അങ്ങിനെ രണ്ടു ദിവസത്തിലധികമായി നിലനിന്ന സസ്പെന്‍സ് അവസാനിച്ചു. പിണറായി അകത്തും വി എസ് പുറത്തും. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവന്‍ കള്ളന്‍ എന്നായിരുന്നു ഇതുവരെ ഉണ്ടായിരുന്ന സ്റ്റൈല്‍. എന്നാല്‍ ഇപ്പോള്‍ കളവു ചൂണ്ടി കാനിക്കുന്നവനെ - വാദി - പ്രതിയാക്കുന്ന അവസ്തയിലെക്കെതിയിരിക്കുന്നു കാര്യങ്ങള്‍. എന്തൊക്കെയായാലും ഈ പുറത്താക്കല്‍ പാര്‍ട്ടിക്ക് ഒരിക്കലും ഗുണം ചെയ്യില്ല എന്നത് പാര്‍ട്ടിക്കുള്ളിലെ പിണറായി പക്ഷക്കര്‍ക്കും അറിയാം. അവര്‍ അത് അറിയില്ലെന്ന് ഭാവിക്കുകയാണ്. കണ്ടരിജില്ലെന്കില്‍ കൊണ്ടറിയും. മൂന്നു നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍, തദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പിന്നെ രണ്ടു വര്‍ഷത്തില്‍ താഴെ മാത്രം അകലെ നില്ക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഇവയെല്ലാം എങ്ങിനെ നേരിടണം എന്ന് പാര്‍ട്ടി ചിന്തിക്കേണ്ടിയിരിക്കുന്നു. വി എസ് ഒരു പാര്‍ട്ടി ഉല്പന്നം ആണെന്നല്ലോ പണ്ടു സഘാവ് വിജയന്‍ പറഞ്ഞത്! എല്ലാ പാര്‍ട്ടി നേതാക്കന്മാരും പാര്‍ട്ടി ഉല്‍പ്പന്നങ്ങള്‍ തന്നെയാണല്ലോ! ഈ അവസരത്തില്‍ പാര്‍ട്ടിയും ഉല്‍പ്പന്നങ്ങളും ഓര്‍ത്തിരിക്കേണ്ട ഒരു കാര്യം ഉണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ആണ് എല്ലാം, പാര്‍ട്ടി കഴിഞ്ഞേ എന്തും ഉള്ളൂ.. ഓക്കേ സമ്മതിച്ചു. പക്ഷെ പാര്‍ട്ടി ഉണ്ടായതും, നിലനില്‍ക്കുന്നതും എല്ലാം ജനങ്ങളിലാണ്. ഇടക്കിടെ വെയിലത്ത് ക്യൂ നിന്നു ഇടതു കൈയിലെ ചൂണ്ടു വിരലില്‍ നഖത്തില്‍ കിട്ടുന്ന ഒരു മാഷിയടയാലത്തിനുപകരം ജനവിധി നിര്‍ണ്ണയിച്ചു കൊടുക്കുന്നത് അവരാണ്. അവര്‍ ഇല്ലെങ്കില്‍ പാര്ട്ടിയുമില്ല പിന്നെ എങ്ങിനെ പാര്‍ട്ടിക്ക് ഉല്‍പ്പന്നങ്ങളെ ഉണ്ടാക്കി വിടാന്‍ കഴിയും? ജനകീയ അടിത്തറ ഇല്ലാതായാല്‍ പാര്‍ട്ടി എങ്ങിനെ നിലനില്‍ക്കും? കേരളത്തിലും ബംഗാളിലും എങ്ങിനെ പാര്‍ട്ടി തറപറ്റി? ഇതു വല്ലതും പ്രകാശന്‍ ചേട്ടനും മറ്റും ആലോചിക്കുന്നുണ്ടോ? പോളിറ്റ് ബ്യൂറോയില്‍ ഈയിടെയായി എന്തെങ്കിലും തരത്തിലുള്ള പൊതുജന പ്രശ്നം ചര്ച്ച ചെയ്തിട്ടുണ്ടോ? (ചോദിച്ചത് ഞാനല്ല നമ്മുടെ ചാണ്ടി സാറാ കേട്ടോ). എല്ലാ ചര്‍ച്ചകളും ലാവലിനെ ചുറ്റിപ്പറ്റി തന്നെ. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ എന്തിന് ഭയപ്പെടണം? പിണറായി വിജയനെ പോലെ പി ബിയും ലാവലിനെ എന്തിന് ഭയപ്പെടുന്നു? പിണറായിയെ സംരക്ഷിക്കേണ്ടത് പിബിയുടെയും പ്രകാശിന്റെയും ഒരാവശ്യമായിരുന്നു എന്ന് തോന്നുന്ന തരത്തില്‍ സംശയമുളവാക്കുന്നു അവരുടെ പ്രവര്‍ത്തികള്‍.
ഈ അവസരത്തില്‍ വിഎസ്സിനെ വെള്ള പൂശുകയല്ല ചെയ്യുന്നത്. മുന്‍ കൊണ്ഗ്രെസ്സ് മന്ത്രിമ്മാര്‍ കൂടി (കാര്‍ത്തികേയന്‍ തുടങ്ങിയവര്‍) ഉള്പ്പെട്ടിടുള്ള ലാവ്‌ലിന്‍ കേസില്‍ വിഎസ് ഒരിക്കലും അവര്‍ക്കെതിരെ തിരിഞ്ഞിട്ടില്ല. എല്ലാം പിണറായിയെ കേന്ദ്രീകരിച്ചുള്ള ചില പോരാട്ടങ്ങള്‍. എന്തുകൊണ്ട് വിഎസ് ഇങ്ങിനെ ചെയ്തു? ഉത്തരം കിട്ടാന്‍ പാര്‍ട്ടിയുടെ പില്‍ക്കാല ചരിത്രം കുറച്ചു ചികയെണ്ടി വരും. വിഎസ് പാര്‍ട്ടിയുടെ ഉല്പന്നം എങ്കില്‍ പിണറായി വിഎസ്സിന്റെ ഉല്‍പ്പന്നം ആണ്. കാരണം പണ്ടു നായനാര്‍ സഖാവിനു പാര പണിയാന്‍ വിഎസ് തന്നെ (വടക്കു നിന്നുള്ളവര്‍ക്ക് വടക്കന്‍ പാര) കണ്ടെടുത്തു ഉയര്‍ത്തിക്കൊണ്ടു വന്നതാണ് പിണറായി സഖാവിനെ. പിന്നീടെപ്പൊഴോ പാര്‍ട്ടി തന്റെ കൈയില്‍ എത്തിയപ്പോള്‍ അതിന്റെ എല്ലാ അധികാര സാമ്പത്തിക സാധ്യതകളും തനിക്കെങ്ങിനെ അനുകൂലമാക്കം എന്ന് വിജയന്‍ സഖാവ് പ്രവര്തികളിലൂടെ കാനിച്ചുകൊടുതത്തിന്റെ ഫലമായിരുന്നു ഫാരിസ് - സാന്റിയാഗോ പോലുള്ള ചില പേരുകള്‍ ഉയര്ന്നു വന്നത്. താന്‍ താലോലിച്ചു വളര്‍ത്തികൊണ്ടു വന്ന ആള്‍ തന്റെ നിയന്ത്രണ പരിധി വിട്ടു പോകുന്നതും കൂടാഞ്ഞു തന്റെ തന്നെ നിലനില്‍പ്പിനു ഭീഷണിയായി വരുന്നത് കണ്ടപ്പോള്‍ ആണ് വിഎസ് രണ്ടും കല്‍പ്പിച്ചു അങ്കതിനിരങ്ങിയത്. എന്നാല്‍ ആദ്യമൊക്കെ തന്റെ രക്ഷക്കെതിയിരുന്ന പിബിയും ഇപ്പോള്‍ തിരിഞ്ഞു കൊത്തിയിരിക്കുന്നു. മഹാഭാരതത്തില്‍ ചക്രവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യുവിന്റെ അവസ്ഥയിലാണ് ഇപ്പോള്‍ വിഎസ്.
തല്ക്കാലം നമുക്കതെല്ലാം മറക്കാം. നമുക്കാലോചിക്കെണ്ടാത് ഈ വക ബഹളങ്ങല്‍ക്കൊടുവില്‍ പാവം പൊതുജനത്തിന് എന്ത് ലഭിച്ചു എന്നാണു? ഇതിനിടയില്‍ സംസ്ഥാനത്ത് ഭരണം സ്തംഭിച്ചു എന്ന് പറയുന്നതില്‍ തെറ്റില്ല. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ പാര്‍ട്ടി കാര്യങ്ങള്‍ക്ക് വേണ്ടി നാടു ചുറ്റുമ്പോള്‍ നാട്ടില്‍ അവരുടെ ഉത്തരവുകള്‍ നടപ്പാക്കേണ്ട ഉധ്യോഗസ്ഥ പട പകച്ചു നില്ക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ഉദാഹരണം ഏറണാകുളം ഭരണ സിരാകെന്ദ്രത്തില്‍ ഉണ്ടായ പൊട്ടിത്തെറി തന്നെ. അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കേണ്ട കോടിയേരി മന്ത്രിയടക്കമുള്ളവര്‍ പിബി യോഗത്തിന് ഇന്ദ്രപ്രസ്ഥത്തില്‍!-പോകുന്നതിനു മുന്പ് അന്വേഷണം ദിങിപിയുടെയും പോലീസ് കമ്മിഷണര്‍ മനോജ് എബ്രഹാമിന്റെയും തലയില്‍ കെട്ടി വക്കാന്‍ അദ്ദേഹം മറന്നില്ല. ഇങ്ങിനെയുള്ള ഒരു അവസ്ഥയില്‍ പിബി യോഗത്തില്‍ നിന്നു വിട്ടുനിന്നു അന്വേഷണത്തിനു നേതൃത്വം കൊടുത്തു അതിന്റെ പുരോഗതി യഥാസമയം വിലയിരിത്താന്‍ അദ്ദേഹം സന്മനസ്സു കാനിക്കനമായിരുന്നു.
എന്തായാലും ഇതുകൊണ്ടെല്ലാം നേട്ടമുണ്ടാക്കിയ ഒരു കൂട്ടര്‍ ഉണ്ട്. മാധ്യമ മുതലാളിമാര്‍. നാട്ടിലെ മറ്റെല്ലാ പ്രശ്നങ്ങളും വാര്‍ത്തകളും മാറ്റിവച്ചു എല്ലാ ന്യൂസ് റൂമുകളും തങ്ങളുടെ ക്യാമറകള്‍ ദില്ലിയിലേക്ക് തിരിച്ചു വച്ചു. ആവശ്യത്തിനു പരസ്യ വരുമാനവും കിട്ടി. ഏറണാകുളം സ്ഫോടനം എല്ലാവരും മറന്നു. അന്വേഷണം നടക്കുന്നു എന്നപതിവ് പല്ലവി ഈ ബഹളത്തിനിടയില്‍ എപ്പോഴോ കേട്ടെന്നു തോന്നുന്നു. "മാധ്യമ സിണ്ടികെടിന്റെ" പ്രവര്ത്തനം മൂലമാണോ ഇങ്ങിനെ സംഭവിക്കുന്നത്?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ