2013, മാർച്ച് 11, തിങ്കളാഴ്‌ച

Qasr al Hosn Festival - Abu Dhabi-ഒന്നാം ഭാഗം


അബുദാബിയുടെയും UAE യുടെയും  ചരിത്രത്തിലെ നിര്‍ണ്ണായകമായ സ്ഥാനം അലങ്കരിക്കുന്ന അല്‍ ഹോസന്‍ കൊട്ടാരം (Qasr Al Hosn) അതിന്റെ ഇരുനൂറ്റി അമ്പതു വര്ഷം പിന്നിട്ടത് വളരെ വിപുലമായ പരിപാടികളോടെ ആഘൊഷിച്ചു.  യു.എ.ഇ ഭരണകൂടത്തിലെ മുന്‍നിര നേതാക്കള്‍ പങ്കെടുത്തു തുടക്കം കുറിച്ച പരിപാടികള്‍ ഫെബ്രുവരി ഇരുപത്തി എട്ടുമുതല്‍ മാര്‍ച്ച് ഒന്‍പതു വരെ നീണ്ടുനിന്നു.  കഴിഞ്ഞ വെള്ളിയാഴ്ച ദിവസം ഒരു സുഹൃത്തുമായി അവിടം സന്ദര്‍ശിക്കാന്‍ കഴിഞ്ഞു.  കൊച്ചിന്‍ ബിയനാലെ നഷ്ടമായതില്‍
വിഷമിച്ചിരിക്കുന്ന സമയത്താണ് അത്രത്തോളം വരില്ലെങ്കിലും വേറൊരു പശ്ചാത്തലത്തില്‍ നടക്കുന്ന
ഈ ഫെസ്റിവല്‍ അബുദാബിയില്‍ നടത്തപ്പെടുന്നത്.  

എന്റെ പഴയ താമസ സ്ഥലത്ത് നിന്നുമുള്ള കാഴ്ച.

പ്രവേശന ഫീസ്‌ 10 ദിര്‍ഹം ആയിരുന്നു. 10 ദിര്‍ഹം കൊടുത്തപ്പോള്‍ പ്രവേശന കവാടത്തില്‍ നിന്നും ഒരു റിസ്റ്റ് ബാന്റ് കെട്ടിതന്നു.   പുറത്തു കടക്കുന്നത് വരെ അത് കൈയില്‍ കെട്ടണം.




ഏതാനും സ്റ്റാളുകള്‍




പഴയ കാലത്തെ അബുദാബി പോലീസും അവരുടെ വാഹനവും.   (സംഗതി ലാന്റ് റോവര്‍ ആണ് കേട്ടോ!)....

പഴയകാല പോലീസ് സ്റ്റേഷനും പൊലീസുകാരും...


ഇന്നാട്ടിലെ പരമ്പരാഗത നൃത്തം...

ബാക്കി ചിത്രങ്ങള്‍ അടുത്ത ഭാഗത്തില്‍.

16 അഭിപ്രായങ്ങൾ:

  1. ദ്ര്ശ്യങ്ങളും അനുഭവങ്ങളും പങ്കു വെച്ചിരിക്കുന്നു..നന്ദി അറിയിക്കട്ടെ..ആശംസകൾ..!

    മറുപടിഇല്ലാതാക്കൂ
  2. ങ്ങളൊക്കെ വല്ല്യേ പുല്യോളിഷ്ടാ....
    എവടക്കെ പോണു, എന്തൊക്കെ കാണുണു ?
    ഹാ...ഓരോരുത്തര്ടെ ഭാഗ്യം.
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  3. ചിത്രങ്ങള്‍ നന്നായി പകര്‍ത്തി, പക്ഷെ കുറെ കാര്യങ്ങള്‍ കൂടി പറയാമായിരുന്നു എന്ന് തോന്നി, പിന്നെ അവിടവിടെ ചില മനസ്സിലാകാത്ത പദങ്ങള്‍ കണ്ടു ഒപ്പം ചില അക്ഷര പിശകുകളും തിരുത്തുക വീണ്ടും കാണാം നന്ദി

    മറുപടിഇല്ലാതാക്കൂ
  4. നല്ല കിടിലന്‍ ഫോട്ടോസ്
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. ഈ വിശേഷങ്ങള്‍ ടീവിയില്‍ കണ്ടിരുന്നു.
    നേരിട്ട് കാണാന്‍ കഴിഞ്ഞല്ലോ നന്നായി. കുറച്ചു
    കൂടി വിവരണങ്ങള്‍ ആവാം. ഈ നാട്ടില്‍ അല്ലാത്തവര്‍ക്ക്
    വേണ്ടി.

    മറുപടിഇല്ലാതാക്കൂ
  6. ചിത്രങ്ങള്‍ എല്ലാം നന്നായിരിക്കുന്നു.. ഒരിക്കല്‍ പോലും ഇതൊന്നു കാണാന്‍ കഴിഞ്ഞിട്ടില്ല

    മറുപടിഇല്ലാതാക്കൂ
  7. ente paavam netilu eepadamokke thelinju vannappo ithrem neraayi..... enthayaalum padangal kandu santhoshikkunnu.kurachum koodi vivaranangal aavaamayirunnille ennoru chodyam und.......

    മറുപടിഇല്ലാതാക്കൂ
  8. കൊള്ളാം പദങ്ങളും വിവരണങ്ങളും

    മറുപടിഇല്ലാതാക്കൂ
  9. ആഹാ.. അപ്പൊ ഇതായിരുന്നല്ലേ.. ഫെസ്റ്റിവല്‍.....
    ഞാനും പോകണമെന്ന് കരുതിയിരുന്നു.നടന്നില്ല.ഇനിയിപ്പോ വിഷമിക്കേണ്ട കാര്യമില്ലാലോ. സംഗതി എന്തായിരുന്നെന്നു ഇപ്പൊ മനസ്സിലായി

    മറുപടിഇല്ലാതാക്കൂ
  10. ശ്ശെടാ .. ഞാനും അബുധാബീൽ ഉണ്ട് .. എന്നിട്ടും ഇതൊന്നും അറിഞ്ഞില്ല ല്ലോ .. പോകാനും പറ്റിയില്ല . അടുത്ത തവണ എന്നേം കൂടി വിളിക്കണം ട്ടോ .. ഞാൻ വരാം ...

    മറുപടിഇല്ലാതാക്കൂ
  11. ഫിയോനിക്സ്,,, കാര്യമായി വായിയ്ക്കുവാൻ കാണുമെന്ന് കരുതിയാണ് വന്നത്..... എങ്കിലും നഷ്ടമായില്ല.... :)
    മനോഹരമായ ചിത്രങ്ങൾ..... കാഴ്ചകൾ മനസ്സുകൊണ്ട് വായിച്ചുപോകുവാൻ ഈ ചിത്രങ്ങൾത്തന്നെ ധാരാളം...

    എങ്കിലും......വിശദമായിത്തന്നെ എഴുതുവാനുള്ള കാഴ്ചകൾ ഉണ്ടായിരുന്നല്ലോ....
    എന്തേ എഴുതാൻ മടിയായിത്തുടങ്ങിയോ.....? അതോ സമയക്കുറവോ...?

    മറുപടിഇല്ലാതാക്കൂ
  12. ചിത്രങ്ങളേ പോലെ തന്നെ കുറച്ചുകൂടി അടി
    പൊളി വിവരണങ്ങളും കൂടി ആയിരുന്നുവെങ്കിൽ അതി ഗംഭീരമായിരുന്നേനെ

    മറുപടിഇല്ലാതാക്കൂ
  13. ആധുനികതയുടെ മോടികൾക്കിടയിൽ നമ്മുടെ നാട്ടിലെ പഴയ റാന്തൽ വിളക്കും - ചുരുങ്ങിയ വാക്കുകളും, ജീവസ്സുറ്റ ചിത്രങ്ങളും കൊണ്ട് ഒരു സംസ്കാരത്തെ അറിയിച്ചു

    മറുപടിഇല്ലാതാക്കൂ