2009, ഡിസംബർ 21, തിങ്കളാഴ്‌ച

പാപം ചെയ്യാത്തവര്‍ ഉണ്ണിത്താനെ കല്ലെറിയട്ടെ!

കോണ്ഗ്രെസ്സ് പാര്‍ട്ടിയിലെ ഒരു "പുലി"യായിരുന്ന രാജ്മോഹന്‍ ഉണ്ണിത്താന്‍ മലപ്പുറത്ത് വച്ച് പെണ്ണുകേസില്‍ പിടിയിലായി. ഉണ്ണിത്താനെതിരെ നടപടിയെടുക്കണമെന്ന് വനിതാ നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പ്രസ്താവിച്ചിരിക്കുന്നു. ലിങ്ക് http://www.kaumudiplus.com/news.php?nid=4854417254fa352c8deea7c55ed11dd2&mcid=32&msid=.
ഈ അവസരത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള കടന്നാക്രമണമാണു അദ്ദേഹം നടത്തിയിരിക്കുന്നത് എന്നാണെത്രെ അവരുതെ നിരീക്ഷണം. നൊയമ്പെടുത്ത് ശബരിമല ചവിട്ടി അയ്യപ്പന്റെ അനുഗ്രഹം വാങ്ങി നേരെ പോയത് അനാശാസ്യത്തിന്. പക്ഷെ ഉണ്ണിത്താന്‍ അത്ര വലിയ തെറ്റുകാരനാണൊ? ഏതൊരു കൊണ്ഗ്രസ്സുകാരനെയും പൊലെ അദ്ദെഹത്തിനും കാണില്ലെ വികാരങ്ങളും വിചാരങ്ങളും. ഷാനിമോള്‍ ഒരു കാര്യം ഓറ്ക്കുന്നതു നന്നയിരിക്കും. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്പു അവരുടെ കോമ്പ്ളാന്‍ ബൊയ് നേതാവായ രാഹുല്‍ കുമരകത്ത് ഒരു റിസോര്‍ട്ടില്‍ തന്റെ ഗേള്‍ഫ്രന്റുമായി രാപ്പാര്‍ത്തത്, അതും 24 മണിക്കൂര്‍ ബ്ലാക്ക് ക്യാറ്റ് സുരക്ഷയില്‍. അന്നാരും അയാള്ക്കെതിരെ നടപടി ആവശ്യപ്പെട്ടുമില്ല, തടഞ്ഞുവച്ചു പോലീസില്‍ ഏല്പ്പിച്ചുമില്ല.


പിന്നെ ഇത് സ്ത്രീകള്ക്കെതിരെയുള്ള കടന്നാക്രമണമാണെന്ന് എങ്ങിനെ ഷാനിമോള്‍ക്ക് പറയാന്‍ കഴിയും?


8 അഭിപ്രായങ്ങൾ:

 1. നല്ല ചോദ്യം.
  പിടിക്കപ്പെട്ടു എന്നതാണ് ഉണ്ണിത്താന് പറ്റിയത്.
  ബാക്കി ഉള്ളവര്‍ എല്ലാം മാന്യന്മാര്‍ ആവില്ല ഇക്കാര്യത്തില്‍.

  മറുപടിഇല്ലാതാക്കൂ
 2. രാഷ്ട്രീയത്തിലും സിനിമയിലും ഇത് ഒഴിച്ചുകൂടാനാവാത്ത ചേരുവ ആണെന്ന് എല്ലാവര്‍ക്കുമറിയാം. പിടിക്കപ്പെടുന്നവര്‍ കുപ്രസിദ്ധരാവുന്നു എന്ന് മാത്രം. ഉഭയസമ്മതപ്രകാരം ഏര്‍പ്പെടുന്ന സംഭവത്തെ അനാശാസ്യം എന്ന് പേരിട്ട് കുറ്റവാളിയാക്കുന്ന നിയമം എടുത്തുകളയാന്‍ ആരും ആവശ്യപ്പെടാത്തത് ആശ്ചര്യകരം തന്ന!

  മറുപടിഇല്ലാതാക്കൂ
 3. അനോണിമാഷിന്റെ ചുവടെ എന്റെയും ഒരോപ്പ്

  മറുപടിഇല്ലാതാക്കൂ
 4. അനോണിമാഷെ, നുണപരിശോധന കഴിഞ്ഞ്
  ഞങ്ങള്‍ക്കിത് ഭാഗ്യത്തിന് വീണുകിട്ടിയതാണ്.ഒന്നാഘോഷിച്ചോട്ടെ..

  നമ്മുടെ സമൂഹത്തിലെ ആത്മവഞ്ചനയുടെ ഒരു ഉത്തമ
  ഉദാഹരണമാണ് ഈ ‘പിടുത്തങ്ങള്‘‍.

  മറുപടിഇല്ലാതാക്കൂ
 5. ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവി എന്നാ നിലയില്‍ ഒരു കോണ്‍ഗ്രസ്‌ നേതാവിന്റെ രാഷ്ട്രീയ ഭാവി വെള്ളത്തില്‍ ആകുന്നതു കണ്ടു ലേശം സന്തോഷം ഉണ്ടെങ്ങിലും സംഭവം മഹാ പോക്രി തരം ആണെന്ന് പറയാതിരിക്കാന്‍ വയ്യ ...

  പ്രായ പൂര്‍ത്തിയായ (ഇതിലും കൂടുതല്‍ ഇനി എന്ത് പൂര്‍ത്തിയാകാന്‍ ...? ) ഒരു സ്ത്രീയും പുരുഷനും പരസ്പര സമ്മതത്തോടെ ലൈങ്ങിഗ ബന്ധത്തില്‍ ഏര്‍പ്പെടുകയും (ഏറു കൂട്ടര്‍ക്കും അതില്‍ പരാതി ഒന്നും ഇല്ലാതിരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയില്‍ ) അവരെ വളഞ്ഞു പിടിച്ചു മഹാ അപരാധികള്‍ എന്നാ മട്ടില്‍ അവതരിപ്പിക്കുന്നതിന്റെ യുക്തി എന്താണ്...?!!! മധ്യ കാല ക്രിസ്തീയ സദാചാര ബോധത്തിന്റെ വിഴുപ്പു ഭാണ്ഡം പേറി ബ്രിട്ടീഷ്‌ കാര്‍ എഴുതി വച്ച ഇത്തരം അലവലാതി നിയമങ്ങള്‍ സ്വതന്ത്ര ഭാരതം തൊണ്ട തൊടാതെ വിഴുങ്ങി ....!!!!!

  വത്സയന്റെയും ദേവ ദാസികളുടെയും ദേവ നര്തകികളുടെയും ഖജുരാഹോ വിന്റെയും മറ്റും പാരമ്പര്യം ഉള്ള ഭാരതത്തില്‍ അങ്ങിനെ രണ്ടു വ്യക്തികള്‍ തമ്മിലുള്ള ലൈങ്ങിഗ ഭാന്ധം വെറുക്കപ്പെടേണ്ട ഒന്നായി മാറി ..!!!
  മധ്യ കാല ക്രിസ്തീയ സഭയുടെ ശേഷിപ്പുകലായ "ചാരിത്ര ബെല്‍റ്റ്‌" അങ്ങിനെ ഇന്ത്യന്‍ നിയമ പുസ്തകത്തിലും കുടിയേറി ...
  സ്വന്തം കാമുകി യോടോത് പൊന്മുടിക്ക് പോയ ഒരു പോലീസ് കാരനെ മറ്റു പോലീസ് കാര്‍ തടഞ്ഞു വച്ച് അധിശേപിച്ച വാര്‍ത്ത ഇന്നലെ കണ്ടു ...

  എന്നാണ് നമ്മുടെ നാട് ഇത്തരം കപട സദാചാര പ്രകടനങ്ങള്‍ അവസാനിപ്പിക്കുക ...?

  പരസ്പര സമ്മതത്തോടെ പ്രായ പൂര്തിയായവര്‍ നടത്തുന്ന ലൈങ്ങിഗ ബന്ധത്തെ ഒരു സ്വാഭാവിക കാര്യം ആയി കാണാനുള്ള പക്വത എന്നാണ് നമ്മുടെ നാട്ടുകാര്‍ക്കും നിയമ സംവിധാനത്തിനും കൈവരിക ..?

  മറുപടിഇല്ലാതാക്കൂ
 6. എന്തായിരിക്കും അടുത്ത ചോദ്യമെന്നു പറയാമോ?

  “അതു നിന്റെ പെങ്ങളാണെങ്കില്‍ ഇങ്ങനെ പറയുമോ? അമ്മയാണെങ്കില്‍ ഇങ്ങനെ പറയുമോ?“

  മുകളില്‍ പറഞ്ഞവരെല്ലാം തോറ്റു തൊപ്പിയിട്ടു വെള്ളം കുടിച്ചു പോകില്ലേ..
  പറ, ഇല്ലേ..

  മറുപടിഇല്ലാതാക്കൂ
 7. കമന്റിട്ട എല്ലാവര്‍ക്കും നന്ദി, പ്രിയ ജോണ്‍ ചാക്കോ, താങ്കള്‍ പറഞ്ഞത് ശരിയാണ്. സക്കീര്‍ മാഷെ, രാഷ്ട്രീയത്തില്‍ മാത്രമല്ല നമ്മുടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഇതെല്ലാം നടക്കുന്നുണ്ടല്ലോ. പിന്നെ ഇത് ഉണ്ണിത്താനായതിനാലും ചാനലുകള്‍ക്ക് ആഘോഷിക്കാന്‍ കുറച്ച് മസാല കിട്ടിയതിനാലും മാത്രമാണ്ല്ലോ ഇത്രക്ക് ചറ്ച്ച ചെയ്യപ്പെടുന്നത്. അനോണി മാശ്ഷിനോടും നട്ടപ്പിരാന്തനോടും യോജിക്കുന്നു. കാര്‍ട്ടൂണിസ്റ്റ് മാഷും പറഞ്ഞത് ശരിയാ, ഈ പിടിക്കാന്‍ പോയ ആളുകളില്‍ എത്ര പേര്‍ ഇത്തരം പരിപാടിക്ക് പോകുന്നുണ്ടാകും (മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ). ജെറി മാഷ് പറഞ്ഞതും 100 ശതമാനം ശരിയാണ്. പിന്നെ സജി മാഷെ,എല്ലാ ഭാരതീയരും നമ്മുടെ സഹോദരീ സഹോദരന്മാരാണെന്നാണല്ലോ നമ്മള്‍ പള്ളിക്കൂടം മുതല്‍ ഉരുവിട്ട് ഗ്രഹിച്ചിട്ടുള്ളത്. അപ്പോള്‍ ഉണ്ണിത്താന്‍ നമ്മുടെ ചേട്ടായി ആയിവരില്ലേ,എല്ലാവരും സഹൊദരി സഹൊദരന്മാരും അമ്മമാരും അഛന്മാരുമായാല്‍ അല്ലെങ്കില്‍ അങ്ങിനെ എല്ലാവരും എല്ലാവരെയും കണക്കാക്കാന്‍ തുടങ്ങിയാല്‍ ...ആലോചിച്ചു നോക്കൂ...

  ഈ ബ്ലോഗിനു ഇത്രക്കും പ്രതികരണങ്ങള്‍ കിട്ടിയത് ഇതൊരു "മസാല" വിഷയം ആയതിനാല്‍ മാത്രമാണ്. നാം ഉള്‍പ്പെടുന്ന സമൂഹത്തിലെ ഓരോ വ്യക്തികളും മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് പാളി നോക്കുന്ന ഒരു ബലഹീനതക്ക് വിധേയരാണു.

  അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി.

  മറുപടിഇല്ലാതാക്കൂ