സംഭവബഹുലമായത് എന്ന് പറയാന്‍ പറ്റില്ലെങ്കിലും കുഴപ്പമില്ലാത്ത ഒരുവര്‍ഷം കൂടി കടന്നു പോകുന്നു. കഴിഞ്ഞവര്‍ഷം എന്‍റെ പ്രിയപ്പെട്ട പലരും ജീവിതയാത്ര അവസാനിപ്പിച്ചു പിരിഞ്ഞുപോയത് കാരണം അതിയായ സങ്കടത്തില്‍ ചെന്ന് പെട്ടിരുന്നു. പക്ഷെ ഈ വര്ഷം അത്രക്ക് രൂക്ഷമായി അനുഭവപ്പെട്ടില്ല. എന്നാലും എന്‍റെ എറണാകുളം യാത്രകളിലെ സഹയാത്രികനായിരുന്ന മനോജിന്‍റെ വേര്‍പാട് തെല്ലൊന്നുമല്ല വേദന തന്നത്.
ഒരു ബ്ലോഗര്‍ എന്ന നിലയില്‍ എന്തുകൊണ്ടും നല്ല വര്‍ഷമായിരുന്നു 2014. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്ഷം ബ്ലോഗില്‍ ഇതടക്കം 26 പോസ്റ്റുകള്‍ ഇടാന്‍ കഴിഞ്ഞു എന്നുള്ളത് സന്തോഷം ഇരട്ടിയാക്കുന്നു. കഴിഞ്ഞവര്‍ഷം ആകെ പതിനൊന്നു പോസ്റ്റുകള്‍ മാത്രം ഇട്ട സ്ഥാനത്താണ് ഇത്. പിന്നെ മറ്റുവിഷയങ്ങള്‍ ഒരുപരിധിവരെ ഒഴിവാക്കി സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി. പൈസ കൊടുത്ത് തിയറ്ററില്‍ പോയി കാണാത്തത് കാരണം torrent റിവ്യൂ സ്പെഷ്യലിസ്റ്റ് എന്ന ഒരു സ്ഥാനപ്പേരും ഫെസ്ബുക്കിലെ ചില മന്നവന്മാര്‍ കല്‍പ്പിച്ചു തന്നിട്ടുള്ളത് സന്തോഷത്തോടെ സ്വീകരിക്കുന്നു.
എന്‍റെ സിനിമാ സംബന്ധിയായ പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ സിനിമയോടുള്ള തങ്ങളുടെ താല്‍പര്യക്കുറവു മറച്ചുവെക്കാതെ തന്നെ എന്‍റെ ശ്രമങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന നല്ലമനസ്സുള്ള ഒരുപാട് പേര്.
എന്റെ സിനിമാ സംബന്ധിയായ പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ സിനിമയോടുള്ള തങ്ങളുടെ താല്‍പര്യക്കുറവു മറച്ചുവെക്കാതെ തന്നെ എന്‍റെ ശ്രമങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന നല്ലമനസ്സുള്ള ഒരുപാട് പേര്‍.
ഫേസ്ബുക്ക് എന്ന സാമൂഹിക മാധ്യമത്തില്‍ കുറച്ചുകൂടി സജീവമായി എന്നുള്ളത് എടുത്തു പറയാവുന്ന ഒരു സംഗതി തന്നെയാണ്. ഫേസ്ബുക്ക് ബ്ലോഗിനെ ബാധിക്കും എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന എനിക്ക് അതിനെ അതിജീവിക്കാന്‍ കഴിഞ്ഞതിനു ഈ ഇരുപത്തിയാറു പോസ്റ്റുകള്‍ തന്നെ ധാരാളം. ഫെസ്ബുക്കിലും അല്ലാതെയും എന്‍റെ പരിമിതമായ സൌഹൃദവലയത്തില്‍ ഉള്ളവരും എന്‍റെ നന്മ ആഗ്രഹിക്കുന്നവരുമായ പലരുടെയും പ്രോത്സാഹനം ഈ അവസരത്തില്‍ സ്മരിക്കുന്നു.
കുറെയധികം കൂട്ടുകാര്‍ എന്‍റെ ഫെസ്ബുക്കിന്‍റെ വാതിലില്‍ മുട്ടി കടന്നുവന്നത് ഈ വര്‍ഷമാണ്. സൌഹൃദത്തിന്റെ ഊഷ്മളത എന്തെന്ന് എന്നെ പഠിപ്പിച്ച ചിലര്‍. പ്രതീക്ഷിച്ചതിനേക്കാള്‍ എന്നെ സ്വന്തം ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചവര്‍. അവരില്‍ ചിലരെ ഞാന്‍ തന്നെ എന്നിലേക്ക് കൂട്ടിയതാണ്. വലിയ പുള്ളികള്‍ എന്ന് കരുതിയ പലരും ഹൃദയവിശാലതകൊണ്ട് എന്നെ അമ്പരപ്പിച്ചു. ചിലരെയൊക്കെ നേരിട്ട് കാണാനും മറ്റുചിലരോടെല്ലാം ഫോണ്‍ വഴി സംസാരിക്കാനുമായി. എന്നില്‍ നിന്നും എന്തുകൊണ്ടോ വിട്ടുപോയിട്ടും വീണ്ടും എന്നിലേക്ക് വീണ്ടും വന്നവര്‍. ക്ഷമ എന്തെന്ന് എന്നെ പഠിപ്പിച്ചതരത്തില്‍ പോസ്റ്റും കമന്റും ഇടുന്ന മറ്റുചിലര്‍. നിവൃത്തികേടുകൊണ്ട് എനിക്ക് ഒഴിവാക്കേണ്ടി വന്ന ചിലര്‍ (ഇനിയും ചിലര്‍ കൂടി ബാക്കിയുണ്ട് അവരില്‍)!. ഒരുപാട് പേര് എന്‍റെ ലിസ്റ്റിലേക്ക് കടന്നു വന്നു.
ഒരു വ്യക്തി എന്ന നിലയില്‍ എന്‍റെ ജീവിതത്തിന്‍റെ പല കാര്യങ്ങളും പ്ലാന്‍ ചെയ്തു എങ്കിലും ചിലത് നടപ്പാക്കാന്‍ കഴിയാതെ പോകുകയും മറ്റു ചിലത് കാലവിളംബം വരുത്തുന്നതും കണ്ട വര്‍ഷമാണ് കഴിഞ്ഞുപോകുന്നത്. പക്ഷേ എന്‍റെ വ്യക്തിജീവിതവുമായി തട്ടിച്ചുനോക്കുമ്പോള്‍ കാലവിളംബം പല സംഗതികളിലും അപ്രധാനമല്ലാത്ത ഒരു റോള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. എന്തൊക്കെയായാലും പുതിയ പലകാര്യങ്ങള്‍ ചെയ്യാന്‍ പ്ലാന്‍ ചെയ്യുകയും മുന്‍പ് വിചാരിച്ചിട്ട് നടക്കാതെപോയ പലതും ഇപ്പോള്‍ ചെയ്യാന്‍ തുടങ്ങുകയും ചെയ്തു ഈ വര്‍ഷം. അതിലേറെ എന്നെ സ്നേഹിക്കുന്ന എന്‍റെ ഉമ്മ, സഹോദരി, ഭാര്യ, എന്‍റെ മറ്റുകുടുംബക്കാര്‍, സുഹൃത്തുക്കള്‍ എല്ലാവരോടും പറയാനുള്ളത് ഒന്ന് മാത്രം!
എല്ലാവരോടും നന്ദി പറയുന്നു - സഹകരിച്ചവര്‍ക്കും, സ്നേഹിച്ചവര്‍ക്കും, വെറുപ്പ് കാണിച്ചവര്‍ക്കും, ഉപദേശങ്ങള്‍ തന്നവര്‍ക്കും, ശാസിച്ചവര്‍ക്കും, തെറ്റുകള്‍ ചൂണ്ടിക്കാനിച്ചവര്‍ക്കും, മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കും, എല്ലാം എല്ലാം.. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങളില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരുപക്ഷെ ഞാനല്ലാതെയയേനെ. എല്ലാവര്ക്കും എന്‍റെയും എന്‍റെ കുടുംബത്തിന്‍റെ പേരിലും സമ്പല്‍സമൃദ്ധിയുടെ-സമാധാനത്തിന്‍റെ-പരസ്പര സഹകരണത്തിന്റെ ഒരു പുതുവര്‍ഷം നേരുന്നു. ഹാപ്പി ന്യൂ ഇയര്‍!
എല്ലാവരോടും നന്ദി പറയുന്നു - സഹകരിച്ചവര്‍ക്കും, സ്നേഹിച്ചവര്‍ക്കും, വെറുപ്പ് കാണിച്ചവര്‍ക്കും, ഉപദേശങ്ങള്‍ തന്നവര്‍ക്കും, ശാസിച്ചവര്‍ക്കും, തെറ്റുകള്‍ ചൂണ്ടിക്കാനിച്ചവര്‍ക്കും, മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കും, എല്ലാം എല്ലാം.. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങളില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരുപക്ഷെ ഞാനല്ലാതെയയേനെ. എല്ലാവര്ക്കും എന്‍റെയും എന്‍റെ കുടുംബത്തിന്‍റെ പേരിലും സമ്പല്‍സമൃദ്ധിയുടെ-സമാധാനത്തിന്‍റെ-പരസ്പര സഹകരണത്തിന്റെ ഒരു പുതുവര്‍ഷം നേരുന്നു. ഹാപ്പി ന്യൂ ഇയര്‍!
എല്ലാ അര്‍ത്ഥത്തിലും ഇതിലേറെ മികച്ചതാകട്ടെ രണ്ടായിരത്തി പതിനഞ്ചും എന്ന് ആശംസിക്കുന്നു, സ്നേഹാശംസകള്‍,
മറുപടിഇല്ലാതാക്കൂപോയ വർഷത്തിൻറെ കണക്കെടുപ്പും പുതുവർഷതിലേക്കുള്ള
മറുപടിഇല്ലാതാക്കൂപുതിയ കാൽവൈപ്പും മനോഹരമായി അവതരിപ്പിച്ചു ഈ കുറിപ്പിൽ
സോഷ്യൽ മീഡിയകളുടെ അതിപ്രസരം ഒഴിവാക്കി ബ്ലോഗിൽ സജീവമാകാൻ
പരിശ്രമിച്ചു വിജയം നേടിയതിലും അഭിമാനിക്കുക
പുതുവർഷത്തിലും അത് അനസ്യൂതം തുടരാൻ ദൈവം സഹായിക്കട്ടെ
എല്ലാ ആശംസകളും നേരുന്നു
ഒരു തിരിഞ്ഞുനോട്ടം നല്ലതാണ്. നേട്ടങ്ങളും കോട്ടങ്ങളും സ്വയം വിലയിരുത്താമല്ലോ.
മറുപടിഇല്ലാതാക്കൂആശംസകള്. പുതുവര്‍ഷം നന്മ നിറഞ്ഞതാകട്ടെ
മറുപടിഇല്ലാതാക്കൂഓൾ ദ ബെസ്റ്റ്!
മറുപടിഇല്ലാതാക്കൂപുതുവൽസരം ഗംഭീരമാകട്ടെ!
പുതുവത്സരാശംസകള്‍...
മറുപടിഇല്ലാതാക്കൂഇക്കൊല്ലവും നിരവധി പോസ്റ്റുകള്‍ ഇവിടെ പിറക്കട്ടെ. ആശംസകള്‍
ഇതുപോലെ തന്നെ 2015 ഉം അടിച്ച് പൊളിക്കണം കേട്ടൊ ഭായ്
മറുപടിഇല്ലാതാക്കൂശ്ശെടാ....ഈ പോസ്റ്റ് ഞാനിപ്പോഴാ കാണുന്നത് .. എന്തായാലും വൈകിയ ഈ വേളയിലും താങ്കൾക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വക പുതവത്സരാശംസകൾ നേരുന്നു ..
മറുപടിഇല്ലാതാക്കൂഎഴുതാനുള്ളത് എഴുതുക -ആര് വായിച്ചാലും ഇല്ലെങ്കിലും. നമ്മൾ എഴുതുക എന്നതിലുപരി ചിലതെല്ലാം നമ്മളാൽ എഴുതപ്പെടുക എന്നത് ഒരു നിയോഗമാണ്. തിയേറ്ററിൽ പോയി കാണുന്ന സിനിമയെ കുറിച്ച് മാത്രമേ റിവ്യൂ എഴുതാൻ പാടൂ എന്നുള്ള തരത്തിലുള്ള ചില മന്നവന്മാരുടെ കമെന്റുകൾ ഞാനും ശ്രദ്ധിച്ചിരുന്നു. സിനിമയോ , പുസ്തകമോ, കാഴ്ചയോ ആയിക്കോട്ടെ അതെപ്പോ കാണുന്നു എന്ന് കാണുന്നു എവിടെ വച്ച് എന്നതിനല്ല പ്രസക്തി. ആ കാഴ്ചയിലും വായനയിലും നിങ്ങൾക്ക് അനുഭവപ്പെട്ടത് നിങ്ങൾ എങ്ങിനെ മറ്റുള്ളവരുമായി പങ്കു വക്കുന്നു എന്നതാണ് കാര്യം. മീഡിയകൾ എന്തോ ആയിക്കോട്ടെ ആശയങ്ങൾ പങ്കു വക്കപ്പെടുക തന്നെ ചെയ്യണം . അല്ലെങ്കിൽ തന്നെ ഇതെല്ലാം നമ്മൾ എങ്ങോട്ടാ എടുത്തു വക്കുന്നത്. അത് കൊണ്ട് നിങ്ങ എഴുതൂ ..പങ്കു വക്കൂ ..സംവദിക്കൂ ..മറു തലക്കൽ ഞങ്ങളുണ്ട് വായിക്കാനും പങ്കു ചേരാനും . അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുക തന്നെ വേണം എന്നാണ് എന്റെ പക്ഷം. അത് ആരോഗ്യകരമാം വിധം സഹിഷ്ണുതയോടെ പറഞ്ഞറിയിക്കുന്നതിലും നല്ല സൌഹൃദാസ്വാദനം വേറെയുണ്ടെന്നു തോന്നുന്നില്ല ..
എല്ലാ വിധ ആശംസകളോടെ ..