2014, ഒക്‌ടോബർ 18, ശനിയാഴ്‌ച

ഞാന്‍ കണ്ട സിനിമ - "കൂതറ"

ആറാം തമ്പുരാന്‍, ദേവാസുരം, നരസിംഹം തുടങ്ങി മോഹന്‍ലാല്‍ എന്ന നടന്‍റെ അഭിനയ വൈവിധ്യം സംവിധായകര്‍ വേണ്ടുവോളം ആവാഹിച്ചെടുത്ത്പ്രേ ക്ഷകര്‍ക്ക് സമ്മാനിച്ച, പേരിനോട് നൂറുശതമാനവും നീതിപുലര്‍ത്തുന്ന സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്.  ആ ശ്രേണിയില്‍ കൂട്ടി വായിക്കാനും എണ്ണാനും പറ്റില്ലെങ്കിലും ഇതും ഒരു സിനിമ തന്നെ, പേരുപോലെ തന്നെ!

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് കുടുംബത്തിലെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ചേരേണ്ടിവന്ന മൂന്നു ചെറുപ്പക്കാരുടെ പേരുകളുടെ ആദ്യാക്ഷരമാണ് "കൂതറ" എന്നാണു ആദ്യം പറഞ്ഞിരുന്നത്.  സിനിമ കണ്ടപ്പോള്‍ അതിലെ കഥാപാത്രമായ ഒരു പട്ടിയുടെ പേരായി "കൂതറ".  അവസാനം ഇതാ ഒറിജിനല്‍ "കൂതറ"യായി സാക്ഷാല്‍ മോഹന്‍ലാല്‍!  

കഥ ഒന്ന് മാറ്റിപ്പിടിച്ചിരുന്നുവെങ്കില്‍ നല്ല രീതിയില്‍ മുന്നേറുമായിരുന്ന സിനിമ.  ഇതില്‍ കോളേജ് കാമ്പസിലെ അലമ്പുകള്‍ തന്നെയാണ് ആദ്യ ഘട്ടത്തിലെ വിഷയം.  കള്ളുകുടി, വായ്നോട്ടം, പെണ്ണ്പിടി, പ്രണയം എന്നപേരില്‍ കാട്ടിക്കൊട്ടുന്ന "കൂതറ"ത്തരങ്ങള്‍ പ്രണയം നടിച്ചു വഞ്ചിക്കല്‍ എന്നുവേണ്ട എല്ലാത്തരം കാര്യങ്ങളും.  കഥാപാത്രങ്ങളായ മൂന്നു കൂതറകള്‍ക്ക് യാതൊരു ലക്ഷ്യവും ജീവിതത്തില്‍ ഇല്ല.  അലമ്പുകളുടെ അവസാനം കാമ്പസില്‍ നിന്നും ഡിസ്മിസ് ചെയ്യപ്പെടുന്ന മൂന്നു കൂതറകള്‍ക് മുന്നിലേക്ക് (അവരുടെ എല്ലാ കാര്യങ്ങളും അറിയുന്ന ത്രികാല ദര്‍ശി) ശരിക്കും കൂതറ എത്തുന്നതോടെ കഥ മാറുന്നു...

സിനിമയെക്കുറിച്ച് നല്ലത് ഒന്നും പറയാനില്ലെങ്കില്‍ എന്താ ചെയ്യാ?  ആ പേര് തന്നെ ധാരാളം!

കാമ്പസിലും പൊതുസമൂഹത്തിലും ഉള്ള രാഷ്ട്രീയ അതിപ്രസരവും ഈയിടെ അതിനെയെല്ലാം ചൂലുകൊണ്ട് തൂത്തെറിയുകയും ചെയ്ത (പിന്നീട് ഒന്നുമല്ലാതായ) രാഷ്ട്രീയ പാര്‍ട്ടിയുടെ ചില അടയാളങ്ങള്‍ ഈ സിനിമയില്‍ വരച്ചിട്ടത് നല്ല കാര്യമായി തോന്നി.  പിന്നെ എഞ്ചിനീയറിങ്ങിനു പഠിച്ചപ്പോള്‍ തോന്നാത്ത ലക്ഷ്യബോധം ഫിഷിംഗ് ബോട്ട് കിട്ടിയപ്പോള്‍ മാത്രമാണോ തോന്നിയത് എന്നും തോന്നിപ്പോയി.  (ഇങ്ങിനെയൊക്കെ തോന്നുന്നത് തെറ്റാണെങ്കില്‍ ക്ഷമിക്കുക).

എന്‍റെ റേറ്റിംഗ്: 3/10 

4 അഭിപ്രായങ്ങൾ:

  1. ഒരു സിനിമകൂടി കാണരുതെന്ന് തീരുമാനിച്ചു....

    മറുപടിഇല്ലാതാക്കൂ
  2. ഇതിലും കൂതറ സിനിമകൾ വേറെയുണ്ടല്ലോ എന്നൊക്കെ വേണേൽ വാദിക്കാം. എന്നാലും ഈ സിനിമയെ അത്യുഗ്രമായ കൂതറ സിനിമ എന്ന് തന്നെ പറയാനാണ് എന്റെ മനസ്സ് പറയുന്നത് . കൂതറ കഥ, കൂതറ പാട്ടുകൾ , എങ്ങിനെ എല്ലാം കൊണ്ടും കൂതറ അതിന്റെ പേരിനോട് നീതി പുലർത്തി . ആ കൂതറ എന്ന പേരുള്ള നായ ഒഴിച്ച് ബാക്കിയെല്ലാം കൂതറയായി. ആദ്യ പകുതിയെക്കാളും സഹിക്കാവുന്നത് രണ്ടാം പകുതിയായിരുന്നു എന്ന് മാത്രം ആശ്വസിക്കാം. നല്ലൊരു പ്രമേയവും കഥയുമായി മാറേണ്ടിയിരുന്ന സംഗതിയെ ചുമ്മാ വലിച്ചിഴച്ചു നാശകോശമാക്കി കളഞ്ഞു. ഫിക്ഷൻ എന്ന ഒരു ഓമനപ്പേരിൽ ഒരു കഥ എങ്ങിനെയും അവതരിപ്പിക്കാമല്ലൊ എന്ന സ്വാതന്ത്ര്യത്തെയാണ് സത്യത്തിൽ ശ്രീ നാഥും കൂട്ടരും ദുരുപയോഗപ്പെടുത്തിയത് എന്ന് പറയാം.

    My rating = 3/10

    മറുപടിഇല്ലാതാക്കൂ