2009, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

പന്നിപ്പനി, ഇറാനിയന്‍ മാതൃക

രാജ്യമൊട്ടുക്ക് പന്നിപ്പനി എന്ന മഹാ വിപത്തിന്റെ പിടിയില്‍ ആകുമെന്നാണ് ഇതു കുറിക്കുംബോഴുള്ള വാര്‍ത്തകള്‍ സൂചന നല്‍കുന്നത്‌. പക്ഷിപനി, ഭ്രാന്തിപശു എന്നീ രോഗങ്ങള്‍ നമുക്കു അത്ര കണ്ടു ഭീഷണിയായില്ല. അത് തന്നെയാണ് പന്നിപ്പനിയും ഇത്ര ലാഘവത്തോടെ എടുക്കാന്‍ നമ്മുടെ (കേന്ദ്ര-സംസ്ഥാന) സര്‍ക്കാരുകള്‍ തയ്യാറായത്‌. വാര്‍ത്തകളില്‍ ശ്രദ്ധിക്കേണ്ട ഒരു പോയിന്റ്‌ മിക്കവാറും കേസുകള്‍ വരുന്നത് വിദേശത്ത് നിന്നും മടങ്ങി വരുന്ന ആളുകള്‍ വഴിയാണ് ഇതു ഇന്ത്യയിലേക്ക്‌ എത്തുന്നത് (പ്രത്യേകിച്ചും യുറോപ്പ്, അമേരിക്ക കാനഡ). കേരളത്തിലാണെങ്കില്‍ പകര്‍ച്ചപ്പനി എന്ന ഒരു പ്രശ്നം കൂടി അവശേഷിക്കുന്നു.
ബോധവല്‍ക്കരണം വഴി ഒരു പരിധിവരെ മാത്രമെ നമുക്കു ഇതിനെ അതിജീവിക്കാന്‍ കഴിയൂ. കൂടുതല്‍ കര്‍ശന നടപടികള്‍ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആദ്യം ചെയ്യേണ്ടത്‌ യൂറോപ്പ്, അമേരിക്ക കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാരെ ഇന്ത്യയിലേക്ക്‌ (സ്വദേശി-വിദേശി ഭേദമന്യേ) പ്രവേശിക്കുന്നതില്‍ നിന്നും താല്‍ക്കാലികമായി വിലക്കുക എന്നുള്ളതാണ്. പണ്ടു ഇന്ത്യയില്‍ പ്ലേഗ് പടര്ന്നു പിടിച്ചപ്പോള്‍ ഗള്‍ഫ്‌ രാജ്യങ്ങള്‍ നമ്മുടെ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ഓര്ക്കുക. ഇപ്പോള്‍ ഈ വഴിക്ക് ആദ്യ ചുവടു വച്ചിരിക്കുന്നത് ഇറാന്‍ ആണ്. അവരുടെ നാട്ടിലെ H1N1 കേസുകളില്‍ ഭൂരിഭാഗവും വന്നു ചേര്‍ന്നിട്ടുള്ളത് സൗദി അറേബ്യയില്‍ നിന്നായത്‌ കൊണ്ടു അവര്‍ സൌടിയിലെക്കും തിരിച്ചും ഉള്ള വിമാനങ്ങള്‍ക്കും യാത്രക്കാര്‍ക്കും താല്‍ക്കാലികമായ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. വിശുദ്ധ റമദാന്‍ മാസത്തിലെ ഉമ്ര യാത്രകള്‍ക്കും ഇളവുകള്‍ നല്‍കാന്‍ ഇറാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
എന്നാല്‍ ഇന്ത്യ ഗവണ്മെന്റ് സ്ഥിരം പ്രസ്താവനകളില്‍ അധിഷ്ടിതമായി തരിച്ചു നില്ക്കുന്ന ഒരു കാഴ്ചയാണ് നമ്മള്‍ കാണുന്നത്. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് മാത്രമായി പ്രവര്ത്തിക്കുന്ന ഒരു സര്‍ക്കാരിനു വേറെ എന്ത് വഴി? ഇതെഴുതുമ്പോള്‍ 10 ആളുകളെ ഇതിനകം മരണം തട്ടിയെടുത്തു കഴിഞ്ഞു . ഇനിയെത്ര ആളുകള്‍ ഇരയാകുമോ എന്തോ? വ്യാജ മദ്യം കഴിച്ചു മരിക്കുന്നവര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്കുന്ന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഒന്നും പറഞ്ഞു കണ്ടില്ല! മരിച്ചു വീഴുന്നവര്‍ എത്രയായാലും മനുഷ്യര്‍ തന്നെയല്ലേ? ഒരു കാര്യം ഉറപ്പിക്കാം പന്നിപ്പനികൊണ്ട് ഇന്ത്യ എന്ന മഹാരാജ്യത്തില്‍ മന്തിമാരും, MLA-MP, ഉള്പ്പെടെ ഉള്ള ഒരു രാഷ്ട്രീയക്കാരനും മരിക്കാന്‍ പോകുന്നില്ല. 100% ഉറപ്പ്‌!
പിന്കുറി: അന്തര്‍ദ്ദേശീയമായ ഒരുപാടു നൂലാമാലകള്‍ ഉള്ള ഒരു കാര്യമാണ് യാത്ര നിരോധനം, ഒരു പാടു കടമ്പകള്‍ സര്‍ക്കാരിനു മുന്‍പില്‍ ഉണ്ടാകും എന്നുള്ള സത്യം വിസ്മരിക്കുന്നില്ല. പക്ഷെ, നമ്മുടെ രാജ്യത്തിന്റെയും പൊതുജനതിന്റെയും ജീവനും സ്വത്തിനും നേരെ ഇത്തരം ഭീഷണികള്‍ ഉണ്ടാകുമ്പോള്‍ ഉചിതമായ തീരുമാനം എടുക്കാനുള്ള ആര്‍ജ്ജവം ഗവേര്‍മെന്റിനു ഉണ്ടായേ തീരൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ