2009, മാർച്ച് 9, തിങ്കളാഴ്‌ച

കൂടുതല്‍ അകലുന്നു

നായ്മുഖന്‍ എന്നെ വിടാന്‍ ഭാവമില്ലായിരുന്നു. അതിന് അവള്‍ പൂര്ണ്ണ പിന്തുണ കൊടുക്കുകയും ചെയ്തു. ഫുട്ബോള്‍ കളിയില്‍ "സെല്‍ഫ് ഗോള്‍" അടിക്കുന്നത് പോലെ അവള്‍ കളിച്ചു. കളിക്കുന്നത് മുഴുവന്‍ എന്റെ ഭാഗത്ത്, അത് പോലെ ഗോള്‍ അടിക്കുന്നതും എന്റെ പോസ്റ്റില്‍.
സ്വര്‍ണ്ണം പണയ സംഭവം പതിയെ ആളുകള്‍ അറിഞ്ഞു. ഞാനും അയാളുടെ പിതാവും അതില്‍ കുറെ പങ്കു വഹിച്ചു എന്ന് വേണമെന്കില്‍ പറയാം. കാരണം എന്റെ ഭഗത് നിന്നും നോക്കുകയാനെന്കില്‍ ഇതൊക്കെ മറ്റുള്ളവര്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് തോന്നി. കുറെ ദിവസങ്ങള്‍ക്കു ശേഷം നായ്മുഖന്‍ സൌദിയിലേക്ക് തിരികെ പോകേണ്ട സമയമായി. അവള്‍ അതിന് മുന്പ് തന്നെ "വാപ്പാടെ അടുത്ത ചെന്നു നില്ക്കാന്‍" എന്നപേരില്‍ വീട്ടില്‍ പോയി നിന്നു. അതിനിടെ അയാള്‍ക്ക് ഒരു "യാത്ര അയപ്പ്" ഞങ്ങള്‍ ബന്ധൂക്കാരുടെ വക കൊടുത്തു കളയാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. നാട് നടപ്പ് അങ്ങിനെ. ആശയം എന്റെ ഉമ്മ & സഹോദരി. ഞാനും അത് നല്ലതാണെന്ന് കരുതി. കഴിഞ്ഞതെല്ലാം മറന്നു ഒരു പുതിയ തുടക്കം ഇടുവാന്‍ സഹായിക്കും എന്ന് ഞങ്ങള്‍ എല്ലാം മനസ്സില്‍ കരുതി. ഒരു വ്യാഴാഴ്ച ഞങ്ങള്‍ നായ്മുഖനെ വിളിച്ചു. അവരുടെ ഇഷ്ട വിഭവം ബിരിയാണി തന്നെ ഓര്‍ഡര്‍ ചെയ്തു വരുത്തി. അവള്‍ ഇതെല്ലാം വീട്ടില്‍ നിന്നും ഫോണ്‍ ചെയ്തു അറിയുന്നുണ്ടായിരുന്നു. അതിന് രണ്ടു ദിവസം മുന്പ് മുതല്‍ എനിക്ക് കുറേശെ ജലദോഷവും പനിയുംശരീരവേടനയും തുടങ്ങി. അവളെ അറിയിച്ചു സംസാരത്തില്‍ നിന്നു അവള്‍ വീട്ടിലേക്ക് വരാന്‍ ഭാവമില്ല എന്ന് മനസ്സിലായത് കൊണ്ടു ഞാന്‍ പറഞ്ഞു "നീ ഇപ്പോള്‍ വരണ്ട, ചിലപ്പോള്‍ പകരും, ഏതായാലും വാപ്പ പോയിട്ട് വന്നാല്‍ മതി, പിന്നെ നിന്നെ സല്‍ക്കാരത്തിന് വരുമ്പോള്‍ കാണാമല്ലോ" അവള്ക്ക് സന്തോഷമായി.
അങ്ങിനെ അവര്‍ എത്തി, അവള്‍, ഉമ്മ, വാപ്പ, സഹോദരി. സഹോദരന്‍ എവിടെയോ ടൂര്‍ പ്രോഗ്രാം ആയി പോയി. കാറ്റെരിംഗ് പാര്‍ട്ടിക്കാര്‍ ബിരിയാണി എത്തിച്ചിരുന്നു. ഞങ്ങള്‍ അവരെ സ്വീകരിച്ചു. എന്നെ അവള്‍ കണ്ടു എങ്കിലും കണ്ട ഭാവം കാണിക്കാതെ അടുക്കളയില്‍ ബിരിയാണി ഇരിക്കുന്ന ഭാഗത്തേക്ക് ഏതോ മായാ ശക്തിയിലെന്ന പോലെ തെന്നി മാറിക്കളഞ്ഞു. (ബ്രെയിന്‍ വാഷ് ശരിക്കും നടന്നിട്ടുണ്ടാകും!). അവിടെ ചെന്നു ബിരിയാണി പാത്രം ആകെ പരിശോധന നടത്തി, അതിന്റെ സൈഡ് ഐറ്റംസ് എല്ലാം ഉണ്ടോ എന്ന് ഉറപ്പു വരുത്തി! ഒരു വലിയ കണ്ടു പിടുത്തവും നടത്തി "പപ്പടം ഇല്ല". അത് ഞങ്ങള്‍ ഉണ്ടാക്കിയിരുന്നു. കാരണം പപ്പടം ഡെലിവറി കഴിയുമ്പോഴേക്കും തവിട് പൊടി ആവാന്‍ സാധ്യത ഉള്ളത് കൊണ്ടു ഞങ്ങള്‍ കാറ്റെരിംഗ് പാര്‍ട്ടിയോട് വേണ്ടെന്നു പറഞ്ഞു. എന്റെ സഹോദരി അവളോട്‌ എന്റെ അടുത്തേക്ക് ചെല്ലാന്‍ പറഞ്ഞു. എന്നിട്ടും കുറെ സമയം അവിടെ തട്ടിമുട്ടി നിന്നിട്ടാണ്‌ അവള്‍ എന്റെ അടുത്തേക്ക് വന്നത്. ഞാന്‍ പതിയെ എന്റെ റൂമിലേക്ക്‌ നീങ്ങി. അവളും ആരുടെയൊക്കെയോ നിര്‍ബന്ധത്തിനു ശേഷം എന്റെ അടുത്തേക്ക് (റൂമിലേക്ക്‌) വന്നു. (നോക്കണേ കുറെ ദിവസം കാണാതിരുന്നു കണ്ട "നവ ദമ്പതികള്‍" അല്ലെ ഞങ്ങള്‍??!). അവള്‍ മുഖം വീര്‍പ്പിച്ചു കുറെ നേരം നിന്നു. ഞാന്‍ തന്നെ സംസാരത്തിന് തുടക്കം കുറിച്ചു. "എന്ത്യേ നീ വരാഞ്ഞേ എനിക്ക് പനിയാനെന്നരിഞ്ഞിട്ടു??"
"എന്നോട് വരണ്ട എന്ന് പറഞ്ഞിട്ടല്ലേ, പിന്നെ വാപ്പ പോയാല്‍ ഇനി ഒരു വര്ഷം കഴിഞ്ഞാലേ വരൂ, അപ്പോള്‍ ഞാന്‍ ഒരു പാടു മിസ് ചെയ്യില്ലേ" വാദി പ്രതിയായി.
"നീ എന്ന് പോകണ്ട, എത്ര ദിവസമായി നമ്മള്‍ ഒന്നിച്ചു കുറച്ചു സമയം ചെലവഴിച്ചിട്ടു, സംസാരിച്ചിട്ടു, ഏതായാലും വാപ്പ പോകുന്നതിന്റെ തലേ ദിവസം നമുക്കു ഒന്നിച്ചു പോകാം" ഞാന്‍ ഒരു നിര്‍ദേശം അവളുടെ പരിഗണനക്ക് വിട്ടു.
"അയ്യോടാ!!! എനിക്ക് ഇന്നു തന്നെ പോകണം". എന്നും പറഞ്ഞു അവള്‍ ഒറ്റ നടത്തം. സന്ദര്‍ശന മുറിയില്‍ അവളുടെ കുടുംബത്തോടൊപ്പം പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ അവള്‍ ഇരുന്നു. ഞാനും സ്വന്തം മുഖത്ത് അവളുടെ വാക്കുകളാല്‍ കൊണ്ട പ്രഹരം കൃത്രിമമായ ഒരു വരണ്ട ചെറുചിരിയില്‍ ഒളിപ്പിച്ചു കൊണ്ടു അവരുടെ ഇടയിലേക്ക് ചെന്നു.
ഭക്ഷണം കഴിഞ്ഞു അല്‍പ സമയത്തിന് ശേഷം അവര്‍ പോകാന്‍ തയ്യാറായി. .....പള്ളിയില്‍ പോയി പ്രാര്തിക്കണം എന്ന് നായ്മുഖനും ഭാര്യയും പറഞ്ഞു. ഒരു നേര്ച്ച ഉണ്ടത്രേ! (എന്നെ ഒഴിവാക്കി മകള്‍ക്ക് "നല്ല ഒരു പയ്യനെ" കണ്ടു പിടിക്കനായിരുന്നിരിക്കണം!). വാക്കുകൊണ്ട് പോലും അവളെ അവിടേ നിര്‍ത്തുന്നതിനെ പറ്റി അവര്‍ ഒരക്ഷരം പറഞ്ഞില്ല. എനിക്ക് പനിവന്നാല്‍ അവര്‍ക്കെന്താ എന്ന് ചിന്തിച്ചിരിക്കണം! അവളും പാര്‍ട്ടിയും കൂളായി പോയി. എന്റെ വീട്ടില്‍ വന്നവര്‍ക്കെല്ലാം അത് ഒരു അല്‍ഭുത സംഭവമായിരുന്നു. "വല്ലാത്ത ഒരു പെണ്ണ് തന്നെ!" ചില അടക്കം പറച്ചിലുകള്‍ ഞാനും കേട്ട്‌. പക്ഷെ കൂടുതല്‍ ചെവിയോര്തില്ല കാരണം പനിയുടെ സ്വാധീനത്താല്‍ ശരീരത്തിന് നല്ല ക്ഷീണം തോന്നി, മനസ്സിനും! പോയി കിടന്നു മനസ്സാകെ കലങ്ങി മറിഞ്ഞിരുന്നു, കലക്കി മരിച്ചിട്ടാണല്ലോ അവള്‍ പോയത്.
നായമുഖന്റെ കുടിലതകള്‍ അവസാനിചിട്ടുണ്ടായിരുന്നില്ല. പിറ്റേ ദിവസം വെള്ളിയാഴ്ച്ച വൈകുന്നേരം അയാള്‍ എന്നെ ഫോണില്‍ വിളിച്ചു, അതിന്റെ കഥ അടുത്ത ഭാഗത്തില്‍....

2 അഭിപ്രായങ്ങൾ: