിപ്പിച്ചു തരണം" അയാള്‍ എന്റെ നീരസം മനസ്സിലാക്കി കുറച്ചു മയത്തിലാണ് സംസാരിക്കുന്നത്.
"നിങ്ങള്‍ ഒരു കാര്യം ചെയ്യ്, മകളുമായി വന്നു എന്താ അവള്‍ക്കുള്ളത് എന്ന് വച്ചാല്‍ എടുത്തു കൊണ്ടു പോയി നിങ്ങളുടെ ആവശ്യം നടത്തികൊള്ളൂ" സ്വല്പം കടുപ്പിച്ചു തന്നെ ഞാന്‍ പറഞ്ഞു. "എനിക്ക് തരികിട തീരെ വശമില്ല, ഇനി ഒട്ടു ശീലമാക്കാന്‍ ഉദ്തെഷിക്കുന്നും ഇല്ല"
"എന്നെ നിങ്ങള്ക്ക് വിശ്വാസമില്ലേ" അയാള്‍ കേഴുകയാണ്!
"എന്ന് പറയാന്‍ എനിക്ക് വിഷമമുള്ളത് കൊണ്ടു പറയുന്നില്ല, ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു അത് കൊണ്ടു നമുക്ക് ഈ സംസാരം ഇവിടെ വച്ചു നിര്തുന്നതല്ലേ നല്ലത്?" ഞാനും വിട്ടു കൊടുത്തില്ല.
"നാളെ ബാങ്ക് പകുതി ദിവസം അവധിയാ, അതിന് മുന്പ് കാര്യം നടക്കണമെങ്കില്‍ അവളെയും കൂട്ടി വന്നു അത് എടുത്തോ" ഞാന്‍ പറഞ്ഞു നിര്ത്തി.
ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ഇത് അയാള്‍ക്ക് ഭയങ്കര ഒരു അടിയായി തോന്നിയിരിക്കണം. എന്തായാലും ഞങ്ങള്‍ ഞാനും എന്റെ ഉമ്മയും സഹോദരിയും അയാളുടെ യാത്രയയപ്പിന് പോയി പങ്കെടുത്തു. അവിടെ അയാള്ടെയും ഭാര്യയുടെയും ബന്ധുക്കള്‍ ഒരു പാടു ഉണ്ടായിരുന്നു. ഒരു പ്രത്യേക കാര്യം എന്താണെന്നു വച്ചാല്‍ തൊട്ടടുത്ത വീട്ടിലെ ടാക്സി ഡ്രൈവറുടെ വീട്ടുകാര്‍ ഒഴികെ ഒരുഅയല്‍വാസി പോലും അവിടെ വന്നില്ല. (ഇതേ ടാക്സി ഡ്രൈവര്‍ തന്നെയാണ് അയാളെ പിറ്റേന്ന് എയര്‍പോര്‍ട്ടില്‍ കൊണ്ടു വിട്ടത്). ഞങ്ങളോട് അയാള്‍ നീരസതിന്റെ മുഖ ലക്ഷണം ഒന്നും തന്നെ പ്രകടിപ്പിച്ചില്ല. രാത്രി വൈകി എന്റെ മാതാവിനെയും സഹോദരിയെയും അയാളും ഞാനും കൂടിയാണ് എന്റെ വീട്ടില്‍ കൊണ്ടു പോയി വിട്ടത്. (അവളുടെ കുറെ സ്വര്‍ണ്ണം എന്റെ വീട്ടില്‍ ഉണ്ടല്ലോ, അതിന് കാവല്‍ ഇരിക്കാനാണ് അവര്‍ അന്ന് തന്നെ തിരിച്ചു പോയത്). തിരികെയുള്ള യാത്രയില്‍ അയാള്‍ സ്വര്ന്നവിശയം എടുത്തിടും എന്ന് ഞാന്‍ പ്രതീക്ഷിച്ചു എങ്കിലും അതുണ്ടായില്ല. പിറ്റേ ദിവസം അയാളെ ഞാനും അയാളുടെ മകനും കൂടി എയര്‍പോര്‍ട്ടില്‍ കൊണ്ടു വിട്ടു. അയാളുടെ ബന്ധുക്കള്‍ ആരും തന്നെ കൂടെ വന്നില്ല, അവളോട് വരാന്‍ പറഞ്ഞു എങ്കിലും ഒഴിഞ്ഞു മാറി. ഓരോരുത്തരും സ്വന്തം ഒഴിവു കഴിവുകള്‍ പറഞ്ഞു ഒഴിഞ്ഞു മാറി. അയാള്‍ പോയതോടെ കുതന്ത്രങ്ങള്‍ എല്ലാം അവസാനിച്ചു എന്ന് ആശ്വസിച്ചു എങ്കിലും അതിന് അല്പായുസ്സെ ഉണ്ടായിരുന്നുള്ളൂ. അത് അടുത്ത ബ്ലോഗില്‍ ....
സിനിമാക്കഥ പോലെ...
മറുപടിഇല്ലാതാക്കൂഓ.ടോ.
ഇതേ പേരില്‍ വേറൊരു ബ്ലോഗും ഉണ്ടല്ലോ.
I got the same comment from one of my close friends in Saudi. Stay tuned..more coming..
മറുപടിഇല്ലാതാക്കൂ