2009, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

വിനോദത്തിനു വേണ്ടിയുള്ള പഠന യാത്രകള്‍

കുട്ടിക്കാലത്ത്‌ സ്കൂളില്‍ നിന്നും "ടൂര്‍" (വിനോദയാത്ര, പഠനയാത്ര, "സ്റ്റഡി ടൂര്‍",എന്നൊക്കെ സൌകര്യ പ്രദമായി നമുക്കു അതിനെ പറയാം) പോകുന്നു എന്ന വാര്‍ത്ത അധ്യാപകര്‍ പ്രഖ്യാപിക്കുമ്പോള്‍ മനസ്സില്‍ ഒരു നൊമ്പരം അനുഭവപ്പെടാരുണ്ടായിരുന്നു. കാരണം വേറൊന്നും അല്ല. പോകാനുള്ള "സംഗതികള്‍" എനിക്കുണ്ടായിരുന്നില്ല. ടൂര്‍ പോകാന്‍ താല്പര്യമുള്ളവര്‍ എഴുനേറ്റു നില്ക്കാന്‍ പറയുമ്പോള്‍ എനിക്കും അതിന് കഴിയുന്നില്ലല്ലോ എന്നാലോചിച്ചു ഒരു പാടു പ്രയാസപ്പെട്ടിടുണ്ട്. എഴുനേറ്റു നില്‍ക്കുന്നവരില്‍ ചിലരുടെ നമുക്കു നേരെയുള്ള (ഒളി കണ്ണ് കൊണ്ടുള്ള ) നോട്ടമാണ് സഹിക്കാന്‍ പറ്റാത്തത്‌. ടൂര്‍ കഴിഞ്ഞു വന്നതിനു ശേഷമുള്ള വിവരണം, അതും സഹിക്കാവുന്നതിലും അപ്പുറമാണ്. പിടിച്ചു നില്‍ക്കാന്‍ എന്റെ കൈയിലും ചില അടവുകള്‍ ഉണ്ടായിരുന്നു- ഇടക്കിടെ ബന്ധു ഭാവനങ്ങളിലേക്ക് നടത്തിയ ബസ്സ് യാത്രകള്‍, ചില ബന്ധുക്കളെ വിദേശത്തേക്ക് യാത്രയയക്കാന്‍ നടത്തിയ എയര്‍പോര്‍ട്ട് യാത്രകള്‍. ഇത്രയുമൊക്കെ വകുപ്പുകള്‍ നമുക്കും ഉണ്ടായിരുന്നു. അവ വിവരിക്കുമ്പോള്‍ എതിരാളികളെ നിഷ്പ്രഭരാകുവാന്‍ വേണ്ടി ചില കൂട്ടി ചേര്‍ക്കലുകള്‍ നടത്തുകയും അലങ്കാരങ്ങള്‍ പ്രയോഗിക്കുകയും ചെയ്യുമായിരുന്നു. (അത് ചിലപ്പോള്‍ അടിപിടി വരെ ചെന്നെത്തുകയും ചെയ്തിരുന്നു). ഇപ്പോഴും ഈ പ്രവാസ ജീവിതത്തിനിടയിലും യാത്ര ഒരു ഹരമായി കൂട്ടിനുണ്ട്. സാമ്പത്തിക അസമത്വത്തിന്റെ വിഹ്വലതകള്‍ ആവര്‍ത്തിച്ചു കടന്നു വന്നിരുന്നു കുട്ടിക്കാലത്തെ സ്കൂള്‍ ടൂര്‍ പ്രഖ്യാപനങ്ങളില്‍.
പറയാന്‍ ഉദേശിച്ചത് വേറൊരു വിഷയമാണ്. നമ്മുടെ വിദ്യാലയങ്ങളില്‍ നിന്നു ടൂര്‍ പോകുന്നത് എന്തിനാണ്? പടനതെക്കാല്‍ പ്രാധാന്യം വിനോദത്തിനു നല്കുന്ന amusement park, water them park എന്നിവിടങ്ങളിലെക്കാന് ഇന്നത്തെ ബഹുഭൂരിപക്ഷം പഠന യാത്രകളും. എന്താണ് അവിടെ പഠിക്കാനുള്ളത്? വെള്ളത്തില്‍ നനഞ്ഞു കുളിച്ചു നീന്തി തുടിച്ചു "അടിച്ച് പൊളിക്കല്‍". കൂടാതെ ride കളില്‍ കൂടിയുള്ള കുട്ടിക്കരണം മറിച്ചിലുകള്‍. സ്കൂള്‍ വര്ഷം ആരംഭിച്ചു ഏറെ കഴിയുന്നതിനു മുന്പ് തന്നെ പ്രസ്തുത സ്ഥാപനങ്ങളിലെ sales representatives സ്കൂളുകളിലും മറ്റു വിദ്യാലയങ്ങളിലും എത്തുകയായി-special offersinte വാഗ്ധാനങ്ങലുമായി. ഇത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇത്ര കമ്മീഷന്‍. കൂടാതെ teachersinte കുടുംബങ്ങള്‍ക്കും മറ്റും free യാത്ര, സൌജന്യ ഭക്ഷണം ഇങ്ങിനെ പോകുന്നു... മുന്‍പൊക്കെ പേരിനെങ്കിലും ഒരു പഠന പ്രാധാന്യമുള്ള സ്ഥലമെന്കിലും ഇത്തരം യാത്രകളില്‍ ഉള്പെട്ടിരുന്നു. എന്നാല്‍ എന്ന് തീര്ത്തും അവയെല്ലാം ഒഴിവാക്കി "വിനോദത്തിനു വേണ്ടി മാത്രമുള്ള യാത്രകള്‍" ആയി അവ രൂപാന്തരം പ്രാപിച്ചു കഴിഞ്ഞു . എടുത്തു പറയേണ്ട ഒരു കാര്യം ഇത്തരം യാത്രകളില്‍ മദ്യ സേവ ഒഴിച്ച് കൂടാനാവാത്ത ഒന്നായിക്കഴിഞ്ഞു. സ്കൂളിലെ മുതിര്ന്ന ക്ലാസിലെ കുട്ടികള്‍ മുതല്‍ നല്ലൊരു ഭാഗം കുട്ടികള്‍ (കോളേജിലും +2 വിലും പറയുകയും വേണ്ട!) മദ്യപാനികള്‍ ആയിക്കഴിഞ്ഞതിന്റെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നു.
സ്കൂള്‍ പഠന യാത്ര എങ്ങിനെ ആയിരിക്കണം എന്നതിനെ പറ്റി പൊതു വിദ്യഭ്യാസ വകുപ്പ് ചില മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഇറക്കിയിട്ടുണ്ട്. ഇവിടെ http://www.kerala.gov.in/dept_geneducation/excursion_norms.pdf ക്ലിക്കിയാല്‍ ലഭിക്കും. എത്ര വിദ്യാലയങ്ങള്‍ ഇതൊക്കെ പാലിക്കുന്നുണ്ടോ ആവോ?

1 അഭിപ്രായം:

  1. മുതിര്‍ന്ന കുട്ടികളുമായി ടൂറിന് പോകുന്ന മിക്ക ബസിന്‍റെയും ബോഡിയില്‍ പലരും ‘വാളു’കൊണ്ട് ചിത്രം വരച്ചിരിക്കുന്നത് കാണാം...അത് തണുപ്പ് കൂടിപോയത് കോണ്ടാണൊ മദ്യം കൂടിപോയത് കൊണ്ടാണൊ എന്ന് മാത്രം അറിയില്ല.........:)

    മറുപടിഇല്ലാതാക്കൂ