2009, സെപ്റ്റംബർ 19, ശനിയാഴ്‌ച

ഈദ്‌ മുബാറക് (ചില ചിന്തകള്‍)

അങ്ങിനെ ഒരു റമദാന്‍ കൂടി കടന്നു പോകുന്നു. രമദാനില്‍ നമ്മള്‍ അല്ലാഹുവിനോട് എത്രത്തോളം നീതി പുലര്‍ത്തി? ചിന്തിക്കുക. നമസ്കാരം നോമ്പ് ഹജ്ജ്‌ സക്കാത്ത്‌ എല്ലാം തികഞ്ഞു എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നമ്മളില്‍ കഷ്ടപ്പെടുന്നവനെ നിങ്ങള്‍ കണ്ടോ മനുഷ്യരെ? അവര്ക്കു ഏതെങ്കിലും തരത്തില്‍ നന്മ ചെയ്തുവോ? പ്രായോഗികമായി നമുക്കു ഒന്നും തന്നെ ചെയ്യാന്‍ കഴിയില്ലെങ്കില്‍ മനസ്സുകൊണ്ട് എങ്കിലും അവര്ക്കു അത് ചെയ്തു കൊടുക്കുക, പ്രാര്‍ത്ഥനയുടെ രൂപത്തില്‍. നമ്മളില്‍ എത്ര പേര്‍ സമ്പത്തിനും വരുമാനതിനും അനുസരിച്ച് സക്കാത്ത്‌ കൊടുത്തു? ഓര്ക്കുക സക്കാത്ത്‌ ആരുടേയും ഔദാര്യം അല്ല അത് പാവപ്പെട്ടവന്റെ അവകാശമാണ്.
കൂടാതെ നമ്മളിലെ വിട്ടുപോയ ബന്ധങ്ങളെ കൂട്ടിച്ചേര്‍ക്കുക. അതിനായി പരിശ്രമിക്കുക. അള്ളാഹു തീര്ച്ചയായും കരുനയുല്ലവനാകുന്നു (വിശുദ്ധ ഖുറാന്‍).
നമ്മള്‍ മുസ്ലിം പേരുകള്‍ പേറി നടന്നാല്‍ മാത്രം പോര, മുസ്ലിം എന്നവാക്കിന്റെ അര്ത്ഥം പൂര്‍ണമായി ഉള്‍ക്കൊള്ളണം. വയട്ടിപ്പിഴപ്പിനു വേണ്ടി പ്രസംഗിച്ചു നടക്കുന്ന മത പണ്ഡിതന്മാരെ നിങ്ങള്‍ അവഗണിക്കുക, അറിവ് ഉള്‍ക്കൊള്ളുക അത് ശരിയായ അറിവാണെന്ന് ഉറപ്പു വരുത്തുക, പുരോഹിത മേധാവികളെ തിരസ്കരിക്കുക. അല്ലാഹുവിന്റെ കല്പ്പനകളെയും, അന്ത്യ പ്രവാചകന്‍ (സ) തങ്ങളുടെ ഉപദേശങ്ങളെയും ശിരസ്സാ വഹിക്കുക. സര്‍വോപരി നമ്മുടെ മനസ്സിനെ എപ്പോഴും ശുദ്ധിയായി സൂക്ഷിക്കുക! അശുദ്ധമായ മനസ്സോട് കൂടി എന്തു ചെയ്താലും (നമസ്കാരം, നോമ്പ്, ഹജ്ജ്‌ & സക്കാത്ത്‌ etc..) അതൊന്നും പടച്ചവന്റെ അടുക്കല്‍ സ്വീകരിക്കപ്പെടുകയില്ല.
മാനുഷിക മൂല്യങ്ങളും അതിന്റെ സങ്കല്‍പ്പങ്ങളും വളരെ വെല്ലുവിളികള്‍ നേരിടുന്ന ഈ വേളയില്‍ എല്ലാവര്ക്കും എന്റെ ഈദ്‌ മുബാറക്!

2009, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

ചെയ്സിംഗ് ദി ഗുണ്ടാസ്‌!

പറഞ്ഞുറപ്പിച്ച തിരക്കഥ പൂര്‍ത്തിയാക്കി നമ്മുടെ ഗുണ്ടാ സഹോദരന്മാര്‍ (എല്ലാ ഭാരതീയരും സഹോദരീ സഹോദര്മാരനല്ലോ നമ്മള്‍ക്ക്) കീഴടങ്ങി. അതും തമിഴ്‌ നാട്ടിലെ കോടതിയില്‍. അവര്ക്കു എന്തുകൊണ്ടോ കേരളത്തിലെ പോലീസിനെയും കോടതിയെയും പേടിയായിരിക്കാം. ഇന്നലെ ചാനലുകളില്‍ അതിന്റെ ബഹളമായിരുന്നു. എന്തിനാണ് ഇത്രയധികം ചാനല്‍ പ്രവര്‍ത്തകര്‍ തമിഴ്നാടിലെ ജയിലിന്റെ വാതില്‍ക്കല്‍ കാത്തു കെട്ടി കിടന്നത്? എന്തിനാണ് ഈ ക്രിമിനല്‍ സഹോദരന്മാര്‍ക്ക് ഇത്രയധികം coverage നല്‍കുന്നത്‌. അവിടെ തന്നെ വച്ചു അവരുടെ പടം പിടിക്കണം എന്ന് ചാനല്‍ സഹോദരന്മാര്‍ക്ക് എന്താ ഇത്ര നിര്‍ബന്ധം? അവിടെ നിന്നും കാര്യം സാധിക്കാതെ വന്നപ്പോള്‍ തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഗുണ്ട-പോലീസ് വാഹനവ്യൂഹത്തെ ചെയ്സ് ചെയ്തുപോല്‍! എന്തിനാണ് സുഹൃത്തുക്കളെ ഇതൊക്കെ കാട്ടിക്ക്കൊട്ടുന്നത്? നിങ്ങളുടെ ചാനല്‍ മുതലാളിമാര്‍ പറഞ്ഞിട്ടാണോ? അതോ നിങ്ങളുടെ സ്വന്തം റിസ്ക്‌ ആണോ?
ഒരു കാര്യം ആലോചിക്കുക, അത്യന്തം അപകടകരമായ രീതിയില്‍ (ഏതാണ്ട് 150km/hr) സ്പീഡില്‍ വരെ ചെയ്സ് ചെയ്തു എന്ന് പത്രത്തിലും മറ്റും കാണുന്നു. ഈ ചെയ്സിങ്ങില്‍ എന്തെങ്കിലും അപകടം നടന്നു അതില്‍ ഉള്‍പെട്ട ഗുണ്ടാ-പോലീസ്-മാധ്യമ പ്രവര്‍ത്തക ഭേദമന്യേ ആരെങ്കിലും വീരചരമം വരിച്ചിരുന്നു എങ്കില്‍ ആര്‍ക്കായിരിക്കും ഉത്തരവാദിത്തം? പോലീസിനോ, ഗുണ്ടകല്‍ക്കോ? അതോ നിങ്ങളെ പറഞ്ഞു വിട്ട മുതലാളിമാര്‍ക്കോ? നിങ്ങളുടെ വീട്ടില്‍ നിങ്ങളെ കാത്തിരിക്കുന്ന അമ്മ, സഹോദരങ്ങള്‍, ഭാര്യ, അച്ഛന്‍ എന്നീ കഥാപാത്രങ്ങളെ എന്തുകൊണ്ട് നിങ്ങള്‍ മറന്നുകൊണ്ട് ഈ വെറും ഗുണ്ട-പോലീസ് പടയെ ചെയ്സ് ചെയ്തു? എന്നിട്ട് അനന്തപുരിയില്‍ എത്തിയിട്ടല്ലേ ആ പൊന്നുമക്കളുടെ ഒരു പടം പിടിക്കാന്‍ കഴിഞ്ഞുള്ളു. ഇതിനിടയില്‍ പോലീസ് ഏമാന്മാര്‍ എന്തിനാണ് ഇടക്ക് നിന്നും വണ്ടിയില്‍ ഓടി കയറിയത്‌? സഹോദരന്മാര്‍ക്ക് മൊഴി എങ്ങിനെ തരണം എന്ന് ട്രെയിനിംഗ് കൊടുക്കുവാനല്ലാതെ എന്തിനു? എന്നിട്ട് ലവന്മാരെ ജയിലില്‍ കയറ്റിയ വിവരം പറഞ്ഞ ഒരു ചാനല്‍ പറയുന്നു അവിടെ ഏഴ് മണിക്ക് അത്താഴം കഴിഞ്ഞു ലവന്മാര്‍ക്കു നാളെ പ്രാതല്‍ മാത്രമെ ഇനി കിട്ടുകയുള്ളൂ എന്ന്. എന്നാല്‍ നിങ്ങള്ക്ക് (മാധ്യമപ്രവര്‍ത്തകര്‍ക്ക്) എല്ലാവര്ക്കും കൂടി പിരിവെടുത്ത്‌ വല്ല ഫൈവ് സ്റ്റാര്‍ ഫുഡ്‌ വാങ്ങികൊടുക്കാന്‍ മേലായിരുന്നോ? (നമ്മുടെ "ഉന്നതര്‍" അവര്ക്കു വേണ്ട ഭക്ഷണം എത്തിക്കാന്‍ ഏര്‍പ്പാട് ചെയ്തിരുന്നു ഞങ്ങള്‍ എത്തിച്ചു കൊടുത്തു എന്ന് രണ്ടു ദിവസം കഴിയുമ്പോള്‍ ചാനലില്‍ ഏതെങ്കിലും ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ പാചകക്കാരനോ, വൈട്ടെരോ അല്ലെങ്കില്‍ ചുരുങ്ങിയ പക്ഷം തിരുവനന്തപുരത്തെ ഏതെങ്കിലും സാദാ തട്ടുകടയില്‍ പൊറോട്ട അടിക്കുന്ന പയ്യനോ പ്രത്യക്ഷപ്പെട്ടു പറയുന്നതു നമുക്കു കാണാം, കാത്തിരിക്കുക).
എന്തായാലും ക്രിമിനലുകളെ അരിയിട്ട് വാഴിക്കുന്ന ഈ പരിപാടി ചാനലുകള്‍ നിര്‍ത്തുന്നതാണ് നല്ലത്. അത്രമാത്രമേ ഈ അവസരത്തില്‍ പറയുന്നുള്ളൂ.

2009, സെപ്റ്റംബർ 1, ചൊവ്വാഴ്ച

ഓണാശംസകള്‍

അങ്ങിനെ 2009 ലെ ഓണം വന്നെത്തി. പതിവുപോലെ മദ്യ വില്‍പനയിലെ റെക്കോര്‍ഡ്‌ വന്നു കഴിഞ്ഞു . മലയാളി പതിവുപോലെ കുടിച്ചു തിമര്‍ക്കുകയാണ്. റംസാന്‍ മാസമായതുകൊണ്ട് ഗള്‍ഫിലെ ഓണം ആഘോഷങ്ങള്‍ കുറവാണ്, പക്ഷെ റൂമുകളിലെ ഓണ സദ്യയും വെള്ളമടിയും പതിവുപോലെ. മാനുഷരെല്ലാം ഒന്നുപോലെ എന്ന് വിചാരിച്ചു രാജ്യം ഭരിക്കാന്‍ പുറപ്പെട്ട ഒരു ചക്രവര്‍ത്തിയെ ചവിട്ടി പാതാളത്തിലേക്ക് താഴ്തിയതിന്റെ സ്മരണയാണല്ലോ ഓണം.

marunaadukalil ജോലിക്കും മറ്റും പോയി താമസിക്കുന്നവര്‍ ഓണം ആഘോഷിക്കുവാന്‍ നാട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ സ്വകാര്യ സ്ഥാ‍പനങ്ങള്‍ എല്ലാം തന്നെ ഓണം അവധി എന്ന മയക്കത്തിലേക്ക് വീണു കഴിഞ്ഞു . സ്വന്തം വീടും നാടും കുടുംബവുമെല്ലമായി ഒന്നിച്ചു കൂടുക എന്ന കാര്യം അതീവ സന്തോഷം തന്നെ. ഓണം ആഘോഷങ്ങള്‍ക്കിടയില്‍ മാതൃഭൂമി പത്രത്തില്‍ വന്ന ഒരു വാര്ത്ത നമ്മള്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. കല്പറ്റയില്‍ നിന്നാണ് ഈ വാര്ത്ത വന്നിരിക്കുന്നത്. ഭര്‍ത്താവ് മരിച്ചു പോയി ശേഷം സ്വന്തം മക്കളാല്‍ അവഗണിക്കപ്പെട്ട ഒരു അമ്മ ആശുപതിക്കിടക്കയില്‍ നിസ്സഹായാവസ്ഥയില്‍ കിടക്കുന്നു. 30 കൊല്ലം മുന്പ് കമലാക്ഷി അമ്മയുടെ ഭര്‍ത്താവ് ശങ്കരന്‍ എഴുത്തച്ചന്‍ മരണപ്പെട്ടു. പിന്നീട് പ്രിയതമന്‍ പോയെങ്കിലും സംരക്ഷിക്കാം സ്വന്തം മക്കള്‍ ഉണ്ടല്ലോ എന്ന ഒരു ആശ്വാസം അവര്ക്കു ഉണ്ടായിരുന്നു. എന്നാല്‍, 4 കൊല്ലം മുന്പ് അവരും കൈയൊഴിഞ്ഞു. പിന്നീട് ഓരോ ഓണവും തെരുവിലും, ഓള്‍ഡ്‌ ഏജ് ഹോമിലും, ആശുപത്രിഉയിലുമൊക്കെയായി കഴിച്ചു കൂട്ടുകയാണ് ഈ പാവം അമ്മ. ചില സാമൂഹിക പ്രവര്‍ത്തകരാണ് മക്കള്‍ തെരുവില്‍ ഉപേക്ഷിച്ച അവരെ കണ്ടെത്തി ഓള്‍ഡ്‌ ഏജ് ഹോമിലും തുടര്‍ന്ന് വയന്നാദ്‌ ജില്ല ആയുര്‍വേദ ആശുപത്രിയിലും എത്തിച്ചത്‌. രണ്ടു ആണും ഒരു പെണ്ണും തന്റെ വയറ്റില്‍ കുരുത്തു ഈ ലോഗത്തില്‍ പിറന്നിട്ടും തളര്‍ന്നു വീനപ്പ്പോള്‍ ഒരു കൈതാങ്ങിനായി ആരും ഈ അമ്മക്കില്ല. ശരിയായ ശ്രദ്ധയും പരിചരണവും ചികിത്സയും ലഭിക്കേണ്ട ഈ പ്രായത്തില്‍ അവര്‍ അതൊന്നും ഇല്ലാതെ ഒറ്റപെടലിന്റെ മാനസിക സമ്മര്‍ദം സഹിച്ചു കഴിയുന്നു. രണ്ടു തവണ സ്വയം ജീവിതം അവസാനിപ്പിക്കുവാന്‍ ഈ അമ്മ തയ്യാറായി എങ്കിലും ഓരോരുത്തര്‍ കണ്ടതിനാലും ആയുസ്സിന്റെ വലിപ്പത്ത്തിനാലും രക്ഷപ്പെട്ടു. എന്നിട്ടും ഈ അമ്മ തന്റെ മക്കളെ തള്ളിപ്പറയുന്നില്ല , അവരുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ " ഓണത്തിനെങ്കിലും ഒന്നു വന്നു കണ്ടൂടെ അവര്ക്കു!" (മാതൃഭൂമി ഇന്റര്നെറ്റ് എഡിഷന്‍ 31.08.2009).
ബൂലോഗരെ, ഹൈ ടെക് യുഗത്തില്‍ സമയം ഇല്ല എന്നത് ഒന്നിനും ഒരു മറുപടി അല്ല. നമ്മള്‍ക്ക്‌ ജന്മം തന്ന നമ്മുടെ മാതാപിതാക്കളെയും, നമ്മുടെ കൂടെ പിറന്ന സഹോദരി സഹോദരന്മാരെയും നമ്മള്‍ സ്നേഹിക്കണം, അവരില്‍ സഹായം അര്‍ഹിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക്‌ നമ്മള്‍ അത് കൊടുത്തിരിക്കണം. ഒരുപക്ഷെ സ്നേഹപൂര്‍വമുള്ള ഒരു വാക്കു മതിയാകും, അല്ലാതെ പണമോ മറ്റു ഭൌതിക വസ്തുക്കളോ വേണ്ടി വരില്ല.

നമുക്കും ജീവിത സായാഹ്നത്തിലെ ഒരു ഭാഗം ഇതുപോലെ സംഭവിച്ചു കൂടായ്കയില്ല എന്ന നഗ്ന സത്യത്തെ നമ്മള്‍ ഓരോരുത്തരും തിരിച്ചറിയണം. (റംസാന്‍ വ്രതതിലായതിനാല്‍ ശാരീരികമായി ഓണത്തില്‍ പങ്കാളിയാവാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്) എല്ലാവര്ക്കും ഓണം ആശംസകള്‍, ഒപ്പം എന്റെ മനസ്സിലെ ഓണം കമലാക്ഷി അമ്മക്ക് മാത്രമായി സമര്‍പ്പിച്ചു കൊള്ളുന്നു. എന്റെ പ്രാര്‍ത്ഥനകളില്‍ ആ അമ്മയെ ഞാന്‍ ഉള്‍പ്പെടുത്തുന്നു.

പ്രിയരേ, പൂക്കളവും സദ്യയും താഴെ കാണാം... കഴിച്ചു കൊള്ളുക...