2009, ഡിസംബർ 31, വ്യാഴാഴ്‌ച

!!!പുതുവല്‍സരാശംസകള്‍!!!

!!!പുതുവല്‍സരാശംസകള്‍!!!

കൊണ്ടും, കൊടുത്തും, അന്വേഷിച്ചും അറിഞ്ഞും, കണ്ടെത്തിയും, ചതിച്ചുവീഴ്ത്തിയും, വെട്ടിപ്പിടിച്ചും, സ്നേഹിച്ചും, കീഴടക്കിയും, സന്തോഷിച്ചും, സങ്കടപ്പെട്ടും തമ്മില്‍ തല്ലിയും ... അങ്ങിനെയങ്ങിനെ 2009 ഇവിടെ വിടപറയുന്നു. ഇനി 2010 ന്റെ നാളുകള്‍...എല്ലാവര്‍ക്കും പുതുവല്‍സരാശംസകള്‍ നേരുന്നു.

2009, ഡിസംബർ 28, തിങ്കളാഴ്‌ച

എയര്‍ ഇന്ത്യയുടെ ക്രൂര വിനോദങ്ങള്‍. ഒരു തുടര്‍കഥ..ആയിരങ്ങള്‍ നഷ്ടത്തിന്റെ പട്ടികയില്‍ എഴുതിക്കൂട്ടിയിട്ടും പോരാ പോരാ എന്ന് മുറവിളി കൂട്ടുന്ന എയര്‍ ഇന്ത്യ മനേജ്മെന്റും തൊഴിലാളികളും വീണ്ടും ജനദ്രോഹ നടപടികളിലേക്ക് കടക്കുകയാണ്. ഇക്കഴിഞ്ഞ ക്രിസ്മസ് തലേന്ന് മുതല്‍ വിമാനം റദ്ദക്കല്‍ എന്ന ക്രൂരവിനോദം ഒരു ചെറിയ ഇടവേളക്ക് ശേഷം അവര്‍ പുനരാനംഭിച്ചിരിക്കുന്നു. യൂറോപ്പിലേക്കും അമേരിക്കയിലെക്കും മറ്റുമുള്ള സര്‍വീസുകള്‍മൂലമുണ്ടാവുന്ന വന്‍ നഷ്ടം നികത്തിക്കൊടുക്കുന്ന ഗള്‍ഫ് സെക്ടര്‍ യാത്രക്കാരോട് എന്നത്തെയും പോലെ ചിറ്റമ്മ നയമാണ്. ഗള്‍ഫ് യാത്രക്കാരോട് എന്ത് അനീതി കാണിച്ചാലും ആരും ചോദിക്കനും പറയാനും ഉണ്ടാവില്ല എന്ന ധൈര്യത്തിലാണ്, നമ്മുടെ ദേശീയ വിമാനകമ്പനി ഈ കളി കളിക്കുന്നത്. ആണ്ടില്‍ പലകുറി ഗള്‍ഫില്‍ സന്ദര്‍ശനം നടത്തി (പിരിവിനും മറ്റും) താരങ്ങള്‍ ചമയുന്ന രാഷ്ട്രീയക്കാരെ അവിടെയെങ്ങും കാണില്ല.

സാങ്കേതികമായി എയര്‍ ഇന്ത്യ ചാര്‍ട്ടേര്‍സ് ലിമിറ്റഡ് എന്ന ഒരു കമ്പനിയാണ്, സര്‍വീസുകള്‍ നിയന്ത്രിക്കുന്നത്. ഗള്‍ഫ് മലയാളികളില്‍ നല്ലൊരു ശതമാനം പേരും നാമമാത്ര ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും വേണ്ടി തൊഴിലെടുക്കുന്ന ദരിദ്ര നാരായണന്മാരാണ്. അവരാണ്, എയര്‍ ഇന്ത്യയിലെ യാത്രക്കാരില്‍ ഭൂരിഭാഗവും. ചില കാലങ്ങളില്‍ ഇതുപോലെയുള്ള സര്‍വീസ് പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ "എയര്‍ ഇന്ത്യയെ ബഹിഷ്കരിക്കുക" എന്ന ഒരു മുദ്രാവാക്യം ഉയര്‍ന്നു കേട്ടിരുന്നു എങ്കിലും കാലക്രമത്തില്‍ അത് ഉയര്‍ത്തിയവര്‍ തന്നെ വിഴുങ്ങുകയായിരുന്നു. പ്രവസിമലയാളികള്‍ക്ക് അതില്ല, ഇതില്ല മറ്റേതില്ല..എന്നൊക്കെ മുറവിളി കൂട്ടുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ഈ പ്രശ്നം വരുമ്പോള്‍ ഓടിയൊളിക്കുന്നു.  ഒരുമാതിരിപെട്ട രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊക്കെയും ഗള്‍ഫില്‍ പോഷകസംഘടനയും കൂടാതെ സ്വന്തം നിലക്കുള്ള നൂറുകണക്കിനു സംഘടനകളും മിക്ക ഗള്‍ഫ് രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതെല്ലാം ചില തല്‍പരകക്ഷികള്‍ക്ക് അഴകിയ രാവണന്‍ സ്റ്റൈലില്‍ "ഷോ" നടത്താന്‍ വേണ്ടിമാത്രമായി അധ:പതിച്ചിരിക്കുന്നു.  പ്രവാസികള്‍ക്ക് വേണ്ടി ഒരു വകുപ്പും മന്ത്രിയും കേന്ദ്രത്തിലും കേരളത്തിലും നമുക്കുണ്ട്. (വയലാര്‍ രവി & വി.എസ്.), പക്ഷെ എന്തുപ്രവാസികാര്യമാണ്, അവര്‍ നിര്‍വഹിക്കുന്നത് എന്ന് നോക്കിയാല്‍ വാ പൊളിച്ചിരിക്കാനേ നമുക്കു കഴിയൂ.  ഈ നേതാക്കള്‍ ഗള്‍ഫിലേക്ക് വരുന്നതും പോകുന്നതും ഏത് ഫ്ലൈറ്റിലാണെന്ന് ആരും ചിന്തിക്കുന്നില്ല. അതെല്ലാം സര്‍ക്കാര്‍ ചെലവാക്കുന്ന ഗള്‍ഫ് മലയാളിയുടെ ചോരയും നീരും അലിഞ്ഞുചേര്‍ന്നിട്ടുള്ള നികുതിപ്പണത്തിലൂടെയാണെന്ന് ആരും ചിന്തിക്കുന്നില്ല.  എയര്‍ഇന്ത്യ എക്സ്പ്രസില്‍ 1998 ഏപ്രില്‍ മാസം യാത്ര ചെയ്തിട്ടുള്ള ഒരു അനുഭവം മാത്രമേ എനിക്കുള്ളൂ. അന്ന് തന്നെ ജീവനക്കാരുടെ യാത്രക്കാരോടുള്ള മനോഭാവം കണ്ടറിഞ്ഞു. ചില പ്രത്യേക യാത്രക്കാര്‍ക്ക് ലഗേജിലും മറ്റും അനാവശ്യ ആനുകൂല്യങ്ങള്‍ നല്കുന്നത് അന്ന് ശ്രദ്ദയില്‍ പെട്ടു. ക്ലാസ് വിവേചനമില്ലാത്ത എയര്‍ ഇന്ത്യാ എക്സുപ്രസില്‍ നിന്നും പല തല്പരകക്ഷികളും അനാവശ്യ അനര്‍ഹ ആനുകൂല്യങ്ങള്‍ കൈപറ്റുന്നു.  ഓണ്‍ബോര്‍ഡില്‍ ഇവര്‍ പെരുമാറുന്നത് അനവസരത്തില്‍ തങ്ങളുടെ മുന്നില്‍ കൈനീട്ടിവരുന്ന ഭിക്ഷക്കാരോടെന്ന പോലെയാണ്.  വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന ചില യാത്രികര്‍ എമ്പാര്‍ക്കേഷന്‍ കാര്‍ഡ് പൂരിപ്പിക്കാനും മറ്റും അവരോട് സഹായം ചോദിച്ചാല്‍ ആ തിരുമുഖം ഒന്നു കാണെണ്ടതു തന്നെ. (തങ്ങളുടെ അടുത്ത് ബലം പിടിച്ചിരിക്കുന്ന സഹയാത്രികരോട് ചോദിക്കുന്നതിലും ഭേദം കാബിന്‍ ക്രൂവിന്റെ ദുര്‍മുഖം കാണലാണ്, ഒരു കണക്കിനു നല്ലത്).

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയായിട്ടും മലയാളിമക്കള്‍ എയര്‍ഇന്ത്യ(എക്സ്പ്രസ്സ്)യെ തന്നെ പ്രണയിക്കുന്നു. അതിലൊരുകാരണം നേരിട്ടുള്ള അതിന്റെ സര്‍വീസു തന്നെ. മറ്റുരാജ്യങ്ങളുടെ ഫ്ലൈറ്റൂകളില്‍ പോയാല്‍ ആ രാജ്യങ്ങളില്‍ ചെന്ന് കണക്ഷനു കാത്ത് കിടക്കുന്നത് ഒഴിവാക്കാം. നാട്ടിലേക്ക് തിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്ത് എത്തിപ്പെടാനാണല്ലോ പ്രഥമ പരിഗണന നല്‍കുക.  എന്നെ തല്ലെണ്ട ഞാന്‍ നന്നാവില്ല എന്ന് എയര്‍ ഇന്ത്യ പറയുമ്പോള്‍, ഞങ്ങളെ തല്ലണ്ട ഞങ്ങള്‍ നന്നാവില്ല എന്ന് നമ്മള്‍ യാത്രക്കാരും പറയുന്നു. നമ്മള്‍ എത്രയൊക്കെ അപമാനങ്ങള്‍ സഹിച്ചാലും എയര്‍ ഇന്ത്യ എന്ന അഹങ്കാരിയായ പ്രണയിനിയെ കൈവിടാന്‍ തയ്യാറാവുന്നില്ല.

നമ്മുടെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഈ വിഷയത്തില്‍ തീര്‍ത്തും കണ്ണടക്കുകയാണ്. മുന്‍പ് ഇന്ത്യന്‍ എയര്‍ലൈന്‍സും എയര്‍ ഇന്ത്യ ലിമിറ്റഡും സര്‍വീസ് നടത്തിയിരുന്ന മിക്കവാറും ഗള്‍ഫ് സെക്ടറുകളില്‍ അവര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സിനെ കുടിയിരിത്തിയിരിക്കുന്നു. ഇതിന്റെ പിന്നിലെ ദുരുദ്ദേശം പകല്‍പോലെ വ്യക്തമാണ്. ഗള്‍ഫ് മലയാളിയെ കൊള്ള ചെയ്യുക. കൊള്ളക്കാര്‍ക്കും പിടിച്ചുപറിക്കാര്‍ക്കും അല്പം മാന്യതയുണ്ട്. കാരണം അവരുടെ തൊഴില്‍ അതാണ്, അവര്‍ നിലനില്പ്പിനു വേണ്ടിയാണ്, അതു ചെയ്യുന്നത്. അവര്‍ തോക്ക്, കത്തി മറ്റു മാരകായുധങ്ങള്‍ എന്നിവ കാണിച്ച് ഭീഷണിപ്പെടുത്തിയാണ്, കൊള്ള ചെയ്യുന്നത്. പക്ഷെ ഇന്ത്യാ ഗവണ്‍മെന്റും സിവില്‍ ഏവിയേഷന്‍ വകുപ്പും, എയര്‍ഇന്ത്യയും എല്ലാം ചില നിയമങ്ങള്‍ക്കു പുറത്താണ്, കൊള്ളചെയ്യാന്‍ ഇറങ്ങിതിരിക്കുന്നത്. ഇവര്‍ നിയമം കാണിച്ച് നമ്മളെ കൊള്ള ചെയ്യുന്നു. ഇതില്‍ ഏതാണ്, മാന്യത എന്ന് യാത്രക്കാരായ നമ്മള്‍ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

6 കേന്ദ്രമന്ത്രിമാരടക്കം ഇരുപതിലധികം എംപിമാര്‍ നമ്മുടെ ചെലവില്‍ പാര്‍ലമെന്റില്‍ കയറിയിറങ്ങുന്നുണ്ട്. എന്നാല്‍ ഇവരാരും തന്നെ ഗള്‍ഫ് യാത്രാ പ്രശ്നത്തെ മൈന്‍ഡ് ചെയ്യുന്നില്ല എന്നത് പൊറുക്കാന്‍ പാടില്ലാത്ത വലിയ ഒരു അപരാധം തന്നെയാണ്.  തങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങല്‍ എണ്ണിവാങ്ങി തങ്ങള്‍ പ്രതിനിധാനം ചെയ്യുന്നവരുടെ പ്രാഥമിക അവകാശങ്ങള്‍ പോലും ചവിട്ടി മെതിക്കാന്‍ ഇവര്‍ക്ക് യാതൊരു മനസാക്ഷിക്കുത്തുമില്ല. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ എഴുതിക്കൊടുത്തിട്ട് ചോദ്യോത്തര വേളയില്‍ ദില്ലി തെരുവുകളില്‍ വായ്നോക്കാന്‍ ഇറങ്ങുന്ന എംപിമാരില്‍ നിന്നും നമ്മള്‍ക്ക് എന്തെങ്കിലും കൂടുതല്‍ പ്രതീക്ഷിക്കാന്‍ പറ്റുമോ?  മന്ത്രിസ്ഥാനം കിട്ടിയപ്പോഴേക്കും കാസര്‍ഗോഡ് നിന്നും അനന്തപുരിയിലേക്ക് യാത്ര നടത്തിയ തീവണ്ടിമന്ത്രി ഓരൊ ആഴ്ചയും ഓരൊ തീവണ്ടി എന്ന കണക്കിനു ഫ്ലാഗ് ഓഫ് ചെയ്ത് ടൂത്ത്പേസ്റ്റിന്റെ പരസ്യത്തിലെന്ന പോലെ ചിരിച്ചു നില്‍ക്കുന്ന പടം പത്രത്തിലും മറ്റും നിറയുന്നു. എന്നാല്‍ കൂടുതല്‍ തീവണ്ടിയോടിക്കുന്നതിലല്ല, ഉള്ള തീവണ്ടികളിലെ സൌകര്യങ്ങള്‍ നേരാംവണ്ണം നല്‍കുന്നതിലും കൂടുതല്‍ ആളെ ഉള്‍ക്കൊള്ളാന്‍ വേണ്ടി ബോഗികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിലുമാണു ശ്രദ്ധിക്കേണ്ടത് എന്ന സത്യം മൂപ്പര്‍ വിസമരിക്കുന്നു (യാത്രക്കാര്‍ക്ക് തെന്നി വീഴാന്‍ ചില സ്റ്റേഷനുകളില്‍ മിനുസമുള്ള മാര്‍ബിള്‍ ഇട്ടുകൊടുക്കുന്നുണ്ട്.). ഈ അവസരത്തില്‍ തീവണ്ടികാര്യം പറയാന്‍ കാരണം മൂപ്പര്‍ പണ്ട് വിദേശ സഹമന്ത്രിയായിരുന്നല്ലോ, ആണ്ടില്‍ 12 മാസവും ക്രിത്യമായ ഇടവേളകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഉടനീളം സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയിരുന്ന അഴകിയരാവണന്മാരില്‍ ഒരാളാണ്, അദ്ദേഹം. അതിനാല്‍ കുറെയൊക്കെ പ്രശ്നങ്ങള്‍ അദ്ദേഹത്തിനു മുന്നിലും എത്തിക്കാണും എന്നത് 3 തരം.

നമ്മുടെ മാധ്യമ സിണ്ടിക്കേറ്റുകള്ക്കു ഈ പ്രശ്നങ്ങള്‍ തല്‍ക്കാലത്തെ ഒരു ഫ്ലാഷ് അല്ലെങ്കില്‍ ബ്രേക്കിങ്ങ് ന്യൂസില്‍ ഒതുക്കാനാണു താല്പര്യം. അവര്‍ മദനിയുടെയും അയാളുടെ പെണ്ണുമ്പിള്ളയുടെയും പിന്നെ മറ്റു ചില സംഭവങ്ങളുടെയും വ്യക്തികളുടെയും പുറകെ മണപ്പിച്ചു നടക്കുന്നു. 

ഈ അവസരത്തില്‍ ഇത്തരം സര്‍വ്വീസ് മുടങ്ങലുകളെ പറ്റി വിശദമായ അന്വേഷണമാണു വേണ്ടത്. ക്രിസ്മസ് ന്യൂ ഇയര്‍ അവധി എടുത്ത് വിദേശി വൈമാനികര്‍ സ്ഥലം വിട്ടതാണ്, പ്രശ്നത്തിന്റെ കാരണമെന്ന് അധികാരികള്‍ പറയുമ്പോള്‍ വിദേശികള്‍ പറത്തുന്ന വിദേശ വിമാനങ്ങള്‍ യാതൊരു മുടക്കവും കൂടാതെ വന്നു പോകുന്നു. ഇനി ഒരു വേള അവരെ സഹായിക്കാന്‍ വേണ്ടി നമ്മുടെ ആളുകള്‍ അവരുമായി ഒത്തുകളിക്കുകയാണോ എന്നും അന്വേഷിച്ച് കണ്ടെത്തേണ്ടിരിക്കുന്നു. അല്ലെങ്കിലും പണ്ടുമുതല്‍ ഒത്തുകളിയില്‍ ഭാരതീയര്‍ മോശമല്ലല്ലോ!!!!


2009, ഡിസംബർ 21, തിങ്കളാഴ്‌ച

പാപം ചെയ്യാത്തവര്‍ ഉണ്ണിത്താനെ കല്ലെറിയട്ടെ!

കോണ്ഗ്രെസ്സ് പാര്‍ട്ടിയിലെ ഒരു "പുലി"യായിരുന്ന രാജ്മോഹന്‍ ഉണ്ണിത്താന്‍ മലപ്പുറത്ത് വച്ച് പെണ്ണുകേസില്‍ പിടിയിലായി. ഉണ്ണിത്താനെതിരെ നടപടിയെടുക്കണമെന്ന് വനിതാ നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പ്രസ്താവിച്ചിരിക്കുന്നു. ലിങ്ക് http://www.kaumudiplus.com/news.php?nid=4854417254fa352c8deea7c55ed11dd2&mcid=32&msid=.
ഈ അവസരത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള കടന്നാക്രമണമാണു അദ്ദേഹം നടത്തിയിരിക്കുന്നത് എന്നാണെത്രെ അവരുതെ നിരീക്ഷണം. നൊയമ്പെടുത്ത് ശബരിമല ചവിട്ടി അയ്യപ്പന്റെ അനുഗ്രഹം വാങ്ങി നേരെ പോയത് അനാശാസ്യത്തിന്. പക്ഷെ ഉണ്ണിത്താന്‍ അത്ര വലിയ തെറ്റുകാരനാണൊ? ഏതൊരു കൊണ്ഗ്രസ്സുകാരനെയും പൊലെ അദ്ദെഹത്തിനും കാണില്ലെ വികാരങ്ങളും വിചാരങ്ങളും. ഷാനിമോള്‍ ഒരു കാര്യം ഓറ്ക്കുന്നതു നന്നയിരിക്കും. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്പു അവരുടെ കോമ്പ്ളാന്‍ ബൊയ് നേതാവായ രാഹുല്‍ കുമരകത്ത് ഒരു റിസോര്‍ട്ടില്‍ തന്റെ ഗേള്‍ഫ്രന്റുമായി രാപ്പാര്‍ത്തത്, അതും 24 മണിക്കൂര്‍ ബ്ലാക്ക് ക്യാറ്റ് സുരക്ഷയില്‍. അന്നാരും അയാള്ക്കെതിരെ നടപടി ആവശ്യപ്പെട്ടുമില്ല, തടഞ്ഞുവച്ചു പോലീസില്‍ ഏല്പ്പിച്ചുമില്ല.


പിന്നെ ഇത് സ്ത്രീകള്ക്കെതിരെയുള്ള കടന്നാക്രമണമാണെന്ന് എങ്ങിനെ ഷാനിമോള്‍ക്ക് പറയാന്‍ കഴിയും?


2009, ഡിസംബർ 12, ശനിയാഴ്‌ച

ചാനലുകളേ സ്തുതി!

വീണ്ടും നമ്മുടെ മാധ്യമ തൊഴിലാളികള്‍ക്ക് ആഘോഷിക്കുവാന്‍ ഒരു വ്യക്തിയെ കിട്ടിയിരിക്കുന്നു, തല്ക്കാലം ഓം പ്രകാശും പി. രാജേഷും കാരി-കൂരികളുമെല്ലാം ജയിലില്‍ കിടന്ന് ബിരിയാണി തിന്നട്ടെ, അവര്‍ക്ക് പുറത്തിറങ്ങാനുള്ള വഴി ഏമാന്മാര്‍ തന്നെ ശരിയാക്കുന്നുണ്ടെന്നാണു കേള്‍വി. കോട്ടൂരിയ അച്ചന്മാരെയും കന്യാചര്‍മ്മം വച്ചുപിടിപ്പിച്ച സിസ്റ്റെറെയും എല്ലാം തല്ക്കാലം നമുക്ക് മറക്കാം.

ഇനി ആടാം പാടാം തടിയന്റവിട നസീറിന്‍ വീര കഥകള്, അതു കഴിഞ്ഞു വെരൊരു സംഭവം ഉണ്ടാകുന്നതു വരെ നമുക്ക് ഇതില്‍ കടിച്ചു തൂങ്ങിക്കളിക്കാം. ശ്രീകാന്ത് പുരോഹിതിനെയുമ്, തീവ്രവാദി സന്യാസിനിയെയും അവരുടെ പുണ്യാശ്രമത്തെയും തല്ക്കാലത്തേക്ക് നമുക്ക് വിസ്മരിക്കാം.ഇടക്ക് ശ്രീശാന്തിന്റെ പന്നിപ്പനിയെയും അവന്റെ അമ്മയുടെ പ്രാര്ത്ഥനയും മേമ്പൊടിക്ക് ചേര്ക്കാം.

ചാനലുകളേ സ്തുതി!

2009, ഡിസംബർ 10, വ്യാഴാഴ്‌ച

പ്രവാസ ജീവിതത്തിലെ കാണാകാഴ്ചകള്‍

പ്രവാസവുമായി ബന്ധപ്പെട്ട ബ്ലൊഗ് എഴുതുമ്പോള്‍ പലതും പലര്‍ക്കും വിഷയീഭവിക്കാറുണ്ട്. ഒറ്റപ്പെടല്‍, മാനസിക വ്യാപാരങ്ങള്‍, എന്നിവയെല്ലാം. പക്ഷെ ന്യൂനപക്ഷമായ ചില മനോരോഗികളെ കുറിച്ച് എഴുതാതിരിക്കാന്‍ വയ്യ. അതുകൊണ്ടു മാത്രം ഇതെഴുതുന്നു. ഒരാള്‍ തന്റെ കീഴില്‍ വന്നാല്‍ അയാള്‍ എന്നെന്നേക്കും തന്റെ കീഴില്‍ തന്നെ കഴിഞ്ഞു കൊള്ളണം എന്ന് ആഗ്രഹിക്കുന്ന ചില വിഷമനസ്സുള്ളവരെ പറ്റിയാണു പറഞ്ഞു വരുന്നത്.

ഇത്തരക്കാര്‍ പഴയകാലത്ത് തല്സ്ഥാപനങ്ങളില്‍ കീഴാള ജോലിയിലായിരിക്കും കയറിക്കൂടിയിട്ടുണ്ടാവുക. പക്ഷെ കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിച്ചെടുക്കാനുള്ള ഒരു "പവര്‍" അവര്‍ക്കുണ്ടാവും. അതുപയോഗിച്ചു പരമാവധി സ്വായത്തമാക്കിയെടുക്കും. പാദസേവയുടെയും സ്തുതിപാടലിന്റേയും ഫലമായി ഒരവസരം കിട്ടുമ്പോള്‍ അവര്‍ കുറച്ചു കൂടി നല്ല ഒരു പൊസിഷനില്‍ എത്തിപ്പെടുന്നു.വ്യക്തിപരമായി എനിക്ക് ഇത്തരം കാര്യങ്ങളോടൊന്നും യാതൊരു എതിര്‍പ്പുമില്ല. പക്ഷെ മറ്റുള്ളവരുടെ നിഴലില്‍ കഴിഞ്ഞ ഇവര്‍ ഗ്രഹണ സമയത്ത് വിഷം വച്ച നീര്‍ക്കൊലികളായി മറ്റുള്ളവരുടെ അത്താഴം മുടക്കുവാന്‍ ഒരു കടി കടിക്കുവാന്‍ തക്കം പാര്‍ത്തിരിക്കുന്നു. ഇതിനോടാണ്‍ എനിക്ക് എതിര്‍പ്പ്.

മൂക്കില്ലാ രാജ്യത്ത് രാജാവായ ഈ മുറിമൂക്കന്മാര്‍ തനിക്കു കീഴില്‍ ഒരാള്‍ വന്നു പണിയെടുത്തു തുടങ്ങുമ്പൊളാണ്‍ തങ്ങളുടെ തനി സ്വഭാവം കാണിക്കാന്‍ തുടങ്ങുന്നത്. പ്രത്യേകിച്ചും അവര്‍ സാങ്കേതികമായും അക്കാദമിക്കലായും തങ്ങളേക്കാള്‍ കുറെ മുന്നിലാണെന്ന് കാണുമ്പോള്‍ !
ഒരേ കാബിനില്‍ മുഖാമുഖം ഇരുന്നു ഒരേ ജോലി ചെയ്യുന്ന ഇവര്‍ മനസ്സുകൊണ്ടു മറ്റവനെ തെറിപറയുകയും തരം കിട്ടിയാല്‍ പാര വക്കുകയും ചെയ്യുന്നു. മേല്പറഞ്ഞ കുല്സിത മാര്‍ഗ്ഗങ്ങളിലൂടെ നേടിയെടുത്ത തങ്ങളുടെ സ്ഥാനം ലവന്‍ തട്ടി തെറിപ്പിക്കുമോ എന്ന ഒരു ഭയം അവരെ പിടികൂടാന്‍ അധികം താമസമില്ല. കൂടാതെ ലവന്റെ കഴിവുകളില്‍ ത്രിപ്തിപ്പെട്ട ആരെങ്കിലും ലവനെകൊണ്ടു എന്തെങ്കിലും ജോലി ചെയ്യിക്കാന്‍ കൂടെക്കൂടെ വരികയൊ, ലവനുമായി ഇടപഴകുകയോ ചെയ്യുന്നത് കൂടി കണ്ടാല്‍ പിന്നെ പറയുകയും വേണ്ട. പിന്നെ മറ്റുള്ളവരുടെ മുന്നില്‍ ലവനെ തരം താഴ്ത്തി കാണിക്കുവാനായിരിക്കും അവരുടെ വ്യഗ്രത. ലവന്‍ ആദ്യം ഒന്നും അറിയാത്ത വട്ടപൂജ്യമായിരുന്നു, ഇപ്പോള്‍ "ഓവര്‍ സ്മാര്‍ട്ട്‌" ആവാന്‍ ശ്രമിക്കുന്നു എന്നും മറ്റും പറഞ്ഞു നടക്കുന്നു.ലവന്റെ കഴിവുകള്ക്കുള്ള അംഗീകാരമായി വല്ല കമ്പ്യൂട്ടര്‍ അപ്ഗ്രേഡിങ്ങോ മറ്റോ സ്ഥാപനത്തിന്റെ മേലധികാരികളില്‍ നിന്നും ഉണ്ടായാല്‍ പിന്നെ പരസ്പരം മിണ്ടാതെ, ഉരിയാടാതെ നടക്കുന്നു. അതെസമയം വിഷവ്യാപനം തടസ്സമേതുമില്ലാതെ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

ഇത്തരക്കാരെ എങ്ങിനെ നേരെയാക്കാം എന്നു ചില അവസരങ്ങളിലെങ്കിലും ഞാന്‍ ആലോചിച്ചിട്ടുണ്ട്. പക്ഷെ പിന്നീട് എപ്പോഴോ അത് എന്റെ ദൌത്യം അല്ല എന്ന സത്യം മനസ്സിലാക്കി പിന്മാറുകയാണുണ്ടായത്.

നമ്മള്‍ നമ്മുടെ കക്കൂസ് ക്ലീന്‍ ചെയ്യാറുണ്ട്, പക്ഷെ സെപ്റ്റിക് ടാങ്ക് ക്ലീന്‍ ചെയ്യാന്‍ ശ്രമിക്കാറില്ല, അതില്‍ സാധാരണ ഗതിയില്‍ ആര്‍ക്കും താല്പര്യം ഉണ്ടാകാറില്ലല്ലോ!

പ്രവാസ ജീവിതത്തില്‍ കാണുന്ന ചില ഇരുകാലി ജീവികളുടെ കഥയാണു്‌ മേല്പറഞ്ഞത്, ആരെയും വിഷമിപ്പിക്കാന്‍ ഒരു താല്പര്യവും ഇല്ല. ആര്‍ക്കെങ്കിലും തങ്ങളാണു്‌ മേല്പറഞ്ഞ വിഷലിപ്തമായ മനസ്സുള്ള ആള്‍ എന്നു തോന്നിയാല്‍ ദയവായി മുഖം ഒന്നു മിനുക്കിയ ശേഷം കണ്ണാടിയില്‍ നോക്കുക

2009, ഡിസംബർ 9, ബുധനാഴ്‌ച

ബാബറി മസ്ജിദ് - വാക്കു പാലിച്ചത് ആര്?

ബാബരി മസ്ജിദ് എല്ലാ വര്ഷവും ഒരു വഴിപാടു പൊലെ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഒരു ചര്‍ച്ചാവിഷയമാക്കുന്നതില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ പങ്കു വലുതാണ്. കുറെ ഒച്ചപ്പാട്, പരസ്പരമുള്ള ചെളിവാരി എറിയല്‍, സഭ സ്തംഭിപ്പിക്കല്‍ അവസാനം പതിവു പോലെ ഇറങ്ങിപോക്ക് എന്നത് കാലാകാലങ്ങളില്‍ നമ്മള്‍ കണ്ടുവരുന്നു. എന്നാല്‍ ഈ വര്‍ഷം ഡിസം. 6 ഞായറാഴ്ചയായതിനാല്‍ അതൊന്നും ഉണ്ടായില്ല. പക്ഷെ അതിനു മുന്പ് തന്നെ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ചാവിഷയമായിക്കഴിഞ്ഞിരുന്നു.

വിചാരിച്ചപോലെ ബി.ജെ.പി - പരിവാര്‍ നേതാക്കളെയെല്ലാം കുറ്റപ്പെടുത്തുന്ന ഒരുപാട് പരാമറ്ശങ്ങള്‍ അതില്‍ ഉണ്ടായിരുന്നു. പാര്‍ലമെന്റില്‍ വക്കുന്നതിനു മുന്പു തന്നെ അത് ചോരുകയും ചെയ്തു! (ആരാ ചോര്‍ത്തിയത് എന്നത് ദുരൂഹം). ബി.ജെ.പിക്കു അവരുടെ മിത(കപട)വാദി നേതാവും മുന്‍പ്രധാനമന്ത്രിയുമായ വാജ്പേയി തിരുമനസ്സിനെ കുറ്റപ്പെടുതിയതിലാണ്‍ കൂടുതല്‍ പ്രതിഷേധം. പണ്ടൊരു പരിവാര്‍ മഹാന്‍ വാജ്പേയി ഒരു മുഖമൂടി ധരിച്ച നേതാവാണെന്നു്‌ പ്രസ്താവിച്ച് മാധ്യമ ശ്രധ നേടിയത് ഈ അവസരത്തില്‍ ഓറ്ക്കുക.

കാര്യങ്ങള്‍ എന്തൊക്കെയായാലും ഒന്നു്‌ നമുക്കെല്ലാം ഉറപ്പിക്കാം - ഈ കേസില്‍ ആരും ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല. ജുഡിഷ്യല്‍ കമ്മീഷ്നെ നിയൊഗിക്കുന്നതു്‌ കാലാകാലങ്ങളിലുള്ള സര്‍ക്കാറുകള്‍ക്ക് ആ പ്രശ്നത്തില്‍ നിന്നും മുഖം രക്ഷിക്കുവാനും ഒരു വേള അതില്‍ നിന്നും രക്ഷപ്പെടാനും മാത്രമാണു്‌.ഇപ്പോള്‍ ലിബര്‍ഹാന്‍ കമ്മീഷണ്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്ന നേതാക്കളില്‍ ആരും തന്നെ ശിക്ഷിക്കപ്പെടില്ല എന്നതാണു്‌ സത്യം. എതാനും ചില വറ്ഷങ്ങള്‍ക്കു ശേഷം മരണപ്പെടുമ്പോള്‍ എല്ലാവിധ സര്‍ക്കാര്‍ ബഹുമതികളോടും കൂടി സര്ക്കാറിന്റെ ചെലവില്‍ അവര്‍ക്ക് പട്ടടയും സ്മാരകങ്ങളും ഉയര്‍ത്തുകയും ചെയ്യും. അവര്‍ നടത്തിയ കലാപ യാത്രകളുടെ ഇരകളെയൊ, ആ കലാപങ്ങള്‍ കാരണം ഉണ്ടായ പൊതുമുതല്‍ നഷ്ടത്തെയൊ പറ്റി ആരും ഓര്‍ക്കുകയും ഇല്ല.എല്ലാവരും ദേശീയ വ്യക്തിത്വങ്ങളായി വാഴ്ത്തപ്പെടും.ഇനി ഈ പ്രശ്നം അത്ര കണ്ട് ജനങ്ങളില്‍ ഏശുകയില്ല എന്ന് ബി.ജെ.പി നേതാക്കള്‍ തന്നെ പരസ്യമായി സമ്മതിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഒരു തരത്തില്‍ പറഞ്ഞാല്‍ ബി.ജെ.പി. - പരിവാര്‍ നേതാക്കള്‍ വാക്കുപാലിച്ചു എന്നു നമുക്ക് പറയാം. കാരണം അവര്‍ ബാബറി പള്ളി (തര്‍ക്കമന്ദിരം എന്ന് അവര്‍ പറയും) പൊളിക്കും എന്ന് പറഞ്ഞു, അതവര്‍ പൊളിക്കുകയും ചെയ്തു. ഇനി അമ്പലം പണി തല്ക്കാളം മാറ്റി വച്ചിരിക്കുകയാണു്‌. വേറെ ഒന്നും കൊണ്ടല്ല, സാഹചര്യം അനുകൂലമല്ല - അത്ര തന്നെ! തമ്മിലടി കൊണ്ടു അവരും പൊറുതിമുട്ടിയിരിക്കുകയാണ്. തക്കം കിട്ടിയാല്‍ വീണ്ടും ഭാരതത്തിന്റെ തെരുവുകലില്‍ രാമരഥങ്ങള്‍ വീണ്ടും ഉരുളും, ചോരപ്പുഴകള്‍ വീണ്ടും ഒഴുകും.

ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് ചോറ്ന്ന സമയത്തെ മറ്റൊരു സംഭവ വികാസതിലേക്കു കൂടി ഒന്നു കണ്ണോടിക്കുന്നത് നന്നായിരിക്കും. ഇതേ സമയത്താണു്‌ നമ്മുടെ "ദുര്‍ബലനായ പ്രധാനമന്ത്രി" സിങ്ജി അമേരിക്കന്‍ പ്രസിഡെന്റ് ഒബാമയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. ഏതാനും ചില കരാറുകളില്‍ അവര്‍ ഒപ്പു വച്ചു എന്ന് കേള്‍ക്കുന്നു. അതെന്തൊക്കെയാണെന്ന് ഇപ്പൊഴും ദുരൂഹമായി തുടരുന്നു. ഭാരത സര്‍ക്കാര്‍ ഉദ്ദേശിച്ചതു തന്നെയായിരിക്കണം നടന്നത്. എല്ലാവരും ബാബറി ലിബര്‍ഹാന്‍ ബഹളത്തില്‍ മുഴുകിയിരിക്കുമ്പോള്‍ ചുളുവില്‍ സംഗതി ഒപ്പിക്കുക. അല്ലെങ്കിലും പിന്‍വാതിലിലൂടെ (രാജ്യസഭ) പാര്‍ലമെന്റില്‍ കയറിപ്പ്റ്റി പ്രധാനമന്ത്രി ആയ ഒരു നേതാവു നയിക്കുന്ന ഒരു സര്‍ക്കാറിനു്‌ ജനാധിപത്യത്തെയും ജനങ്ങളെയും തെല്ലും വിലയില്ലാ എന്നു്‌ ഇതിനകം തെളിയിക്കുകയും ചെയ്തിട്ടുണ്ടല്ലോ! ഈ വക ദുരൂഹതകള്‍ തേടി ഒരു മാധ്യമപ്രവര്‍ത്തകരും പോയിക്കണ്ടില്ല. പിണറായി പറഞ്ഞ മാധ്യമ സിന്‍ഡിക്കേറ്റിന്റെ കാര്യം ഇവിടെയാണ്- പ്രസക്തമാവുന്നത്. എല്ലാം കാലാകാലങ്ങളില്‍ ചില സിന്‍ഡിക്കേറ്റുകളാണു നിയന്ത്രിക്കുന്നതും കൈയ്യാളുന്നതും.

മന്ത്രിസഭയെയും, സര്‍ക്കാരിനെയും തേജൊവധം ചെയ്യുവാന്‍ പ്രതിപക്ഷവും, പ്രതിപക്ഷത്തിന്റെ ദുര്‍ബല പ്രധിരോധത്തെ ഒന്നു കൂടി ദുര്‍ബലമാക്കുവാനും, ഇല്ലാതാക്കുവാനും സര്‍ക്കാരുകളും മാധ്യമങ്ങളെ സമര്‍ഥമായി ഉപയോഗിക്കുന്നുണ്ട്. ആര്‍ക്കും ജനകീയ പ്രശ്നങ്ങളും അതിന്റെ പരിഹാര മാര്‍ഗ്ഗങ്ങളും ചിന്തിക്കാനും പറയാന്‍ നേരമില്ല. രാഷ്ട്രീയ നേതാക്കള്‍ എന്ന വര്‍ഗ്ഗം കേവലം ചാനലുകളിലെ ന്യൂസ് റൂമിലെ ഉരഗ ജീവികളായി തരം താഴ്ന്നിരിക്കുന്നു.

2009, നവംബർ 9, തിങ്കളാഴ്‌ച

മുരളീധരനെ എന്തിന് ഭയക്കണം?

നമ്മുടെ മുരളീധരന്‍ കോണ്‍ഗ്രസിലേക്ക്‌ മടങ്ങി വരുന്നതിനെ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് ശ്രീ രമേശ്‌ ചെന്നിത്തലയാണ് എന്നതില്‍ യാതൊരു സംശയവും ഇല്ല. അയാള്‍ വന്നാല്‍ തന്റെ രാഷ്ട്രീയ ഭാവി തന്നെ അപകടത്തിലാവും എന്ന തോന്നല്‍ കുറെ നാളുകളായി രമേഷിന്റെ ഉറക്കം കെടുത്തുന്നു. കൂടെ നിന്ന ചാണ്ടി സാറും ഇപ്പോള്‍ പാതി മനസ്സോടെ മുരളിക്കനുകൂലമാണ്. തുറന്നു പറയുന്നില്ല എന്ന ഒരു കുറവ് ഉള്ളൂ. എന്തായാലും മുരളീധരന്‍ കഴിവുറ്റ ഒരു നേതാവാണെന്ന് കൊണ്ഗ്രസ്സിലെ നിശ്പക്ഷമതികള്‍ പോലും രഹസ്യമായി സമ്മതിക്കും. അഭിപ്രായങ്ങള്‍ തുറന്നടിച്ചു പറയാന്‍ ഉള്ള ആര്‍ജവം മുരലീധരനുള്ളതിന്റെ ഒരു ശതമാനം പോലും രമേഷിന് ഇല്ല എന്നുള്ളത് നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. 6 വര്ഷത്തെ സസ്പെന്‍ഷന്‍ കഴിയുമ്പോള്‍ ഓടോമടിക് ആയി മുരളീധരന്‍ അകത്തു വരേണ്ടതല്ലേ? പിന്നെ എന്തിനാണ് വെറുതെ അങ്ങിനെ ഒരു പ്രശ്നം ഇല്ല എന്നുള്ള രീതിയില്‍ ചെന്നിത്തല പ്രതികരിക്കുന്നത്?
ഈ അവസരത്തില്‍ ഒരു കാര്യം കുറിക്കട്ടെ! ഉപതിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ എന്ത് തന്നെ ആയാലും ശരി, മുരളീധരന്‍ തെരഞ്ഞെടുപ്പിനു മുന്പ് കോണ്‍ഗ്രസിലേക്ക്‌ വന്നിരുന്നു എങ്കില്‍, ഒരു പക്ഷെ ആലപ്പുഴയിലോ കണ്ണൂരോ ഇതിലും ശക്തനായ ഒരാളെ സ്ഥാനര്തിയായി കിട്ടില്ലായിരുന്നു. ഇനി പറഞ്ഞിട്ടെന്താ കാര്യം മോഡിയുടെ ആരാധകനായ അബ്ദുല്ലകുട്ടിയെക്കാള്‍ എന്തുകൊണ്ടും കണ്ണൂര്‍ മത്സരിക്കാനും (യോങമുന്ടെന്കില്‍) നിയമസഭയില്‍ പ്രതിനിധാനം ചെയ്യാനും യോഗ്യന്‍ മുരളീധരന്‍ തന്നെ!

2009, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

നിങ്ങള്‍ പറയൂ!

ഈ പോസ്റ്റ് ഇടാന്‍ കാരണം വെബ് ദുനിയ സൈറ്റിലെ ഒരു പോസ്റ്റും അതിനോട് ഉള്ള പ്രതികരണമായി കണ്ട ചില മറുപടികളുമാണ്. "ഇസ്ലാമിലേക്ക് മതം മാറിയാല്‍ ആകാശം ഇടിയില്ല" എന്നൊരു title കണ്ടതിനാലാണ് വായിച്ചത്‌. ചില മതം പരിവര്‍ത്തനങ്ങളുടെ കഥകളും മറ്റും ലേഖകന്‍ കൊടുത്തിട്ടുണ്ട്‌. അത് എത്രത്തോളം ശരിയാണ്, എന്താണ് ഈ വസ്തുതകളുടെ ഉറവിടം എന്നൊന്നും പറയുന്നില്ല. എന്നാല്‍ ഇതിനോട് പ്രതികരിച്ച ചിലര്‍ എഴുതിക്കൂട്ടിയിരിക്കുന്ന കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കരുത്.
സനാതന ഭാരതത്തിന്റെ വക്താക്കളായ അവര്‍ എഴുതിയ പുളിച്ച തെറി വാക്കുകള്‍ ഇവിടെ പരാമര്‍ശിക്കുന്നത് ഉചിതമല്ല. അതിന്റെ ലിങ്ക് ഇവിടെ ക്ലിക്കിയാല്‍ കിട്ടും.
എല്ലാ മതങ്ങളെയും ഒരു പോലെ കാണുന്ന ഒരു മുസ്ലിമായതു കൊണ്ടു ഞാന്‍ ഇതിനെ പറ്റി ഇവിടെ പ്രതികരണം ഇടുന്നില്ല. എന്നാലും ചില ശരാശരി മലയാളികളുടെ മനസസുകള്‍ എത്ര കണ്ടു മലിനമായിട്ടുണ്ട് എന്നറിയാന്‍ ഈ ലേഖനവും അതിനോടുള്ള പ്രതികരണങ്ങളും വായിച്ചാല്‍ മതി.
NOTE: ചാറ്റ് റൂമുകളിലെ തെറി പരിചയിച്ച മലയാളിക്ക് ഇതൊരു പുതുമയല്ല! എങ്കിലും ലോല മനസുള്ളവര്‍ BE CAREFUL!

2009, ഒക്‌ടോബർ 10, ശനിയാഴ്‌ച

കന്നുകാലികളും ചില "ചങ്ങായി"മാരും

കോണ്ഗ്രസ് പാര്‍ട്ടിയിലെ "കോമ്പ്ലാന്‍ ബോയിമാരുടെ" തലവനായിട്ടുള്ള രാഹുല്‍ ഗാന്ധിയെ (മിസ്റ്റര്‍ ഗാന്ധി എന്ന് വിളിച്ച പത്രക്കാരോട് തന്നെ മിസ്റ്റര്‍ രാഹുല്‍ എന്ന് വിളിച്ചാല്‍ മതി എന്ന് ആവശ്യപ്പെട്ടു പോലും) "ചങ്ങായി" എന്ന് ഉറക്കപ്പിച്ചയില്‍ വിളിച്ച പോലീസ് അസി. കമ്മീഷണര്‍ക്കെതിരെ നടപടി ഏതാണ്ട് ഉറപ്പായി കഴിഞ്ഞു . മലബാറിലെ തനി നാടന്‍ പ്രയോഗമായ "ചങ്ങായി" എന്നവാക്കിന്റെ അര്ത്ഥം ഉള്‍ക്കൊള്ളാത്ത ഖദറിട്ട മാംസപിന്ടങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് നിറഞ്ഞു കഴിഞ്ഞു . ഈ കോമ്പ്ലാന്‍ ബോയ്‌ ചില കാമ്പുസുകളില്‍ നടത്തിയ സല്ലപങ്ങളില്‍ പറഞ്ഞത് നമ്മള്‍ (കോണ്ഗ്രസ് പാര്‍ടി) വര്‍ഷങ്ങളായി പിന്തുടര്‍ന്ന് വരുന്ന ചില നയങ്ങളും കാഴ്ചപ്പാടുകളും (നെഹ്രുവിയന്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍, ചേരിചേരാ നയങ്ങള്‍ എന്നിവയാവാംഉദേശിച്ചത് ) പോളിചെഴുതെണ്ട സമയമായി എന്നും അതിന് യുവാക്കള്‍ മുന്നിട്ടിറങ്ങണം എന്നുമാണ്. കോണ്ഗ്രസ് ഗവേര്‍മെന്റ്റ്‌ കേന്ദ്രത്തില്‍ തുടര്‍ന്ന് വരുന്നതിന്റെയും ഇനി കൊണ്ടു വരാന്‍ പോകുന്ന ജനവിരുദ്ധ നയങ്ങളുടെയും ഒരു സൂചന ഇതിലൂടെ നമുക്ക്‌ വായിച്ചെടുക്കാം. ജനങ്ങലുണ്ടേ മനസ്സിനെ അതിനായി സജ്ജമാക്കുന്നതിന്റെ ഭാഗമായി ഇതുപോലെ ചില "ചങ്ങായി"മാരെ ആരോ തിരശീലക്കു പുറകില്‍ നിന്നും ചരടില്‍ കെട്ടി ഇറക്കുന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഇപ്പറഞ്ഞ "ചങ്ങായി"യും നമ്മുടെ twitter കലാകാരന്‍ ശശി തരൂരും എല്ലാം.
ചങ്ങായി എന്ന് മിസ്റ്റര്‍ രാഹുലിനെ വിളിച്ചതില്‍ എന്തെല്ലാം അപാകതകളാണ് കോണ്‍ഗ്രസുകാര്‍ കാണുന്നത്. പക്ഷെ ട്വിറ്റെര്‍ കലാകാരനായ ശശി തരൂര്‍ തന്നെ തെരഞ്ഞെടുത്തു വിട്ട ജനങ്ങളെ ഒന്നാകെ "കന്നുകാലികള്‍" എന്ന് വിളിച്ചതിന് ആര്ക്കും വേദനിച്ചില്ല. കോണ്‍ഗ്രസില്‍ ഒരു പ്രാഥമിക അംഗം പോലും അല്ലാത്ത ആള്‍ എങ്ങിനെ തിരുവനന്തപുരത്ത് കോണ്ഗ്രസ് സ്ഥാനാര്‍ഥിയായി എന്നതിന്റെ ദുരൂഹത ഇപ്പോഴും അവശേഷിക്കുന്നു. ലവന്മാര്‍ക്കെല്ലാം സാധാരണ ജനങ്ങളെ തീര്ത്തും വെറുപ്പാണ്. ഗാന്ധിയുടെ ജന്മദിനത്തില്‍ അവധി വേണ്ട എന്ന് പറയുന്ന സശി തരൂര്‍ താന്‍ സമ്പാദിച്ച കാശുകൊടുതാണ് ആയിരങ്ങള്‍ ദിവസ വാടക കൊടുത്തു five star ഹോട്ടെലില്‍ അന്തിയുരങ്ങിയത് എന്നുറക്കെ വിളിച്ചു പറയുന്നത് ജനങ്ങളോട് പരസ്യമായുള്ള വെല്ലുവിളിയാണ്. അശേഷം ഗാന്ധി സ്നേഹം എങ്കിലും തനിക്കുന്ടെന്കില്‍ ആ മഹാനുഭാവന്‍ കാണിച്ചു തന്ന പോലെ ലളിത ജീവിതം ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടിയിരുന്നത്.
ഖദര്‍ ഇട്ട മാംസ പിന്ടങ്ങലായ കോണ്ഗ്രസ് അനുഭാവികളും മറ്റും ഇത്തരം ചങ്ങായിമാരെ തിരിച്ചറിയണം. ഒന്നോര്‍ത്താല്‍ വലിയ ആദര്‍ശം പറഞ്ഞു നടക്കുന്നവരും, അതിവേഗം ബഹുദൂരം പായുന്നവരും, പിന്നെ ചില പൌഡര്‍ കുട്ടപ്പന്മാരും മറ്റും തങ്ങളുടെ ചുമലിലേക്ക് എടുത്തു വയ്ക്കപ്പെട്ട ഇത്തരം വിഴുപ്പുകളെ ചുമക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. അവര്‍ക്ക്‌ അത് നില നില്‍പ്പിന്റെ പ്രശ്നം കൂടിയാണല്ലോ - രാഷ്ട്രീയപരമായി!.
റിവേര്‍സ് സ്വീപ്‌: കേരളത്തില്‍ ഒരു പണിയുമില്ലാത്ത ഒരാള്‍ മുഖ്യമന്ത്രി V.S. അച്ചുതാനന്തന്‍ ആണെന്ന് നമ്മുടെ കിങ്ങിനികുട്ടന്‍ മുരളി. നല്ല തമാശ...താങ്കള്‍ ദയവായി കണ്ണാടിയില്‍ ഒന്നു നോക്കുക ഒരു പണിയുമില്ലാതെ കുറെനാളായി അലഞ്ഞു നടക്കുന്ന ഒരാളെ കാണാം...

2009, സെപ്റ്റംബർ 19, ശനിയാഴ്‌ച

ഈദ്‌ മുബാറക് (ചില ചിന്തകള്‍)

അങ്ങിനെ ഒരു റമദാന്‍ കൂടി കടന്നു പോകുന്നു. രമദാനില്‍ നമ്മള്‍ അല്ലാഹുവിനോട് എത്രത്തോളം നീതി പുലര്‍ത്തി? ചിന്തിക്കുക. നമസ്കാരം നോമ്പ് ഹജ്ജ്‌ സക്കാത്ത്‌ എല്ലാം തികഞ്ഞു എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നമ്മളില്‍ കഷ്ടപ്പെടുന്നവനെ നിങ്ങള്‍ കണ്ടോ മനുഷ്യരെ? അവര്ക്കു ഏതെങ്കിലും തരത്തില്‍ നന്മ ചെയ്തുവോ? പ്രായോഗികമായി നമുക്കു ഒന്നും തന്നെ ചെയ്യാന്‍ കഴിയില്ലെങ്കില്‍ മനസ്സുകൊണ്ട് എങ്കിലും അവര്ക്കു അത് ചെയ്തു കൊടുക്കുക, പ്രാര്‍ത്ഥനയുടെ രൂപത്തില്‍. നമ്മളില്‍ എത്ര പേര്‍ സമ്പത്തിനും വരുമാനതിനും അനുസരിച്ച് സക്കാത്ത്‌ കൊടുത്തു? ഓര്ക്കുക സക്കാത്ത്‌ ആരുടേയും ഔദാര്യം അല്ല അത് പാവപ്പെട്ടവന്റെ അവകാശമാണ്.
കൂടാതെ നമ്മളിലെ വിട്ടുപോയ ബന്ധങ്ങളെ കൂട്ടിച്ചേര്‍ക്കുക. അതിനായി പരിശ്രമിക്കുക. അള്ളാഹു തീര്ച്ചയായും കരുനയുല്ലവനാകുന്നു (വിശുദ്ധ ഖുറാന്‍).
നമ്മള്‍ മുസ്ലിം പേരുകള്‍ പേറി നടന്നാല്‍ മാത്രം പോര, മുസ്ലിം എന്നവാക്കിന്റെ അര്ത്ഥം പൂര്‍ണമായി ഉള്‍ക്കൊള്ളണം. വയട്ടിപ്പിഴപ്പിനു വേണ്ടി പ്രസംഗിച്ചു നടക്കുന്ന മത പണ്ഡിതന്മാരെ നിങ്ങള്‍ അവഗണിക്കുക, അറിവ് ഉള്‍ക്കൊള്ളുക അത് ശരിയായ അറിവാണെന്ന് ഉറപ്പു വരുത്തുക, പുരോഹിത മേധാവികളെ തിരസ്കരിക്കുക. അല്ലാഹുവിന്റെ കല്പ്പനകളെയും, അന്ത്യ പ്രവാചകന്‍ (സ) തങ്ങളുടെ ഉപദേശങ്ങളെയും ശിരസ്സാ വഹിക്കുക. സര്‍വോപരി നമ്മുടെ മനസ്സിനെ എപ്പോഴും ശുദ്ധിയായി സൂക്ഷിക്കുക! അശുദ്ധമായ മനസ്സോട് കൂടി എന്തു ചെയ്താലും (നമസ്കാരം, നോമ്പ്, ഹജ്ജ്‌ & സക്കാത്ത്‌ etc..) അതൊന്നും പടച്ചവന്റെ അടുക്കല്‍ സ്വീകരിക്കപ്പെടുകയില്ല.
മാനുഷിക മൂല്യങ്ങളും അതിന്റെ സങ്കല്‍പ്പങ്ങളും വളരെ വെല്ലുവിളികള്‍ നേരിടുന്ന ഈ വേളയില്‍ എല്ലാവര്ക്കും എന്റെ ഈദ്‌ മുബാറക്!

2009, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

ചെയ്സിംഗ് ദി ഗുണ്ടാസ്‌!

പറഞ്ഞുറപ്പിച്ച തിരക്കഥ പൂര്‍ത്തിയാക്കി നമ്മുടെ ഗുണ്ടാ സഹോദരന്മാര്‍ (എല്ലാ ഭാരതീയരും സഹോദരീ സഹോദര്മാരനല്ലോ നമ്മള്‍ക്ക്) കീഴടങ്ങി. അതും തമിഴ്‌ നാട്ടിലെ കോടതിയില്‍. അവര്ക്കു എന്തുകൊണ്ടോ കേരളത്തിലെ പോലീസിനെയും കോടതിയെയും പേടിയായിരിക്കാം. ഇന്നലെ ചാനലുകളില്‍ അതിന്റെ ബഹളമായിരുന്നു. എന്തിനാണ് ഇത്രയധികം ചാനല്‍ പ്രവര്‍ത്തകര്‍ തമിഴ്നാടിലെ ജയിലിന്റെ വാതില്‍ക്കല്‍ കാത്തു കെട്ടി കിടന്നത്? എന്തിനാണ് ഈ ക്രിമിനല്‍ സഹോദരന്മാര്‍ക്ക് ഇത്രയധികം coverage നല്‍കുന്നത്‌. അവിടെ തന്നെ വച്ചു അവരുടെ പടം പിടിക്കണം എന്ന് ചാനല്‍ സഹോദരന്മാര്‍ക്ക് എന്താ ഇത്ര നിര്‍ബന്ധം? അവിടെ നിന്നും കാര്യം സാധിക്കാതെ വന്നപ്പോള്‍ തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഗുണ്ട-പോലീസ് വാഹനവ്യൂഹത്തെ ചെയ്സ് ചെയ്തുപോല്‍! എന്തിനാണ് സുഹൃത്തുക്കളെ ഇതൊക്കെ കാട്ടിക്ക്കൊട്ടുന്നത്? നിങ്ങളുടെ ചാനല്‍ മുതലാളിമാര്‍ പറഞ്ഞിട്ടാണോ? അതോ നിങ്ങളുടെ സ്വന്തം റിസ്ക്‌ ആണോ?
ഒരു കാര്യം ആലോചിക്കുക, അത്യന്തം അപകടകരമായ രീതിയില്‍ (ഏതാണ്ട് 150km/hr) സ്പീഡില്‍ വരെ ചെയ്സ് ചെയ്തു എന്ന് പത്രത്തിലും മറ്റും കാണുന്നു. ഈ ചെയ്സിങ്ങില്‍ എന്തെങ്കിലും അപകടം നടന്നു അതില്‍ ഉള്‍പെട്ട ഗുണ്ടാ-പോലീസ്-മാധ്യമ പ്രവര്‍ത്തക ഭേദമന്യേ ആരെങ്കിലും വീരചരമം വരിച്ചിരുന്നു എങ്കില്‍ ആര്‍ക്കായിരിക്കും ഉത്തരവാദിത്തം? പോലീസിനോ, ഗുണ്ടകല്‍ക്കോ? അതോ നിങ്ങളെ പറഞ്ഞു വിട്ട മുതലാളിമാര്‍ക്കോ? നിങ്ങളുടെ വീട്ടില്‍ നിങ്ങളെ കാത്തിരിക്കുന്ന അമ്മ, സഹോദരങ്ങള്‍, ഭാര്യ, അച്ഛന്‍ എന്നീ കഥാപാത്രങ്ങളെ എന്തുകൊണ്ട് നിങ്ങള്‍ മറന്നുകൊണ്ട് ഈ വെറും ഗുണ്ട-പോലീസ് പടയെ ചെയ്സ് ചെയ്തു? എന്നിട്ട് അനന്തപുരിയില്‍ എത്തിയിട്ടല്ലേ ആ പൊന്നുമക്കളുടെ ഒരു പടം പിടിക്കാന്‍ കഴിഞ്ഞുള്ളു. ഇതിനിടയില്‍ പോലീസ് ഏമാന്മാര്‍ എന്തിനാണ് ഇടക്ക് നിന്നും വണ്ടിയില്‍ ഓടി കയറിയത്‌? സഹോദരന്മാര്‍ക്ക് മൊഴി എങ്ങിനെ തരണം എന്ന് ട്രെയിനിംഗ് കൊടുക്കുവാനല്ലാതെ എന്തിനു? എന്നിട്ട് ലവന്മാരെ ജയിലില്‍ കയറ്റിയ വിവരം പറഞ്ഞ ഒരു ചാനല്‍ പറയുന്നു അവിടെ ഏഴ് മണിക്ക് അത്താഴം കഴിഞ്ഞു ലവന്മാര്‍ക്കു നാളെ പ്രാതല്‍ മാത്രമെ ഇനി കിട്ടുകയുള്ളൂ എന്ന്. എന്നാല്‍ നിങ്ങള്ക്ക് (മാധ്യമപ്രവര്‍ത്തകര്‍ക്ക്) എല്ലാവര്ക്കും കൂടി പിരിവെടുത്ത്‌ വല്ല ഫൈവ് സ്റ്റാര്‍ ഫുഡ്‌ വാങ്ങികൊടുക്കാന്‍ മേലായിരുന്നോ? (നമ്മുടെ "ഉന്നതര്‍" അവര്ക്കു വേണ്ട ഭക്ഷണം എത്തിക്കാന്‍ ഏര്‍പ്പാട് ചെയ്തിരുന്നു ഞങ്ങള്‍ എത്തിച്ചു കൊടുത്തു എന്ന് രണ്ടു ദിവസം കഴിയുമ്പോള്‍ ചാനലില്‍ ഏതെങ്കിലും ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ പാചകക്കാരനോ, വൈട്ടെരോ അല്ലെങ്കില്‍ ചുരുങ്ങിയ പക്ഷം തിരുവനന്തപുരത്തെ ഏതെങ്കിലും സാദാ തട്ടുകടയില്‍ പൊറോട്ട അടിക്കുന്ന പയ്യനോ പ്രത്യക്ഷപ്പെട്ടു പറയുന്നതു നമുക്കു കാണാം, കാത്തിരിക്കുക).
എന്തായാലും ക്രിമിനലുകളെ അരിയിട്ട് വാഴിക്കുന്ന ഈ പരിപാടി ചാനലുകള്‍ നിര്‍ത്തുന്നതാണ് നല്ലത്. അത്രമാത്രമേ ഈ അവസരത്തില്‍ പറയുന്നുള്ളൂ.

2009, സെപ്റ്റംബർ 1, ചൊവ്വാഴ്ച

ഓണാശംസകള്‍

അങ്ങിനെ 2009 ലെ ഓണം വന്നെത്തി. പതിവുപോലെ മദ്യ വില്‍പനയിലെ റെക്കോര്‍ഡ്‌ വന്നു കഴിഞ്ഞു . മലയാളി പതിവുപോലെ കുടിച്ചു തിമര്‍ക്കുകയാണ്. റംസാന്‍ മാസമായതുകൊണ്ട് ഗള്‍ഫിലെ ഓണം ആഘോഷങ്ങള്‍ കുറവാണ്, പക്ഷെ റൂമുകളിലെ ഓണ സദ്യയും വെള്ളമടിയും പതിവുപോലെ. മാനുഷരെല്ലാം ഒന്നുപോലെ എന്ന് വിചാരിച്ചു രാജ്യം ഭരിക്കാന്‍ പുറപ്പെട്ട ഒരു ചക്രവര്‍ത്തിയെ ചവിട്ടി പാതാളത്തിലേക്ക് താഴ്തിയതിന്റെ സ്മരണയാണല്ലോ ഓണം.

marunaadukalil ജോലിക്കും മറ്റും പോയി താമസിക്കുന്നവര്‍ ഓണം ആഘോഷിക്കുവാന്‍ നാട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ സ്വകാര്യ സ്ഥാ‍പനങ്ങള്‍ എല്ലാം തന്നെ ഓണം അവധി എന്ന മയക്കത്തിലേക്ക് വീണു കഴിഞ്ഞു . സ്വന്തം വീടും നാടും കുടുംബവുമെല്ലമായി ഒന്നിച്ചു കൂടുക എന്ന കാര്യം അതീവ സന്തോഷം തന്നെ. ഓണം ആഘോഷങ്ങള്‍ക്കിടയില്‍ മാതൃഭൂമി പത്രത്തില്‍ വന്ന ഒരു വാര്ത്ത നമ്മള്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. കല്പറ്റയില്‍ നിന്നാണ് ഈ വാര്ത്ത വന്നിരിക്കുന്നത്. ഭര്‍ത്താവ് മരിച്ചു പോയി ശേഷം സ്വന്തം മക്കളാല്‍ അവഗണിക്കപ്പെട്ട ഒരു അമ്മ ആശുപതിക്കിടക്കയില്‍ നിസ്സഹായാവസ്ഥയില്‍ കിടക്കുന്നു. 30 കൊല്ലം മുന്പ് കമലാക്ഷി അമ്മയുടെ ഭര്‍ത്താവ് ശങ്കരന്‍ എഴുത്തച്ചന്‍ മരണപ്പെട്ടു. പിന്നീട് പ്രിയതമന്‍ പോയെങ്കിലും സംരക്ഷിക്കാം സ്വന്തം മക്കള്‍ ഉണ്ടല്ലോ എന്ന ഒരു ആശ്വാസം അവര്ക്കു ഉണ്ടായിരുന്നു. എന്നാല്‍, 4 കൊല്ലം മുന്പ് അവരും കൈയൊഴിഞ്ഞു. പിന്നീട് ഓരോ ഓണവും തെരുവിലും, ഓള്‍ഡ്‌ ഏജ് ഹോമിലും, ആശുപത്രിഉയിലുമൊക്കെയായി കഴിച്ചു കൂട്ടുകയാണ് ഈ പാവം അമ്മ. ചില സാമൂഹിക പ്രവര്‍ത്തകരാണ് മക്കള്‍ തെരുവില്‍ ഉപേക്ഷിച്ച അവരെ കണ്ടെത്തി ഓള്‍ഡ്‌ ഏജ് ഹോമിലും തുടര്‍ന്ന് വയന്നാദ്‌ ജില്ല ആയുര്‍വേദ ആശുപത്രിയിലും എത്തിച്ചത്‌. രണ്ടു ആണും ഒരു പെണ്ണും തന്റെ വയറ്റില്‍ കുരുത്തു ഈ ലോഗത്തില്‍ പിറന്നിട്ടും തളര്‍ന്നു വീനപ്പ്പോള്‍ ഒരു കൈതാങ്ങിനായി ആരും ഈ അമ്മക്കില്ല. ശരിയായ ശ്രദ്ധയും പരിചരണവും ചികിത്സയും ലഭിക്കേണ്ട ഈ പ്രായത്തില്‍ അവര്‍ അതൊന്നും ഇല്ലാതെ ഒറ്റപെടലിന്റെ മാനസിക സമ്മര്‍ദം സഹിച്ചു കഴിയുന്നു. രണ്ടു തവണ സ്വയം ജീവിതം അവസാനിപ്പിക്കുവാന്‍ ഈ അമ്മ തയ്യാറായി എങ്കിലും ഓരോരുത്തര്‍ കണ്ടതിനാലും ആയുസ്സിന്റെ വലിപ്പത്ത്തിനാലും രക്ഷപ്പെട്ടു. എന്നിട്ടും ഈ അമ്മ തന്റെ മക്കളെ തള്ളിപ്പറയുന്നില്ല , അവരുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ " ഓണത്തിനെങ്കിലും ഒന്നു വന്നു കണ്ടൂടെ അവര്ക്കു!" (മാതൃഭൂമി ഇന്റര്നെറ്റ് എഡിഷന്‍ 31.08.2009).
ബൂലോഗരെ, ഹൈ ടെക് യുഗത്തില്‍ സമയം ഇല്ല എന്നത് ഒന്നിനും ഒരു മറുപടി അല്ല. നമ്മള്‍ക്ക്‌ ജന്മം തന്ന നമ്മുടെ മാതാപിതാക്കളെയും, നമ്മുടെ കൂടെ പിറന്ന സഹോദരി സഹോദരന്മാരെയും നമ്മള്‍ സ്നേഹിക്കണം, അവരില്‍ സഹായം അര്‍ഹിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക്‌ നമ്മള്‍ അത് കൊടുത്തിരിക്കണം. ഒരുപക്ഷെ സ്നേഹപൂര്‍വമുള്ള ഒരു വാക്കു മതിയാകും, അല്ലാതെ പണമോ മറ്റു ഭൌതിക വസ്തുക്കളോ വേണ്ടി വരില്ല.

നമുക്കും ജീവിത സായാഹ്നത്തിലെ ഒരു ഭാഗം ഇതുപോലെ സംഭവിച്ചു കൂടായ്കയില്ല എന്ന നഗ്ന സത്യത്തെ നമ്മള്‍ ഓരോരുത്തരും തിരിച്ചറിയണം. (റംസാന്‍ വ്രതതിലായതിനാല്‍ ശാരീരികമായി ഓണത്തില്‍ പങ്കാളിയാവാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്) എല്ലാവര്ക്കും ഓണം ആശംസകള്‍, ഒപ്പം എന്റെ മനസ്സിലെ ഓണം കമലാക്ഷി അമ്മക്ക് മാത്രമായി സമര്‍പ്പിച്ചു കൊള്ളുന്നു. എന്റെ പ്രാര്‍ത്ഥനകളില്‍ ആ അമ്മയെ ഞാന്‍ ഉള്‍പ്പെടുത്തുന്നു.

പ്രിയരേ, പൂക്കളവും സദ്യയും താഴെ കാണാം... കഴിച്ചു കൊള്ളുക...

2009, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

മുത്തൂറ്റ്‌ പോള്‍ വധം!

മുത്തൂറ്റ്‌ പോള്‍ വധം കഴിഞ്ഞു ദിവസങ്ങള്‍ നീങ്ങി. പക്ഷെ ദുരൂഹത അതുപോലെ തന്നെ നില്ക്കുന്നു. ബൈക്ക്‌ അപകടം, ചങ്ങനാശ്ശേരി വാടക കൊലയാളി സംഘം, അടിപിടി, കൊല, ഫോര്‍ഡ് എന്റെവര്‍ വാഹനം, സിനിമ-സീരിയല്‍ നടി, പ്രമുഖന്‍, കോടിയേരി കുടുംബം, കാരി (മീനല്ല കേട്ടോ!) സതീശന്‍.... എന്നിങ്ങനെ ഒരുപാടു വാര്‍ത്തകള്‍.
യാഥാര്‍ത്ഥ്യം അറിയാവുന്ന ബൂലോഗര്‍ ഉണ്ടെങ്കില്‍ അതൊന്നു പോസ്റ്റ് ചെയ്താല്‍ അക്ഷമരായ പൊതുജനങ്ങള്‍ക്കു കുറെയൊക്കെ ആശ്വസമായേനെ!

2009, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

സ്വാതന്ത്ര്യ ദിനാശംസകള്‍അങ്ങിനെ നമ്മുടെ സ്വാതന്ത്ര്യം ഒരു വയസ്സുകൂടി പിന്നിടുന്നു. പന്നിപ്പനി, ഭീകരാക്രമണം, അഴിമതി, കൈക്കൂലി, ഭരണതലത്തിലെ പിടിപ്പുകേട്, സാധാരണ ജനങ്ങളെ കൂടുതല്‍ ദാരിദ്രരാക്കുന്ന - സമ്പന്നരെ കൂടുതല്‍ സംബന്നരാക്കുന്നപുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍, ദേശീയ സുരക്ഷ പോലും സാമ്രാജ്യത്വ ശക്തികള്‍ക്കു അടിയറ വയ്ക്കുന്ന പ്രതിരോധ നയങ്ങള്‍, നീതിന്യായ വ്യവസ്ഥയുടെ അപചയങ്ങള്‍, ഒരു മരീചികയായി അവശേഷിക്കുന്ന പ്രവാസി വോട്ടവകാശം എന്നിങ്ങനെ എഴുതിയാലും പറഞ്ഞാലും തീരാത്ത ഒരു പാടു പ്രശ്നങ്ങള്‍ നമ്മള്‍ ഇന്ത്യന്‍ പൌരന്മാര്‍ അനുഭവിക്കുന്നു. 5 കൊല്ലത്തേക്ക് കിട്ടുന്ന ജനവിധി എന്തും ചെയ്യാനുള്ള അധികാരം ആയി കണക്കാക്കി പരമാവധി കൈയിട്ടു വാരുന്ന രാഷ്ട്രീയ യജമാനന്മാര്‍ കലക്കുന്ന ഒരു കുളമായി നമ്മുടെ രാജ്യം മാറിക്കഴിഞ്ഞു. എന്താണ് ഇവക്കെല്ലാം പ്രധിവിധി? ഇതെല്ലാം ഒറ്റയടിക്ക്‌ ഇല്ലാതാകാന്‍ കഴിയില്ല എങ്കിലും ഒരു നിയന്ത്രണം അത്യാവശ്യമാണ്. പൌരന്മാരായ നമ്മള്‍ ചിന്തിക്കുക സുഹൃത്തുക്കളെ.. സമയം ഇനിയുമുണ്ട്.


ഈ അവസരത്തില്‍ അര്‍ദ്ധ നഗ്ന വേഷം ധരിച്ചു ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്‌ നേതൃത്വം കൊടുത്ത് പകരം ഒരു മതഭ്രാന്തന്റെ വെടിയുണ്ടകള്‍ നെഞ്ചില്‍ ഏറ്റുവാങ്ങിയ മോഹന്‍ ദാസ്‌ കരം ചന്ദ്‌ ഗാന്ധി എന്ന ഗാന്ധിജിയെയും സുഭാഷ്‌ ചന്ദ്രബോസ്, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്‌ തുടങ്ങിയ ധീര നായകരെയും നമുക്ക്‌ സ്മരിക്കാം.


എല്ലാവര്ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു... ജയ് ഹിന്ദ്‌!

2009, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

പന്നിപ്പനി, ഇറാനിയന്‍ മാതൃക

രാജ്യമൊട്ടുക്ക് പന്നിപ്പനി എന്ന മഹാ വിപത്തിന്റെ പിടിയില്‍ ആകുമെന്നാണ് ഇതു കുറിക്കുംബോഴുള്ള വാര്‍ത്തകള്‍ സൂചന നല്‍കുന്നത്‌. പക്ഷിപനി, ഭ്രാന്തിപശു എന്നീ രോഗങ്ങള്‍ നമുക്കു അത്ര കണ്ടു ഭീഷണിയായില്ല. അത് തന്നെയാണ് പന്നിപ്പനിയും ഇത്ര ലാഘവത്തോടെ എടുക്കാന്‍ നമ്മുടെ (കേന്ദ്ര-സംസ്ഥാന) സര്‍ക്കാരുകള്‍ തയ്യാറായത്‌. വാര്‍ത്തകളില്‍ ശ്രദ്ധിക്കേണ്ട ഒരു പോയിന്റ്‌ മിക്കവാറും കേസുകള്‍ വരുന്നത് വിദേശത്ത് നിന്നും മടങ്ങി വരുന്ന ആളുകള്‍ വഴിയാണ് ഇതു ഇന്ത്യയിലേക്ക്‌ എത്തുന്നത് (പ്രത്യേകിച്ചും യുറോപ്പ്, അമേരിക്ക കാനഡ). കേരളത്തിലാണെങ്കില്‍ പകര്‍ച്ചപ്പനി എന്ന ഒരു പ്രശ്നം കൂടി അവശേഷിക്കുന്നു.
ബോധവല്‍ക്കരണം വഴി ഒരു പരിധിവരെ മാത്രമെ നമുക്കു ഇതിനെ അതിജീവിക്കാന്‍ കഴിയൂ. കൂടുതല്‍ കര്‍ശന നടപടികള്‍ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആദ്യം ചെയ്യേണ്ടത്‌ യൂറോപ്പ്, അമേരിക്ക കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാരെ ഇന്ത്യയിലേക്ക്‌ (സ്വദേശി-വിദേശി ഭേദമന്യേ) പ്രവേശിക്കുന്നതില്‍ നിന്നും താല്‍ക്കാലികമായി വിലക്കുക എന്നുള്ളതാണ്. പണ്ടു ഇന്ത്യയില്‍ പ്ലേഗ് പടര്ന്നു പിടിച്ചപ്പോള്‍ ഗള്‍ഫ്‌ രാജ്യങ്ങള്‍ നമ്മുടെ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ഓര്ക്കുക. ഇപ്പോള്‍ ഈ വഴിക്ക് ആദ്യ ചുവടു വച്ചിരിക്കുന്നത് ഇറാന്‍ ആണ്. അവരുടെ നാട്ടിലെ H1N1 കേസുകളില്‍ ഭൂരിഭാഗവും വന്നു ചേര്‍ന്നിട്ടുള്ളത് സൗദി അറേബ്യയില്‍ നിന്നായത്‌ കൊണ്ടു അവര്‍ സൌടിയിലെക്കും തിരിച്ചും ഉള്ള വിമാനങ്ങള്‍ക്കും യാത്രക്കാര്‍ക്കും താല്‍ക്കാലികമായ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. വിശുദ്ധ റമദാന്‍ മാസത്തിലെ ഉമ്ര യാത്രകള്‍ക്കും ഇളവുകള്‍ നല്‍കാന്‍ ഇറാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
എന്നാല്‍ ഇന്ത്യ ഗവണ്മെന്റ് സ്ഥിരം പ്രസ്താവനകളില്‍ അധിഷ്ടിതമായി തരിച്ചു നില്ക്കുന്ന ഒരു കാഴ്ചയാണ് നമ്മള്‍ കാണുന്നത്. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് മാത്രമായി പ്രവര്ത്തിക്കുന്ന ഒരു സര്‍ക്കാരിനു വേറെ എന്ത് വഴി? ഇതെഴുതുമ്പോള്‍ 10 ആളുകളെ ഇതിനകം മരണം തട്ടിയെടുത്തു കഴിഞ്ഞു . ഇനിയെത്ര ആളുകള്‍ ഇരയാകുമോ എന്തോ? വ്യാജ മദ്യം കഴിച്ചു മരിക്കുന്നവര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്കുന്ന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഒന്നും പറഞ്ഞു കണ്ടില്ല! മരിച്ചു വീഴുന്നവര്‍ എത്രയായാലും മനുഷ്യര്‍ തന്നെയല്ലേ? ഒരു കാര്യം ഉറപ്പിക്കാം പന്നിപ്പനികൊണ്ട് ഇന്ത്യ എന്ന മഹാരാജ്യത്തില്‍ മന്തിമാരും, MLA-MP, ഉള്പ്പെടെ ഉള്ള ഒരു രാഷ്ട്രീയക്കാരനും മരിക്കാന്‍ പോകുന്നില്ല. 100% ഉറപ്പ്‌!
പിന്കുറി: അന്തര്‍ദ്ദേശീയമായ ഒരുപാടു നൂലാമാലകള്‍ ഉള്ള ഒരു കാര്യമാണ് യാത്ര നിരോധനം, ഒരു പാടു കടമ്പകള്‍ സര്‍ക്കാരിനു മുന്‍പില്‍ ഉണ്ടാകും എന്നുള്ള സത്യം വിസ്മരിക്കുന്നില്ല. പക്ഷെ, നമ്മുടെ രാജ്യത്തിന്റെയും പൊതുജനതിന്റെയും ജീവനും സ്വത്തിനും നേരെ ഇത്തരം ഭീഷണികള്‍ ഉണ്ടാകുമ്പോള്‍ ഉചിതമായ തീരുമാനം എടുക്കാനുള്ള ആര്‍ജ്ജവം ഗവേര്‍മെന്റിനു ഉണ്ടായേ തീരൂ.

2009, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

വിനോദത്തിനു വേണ്ടിയുള്ള പഠന യാത്രകള്‍

കുട്ടിക്കാലത്ത്‌ സ്കൂളില്‍ നിന്നും "ടൂര്‍" (വിനോദയാത്ര, പഠനയാത്ര, "സ്റ്റഡി ടൂര്‍",എന്നൊക്കെ സൌകര്യ പ്രദമായി നമുക്കു അതിനെ പറയാം) പോകുന്നു എന്ന വാര്‍ത്ത അധ്യാപകര്‍ പ്രഖ്യാപിക്കുമ്പോള്‍ മനസ്സില്‍ ഒരു നൊമ്പരം അനുഭവപ്പെടാരുണ്ടായിരുന്നു. കാരണം വേറൊന്നും അല്ല. പോകാനുള്ള "സംഗതികള്‍" എനിക്കുണ്ടായിരുന്നില്ല. ടൂര്‍ പോകാന്‍ താല്പര്യമുള്ളവര്‍ എഴുനേറ്റു നില്ക്കാന്‍ പറയുമ്പോള്‍ എനിക്കും അതിന് കഴിയുന്നില്ലല്ലോ എന്നാലോചിച്ചു ഒരു പാടു പ്രയാസപ്പെട്ടിടുണ്ട്. എഴുനേറ്റു നില്‍ക്കുന്നവരില്‍ ചിലരുടെ നമുക്കു നേരെയുള്ള (ഒളി കണ്ണ് കൊണ്ടുള്ള ) നോട്ടമാണ് സഹിക്കാന്‍ പറ്റാത്തത്‌. ടൂര്‍ കഴിഞ്ഞു വന്നതിനു ശേഷമുള്ള വിവരണം, അതും സഹിക്കാവുന്നതിലും അപ്പുറമാണ്. പിടിച്ചു നില്‍ക്കാന്‍ എന്റെ കൈയിലും ചില അടവുകള്‍ ഉണ്ടായിരുന്നു- ഇടക്കിടെ ബന്ധു ഭാവനങ്ങളിലേക്ക് നടത്തിയ ബസ്സ് യാത്രകള്‍, ചില ബന്ധുക്കളെ വിദേശത്തേക്ക് യാത്രയയക്കാന്‍ നടത്തിയ എയര്‍പോര്‍ട്ട് യാത്രകള്‍. ഇത്രയുമൊക്കെ വകുപ്പുകള്‍ നമുക്കും ഉണ്ടായിരുന്നു. അവ വിവരിക്കുമ്പോള്‍ എതിരാളികളെ നിഷ്പ്രഭരാകുവാന്‍ വേണ്ടി ചില കൂട്ടി ചേര്‍ക്കലുകള്‍ നടത്തുകയും അലങ്കാരങ്ങള്‍ പ്രയോഗിക്കുകയും ചെയ്യുമായിരുന്നു. (അത് ചിലപ്പോള്‍ അടിപിടി വരെ ചെന്നെത്തുകയും ചെയ്തിരുന്നു). ഇപ്പോഴും ഈ പ്രവാസ ജീവിതത്തിനിടയിലും യാത്ര ഒരു ഹരമായി കൂട്ടിനുണ്ട്. സാമ്പത്തിക അസമത്വത്തിന്റെ വിഹ്വലതകള്‍ ആവര്‍ത്തിച്ചു കടന്നു വന്നിരുന്നു കുട്ടിക്കാലത്തെ സ്കൂള്‍ ടൂര്‍ പ്രഖ്യാപനങ്ങളില്‍.
പറയാന്‍ ഉദേശിച്ചത് വേറൊരു വിഷയമാണ്. നമ്മുടെ വിദ്യാലയങ്ങളില്‍ നിന്നു ടൂര്‍ പോകുന്നത് എന്തിനാണ്? പടനതെക്കാല്‍ പ്രാധാന്യം വിനോദത്തിനു നല്കുന്ന amusement park, water them park എന്നിവിടങ്ങളിലെക്കാന് ഇന്നത്തെ ബഹുഭൂരിപക്ഷം പഠന യാത്രകളും. എന്താണ് അവിടെ പഠിക്കാനുള്ളത്? വെള്ളത്തില്‍ നനഞ്ഞു കുളിച്ചു നീന്തി തുടിച്ചു "അടിച്ച് പൊളിക്കല്‍". കൂടാതെ ride കളില്‍ കൂടിയുള്ള കുട്ടിക്കരണം മറിച്ചിലുകള്‍. സ്കൂള്‍ വര്ഷം ആരംഭിച്ചു ഏറെ കഴിയുന്നതിനു മുന്പ് തന്നെ പ്രസ്തുത സ്ഥാപനങ്ങളിലെ sales representatives സ്കൂളുകളിലും മറ്റു വിദ്യാലയങ്ങളിലും എത്തുകയായി-special offersinte വാഗ്ധാനങ്ങലുമായി. ഇത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇത്ര കമ്മീഷന്‍. കൂടാതെ teachersinte കുടുംബങ്ങള്‍ക്കും മറ്റും free യാത്ര, സൌജന്യ ഭക്ഷണം ഇങ്ങിനെ പോകുന്നു... മുന്‍പൊക്കെ പേരിനെങ്കിലും ഒരു പഠന പ്രാധാന്യമുള്ള സ്ഥലമെന്കിലും ഇത്തരം യാത്രകളില്‍ ഉള്പെട്ടിരുന്നു. എന്നാല്‍ എന്ന് തീര്ത്തും അവയെല്ലാം ഒഴിവാക്കി "വിനോദത്തിനു വേണ്ടി മാത്രമുള്ള യാത്രകള്‍" ആയി അവ രൂപാന്തരം പ്രാപിച്ചു കഴിഞ്ഞു . എടുത്തു പറയേണ്ട ഒരു കാര്യം ഇത്തരം യാത്രകളില്‍ മദ്യ സേവ ഒഴിച്ച് കൂടാനാവാത്ത ഒന്നായിക്കഴിഞ്ഞു. സ്കൂളിലെ മുതിര്ന്ന ക്ലാസിലെ കുട്ടികള്‍ മുതല്‍ നല്ലൊരു ഭാഗം കുട്ടികള്‍ (കോളേജിലും +2 വിലും പറയുകയും വേണ്ട!) മദ്യപാനികള്‍ ആയിക്കഴിഞ്ഞതിന്റെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നു.
സ്കൂള്‍ പഠന യാത്ര എങ്ങിനെ ആയിരിക്കണം എന്നതിനെ പറ്റി പൊതു വിദ്യഭ്യാസ വകുപ്പ് ചില മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഇറക്കിയിട്ടുണ്ട്. ഇവിടെ http://www.kerala.gov.in/dept_geneducation/excursion_norms.pdf ക്ലിക്കിയാല്‍ ലഭിക്കും. എത്ര വിദ്യാലയങ്ങള്‍ ഇതൊക്കെ പാലിക്കുന്നുണ്ടോ ആവോ?

മാധ്യമ ഭീകരത!

ചിലപ്പോഴൊക്കെ പത്രങ്ങളിലും ചാനലുകളിലും മറ്റും ആവര്‍ത്തിച്ചു നമ്മള്‍ കേള്‍ക്കുന്ന ഒരു വാക്കാണ്‌ മാധ്യമ ഭീകരത. എന്താണ് യഥാര്‍ത്ഥത്തില്‍ "മാധ്യമ ഭീകരത"?
ഈയിടെ മലയാള സിനിമയിലെ മൂന്നു കലാകാരന്മാര്‍ മരണപ്പെടുകയുണ്ടായല്ലോ - യഥാക്രമം ശ്രീ. ലോഹിദദാസ്, ശ്രീ രാജന്‍ പി ദേവ്, ശ്രീ മുരളി എന്നിവര്‍, കൂടാതെ പൊതുജനങ്ങള്‍ക്കു പ്രിയങ്കരനായ ശ്രീ പാണക്കാട്‌ തങ്ങള്‍. ഇവരുടെ ഒക്കെ മരണങ്ങള്‍ നമ്മുടെ മാധ്യമങ്ങളും മാധ്യമ പ്രവര്തകന്മാരും മറ്റും ഒരു തരം ആഘോഷമാക്കി മാറ്റുകയായിരുന്നു. ആശുപത്രിക്കിടക്കയിലാകുംപോഴേക്കും "ഫ്ലാഷ് ന്യൂസ്" "ബ്രേക്കിംഗ് ന്യൂസ്" തുടങ്ങിയ പരിപാടികള്‍ തുടങ്ങുകയായി. പിന്നെ അവരുടെ ഓരോ ശ്വാസത്തിനും കണക്കു പിടിച്ചുള്ള അറിയിപ്പുകള്‍. അവസാനം കന്നടഞ്ഞു എന്ന് തീര്ച്ചയാകുന്ന സമയം അനുബന്ധ മേഖലകളിലുല്ലവരെയും അല്ലാത്തവരെയും പന്കെടുപ്പിച്ചു കൊണ്ടുള്ള ചര്‍ച്ചകള്‍ എല്ലാറ്റിലും ഉപരിയായി ചലനമറ്റു കിടക്കുന്ന ശരീരത്തിന്റെ "ലൈവ് ഷോ & ദ്രിക്സാക്ഷി വിവരണം". ആശുപതിയിലെ IC റൂമില്‍ നിന്നും ബോഡി എടുക്കുന്ന സമയം മുതല്‍ ചാനല്‍ ബാധകള്‍ പരേതനെ പിന്തുടരുന്നു. അവസാനം പട്ടടയില്‍ / 6 അടി മണ്ണില്‍ അവസാനിക്കുന്നത് വരെ ചാനലുകള്‍ പിന്തുടരുന്നു. എന്തൊരു മാധ്യമ മര്യാദയാണ് ഇതു? യഥാര്‍ത്ഥത്തില്‍ ഇങ്ങിനെയുള്ള കാട്ടികൂട്ടലുകളുടെ വല്ല ആവശ്യവും ഉണ്ടോ? വിശിഷ്ട വ്യക്തികള്‍ മരിച്ചാല്‍ അത്യാവശ്യം കൊടുക്കേണ്ട coverage കൊടുത്ത ശേഷം ഈ "ലൈവ് ഷോ" ഒഴിവാക്കുന്നതല്ലേ നല്ലത്. മരണമടഞ്ഞ വ്യക്തിയുടെ സന്തപ്ത കുടുംബങ്ങങളെ ഓര്‍ത്തെങ്കിലും ചാനലുകള്‍ക്ക് ഇതോഴിവാക്കിക്കൂടെ?
യഥാര്‍ത്ഥത്തില്‍ ഇതല്ലേ യഥാര്‍ത്ഥ "മാധ്യമ ഭീകരത"? നമ്മള്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു മനുഷ്യ സ്നേഹികളെ!
പിന്കുറി: കുറച്ചു വൈകിയാണെങ്കിലും നമ്മെ വിട്ടു പോയ മേല്പ്പറഞ്ഞ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് ആദരവിന്റെ ഒരു പിടി പൂക്കള്‍ അര്‍പ്പിക്കുന്നു.

2009, ജൂലൈ 28, ചൊവ്വാഴ്ച

ഞാന്‍ എടുത്ത ഫോട്ടങ്ങള്‍ 2

ഇന്നലെ കട്ട്‌ ചെയ്ത ബീഫിനെ കണ്ടല്ലോ, ഇതാ കണ്ടോളൂ കുക്കറില്‍ ആവിയില്‍ കിടന്നു വേവുന്ന ബീഫ്।ക്ലിക്കിയതിനു പ്രതിഫലമായി രണ്ടു പൂവന്‍ പഴം സമ്മാനം! (അവിടത്തെ ജോലിക്ക് തടസ്സം വരാതിരിക്കാന്‍ ഉമ്മയും ഭാര്യയും കൂടി ആലോചിച്ചു എന്നെ ഒഴിവാക്കാന്‍ കണ്ടു പിടിച്ച ഒരു മാര്‍ഗ്ഗം).എന്റെ സഹോദരിയുടെ മൂത്ത മകള്‍ തച്ചു.അമ്മയും കുഞ്ഞും! (പണ്ടു റേഡിയോയില്‍ കേട്ട പരിപാടിയല്ല),


വെറുതെ കറങ്ങി നടന്നപ്പോള്‍ എടുത്ത രണ്ടു ചിത്രങ്ങള്‍. (അഴിക്കൊട് - ചെറായി അടുത്താ)

കൊമ്പത്ത് കടവ് തച്ചപ്പിള്ളി പാലതിലെക്കുള്ള വഴിയില്‍.

ബാക്കി അടുത്ത ഒരവസരത്തില്‍.... (ഓഫീസ് അടക്കണം അതാ!)....

2009, ജൂലൈ 27, തിങ്കളാഴ്‌ച

ഞാന്‍ എട്ടുത്ത ചില ഫോട്ടങ്ങള്‍ 1

ബ്ലോഗില്‍ പലരും തങ്ങളുടെ ഫോട്ടങ്ങള്‍ പോസ്റ്റുന്നത് കണ്ടിട്ട് എനിക്കും ഭയങ്കര ആഗ്രഹമായിരുന്നു. എന്റെ ചില ഫോട്ടോകളും ഒന്നു പോസ്റ്റണം എന്ന്. അതില്‍ ചിലത് ഇവിടെ പോസ്റ്റുന്നു.

ഇവള്‍ ഞങ്ങളുടെ അയല്‍വാസിയാണ്. വീട്ടില്‍ പൂച്ചകള്‍ ആര്ക്കും ഇഷ്ടമില്ലാത്ത ഒരിനമാണ്‌. പക്ഷെ അവയുടെ പ്രവൃത്തികള്‍ നോക്കി നില്‍ക്കാന്‍ രസമാണ്. ഇവള്‍ ചുമ്മാ മുറ്റത്തുകൂടി പോകുകയായിരുന്നു. ഞാന്‍ ചുമ്മാ ഒന്നു വിളിച്ചപ്പോള്‍ അവിടെ കുറച്ചു നേരം ഇരുന്നു. കയ്യില്‍ ക്യാമറ ഉണ്ടായിരുന്നതുകൊണ്ട് ഒന്നു ക്ലിക്കി. അതാണ്‌ താഴെ കാണുന്നത്..
എന്റെ സഹോദരിയുടെ ഇളയ പുത്രി. തുമ്പി എന്ന് വിളിപ്പേരുള്ള രുമൈസ, ചിപ്ടൂ എന്നും വിളിക്കും. എന്തു കിട്ടിയാലും അവള്ക്ക് അതിന്റെ സ്വാദ് നോക്കണം.
ഈ പടം കാണുമ്പോള്‍ മൂത്തവള്‍ (തച്ചു എന്ന് പേരുള്ള തസ്നി) എന്നെ തല്ലും ഉറപ്പാ...

അന്ന് ബീഫ് കറിയായിരുന്നു വീട്ടില്‍. ബീഫ് കട്ട്‌ ചെയ്തു വച്ചിരിക്കുന്ന ചിത്രം കാണണോ?


ഇനിയും ചില പടങ്ങള്‍ ഉണ്ട്. ഇപ്പോള്‍ സമയം പോയി. ഓഫീസ്‌ ക്ലോസ് ചെയ്യും. ഇനി ഒരിക്കല്‍ പോസ്റ്റ് ഇടാം. ബൈ...

ബൂലോഗരോട് ഒരു അഭ്യര്‍ഥന

അങ്ങിനെ ചെറായി ബ്ലോഗ് മീറ്റ് കഴിഞ്ഞു . പങ്കെടുത്ത മഹാത്മാക്കള്‍ എല്ലാം ഫോട്ടോകളിലൂടെയും മറ്റും ഞങ്ങളെപോലുള്ള പങ്കെടുക്കാന്‍ കഴിയാത്തവരെ കൊതിപ്പിച്ചു കൊണ്ടിരിക്കുന്നു. ജൂണ്‍ മാസം അവസാനം വരെ നാട്ടില്‍ ഉണ്ടായിരുന്നു. പക്ഷെ തിരികെ ദുഫായില്‍ എത്തിയപ്പോഴാണ് ജൂലായിലെ മീറ്റിന്റെ കാര്യം അറിയുന്നത്. എന്തായാലും ഇനി നാട്ടില്‍ ഇതേ സമയത്ത് ഒരു മീറ്റ് സംഘടിപ്പിക്കുന്നു എങ്കില്‍ ദയവായി അടുത്ത വര്ഷം ഏപ്രില്‍ - മേയ്‌ മാസത്തില്‍ തന്നെ വേണം. ഞങ്ങളെ പോലുള്ളവര്‍ക്കും ഒന്നു ഷൈന്‍ ചെയ്യണ്ടേ മാഷേ? യേത്

മീറ്റിന്റെ അവസാനം ഒരു കരിമരുന്നു പ്രയോഗം കൂടി വേണമായിരുന്നു. സാരമില്ല അടുത്ത വര്ഷം നോക്കാം.

2009, ജൂലൈ 13, തിങ്കളാഴ്‌ച

പിണറായി നോട്ട് ഔട്ട്!

അങ്ങിനെ രണ്ടു ദിവസത്തിലധികമായി നിലനിന്ന സസ്പെന്‍സ് അവസാനിച്ചു. പിണറായി അകത്തും വി എസ് പുറത്തും. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവന്‍ കള്ളന്‍ എന്നായിരുന്നു ഇതുവരെ ഉണ്ടായിരുന്ന സ്റ്റൈല്‍. എന്നാല്‍ ഇപ്പോള്‍ കളവു ചൂണ്ടി കാനിക്കുന്നവനെ - വാദി - പ്രതിയാക്കുന്ന അവസ്തയിലെക്കെതിയിരിക്കുന്നു കാര്യങ്ങള്‍. എന്തൊക്കെയായാലും ഈ പുറത്താക്കല്‍ പാര്‍ട്ടിക്ക് ഒരിക്കലും ഗുണം ചെയ്യില്ല എന്നത് പാര്‍ട്ടിക്കുള്ളിലെ പിണറായി പക്ഷക്കര്‍ക്കും അറിയാം. അവര്‍ അത് അറിയില്ലെന്ന് ഭാവിക്കുകയാണ്. കണ്ടരിജില്ലെന്കില്‍ കൊണ്ടറിയും. മൂന്നു നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍, തദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പിന്നെ രണ്ടു വര്‍ഷത്തില്‍ താഴെ മാത്രം അകലെ നില്ക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഇവയെല്ലാം എങ്ങിനെ നേരിടണം എന്ന് പാര്‍ട്ടി ചിന്തിക്കേണ്ടിയിരിക്കുന്നു. വി എസ് ഒരു പാര്‍ട്ടി ഉല്പന്നം ആണെന്നല്ലോ പണ്ടു സഘാവ് വിജയന്‍ പറഞ്ഞത്! എല്ലാ പാര്‍ട്ടി നേതാക്കന്മാരും പാര്‍ട്ടി ഉല്‍പ്പന്നങ്ങള്‍ തന്നെയാണല്ലോ! ഈ അവസരത്തില്‍ പാര്‍ട്ടിയും ഉല്‍പ്പന്നങ്ങളും ഓര്‍ത്തിരിക്കേണ്ട ഒരു കാര്യം ഉണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ആണ് എല്ലാം, പാര്‍ട്ടി കഴിഞ്ഞേ എന്തും ഉള്ളൂ.. ഓക്കേ സമ്മതിച്ചു. പക്ഷെ പാര്‍ട്ടി ഉണ്ടായതും, നിലനില്‍ക്കുന്നതും എല്ലാം ജനങ്ങളിലാണ്. ഇടക്കിടെ വെയിലത്ത്‌ ക്യൂ നിന്നു ഇടതു കൈയിലെ ചൂണ്ടു വിരലില്‍ നഖത്തില്‍ കിട്ടുന്ന ഒരു മാഷിയടയാലത്തിനുപകരം ജനവിധി നിര്‍ണ്ണയിച്ചു കൊടുക്കുന്നത് അവരാണ്. അവര്‍ ഇല്ലെങ്കില്‍ പാര്ട്ടിയുമില്ല പിന്നെ എങ്ങിനെ പാര്‍ട്ടിക്ക് ഉല്‍പ്പന്നങ്ങളെ ഉണ്ടാക്കി വിടാന്‍ കഴിയും? ജനകീയ അടിത്തറ ഇല്ലാതായാല്‍ പാര്‍ട്ടി എങ്ങിനെ നിലനില്‍ക്കും? കേരളത്തിലും ബംഗാളിലും എങ്ങിനെ പാര്‍ട്ടി തറപറ്റി? ഇതു വല്ലതും പ്രകാശന്‍ ചേട്ടനും മറ്റും ആലോചിക്കുന്നുണ്ടോ? പോളിറ്റ്‌ ബ്യൂറോയില്‍ ഈയിടെയായി എന്തെങ്കിലും തരത്തിലുള്ള പൊതുജന പ്രശ്നം ചര്ച്ച ചെയ്തിട്ടുണ്ടോ? (ചോദിച്ചത് ഞാനല്ല നമ്മുടെ ചാണ്ടി സാറാ കേട്ടോ). എല്ലാ ചര്‍ച്ചകളും ലാവലിനെ ചുറ്റിപ്പറ്റി തന്നെ. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ എന്തിന് ഭയപ്പെടണം? പിണറായി വിജയനെ പോലെ പി ബിയും ലാവലിനെ എന്തിന് ഭയപ്പെടുന്നു? പിണറായിയെ സംരക്ഷിക്കേണ്ടത് പിബിയുടെയും പ്രകാശിന്റെയും ഒരാവശ്യമായിരുന്നു എന്ന് തോന്നുന്ന തരത്തില്‍ സംശയമുളവാക്കുന്നു അവരുടെ പ്രവര്‍ത്തികള്‍.
ഈ അവസരത്തില്‍ വിഎസ്സിനെ വെള്ള പൂശുകയല്ല ചെയ്യുന്നത്. മുന്‍ കൊണ്ഗ്രെസ്സ് മന്ത്രിമ്മാര്‍ കൂടി (കാര്‍ത്തികേയന്‍ തുടങ്ങിയവര്‍) ഉള്പ്പെട്ടിടുള്ള ലാവ്‌ലിന്‍ കേസില്‍ വിഎസ് ഒരിക്കലും അവര്‍ക്കെതിരെ തിരിഞ്ഞിട്ടില്ല. എല്ലാം പിണറായിയെ കേന്ദ്രീകരിച്ചുള്ള ചില പോരാട്ടങ്ങള്‍. എന്തുകൊണ്ട് വിഎസ് ഇങ്ങിനെ ചെയ്തു? ഉത്തരം കിട്ടാന്‍ പാര്‍ട്ടിയുടെ പില്‍ക്കാല ചരിത്രം കുറച്ചു ചികയെണ്ടി വരും. വിഎസ് പാര്‍ട്ടിയുടെ ഉല്പന്നം എങ്കില്‍ പിണറായി വിഎസ്സിന്റെ ഉല്‍പ്പന്നം ആണ്. കാരണം പണ്ടു നായനാര്‍ സഖാവിനു പാര പണിയാന്‍ വിഎസ് തന്നെ (വടക്കു നിന്നുള്ളവര്‍ക്ക് വടക്കന്‍ പാര) കണ്ടെടുത്തു ഉയര്‍ത്തിക്കൊണ്ടു വന്നതാണ് പിണറായി സഖാവിനെ. പിന്നീടെപ്പൊഴോ പാര്‍ട്ടി തന്റെ കൈയില്‍ എത്തിയപ്പോള്‍ അതിന്റെ എല്ലാ അധികാര സാമ്പത്തിക സാധ്യതകളും തനിക്കെങ്ങിനെ അനുകൂലമാക്കം എന്ന് വിജയന്‍ സഖാവ് പ്രവര്തികളിലൂടെ കാനിച്ചുകൊടുതത്തിന്റെ ഫലമായിരുന്നു ഫാരിസ്‌ - സാന്റിയാഗോ പോലുള്ള ചില പേരുകള്‍ ഉയര്ന്നു വന്നത്. താന്‍ താലോലിച്ചു വളര്‍ത്തികൊണ്ടു വന്ന ആള്‍ തന്റെ നിയന്ത്രണ പരിധി വിട്ടു പോകുന്നതും കൂടാഞ്ഞു തന്റെ തന്നെ നിലനില്‍പ്പിനു ഭീഷണിയായി വരുന്നത് കണ്ടപ്പോള്‍ ആണ് വിഎസ് രണ്ടും കല്‍പ്പിച്ചു അങ്കതിനിരങ്ങിയത്. എന്നാല്‍ ആദ്യമൊക്കെ തന്റെ രക്ഷക്കെതിയിരുന്ന പിബിയും ഇപ്പോള്‍ തിരിഞ്ഞു കൊത്തിയിരിക്കുന്നു. മഹാഭാരതത്തില്‍ ചക്രവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യുവിന്റെ അവസ്ഥയിലാണ് ഇപ്പോള്‍ വിഎസ്.
തല്ക്കാലം നമുക്കതെല്ലാം മറക്കാം. നമുക്കാലോചിക്കെണ്ടാത് ഈ വക ബഹളങ്ങല്‍ക്കൊടുവില്‍ പാവം പൊതുജനത്തിന് എന്ത് ലഭിച്ചു എന്നാണു? ഇതിനിടയില്‍ സംസ്ഥാനത്ത്‌ ഭരണം സ്തംഭിച്ചു എന്ന് പറയുന്നതില്‍ തെറ്റില്ല. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ പാര്‍ട്ടി കാര്യങ്ങള്‍ക്ക് വേണ്ടി നാടു ചുറ്റുമ്പോള്‍ നാട്ടില്‍ അവരുടെ ഉത്തരവുകള്‍ നടപ്പാക്കേണ്ട ഉധ്യോഗസ്ഥ പട പകച്ചു നില്ക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ഉദാഹരണം ഏറണാകുളം ഭരണ സിരാകെന്ദ്രത്തില്‍ ഉണ്ടായ പൊട്ടിത്തെറി തന്നെ. അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കേണ്ട കോടിയേരി മന്ത്രിയടക്കമുള്ളവര്‍ പിബി യോഗത്തിന് ഇന്ദ്രപ്രസ്ഥത്തില്‍!-പോകുന്നതിനു മുന്പ് അന്വേഷണം ദിങിപിയുടെയും പോലീസ് കമ്മിഷണര്‍ മനോജ്‌ എബ്രഹാമിന്റെയും തലയില്‍ കെട്ടി വക്കാന്‍ അദ്ദേഹം മറന്നില്ല. ഇങ്ങിനെയുള്ള ഒരു അവസ്ഥയില്‍ പിബി യോഗത്തില്‍ നിന്നു വിട്ടുനിന്നു അന്വേഷണത്തിനു നേതൃത്വം കൊടുത്തു അതിന്റെ പുരോഗതി യഥാസമയം വിലയിരിത്താന്‍ അദ്ദേഹം സന്മനസ്സു കാനിക്കനമായിരുന്നു.
എന്തായാലും ഇതുകൊണ്ടെല്ലാം നേട്ടമുണ്ടാക്കിയ ഒരു കൂട്ടര്‍ ഉണ്ട്. മാധ്യമ മുതലാളിമാര്‍. നാട്ടിലെ മറ്റെല്ലാ പ്രശ്നങ്ങളും വാര്‍ത്തകളും മാറ്റിവച്ചു എല്ലാ ന്യൂസ് റൂമുകളും തങ്ങളുടെ ക്യാമറകള്‍ ദില്ലിയിലേക്ക് തിരിച്ചു വച്ചു. ആവശ്യത്തിനു പരസ്യ വരുമാനവും കിട്ടി. ഏറണാകുളം സ്ഫോടനം എല്ലാവരും മറന്നു. അന്വേഷണം നടക്കുന്നു എന്നപതിവ് പല്ലവി ഈ ബഹളത്തിനിടയില്‍ എപ്പോഴോ കേട്ടെന്നു തോന്നുന്നു. "മാധ്യമ സിണ്ടികെടിന്റെ" പ്രവര്ത്തനം മൂലമാണോ ഇങ്ങിനെ സംഭവിക്കുന്നത്?

2009, ജൂലൈ 11, ശനിയാഴ്‌ച

മാധ്യമ പ്രവര്‍ത്തനം!

ഉച്ചക്ക് കുറച്ചു സമയം ഇടവേള ഉള്ളതുകൊണ്ട് റൂമില്‍ വന്നു ഒന്നു മയങ്ങാന്‍ പോകുന്നതിനു മുന്പ് ടെലിവിഷന്‍ ഓണ്‍ ചെയ്തു. എഷ്യാനെറ്റ്‌ ന്യൂസ് ആണ് ആദ്യം കിട്ടിയത്‌. പിണറായി അച്ചുമാമന്‍ പോളിറ്റ്‌ ബ്യൂറോ-സീ.സീ. പ്രശാന്ത്‌ രഘുവംശം നിന്നു തൊണ്ട കീറുന്നു. ചാനല്‍ മാറ്റി മനോരമ- അവിടെയും അത് തന്നെ. ഇന്ത്യ വിഷന്‍ അത് തന്നെ.

ഈ വാര്‍ത്താ ചാനലുകള്‍ക്ക് ഈയൊരു വാര്ത്ത മാത്രമെ ഉള്ളൂ? കുറെ നേതാക്കന്മാരെ ചുറ്റിപറ്റി ഉപഗ്രഹങ്ങളെ പോലെ ഇവര്‍ കറങ്ങിയടിച്ചു വാര്‍ത്തകള്‍ ഉണ്ടാക്കിയെടുക്കുന്നു. നാട്ടില്‍ എത്രയോ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നു. അതിലൊന്നാണ് പരിസര ശുചിത്വം. അതിനെ പറ്റി ഏതെങ്കിലും ചാനലുകളില്‍ വരുന്നുണ്ടോ?

2009, ജൂലൈ 7, ചൊവ്വാഴ്ച

വേണം നമുക്കൊരു റോഡ് സംസ്കാരം!

ഇവിടെ യു. എ . യില്‍ റോഡ് നിയമങ്ങള്‍ വളരെ കര്‍ശനമാണ്. എന്നിട്ടും അപകടങ്ങള്‍ ഒരു കുറവും ഇല്ല. ഡ്രൈവര്‍ക്ക് കിട്ടുന്ന പിഴ ശിക്ഷക്കും കുറവില്ല തന്നെ! ബ്ലാക്ക്‌ പോയിന്റ്‌ സിസ്റ്റം വന്നതിനു ശേഷവും വലിയ വിശേഷം ഒന്നും ഇല്ല എന്ന് തോന്നുന്നു ചില അപകട വാര്‍ത്തകള്‍ കേട്ടാല്‍.
ഇവിടെ തിരിച്ചെത്തിയതിനു ശേഷം കണ്മുന്‍പില്‍ ഉള്ള ഒരു സ്ഥലത്ത്‌ റോഡ് കുറുകെ കടന്ന നാല്, ആറ്, എട്ട് പ്രായത്തിലുള്ള കുട്ടികള്‍ വണ്ടിയിടിച്ചു തല്‍ക്ഷണം മരണപ്പെടുകയുണ്ടായി. അവിടെ റോഡ് ക്രോസ് ചെയ്യുവാനുള്ള സീബ്ര വരകളോ, അടിപ്പതയോ മേല്പ്പാലമോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കൂടാതെ ഒരു വന്‍കിട വ്യാപാര സമുച്ചയവും അവിടെ ഉണ്ടായിരുന്നു. അധികൃതര്‍ അവിടെ റോഡ് മുറിച്ചു കടക്കുവാന്‍ യാതൊരു സൌകര്യം ഉണ്ടാക്കിയിരുന്നില്ല. കൂടാതെ ഉള്ള റോഡ് തന്നെ വീതി കൂട്ടുവാനുള്ള ജോലികള്‍ നടക്കുന്നത് കാരണം താല്‍ക്കാലികമായി "ചുരുക്കി"യിരിക്കുകയുമായിരുന്നു. (ഇനി വീതി കൂട്ടിക്കഴിയുമ്പോള്‍ എന്തൊക്കെയാണോ നടക്കാന്‍ പോകുന്നത്). ഇവിടെ റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് ഇരുന്നൂറു ദിര്‍ഹം പിഴഈടാക്കുന്നുണ്ട് എന്ന് കൂടി അറിയുമ്പോഴാണ് സംഗതിയുടെ ഗൌരവം!
ഇത്രയും എഴുതാന്‍ കാരണം ഈയിടെ അവധിക്കു നാട്ടില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ചകളാണ്. ഈയുള്ളവന്‍ ഒരു ഹീറോ ഹോണ്ട ബൈകുമായി പലകാര്യങ്ങള്‍ക്കും തലങ്ങും വിലങ്ങും സഞ്ചരിച്ചിരുന്നു. കരുതിയിരുന്നില്ലെന്കില്‍ അപകടം എപ്പോഴും ഉറപ്പുതന്നെ! നമ്മുടെ വാഹനം വരുന്നതു കണ്ടു കൊണ്ടു തന്നെ സൈഡില്‍ നില്ക്കുന്ന ആളുകളും, സൈക്കിള്‍, ബൈക്ക് യാതികര്‍, എന്തിന് പറ്റിയും പൂച്ചയും വരെ "കൂള്‍" ആയി കുറുകെ ചാടുന്നു. മുന്നില്‍ പോകുന്ന ചില വാഹങ്ങള്‍ തനങലക്ക് തിരക്കില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് കടന്നു പോകുവാന്‍ സൗകര്യം ചെയ്തു കൊടുക്കുന്നില്ല. സ്വകാര്യ ബസ്സുകള്‍ ബ്രേക്ക്‌ എന്നഒരു സാധനം ഇല്ലാതെയാണ് ഓടുന്നത് എന്നുതോന്നുന്ന തരത്തിലാണ് സര്‍വീസ് നടത്തുന്നത്. ചില പട്ടണങ്ങളില്‍ സീബ്ര വരകള്‍ ഉണ്ടെങ്കിലും ആരും അത് വക വക്കുന്നില്ല. ആളുകള്‍ അതിലൂടെ ക്രോസ് ചെയ്യുന്നില്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി!. സീബ്ര വരകള്‍ ഉള്ള സ്ഥലങ്ങളില്‍ ആളുകള്‍ ഒഴിവാക്കി, അതില്ലാതെ സ്ഥലങ്ങളില്ക്കൂടി തിക്കിത്തിരക്കി വട്ടം ചാടുന്നു. അഥവാ ആരെങ്കിലും സീബ്ര വര വഴി കടന്നാല്‍ വാഹനങ്ങള്‍ ഉച്ചത്തില്‍ ഹോണ്‍ മുഴക്കി അവരെ ഓടിക്കുന്നു. ഹൈവേ പോലീസ് എന്നൊരു വിഭങമാനെന്കില്‍ തങ്ങള്‍ക്കു വല്ലതും തടയുന്ന കേസ് വരുന്നതും നോക്കി ഒരു മൂലയ്ക്ക് ചിലന്തികളെ പോലെ വളയും വിരിച്ചു കാത്തിരിക്കുന്നു.
കൊച്ചി നഗരത്തില്‍ മൂന്നു തവണ പോകേണ്ട കാര്യമുണ്ടായി. അവിടത്തെ കാര്യങ്ങള്‍ കുറെ ഭീകരമാണ്. ദിവസവും പതിനായിരങ്ങള്‍ വന്നു പോകുന്ന നഗരം. പ്രധിഭധനനായ ഒരു ഓഫീസര്‍ പോലീസ് തലപ്പത്ത്‌ വന്നിട്ടുണ്ട്, പക്ഷെ കാര്യങ്ങള്‍ ഇപ്പോഴും തുടങ്ങിയിടത്ത് തന്നെ. കലൂര്‍ കവല ആണ് ഏറ്റവും മോശം! സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ചെറുതും വലുതുമായ സാറന്മാരും മാടങ്ങളും തുടങ്ങി സാധാ പൊതുജനവും, പിച്ചക്കാരും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങളില്‍ പഠിക്കുന്ന കുട്ടികള്‍ വരെ റോഡ് തോന്നിയ പോലെ മുറിച്ചു കടക്കുന്നു. പണ്ടു ഒരു "ലൈന്‍" വരച്ചിട്ടുണ്ടായിരുന്നു അതിപ്പോള്‍ കാണാനെ ഇല്ല. സ്കൂളുകളില്‍ ട്രാഫിക് ബോധവല്‍ക്കരണം നടത്തും എന്നും മറ്റുമുള്ള വാര്‍ത്തകള്‍ ഓര്മ്മ വന്നു. യുന്നിഫോമിട്ട മൂന്നു പെണ്‍കുട്ടികള്‍ കലൂര്‍ സ്റ്റാന്‍ഡില്‍ നിന്നും പരസ്പരം കൈ കോര്‍ത്ത്‌ പിടിച്ചു എതിര്‍ ഭാഗത്തേക്ക്‌ കടക്കുന്നത്‌ ഞാന്‍ ബസ്സിനുള്ളില്‍ ഇരുന്നു കൊണ്ടു കണ്ടു. അവര്‍ മാത്രമല്ല എല്ലാവരും വാഹനങ്ങല്‍ക്കിടയിലേക്ക് എടുത്തു ചാടുകയാണ് യഥാര്‍ത്ഥത്തില്‍. ഇരുപത്തി നാല് മണിക്കൂറും നഗര ചലനങ്ങള്‍ ഒപ്പിയെടുക്കുന്ന ഒളി ക്യാമറകള്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തുകയാണെന്ന് ഈയിടെ ഒരു ചാനല്‍ (മനോരമ) വാര്ത്ത നല്‍കുകയുണ്ടായി. പക്ഷെ ഇതൊന്നും ആരും കാണുന്നില്ലേ? ചോദിക്കേണ്ടിയിരിക്കുന്നു ബന്ധപ്പെട്ടവരോട്.
തൊട്ടടുത്തിരുന്ന അപരിചിതനായ സഹയാത്രികനോട് ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ കിട്ടിയ മറുപടി ഇപ്രകാരമാണ് "സുഹൃത്തേ, റോഡ് സംസ്കാരം പോകട്ടെ അല്ലാത്ത എന്തെങ്കിലും സംസ്കാരം നമ്മള്‍ മലയാളിക്കുണ്ടോ?" ഇതും പറഞ്ഞു ഇനിയും എന്റെ ഭാഗത്ത്‌ നിന്നും കൂടുതല്‍ ചോദ്യം ഉണ്ടാവാതിരിക്കുവാന്‍ വേണ്ടി തന്റെ മൊബൈലിന്റെ ഇയര്‍ ഫോണ്‍ ചെവിയിലേക്ക് തിരുകി ഏതോ ഒരു പാട്ടു സെലക്ട്‌ ചെയ്തു അദ്ദേഹം ഒന്നുകൂടി ചാഞ്ഞിരുന്നു.

2009, ജൂലൈ 5, ഞായറാഴ്‌ച

തിരിച്ചു വരവ്.

രണ്ടു മാസത്തിലധികം നീണ്ട ഇടവേളയ്ക്കു ശേഷം ഞാന്‍ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. ബ്ലോഗ് ലോഗത്തിലെ ആഴങ്ങളിലേക്ക് ബൂലോഗത്തെ ആള്‍ക്കൂട്ടത്തിലേക്കു വീണ്ടും ഇറങ്ങാന്‍ പോകുന്നു. കാത്തിരിക്കുക. ......................

2009, ഏപ്രിൽ 27, തിങ്കളാഴ്‌ച

"ആദ്യ"അവസാനം!

അങ്ങിനെ പിന്നത്തെ ശനിയാഴ്ച്ചയിലേക്ക് കാത്തിരിക്കുന്നതിന്റെ ഇടയില്‍ ഞാന്‍ എന്റെ അമ്മാവനുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു തരം നിഷേധ മനോഭാവത്തിലും എതിര്‍ ഗ്രൂപുകാരെ പ്രോത്സാഹിപ്പിച്ചു അവരെ പിന്താങ്ങുന്ന തരത്തിലുള്ള ഒരു സമീപനം ആണ് അയാളില്‍ നിന്നുണ്ടായത്. അവളുടെ ആളുകള്‍ എനിക്കെതിരെ സ്ത്രീ പീഡന കേസ് കൊടുക്കും എന്നും എന്നെയും ഉമ്മയെയും പിടിച്ചു അകത്തിടീക്കും, ജാമ്യം പോലും കിട്ടില്ല എന്നും വരെ അയാള്‍ "ദീര്‍ഘ ദൃഷ്ടി" കണ്ടു. (അത് പറയുമ്പോള്‍ അയാളുടെ മിഴികളില്‍ ഒരു പ്രത്യേക തിളക്കം ഉണ്ടായിരുന്നു). തന്റെ സഹോദരിയും മകനും ഇരുമ്പഴികള്‍ക്കുള്ളില്‍ ജാമ്യം പോലും കിട്ടാതെ കിടക്കുന്ന രംഗം അയാള്‍ ഒരു പാടു തവണ ഭാവനയില്‍ റീ-വൈന്റ്റ് ചെയ്തു കണ്ടിട്ടുണ്ടാകണം. എന്തായാലും അതിന് ഞാന്‍ പറഞ്ഞ മറുപടി അയാള്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല "ഞങ്ങള്‍ ജാമ്യം കിട്ടാതെ അവിടെ കിടന്നോളാം അത് കണ്ടു നിങ്ങള്ക്ക് സമാധാനമായി ഉറങ്ങാന്‍ കഴിയുമെന്കില്‍ ഉറങ്ങിക്കോളൂ". ഈ വിവരം ഞാന്‍ വീട്ടില്‍ വന്നു പറഞ്ഞപ്പോള്‍ എന്റെ ഉമ്മ അയാളെ വിളിച്ചു എന്നിട്ട് ചോദിച്ചു "നീ .......തരവാട്ടുകാരനല്ലേ? .........അവരുടെ പാര്‍ട്ടി അല്ലല്ലോ?"
പിറ്റേ ദിവസം അവളുടെ ആളുകള്‍ എന്റെ മഹല്ല് കമ്മിറ്റിയിലേക്ക് അവരുടെ മഹല്ല് കമ്മിറ്റി വക ഒരു പരാതി ഉണ്ടാക്കിച്ചു കൊടുതയപ്പിച്ചു. അപ്പോഴാണ്‌ മഹല്ല് കമ്മിറ്റി ഇക്കാര്യം അറിയുന്നത്. എനിക്ക് തെറ്റ് പറ്റിയതും അവിടെയാണ്. ഇങ്ങിനെ ഒരു പ്രശ്നം ഉണ്ടായപ്പോള്‍ ആദ്യം അറിയിക്കെണ്ടിയിരുന്നത് അവരെ ആയിരുന്നു. കാരണം അവരുടെ അനുമതിയോടെ ആണല്ലോ വിവാഹം നടത്തിയത്, അപ്പോള്‍ സ്വാഭാവികമായും എന്റെന്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ആദ്യം അറിയിക്കേണ്ടത് അവരെയാണ്. അവിടെ എനിക്ക് തെറ്റ് സംഭവിച്ചു എന്ന് മനസ്സിലായി. എന്നാല്‍ കമ്മിറ്റിയില്‍ എനിക്ക് നേരിട്ടു പരിചയമില്ലാത്ത ആളുകളായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ സ്വന്തം ആളുകളുടെ പിന്തുണയും ഉപദേശവും എനിക്ക് ഇക്കാര്യത്തില്‍ കിട്ടിയിരുന്നുമില്ലല്ലോ! എന്തായാലും പരാതി കിട്ടിയപ്പോള്‍ പള്ളിയിലെ കമ്മിറ്റി പ്രസിടെന്റും വേറെ രണ്ടു പേരും എന്റെ വീട്ടില്‍ വന്നു - ഒരു അന്വേഷണ കമ്മീഷന്‍ എന്നതരത്തിലുള്ള വസ്തുതാ അന്വേഷണത്തിനു. എന്റെ ഉമ്മ എല്ലാ കാര്യവും അവരോട് വിശദമായി പറഞ്ഞു കൊടുത്തു. അതിലെ പ്രസിടെന്റിനു കാര്യം എല്ലാം മനസ്സിലായി. ആരൊക്കെയാണ് എങ്ങിനെയൊക്കെ കളിക്കുന്നത് എന്നെല്ലാം അദ്ധേഹത്തിനു വേഗം പിടികിട്ടി. ഒരു ജനപ്രധിനിധി എന്നനിലയിലും ഒരു പള്ളി കമ്മിറ്റി ഭാരവാഹി എന്നനിലയിലും അദ്ദേഹം ഇത്തരം കാര്യങ്ങള്‍ ഒരു പാടു കൈകാര്യം ചെയ്തിട്ടുണ്ടായിരുന്നു. അയാള്‍ എന്റെ അമ്മാവനുമായി ബന്ധപ്പെടുകയും കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു പക്ഷെ അയാള്‍ സ്വന്തം ബിസിനസ്സിനാണ് കൂടുതല്‍ വില കല്‍പ്പിച്ചത്. അദ്ദേഹം അതിന്‍പ്രകാരം അയാളെ "നാല് നല്ല വര്ത്തമാനം" പറയുകയും ചെയ്തു. അതിന്റെ ഫലമായി പിന്നത്തെ ശനിയാഴ്ചയിലെ "ചര്ച്ച" അയാളുടെ വീട്ടില്‍ നിന്നും മാറ്റുകയും അയാള്‍ സ്വയം ചര്‍ച്ചയില്‍ നിന്നും പിന്മാറുകയും ചെയ്തു. ഞങ്ങള്‍ ആകെ പ്രതിസന്ധിയിലായി. എന്നാല്‍ മഹല്ല് കമ്മിറ്റിയിലെ ആ നല്ല മനുക്ഷ്യന്‍ - തല്ക്കാലം നമുക്കു അദ്ധേഹത്തെ ഇക്ക എന്ന് വിളിക്കാം - മുന്‍കൈയെടുത്ത് ചുരുങ്ങിയ കാലയളവിനുള്ളില്‍ അവളുടെ ആളുകളുമായി സംസാരിക്കുകയും അതിന്‍ പ്രകാരം ചര്ച്ച ഇക്കയുടെ ഒരു ബന്ധു വീട്ടിലേക്ക് മാറുകയും ചെയ്തു. അദ്ദേഹം ഇത്രയൊക്കെ ചെയ്തു തന്നതിന്റെ കാരണം ഞങ്ങളുടെ ഭാഗത്തെ "ശരി" അദ്ധേഹത്തിനു ബോധ്യമായത് കൊണ്ടാണെന്ന് പിന്നീട് അദ്ദേഹം പറഞ്ഞു.
അങ്ങിനെ ചര്‍ച്ചാ സമയം അമ്മാവനെയും വരണം എന്ന് ഇക്ക വിളിച്ചു പറഞ്ഞു എങ്കിലും അയാള്‍ വന്നില്ല. എന്റെ ഭാഗത്ത് ഇക്ക മാത്രം. അദ്ദേഹം എല്ലാം കണ്ടറിഞ്ഞു ചെയ്തു തന്നു. അവര്‍ വന്നു കടലാസുകള്‍ എല്ലാം ഞാന്‍ നല്ല വക്കീലിന്റെ സഹായത്തോടെ ഞാന്‍ ശരിയാക്കിയിട്ടുണ്ടായിരുന്നു. ഞാനും അവളും സാക്ഷികളും ഒപ്പിട്ടു. അവള്‍ കാറില്‍ ഇരുന്നു, സ്വര്‍ണ്ണം വസ്ത്രം മറ്റു സാധന സാമഗ്രികള്‍ ഏറ്റുവാങ്ങി, അവര്‍ എന്റേത് എന്റെ വീട്ടില്‍ എത്തിച്ചു. ശേഷം "മൂന്നു മൊഴിയും" ഒറ്റയടിക്ക് ഞാന്‍ ചൊല്ലി. പറഞ്ഞു കേട്ട പോലെ ആകാശം ഭൂമി ഇവയൊന്നും കിടുങ്ങിയില്ല, വറ്റി വരണ്ടില്ല. എല്ലാം അറിയുന്നവന്‍ ദൈവം ആയതുകൊണ്ട് എനിക്ക് കുറ്റബോധം തീരെ തോന്നിയുമില്ല. എന്റെ ഭാഗം ദൈവതിനരിയമല്ലോ എന്ന് ഞാന്‍ സമാധാനിച്ചു.
അന്ന് ഒപ്പിട്ട "കരാര്‍" പ്രകാരം പരസ്പരം ആരോപണങ്ങള്‍, ചെളി വാരി എറിയുക, ഇല്ലാത്ത കാര്യങ്ങള്‍ അവകാശം ഉന്നയിക്കല്‍ എന്നിവ ഒന്നും പാടില്ലായിരുന്നു. പക്ഷെ അവര്‍ അത് എളുപ്പം തെറ്റിച്ചു. ഞാന്‍ അവളുടെ ആഭരണം എടുത്തു വിട്ടു തുടങ്ങി ഇവിടെ എഴുതാന്‍ പറ്റാത്ത തരത്തിലുള്ള പല ആരോപണങ്ങള്‍ അവര്‍ ഉന്നയിച്ചു. അപ്പോഴെല്ലാം എല്ലാം നല്ലതിന് എന്ന് കരുതി ഞാനും എന്റെ കുടുംഭവും സംയമനം പാലിച്ചു.
(എല്ലാം ചുരുക്കി എഴുതിയതാണ്. ഒരു പാടു കാര്യങ്ങള്‍ വിട്ടു പോയിട്ടുണ്ട്. ഞാന്‍ ഈ പോസ്റ്റിനു ശേഷം രണ്ടു ദിവസം കഴിഞ്ഞു നാട്ടില്‍ പോകുകയാണ്. അതുകൊണ്ടാണ് പെട്ടെന്ന് ഈ ബ്ലോഗ് തീര്‍ക്കാന്‍ തീരുമാനിച്ചത്. രണ്ടു വിവാഹം കഴിക്കേണ്ടി വന്നു എന്ന് പറഞ്ഞല്ലോ, അതില്‍ രണ്ടാമത്തേത് ഇതിന്റെ രണ്ടു വര്ഷം കഴിഞ്ഞായിരുന്നു, ഇടിവെട്ട് കൊണ്ടാവന് പാമ്പിന്റെ കടി കിട്ടിയത് പോലെ ആയിരുന്നു അടുത്തത്. സമയം കിട്ടുമ്പോള്‍ അതും ഈ ബ്ലോഗിന് തുടര്‍ച്ച ആയി വരുന്നതായിരിക്കും. തല്ക്കാലം ഞാന്‍ ഈ വിഷയം എവിടെ നിര്‍ത്തുകയാണ്, (സമയം പോലെ തുടരും) മറ്റു വിഷയങ്ങള്‍ - രാഷ്ട്രീയം-സാമൂഹികം- അതിലുള്ള ബ്ലോഗുകള്‍ എന്നില്‍ നിന്നും ഉണ്ടാവാം. കൂടാതെ ഒരു കാര്യം കൂടി, ഞാന്‍ എന്റെ ന്ജീവിതത്തിലെ ഒരു വഴിത്തിരിവിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. അതിനായി വളരെ നാളായി മനസ്സിനെ ശാന്തമാക്കി, ഉപദ്രവിച്ചവരെയും ഉപദ്രവങ്ങളെയും എല്ലാം മറന്നു കളയാന്‍ ശ്രമിക്കുകയാണ്. പരീക്ഷണ കാലഘട്ടം ഏതാണ്ട് അവസാനിച്ചു എന്ന് തന്നെ തോന്നുന്ന തരത്തില്‍ കാര്യങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇനിയും കൂടുതല്‍ ഞാന്‍ എഴുതുന്നില്ല എല്ലാം നല്ല രീതിയില്‍ "സംഭവിക്കട്ടെ" എന്ന് പ്രാര്തിക്കുകയാണ്).

2009, ഏപ്രിൽ 22, ബുധനാഴ്‌ച

അവസാനത്തിനു മുന്പ്

ജീവിത കഥ തുടരുകയാണ്....(കഥയുടെ ആദ്യം മുതല്‍ താല്പര്യമുള്ളവര്‍ക്ക് വായിക്കാം)
അവളുടെ ആളുകള്‍ എന്റെ അമ്മാവനുമായി നിരന്തരം സമ്പര്‍ക്കം ഉണ്ടായിരുന്നു. ബിസിനസ് പരമായി ആയിരുന്നു ആദ്യ സമയത്ത് അതെന്കിലും പിന്നീട് അത് എനിക്കെതിരെയുള്ള പാര അതായി പരിണമിച്ചു. തനിക്ക് കൈവന്ന ബിസിനസ് നഷ്ടപ്പെടാതിരിക്കാന്‍ അയാളും അതിലൂടെ അയാളെ വശത്താക്കി എനിക്കെതിരെ വിജയിക്കാന്‍ അവരും ശ്രമിച്ചു. അങ്ങിനെ ചര്ച്ച ഒരു ഞായറാഴ്ച വച്ചു.
അന്ന് എന്റെ അമ്മാവന്‍, മൂത്താപ്പ, എന്റെ മുന്പ് ജോലി ചെയ്തിരുന്ന സ്ഥലത്തെ രണ്ടു മാനേജര്‍മാര്‍ എന്നിങ്ങനെയുള്ളവരാണ് എന്റെ ഭാഗത്ത് ഉണ്ടായിരുന്നത്. എന്നാല്‍ അവര്‍ രണ്ടു വണ്ടി നിറയെ ആളുകള്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ നിസ്സഹായാവസ്ഥ അമ്മാവന്‍ അവര്ക്കു മനസ്സിലാകി കൊടുത്തിരുന്നത് കൊണ്ടു അവര്ക്കു കൂടുതല്‍ ആളുകളെ കൂട്ടി വരാനും സമ്മര്‍ദം പ്രയോഗികാനുംകഴിഞ്ഞു എന്ന് എടുത്തു പറയേണ്ടതുണ്ട്. അവര്‍ എത്തി ചര്ച്ച തുടങ്ങിയത് ചെളിവാരി എറിഞ്ഞു കൊണ്ടാണ്. ഞാനും എന്റെ കുടുംബവും ചെയ്യാത്തതും ചിന്തിക്കതതുമായ കാര്യങ്ങള്‍ എല്ലാം അവര്‍ ഞങ്ങള്‍ക്കെതിരെ പ്രയോഗിച്ചു. ഒരു യുദ്ധത്തില്‍ ജയിക്കാന്‍ എന്ത് ആയുധമാണ് പ്രയോഗിക്കേണ്ടത് എന്നത് വലിയ വിഷയമല്ലല്ലോ! കൂടാതെ ആക്രമമാണ് ഏറ്റവും വലിയ പ്രതിരോധം എന്നവര്‍ക്ക് അറിയാമായിരുന്നു, ഞങ്ങളുടെ ആളുകള്‍ക്ക് അറിയാമായിരുന്നിട്ടും അവര്‍ അറിയില്ല എന്ന് നടിച്ചു. കുറച്ചു എങ്കിലും എനിക്ക് വേണ്ടി വാദിച്ചത് എന്റെ മാനേജര്‍ സുഹൃത്തുക്കള്‍ ആയിരുന്നു. അവര്‍ പരിഗണിക്കപ്പെടേണ്ട യഥാര്‍ത്ഥ പ്രശ്നങ്ങള്‍ എന്താണെന്നു മനസ്സിലാക്കുകയാണ് വേണ്ടത് എന്ന് പ്രത്യേകം എടുത്തു പറഞ്ഞത് എതിര്‍ പാര്‍ട്ടിക്കാര്‍ വകവച്ചില്ല. അവര്ക്കു കുറെ ഒച്ച വച്ചു കാര്യം നടത്തുന്നതിലായിരുന്നു താത്പര്യം. അമ്മാവനും മറ്റും വായും പൊളിച്ചു മേലോട്ട് നോക്കിയിരുന്നു. അവളുടെ സഹോദരന്‍ ചെറുപ്പത്തിന്റെ പ്രസരിപ്പും എടുത്തു ചട്ട മനോഭാവവും കൊണ്ടും വളരെ പ്രകോപനപരമായി സംസാരിക്കുകയും അവസാനം എനിക്ക് അവനോടു "ഇറങ്ങി പോടാ പട്ടീ" എന്ന് പറയേണ്ടിയും വന്നു. പാര്‍ ലമെന്ററി അല്ലാത്ത എന്റെ ആ പ്രയോഗമാണ് എങ്ങും എത്താതെ നിന്ന ചര്‍ച്ചയെ വഴിതിരിച്ചു വിട്ടത്.
പെട്ടെന്ന് എല്ലാവരും എന്റെ "പട്ടീ" വിളി കെട്ട് ഞെട്ടി. ഞാനും അങ്ങിനെ വിളിക്കണം എന്ന് പ്ലാന്‍ ഒന്നും ചെയ്തിരുന്നില്ല, പക്ഷെ അപ്പോഴത്തെ നിസ്സഹായാവസ്ഥയില്‍ എനിക്ക് കിട്ടിയ ആയുധം അതായിരുന്നു. പറഞ്ഞ വാക്കും ഉപയോഗിച്ച ആയുധവും ഒരിക്കലും തിരിച്ചെടുക്കാന്‍ പറ്റില്ല എന്ന് അനുഭവിച്ചറിഞ്ഞത് അന്നായിരുന്നു. അവര്‍ ഇറങ്ങി പോകുകയാണ് ഞങ്ങള്‍ പിന്നെ വേണ്ടത് പോലെ ചെയ്തോളാം എന്നൊക്കെ പറഞ്ഞു പോകാന്‍ തുടങ്ങിയപ്പോള്‍ എന്റെ അമ്മാവന്‍ അവരോട് ചെന്നു കുറെ കുശുകുശുക്കലുകള്‍ നടത്തുന്നത് കണ്ടു. അവസാനം അയാള്‍ അടുത്ത ശനിയാഴ്ച എല്ലാം സോള്‍വ്‌ ആകാം എന്നും അയാളുടെ വീട്ടില്‍ വച്ചു എല്ലാവര്ക്കും കാണാം എന്നും പറഞ്ഞു. ഇതിനിടെ അവളെ നേരില്‍ കൊണ്ടു വന്നു "മൊഴിയെടുക്കല്‍" വേണം എന്ന് ചിലര്‍ വാദിച്ചു. അതിന്‍പ്രകാരം അവളെ കൊണ്ടു വന്നു. എനിക്ക് അവള്‍ ധരിച്ചു കാണാം തീരെ ഇഷ്ടമില്ലാത്ത ഒരു വസ്ത്രം -ലാച്ച- ധരിച്ചാണ് അവള്‍ വന്നത്. (അവളെ കൊണ്ടു അത് ധരിപ്പിച്ചു എന്നതാണ് ശരി, നേരത്തെ അവള്‍ക്കും ആ വസ്ത്രതിനോട് അത്ര വലിയ ഇഷ്ടം ഉണ്ടായിരുന്നില്ല എങ്കിലും എന്നോടുള്ള വിദ്വേഷം അവളില്‍ വീട്ടുകാര്‍ കുട്ത്തിവച്ചതിന്റെ ഫലമായി അവള്‍ ലാച്ച ഇഷ്ടപ്പെടുകയും അവളുടെ വീട്ടുകാര്‍ അത് ഒന്നല്ല മൂന്നെണ്ണം വാങ്ങി നല്കുകയും ചെയ്തു എന്നെ തോല്‍പ്പിക്കാന്‍. അപ്പോള്‍ ഞാന്‍ അവളോട്‌ പറഞ്ഞത് എന്റെ മുന്നില്‍ അതിട്ടു വരുന്നത് എനിക്ക് ഇഷ്ടമല്ല എന്നായിരുന്നു.) എന്തായാലും എന്നെ ധിക്കരിക്കാന്‍ കിട്ടിയ അവസാന അവസരം അവള്‍ പാഴാക്കിയില്ല! അവളും അവളുടെ "കദന കഥ" ആവും വണ്ണം വിവരിച്ചു. കൂടാതെ ഒരു കരച്ചിലും. ഞാനുമായുള്ള ജീവിതത്തില്‍ ഒരിക്കലും കാണാത്ത ആ കരച്ചില്‍ അവിടെ നിന്നു വന്നു എന്നത്ഇന്നും എനിക്കറിയില്ല. എന്തായാലും എല്ലാവരും തങ്ങളുടെ റോള്‍ ഭങ്ങിയായി കൈകാര്യം ചെയ്തു. ഞാനും എന്റെ കുടുംഭവും പരാജിതരായി.

2009, ഏപ്രിൽ 15, ബുധനാഴ്‌ച

തീരുന്നതിനു മുന്പ്

എന്റെ കഥയിലേക്ക് തിരിച്ചു വരാം. അവള്‍ വീട്ടിലേക്ക് പോയതിനു ശേഷം ഞാന്‍ വിളിക്കാന്‍ പോയില്ല. ഫോണ്‍ ചെയ്തതുമില്ല. അവള്‍ എന്റെ മനസ്സില്‍ നിന്നും ഔട്ട് ആയിരുന്നു. അല്ലെങ്കിലും ഇതുപോലെ ഒരു പെണ്ണിനെ എന്തിന്റെ പേരിലാണ് ചുമക്കേണ്ടത്‌? സ്നേഹത്തിന്റെ ഒരു കണികയെങ്കിലും എന്നോടും എന്റെ കുടുബത്തിനും നേര്‍ക്ക് അവളില്‍ ഉണ്ടായിരുന്നു എങ്കില്‍ ഞാന്‍ ഇങ്ങിനെ തീരുമാനിക്കുകയില്ലയിരുന്നു. അങ്ങിനെ ഒന്നു അവളില്‍ ഉണ്ടായിരുന്നു എങ്കില്‍ തന്നെയും നായ്മുഖനും അവരുടെ ബന്ധുക്കളും ചേര്ന്നു അതെല്ലാം ഇല്ലാതാക്കി എന്നും വേണമെന്കില്‍ പറയാം. സ്വന്തം ഭര്‍ത്താവിനെ തഴഞ്ഞു വാപ്പ കൊണ്ടു വരുന്ന "ഇതിലും നല്ല ചെക്കനെ" കാത്തിരിക്കുന്ന ഒരു പെണ്ണിനെ എങ്ങിനെ വര്‍ണ്നിക്കണം എന്നെനിക്കറിയില്ല. ഗര്‍ഭിണിയായാല്‍ അതിനെ തന്നിഷ്ടപ്രകാരം ഇല്ലാതാക്കും എന്ന് പറയുന്ന ഒരു ഭാര്യയെ ഏതൊരു ആണിനാണ് ഉള്‍ക്കൊള്ളാന്‍ കഴിയുക?!
അവള്‍ വീട്ടില്‍ പോയിട്ട് ഇങ്ങോട്ടും വിളിച്ചില്ല. എന്റെ ഉമ്മ അവളെ ഒന്നു രണ്ടു തവണ ഫോണ്‍ ചെയ്തിരുന്നു, അപ്പോഴെല്ലാം നല്ലരീതിയില്ലനു സംസാരിച്ചത്. എന്നാല്‍ എന്റെ സഹോദരി അവളെ വിളിച്ചപോള്‍ അവളില്‍ നിന്നും അവളുടെ ഉമ്മ ഫോണ്‍ പിടിച്ചെടുത്ത് സംസാരിക്കുകയും "ഇനി അവളെ നിങ്ങളുടെ വീട്ടിലേക്ക് അയക്കുന്നില്ല" എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു. ഇത്രയൊക്കെ ആയിട്ടും നായ്മുഖണോ അവര്ക്കു വേണ്ടപ്പെട്ട ആരെന്കിലുമോ ഞാനുമായോ എന്റെ വീടുമായോ ബന്ധപ്പെട്ടില്ല. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും ആദ്യം ബന്ധപ്പെട്ട് കാര്യങ്ങള്‍ അന്വേഷിക്കെണ്ടിയിരുന്നത് എന്നോടായിരുന്നു. പക്ഷെ അതുണ്ടായില്ല. പകരം എന്റെ ഒരു അമ്മാവന്‍ (ഒരു വന്‍ ബിസിനസ്സുകാരന്‍) വഴി അവര്‍ ശ്രമിച്ചു. കൂട്ടത്തില്‍ പറയട്ടെ എന്റെ അമ്മാവന്‍ പെന്കൊന്തന്മാരില്‍ പ്രൊഫഷണല്‍ ഡിഗ്രീ കിട്ടുമോ എന്ന് ശ്രമിക്കുന്ന ഒരാളാണ്. അയാള്‍ സാമ്പത്തികമായി വളരെ ഉയര്ന്ന നിലയിലുമാണ്. അയാള്‍ക്ക്‌ ഞങ്ങളെ പണ്ടു മുതലേ തന്നെ അത്ര ഇഷ്ടമല്ല. അയാള്‍ക്ക്‌ അടുത്ത പട്ടണത്തില്‍ ഒരു അലൂമിനിയം ഐറ്റംസ് വില്‍ക്കുന്ന ഒരു കടയുണ്ട്. ആ കടയില്‍ നിന്നും നായ്മുഖന്റെ ബന്ധുക്കള്‍ ചില സാധനങ്ങള്‍ വാനാഗം എന്ന് നേരത്തെ അവര്‍ തമ്മില്‍ ധാരണ ഉണ്ടായിരുന്നത് കൊണ്ടു അമ്മാവന് എന്റെ കാര്യത്തില്‍ എന്റെ പക്ഷം പിടിക്കാന്‍ ഒരു മടി. കാരണം എന്റെ പക്ഷം പിടിച്ചാല്‍ അയാളുടെ ബിസിനെസ്സ് പോകും. അവരുടെ പക്ഷം പിടിച്ചാല്‍ നല്ല ബിസിനെസ്സ് കിട്ടുകയും ചെയ്യും- ഒരു നല്ല ബിസിനെസ്സുകാരന്‍ എപ്പോഴും എടുക്കേണ്ട ഒരു നിലപാട്.
അങ്ങിനെ അവളുടെ ആളുകള്‍ അയാളുമായി ഈ പ്രശ്നം സംസാരിച്ചപ്പോള്‍ അയാള്‍ എന്റെ വലിയുംമയുടെ ഭര്‍ത്താവിനെ ഞാനുമായി സംസാരിക്കാന്‍ ചുമതല കൊടുത്ത് തടിയൂരി. അവളുടെ ആളുകള്‍ ദിവസവും അമ്മാവനുമായി സംസാരിക്കും അയാള്‍ അത് മൂതാപ്പയുമായും മൂത്താപ്പ അത് ഞാനുമായും... ഇങ്ങിനെ ഫോണ്‍ ബില്‍ ഒരുപാടു എല്ലാവര്‍ക്കുമായി. എന്റെ അമാവന്‍ കോന്തന്‍ എന്നെയോ എന്റെ ഉമ്മയെയോ വിളിച്ചു സംസാരിക്കാനുള്ള സന്മനസ്സു കാണിച്ചില്ല. അത് കൊണ്ടു തന്നെ ഞാനും അയാളുമായി ബന്ധപ്പെട്ടില്ല. അങ്ങിനെ മൂതാപ്പയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഒരു ദിവസം അവര്‍ വീട്ടില്‍ ചര്‍ച്ചക്ക് വരാം എന്ന് സമ്മതിച്ചു. അതിന് അവര്‍ ചില വ്യവസ്ഥകള്‍ വച്ചു..
  1. അവളുടെ ആഭരണങ്ങള്‍ എന്റെ വീട്ടില്‍ ഉള്ളത് എത്രയും പെട്ടെന്ന് അവര്ക്കു കിട്ടണം.
  2. അവളെ എന്റെ വീട്ടിലേക്ക് പറഞ്ഞയക്കില്ല
  3. ഞാന്‍ അവളെ കാണണം എങ്കില്‍ അങ്ങോട്ട് പോകണം
  4. കുറെ നാള്‍ ഞങ്ങളെ തമ്മില്‍ അകറ്റി നിര്‍ത്തണം, അങ്ങിനെ അകന്നു നിന്നാല്‍ സ്നേഹം ഉണ്ടാകും! (ഈ ആശയം കണ്ടു പിടിച്ചവനു നോബല്‍ സമ്മാനം കിട്ടാതെ പോയി)

ഇങ്ങിനെ ഒരുപാടു നടക്കാത്ത കാര്യങ്ങള്‍.. മൂത്താപ്പ ഒരു തന്ത്രശാലി ആയിരുന്നത് കൊണ്ടു കൂടുതല്‍ വിശദമായി ചര്‍ച്ചയില്‍ പറയാം എന്ന് നിര്‍ദേശിച്ചു. അങ്ങിനെ ചര്‍ച്ചക്കുള്ള ദിവസം ഒരു ഞായറാഴ്ച (ജൂണ്‍ മാസത്തില്‍) നിശ്ചയിച്ചു. അവിശ്വാസ പ്രമേയ ചര്ച്ച പാര്‍ലമെന്റില്‍ നടക്കുന്നത് പോലെ തോന്നി എനിക്ക്..

അത് അടുത്ത ബ്ലോഗില്‍...

2009, ഏപ്രിൽ 13, തിങ്കളാഴ്‌ച

എം എല്‍ എ സ്ഥാനാര്‍ത്തികളെ തോല്‍പ്പിക്കുക!

അങ്ങിനെ അഖിലേന്ത്യാ വോട്ടു കുത്തല്‍ മഹോല്‍സവം കേരള എഡിഷന്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നടക്കും. പാവം ജനം മഴയായാലും വെയിലായാലും ക്യൂ നിന്നു തങ്ങളുടെ "അവകാശം" വിനിയോഗിക്കുന്നു.
ഈ അവസരത്തില്‍ വോട്ടര്‍മാരോട് ഒരു അപേക്ഷ.. എം എല്‍ എ സ്ഥാനാര്തികള്‍ക്ക് ഒരിക്കലും വോട്ട് ചെയ്യരുത്. അവര്‍ ഏത് പാര്‍ട്ടിക്കാര്‍ അയാളും ശരി, അവരെ വോട്ട് ചെയ്തു വിജയിപ്പിക്കരുത്. കാരണം, അവര്‍ പാര്‍ലമെന്റില്‍ എത്തിയാല്‍ അവര്‍ നിലവില്‍ കൈയാളുന്ന എം എല്‍ എ സ്ഥാനം രാജി വക്കേണ്ടി വരും. അപ്പോള്‍ അവരുടെ നിയമസഭ മണ്ഡലത്തില്‍ ഒഴിവു വരുന്ന സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. നമ്മള്‍ അഞ്ചു വര്‍ഷത്തേക്ക് തെരഞ്ഞെടുത്തവര്‍ എന്തടിസ്ഥാനതിലായാലും ശരി പാര്‍ലമെന്റിലേക്ക് മല്‍സരിക്കുന്നത് അനുവദിച്ചു കൂടാ. വെറുതെ ഒരു ഉപതെരഞ്ഞെടുപ്പ് എന്തിന് നമ്മള്‍ സ്വയം ഏറ്റുവാങ്ങണം? ആ തെരഞ്ഞെടുപ്പിന്റെ ചെലവു അനാവശയമായിരിക്കും. ഇന്നത്തെ അവസ്ഥയില്‍ ലോക സാമ്പത്തിക മാന്ദ്യവും മറ്റും കണക്കിലെടുക്കുമ്പോള്‍ ഇതു നീതീകരിക്കുവാന്‍ കഴിയില്ല. കൂടാതെ പാര്‍ടികള്‍ അവര്ക്കു പകരം നല്ല ഒരു സ്ഥാനാര്‍ഥിയെ കണ്ടെതെണ്ടിയിരുന്നു. പാര്‍ടികളും എം എല്‍ എ മാറും ചെയ്യുന്നത് ജനങ്ങലോടുള്ള ചതിയാണ്. അതുകൊണ്ട് നമ്മള്‍ അത് തിരിച്ചറിഞ്ഞു ആ എം എല്‍ എ സ്ഥാനര്തികളെ തോല്‍പ്പിക്കുവാന്‍ വോട്ടു രേഖപ്പെടുത്തുക. ജയ് ഹിന്ദ്‌!

2009, ഏപ്രിൽ 4, ശനിയാഴ്‌ച

ഏതാണ് നമ്മുടെ മുന്നണി?

തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് മുന്പ് പ്രിയ വോട്ടര്‍മാരെ നിങ്ങള്‍ നിങ്ങളോട് തന്നെ ഒരു ചോദ്യം ചോദിച്ചാല്‍ നല്ലത്.
ഒരു പാടു പാര്‍ട്ട്ടികള്‍, സ്ഥനാര്തികള്‍. അധ്വാനിക്കുനവരുടെ പാര്‍ട്ട്ടിയെന്ന ലേബലില്‍ വന്നു മുതലാളിതതിലേക്ക് പോകുന്ന ഇടതു മുന്നണി, പണ്ടേ മുതല്‍ കുത്തക മുതലാളിമാര്‍ക്ക് വേണ്ടി നില കൊള്ളുന്ന കോണ്ഗ്രസ്, ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമുള്ള ബി.ജെ.പി, ദളിത് പിന്നോക്കങ്ങളുടെ ലാലു-പാസ്വാന്‍-മുലായം-മായാവതി തുടങ്ങിയ പാര്‍ട്ടികള്‍, അഴിമതിയില്‍ മുങ്ങിക്കുളിച്ച ജയലളിത പോലുള്ളവരുടെ പാര്‍ടികള്‍, സിനിമ താര പദവി നഷ്ടപെട്ട ചിലരുടെ പാര്‍ട്ടികള്‍, പ്രാദേശിക വാദികളുടെ പാര്‍ടികള്‍, മുസ്ലിംകളുടെ പേരില്‍ കുറെ ആളുകള്‍ക്ക് ഇടക്കിടെ യോഗം ചേര്ന്നു കോഴിബിരിയാണി കഴിക്കാനുള്ള ലീഗ്......ഹമ്മോ വയ്യ!

ചോദ്യം: എന്നും പ്രത്യക്ഷ പരോക്ഷ നികുതികള്‍ ചുമലിലേറ്റി കാലാകാലങ്ങളിലെ ജനവിരുദ്ധ നയങ്ങളുടെ ഇരകളായി ജീവിക്കേണ്ടി വരുന്ന ഇത്തരം പാര്‍ട്ടികളെയും അവയുടെ നേതാക്കളെയും സഹിച്ചു ജീവിക്കുന്ന സാധാരണക്കാരന്റെ പാര്‍ട്ടി / മുന്നണി ഏതാണ്?

ഉത്തരം ബ്ലോഗന്മാരെല്ലാം കൂടി കണ്ടു പിടിക്കുക.

2009, ഏപ്രിൽ 2, വ്യാഴാഴ്‌ച

പത്രധര്‍മം ജനത ദള്‍ സ്റ്റൈല്‍!

തെരഞ്ഞെടുപ്പ് കാലത്തെ മലയാള പത്രങ്ങള്‍ വായിക്കതിരിക്കുകയാണ് ഭേദം. കാരണം സാമൂഹിക സാമകാലിക പ്രശ്നങ്ങളില്‍ നിന്നെല്ലാം ഒളിച്ചോടി കേവലം കുറെ നേതാക്കന്മാരുടെ യഥാര്‍ത്ഥ നിറം മറച്ചു വച്ചു കൊണ്ടും ഇല്ലാത്ത ഗുണഗണങ്ങള്‍ ഉണ്ടെന്നു കൊട്ടി ഘോഷിച്ചു കൊണ്ടും പേജ് നിറക്കാന്‍ ഓരോ പത്രവും മത്സരിച്ചു കൊണ്ടിരിക്കുകയാണ്. മനോരമ എന്ന മുത്തശി പത്രം സി. പി. എം എന്ന ഒറ്റ എതിരാളിയെ മുന്നില്‍ നിര്‍ത്തിയാണ് യുദ്ധം ചെയ്യുന്നത്. അവരെ സംബന്ധിച്ചിടത്തോളം ആ ഒരു പാര്‍ടിയെ എങ്ങിനെ താറടിച്ചു കാണിക്കാം എന്ന ഒറ്റ ചിന്തയും പ്രവര്തിയുമുള്ളൂ അവര്‍ക്കെന്നു തോന്നും വിധത്തിലാണ് റിപ്പോര്‍ട്ടുകള്‍ കൊടുക്കുന്നത്. സി.പി.എം. ഭരണത്തിലായാലും പ്രതിപക്ഷതായാലും അവരെ വെറുതെ വിടില്ല പത്ര മുത്തശ്ശി. സാധാരണ ഏതെങ്കിലും ഒരു ഭാഗം പിടിചെഴുതുന്നവര്‍ തങ്ങള്‍ അനുകൂലിക്കുന്നവര്‍ ഭരണത്തില്‍ വന്നാല്‍ എതിരാളികളെ കുറെയൊക്കെ കണ്ടില്ലെന്നു നടിക്കും. അവര്‍ തിരിച്ചു ഭരണത്തില്‍ വരുന്നത് വരെ കാത്തിരിക്കും. എന്നാല്‍ മനോരമ ഇതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായിരിക്കുന്നു.
ഇപ്പോള്‍ മനോരമക്ക് കൂട്ടായി ഇതാ രണ്ടാമത്തെ പ്രചാരമുള്ള മാതൃഭൂമി എത്തികഴിഞ്ഞു. കോഴിക്കോട് സീറ്റ് കിട്ടാത്തതില്‍ ഹതാശനായ വീരന്‍ എന്ത് വിലകൊടുത്തും പകവീട്ടുവാന്‍ ഇറങ്ങി തിരിച്ചിരിക്കുന്നു. (ഏഷ്യാനെറ്റ് ചാനലും കൂടെയുണ്ട് കേട്ടോ!) അവര്‍ക്ക് മദനിയും പിണറായിയുടെ ലാവ്ലിനും ഇപ്പോള്‍ മുഖ്യവിഷയമാണ്. ഈ അവസരത്തില്‍ ഒന്നോര്‍ത്തു നോക്കുക, വീരന് കോഴിക്കോട് സീറ്റ് കിട്ടുകയും അവര്‍ ഇടതു മുന്നനിയായി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ചെയ്തിരുന്നു എങ്കില്‍ മദനി - പിണറായി എന്നിവര്‍ക്കെതിരെ ഇപ്പോള്‍ കാണിക്കുന്ന ആവേശം ഉണ്ടാകുമായിരുന്നോ? ഉത്തരം തീര്ച്ചയായും ഇല്ല! എന്നാണു. അധികാരത്തിനു പുറത്തു നില്ക്കുന്ന സമയത്ത് ഒരാളുടെ അല്ലെങ്കില്‍ ഒരു പാര്‍ട്ടിയുടെ കൊള്ളരുതായ്മകളെ പിന്തുണക്കുകയും അധികാരം കിട്ടില്ലെന്ന് കാണുകില്‍ അവര്‍ മോശക്കാരാവുകയും ചെയ്യുന്ന ഈ അവസ്ഥക്ക് പൊതുജനം എന്തെങ്കിലും ഒരു പേര്‍ പറയണം. അവരെ നമ്മള്‍ തിരിച്ചറിയണം. ഓര്‍ക്കുക, കോഴിക്കോട് സീറ്റ് കിട്ടിയിരുന്നു എങ്കില്‍ വീരന്‍ എപ്പോള്‍ മേല്പ്പറഞ്ഞ വ്യക്തികളെ വെള്ളപൂശാന്‍ ബക്കറ്റില്‍ വെള്ളചായവുമായി ഓടി നടക്കുന്നുണ്ടാകുമായിരുന്നു. ഈ അവസരത്തില്‍ ചില മുഖങ്ങള്‍ മനസ്സില്‍ തെളിയുന്നു - നിറം മാറുന്ന ഓന്ത്, കിട്ടാത്ത മുന്തിരിക്ക് ചാടുന്ന കുറുക്കന്‍... എന്നിവര്‍.....

2009, ഏപ്രിൽ 1, ബുധനാഴ്‌ച

വഴിത്തിരിവ്‌

എന്റെ കഥ തുടരുകയാണ് സഹജരെ. ഈ മാസം അവസാനം ഞാന്‍ അവധിക്കു പോകുന്നതിനു മുന്പ് രണ്ടാം വിവാഹത്തിന്റെ കഥ തീര്‍ക്കണം എന്നാണ് ഞാന്‍ പ്ലാന്‍ ചെയ്തിരുന്നത്. പക്ഷെ മറ്റുള്ളവരുടെ കീഴിലുള്ള ജോലി ആയതു കൊണ്ടും സ്വന്തമായി സിസ്റ്റം (റൂമില്‍) ഇല്ലാത്തതു കൊണ്ടും പ്ലാന്‍ ചെയ്തപോലെ നടക്കാറില്ല എന്നതാണ് സത്യം.
എന്റെ സാമ്പത്തിക നില ഇപ്പോഴത്തെ ആഗോള മാന്ധ്യതിനെക്കളും രൂക്ഷമായിരുന്നു അന്ന്. അവള്ക്ക് അതില്‍ യാതൊരു ആശന്കയും ഉണ്ടായിരുന്നില്ല. എന്നെ എങ്ങിനെയെങ്കിലും ഒഴിവാക്കി "വാപ്പ കൊണ്ടു വരുന്ന പുതിയ ചെക്കനെ" സ്വപ്നം കണ്ടു കാണണം, അറിയില്ല. എന്തായാലും ഞാന്‍ രണ്ടും ഞാന്‍ എന്റെ ഒന്നു രണ്ടു തലമുതിര്‍ന്ന കാരണവന്മാരോട് വിഷയം സംസാരിച്ചു അതിന്‍പ്രകാരം അവര്‍ അവളുമായി അവര്‍ സംസാരിചെന്കിലും അത് വെറും അധരവ്യായാമം എന്നതിലുപരി യാതൊരു ഫലവും തന്നില്ല. അവള്‍ എല്ലാം മിണ്ടാതിരുന്നു കേള്‍ക്കുകയും തിരിച്ചു ഒന്നും തെന്നെ പ്രതികരിക്കാതിരിക്കുകയും ചെയ്തു. (നമ്മുടെ മുന്‍പത്തെ ഒരു പ്രധാനമന്ത്രിയെ പോലെ ഒരു തരം മൌനം). അവസാനം ഞാന്‍ തന്നെ നേരിട്ടു വിഷയം അവതരിപ്പിക്കാന്‍ തീരുമാനിച്ചു.
ജോലി കഴിഞ്ഞു വന്നു ഭക്ഷണശേഷം ആവാം ചര്‍ച്ച എന്ന് ഞാന്‍ കരുതി. കാരണം നല്ല വിശപ്പുണ്ടായിരുന്നു. ചര്‍ച്ച കാരണം എന്തെങ്കിലും ഉടക്ക് സംഭവിച്ചാല്‍ പിന്നെ ഭക്ഷണത്തിനോടുള്ള ഇഷ്ടം പോകും. അതോഴിവാക്കം എന്ന് കരുതി. ഭക്ഷണ വേളയില്‍ ഞങ്ങള്‍ രണ്ടും മൌനത്തിന്റെ അകലം സൂക്ഷിച്ചിരുന്നു. അവസാനം ഞാന്‍ വിഷയം എടുത്തിട്ട്. "നിന്റെ കുറച്ചു സ്വര്‍ണ്ണം തരണം, വീട് വീണ്ടെടുക്കണം, ദുബായിലേക്ക് ഒരു വിസ ശരിയാക്കാന്‍ നോക്കണം. ഒരു നല്ല നിലയായിക്കഴിഞ്ഞാല്‍ എല്ലാം നമുക്ക് ഇതില്‍ കൂടുതലായി തിരിചെടുക്കമല്ലോ". പറഞ്ഞു തുടങ്ങിയത് നല്ലനിലയിലായിരുന്നു എങ്കിലും അവളുടെ ഉള്ളില്‍ ഒതുക്കി വച്ചിരുന്ന എല്ലാ ദേഷ്യവും പുറത്തു ചാടിയത് പെട്ടെന്നായിരുന്നു.
"ആര് പറഞ്ഞു നിങ്ങളോട് എന്നെ കെട്ടാന്‍, എനിക്ക് തന്ന സ്വര്‍ണ്ണം എന്റെ വാപ്പ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ, അതെനിക്ക് ഉള്ളതാ, അല്ലാതെ നിങ്ങളുടെ കടം വീട്ടുവാനുല്ലതല്ല. എന്റെ ഉമ്മയും വാപ്പയും പറഞ്ഞിട്ടുണ്ട് കൊടുക്കരുതെണ്ണ്‍". അവള്‍ ആഞ്ഞടിക്കുകയായിരുന്നു. അത്തരം ഒരു ഭാവം അവളില്‍ ഞാന്‍ ആദ്യമായി കാണുകയായിരുന്നു.
പിന്നെ അങ്ങോട്ടും ഇങ്ങോട്ടും വാക്കുകള്‍ കൊണ്ടുള്ള ഫയറിംഗ് നടന്നു. ഞാനും അത് വരെ മനസ്സില്‍ സൂക്ഷിച്ചതൊക്കെ നാവിലൂടെ വെളിവാക്കി. അവസാനം ഞാന്‍ പറഞ്ഞു "എന്റെ ഭാര്യയായി നിനക്കു ജീവിക്കണം എന്നുന്ടെന്കില്‍ എന്റെ പ്രശ്നങ്ങള്‍ നിന്റെതും കൂടിയായി കണ്ടു പരിഹരിക്കാന്‍ നിന്നാലായത് ചെയ്തേ പറ്റൂ. അല്ലെങ്കില് ബന്ധം തുടര്‍ന്ന് കൊണ്ടു പോകുന്നതില്‍ അര്‍ത്ഥമില്ല."
അവളുടെ മറുപടി പെട്ടെന്നായിരുന്നു "എങ്കില്‍ ഞാന്‍ വീട്ടില്‍ പൊയ്ക്കോളാം നിങ്ങള്‍ക്ക് എന്നെ വേണമെന്നുന്ടെകില്‍ അങ്ങോട്ട് വാ" ഒരു തരം വെല്ലുവിളി ആയിട്ടാണ് എനിക്ക് അത് ഫീല്‍ ചെയ്തത്. മുന്പ് എപ്പോഴെങ്കിലും അവളുടെ ബന്ധുക്കള്‍ അവളുടെ മനസ്സിലേക്ക് കുത്തിവെച്ച തിരക്കഥ ആയിരിക്കാം ആ വെല്ലുവിളിക്ക് പിന്നിലെ ചേതോവികാരം.
വിട്ടു കൊടുക്കാന്‍ ഞാനും തയ്യാറായിരുന്നില്ല. "നീ പോകുന്നെന്കില്‍ പൊയ്ക്കോ പക്ഷെ ഞാന്‍ നിന്നെ തേടി അവിടെ വരും എന്നത് നിന്റെയും ആളുകളുടെയും സ്വപ്നം മാത്രമായിരിക്കും. അങ്ങിനെ വരനമെന്കില്‍ ഞാന്‍ വേറെ ഒരു വാപ്പാക്ക് ജനിക്കേണ്ടി വരും" വാക്കുകളില്‍ അറിയാതെ മൂര്‍ച്ച കൈവന്നു.
അങ്ങിനെ അന്ന് രാത്രി ആകെ ടെന്‍ഷന്‍ ആയിരുന്നു. ഞാന്‍ വേറെ മുറിയില്‍ പോയി കിടന്നുറങ്ങി. എങ്കിലും കുറെ കഴിഞ്ഞപ്പോള്‍ ഞാന്‍ ചെന്നു നോക്കി, സുഖമായി ഉറങ്ങുന്നു. തിരികെ ഞാന്‍ വന്നു കിടന്നു എപ്പോഴോ ഉറങ്ങി.
പിറ്റേ ദിവസം പുലര്‍ന്നു. പ്രാതല്‍ സമയത്ത് അവള്‍ ചായ കൊണ്ടു വന്നു. ഞാന്‍ തന്നെ അടുക്കളയില്‍ പോയി സ്വന്തം എടുത്തു കഴിച്ചു. എല്ലാം കണ്ടും കെട്ടും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി എന്റെ ഉമ്മ അവിടെ ഇരിക്കുന്നു. അത് കണ്ടപ്പോള്‍ എനിക്കും പിടിച്ചു നില്‍ക്കാനായില്ല. കണ്ണുകള്‍ ഈറനണിഞ്ഞു. ഉമ്മയെ സമാധാനിപ്പിച്ചു കൊണ്ടു ഞാന്‍ പറഞ്ഞു "ഇവളെ പറഞ്ഞു വിടേണ്ട സമയമായിഇനി വയ്യ"
"പടച്ചവനെ ഇവളെ കല്യാണം കഴിച്ചത് കൊണ്ടല്ലേ എന്റെ മോന് ഇതെല്ലം അനുഭവിക്കേണ്ടി വന്നത്" അടക്കി പിടിച്ച അവരുടെ സങ്കടം പുറത്തു വരികയാണ്.
"എന്നാലും നീ പറഞ്ഞു വരുന്നത്?" അവര്‍ ചോദിച്ചു.
"അതെ ഉമ്മാ, നമ്മളെ വേണ്ടാത്ത നമ്മുടെ നന്മ ആഗ്രഹിക്കാത്ത ഒരു പെണ്ണിനെ നമുക്കു വേണോ?"
"എന്നാലും മോനേ"
ഞാന്‍ അതിന് മറുപടി പറഞ്ഞില്ല. കഴിഞ്ഞ രാത്രി നടന്ന സംഭവങ്ങല്‍ക്കെല്ലാം ഒരു മൂകസാക്ഷിയായിരുന്നു അവര്‍. അവര്‍ അതിലൊന്നും ഇടപെടുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ബന്ധം വേര്‍പെടുത്തുന്നു എന്നറിഞ്ഞപ്പോള്‍ അയല്‍വാസികള്‍ക്ക് അതൊരു അത്ഭുതമായിരുന്നു.
"എന്നാലും ഒരു ബന്ധം വേര്‍പ്പെടുതമെന്നൊക്കെ പറഞ്ഞാല്‍ ...?" ഉമ്മാടെ ഈ ചോദ്യത്തിന് ഞാന്‍ മറുപടി കൊടുക്കാതെ എട്ടു മുപ്പതഞ്ഞിനുള്ള ബസ്സിനായി വേഗം വീട്ടില്‍ നിന്നിറങ്ങി. മനസ്സു നീറുകയായിരുന്നു.
അന്ന് വൈകുന്നേരം ഞാന്‍ വീട്ടിലേക്ക് വിളിച്ചപോള്‍ അവളുടെ സഹോദരന്‍ വന്നിട്ടുണ്ടായിരുന്നു. ഞാന്‍ പെട്ടെന്ന് തന്നെ ഫോണ്‍ വച്ചു. അന്ന് വീട്ടിലേക്ക് പോയതാണ് അവള്‍. പിന്നെ മടങ്ങി വന്നിട്ടില്ല. അതിന് ശേഷം എനിക്കെതിരെ ആരോപണങ്ങളുടെ ഒരു പെരുമഴക്കാലം ആയിരുന്നു. അതെല്ലാം അടുത്ത ബ്ലോഗില്‍.

ഹാപ്പി ഏപ്രില്‍ ഫൂള്‍!

പ്രിയ ബ്ലോഗന്മാരെ ബ്ലോഗികളെ ബ്ലോഗുകളിലൂടെ യാത്ര ചെയ്യുന്ന സന്ചാരികളെ. എല്ലാവര്ക്കും എന്റെ "ഏപ്രില്‍ ഫൂള്‍ ആശംസകള്‍". മണ്ടന്മാരായവര്‍ക്കും മണ്ടന്മാര്‍ ആയിക്കൊണ്ടിരിക്കുന്നവര്‍ക്കും മണ്ടന്മാര്‍ ആകാനിരിക്കുന്നവര്‍ക്കും ആശംസകള്‍

ശെടാ! മറന്നു. നേരം വെളുത്തു ഇത്രയും ആയപ്പോഴാ ഏപ്രില്‍ ഫൂള്‍ ആശംസിക്കുന്നത്?
സോറി, ഞമ്മള് ലേശം വൈകി! (സഹമുറിയനായ ഒരു വടകരക്കാരന്റെ കാക്കയുടെ സ്ഥിരം ഡയലോഗ്)

2009, മാർച്ച് 30, തിങ്കളാഴ്‌ച

വിദ്യാലയമോ അതോ ..........???!!!

"മാതാ പിതാ ഗുരു ദൈവം", ഈ വാചകം നമ്മുടെ ആര്‍ഷ ഭാരത സംസ്കാരത്തിന്റെ പ്രതീകമായിട്ടാണ്‌ പൊതുവെ പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ മാതാവിനെ മാനഭങ്ങപെടുതുന്ന പുത്രന്മാരും (നവ ഈടിപ്പുസുകള്‍) സ്വന്തം മകളെ കാമശമനതിനുപയോങിക്കുന്ന പിതാക്കന്മാരും നാലക്ഷരം പറഞ്ഞു തരുന്ന അധ്യാപികമാരെ കാമിക്കുന്ന വിദ്യാര്‍ഥികളും(അധ്യപകന്മാരെ കാമിക്കുന്ന വിദ്യാര്‍ത്തിനികളും ഉണ്ടോ എന്നറിവില്ല!) വ്യാപകമാകുന്നു. ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും നമ്മള്‍ മാധ്യമങ്ങളിലൂടെ അറിയുന്നത്. മംഗളം ഗ്രൂപ്പിലെ കന്യക എന്ന പ്രസിദ്ധീകരണത്തില്‍ വന്ന ഒരു ലേഖനം ഇവിടേ കൊടുക്കുന്നു.
തീര്ച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണിത്. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ ഉള്ള മാതാ പിതാക്കള്‍!
http://mangalam.കോം സൈറ്റില്‍ പോയി താഴെയുള്ള കന്യകവാരികയുടെ ചിത്രത്തില്‍ ക്ലിക്കുക. എന്നിട്ട് താഴെ അദര്‍ ഹെഡ് ലിനെസ് വിഭാഗത്തില്‍ "ഞെട്ടരുത് ഇതു സത്യമാണ്" ലിന്കില്‍ ക്ലിക്ക് ചെയ്യുക.

ധര്‍മപുത്രര്‍ സംശയത്തിന്‍റെ നിഴലില്‍

പണ്ടു (കൊല്ലം ശരിക്കൊര്‍മയില്ല) ധര്‍മപുത്രര്‍ കേന്ദ്ര മന്ത്രിയായിരുന്നപ്പോള്‍ ആരോ ഒരു അഴിമതി ആരോപണം ഉന്നയിച്ചു. രവുക്ക് രാമാനം രാജിവച്ചു പെട്ടിയും കിടക്കയുമായി ആശാന്‍ അനന്തപുരിയില്‍ തിരിച്ചെത്തി. അന്ന് അധികാരത്തിന്റെ മത് പിടിച്ച ഒരു അപ്പൂപ്പനും മകനും തനിക്കിട്ടു പണിയുന്ന പാറകളില്‍ മണം മടുത്ത് എല്ലാം വലിച്ചെറിഞ്ഞിട്ട്‌ പോയതാണ് കക്ഷി. എന്നാല്‍ പിന്നീട് ഒരിക്കല്‍ കൂടി തന്റെ വിശ്വസ്തരായ കുഞ്ഞൂഞ്ഞും കൂടി പണി കൊടുത്തപ്പോള്‍ വീണ്ടും ഒരു ഇന്ദ്രപ്രസ്ഥ നിയോഗം. ഇത്തവണ ഒന്നിനുമില്ല എന്ന് പറഞ്ഞു വീട്ടില്‍ കുത്തിയിരിക്കാന്‍ തയാരായെന്കിലും ഉടനെ വന്നു മദാമ്മ ഗാന്ധിയുടെ വിളി. ഇതാ പിടിച്ചോ മന്ത്രിക്കസേര! ഉടന്‍ അടുത്ത വണ്ടിക്കു കക്ഷി ഇന്ദ്രപ്രസ്ഥത്തില്‍ വീണ്ടും. ഇത്തവണ രാജ്യരക്ഷ തന്നെ വകുപ്പ്. തന്റെ കൂടെയുള്ള വടക്കേ-കിഴക്കേ-പടിഞ്ഞാറെ നാട്ടുകാര്‍ക്ക് ഒന്നും തന്നെ കൊടുക്കാതെ സൂക്ഷിച്ച ആ വകുപ്പ് നമ്മുടെ ധര്മാപുത്രരുടെ കൈയില്‍ കൊടുത്തതിനു കാരണം കള്ളന്മാരുടെ കൈയില്‍ താക്കോല്‍ കൊടുക്കണ്ട എന്ന് നിരീച്ചിട്ട്‌ തന്നെയാണ്. ധര്‍മപുത്രര്‍ തന്റെ പണി ഭങ്ങിയായി ചെയ്തുതുടങ്ങി. നെഹ്‌റു-ഇന്ദിര തുടങ്ങിയവരുടെ നയങ്ങളെ പുല്ലുപോലെ വലിച്ചെറിഞ്ഞു തങ്ങളുടെ അമേരിക്കന്‍ വിധേയത്വം പ്രകടിപ്പിക്കാന്‍ മല്‍സരിക്കുന്ന പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ഇടയില്‍ അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്നപോലെ ഇധേഹവും തന്റെ സാന്നിധ്യം അറിയിച്ചു. അമേരികായുമായി സൈനിക, ആയുധ അഭ്യാസം, സഹകരണം, ഇസ്രയേലുമായി വളരെ അടുത്ത ബന്ധം (ലോകത്തിലെ തന്നെ ഏറ്റവും വലിയ ആയുധ കച്ചവടക്കാര്‍ ജൂതന്മാരാണ്).
എന്നാല്‍ ഇപ്പോള്‍ ഇസ്രയേലുമായി ഉണ്ടാക്കിയ കരാര്‍ അഴിമതി ആരോപണത്തിന് വിധേയമായിരിക്കുന്നു. പക്ഷെ പ്രതീക്ഷിച്ച പോലെ ധര്‍മപുത്രര്‍ രാജിവച്ചു മണ്ടത്തരം കാണിക്കാന്‍ തയ്യാറല്ല. എന്ത് സംഭവിച്ചു നമ്മുടെ ആദര്‍ശ പുരുഷന്? അദ്ദേഹം കള്ളനാണെന്ന് കേരളത്തിലെ കൊച്ചു കുട്ടികള്‍ പോലും പരയില്ലയിരിക്കും, പക്ഷെ ഒരു കാര്യം ഉറപ്പാണ് കള്ളന് ഒരു പക്ഷെ കഞ്ഞി വച്ചിരിക്കാം!
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്പ് സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കിയപ്പോള്‍ ദൂരദര്‍ശനില്‍ പ്രത്യക്ഷപ്പെട്ടു അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍, അത് പറയുമ്പോഴുള്ള ആ മുഖത്തെ ഭാവം എല്ലാം ഓര്‍മയില്‍ ഒരു ഫ്ലാഷ് ബാക്ക് പോലെ തെളിയുന്നു.
"ഖജനാവില്‍ അഞ്ചു പൈശയില്ല, ശാംബതിക പ്രതിസന്ധി വളരെ രൂശമാണ്, ജീവനക്കാര്‍ കാര്യം മനഷിലാക്കണം" എന്നിങ്ങനെ പോകുന്നു അവ. പില്‍ക്കാലത്ത് കേരളത്തിലെ അനുകരണ കലാകാരന്മാരുടെ ഒരു സ്ഥിരം നമ്പര്‍ ആയിരുന്നു അത്. എന്നാല്‍ അതില്‍ നിന്നെല്ലാം അദ്ദേഹം വളരെ മാരിപോയിരിക്കുന്നു. സ്വന്തം ഓഫീസില്‍ നിന്നും വീട്ടിലേക്ക് വാഹനം ഒഴിവാക്കി നടന്നു പോയിരുന്ന, അമ്ബാസിടെര്‍ കാര്‍ ഉപയോഗിച്ച ആ പഴയ ധര്‍മപുത്രര്‍ അല്ല ഇന്നു നാം കാണുന്ന അദ്ദേഹം. ഒരു പാടു മാറിയിരിക്കുന്നു.
പ്രധിരോധ വകുപ്പിന് നേരെയുള്ള ഈ അഴിമതി ആരോപണം അദ്ദേഹം ഗൌരവമായിട്ടെടുക്കണം. സ്ഥിരം അഴകൊഴമ്പന്‍ മറുപടി നല്കി തടിയൂരാന്‍ ശ്രമിക്കുകയും അരുത്. സമഗ്രമായ ഒരു അന്വേഷണം നടത്തട്ടെ. അല്ലാത്ത പക്ഷം അദ്ദേഹം സംശയത്തിന്‍റെ നിഴലില്‍ തന്നെ ആയിരിക്കും.

2009, മാർച്ച് 25, ബുധനാഴ്‌ച

ആദ്യത്തെ നാനോ ആര്‍ക്കു കൊടുക്കണം?

അങ്ങിനെ ദരിദ്ര ഇന്ത്യക്കാരുടെ തനത് കാര്‍ "നാനോ" പുറത്തിറങ്ങി. എന്തായാലും ഗുജറാത്തില്‍ ബി ജെ പി മുന്നണിക്ക്‌ തെരഞ്ഞെടുപ്പിനു ഒരു മുതല്‍ക്കൂട്ടാണ്. എന്തായാലും ഈ അവസരത്തില്‍ ചിന്തിക്കാവുന്ന ഒരു കാര്യം മലയാളികളായ നമുക്കു അവഗണിക്കാനാവില്ല. അതായത് കേരളത്തില്‍ ഈ "നാനോ" കാര്‍ ആര്‍ക്കു കൊടുക്കണം ആദ്യം? ആരാണ് ആദ്യ "നാനോ" കാറിനു അര്‍ഹന്‍?


ഉത്തരം ഒന്നേയുള്ളൂ - നമ്മുടെ സ്വന്തം അബ്ദുള്ള കുട്ടി എം. പി.


കാരണം : മോഡിയുടെ വികസനത്തിന്റെ ഉദാത്ത മാതൃകയാണല്ലോ "നാനോ". അത് കൊണ്ടു കേരളത്തിലെ ആദ്യ വില്‍പ്പന നമ്മുടെ മോടിയെക്കൊണ്ട് അത് അബ്ദുള്ള കുട്ടിക്ക് കൊടുക്കുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം.2009, മാർച്ച് 23, തിങ്കളാഴ്‌ച

പൊളിഞ്ഞ നാടകം

അയാള്‍ പോയെന്കിലും ജീവിതം ഒരു തരം ആശന്കകളുടെ മുള്‍മുനയില്‍ ആയിരുന്നു. എന്തോ ഒന്നു അരുതാത്തത് സംഭവിക്കും എന്ന് മനസ്സ് ഇടക്കിടെ മന്ത്രിച്ചു കൊണ്ടിരുന്നത് ഒരു ദിവസം ശരിയായി. ഒരു വൈകുന്നേരം മഗ്രിബ് നമസ്കാര സമയത്തിന് മുന്പായി അവളുടെ സഹോദരന്‍ അവളെ വിളിച്ചു കുറെ നേരം സംസാരിച്ചിരുന്നു. ചിലപ്പോഴൊക്കെ അവളുടെ വീട്ടില്‍ നിന്നും ഫോണ്‍ വരികയും അവള്‍ വളരെ സമയം എടുത്ത് സംസാരിക്കുകയും ചെയ്തിരുന്നു. ഞങ്ങള്‍ ആരും തന്നെ അതിനെ ചോദ്യം ചെയ്തിട്ടില്ല. ചിലപ്പോള്‍ മാത്രം അവള്‍ വിളിച്ചത് ആരാണെന്നു പറയും എന്നിട്ട് "നിങ്ങളോട് അന്വേഷണം പറഞ്ഞിട്ടുണ്ട്" എന്ന് മാത്രം പറയുമായിരുന്നു.
അന്ന് വൈകുന്നേരം ഞങ്ങള്‍ ബാങ്ക് കേട്ടപ്പോള്‍ നിസ്കരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഞാനും അവളും നിസ്കാരം തുടങ്ങിയതിനു ശേഷമാണ് എന്റെ മാതാവ് നിസ്കരിക്കുക. അവര്‍ നിസ്കാരപായിലേക്ക് കയറിയ സമയത്ത് ഫോണ്‍ബെല്‍ അടിച്ച്‌. ഉമ്മ നിസ്കാരപായില്‍ നിന്നും ഇറങ്ങി അതെടുത്ത്. എന്നെ ചോദിച്ചാണ് വിളി. ഇവിടെ എഴുതാന്‍ പറ്റാത്ത ഒരു മോശം വാക്കാണ്‌ അത് വിളിച്ച ആള്‍ എന്നെ ചോദിച്ചപ്പോള്‍ പറഞ്ഞത്. ആരാണ് നിങ്ങള്‍ എന്ന് ഉമ്മ ചോദിച്ചപ്പോള്‍ പറഞ്ഞു എന്റെ ഭാര്യ അവന്റെ പെണ്ണാണ്‌ അവളെയും കൊണ്ടു ഞാന്‍ അധികം നാള്‍ സമാധാനത്തോടെ ജീവിക്കില്ല എന്നും പറഞ്ഞു ഫോണ്‍ കട്ട് ആക്കി. ഉമ്മാക്ക് അതൊരു ഷോക്ക് ആയിരുന്നു. ഞാന്‍ ഒരു വിധം നമസ്കാരം പൂര്‍ത്തീകരിച്ച് പുറത്ത് വന്നു. ഉമ്മ എന്നോട് വിവരങ്ങള്‍ പറഞ്ഞു. ഇതിനിടെ അവളും അരങ്ങത്ത് പ്രത്യക്ഷപെട്ടു. വിവരം പറഞ്ഞപ്പോള്‍ അവളുടെ മുഖഭാവം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. യാതൊരു തരത്തിലുള്ള വ്യത്യാസവും ഇല്ല. ഇതു നിങ്ങള്‍ കൈകാര്യം ചെയ്യൂ എന്നൊരു വെല്ലുവിളി ആ മുഖത്ത് നിന്നും ഞാന്‍ വായിച്ചെടുത്തു. അങ്ങിനെ ഒരാളിനെ അവള്‍ക്ക് അറിയുകപോലുമില്ലത്രേ! (ഒരു സാധാരണ പെന്കുട്ടിക്കുണ്ടാകുന്ന തരത്തിലുള്ള ഒരു തരത്തിലുള്ള വികാരങ്ങളും - കരച്ചില്‍, സത്യം ചെയ്യല്‍ വീട്ടിലേക്ക് വിളിക്കല്‍ തുടങ്ങിയവ - അവള്‍ പ്രകടിപ്പിച്ചില്ല. എന്തായാലും എന്റെ ഉമ്മ തന്നെ അവളുടെ വീട്ടിലേക്കും അവളുടെ വെല്ലുപ്പ എന്നയാള്‍ക്കും ഫോണ്‍ ചെയ്തു. അവര്ക്കും അതൊരു പ്രശ്നം ആയതായി കണ്ടില്ല. കുറെ സമയത്തിന് ശേഷം അയാളും അവളുടെ സഹോദരനും ഒപ്പം നല്ലൊരു മഴയും എത്തി. വന്നു കയറിയ സമയത്ത് തന്നെ അവളുടെ സഹോദരന്‍ അവളോട്‌ ചോദിച്ചത് "ഞാന്‍ വിളിച്ചതിന് ശേഷമാനോടീ ഫോണ്‍ വന്നത്" എന്നാണു. അത് തന്നെ ഇതൊരു നാടകമാണെന്ന് തെളിയിച്ചു. വന്നിരുന്നവര്‍ കട്ടന്‍ ചായയും കുടിച്ചു തലേന്ന് പെയ്ത മഴ്യയില്‍ ഒടിഞ്ഞു വീണ വാഴകളെ പറ്റിയും മറ്റും സംസാരിച്ചു സമയം കളഞ്ഞു കൊണ്ടിരുന്നു. വിഷയത്തില്‍ നിന്നും ഒരു പാടു ദൂരെ കൂടിയാണ് അവര്‍ സഞ്ചരിച്ചു കൊണ്ടിരുന്നത്. അവളുടെ സഹോദരന്‍ അവളുമായി മാറി നിന്നു സംസാരിക്കുന്നതും കണ്ടു. ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നപ്പോള്‍ പെട്ടെന്ന് സംസാരം നിര്‍ത്തുകയും ചെയ്തു. മഴ തോരുന്ന ലക്ഷണം ഇല്ല. ബൈക്കില്‍ മഴയും കൊണ്ടു പോകാനും വയ്യ. അവസാനം അവള്‍ തന്നെ അവളുടെ തന്ത നായ്മുഖന്‍ അവള്ക്ക് സമ്മാനം ആയി കൊടുത്തിരുന്ന ബ്രാന്‍ഡ് ന്യൂ "പോപ്പി കുട" എടുത്തു അവര്ക്കു കൊടുത്തു പറഞ്ഞു "സ്ലോ ആയി ഓടിച്ചു പോയാല്‍ കൂടാന്‍ വിഷമം ഉണ്ടാകില്ല, ഒടിയാതെ നോക്കണം കാറ്റു പിടിക്കും, എനിക്ക് വാപ്പ തന്നതാ" എന്ന്. ഇങ്ങിനെ ഒരു സംഭവം അവിടെ നടന്നു എന്നൊരു തോന്നല്‍ തന്നെ അവരുടെ മുഖതോന്നും ഉണ്ടായിരുന്നില്ല.
പിന്നീട് ഞാന്‍ അവളുടെ വീടിനടുത്തുള്ള ചില ബൂത്തുകളില്‍ കയറി അന്നേ ദിവസം എന്റെ നമ്പറിലേക്ക് ആരെങ്കിലും വിളിച്ചിരുന്നോ എന്ന് രഹസ്യമായി തിരക്കി. നമ്പര്‍ കിട്ടിയില്ല എങ്കിലും, അന്നേ ദിവസം അവളുടെ സഹോദരന്‍ ഒരു കൂട്ടുകാരന്റെ മൊബൈല് ഫോണില്‍ നിന്നും ആരോടോ സംസാരിക്കുന്നത് കണ്ടതായും "ആരോടാ കത്തി വക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ "സഹോദരിക്കാ" എന്ന് മറുപടി പറഞ്ഞതായും ബൂത്കാരന്‍ പറഞ്ഞു. അതിന് ശേഷം അവന്‍ കൂട്ടുകാരനുമായി കുറെ നേരം സംസാരിച്ചു എന്നും അതിന് ശേഷം ആ കൂട്ടുകാരന്‍ വേറൊരു നമ്പര്‍ വിളിച്ചു കുറെ മാറി നിന്നു സംസാരിച്ചു എന്നും അതിന് ശേഷം പെട്ടെന്ന് തിരിച്ചു വന്നു അവളുടെ സഹോദരനോട് തിരികെ വന്നു "എല്ലാം ശരിയാക്കിയെടാ" എന്ന് പറഞ്ഞു എന്നും ബൂതുകാരന്‍ പറഞ്ഞു.
ഈ പൊളിഞ്ഞ നാടകത്തിന്റെ ലക്ഷം ഇതായിരുന്നു:-
  • അവള്ക്ക് ഒരു കാമുകനുന്ടെന്നു അവര്‍ തന്നെ സ്ഥാപിച്ചെടുക്കുക.
  • അതിന്റെ പേരില്‍ എന്നെയും അവളെയും തമ്മില്‍ അടിപ്പിക്കുക.
  • അങ്ങിനെ അടികൂടുമ്പോള്‍ ഇടപെടാന്‍ കുറെ "അമേരിക്കയും ഐക്യ രാഷ്ട്ര സഭ പോലുള്ള" ചില ബാഹ്യ കക്ഷികളെ കൊണ്ടു വരിക.
  • അങ്ങിനെ അവര്‍ വിചാരിച്ച പോലെ കാര്യങ്ങള്‍ കൊണ്ടെത്തിക്കുക - ഓര്‍ക്കുക "നിനക്ക് ഇതിലും നല്ല ചെക്കനെ ഞാന്‍ കണ്ടു പിടിച്ചു തരാം" എന്ന് പറഞ്ഞ നായ്മുഖനെ!

എന്നാല്‍ ഞാനോ ഉമ്മയോ ഇതൊരു "പ്രശ്നം" ആയിട്റെടുതില്ല. പിറ്റേ ദിവസം തന്നെ ഫോണ്‍ വകുപ്പുമായി ബന്ധപ്പെട്ട് നമ്പര്‍ "നിരീക്ഷണം" നടത്താന്‍ ഏല്പിച്ചു. അതില്‍ പിന്നെ "പ്രസ്തുത കാമുകന്‍" വിളിച്ചതുമില്ല. അവള്‍ പറഞ്ഞറിഞ്ഞു കാണും ഫോണ്‍ നിരീക്ഷണത്തില്‍ ആണെന്ന്. അപ്പോള്‍ പിന്നെ കളി നടക്കില്ലല്ലോ.

പിന്നീട് അവളോട്‌ അതിനെക്കുറിച്ച് ഒന്നും ചോദിച്ചുമില്ല. അവള്‍ ഈ വിഷയം പറഞ്ഞുമില്ല. എന്തായാലും മനസ്സുകള്‍ തമ്മിലുള്ള ആ "ഗ്യാപ്" അങ്ങിനെ തന്നെ നില നിന്നു. ബാങ്ക് ലോണ്‍ പ്രശനം രൂക്ഷമായി. അവസാനം അവളോട്‌ കുറച്ചു ആഭരണം ചോദിയ്ക്കാന്‍ തന്നെ തീരുമാനിച്ചു. അതാണ്‌ ഞങ്ങളുടെ ജീവിതത്തിന്റെ വഴിത്തിരിവായത്... അത് അടുത്ത ബ്ലോഗില്‍.

2009, മാർച്ച് 11, ബുധനാഴ്‌ച

വീണ്ടും കുതന്ത്രങ്ങള്‍

ഫോണ്‍ കാള്‍ അയാളുടെതാനെന്ന്നു മനസ്സിലായപ്പോള്‍ തന്നെ എനിക്ക് അത് എന്തെങ്കിലും തരികിടയായിരിക്കുമെന്നു ഉറപ്പായിരുന്നു. കാരണം അത്രക്ക് തരയാ അയാളെന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞുവല്ലോ! ഞാന്‍ ഫോണ്‍ എടുത്തു.
"നിങ്ങള്‍ എല്ലാവരും എപോഴാ എങ്ങോട്ട് വരുന്നത്?"
"ഞായറാഴ്ച വൈകീത്റ്റ് എത്താം" ഞാന്‍ മറുപടി പറഞ്ഞു.
"എനിക്ക് ഒരു ഹെല്പ് കൂടി ചെയ്യണം, ഒരു ചെറിയ പ്രശ്നമുണ്ട്" അയാള്‍ വളച്ച് കെട്ടി പറഞ്ഞു തുടങ്ങി.
"എന്താ കാര്യം എന്ന് പറ" ഞാന്‍.
"കുറച്ചു പൈസയുടെ കൂടി ആവശ്യം ഉണ്ട്, പോകുമ്പോള്‍ കൊണ്ടുപോകാന്‍ കുറച്ചു സാധനങ്ങള്‍ വാങ്ങിക്കണം" അയാള്‍ പറഞ്ഞു.
"അതിന് ഞാന്‍ എന്തു ചെയ്യണമെന്നു പറയൂ" തെല്ലൊരു നീരസം ഞാന്‍ എന്റെ സ്വരത്തില്‍ വരുത്തി.
"മോന്‍ അവളുടെ കുറച്ചു സ്വര്‍ണം നേരത്തെ ചെയ്തത് പോലെ ഒന്നു പണയം വച്ചു കുറച്ചു പൈസ ഒരു മുപ്പതിനായിരം സംഘടിപ്പിച്ചു തരണം" അയാള്‍ എന്റെ നീരസം മനസ്സിലാക്കി കുറച്ചു മയത്തിലാണ് സംസാരിക്കുന്നത്.
"നിങ്ങള്‍ ഒരു കാര്യം ചെയ്യ്, മകളുമായി വന്നു എന്താ അവള്‍ക്കുള്ളത്‌ എന്ന് വച്ചാല്‍ എടുത്തു കൊണ്ടു പോയി നിങ്ങളുടെ ആവശ്യം നടത്തികൊള്ളൂ" സ്വല്പം കടുപ്പിച്ചു തന്നെ ഞാന്‍ പറഞ്ഞു. "എനിക്ക് തരികിട തീരെ വശമില്ല, ഇനി ഒട്ടു ശീലമാക്കാന്‍ ഉദ്തെഷിക്കുന്നും ഇല്ല"
"എന്നെ നിങ്ങള്ക്ക് വിശ്വാസമില്ലേ" അയാള്‍ കേഴുകയാണ്!
"എന്ന് പറയാന്‍ എനിക്ക് വിഷമമുള്ളത് കൊണ്ടു പറയുന്നില്ല, ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു അത് കൊണ്ടു നമുക്ക് ഈ സംസാരം ഇവിടെ വച്ചു നിര്തുന്നതല്ലേ നല്ലത്?" ഞാനും വിട്ടു കൊടുത്തില്ല.
"നാളെ ബാങ്ക് പകുതി ദിവസം അവധിയാ, അതിന് മുന്പ് കാര്യം നടക്കണമെങ്കില്‍ അവളെയും കൂട്ടി വന്നു അത് എടുത്തോ" ഞാന്‍ പറഞ്ഞു നിര്ത്തി.
ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ഇത് അയാള്‍ക്ക് ഭയങ്കര ഒരു അടിയായി തോന്നിയിരിക്കണം. എന്തായാലും ഞങ്ങള്‍ ഞാനും എന്റെ ഉമ്മയും സഹോദരിയും അയാളുടെ യാത്രയയപ്പിന് പോയി പങ്കെടുത്തു. അവിടെ അയാള്ടെയും ഭാര്യയുടെയും ബന്ധുക്കള്‍ ഒരു പാടു ഉണ്ടായിരുന്നു. ഒരു പ്രത്യേക കാര്യം എന്താണെന്നു വച്ചാല്‍ തൊട്ടടുത്ത വീട്ടിലെ ടാക്സി ഡ്രൈവറുടെ വീട്ടുകാര്‍ ഒഴികെ ഒരുഅയല്‍വാസി പോലും അവിടെ വന്നില്ല. (ഇതേ ടാക്സി ഡ്രൈവര്‍ തന്നെയാണ് അയാളെ പിറ്റേന്ന് എയര്‍പോര്‍ട്ടില്‍ കൊണ്ടു വിട്ടത്). ഞങ്ങളോട് അയാള്‍ നീരസതിന്റെ മുഖ ലക്ഷണം ഒന്നും തന്നെ പ്രകടിപ്പിച്ചില്ല. രാത്രി വൈകി എന്റെ മാതാവിനെയും സഹോദരിയെയും അയാളും ഞാനും കൂടിയാണ് എന്റെ വീട്ടില്‍ കൊണ്ടു പോയി വിട്ടത്. (അവളുടെ കുറെ സ്വര്‍ണ്ണം എന്റെ വീട്ടില്‍ ഉണ്ടല്ലോ, അതിന് കാവല്‍ ഇരിക്കാനാണ് അവര്‍ അന്ന് തന്നെ തിരിച്ചു പോയത്). തിരികെയുള്ള യാത്രയില്‍ അയാള്‍ സ്വര്ന്നവിശയം എടുത്തിടും എന്ന് ഞാന്‍ പ്രതീക്ഷിച്ചു എങ്കിലും അതുണ്ടായില്ല. പിറ്റേ ദിവസം അയാളെ ഞാനും അയാളുടെ മകനും കൂടി എയര്‍പോര്‍ട്ടില്‍ കൊണ്ടു വിട്ടു. അയാളുടെ ബന്ധുക്കള്‍ ആരും തന്നെ കൂടെ വന്നില്ല, അവളോട്‌ വരാന്‍ പറഞ്ഞു എങ്കിലും ഒഴിഞ്ഞു മാറി. ഓരോരുത്തരും സ്വന്തം ഒഴിവു കഴിവുകള്‍ പറഞ്ഞു ഒഴിഞ്ഞു മാറി. അയാള്‍ പോയതോടെ കുതന്ത്രങ്ങള്‍ എല്ലാം അവസാനിച്ചു എന്ന് ആശ്വസിച്ചു എങ്കിലും അതിന് അല്പായുസ്സെ ഉണ്ടായിരുന്നുള്ളൂ. അത് അടുത്ത ബ്ലോഗില്‍ ....

2009, മാർച്ച് 9, തിങ്കളാഴ്‌ച

കൂടുതല്‍ അകലുന്നു

നായ്മുഖന്‍ എന്നെ വിടാന്‍ ഭാവമില്ലായിരുന്നു. അതിന് അവള്‍ പൂര്ണ്ണ പിന്തുണ കൊടുക്കുകയും ചെയ്തു. ഫുട്ബോള്‍ കളിയില്‍ "സെല്‍ഫ് ഗോള്‍" അടിക്കുന്നത് പോലെ അവള്‍ കളിച്ചു. കളിക്കുന്നത് മുഴുവന്‍ എന്റെ ഭാഗത്ത്, അത് പോലെ ഗോള്‍ അടിക്കുന്നതും എന്റെ പോസ്റ്റില്‍.
സ്വര്‍ണ്ണം പണയ സംഭവം പതിയെ ആളുകള്‍ അറിഞ്ഞു. ഞാനും അയാളുടെ പിതാവും അതില്‍ കുറെ പങ്കു വഹിച്ചു എന്ന് വേണമെന്കില്‍ പറയാം. കാരണം എന്റെ ഭഗത് നിന്നും നോക്കുകയാനെന്കില്‍ ഇതൊക്കെ മറ്റുള്ളവര്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് തോന്നി. കുറെ ദിവസങ്ങള്‍ക്കു ശേഷം നായ്മുഖന്‍ സൌദിയിലേക്ക് തിരികെ പോകേണ്ട സമയമായി. അവള്‍ അതിന് മുന്പ് തന്നെ "വാപ്പാടെ അടുത്ത ചെന്നു നില്ക്കാന്‍" എന്നപേരില്‍ വീട്ടില്‍ പോയി നിന്നു. അതിനിടെ അയാള്‍ക്ക് ഒരു "യാത്ര അയപ്പ്" ഞങ്ങള്‍ ബന്ധൂക്കാരുടെ വക കൊടുത്തു കളയാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. നാട് നടപ്പ് അങ്ങിനെ. ആശയം എന്റെ ഉമ്മ & സഹോദരി. ഞാനും അത് നല്ലതാണെന്ന് കരുതി. കഴിഞ്ഞതെല്ലാം മറന്നു ഒരു പുതിയ തുടക്കം ഇടുവാന്‍ സഹായിക്കും എന്ന് ഞങ്ങള്‍ എല്ലാം മനസ്സില്‍ കരുതി. ഒരു വ്യാഴാഴ്ച ഞങ്ങള്‍ നായ്മുഖനെ വിളിച്ചു. അവരുടെ ഇഷ്ട വിഭവം ബിരിയാണി തന്നെ ഓര്‍ഡര്‍ ചെയ്തു വരുത്തി. അവള്‍ ഇതെല്ലാം വീട്ടില്‍ നിന്നും ഫോണ്‍ ചെയ്തു അറിയുന്നുണ്ടായിരുന്നു. അതിന് രണ്ടു ദിവസം മുന്പ് മുതല്‍ എനിക്ക് കുറേശെ ജലദോഷവും പനിയുംശരീരവേടനയും തുടങ്ങി. അവളെ അറിയിച്ചു സംസാരത്തില്‍ നിന്നു അവള്‍ വീട്ടിലേക്ക് വരാന്‍ ഭാവമില്ല എന്ന് മനസ്സിലായത് കൊണ്ടു ഞാന്‍ പറഞ്ഞു "നീ ഇപ്പോള്‍ വരണ്ട, ചിലപ്പോള്‍ പകരും, ഏതായാലും വാപ്പ പോയിട്ട് വന്നാല്‍ മതി, പിന്നെ നിന്നെ സല്‍ക്കാരത്തിന് വരുമ്പോള്‍ കാണാമല്ലോ" അവള്ക്ക് സന്തോഷമായി.
അങ്ങിനെ അവര്‍ എത്തി, അവള്‍, ഉമ്മ, വാപ്പ, സഹോദരി. സഹോദരന്‍ എവിടെയോ ടൂര്‍ പ്രോഗ്രാം ആയി പോയി. കാറ്റെരിംഗ് പാര്‍ട്ടിക്കാര്‍ ബിരിയാണി എത്തിച്ചിരുന്നു. ഞങ്ങള്‍ അവരെ സ്വീകരിച്ചു. എന്നെ അവള്‍ കണ്ടു എങ്കിലും കണ്ട ഭാവം കാണിക്കാതെ അടുക്കളയില്‍ ബിരിയാണി ഇരിക്കുന്ന ഭാഗത്തേക്ക് ഏതോ മായാ ശക്തിയിലെന്ന പോലെ തെന്നി മാറിക്കളഞ്ഞു. (ബ്രെയിന്‍ വാഷ് ശരിക്കും നടന്നിട്ടുണ്ടാകും!). അവിടെ ചെന്നു ബിരിയാണി പാത്രം ആകെ പരിശോധന നടത്തി, അതിന്റെ സൈഡ് ഐറ്റംസ് എല്ലാം ഉണ്ടോ എന്ന് ഉറപ്പു വരുത്തി! ഒരു വലിയ കണ്ടു പിടുത്തവും നടത്തി "പപ്പടം ഇല്ല". അത് ഞങ്ങള്‍ ഉണ്ടാക്കിയിരുന്നു. കാരണം പപ്പടം ഡെലിവറി കഴിയുമ്പോഴേക്കും തവിട് പൊടി ആവാന്‍ സാധ്യത ഉള്ളത് കൊണ്ടു ഞങ്ങള്‍ കാറ്റെരിംഗ് പാര്‍ട്ടിയോട് വേണ്ടെന്നു പറഞ്ഞു. എന്റെ സഹോദരി അവളോട്‌ എന്റെ അടുത്തേക്ക് ചെല്ലാന്‍ പറഞ്ഞു. എന്നിട്ടും കുറെ സമയം അവിടെ തട്ടിമുട്ടി നിന്നിട്ടാണ്‌ അവള്‍ എന്റെ അടുത്തേക്ക് വന്നത്. ഞാന്‍ പതിയെ എന്റെ റൂമിലേക്ക്‌ നീങ്ങി. അവളും ആരുടെയൊക്കെയോ നിര്‍ബന്ധത്തിനു ശേഷം എന്റെ അടുത്തേക്ക് (റൂമിലേക്ക്‌) വന്നു. (നോക്കണേ കുറെ ദിവസം കാണാതിരുന്നു കണ്ട "നവ ദമ്പതികള്‍" അല്ലെ ഞങ്ങള്‍??!). അവള്‍ മുഖം വീര്‍പ്പിച്ചു കുറെ നേരം നിന്നു. ഞാന്‍ തന്നെ സംസാരത്തിന് തുടക്കം കുറിച്ചു. "എന്ത്യേ നീ വരാഞ്ഞേ എനിക്ക് പനിയാനെന്നരിഞ്ഞിട്ടു??"
"എന്നോട് വരണ്ട എന്ന് പറഞ്ഞിട്ടല്ലേ, പിന്നെ വാപ്പ പോയാല്‍ ഇനി ഒരു വര്ഷം കഴിഞ്ഞാലേ വരൂ, അപ്പോള്‍ ഞാന്‍ ഒരു പാടു മിസ് ചെയ്യില്ലേ" വാദി പ്രതിയായി.
"നീ എന്ന് പോകണ്ട, എത്ര ദിവസമായി നമ്മള്‍ ഒന്നിച്ചു കുറച്ചു സമയം ചെലവഴിച്ചിട്ടു, സംസാരിച്ചിട്ടു, ഏതായാലും വാപ്പ പോകുന്നതിന്റെ തലേ ദിവസം നമുക്കു ഒന്നിച്ചു പോകാം" ഞാന്‍ ഒരു നിര്‍ദേശം അവളുടെ പരിഗണനക്ക് വിട്ടു.
"അയ്യോടാ!!! എനിക്ക് ഇന്നു തന്നെ പോകണം". എന്നും പറഞ്ഞു അവള്‍ ഒറ്റ നടത്തം. സന്ദര്‍ശന മുറിയില്‍ അവളുടെ കുടുംബത്തോടൊപ്പം പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ അവള്‍ ഇരുന്നു. ഞാനും സ്വന്തം മുഖത്ത് അവളുടെ വാക്കുകളാല്‍ കൊണ്ട പ്രഹരം കൃത്രിമമായ ഒരു വരണ്ട ചെറുചിരിയില്‍ ഒളിപ്പിച്ചു കൊണ്ടു അവരുടെ ഇടയിലേക്ക് ചെന്നു.
ഭക്ഷണം കഴിഞ്ഞു അല്‍പ സമയത്തിന് ശേഷം അവര്‍ പോകാന്‍ തയ്യാറായി. .....പള്ളിയില്‍ പോയി പ്രാര്തിക്കണം എന്ന് നായ്മുഖനും ഭാര്യയും പറഞ്ഞു. ഒരു നേര്ച്ച ഉണ്ടത്രേ! (എന്നെ ഒഴിവാക്കി മകള്‍ക്ക് "നല്ല ഒരു പയ്യനെ" കണ്ടു പിടിക്കനായിരുന്നിരിക്കണം!). വാക്കുകൊണ്ട് പോലും അവളെ അവിടേ നിര്‍ത്തുന്നതിനെ പറ്റി അവര്‍ ഒരക്ഷരം പറഞ്ഞില്ല. എനിക്ക് പനിവന്നാല്‍ അവര്‍ക്കെന്താ എന്ന് ചിന്തിച്ചിരിക്കണം! അവളും പാര്‍ട്ടിയും കൂളായി പോയി. എന്റെ വീട്ടില്‍ വന്നവര്‍ക്കെല്ലാം അത് ഒരു അല്‍ഭുത സംഭവമായിരുന്നു. "വല്ലാത്ത ഒരു പെണ്ണ് തന്നെ!" ചില അടക്കം പറച്ചിലുകള്‍ ഞാനും കേട്ട്‌. പക്ഷെ കൂടുതല്‍ ചെവിയോര്തില്ല കാരണം പനിയുടെ സ്വാധീനത്താല്‍ ശരീരത്തിന് നല്ല ക്ഷീണം തോന്നി, മനസ്സിനും! പോയി കിടന്നു മനസ്സാകെ കലങ്ങി മറിഞ്ഞിരുന്നു, കലക്കി മരിച്ചിട്ടാണല്ലോ അവള്‍ പോയത്.
നായമുഖന്റെ കുടിലതകള്‍ അവസാനിചിട്ടുണ്ടായിരുന്നില്ല. പിറ്റേ ദിവസം വെള്ളിയാഴ്ച്ച വൈകുന്നേരം അയാള്‍ എന്നെ ഫോണില്‍ വിളിച്ചു, അതിന്റെ കഥ അടുത്ത ഭാഗത്തില്‍....

2009, മാർച്ച് 8, ഞായറാഴ്‌ച

കലികാലം

രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ കണ്ണടയും മറ്റും വിളക്ക് വാങ്ങി നമ്മുടെ വിജയ് മല്യാജി ഒരു ഹീറോ ഇമേജ് ഉണ്ടാക്കിയെടുതിരിക്കുന്നു. കള്ളുകച്ചവടം ഗാന്ധിജി എതിര്‍ത്തിരുന്ന ഒരു സാമൂഹ്യ തിന്മയായിരുന്നല്ലോ, എന്നാല്‍ അതിന്റെ ആശാനായ വിജയ് മല്യതന്നെ അത് ലേലത്തില്‍ പിടിച്ചു. ഗാന്ധി പ്രസ്ഥാനമായ കോണ്ഗ്രസ് അതിനെ പ്രശംസിക്കുന്നു. ഇത്രയൊക്കെ ഗാന്ധി ശിഷ്യഗണങ്ങള്‍ നമ്മുടെ രാജ്യതുണ്ടായിരുന്നിട്ടും ഈ വസ്തുക്കള്‍ ലേലത്തില്‍ പിടിക്കാന്‍ കേവലം ഒരു മദ്യ രാജാവ് തന്നെ വേണ്ടി വന്നിരിക്കുന്നു? ഇതിലൂടെ നമുക്ക് മനസ്സിലാക്കാന്‍ എന്താണുള്ളത്? പ്രിയരേ നമ്മുടെ നാട്ടിലെ ഗാന്ധി പ്രസ്ഥാനങ്ങള്‍ക്ക്‌ എന്ത് പ്രസക്തിയാനുല്ലത് എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു! കലികാലം അല്ലാതെ എന്ത് പറയാന്‍!

ചുരുക്കി പറയുന്നു - മോശമാകുന്ന ബന്ധങ്ങള്‍

എന്റെ ആദ്യ വിവാഹവും അതിനെ തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളും കഴിഞ്ഞ മാസത്തിലെ പോസ്റ്റുകളില്‍ ഞാന്‍ പോസ്റ്റിങ്ങ്‌ തുടങ്ങി വച്ചിരുന്നു. അത് തുടരുകയാണ്...
ഞങ്ങളുടെ ജീവിതം പതിയെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. പുറമേക്ക് എല്ലാവര്ക്കും ഞങ്ങള്‍ സന്തുഷ്ട ദമ്പതികള്‍, അകമേ വളരെ അകലത്തില്‍. എന്നിരുന്നാലും ചില നിമിഷങ്ങളില്‍ ഭാര്യാ - ഭര്‍തൃ ബന്ധത്തിന്റെ ആഴങ്ങളിലേക്ക് ഞങ്ങള്‍ കടന്നു ചെന്നിരുന്നു. കാരണം എന്തൊക്കെയായാലും ഇണകളായി കഴിഞ്ഞാല്‍ ഇത്രയൊക്കെ മാനസികമായി അകന്നാലും ചില നിമിഷങ്ങളില്‍ തമ്മില്‍ സ്നേഹിച്ചു പോകും. എന്നാല്‍ ഈ പ്രക്രിയയുടെ കടക്കല്‍ കത്തി വക്കാന്‍ ചില അസുര ജന്മങ്ങള്‍ അവളുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും രൂപത്തില്‍ തക്കം പാര്തിരിക്കുന്നുണ്ടായിരുന്നു. അയാള്‍ (നായ്മുഖന്‍) അവള്‍ വീട്ടില്‍ ചെല്ലുമ്പോഴെല്ലാം അവളെ "ബ്രെയിന്‍ വാഷ്" ചെയ്തുകൊണ്ടിരുന്നു. അവള്‍ക്ക് എന്നെക്കാള്‍ നല്ല ഒരു പയ്യനെ അയാള്‍ കണ്ടു പിടിക്കാം, എന്നെ സാവകാശം ഒഴിവാക്കാനുള്ള വഴി നമുക്ക് ആലോചിക്കാം എന്നെല്ലാമായിരുന്നു അയാളുടെ മകളോടുള്ള ഉപദേശത്തിന്റെ കാതല്‍. കൂടാതെ എന്റെ ആവശ്യത്തിനായി അവളുടെ ആഭരണങ്ങള്‍ ഒരു കാരണവശാലും കൊടുത്തു പോകരുതെന്ന് നായ്മുഖന്‍ അന്ത്യശാസനവും നല്കി. അവള്‍ക്ക് അമ്മയാവാന്‍ തീരെ താല്‍പര്യമുണ്ടായിരുന്നില്ല, എനിക്കും! പക്ഷെ ഉള്ളിന്റെ ഉള്ളില്‍ ഒരു പിതാവാകാന്‍ ഞാനും ആഗ്രഹിച്ചിരുന്നു. അതിനായി പ്രതിരോധ മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഞങ്ങള്‍ അവലംഭിചിരുന്നില്ല. ഒരിക്കല്‍ "ഗുഡ് ന്യൂസ്" ഉണ്ടാകും എണ്ണ ഒരു പ്രതീക്ഷ ഉണ്ടായി. ആ സമയത്ത് അവള്‍ അവളുടെ വീട്ടിലായിരുന്നു. "ഗുഡ് ന്യൂസ്" പ്രതീക്ഷ ഉണ്ടായിരുന്നത് കൊണ്ടു എന്റെ ഹൃദയവും തുടിക്കുന്നുണ്ടായിരുന്നു. പക്ഷെ അവള്‍ അവളുടെ വീട്ടുകാരുടെ നിര്ഭന്ധതിനു വഴങ്ങി എന്തോ കഴിച്ചു "ഗുഡ് ന്യൂസ്" വരാതെ ബ്ലോക്ക് ആക്കി. അതെകുറിച്ചു ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ വളരെ നിസ്സങ്ങതയോടെയാണ് പ്രതികരിച്ചത്. എനിക്ക് അത് ഒരു വലിയ ഷോക്കായി. അവളില്‍ നിന്നും ഞാന്‍ അത്രക്ക് പ്രതീക്ഷിച്ചിരുന്നില്ല. അതിന് ശേഷം കുറെ ദിവസത്തേക്ക് ഞങ്ങള്‍ തമ്മില്‍ ബന്ധപെട്ടില്ല. ഒരേ മെത്തയില്‍ രണ്ടു മനസ്സും രണ്ടു ശരീരവുമായി ഞങ്ങള്‍ കഴിച്ചു കൂട്ടി.
വീണ്ടും കാര്യങ്ങള്‍ പഴയപോലെ ആയി. എനിക്ക് ബാന്കില്‍ കുറച്ചു പൈസ എങ്കിലും അടച്ചേ പറ്റൂ എണ്ണ സ്തിഥി വന്നു. അവളോട്‌ സൂചിപ്പിച്ചപോള്‍ പ്രതികരണം പഴ്യയപോലെ. അന്ന് അവള്‍ ഒരു പാടു നേരം ആരോടോ ഫോണില്‍ സംസാരിച്ചിരുന്നു.
പിറ്റേന്ന് രാവിലെ നായ്മുഖന്‍ വക ഒരു കാള്‍. അത്യാവശ്യമായി ഒന്നു കണ്ടു സംസാരിക്കണം. അമ്മയിയപ്പനല്ലേ അവഗണിക്കാന്‍ പറ്റില്ലല്ലോ. ഞാന്‍ അയാള്‍ പറഞ്ഞതിന്‍ പ്രകാരം അയാളുടെ വീട്ടില്‍ ചെന്നു, പുറത്തു വച്ചു സംസാരിക്കാം എന്ന് പറഞ്ഞു എന്നെ കുറച്ചു അകലെ ഒരിടത്തേക്ക് കൂട്ടികൊണ്ട് പോയി. വളച്ച് കേട്ടലോടെ നായ്മുഖന്‍ മൊഴിഞ്ഞു തുടങ്ങി. അയാള്‍ക്ക് കുറച്ചു പൈസക്ക് അത്യാവശ്യമുണ്ട്, സൌദിയില്‍ നിന്നും പൈസ എത്താന്‍ കുറച്ചു വൈകും അത് വരെ ഒന്നു "റോള്" ചെയ്യാന്‍ ഒരു ഒന്നര ലക്ഷം രൂപ ഞാന്‍ ശരിയാക്കി കൊടുക്കണം പോലും! ഇത്രയും വലിയ കൊല കൊമ്പന്‍ എന്റെ മുന്നില്‍ ഒന്നര ലക്ഷത്തിനു വേണ്ടി മുട്ട് മടക്കി കേന്ഞുന്നു-ഞാന്‍ മനസ്സിലോര്‍ത്തു. എന്റെ കൈയില്‍ പണമൊന്നും ഇല്ല എന്ന് തീര്ത്തു പറഞ്ഞു (അത് സത്യവുമായിരുന്നു). അതിന് പരിഹാരവും നായ്മുഖന്‍ തന്നെ പറഞ്ഞും തന്നു. അവളുടെ (എന്റെ ഭാര്യയുടെ) കുറച്ചു ആഭരണങ്ങള്‍ എടുത്ത് ഞാന്‍ പണയം വച്ചു അയാള്‍ക്ക് പൈസ കൊടുക്കണം, അയാള്‍ക്ക്‌ പണയം വക്കാന്‍ കഴിയില്ല, കാരണം അയാള്‍ക്ക്‌ ബന്കില്‍ അക്കൌണ്ട് ഇല്ലത്രേ. (വെള്ളവും കൂട്ടിയിട്ടും എനിക്ക് അത് വിഴുങ്ങാന്‍ കഴിഞ്ഞില്ല!). അവസാനം ചുരുക്കിപരയട്ടെ അയാള്‍ എന്റെ കാല് പിടിക്കുംഎന്ന് കണ്ടപ്പോള്‍ അത്തരം ഒരു സന്ദര്‍ഭം ഒഴിവാക്കുവാനായി അയാള്‍ പറഞ്ഞ പോലെ ചെയ്തു കൊടുക്കാന്‍ ഞാന്‍ സമ്മതിച്ചു. അത് അവള്‍ അറിയാതെ വേണം എന്നവ്യവസ്ഥ ഞാന്‍ അന്ഗീകരിച്ചില്ല.
പിറ്റേ ദിവസം അയാള്‍ പറഞ്ഞ പോലെ അവളോട്‌ ഞാന്‍ പറഞ്ഞു. (അവള്‍ക്ക് യാതൊരു എതിര്‍പ്പും ഉണ്ടാവാത്തത് സ്വാഭാവികം മാത്രം!) സഹകരണ ബാന്കില്‍ മാനേജരോട് നായ്മുഖന്റെ കാര്യം പറഞ്ഞു കിട്ടാവുന്നതില്‍ കുറച്ചു അധികം രൂപ പാസ്സാക്കി വാങ്ങി. ഒന്നേകാല്‍ ലക്ഷം രൂപ! കണക്കിന്‍ പ്രകാരം ഒരു ലക്ഷത്തില്‍ താഴെ മാത്രമെ കിട്ടുമായിരുന്നുള്ളൂ. പൈസ കൈയില്‍ കിട്ടിയ അയാള്‍ ഒരു നന്ദി വാക്കുപോലും പറയാതെ ബൈക്കില്‍ കയറി ഒറ്റ പോക്ക്! (സ്വര്‍ണ്ണം തൂക്കി നോക്കാന്‍ വേണ്ടി കാഷ്യര്‍ എടുത്തപ്പോള്‍ ബന്കിലെ മഹിളകളുടെ ആര്തിയോടെയുള്ള നോട്ടം ഒന്നു കാണേണ്ടത് തന്നെയായിരുന്നു). രണ്ടാഴ്ചയാണ് നായ്മുഖന്‍ അവധി പറഞ്ഞത്. എന്നാല്‍ അത് രണ്ടു മാസം വരെ എത്തി.
ഈ വിഷയം ഞാന്‍ ആരോടും പറയരുത് എന്നായിരുന്നു അയാള്‍ ആവശ്യപ്പെട്ടിരുന്നത് എങ്കിലും അയാളും അയാളുടെ സില്‍ബന്ധികളും ഞാന്‍ എന്റെ ബാധ്യത വീട്ടുവാന്‍ സ്വര്‍ണ്ണം എന്തോ ചെയ്തു എന്നരീതിയില്‍ ചില വാര്‍ത്തകള്‍ പടച്ചു വിട്ടു. കുറെ ആളുകള്‍ അത് വിശ്വസിക്കുകയും ചെയ്തു. ഞാന്‍ അയാള്‍ക്ക് ചെയ്ത ഉപകാരത്തിനു സാക്ഷി ആയിട്ട ആരും ഇല്ലാതിരുന്നത് കൊണ്ടു എനിക്ക് ഒരു പിടിവള്ളി പറഞ്ഞു നില്‍ക്കാന്‍ പോലും കിട്ടിയതും ഇല്ല. അവളോട്‌ വാപ്പാനോട് അത് തിരികെ എടുത്തു തരാന്‍ പറയണം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ കിട്ടിയ മരുമാപി "കൊടുത്തവര്‍ തന്നെ വാങ്ങിക്കോ, എനിക്കൊന്നും അറിയില്ല" എന്നായിരുന്നു. എല്ലാം അവളുടെ വീട്ടില്‍ വച്ചു തിരക്കഥ തയ്യാരാകിയതിന്പടി നടന്നു. അവസാനം ഞാന്‍ അയാളുടെ കാര്‍ന്നോര്‍ "കോഴി" എന്നപേരില്‍ അറിയപ്പെടുന്ന കക്ഷിയെ വിവരം അറിയിച്ചു. അയാള്‍ ഇടപെട്ടപ്പോള്‍ നായ്മുഖനു നാണക്കേടായി. അയാള്‍ ഒരു വെള്ളിയാഴ്ച്ച പലിശ സഹിതമുള്ള പൈസയുമായി ബന്കില്‍ വന്നു ഞാന്‍ സ്വര്‍ണ്ണം തിരിച്ചെടുത്തു.. പെട്ടെന്ന് വണ്ടിയില്‍ കയറി അയാള്‍ പോയി. വൈകുന്നേരം എന്നെ വിളിച്ചു അയാളെ ഞാന്‍ മറ്റുള്ളവരുടെ മുന്‍പില്‍ മാനം കെടുത്തി എന്ന് പറഞ്ഞു. ഓരോരുത്തരുടെയും പ്രവൃത്തിയാണ്‌ മാനവും അഭിമാനവും ഉണ്ടാക്കുന്നത് എന്ന് ഞാനും മറുപടി നല്കി. എന്നാല്‍ അയാള്‍ അതൊരു പകയാക്കി എടുത്തു. പിന്നീടുള്ള സംഭവങ്ങള്‍ അതാണ്‌ തെളിയിച്ചത്.
അവയെല്ലാം പുറകെ.....