2010, ജനുവരി 28, വ്യാഴാഴ്‌ച

വിസ്മരിച്ച ഒന്നാം പിറന്നാള്‍!

ബൂലോകത്ത് രചന തുടങ്ങിയിട്ട് ഒരു വര്‍ഷം തികഞ്ഞിരിക്കുന്നു. പക്ഷെ ആ ദിവസം ഞാന്‍ മറന്നു. വെറുതെ പഴയ പോസ്റ്റുകളിലൂടെ കണ്ണൊടിച്ചപ്പോഴാണ്, ശ്രദ്ദയില്‍പെട്ടത്.

2010, ജനുവരി 16, ശനിയാഴ്‌ച

ആമിര്‍ ഖാന്‍ എന്ന ജീനിയസ്സ്.


ആമീര്‍ ഖാന്റെ അധികം സിനിമകള്‍ കാണാതിരുന്നതിനു കാരണം ഒരുപക്ഷെ മറ്റൊരു "ഖാന്‍" ആയ ഷാരൂഖിനോടുള്ള ആരാധനയായിരിക്കാം. പക്ഷെ ഗുലാം എന്ന പടത്തോടെ എനിക്ക് ആമിറിനോടുള്ള മനോഭാവത്തില്‍ ചെറിയ മാറ്റം വന്നു തുടങ്ങി. ലഗാന്‍ എന്ന സിനിമയും എന്നിലുണ്ടാക്കിയത് അതേ വികാരങ്ങള്‍ തന്നെ.

പിന്നീട് താരെ സമീന്‍ പര്‍ എന്ന സിനിമയാണ്, ആമിറിലെ പ്രതിഭയെ തിരിച്ചറിയാന്‍ എന്നെ സഹായിച്ചത്. ഓരോ സിനിമയിലും എന്തെങ്കിലും ഒരു "വ്യത്യസ്തമായ പുതുമ" കൊണ്ടുവരാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നു. ചെറിയ വൈകല്യമുള്ള ഒരു കുട്ടി കുടുംബത്തിന്റെയും, അധ്യാപകരുടെയും സമൂഹത്തിന്റെയും എല്ലാമുള്ള അവഗണനക്ക് ഇരയാകുന്നതും നല്ലൊരു അധ്യാപകന്‍ അത് തിരിച്ചറിഞ്ഞു ആ കുട്ടിയെ മുഖ്യധാരയിലേക്ക് തിരികെ കൈപിടിച്ചു നടത്തുന്നതുമാണല്ലോ അതിലെ പ്രമേയം. റിലീസായി ഏറെകാലം കഴിഞ്ഞു ഈയിടെയാണ്, സിനിമ ഞാന്‍ കാണുന്നത്.

എന്നാല്‍ ഈയിടെ റിലീസ് ചെയ്ത "3 ഇഡിയറ്റ്സ്" എന്ന സിനിമ അദ്ദേഹത്തിന്റെ പ്രതിഭ വിളിച്ചറിയിക്കുക തന്നെ ചെയ്യുന്നു. പ്രൊഫഷണല്‍ (ചിത്രത്തില്‍ എന്‍ജിനീയറിംഗ്) വിദ്യാഭ്യാസ രംഗത്തെ കാണാക്കാഴ്ച്ചകളാണ്, ചിത്രത്തിന്റെ പ്രമേയം. ഒരു കുട്ടി ജനിച്ച് വീഴുമ്പോള്‍ തന്നെ അവന്‍ ആരായിത്തീരണം എന്ന് രക്ഷിതാക്കള്‍ തീരുമാനിക്കുന്നത് വളരെ രസകരമായി ചിത്രീകരിച്ചിരിക്കുന്നു. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ആകാന്‍ ആഗ്രഹിക്കുന്ന ആള്‍ എന്‍ജിനീറാവാന്‍ എത്തുന്നതും, സാമ്പത്തികമായി വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ളവരുടെ എന്‍ജിനീയറിംഗ് സ്വപ്നവും എല്ലാം വളരെ മനോഹരമായി കാണിച്ചിരിക്കുന്നു. കൂടാതെ കാമ്പസിലെ റാഗിങിന്, ആമിര്‍ തിരിച്ചടിക്കുന്നതും, അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളോടുള്ള മനോഭാവവും, ചില പ്രത്യേക വിദ്യാര്‍ഥികളോട് അധ്യാപകര്‍ക്കുള്ള പ്രത്യേക സ്നേഹവുമ്, അവഗണനയും എല്ലാം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. അര്‍ഹിക്കുന്ന അംഗീകാരം കിട്ടാതെ ജീവനോടുക്കുന്ന വിദ്യാര്‍ഥി നമ്മുടെ സമൂഹത്തിലെ ചില സംഭവങളുടെ ഉദാഹരണമാണ്.

കൂടാതെ "പഠിപ്പിസ്റ്റ്" ലേബലിലുള്ള വിദ്യാര്‍ഥിയുടെ പൊള്ളത്തരങ്ങള്‍ വളരെ വ്യക്തമായി കാണിച്ചിരിക്കുന്നു. (പരീക്ഷക്ക് തന്നെ മറികടക്കാതിരിക്കാന്‍ മറ്റുള്ളവരുടെ റൂമിന്റെ വാതിലിനടിയിലൂടെ തലേരാത്രിയില്‍ അശ്ളീല മാസിക കൊണ്ടിടുന്നതും, ഉയര്‍ന്ന പദവിയിലെത്തിയിട്ടും പൊതു സ്ഥലത്ത് മൂത്രമൊഴിക്കുന്നതും, കൂടെകൂടെ മറ്റുള്ളവരെ അവഹേളിച്ചു സംസാരിക്കുന്നതും മറ്റും ഇന്നത്തെ സമൂഹത്തിന്റെ സ്വന്തം രീതികളാണ്). കഥാ തന്തു പറഞ്ഞു അതിന്റെ രസം കളയുന്നില്ല, ഒരുപാട് പേര്‍ ഇനിയും ഈ സിനിമ കണ്ടിട്ടില്ലാത്തവരായിട്ടുണ്ടാകും. അതിനാല്‍ അവര്‍ ഈ പടം കാണുക തന്നെ വേണം. കുട്ടികളുടെ ഇഷ്ടത്തിനു വിരുദ്ദമായി അവരെ ഡോക്ടറും എന്‍ജിനീയറും ആക്കുവാന്‍ ശ്രമിക്കുന്ന മാതാപിതാക്കളുമ്, അര്‍ഹിച്ച അംഗീകാരം വിദ്യാറ്ഥികള്‍ക്കു നല്‍കാതെ അവരുടെ കഴിവിനെ മുളയിലെ നുള്ളിക്കളയുന്ന അധ്യാപകരും, തത്തമ്മേ പൂച്ച പൂച്ച എന്ന രീതിയില്‍ പഠിച്ചുവളരുന്ന വിദ്യാര്‍ഥികളും എല്ലാത്തിലുമുപരി സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള ആളുകള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടുന്ന ഒരു സിനിമയാണ്, "3 ഇഡിയറ്റ്സ്".

ഷാരൂഖ് ഖാനോടുള്ള ആരാധന നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ, ആമിര്‍ നിങ്ങള്‍ ഒരു ജീനിയസ്സ് ആണ്. ഷാരൂഖ് പക്കാ വാണിജ്യപരമായ സിനിമയിലാണ്‍ ശ്രദ്ധിക്കുന്നത് എങ്കില്‍ താങ്കള്‍ സമൂഹത്തിനോടുള്ള പ്രതിബദ്ധത സിനിമയിലെ താങ്കളുടെ കഥാപാത്രങ്ങളിലൂടെ പ്രഖ്യാപിക്കുന്നു.

2010, ജനുവരി 3, ഞായറാഴ്‌ച

ഈ സ്ത്രീയെ (പെണ്‍കുട്ടിയെ)നാം എന്തു വിളിക്കണം?

2010 പുതുവര്‍ഷത്തിലെ എന്റെ ആദ്യത്തെ  പോസ്റ്റാണിത്.  വ്യക്തിപരമായി ഒരു ബന്ധുവിന്റെയും അയല്‍വാസിയുടെയും വിയോഗം മനസ്സിനെ മഥിക്കുന്നതിനാല്‍ പോസ്റ്റ് ചെയ്യാന്‍ ഒന്നും ഉണ്ടായിരുന്നില്ല.  പക്ഷെ ഇന്നത്തെ പത്രത്തില്‍ വന്ന ഒരു വാര്‍ത്തയുടെ ലിങ്ക് ഇവിടെ കൊടുക്കുന്നു.  സ്വന്തം മാതാവിന്റെ കഥകഴിച്ച പതിനാറുകാരിയായ മകളെ നമ്മള്‍ എന്തു വിളിക്കണം?  കൂടുതല്‍ പറയുന്നില്ല..ബൂലോഗര്‍ തീരുമാനിക്കുക....