2009, ഒക്‌ടോബർ 10, ശനിയാഴ്‌ച

കന്നുകാലികളും ചില "ചങ്ങായി"മാരും

കോണ്ഗ്രസ് പാര്‍ട്ടിയിലെ "കോമ്പ്ലാന്‍ ബോയിമാരുടെ" തലവനായിട്ടുള്ള രാഹുല്‍ ഗാന്ധിയെ (മിസ്റ്റര്‍ ഗാന്ധി എന്ന് വിളിച്ച പത്രക്കാരോട് തന്നെ മിസ്റ്റര്‍ രാഹുല്‍ എന്ന് വിളിച്ചാല്‍ മതി എന്ന് ആവശ്യപ്പെട്ടു പോലും) "ചങ്ങായി" എന്ന് ഉറക്കപ്പിച്ചയില്‍ വിളിച്ച പോലീസ് അസി. കമ്മീഷണര്‍ക്കെതിരെ നടപടി ഏതാണ്ട് ഉറപ്പായി കഴിഞ്ഞു . മലബാറിലെ തനി നാടന്‍ പ്രയോഗമായ "ചങ്ങായി" എന്നവാക്കിന്റെ അര്ത്ഥം ഉള്‍ക്കൊള്ളാത്ത ഖദറിട്ട മാംസപിന്ടങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് നിറഞ്ഞു കഴിഞ്ഞു . ഈ കോമ്പ്ലാന്‍ ബോയ്‌ ചില കാമ്പുസുകളില്‍ നടത്തിയ സല്ലപങ്ങളില്‍ പറഞ്ഞത് നമ്മള്‍ (കോണ്ഗ്രസ് പാര്‍ടി) വര്‍ഷങ്ങളായി പിന്തുടര്‍ന്ന് വരുന്ന ചില നയങ്ങളും കാഴ്ചപ്പാടുകളും (നെഹ്രുവിയന്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍, ചേരിചേരാ നയങ്ങള്‍ എന്നിവയാവാംഉദേശിച്ചത് ) പോളിചെഴുതെണ്ട സമയമായി എന്നും അതിന് യുവാക്കള്‍ മുന്നിട്ടിറങ്ങണം എന്നുമാണ്. കോണ്ഗ്രസ് ഗവേര്‍മെന്റ്റ്‌ കേന്ദ്രത്തില്‍ തുടര്‍ന്ന് വരുന്നതിന്റെയും ഇനി കൊണ്ടു വരാന്‍ പോകുന്ന ജനവിരുദ്ധ നയങ്ങളുടെയും ഒരു സൂചന ഇതിലൂടെ നമുക്ക്‌ വായിച്ചെടുക്കാം. ജനങ്ങലുണ്ടേ മനസ്സിനെ അതിനായി സജ്ജമാക്കുന്നതിന്റെ ഭാഗമായി ഇതുപോലെ ചില "ചങ്ങായി"മാരെ ആരോ തിരശീലക്കു പുറകില്‍ നിന്നും ചരടില്‍ കെട്ടി ഇറക്കുന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഇപ്പറഞ്ഞ "ചങ്ങായി"യും നമ്മുടെ twitter കലാകാരന്‍ ശശി തരൂരും എല്ലാം.
ചങ്ങായി എന്ന് മിസ്റ്റര്‍ രാഹുലിനെ വിളിച്ചതില്‍ എന്തെല്ലാം അപാകതകളാണ് കോണ്‍ഗ്രസുകാര്‍ കാണുന്നത്. പക്ഷെ ട്വിറ്റെര്‍ കലാകാരനായ ശശി തരൂര്‍ തന്നെ തെരഞ്ഞെടുത്തു വിട്ട ജനങ്ങളെ ഒന്നാകെ "കന്നുകാലികള്‍" എന്ന് വിളിച്ചതിന് ആര്ക്കും വേദനിച്ചില്ല. കോണ്‍ഗ്രസില്‍ ഒരു പ്രാഥമിക അംഗം പോലും അല്ലാത്ത ആള്‍ എങ്ങിനെ തിരുവനന്തപുരത്ത് കോണ്ഗ്രസ് സ്ഥാനാര്‍ഥിയായി എന്നതിന്റെ ദുരൂഹത ഇപ്പോഴും അവശേഷിക്കുന്നു. ലവന്മാര്‍ക്കെല്ലാം സാധാരണ ജനങ്ങളെ തീര്ത്തും വെറുപ്പാണ്. ഗാന്ധിയുടെ ജന്മദിനത്തില്‍ അവധി വേണ്ട എന്ന് പറയുന്ന സശി തരൂര്‍ താന്‍ സമ്പാദിച്ച കാശുകൊടുതാണ് ആയിരങ്ങള്‍ ദിവസ വാടക കൊടുത്തു five star ഹോട്ടെലില്‍ അന്തിയുരങ്ങിയത് എന്നുറക്കെ വിളിച്ചു പറയുന്നത് ജനങ്ങളോട് പരസ്യമായുള്ള വെല്ലുവിളിയാണ്. അശേഷം ഗാന്ധി സ്നേഹം എങ്കിലും തനിക്കുന്ടെന്കില്‍ ആ മഹാനുഭാവന്‍ കാണിച്ചു തന്ന പോലെ ലളിത ജീവിതം ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടിയിരുന്നത്.
ഖദര്‍ ഇട്ട മാംസ പിന്ടങ്ങലായ കോണ്ഗ്രസ് അനുഭാവികളും മറ്റും ഇത്തരം ചങ്ങായിമാരെ തിരിച്ചറിയണം. ഒന്നോര്‍ത്താല്‍ വലിയ ആദര്‍ശം പറഞ്ഞു നടക്കുന്നവരും, അതിവേഗം ബഹുദൂരം പായുന്നവരും, പിന്നെ ചില പൌഡര്‍ കുട്ടപ്പന്മാരും മറ്റും തങ്ങളുടെ ചുമലിലേക്ക് എടുത്തു വയ്ക്കപ്പെട്ട ഇത്തരം വിഴുപ്പുകളെ ചുമക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. അവര്‍ക്ക്‌ അത് നില നില്‍പ്പിന്റെ പ്രശ്നം കൂടിയാണല്ലോ - രാഷ്ട്രീയപരമായി!.
റിവേര്‍സ് സ്വീപ്‌: കേരളത്തില്‍ ഒരു പണിയുമില്ലാത്ത ഒരാള്‍ മുഖ്യമന്ത്രി V.S. അച്ചുതാനന്തന്‍ ആണെന്ന് നമ്മുടെ കിങ്ങിനികുട്ടന്‍ മുരളി. നല്ല തമാശ...താങ്കള്‍ ദയവായി കണ്ണാടിയില്‍ ഒന്നു നോക്കുക ഒരു പണിയുമില്ലാതെ കുറെനാളായി അലഞ്ഞു നടക്കുന്ന ഒരാളെ കാണാം...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ