പണ്ടു (കൊല്ലം ശരിക്കൊര്‍മയില്ല) ധര്‍മപുത്രര്‍ കേന്ദ്ര മന്ത്രിയായിരുന്നപ്പോള്‍ ആരോ ഒരു അഴിമതി ആരോപണം ഉന്നയിച്ചു. രവുക്ക് രാമാനം രാജിവച്ചു പെട്ടിയും കിടക്കയുമായി ആശാന്‍ അനന്തപുരിയില്‍ തിരിച്ചെത്തി. അന്ന് അധികാരത്തിന്റെ മത് പിടിച്ച ഒരു അപ്പൂപ്പനും മകനും തനിക്കിട്ടു പണിയുന്ന പാറകളില്‍ മണം മടുത്ത് എല്ലാം വലിച്ചെറിഞ്ഞിട്ട് പോയതാണ് കക്ഷി. എന്നാല്‍ പിന്നീട് ഒരിക്കല്‍ കൂടി തന്റെ വിശ്വസ്തരായ കുഞ്ഞൂഞ്ഞും കൂടി പണി കൊടുത്തപ്പോള്‍ വീണ്ടും ഒരു ഇന്ദ്രപ്രസ്ഥ നിയോഗം. ഇത്തവണ ഒന്നിനുമില്ല എന്ന് പറഞ്ഞു വീട്ടില്‍ കുത്തിയിരിക്കാന്‍ തയാരായെന്കിലും ഉടനെ വന്നു മദാമ്മ ഗാന്ധിയുടെ വിളി. ഇതാ പിടിച്ചോ മന്ത്രിക്കസേര! ഉടന്‍ അടുത്ത വണ്ടിക്കു കക്ഷി ഇന്ദ്രപ്രസ്ഥത്തില്‍ വീണ്ടും. ഇത്തവണ രാജ്യരക്ഷ തന്നെ വകുപ്പ്. തന്റെ കൂടെയുള്ള വടക്കേ-കിഴക്കേ-പടിഞ്ഞാറെ നാട്ടുകാര്‍ക്ക് ഒന്നും തന്നെ കൊടുക്കാതെ സൂക്ഷിച്ച ആ വകുപ്പ് നമ്മുടെ ധര്മാപുത്രരുടെ കൈയില്‍ കൊടുത്തതിനു കാരണം കള്ളന്മാരുടെ കൈയില്‍ താക്കോല്‍ കൊടുക്കണ്ട എന്ന് നിരീച്ചിട്ട് തന്നെയാണ്. ധര്‍മപുത്രര്‍ തന്റെ പണി ഭങ്ങിയായി ചെയ്തുതുടങ്ങി. നെഹ്‌റു-ഇന്ദിര തുടങ്ങിയവരുടെ നയങ്ങളെ പുല്ലുപോലെ വലിച്ചെറിഞ്ഞു തങ്ങളുടെ അമേരിക്കന്‍ വിധേയത്വം പ്രകടിപ്പിക്കാന്‍ മല്‍സരിക്കുന്ന പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ഇടയില്‍ അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്നപോലെ ഇധേഹവും തന്റെ സാന്നിധ്യം അറിയിച്ചു. അമേരികായുമായി സൈനിക, ആയുധ അഭ്യാസം, സഹകരണം, ഇസ്രയേലുമായി വളരെ അടുത്ത ബന്ധം (ലോകത്തിലെ തന്നെ ഏറ്റവും വലിയ ആയുധ കച്ചവടക്കാര്‍ ജൂതന്മാരാണ്).
എന്നാല്‍ ഇപ്പോള്‍ ഇസ്രയേലുമായി ഉണ്ടാക്കിയ കരാര്‍ അഴിമതി ആരോപണത്തിന് വിധേയമായിരിക്കുന്നു. പക്ഷെ പ്രതീക്ഷിച്ച പോലെ ധര്‍മപുത്രര്‍ രാജിവച്ചു മണ്ടത്തരം കാണിക്കാന്‍ തയ്യാറല്ല. എന്ത് സംഭവിച്ചു നമ്മുടെ ആദര്‍ശ പുരുഷന്? അദ്ദേഹം കള്ളനാണെന്ന് കേരളത്തിലെ കൊച്ചു കുട്ടികള്‍ പോലും പരയില്ലയിരിക്കും, പക്ഷെ ഒരു കാര്യം ഉറപ്പാണ് കള്ളന് ഒരു പക്ഷെ കഞ്ഞി വച്ചിരിക്കാം!
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്പ് സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കിയപ്പോള്‍ ദൂരദര്‍ശനില്‍ പ്രത്യക്ഷപ്പെട്ടു അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍, അത് പറയുമ്പോഴുള്ള ആ മുഖത്തെ ഭാവം എല്ലാം ഓര്‍മയില്‍ ഒരു ഫ്ലാഷ് ബാക്ക് പോലെ തെളിയുന്നു.
"ഖജനാവില്‍ അഞ്ചു പൈശയില്ല, ശാംബതിക പ്രതിസന്ധി വളരെ രൂശമാണ്, ജീവനക്കാര്‍ കാര്യം മനഷിലാക്കണം" എന്നിങ്ങനെ പോകുന്നു അവ. പില്‍ക്കാലത്ത് കേരളത്തിലെ അനുകരണ കലാകാരന്മാരുടെ ഒരു സ്ഥിരം നമ്പര്‍ ആയിരുന്നു അത്. എന്നാല്‍ അതില്‍ നിന്നെല്ലാം അദ്ദേഹം വളരെ മാരിപോയിരിക്കുന്നു. സ്വന്തം ഓഫീസില്‍ നിന്നും വീട്ടിലേക്ക് വാഹനം ഒഴിവാക്കി നടന്നു പോയിരുന്ന, അമ്ബാസിടെര്‍ കാര്‍ ഉപയോഗിച്ച ആ പഴയ ധര്‍മപുത്രര്‍ അല്ല ഇന്നു നാം കാണുന്ന അദ്ദേഹം. ഒരു പാടു മാറിയിരിക്കുന്നു.
പ്രധിരോധ വകുപ്പിന് നേരെയുള്ള ഈ അഴിമതി ആരോപണം അദ്ദേഹം ഗൌരവമായിട്ടെടുക്കണം. സ്ഥിരം അഴകൊഴമ്പന്‍ മറുപടി നല്കി തടിയൂരാന്‍ ശ്രമിക്കുകയും അരുത്. സമഗ്രമായ ഒരു അന്വേഷണം നടത്തട്ടെ. അല്ലാത്ത പക്ഷം അദ്ദേഹം സംശയത്തിന്‍റെ നിഴലില്‍ തന്നെ ആയിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ