2009, ഫെബ്രുവരി 28, ശനിയാഴ്‌ച

കുട്ടിയും ബക്കറ്റും പിന്നെ ഗോര്‍ബച്ചെവും

ഒഴിവുസമയത്ത് ബോറടി മാറ്റാന്‍ ചില ഹോബികള്‍ നമുക്കെല്ലാം ഉണ്ടല്ലോ. അതില്‍ പ്രധാനമാണ് ചാനലുകളിലെ ഹാസ്യ (ചിലപ്പോള്‍ "പരിഹാസ്യവും") പരിപാടികള്‍. എന്നാല്‍ ഇപ്പോള്‍നമുക്ക് അതെല്ലാം വേണ്ട എന്ന് വക്കാന്‍ സമയമായിരിക്കുന്നു. നമ്മുടെ നേതാക്കന്മാര്‍ ബക്കറ്റില്‍ വെള്ളം കോരി കുട്ടിയും ഗോര്‍ബചെവും കളിക്കുന്നു. ഒരാള്‍ ഒരു പ്രസ്താവന ഇറക്കിയാല്‍ അടുത്തയാള്‍ അതിന് മറുപടി. ഇവര്‍ക്കെല്ലാം പാര്‍ടിയിലെയും ഭരണത്തിലേയും പദവികള്‍ വിട്ടൊഴിഞ്ഞു വെള്ളം കോരി കളിച്ചു കൂടെ. വെള്ളം കിട്ടിയില്ലെന്കില്‍ ചെളി ആയാലും മതി. ചെളി വാരി എറിയുന്നവന്റെ കൈയും കൊല്ലുന്നവന്റെ മേലും എന്തായാലും അഴുക്കു പുരളും. നമുക്ക് അതെല്ലാം ചാനലുകളില്‍ കണ്ടു ആസ്വദിക്കുകയും ചെയ്യാം. സിനിമാല, കോമഡിയും മിമിക്സും ..., എങ്കിലും എന്റെ ഗോപാല....തുടങ്ങിയ ഹാസ്യ പരിപാടികള്‍ ചാനലുകള്‍ നിറുത്തി വക്കും. എന്തായാലും സാധാരണക്കാരുടെ നികുതി പണത്തിന്റെ പുറത്തും പാവപ്പെട്ട (മുതലാളിമാരും ഉണ്ട് അക്കൂട്ടത്തില്‍) തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംഭാവനയുടെ പുറത്തും കാട്ടി കൂട്ടുന്ന ഈ വക കോപ്രായങ്ങള്‍ നമ്മുടെ നേതാക്കന്മാര്‍ നിര്‍ത്ത്തിയെ തീരൂ. അല്ലെങ്കില്‍ ജനങ്ങള്‍ അത് നിറുത്തുവാന്‍ ഇടപെടണം.
റിവേര്‍സ് സ്വീപ്:- ഒരു "പൌഡര്‍ കുട്ടപ്പന്‍" നയിക്കുന്ന മറ്റൊരു യാത്ര അനന്തപുരിയോടടുക്കുന്നു. അവിടെയും ഒരു കുട്ടി (കാരണവര്‍) ഉണ്ടാകും. അദ്ധേഹത്തിന്റെ തിരുവായില്‍ നിന്നും എന്തൊക്കെയാണാവോ പൊഴിയുന്നത്. അത് കഴിഞ്ഞു അദ്ധേഹത്തിന്റെ മകന്‍ വക യാത്ര (നിരാശ യാത്ര) എതിചെയും. എരിവും പുളിയും ഉപ്പും എല്ലാം വരും നാളുകളില്‍ കേള്ക്കാം. സാധാരണക്കാരന്റെ ഒരു വിധി!!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ