2009, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

മുത്തൂറ്റ്‌ പോള്‍ വധം!

മുത്തൂറ്റ്‌ പോള്‍ വധം കഴിഞ്ഞു ദിവസങ്ങള്‍ നീങ്ങി. പക്ഷെ ദുരൂഹത അതുപോലെ തന്നെ നില്ക്കുന്നു. ബൈക്ക്‌ അപകടം, ചങ്ങനാശ്ശേരി വാടക കൊലയാളി സംഘം, അടിപിടി, കൊല, ഫോര്‍ഡ് എന്റെവര്‍ വാഹനം, സിനിമ-സീരിയല്‍ നടി, പ്രമുഖന്‍, കോടിയേരി കുടുംബം, കാരി (മീനല്ല കേട്ടോ!) സതീശന്‍.... എന്നിങ്ങനെ ഒരുപാടു വാര്‍ത്തകള്‍.
യാഥാര്‍ത്ഥ്യം അറിയാവുന്ന ബൂലോഗര്‍ ഉണ്ടെങ്കില്‍ അതൊന്നു പോസ്റ്റ് ചെയ്താല്‍ അക്ഷമരായ പൊതുജനങ്ങള്‍ക്കു കുറെയൊക്കെ ആശ്വസമായേനെ!

2009, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

സ്വാതന്ത്ര്യ ദിനാശംസകള്‍അങ്ങിനെ നമ്മുടെ സ്വാതന്ത്ര്യം ഒരു വയസ്സുകൂടി പിന്നിടുന്നു. പന്നിപ്പനി, ഭീകരാക്രമണം, അഴിമതി, കൈക്കൂലി, ഭരണതലത്തിലെ പിടിപ്പുകേട്, സാധാരണ ജനങ്ങളെ കൂടുതല്‍ ദാരിദ്രരാക്കുന്ന - സമ്പന്നരെ കൂടുതല്‍ സംബന്നരാക്കുന്നപുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍, ദേശീയ സുരക്ഷ പോലും സാമ്രാജ്യത്വ ശക്തികള്‍ക്കു അടിയറ വയ്ക്കുന്ന പ്രതിരോധ നയങ്ങള്‍, നീതിന്യായ വ്യവസ്ഥയുടെ അപചയങ്ങള്‍, ഒരു മരീചികയായി അവശേഷിക്കുന്ന പ്രവാസി വോട്ടവകാശം എന്നിങ്ങനെ എഴുതിയാലും പറഞ്ഞാലും തീരാത്ത ഒരു പാടു പ്രശ്നങ്ങള്‍ നമ്മള്‍ ഇന്ത്യന്‍ പൌരന്മാര്‍ അനുഭവിക്കുന്നു. 5 കൊല്ലത്തേക്ക് കിട്ടുന്ന ജനവിധി എന്തും ചെയ്യാനുള്ള അധികാരം ആയി കണക്കാക്കി പരമാവധി കൈയിട്ടു വാരുന്ന രാഷ്ട്രീയ യജമാനന്മാര്‍ കലക്കുന്ന ഒരു കുളമായി നമ്മുടെ രാജ്യം മാറിക്കഴിഞ്ഞു. എന്താണ് ഇവക്കെല്ലാം പ്രധിവിധി? ഇതെല്ലാം ഒറ്റയടിക്ക്‌ ഇല്ലാതാകാന്‍ കഴിയില്ല എങ്കിലും ഒരു നിയന്ത്രണം അത്യാവശ്യമാണ്. പൌരന്മാരായ നമ്മള്‍ ചിന്തിക്കുക സുഹൃത്തുക്കളെ.. സമയം ഇനിയുമുണ്ട്.


ഈ അവസരത്തില്‍ അര്‍ദ്ധ നഗ്ന വേഷം ധരിച്ചു ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്‌ നേതൃത്വം കൊടുത്ത് പകരം ഒരു മതഭ്രാന്തന്റെ വെടിയുണ്ടകള്‍ നെഞ്ചില്‍ ഏറ്റുവാങ്ങിയ മോഹന്‍ ദാസ്‌ കരം ചന്ദ്‌ ഗാന്ധി എന്ന ഗാന്ധിജിയെയും സുഭാഷ്‌ ചന്ദ്രബോസ്, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്‌ തുടങ്ങിയ ധീര നായകരെയും നമുക്ക്‌ സ്മരിക്കാം.


എല്ലാവര്ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു... ജയ് ഹിന്ദ്‌!

2009, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

പന്നിപ്പനി, ഇറാനിയന്‍ മാതൃക

രാജ്യമൊട്ടുക്ക് പന്നിപ്പനി എന്ന മഹാ വിപത്തിന്റെ പിടിയില്‍ ആകുമെന്നാണ് ഇതു കുറിക്കുംബോഴുള്ള വാര്‍ത്തകള്‍ സൂചന നല്‍കുന്നത്‌. പക്ഷിപനി, ഭ്രാന്തിപശു എന്നീ രോഗങ്ങള്‍ നമുക്കു അത്ര കണ്ടു ഭീഷണിയായില്ല. അത് തന്നെയാണ് പന്നിപ്പനിയും ഇത്ര ലാഘവത്തോടെ എടുക്കാന്‍ നമ്മുടെ (കേന്ദ്ര-സംസ്ഥാന) സര്‍ക്കാരുകള്‍ തയ്യാറായത്‌. വാര്‍ത്തകളില്‍ ശ്രദ്ധിക്കേണ്ട ഒരു പോയിന്റ്‌ മിക്കവാറും കേസുകള്‍ വരുന്നത് വിദേശത്ത് നിന്നും മടങ്ങി വരുന്ന ആളുകള്‍ വഴിയാണ് ഇതു ഇന്ത്യയിലേക്ക്‌ എത്തുന്നത് (പ്രത്യേകിച്ചും യുറോപ്പ്, അമേരിക്ക കാനഡ). കേരളത്തിലാണെങ്കില്‍ പകര്‍ച്ചപ്പനി എന്ന ഒരു പ്രശ്നം കൂടി അവശേഷിക്കുന്നു.
ബോധവല്‍ക്കരണം വഴി ഒരു പരിധിവരെ മാത്രമെ നമുക്കു ഇതിനെ അതിജീവിക്കാന്‍ കഴിയൂ. കൂടുതല്‍ കര്‍ശന നടപടികള്‍ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആദ്യം ചെയ്യേണ്ടത്‌ യൂറോപ്പ്, അമേരിക്ക കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാരെ ഇന്ത്യയിലേക്ക്‌ (സ്വദേശി-വിദേശി ഭേദമന്യേ) പ്രവേശിക്കുന്നതില്‍ നിന്നും താല്‍ക്കാലികമായി വിലക്കുക എന്നുള്ളതാണ്. പണ്ടു ഇന്ത്യയില്‍ പ്ലേഗ് പടര്ന്നു പിടിച്ചപ്പോള്‍ ഗള്‍ഫ്‌ രാജ്യങ്ങള്‍ നമ്മുടെ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ഓര്ക്കുക. ഇപ്പോള്‍ ഈ വഴിക്ക് ആദ്യ ചുവടു വച്ചിരിക്കുന്നത് ഇറാന്‍ ആണ്. അവരുടെ നാട്ടിലെ H1N1 കേസുകളില്‍ ഭൂരിഭാഗവും വന്നു ചേര്‍ന്നിട്ടുള്ളത് സൗദി അറേബ്യയില്‍ നിന്നായത്‌ കൊണ്ടു അവര്‍ സൌടിയിലെക്കും തിരിച്ചും ഉള്ള വിമാനങ്ങള്‍ക്കും യാത്രക്കാര്‍ക്കും താല്‍ക്കാലികമായ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. വിശുദ്ധ റമദാന്‍ മാസത്തിലെ ഉമ്ര യാത്രകള്‍ക്കും ഇളവുകള്‍ നല്‍കാന്‍ ഇറാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
എന്നാല്‍ ഇന്ത്യ ഗവണ്മെന്റ് സ്ഥിരം പ്രസ്താവനകളില്‍ അധിഷ്ടിതമായി തരിച്ചു നില്ക്കുന്ന ഒരു കാഴ്ചയാണ് നമ്മള്‍ കാണുന്നത്. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് മാത്രമായി പ്രവര്ത്തിക്കുന്ന ഒരു സര്‍ക്കാരിനു വേറെ എന്ത് വഴി? ഇതെഴുതുമ്പോള്‍ 10 ആളുകളെ ഇതിനകം മരണം തട്ടിയെടുത്തു കഴിഞ്ഞു . ഇനിയെത്ര ആളുകള്‍ ഇരയാകുമോ എന്തോ? വ്യാജ മദ്യം കഴിച്ചു മരിക്കുന്നവര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്കുന്ന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഒന്നും പറഞ്ഞു കണ്ടില്ല! മരിച്ചു വീഴുന്നവര്‍ എത്രയായാലും മനുഷ്യര്‍ തന്നെയല്ലേ? ഒരു കാര്യം ഉറപ്പിക്കാം പന്നിപ്പനികൊണ്ട് ഇന്ത്യ എന്ന മഹാരാജ്യത്തില്‍ മന്തിമാരും, MLA-MP, ഉള്പ്പെടെ ഉള്ള ഒരു രാഷ്ട്രീയക്കാരനും മരിക്കാന്‍ പോകുന്നില്ല. 100% ഉറപ്പ്‌!
പിന്കുറി: അന്തര്‍ദ്ദേശീയമായ ഒരുപാടു നൂലാമാലകള്‍ ഉള്ള ഒരു കാര്യമാണ് യാത്ര നിരോധനം, ഒരു പാടു കടമ്പകള്‍ സര്‍ക്കാരിനു മുന്‍പില്‍ ഉണ്ടാകും എന്നുള്ള സത്യം വിസ്മരിക്കുന്നില്ല. പക്ഷെ, നമ്മുടെ രാജ്യത്തിന്റെയും പൊതുജനതിന്റെയും ജീവനും സ്വത്തിനും നേരെ ഇത്തരം ഭീഷണികള്‍ ഉണ്ടാകുമ്പോള്‍ ഉചിതമായ തീരുമാനം എടുക്കാനുള്ള ആര്‍ജ്ജവം ഗവേര്‍മെന്റിനു ഉണ്ടായേ തീരൂ.

2009, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

വിനോദത്തിനു വേണ്ടിയുള്ള പഠന യാത്രകള്‍

കുട്ടിക്കാലത്ത്‌ സ്കൂളില്‍ നിന്നും "ടൂര്‍" (വിനോദയാത്ര, പഠനയാത്ര, "സ്റ്റഡി ടൂര്‍",എന്നൊക്കെ സൌകര്യ പ്രദമായി നമുക്കു അതിനെ പറയാം) പോകുന്നു എന്ന വാര്‍ത്ത അധ്യാപകര്‍ പ്രഖ്യാപിക്കുമ്പോള്‍ മനസ്സില്‍ ഒരു നൊമ്പരം അനുഭവപ്പെടാരുണ്ടായിരുന്നു. കാരണം വേറൊന്നും അല്ല. പോകാനുള്ള "സംഗതികള്‍" എനിക്കുണ്ടായിരുന്നില്ല. ടൂര്‍ പോകാന്‍ താല്പര്യമുള്ളവര്‍ എഴുനേറ്റു നില്ക്കാന്‍ പറയുമ്പോള്‍ എനിക്കും അതിന് കഴിയുന്നില്ലല്ലോ എന്നാലോചിച്ചു ഒരു പാടു പ്രയാസപ്പെട്ടിടുണ്ട്. എഴുനേറ്റു നില്‍ക്കുന്നവരില്‍ ചിലരുടെ നമുക്കു നേരെയുള്ള (ഒളി കണ്ണ് കൊണ്ടുള്ള ) നോട്ടമാണ് സഹിക്കാന്‍ പറ്റാത്തത്‌. ടൂര്‍ കഴിഞ്ഞു വന്നതിനു ശേഷമുള്ള വിവരണം, അതും സഹിക്കാവുന്നതിലും അപ്പുറമാണ്. പിടിച്ചു നില്‍ക്കാന്‍ എന്റെ കൈയിലും ചില അടവുകള്‍ ഉണ്ടായിരുന്നു- ഇടക്കിടെ ബന്ധു ഭാവനങ്ങളിലേക്ക് നടത്തിയ ബസ്സ് യാത്രകള്‍, ചില ബന്ധുക്കളെ വിദേശത്തേക്ക് യാത്രയയക്കാന്‍ നടത്തിയ എയര്‍പോര്‍ട്ട് യാത്രകള്‍. ഇത്രയുമൊക്കെ വകുപ്പുകള്‍ നമുക്കും ഉണ്ടായിരുന്നു. അവ വിവരിക്കുമ്പോള്‍ എതിരാളികളെ നിഷ്പ്രഭരാകുവാന്‍ വേണ്ടി ചില കൂട്ടി ചേര്‍ക്കലുകള്‍ നടത്തുകയും അലങ്കാരങ്ങള്‍ പ്രയോഗിക്കുകയും ചെയ്യുമായിരുന്നു. (അത് ചിലപ്പോള്‍ അടിപിടി വരെ ചെന്നെത്തുകയും ചെയ്തിരുന്നു). ഇപ്പോഴും ഈ പ്രവാസ ജീവിതത്തിനിടയിലും യാത്ര ഒരു ഹരമായി കൂട്ടിനുണ്ട്. സാമ്പത്തിക അസമത്വത്തിന്റെ വിഹ്വലതകള്‍ ആവര്‍ത്തിച്ചു കടന്നു വന്നിരുന്നു കുട്ടിക്കാലത്തെ സ്കൂള്‍ ടൂര്‍ പ്രഖ്യാപനങ്ങളില്‍.
പറയാന്‍ ഉദേശിച്ചത് വേറൊരു വിഷയമാണ്. നമ്മുടെ വിദ്യാലയങ്ങളില്‍ നിന്നു ടൂര്‍ പോകുന്നത് എന്തിനാണ്? പടനതെക്കാല്‍ പ്രാധാന്യം വിനോദത്തിനു നല്കുന്ന amusement park, water them park എന്നിവിടങ്ങളിലെക്കാന് ഇന്നത്തെ ബഹുഭൂരിപക്ഷം പഠന യാത്രകളും. എന്താണ് അവിടെ പഠിക്കാനുള്ളത്? വെള്ളത്തില്‍ നനഞ്ഞു കുളിച്ചു നീന്തി തുടിച്ചു "അടിച്ച് പൊളിക്കല്‍". കൂടാതെ ride കളില്‍ കൂടിയുള്ള കുട്ടിക്കരണം മറിച്ചിലുകള്‍. സ്കൂള്‍ വര്ഷം ആരംഭിച്ചു ഏറെ കഴിയുന്നതിനു മുന്പ് തന്നെ പ്രസ്തുത സ്ഥാപനങ്ങളിലെ sales representatives സ്കൂളുകളിലും മറ്റു വിദ്യാലയങ്ങളിലും എത്തുകയായി-special offersinte വാഗ്ധാനങ്ങലുമായി. ഇത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇത്ര കമ്മീഷന്‍. കൂടാതെ teachersinte കുടുംബങ്ങള്‍ക്കും മറ്റും free യാത്ര, സൌജന്യ ഭക്ഷണം ഇങ്ങിനെ പോകുന്നു... മുന്‍പൊക്കെ പേരിനെങ്കിലും ഒരു പഠന പ്രാധാന്യമുള്ള സ്ഥലമെന്കിലും ഇത്തരം യാത്രകളില്‍ ഉള്പെട്ടിരുന്നു. എന്നാല്‍ എന്ന് തീര്ത്തും അവയെല്ലാം ഒഴിവാക്കി "വിനോദത്തിനു വേണ്ടി മാത്രമുള്ള യാത്രകള്‍" ആയി അവ രൂപാന്തരം പ്രാപിച്ചു കഴിഞ്ഞു . എടുത്തു പറയേണ്ട ഒരു കാര്യം ഇത്തരം യാത്രകളില്‍ മദ്യ സേവ ഒഴിച്ച് കൂടാനാവാത്ത ഒന്നായിക്കഴിഞ്ഞു. സ്കൂളിലെ മുതിര്ന്ന ക്ലാസിലെ കുട്ടികള്‍ മുതല്‍ നല്ലൊരു ഭാഗം കുട്ടികള്‍ (കോളേജിലും +2 വിലും പറയുകയും വേണ്ട!) മദ്യപാനികള്‍ ആയിക്കഴിഞ്ഞതിന്റെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നു.
സ്കൂള്‍ പഠന യാത്ര എങ്ങിനെ ആയിരിക്കണം എന്നതിനെ പറ്റി പൊതു വിദ്യഭ്യാസ വകുപ്പ് ചില മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഇറക്കിയിട്ടുണ്ട്. ഇവിടെ http://www.kerala.gov.in/dept_geneducation/excursion_norms.pdf ക്ലിക്കിയാല്‍ ലഭിക്കും. എത്ര വിദ്യാലയങ്ങള്‍ ഇതൊക്കെ പാലിക്കുന്നുണ്ടോ ആവോ?

മാധ്യമ ഭീകരത!

ചിലപ്പോഴൊക്കെ പത്രങ്ങളിലും ചാനലുകളിലും മറ്റും ആവര്‍ത്തിച്ചു നമ്മള്‍ കേള്‍ക്കുന്ന ഒരു വാക്കാണ്‌ മാധ്യമ ഭീകരത. എന്താണ് യഥാര്‍ത്ഥത്തില്‍ "മാധ്യമ ഭീകരത"?
ഈയിടെ മലയാള സിനിമയിലെ മൂന്നു കലാകാരന്മാര്‍ മരണപ്പെടുകയുണ്ടായല്ലോ - യഥാക്രമം ശ്രീ. ലോഹിദദാസ്, ശ്രീ രാജന്‍ പി ദേവ്, ശ്രീ മുരളി എന്നിവര്‍, കൂടാതെ പൊതുജനങ്ങള്‍ക്കു പ്രിയങ്കരനായ ശ്രീ പാണക്കാട്‌ തങ്ങള്‍. ഇവരുടെ ഒക്കെ മരണങ്ങള്‍ നമ്മുടെ മാധ്യമങ്ങളും മാധ്യമ പ്രവര്തകന്മാരും മറ്റും ഒരു തരം ആഘോഷമാക്കി മാറ്റുകയായിരുന്നു. ആശുപത്രിക്കിടക്കയിലാകുംപോഴേക്കും "ഫ്ലാഷ് ന്യൂസ്" "ബ്രേക്കിംഗ് ന്യൂസ്" തുടങ്ങിയ പരിപാടികള്‍ തുടങ്ങുകയായി. പിന്നെ അവരുടെ ഓരോ ശ്വാസത്തിനും കണക്കു പിടിച്ചുള്ള അറിയിപ്പുകള്‍. അവസാനം കന്നടഞ്ഞു എന്ന് തീര്ച്ചയാകുന്ന സമയം അനുബന്ധ മേഖലകളിലുല്ലവരെയും അല്ലാത്തവരെയും പന്കെടുപ്പിച്ചു കൊണ്ടുള്ള ചര്‍ച്ചകള്‍ എല്ലാറ്റിലും ഉപരിയായി ചലനമറ്റു കിടക്കുന്ന ശരീരത്തിന്റെ "ലൈവ് ഷോ & ദ്രിക്സാക്ഷി വിവരണം". ആശുപതിയിലെ IC റൂമില്‍ നിന്നും ബോഡി എടുക്കുന്ന സമയം മുതല്‍ ചാനല്‍ ബാധകള്‍ പരേതനെ പിന്തുടരുന്നു. അവസാനം പട്ടടയില്‍ / 6 അടി മണ്ണില്‍ അവസാനിക്കുന്നത് വരെ ചാനലുകള്‍ പിന്തുടരുന്നു. എന്തൊരു മാധ്യമ മര്യാദയാണ് ഇതു? യഥാര്‍ത്ഥത്തില്‍ ഇങ്ങിനെയുള്ള കാട്ടികൂട്ടലുകളുടെ വല്ല ആവശ്യവും ഉണ്ടോ? വിശിഷ്ട വ്യക്തികള്‍ മരിച്ചാല്‍ അത്യാവശ്യം കൊടുക്കേണ്ട coverage കൊടുത്ത ശേഷം ഈ "ലൈവ് ഷോ" ഒഴിവാക്കുന്നതല്ലേ നല്ലത്. മരണമടഞ്ഞ വ്യക്തിയുടെ സന്തപ്ത കുടുംബങ്ങങളെ ഓര്‍ത്തെങ്കിലും ചാനലുകള്‍ക്ക് ഇതോഴിവാക്കിക്കൂടെ?
യഥാര്‍ത്ഥത്തില്‍ ഇതല്ലേ യഥാര്‍ത്ഥ "മാധ്യമ ഭീകരത"? നമ്മള്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു മനുഷ്യ സ്നേഹികളെ!
പിന്കുറി: കുറച്ചു വൈകിയാണെങ്കിലും നമ്മെ വിട്ടു പോയ മേല്പ്പറഞ്ഞ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് ആദരവിന്റെ ഒരു പിടി പൂക്കള്‍ അര്‍പ്പിക്കുന്നു.