2009, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

മാധ്യമ ഭീകരത!

ചിലപ്പോഴൊക്കെ പത്രങ്ങളിലും ചാനലുകളിലും മറ്റും ആവര്‍ത്തിച്ചു നമ്മള്‍ കേള്‍ക്കുന്ന ഒരു വാക്കാണ്‌ മാധ്യമ ഭീകരത. എന്താണ് യഥാര്‍ത്ഥത്തില്‍ "മാധ്യമ ഭീകരത"?
ഈയിടെ മലയാള സിനിമയിലെ മൂന്നു കലാകാരന്മാര്‍ മരണപ്പെടുകയുണ്ടായല്ലോ - യഥാക്രമം ശ്രീ. ലോഹിദദാസ്, ശ്രീ രാജന്‍ പി ദേവ്, ശ്രീ മുരളി എന്നിവര്‍, കൂടാതെ പൊതുജനങ്ങള്‍ക്കു പ്രിയങ്കരനായ ശ്രീ പാണക്കാട്‌ തങ്ങള്‍. ഇവരുടെ ഒക്കെ മരണങ്ങള്‍ നമ്മുടെ മാധ്യമങ്ങളും മാധ്യമ പ്രവര്തകന്മാരും മറ്റും ഒരു തരം ആഘോഷമാക്കി മാറ്റുകയായിരുന്നു. ആശുപത്രിക്കിടക്കയിലാകുംപോഴേക്കും "ഫ്ലാഷ് ന്യൂസ്" "ബ്രേക്കിംഗ് ന്യൂസ്" തുടങ്ങിയ പരിപാടികള്‍ തുടങ്ങുകയായി. പിന്നെ അവരുടെ ഓരോ ശ്വാസത്തിനും കണക്കു പിടിച്ചുള്ള അറിയിപ്പുകള്‍. അവസാനം കന്നടഞ്ഞു എന്ന് തീര്ച്ചയാകുന്ന സമയം അനുബന്ധ മേഖലകളിലുല്ലവരെയും അല്ലാത്തവരെയും പന്കെടുപ്പിച്ചു കൊണ്ടുള്ള ചര്‍ച്ചകള്‍ എല്ലാറ്റിലും ഉപരിയായി ചലനമറ്റു കിടക്കുന്ന ശരീരത്തിന്റെ "ലൈവ് ഷോ & ദ്രിക്സാക്ഷി വിവരണം". ആശുപതിയിലെ IC റൂമില്‍ നിന്നും ബോഡി എടുക്കുന്ന സമയം മുതല്‍ ചാനല്‍ ബാധകള്‍ പരേതനെ പിന്തുടരുന്നു. അവസാനം പട്ടടയില്‍ / 6 അടി മണ്ണില്‍ അവസാനിക്കുന്നത് വരെ ചാനലുകള്‍ പിന്തുടരുന്നു. എന്തൊരു മാധ്യമ മര്യാദയാണ് ഇതു? യഥാര്‍ത്ഥത്തില്‍ ഇങ്ങിനെയുള്ള കാട്ടികൂട്ടലുകളുടെ വല്ല ആവശ്യവും ഉണ്ടോ? വിശിഷ്ട വ്യക്തികള്‍ മരിച്ചാല്‍ അത്യാവശ്യം കൊടുക്കേണ്ട coverage കൊടുത്ത ശേഷം ഈ "ലൈവ് ഷോ" ഒഴിവാക്കുന്നതല്ലേ നല്ലത്. മരണമടഞ്ഞ വ്യക്തിയുടെ സന്തപ്ത കുടുംബങ്ങങളെ ഓര്‍ത്തെങ്കിലും ചാനലുകള്‍ക്ക് ഇതോഴിവാക്കിക്കൂടെ?
യഥാര്‍ത്ഥത്തില്‍ ഇതല്ലേ യഥാര്‍ത്ഥ "മാധ്യമ ഭീകരത"? നമ്മള്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു മനുഷ്യ സ്നേഹികളെ!
പിന്കുറി: കുറച്ചു വൈകിയാണെങ്കിലും നമ്മെ വിട്ടു പോയ മേല്പ്പറഞ്ഞ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് ആദരവിന്റെ ഒരു പിടി പൂക്കള്‍ അര്‍പ്പിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ