2012, ഏപ്രിൽ 15, ഞായറാഴ്‌ച

സുപ്രഭാതം - ആകാശകാഴ്ചകള്‍

എല്ലാ വര്‍ഷവും നാട്ടില്‍ പോകുന്നത് രാത്രി പുറപ്പെട്ടു നാട്ടില്‍ കോഴി കൂവുന്നതിനു മുന്നേ ഇറങ്ങുന്ന വിമാനങ്ങളിലാണ്‌.  എന്നാല്‍ ഈയിടെ പെട്ടെന്ന് ഒരുനാള്‍ പോകാന്‍ തോന്നി. പോയത് രാത്രി അബുദാബിയില്‍ നിന്നും പുറപ്പെടുന്ന ഒമാനെയര്‍ വിമാനതിനാണ്.  അബുദാബിയില്‍ നിന്നും രാത്രി 11 മണിക്ക് തിരിച്ചു മസ്കറ്റില്‍ ഇറങ്ങി അധികം സമയ നഷ്ടമില്ലാതെ മസ്കറ്റില്‍ നിന്ന് (വിമാനം) മാരികയറി നാട്ടില്‍ ആറര ഏഴുമണിയോടെ ഇറങ്ങും.  നേരത്തെ ബുക്ക്‌ ചെയുന്ന സമയത്ത് തന്നെ വിന്‍ഡോ സീറ്റ് പിടിച്ചു വച്ചിരുന്നു.  രാവിലെ കൊച്ചിയിലെത്തുന്നതിന് മുന്‍പ് സൂര്യന്‍ ഉണര്ന്നെഴുനെല്‍ക്കുന്ന ദൃശ്യം ഏറെ കാലത്തിനു ശേഷം കണ്ടു.  ആ ദ്രിശ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.  ഞാന്‍ ഇരുന്നിരുന്ന ഭാഗത്തെ വിന്‍ഡോയില്‍ കുറച്ചു അഴുക്കുണ്ടായിരുന്നു.  അതുകാരണം ചിത്രങ്ങളില്‍ ചില അവ്യക്തതകള്‍ കാണാം.  എന്നാലും അവ നിങ്ങള്‍ക്കായി പോസ്റ്റുന്നു.  അഭിപ്രായം നിങ്ങള്‍ തന്നെ പറയുക.

സൂര്യോദയം മുതലുള്ള ചിത്രങ്ങള്‍....


സൂര്യോദയത്തിനു ശേഷം (താഴെ ചിത്രങ്ങള്‍ നോക്കുക)

കേരം തിങ്ങും കേരളനാട്‌ കണ്ടു തുടങ്ങുന്നു.....


ശേഷം നടന്നത് : ഇതേനിമിഷം തന്നെ ചില കൂടെ പറന്നു യാത്ര ചെയ്യുന്ന ചില മല്ലൂസ് മൊബൈല്‍ ഓണ്‍ ചെയ്യുന്നു.  നോക്കിയ മൊബൈലിന്റെ വെല്‍ക്കം ട്യൂണ്‍ ചില സ്ഥലങ്ങളില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.  ഓടി നടന്നു പിടിക്കാന്‍ കാബിന്‍ക്രൂ പെണ്‍കിടാങ്ങള്‍ എല്ലാം സീറ്റ് ബെല്‍റ്റ്‌ ചിഹ്നം കണ്ടപ്പോള്‍ മുതല്‍ അവരവരുടെ സീറ്റുകളില്‍ ഇരിപ്പായിരുന്നു.  പെട്ടെന്ന് മേഘപാളികളില്‍പെട്ട് വിമാനം താഴേക്ക്‌ ഊളിയിടാന്‍ തുടങ്ങി.  ഒരു വല്ലാത്ത കുലുക്കം ആയിരുന്നു.  പുറത്തേക്ക് നോക്കിയിട്ട് ഒന്നും കാണുന്നില്ല.  മുന്‍പ് മംഗലാപുരത്ത് ഒരു എയറിന്ത്യ എക്സ്പ്രസ് വിമാനത്തിനു വന്നുപെട്ട ദുരന്തവും കൊച്ചിയില്‍ തന്നെ ഒരു ഗള്‍ഫ് എയര്‍ മൂക്ക് കുത്തി വീണതും എല്ലാം ഒരു നിമിഷത്തേക്ക് മനസ്സിലൂടെ മാര്‍ച്ച് ചെയ്തു. ഏകദേശം രണ്ടു മൂന്നു മിനിറ്റ് താഴ്ന്നു താഴ്ന്നു അവസാനം കാഴ്ച വ്യക്തമായി തുടങ്ങി.  കൊച്ചി എയര്‍പോര്‍ട്ടിന്റെ സമീപ പ്രദേശങ്ങള്‍ കണ്ടു തുടങ്ങി.   (ഇതിനിടെ പേടിച്ചു വിറച്ചു ക്യാമറ ഒരിടത് വച്ചതിനാല്‍ ഫോട്ടോസ് പിന്നീട് ഒന്നും എടുക്കാന്‍ പറ്റിയില്ല!  സോറീട്ടോ!).  അവസാനം മുകളില്‍ കത്തുകൊണ്ടിരിക്കുന്നയളുടെ അനുഗ്രഹം കൊണ്ടും താഴെ കണ്ണുനട്ട് കാത്തിരിക്കുന്നവരുടെ പ്രാര്‍ത്ഥനകള്‍ കൊണ്ടും കൂടാതെ വിമാനം പറപ്പിച്ചിരുന്ന പൈലറ്റുമാരുടെ സാമര്‍ത്ഥ്യം കൊണ്ടും ഞങ്ങള്‍ സുരക്ഷിതമായി കൊച്ചി എയര്‍പോര്‍ട്ടില്‍ ലാന്റു ചെയ്തു. സമയം ഏഴു മണി രണ്ടു മിനിറ്റ്.

2012, ഏപ്രിൽ 11, ബുധനാഴ്‌ച

BJP ഇത് കുറച്ചു കഷ്ടമായിപ്പോയി!

തിരുവനന്തപുരം ജില്ലാ നിവാസികളേ നാളെ വല്ല പരിപാടിയും പ്ലാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാറ്റിവെക്കുക.   കാരണം നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി ഒരു ഹര്‍ത്താല്‍ നമ്മുടെ മുരളി (കെ. അല്ല വി!.)ചേട്ടന്റെ വക പാര്‍ട്ടിയുടെ അക്കൌണ്ടില്‍ കിട്ടിയിരിക്കുന്നു.  ഹര്ത്താലിന്റെ കാരണമാണ് വിചിത്രം!  ശ്രീ മഞ്ഞളാംകുഴി അലിയെ മന്ത്രിസഭയിലെടുതത്തില്‍ പ്രതിഷേധിക്കുവാന്‍!!!!

കേരളം ബുദ്ധിജീവികളുടെ നാടാണെന്ന് ഇനി (നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന പടത്തിലെ) ഇന്നസെന്റു പോലും പറയില്ല.  ശ്രീ. അലി സാഹിബ്‌ മന്ത്രിയവുന്നതില്‍ ഒരു പക്ഷെ നമ്മുടെ പ്രതിപക്ഷ നേതാവിന് പോലും വ്യക്തിപരമായി എതിര്‍പ്പുണ്ടാവില്ല.  എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ ഹോള്‍സെയില്‍ കച്ചവടം തങ്ങളാണ് നടത്തുന്നത് എന്ന് പുലമ്പി നടക്കുന്ന NSS ഉം BJP യും പരമാവധി കലക്കവെള്ളത്തില്‍ ട്രോളിംഗ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണു ഈ ഹര്‍ത്താല്‍ ആഹ്വാനതിലൂടെ വ്യക്തമാവുന്നത്.

ലോകത്ത് ആരെങ്കിലും ഒരാളെ മന്ത്രിയാക്കുന്നതില്‍ പ്രതിഷേധിക്കുവാന്‍ ഹര്‍ത്താല്‍ നടത്തിയതായി ആര്‍ക്കെങ്കിലും അറിവുണ്ടെങ്കില്‍ ഒന്നറിയിക്കാന്‍ അപേക്ഷ.  ഇവിടെ ടി ആഹ്വാനത്തിന് പിന്നിലെ ചേതോവികാരം ഒന്ന് മാത്രമാണ്.  ശ്രീ. അലി സാഹിബ് ഒരു മുസ്ലീം ആയതുകൊണ്ട്. സ്വതവേ മുസ്ലീം വിരുദ്ധ വര്‍ഗ്ഗീയ ബാക്ഗ്രൌണ്ടില്‍ അറിയപ്പെടുന്ന BJP യുടെ ഭാഗത്ത്‌ നിന്ന് ഇത്തരം ഒരു നീക്കം കേരളീയര്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.  എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ടുകച്ചവടം നടത്തുന്നു എന്ന ഒരു പേരുദോഷം അവരുടെ മുഖമുദ്രയാണ്.  ആ പേരുദോഷം പോലും മാറ്റാന്‍ നോക്കാതെ ന്യൂനപക്ഷ സമുദായത്തിന്റെ ഒരു MLA മന്ത്രിയാവുന്നു എന്ന പേരില്‍ ഒരു ഹര്‍ത്താല്‍ നടത്താന്‍ നിങ്ങള്‍ തുനിഞ്ഞിറങ്ങിയാല്‍ ഭൂരിപക്ഷം മതേതര വിശ്വാസികളുള്ള കേരളത്തില്‍ നിങ്ങളുടെ മുഖം കൂടുതല്‍ വൃത്തികേടാക്കുന്നതിനു മാതമേ അതുപകരിക്കൂ.

ശ്രീ. അലി സാഹിബ് മന്ത്രിയായാല്‍ കേരളത്തില്‍ ഏതെങ്കിലും രംഗത്ത് വിപ്ലവകരമായ ഒരു മാറ്റം ഉണ്ടാകുമെന്നോ മുസ്ലീങ്ങളുടെ സാമൂഹിക സ്ഥിതി കുതിച്ചുയരുമെന്നോ മറ്റോ അമിതമായ പ്രതീക്ഷകള്‍ ഒന്നും തന്നെ ഇല്ല.  കുതിച്ചുയരാന്‍ പോകുന്നത് ബന്ധപ്പെട്ടവരുടെ വരുമാനവും ക്രയവിക്രയ കച്ചവട ശേഷിയും മാത്രമായിരിക്കും.  നികുതികൊടുക്കുന്ന ജനത്തിന് ചുമക്കാന്‍ ഒരു മന്ത്രികൂടിയായി. മന്ത്രിസ്ഥാനത്തിന്  വേണ്ട യോഗ്യത ജനങ്ങള്‍ തെരഞ്ഞെടുക്കലാണെന്ന്(!!!) ഒരു മഹാനായ ബ്ലോഗ്ഗര്‍ എന്നോട് പറയുകയുണ്ടായി.  ഇനി ശ്രീ. അലിക്ക മന്ത്രിസ്ഥാനം നിഷേധിക്കപ്പെടാന്‍ മാത്രം തെറ്റൊന്നും ചെയ്തിട്ടുമില്ല.  ശ്രീ. കുഞ്ഞാപ്പ സാഹിബ്‌ മന്ത്രിയയപ്പോ ലവരോട്ടു ഹര്‍ത്താല്‍ നടത്തിയും കണ്ടില്ല.  അപ്പോള്‍ ഇതിനു കാരണം നല്ല ശുദ്ധമലയാളത്തില്‍ പറഞ്ഞാല്‍ "വര്‍ഗ്ഗീയത" തന്നെ. 

തികച്ചും വര്‍ഗ്ഗീയമായ ഒരു അജണ്ടയില്‍ ആഹ്വാനം ചെയ്ത ഈ ഹര്‍ത്താല്‍ മലയാളികള്‍ തള്ളിക്കളയുക തന്നെ വേണം.

പിന്കുറി:  നിയുക്ത മന്ത്രിമാരായ ശ്രീ. മഞ്ഞളാംകുഴി അലിക്കും ശ്രീ. അനൂപ്‌ ജേക്കബിനും ആശംസകള്‍!  (ഇനി അതിന്റെ ഒരു കുറവ് വേണ്ട!).  അപ്പൊ ഞമ്മക്കും ആഞ്ഞു വിളിക്കാം. "മോയങ്ങട്ടങ്ങനെ മോയങ്ങട്ടെ......".


2012, ഏപ്രിൽ 8, ഞായറാഴ്‌ച

ചിത്രങ്ങള്‍
സൂര്യാസ്തമയം - ഓരോ അസ്തമയത്തിനും അതിന്റെതായ ഒരു സൌന്ദര്യം ഉണ്ട്.  അബുദാബി കോര്‍ണിഷില്‍ നിന്നുള്ള ചില ചിത്രങ്ങള്‍.
നഗരത്തിന്റെ ഒരു ദൃശ്യം. മറീനമാള്‍ സൈഡില്‍ നിന്നുമുള്ള വ്യൂ.

കുറച്ചു മുന്‍പ് നടന്ന ഒരു വ്യോമാഭ്യാസ പ്രകടനത്തിന്റെ ഏതാനും ഫോട്ടോസ്....


അവസാനം വര്‍ണ്ണങ്ങള്‍ ബാക്കിയാക്കി അഭ്യാസികള്‍ അരങ്ങൊഴിഞ്ഞു.

കുറിപ്പ്: പഴയ ഒരു മെമ്മറി കാര്‍ഡു ചെക്ക് ചെയ്തപ്പോള്‍ കിട്ടിയ ചില ചിത്രങ്ങളാണ്.  ചുമ്മാ ഒരു രസത്തിനു വേണ്ടി ഇവിടെ പോസ്റ്റുന്നു.  എല്ലാവര്ക്കും ഇഷ്ടപ്പെടണം എന്നൊന്നും ഇല്ല. ഫോട്ടോഗ്രാഫിയുടെ തിയറികള്‍ മറന്നുകൊണ്ട് വേണം ഈ ചിത്രങ്ങള്‍ കാണുവാന്‍.  കാരണം നിങ്ങള്‍ പ്രതീക്ഷിക്കുന്ന "നിലവാരം"  ഇവക്കുണ്ടാവില്ല!  കമന്റുകള്‍ പറയുമല്ലോ അല്ലെ?