2009, മാർച്ച് 25, ബുധനാഴ്‌ച

ആദ്യത്തെ നാനോ ആര്‍ക്കു കൊടുക്കണം?

അങ്ങിനെ ദരിദ്ര ഇന്ത്യക്കാരുടെ തനത് കാര്‍ "നാനോ" പുറത്തിറങ്ങി. എന്തായാലും ഗുജറാത്തില്‍ ബി ജെ പി മുന്നണിക്ക്‌ തെരഞ്ഞെടുപ്പിനു ഒരു മുതല്‍ക്കൂട്ടാണ്. എന്തായാലും ഈ അവസരത്തില്‍ ചിന്തിക്കാവുന്ന ഒരു കാര്യം മലയാളികളായ നമുക്കു അവഗണിക്കാനാവില്ല. അതായത് കേരളത്തില്‍ ഈ "നാനോ" കാര്‍ ആര്‍ക്കു കൊടുക്കണം ആദ്യം? ആരാണ് ആദ്യ "നാനോ" കാറിനു അര്‍ഹന്‍?


ഉത്തരം ഒന്നേയുള്ളൂ - നമ്മുടെ സ്വന്തം അബ്ദുള്ള കുട്ടി എം. പി.


കാരണം : മോഡിയുടെ വികസനത്തിന്റെ ഉദാത്ത മാതൃകയാണല്ലോ "നാനോ". അത് കൊണ്ടു കേരളത്തിലെ ആദ്യ വില്‍പ്പന നമ്മുടെ മോടിയെക്കൊണ്ട് അത് അബ്ദുള്ള കുട്ടിക്ക് കൊടുക്കുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ