2009, മാർച്ച് 8, ഞായറാഴ്‌ച

ചുരുക്കി പറയുന്നു - മോശമാകുന്ന ബന്ധങ്ങള്‍

എന്റെ ആദ്യ വിവാഹവും അതിനെ തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളും കഴിഞ്ഞ മാസത്തിലെ പോസ്റ്റുകളില്‍ ഞാന്‍ പോസ്റ്റിങ്ങ്‌ തുടങ്ങി വച്ചിരുന്നു. അത് തുടരുകയാണ്...
ഞങ്ങളുടെ ജീവിതം പതിയെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. പുറമേക്ക് എല്ലാവര്ക്കും ഞങ്ങള്‍ സന്തുഷ്ട ദമ്പതികള്‍, അകമേ വളരെ അകലത്തില്‍. എന്നിരുന്നാലും ചില നിമിഷങ്ങളില്‍ ഭാര്യാ - ഭര്‍തൃ ബന്ധത്തിന്റെ ആഴങ്ങളിലേക്ക് ഞങ്ങള്‍ കടന്നു ചെന്നിരുന്നു. കാരണം എന്തൊക്കെയായാലും ഇണകളായി കഴിഞ്ഞാല്‍ ഇത്രയൊക്കെ മാനസികമായി അകന്നാലും ചില നിമിഷങ്ങളില്‍ തമ്മില്‍ സ്നേഹിച്ചു പോകും. എന്നാല്‍ ഈ പ്രക്രിയയുടെ കടക്കല്‍ കത്തി വക്കാന്‍ ചില അസുര ജന്മങ്ങള്‍ അവളുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും രൂപത്തില്‍ തക്കം പാര്തിരിക്കുന്നുണ്ടായിരുന്നു. അയാള്‍ (നായ്മുഖന്‍) അവള്‍ വീട്ടില്‍ ചെല്ലുമ്പോഴെല്ലാം അവളെ "ബ്രെയിന്‍ വാഷ്" ചെയ്തുകൊണ്ടിരുന്നു. അവള്‍ക്ക് എന്നെക്കാള്‍ നല്ല ഒരു പയ്യനെ അയാള്‍ കണ്ടു പിടിക്കാം, എന്നെ സാവകാശം ഒഴിവാക്കാനുള്ള വഴി നമുക്ക് ആലോചിക്കാം എന്നെല്ലാമായിരുന്നു അയാളുടെ മകളോടുള്ള ഉപദേശത്തിന്റെ കാതല്‍. കൂടാതെ എന്റെ ആവശ്യത്തിനായി അവളുടെ ആഭരണങ്ങള്‍ ഒരു കാരണവശാലും കൊടുത്തു പോകരുതെന്ന് നായ്മുഖന്‍ അന്ത്യശാസനവും നല്കി. അവള്‍ക്ക് അമ്മയാവാന്‍ തീരെ താല്‍പര്യമുണ്ടായിരുന്നില്ല, എനിക്കും! പക്ഷെ ഉള്ളിന്റെ ഉള്ളില്‍ ഒരു പിതാവാകാന്‍ ഞാനും ആഗ്രഹിച്ചിരുന്നു. അതിനായി പ്രതിരോധ മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഞങ്ങള്‍ അവലംഭിചിരുന്നില്ല. ഒരിക്കല്‍ "ഗുഡ് ന്യൂസ്" ഉണ്ടാകും എണ്ണ ഒരു പ്രതീക്ഷ ഉണ്ടായി. ആ സമയത്ത് അവള്‍ അവളുടെ വീട്ടിലായിരുന്നു. "ഗുഡ് ന്യൂസ്" പ്രതീക്ഷ ഉണ്ടായിരുന്നത് കൊണ്ടു എന്റെ ഹൃദയവും തുടിക്കുന്നുണ്ടായിരുന്നു. പക്ഷെ അവള്‍ അവളുടെ വീട്ടുകാരുടെ നിര്ഭന്ധതിനു വഴങ്ങി എന്തോ കഴിച്ചു "ഗുഡ് ന്യൂസ്" വരാതെ ബ്ലോക്ക് ആക്കി. അതെകുറിച്ചു ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ വളരെ നിസ്സങ്ങതയോടെയാണ് പ്രതികരിച്ചത്. എനിക്ക് അത് ഒരു വലിയ ഷോക്കായി. അവളില്‍ നിന്നും ഞാന്‍ അത്രക്ക് പ്രതീക്ഷിച്ചിരുന്നില്ല. അതിന് ശേഷം കുറെ ദിവസത്തേക്ക് ഞങ്ങള്‍ തമ്മില്‍ ബന്ധപെട്ടില്ല. ഒരേ മെത്തയില്‍ രണ്ടു മനസ്സും രണ്ടു ശരീരവുമായി ഞങ്ങള്‍ കഴിച്ചു കൂട്ടി.
വീണ്ടും കാര്യങ്ങള്‍ പഴയപോലെ ആയി. എനിക്ക് ബാന്കില്‍ കുറച്ചു പൈസ എങ്കിലും അടച്ചേ പറ്റൂ എണ്ണ സ്തിഥി വന്നു. അവളോട്‌ സൂചിപ്പിച്ചപോള്‍ പ്രതികരണം പഴ്യയപോലെ. അന്ന് അവള്‍ ഒരു പാടു നേരം ആരോടോ ഫോണില്‍ സംസാരിച്ചിരുന്നു.
പിറ്റേന്ന് രാവിലെ നായ്മുഖന്‍ വക ഒരു കാള്‍. അത്യാവശ്യമായി ഒന്നു കണ്ടു സംസാരിക്കണം. അമ്മയിയപ്പനല്ലേ അവഗണിക്കാന്‍ പറ്റില്ലല്ലോ. ഞാന്‍ അയാള്‍ പറഞ്ഞതിന്‍ പ്രകാരം അയാളുടെ വീട്ടില്‍ ചെന്നു, പുറത്തു വച്ചു സംസാരിക്കാം എന്ന് പറഞ്ഞു എന്നെ കുറച്ചു അകലെ ഒരിടത്തേക്ക് കൂട്ടികൊണ്ട് പോയി. വളച്ച് കേട്ടലോടെ നായ്മുഖന്‍ മൊഴിഞ്ഞു തുടങ്ങി. അയാള്‍ക്ക് കുറച്ചു പൈസക്ക് അത്യാവശ്യമുണ്ട്, സൌദിയില്‍ നിന്നും പൈസ എത്താന്‍ കുറച്ചു വൈകും അത് വരെ ഒന്നു "റോള്" ചെയ്യാന്‍ ഒരു ഒന്നര ലക്ഷം രൂപ ഞാന്‍ ശരിയാക്കി കൊടുക്കണം പോലും! ഇത്രയും വലിയ കൊല കൊമ്പന്‍ എന്റെ മുന്നില്‍ ഒന്നര ലക്ഷത്തിനു വേണ്ടി മുട്ട് മടക്കി കേന്ഞുന്നു-ഞാന്‍ മനസ്സിലോര്‍ത്തു. എന്റെ കൈയില്‍ പണമൊന്നും ഇല്ല എന്ന് തീര്ത്തു പറഞ്ഞു (അത് സത്യവുമായിരുന്നു). അതിന് പരിഹാരവും നായ്മുഖന്‍ തന്നെ പറഞ്ഞും തന്നു. അവളുടെ (എന്റെ ഭാര്യയുടെ) കുറച്ചു ആഭരണങ്ങള്‍ എടുത്ത് ഞാന്‍ പണയം വച്ചു അയാള്‍ക്ക് പൈസ കൊടുക്കണം, അയാള്‍ക്ക്‌ പണയം വക്കാന്‍ കഴിയില്ല, കാരണം അയാള്‍ക്ക്‌ ബന്കില്‍ അക്കൌണ്ട് ഇല്ലത്രേ. (വെള്ളവും കൂട്ടിയിട്ടും എനിക്ക് അത് വിഴുങ്ങാന്‍ കഴിഞ്ഞില്ല!). അവസാനം ചുരുക്കിപരയട്ടെ അയാള്‍ എന്റെ കാല് പിടിക്കുംഎന്ന് കണ്ടപ്പോള്‍ അത്തരം ഒരു സന്ദര്‍ഭം ഒഴിവാക്കുവാനായി അയാള്‍ പറഞ്ഞ പോലെ ചെയ്തു കൊടുക്കാന്‍ ഞാന്‍ സമ്മതിച്ചു. അത് അവള്‍ അറിയാതെ വേണം എന്നവ്യവസ്ഥ ഞാന്‍ അന്ഗീകരിച്ചില്ല.
പിറ്റേ ദിവസം അയാള്‍ പറഞ്ഞ പോലെ അവളോട്‌ ഞാന്‍ പറഞ്ഞു. (അവള്‍ക്ക് യാതൊരു എതിര്‍പ്പും ഉണ്ടാവാത്തത് സ്വാഭാവികം മാത്രം!) സഹകരണ ബാന്കില്‍ മാനേജരോട് നായ്മുഖന്റെ കാര്യം പറഞ്ഞു കിട്ടാവുന്നതില്‍ കുറച്ചു അധികം രൂപ പാസ്സാക്കി വാങ്ങി. ഒന്നേകാല്‍ ലക്ഷം രൂപ! കണക്കിന്‍ പ്രകാരം ഒരു ലക്ഷത്തില്‍ താഴെ മാത്രമെ കിട്ടുമായിരുന്നുള്ളൂ. പൈസ കൈയില്‍ കിട്ടിയ അയാള്‍ ഒരു നന്ദി വാക്കുപോലും പറയാതെ ബൈക്കില്‍ കയറി ഒറ്റ പോക്ക്! (സ്വര്‍ണ്ണം തൂക്കി നോക്കാന്‍ വേണ്ടി കാഷ്യര്‍ എടുത്തപ്പോള്‍ ബന്കിലെ മഹിളകളുടെ ആര്തിയോടെയുള്ള നോട്ടം ഒന്നു കാണേണ്ടത് തന്നെയായിരുന്നു). രണ്ടാഴ്ചയാണ് നായ്മുഖന്‍ അവധി പറഞ്ഞത്. എന്നാല്‍ അത് രണ്ടു മാസം വരെ എത്തി.
ഈ വിഷയം ഞാന്‍ ആരോടും പറയരുത് എന്നായിരുന്നു അയാള്‍ ആവശ്യപ്പെട്ടിരുന്നത് എങ്കിലും അയാളും അയാളുടെ സില്‍ബന്ധികളും ഞാന്‍ എന്റെ ബാധ്യത വീട്ടുവാന്‍ സ്വര്‍ണ്ണം എന്തോ ചെയ്തു എന്നരീതിയില്‍ ചില വാര്‍ത്തകള്‍ പടച്ചു വിട്ടു. കുറെ ആളുകള്‍ അത് വിശ്വസിക്കുകയും ചെയ്തു. ഞാന്‍ അയാള്‍ക്ക് ചെയ്ത ഉപകാരത്തിനു സാക്ഷി ആയിട്ട ആരും ഇല്ലാതിരുന്നത് കൊണ്ടു എനിക്ക് ഒരു പിടിവള്ളി പറഞ്ഞു നില്‍ക്കാന്‍ പോലും കിട്ടിയതും ഇല്ല. അവളോട്‌ വാപ്പാനോട് അത് തിരികെ എടുത്തു തരാന്‍ പറയണം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ കിട്ടിയ മരുമാപി "കൊടുത്തവര്‍ തന്നെ വാങ്ങിക്കോ, എനിക്കൊന്നും അറിയില്ല" എന്നായിരുന്നു. എല്ലാം അവളുടെ വീട്ടില്‍ വച്ചു തിരക്കഥ തയ്യാരാകിയതിന്പടി നടന്നു. അവസാനം ഞാന്‍ അയാളുടെ കാര്‍ന്നോര്‍ "കോഴി" എന്നപേരില്‍ അറിയപ്പെടുന്ന കക്ഷിയെ വിവരം അറിയിച്ചു. അയാള്‍ ഇടപെട്ടപ്പോള്‍ നായ്മുഖനു നാണക്കേടായി. അയാള്‍ ഒരു വെള്ളിയാഴ്ച്ച പലിശ സഹിതമുള്ള പൈസയുമായി ബന്കില്‍ വന്നു ഞാന്‍ സ്വര്‍ണ്ണം തിരിച്ചെടുത്തു.. പെട്ടെന്ന് വണ്ടിയില്‍ കയറി അയാള്‍ പോയി. വൈകുന്നേരം എന്നെ വിളിച്ചു അയാളെ ഞാന്‍ മറ്റുള്ളവരുടെ മുന്‍പില്‍ മാനം കെടുത്തി എന്ന് പറഞ്ഞു. ഓരോരുത്തരുടെയും പ്രവൃത്തിയാണ്‌ മാനവും അഭിമാനവും ഉണ്ടാക്കുന്നത് എന്ന് ഞാനും മറുപടി നല്കി. എന്നാല്‍ അയാള്‍ അതൊരു പകയാക്കി എടുത്തു. പിന്നീടുള്ള സംഭവങ്ങള്‍ അതാണ്‌ തെളിയിച്ചത്.
അവയെല്ലാം പുറകെ.....

3 അഭിപ്രായങ്ങൾ:

 1. അവര്‍ കരുതിക്കൂട്ടി ചെയ്ത പ്രവൃത്തി തന്നെ ആയിരുന്നിരിയ്ക്കണം

  മറുപടിഇല്ലാതാക്കൂ
 2. കുടുംബ ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്നതിൽ കുടുംബക്കാർക്ക് ഒരു പരിധി വരെ പങ്കുണ്ട്.എന്റെ മോൾക്ക് ഇതിലും നല്ല പയ്യനെ കിട്ടുമായിരുന്നു എന്നു പലപ്രാവശ്യം പറഞ്ഞു കഴിയുമ്പോൾ മോൾക്കു തന്നെ ഒരു തോന്നൽ വരും.ഇവനത്ര പോരാ എന്ന് ! വീട്ടുകാർ ഇതൊക്കെ അല്പം മുൻപേ ചിന്തിക്കേണ്ടതല്ലേ.പുതുപ്പണക്കാർക്കാണു ഈ ചിന്ത കൂടുതൽ എന്നു തോന്നുന്നു.പക്ഷേ ഇത്തരം ബന്ധങ്ങൾ ഒരു വിഴുപ്പു പോലെ ചുമക്കുന്നതിലും നല്ലത് അതു ഉപേക്ഷിക്കുന്നതു തന്നെയാ!

  മറുപടിഇല്ലാതാക്കൂ
 3. Athe SREE, its a pre-planned act of them which made me fool! Thanks for the comment!
  And dear KANTHARIKUTTY, you are right! She thought so, as you mentioned he is a "PUTHUPANAKKARAN". And I dropped the relation very soon. Keep reading..am mentioning the incidents in the coming days...

  മറുപടിഇല്ലാതാക്കൂ