2010, ഏപ്രിൽ 29, വ്യാഴാഴ്‌ച

ചില ചിത്രങ്ങള്‍ (അബുദാബി)

ഖലീഫ പള്ളി, അബുദാബി.


മുസഫ റോഡിലൂടെ.....ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി അബുദാബി (പണ്ട് ഇവിടെ മീന്‍ മാര്‍ക്കറ്റായിരുന്നു).

2010, ഏപ്രിൽ 7, ബുധനാഴ്‌ച

മാതൃഭൂമി എന്തിനാ വിഷം ചീറ്റുന്നേ?

സാനിയ മിര്‍സ എന്ന ടെന്നീസ് താരവും ഷോയ്ബ് മാലിക് എന്ന ക്രിക്കറ്റ് താരവും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് ഇത്രയധികം വാര്‍ത്തയായത് അതൊരു ഇന്ത്യാ-പാക് ബന്ധമായതുകൊണ്ടാണ്. രണ്ടു വ്യക്തികള്‍ക്കും ഓരോരുത്തര്‍ക്ക് ഇഷ്ടപ്പെട്ട ജീവിത പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുള്ളതു പോലെ തന്നെ ഇഷ്ടമില്ലാത്തവരെ ഒഴിവാക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ട് - രണ്ടാളുടെയും ജീവിതം അതു സാക്ഷ്യപ്പെടുത്തുന്നു. ഭാവിയില്‍ അവര്‍ ഏത് രാജ്യത്തിനു വേണ്ടി കളിക്കണം എന്നുള്ളതും അവരുടെ സ്വന്തം കാര്യം. സാനിയ പാക്കിസ്ഥാന്‍കാരനെ വിവാഹം കഴിക്കാന്‍ പാടില്ല എന്ന് പറഞ്ഞ താക്കറെ അപ്പൂപ്പന്റെ ശിവസേന പോലും പിറ്റേന്ന് മലക്കം മറിഞ്ഞുകൊണ്ട് പറഞ്ഞത് അത് സാനിയയുടെ വ്യക്തിപരമായ കാര്യമാണെന്നാണ്.


എന്നാല്‍ മാത്‌ഭൂമി ദിനപത്രം പോലെയുള്ള പാരമ്പര്യമുള്ള(?!) ദിനപത്രത്തിന്റെ പോക്കു കണ്ടാല്‍ ചിലത് ചോദിക്കന്നും പറയാനും തോന്നും.  ആ പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തുന്നുണ്ട്. അതില്‍ കണ്ട ചോദ്യം ഇതാണ്‍ "സാനിയ ചെയ്തത് രാജ്യദ്രോഹമോ?" ഇതില്‍ രാജ്യദ്രോഹത്തിന്റെ കണിക കണ്ടെത്താനുള്ള പരീക്ഷണം മാതൃഭൂമിയിലെ ലാബില്‍ തുടങ്ങിക്കഴിഞ്ഞു എന്നു വേണം കരുതാന്‍. പിണറായി വിജയന്‍ പറഞ്ഞ മാധ്യമ സിന്ഡികേറ്റും കൂലിയെഴുത്തുകാരും എല്ലാം പ്രസക്തമാവുന്നത് ഇവിടെയാണ്. ഇന്ത്യന്‍ പൌരത്വമുള്ള ഒരു പെണ്‍കുട്ടി ഒരു പാക്കിസ്ഥാന്‍കാരനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതിലൂടെ രാജ്യദ്രോഹിയാകുമോ? പാകിസ്ഥാന്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു എതിര്‍ രാജ്യം തന്നെ സംശയമില്ല. പക്ഷെ ഈ "രാജ്യദ്രോഹ" പ്രചരണം നടത്തുന്ന മാതൃഭൂമി ഇങ്ങിനെയൊരു സര്‍വേ ചോദ്യം വായനക്കാര്‍ക്ക് മുന്നിലേക്ക് ഇട്ടു കൊടുത്തതിനു പിന്നിലെ ചേതോവികാരം എന്താണെന്ന് ശ്രീ. വീരേന്ദ്രകുമാര്‍ വ്യക്തമാക്കണം. അതു്‌ സാനിയ ഒരു മുസ്ലീം ആയതുകൊണ്ടാണൊ?
 
കോണ്‍ഗ്രസ് ഭരണത്തില്‍ മുന്പ് ഒപ്പിട്ട "ഗാട്ട്" കരാറിനെതിരെ "ഗാട്ടും കാണാചരടുകളും" എന്ന പുസ്തകമെഴുതി വിറ്റ് കാശുണ്ടാക്കിയ വീരന്‍, ഇപ്പോള്‍ ആ പാര്‍ട്ടി നേതൃത്വം നല്‍കുന്ന മുന്നണിയിലാണല്ലോ. ആ പുസ്തകം വാങ്ങി പൈസ കളഞ്ഞ ആളുകളെപോലെ തന്നെ നമുക്ക് ഈ "രാജ്യദ്രോഹ" പ്രചരണം നടത്തി സ്വയം വിലകളയുന്ന മാതൃഭൂമിയെ ഓര്‍ത്ത് സഹതപിക്കാം. പക്ഷെ ചിലതെല്ലാം പിന്നാമ്പുറത്ത് നടക്കുന്നുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.