2009, ജൂലൈ 27, തിങ്കളാഴ്‌ച

ബൂലോഗരോട് ഒരു അഭ്യര്‍ഥന

അങ്ങിനെ ചെറായി ബ്ലോഗ് മീറ്റ് കഴിഞ്ഞു . പങ്കെടുത്ത മഹാത്മാക്കള്‍ എല്ലാം ഫോട്ടോകളിലൂടെയും മറ്റും ഞങ്ങളെപോലുള്ള പങ്കെടുക്കാന്‍ കഴിയാത്തവരെ കൊതിപ്പിച്ചു കൊണ്ടിരിക്കുന്നു. ജൂണ്‍ മാസം അവസാനം വരെ നാട്ടില്‍ ഉണ്ടായിരുന്നു. പക്ഷെ തിരികെ ദുഫായില്‍ എത്തിയപ്പോഴാണ് ജൂലായിലെ മീറ്റിന്റെ കാര്യം അറിയുന്നത്. എന്തായാലും ഇനി നാട്ടില്‍ ഇതേ സമയത്ത് ഒരു മീറ്റ് സംഘടിപ്പിക്കുന്നു എങ്കില്‍ ദയവായി അടുത്ത വര്ഷം ഏപ്രില്‍ - മേയ്‌ മാസത്തില്‍ തന്നെ വേണം. ഞങ്ങളെ പോലുള്ളവര്‍ക്കും ഒന്നു ഷൈന്‍ ചെയ്യണ്ടേ മാഷേ? യേത്

മീറ്റിന്റെ അവസാനം ഒരു കരിമരുന്നു പ്രയോഗം കൂടി വേണമായിരുന്നു. സാരമില്ല അടുത്ത വര്ഷം നോക്കാം.

4 അഭിപ്രായങ്ങൾ:

 1. അടുത്തവർഷം ഓണത്തോടനുബന്ധിച്ച് ഒരെണ്ണം കൂടി നടത്തണമെന്നാഗ്രഹിക്കുന്നു.
  നോക്കൂ... ലീവ് ശരിയാക്കാൻ പറ്റുമോയെന്നു.

  നന്ദിയോടേ..

  മറുപടിഇല്ലാതാക്കൂ
 2. ഇപ്പഴേ തയ്യാറാകൂ മാഷേ, ഹരീഷേട്ടന്‍ പറഞ്ഞത് കേട്ടില്ലേ? :)

  മറുപടിഇല്ലാതാക്കൂ
 3. ഹരീഷ് ഇതുകൊണ്ടൊന്നും പടിക്കുകേലാന്നാണ് തോന്നുന്നത് !

  മറുപടിഇല്ലാതാക്കൂ
 4. ഹരീഷേ ഇനിയുമൊരങ്കത്തിനു് തയ്യാറായോ?

  മറുപടിഇല്ലാതാക്കൂ