2009, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

സ്വാതന്ത്ര്യ ദിനാശംസകള്‍



അങ്ങിനെ നമ്മുടെ സ്വാതന്ത്ര്യം ഒരു വയസ്സുകൂടി പിന്നിടുന്നു. പന്നിപ്പനി, ഭീകരാക്രമണം, അഴിമതി, കൈക്കൂലി, ഭരണതലത്തിലെ പിടിപ്പുകേട്, സാധാരണ ജനങ്ങളെ കൂടുതല്‍ ദാരിദ്രരാക്കുന്ന - സമ്പന്നരെ കൂടുതല്‍ സംബന്നരാക്കുന്നപുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍, ദേശീയ സുരക്ഷ പോലും സാമ്രാജ്യത്വ ശക്തികള്‍ക്കു അടിയറ വയ്ക്കുന്ന പ്രതിരോധ നയങ്ങള്‍, നീതിന്യായ വ്യവസ്ഥയുടെ അപചയങ്ങള്‍, ഒരു മരീചികയായി അവശേഷിക്കുന്ന പ്രവാസി വോട്ടവകാശം എന്നിങ്ങനെ എഴുതിയാലും പറഞ്ഞാലും തീരാത്ത ഒരു പാടു പ്രശ്നങ്ങള്‍ നമ്മള്‍ ഇന്ത്യന്‍ പൌരന്മാര്‍ അനുഭവിക്കുന്നു. 5 കൊല്ലത്തേക്ക് കിട്ടുന്ന ജനവിധി എന്തും ചെയ്യാനുള്ള അധികാരം ആയി കണക്കാക്കി പരമാവധി കൈയിട്ടു വാരുന്ന രാഷ്ട്രീയ യജമാനന്മാര്‍ കലക്കുന്ന ഒരു കുളമായി നമ്മുടെ രാജ്യം മാറിക്കഴിഞ്ഞു. എന്താണ് ഇവക്കെല്ലാം പ്രധിവിധി? ഇതെല്ലാം ഒറ്റയടിക്ക്‌ ഇല്ലാതാകാന്‍ കഴിയില്ല എങ്കിലും ഒരു നിയന്ത്രണം അത്യാവശ്യമാണ്. പൌരന്മാരായ നമ്മള്‍ ചിന്തിക്കുക സുഹൃത്തുക്കളെ.. സമയം ഇനിയുമുണ്ട്.


ഈ അവസരത്തില്‍ അര്‍ദ്ധ നഗ്ന വേഷം ധരിച്ചു ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്‌ നേതൃത്വം കൊടുത്ത് പകരം ഒരു മതഭ്രാന്തന്റെ വെടിയുണ്ടകള്‍ നെഞ്ചില്‍ ഏറ്റുവാങ്ങിയ മോഹന്‍ ദാസ്‌ കരം ചന്ദ്‌ ഗാന്ധി എന്ന ഗാന്ധിജിയെയും സുഭാഷ്‌ ചന്ദ്രബോസ്, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്‌ തുടങ്ങിയ ധീര നായകരെയും നമുക്ക്‌ സ്മരിക്കാം.


എല്ലാവര്ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു... ജയ് ഹിന്ദ്‌!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ