2009, നവംബർ 9, തിങ്കളാഴ്‌ച

മുരളീധരനെ എന്തിന് ഭയക്കണം?

നമ്മുടെ മുരളീധരന്‍ കോണ്‍ഗ്രസിലേക്ക്‌ മടങ്ങി വരുന്നതിനെ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് ശ്രീ രമേശ്‌ ചെന്നിത്തലയാണ് എന്നതില്‍ യാതൊരു സംശയവും ഇല്ല. അയാള്‍ വന്നാല്‍ തന്റെ രാഷ്ട്രീയ ഭാവി തന്നെ അപകടത്തിലാവും എന്ന തോന്നല്‍ കുറെ നാളുകളായി രമേഷിന്റെ ഉറക്കം കെടുത്തുന്നു. കൂടെ നിന്ന ചാണ്ടി സാറും ഇപ്പോള്‍ പാതി മനസ്സോടെ മുരളിക്കനുകൂലമാണ്. തുറന്നു പറയുന്നില്ല എന്ന ഒരു കുറവ് ഉള്ളൂ. എന്തായാലും മുരളീധരന്‍ കഴിവുറ്റ ഒരു നേതാവാണെന്ന് കൊണ്ഗ്രസ്സിലെ നിശ്പക്ഷമതികള്‍ പോലും രഹസ്യമായി സമ്മതിക്കും. അഭിപ്രായങ്ങള്‍ തുറന്നടിച്ചു പറയാന്‍ ഉള്ള ആര്‍ജവം മുരലീധരനുള്ളതിന്റെ ഒരു ശതമാനം പോലും രമേഷിന് ഇല്ല എന്നുള്ളത് നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. 6 വര്ഷത്തെ സസ്പെന്‍ഷന്‍ കഴിയുമ്പോള്‍ ഓടോമടിക് ആയി മുരളീധരന്‍ അകത്തു വരേണ്ടതല്ലേ? പിന്നെ എന്തിനാണ് വെറുതെ അങ്ങിനെ ഒരു പ്രശ്നം ഇല്ല എന്നുള്ള രീതിയില്‍ ചെന്നിത്തല പ്രതികരിക്കുന്നത്?
ഈ അവസരത്തില്‍ ഒരു കാര്യം കുറിക്കട്ടെ! ഉപതിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ എന്ത് തന്നെ ആയാലും ശരി, മുരളീധരന്‍ തെരഞ്ഞെടുപ്പിനു മുന്പ് കോണ്‍ഗ്രസിലേക്ക്‌ വന്നിരുന്നു എങ്കില്‍, ഒരു പക്ഷെ ആലപ്പുഴയിലോ കണ്ണൂരോ ഇതിലും ശക്തനായ ഒരാളെ സ്ഥാനര്തിയായി കിട്ടില്ലായിരുന്നു. ഇനി പറഞ്ഞിട്ടെന്താ കാര്യം മോഡിയുടെ ആരാധകനായ അബ്ദുല്ലകുട്ടിയെക്കാള്‍ എന്തുകൊണ്ടും കണ്ണൂര്‍ മത്സരിക്കാനും (യോങമുന്ടെന്കില്‍) നിയമസഭയില്‍ പ്രതിനിധാനം ചെയ്യാനും യോഗ്യന്‍ മുരളീധരന്‍ തന്നെ!

4 അഭിപ്രായങ്ങൾ:

  1. ആരാണ് ഈ മുരളീധരന്‍...
    ആരാണ് അയാളെ ഭയപെട്ടു മൂത്രം ഒഴിക്കുന്നത്......

    മറുപടിഇല്ലാതാക്കൂ
  2. തിരിച്ചു കൊണ്ട് വന്നു ഉടനെ തന്നെ ആലപ്പുഴയോ കണ്ണൂരോ നിര്‍ത്തി ജയിപ്പിച്ച്‌ ഉടനെ പ്രതിപക്ഷ നേതാവാക്കി അടുത്ത തിരഞെടുപ്പില്‍ രണ്ടു മണ്ഡലത്തില്‍ എങ്കിലും മത്സരിപ്പിച്ചു അഭ്യന്തരം കയ്യില്‍ ഉള്ള മുഖ്യനും ആക്കാം. മതിയോ?

    മറുപടിഇല്ലാതാക്കൂ
  3. ആസനത്തില്‍ നാണമില്ലാതെ ആല് വളര്‍ത്തി നടക്കുന്നവന്‍. ആ ആലിലെ കുരു പറിക്കാനും, പറക്കാനും വേറെ കുറെ എണ്ണം.
    കലിപ്പ് തീരണില്ലല്ലോ ദൈവമേ.

    മറുപടിഇല്ലാതാക്കൂ
  4. Many Congress leaders who quit the party earlier has come back already. then why KPCC is afraid of Muraleedharan? And am a supporter of LDF. We have a hope of Murali's come back to recover from the recent setbacks.(in your sense). Hope you got my point.

    മറുപടിഇല്ലാതാക്കൂ