2009, ഏപ്രിൽ 2, വ്യാഴാഴ്‌ച

പത്രധര്‍മം ജനത ദള്‍ സ്റ്റൈല്‍!

തെരഞ്ഞെടുപ്പ് കാലത്തെ മലയാള പത്രങ്ങള്‍ വായിക്കതിരിക്കുകയാണ് ഭേദം. കാരണം സാമൂഹിക സാമകാലിക പ്രശ്നങ്ങളില്‍ നിന്നെല്ലാം ഒളിച്ചോടി കേവലം കുറെ നേതാക്കന്മാരുടെ യഥാര്‍ത്ഥ നിറം മറച്ചു വച്ചു കൊണ്ടും ഇല്ലാത്ത ഗുണഗണങ്ങള്‍ ഉണ്ടെന്നു കൊട്ടി ഘോഷിച്ചു കൊണ്ടും പേജ് നിറക്കാന്‍ ഓരോ പത്രവും മത്സരിച്ചു കൊണ്ടിരിക്കുകയാണ്. മനോരമ എന്ന മുത്തശി പത്രം സി. പി. എം എന്ന ഒറ്റ എതിരാളിയെ മുന്നില്‍ നിര്‍ത്തിയാണ് യുദ്ധം ചെയ്യുന്നത്. അവരെ സംബന്ധിച്ചിടത്തോളം ആ ഒരു പാര്‍ടിയെ എങ്ങിനെ താറടിച്ചു കാണിക്കാം എന്ന ഒറ്റ ചിന്തയും പ്രവര്തിയുമുള്ളൂ അവര്‍ക്കെന്നു തോന്നും വിധത്തിലാണ് റിപ്പോര്‍ട്ടുകള്‍ കൊടുക്കുന്നത്. സി.പി.എം. ഭരണത്തിലായാലും പ്രതിപക്ഷതായാലും അവരെ വെറുതെ വിടില്ല പത്ര മുത്തശ്ശി. സാധാരണ ഏതെങ്കിലും ഒരു ഭാഗം പിടിചെഴുതുന്നവര്‍ തങ്ങള്‍ അനുകൂലിക്കുന്നവര്‍ ഭരണത്തില്‍ വന്നാല്‍ എതിരാളികളെ കുറെയൊക്കെ കണ്ടില്ലെന്നു നടിക്കും. അവര്‍ തിരിച്ചു ഭരണത്തില്‍ വരുന്നത് വരെ കാത്തിരിക്കും. എന്നാല്‍ മനോരമ ഇതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായിരിക്കുന്നു.
ഇപ്പോള്‍ മനോരമക്ക് കൂട്ടായി ഇതാ രണ്ടാമത്തെ പ്രചാരമുള്ള മാതൃഭൂമി എത്തികഴിഞ്ഞു. കോഴിക്കോട് സീറ്റ് കിട്ടാത്തതില്‍ ഹതാശനായ വീരന്‍ എന്ത് വിലകൊടുത്തും പകവീട്ടുവാന്‍ ഇറങ്ങി തിരിച്ചിരിക്കുന്നു. (ഏഷ്യാനെറ്റ് ചാനലും കൂടെയുണ്ട് കേട്ടോ!) അവര്‍ക്ക് മദനിയും പിണറായിയുടെ ലാവ്ലിനും ഇപ്പോള്‍ മുഖ്യവിഷയമാണ്. ഈ അവസരത്തില്‍ ഒന്നോര്‍ത്തു നോക്കുക, വീരന് കോഴിക്കോട് സീറ്റ് കിട്ടുകയും അവര്‍ ഇടതു മുന്നനിയായി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ചെയ്തിരുന്നു എങ്കില്‍ മദനി - പിണറായി എന്നിവര്‍ക്കെതിരെ ഇപ്പോള്‍ കാണിക്കുന്ന ആവേശം ഉണ്ടാകുമായിരുന്നോ? ഉത്തരം തീര്ച്ചയായും ഇല്ല! എന്നാണു. അധികാരത്തിനു പുറത്തു നില്ക്കുന്ന സമയത്ത് ഒരാളുടെ അല്ലെങ്കില്‍ ഒരു പാര്‍ട്ടിയുടെ കൊള്ളരുതായ്മകളെ പിന്തുണക്കുകയും അധികാരം കിട്ടില്ലെന്ന് കാണുകില്‍ അവര്‍ മോശക്കാരാവുകയും ചെയ്യുന്ന ഈ അവസ്ഥക്ക് പൊതുജനം എന്തെങ്കിലും ഒരു പേര്‍ പറയണം. അവരെ നമ്മള്‍ തിരിച്ചറിയണം. ഓര്‍ക്കുക, കോഴിക്കോട് സീറ്റ് കിട്ടിയിരുന്നു എങ്കില്‍ വീരന്‍ എപ്പോള്‍ മേല്പ്പറഞ്ഞ വ്യക്തികളെ വെള്ളപൂശാന്‍ ബക്കറ്റില്‍ വെള്ളചായവുമായി ഓടി നടക്കുന്നുണ്ടാകുമായിരുന്നു. ഈ അവസരത്തില്‍ ചില മുഖങ്ങള്‍ മനസ്സില്‍ തെളിയുന്നു - നിറം മാറുന്ന ഓന്ത്, കിട്ടാത്ത മുന്തിരിക്ക് ചാടുന്ന കുറുക്കന്‍... എന്നിവര്‍.....

1 അഭിപ്രായം:

  1. പക്ഷെ കോഴിക്കോട് സീറ്റ് ജനതാദളിന്‍ കിട്ടണമായിരുന്നെങ്കില്‍ 'ലിസ്സ്'കോഴക്കെതിരേയും ദേശാഭിമാനി ബോണ്ട്(കോഴ)ക്കെത്രേയും നിശ്ശബ്ദമായിരിക്കേണ്ടിയിരുന്നു. നിശ്ശബ്ദമായിരുന്നാലാണ്‍ വിപ്ളവപ്പാര്‍ട്ടിയുടെ വിപ്ളവം സംഭവിക്കുക, തങ്ങള്‍ക്കെതിരെ വാ തുറന്നാല്‍ ആ വാ വെട്ടിക്കളയാറാണ്‍ പതിവ്, ഇതിപ്പോള്‍ സീറ്റല്ലെ നിഷേധിച്ചുള്ളൂ, വീരന്‍ സമ്ധാനിക്കാം, ദേശാഭിമാനിക്കും.....(ഇനിയും ബോണ്ട് വാങ്ങാം)-അതിനേക്കുറിച്ചെഴുതിയാല്‍ മാധ്യമ സിന്‍ഡിക്കേട്ടിന്‍റെ പൊടിമണ്ണെടുത്ത് കണ്ണിലോട്ടെറിയാം.

    മറുപടിഇല്ലാതാക്കൂ