2011, ഡിസംബർ 14, ബുധനാഴ്‌ച

മുല്ലപ്പെരിയാര്‍ - തടിയൂരുന്ന രാഷ്ട്രീയക്കാര്‍

പ്രധാനമന്ത്രിയുടെ ഉറപ്പില്‍(!) വിശ്വസിച്ച് കുഞ്ഞൂഞ്ഞും അച്ചുമാമനും വെറും കൈയോടെ തിരിച്ചു പോന്നു.  സ്വതവേ ബലഹീനനായ പ്രധാനമന്ത്രി ഈ വിഷയത്തില്‍ എത്രകണ്ട് തന്റെ നിഷ്ക്രിയത്വം വെടിയുമെന്ന് കാണാന്‍ നമുക്ക് കണ്ണില്‍ എന്നയോഴിക്കാതെ കാത്തിരിക്കാം.  നാടോടിക്കാറ്റ് സിനിമയില്‍ പറഞ്ഞ പോലെ "പവനായി ശവമായി".  എന്തൊക്കെ ബഹളമായിരുന്നു. പ്രകടനം, സമ്മേളനം, ഉപവാസം, നിരാഹാരം....അവസാനം എല്ലാം തലൈവിയും മക്കളും പിടിചിടത്ത് തന്നെ കിട്ടി.  പണ്ടൊരു സത്യന്‍ അന്തിക്കാട്‌ സിനിമയില്‍ ഇന്നസെന്‍റ് പാര്‍ഥിപനെ അടിക്കാന്‍ കുറെ ആളുകളുമായി വന്നിട്ട് അടികൊണ്ടു അവസാനം ഏത്തമിട്ടു കുറ്റം ഏറ്റുപറയുന്ന ഒരു സീനുണ്ട്.  അതുപോലെ ഇതും ആയിത്തീര്‍ന്നു.

തമിഴന്റെ സമ്മര്‍ദ്ദത്തിനു മുന്നില്‍ നമുക്ക്‌ മറ്റു വഴികളില്ല.  ഇത് ആരും തുറന്നു പറയുന്നില്ല എന്ന് മാത്രം.  അവസാനം പത്ത് ദിവസത്തെ അന്ത്യശാസനം മാണിസാര്‍ ഭേദഗതി ചെയ്തു ഒരു മാസമാക്കി.  അപ്പോഴേക്കും പിറവം ഉത്സവം കൊടിയേറിയിരിക്കും. പിന്നെ വീണ്ടും ഒരുമാസം നീട്ടുകയുമാവാം.  പിറവം സ്വപ്നം കണ്ടിരിക്കുന്ന ലീഗുകാരുടെ കാര്യം പറയുകയും വേണ്ട.  പിറവത്ത്‌ എങ്ങിനെയെങ്കിലും അനൂപ്‌ തോറ്റാലും വേണ്ടില്ല അഞ്ചാം മന്ത്രിയെ കിട്ടുമല്ലോ.  ജേക്കബിന്റെ മന്ത്രിസ്ഥാനം യാത്തീമാവാതെ ഓര് ശരിയാക്കിക്കൊള്ളും. 

രാഷ്ട്രീയ നേതാക്കന്മാരെ വിശ്വസിച്ച് സമരത്തിനിറങ്ങിയ ഇടുക്കിക്കാരുടെ ഗതി ഇനി എന്താവുമോ ആവോ?!  ഉദ്യോഗസ്ഥ-ഭരണകൂട തലങ്ങളില്‍ നടന്ന (ഗൂഡ) ആലോചനകളുടെ ഫലമായിരിക്കാം ഇപ്പോഴത്തെ രാഷ്ട്രീയ കക്ഷികളുടെ പിന്മാറ്റത്തിന് പിന്നില്‍.  എ.ജി. ഇതിനൊരു നിമിത്തമായി എന്ന് മാത്രം. 
ഈ സമരം കൊണ്ടു നഷ്ടമുണ്ടായത് കേരളത്തിനും മലയാളികള്‍ക്കുമാണ്.  പാണ്ടി നാട്ടിലെ മലയാളി അണ്ണന്മാര്‍ പേടിച്ചു വിറച്ചു കഴിയുമ്പോള്‍ കേരളത്തിലെ അണ്ണാച്ച്ചികള്‍ക്ക് യാതൊന്നും പേടിക്കേണ്ട.  ഇവിടെ അവര്‍ക്ക് നേരെ ആക്രമണമോ, കല്ലേറോ (തോക്ക് സാമിയെ വിട്ടുകള!) കൊള്ളയടിയോ നടക്കുന്നില്ല.  അവരുടെ വാഹനങ്ങള്‍ കേരളത്തില്‍ യഥേഷ്ടം വന്നു പോകുന്നു.  എന്നാല്‍ കേരളത്തിന്റെ വാഹനങ്ങള്‍ പ്രത്യേകിച്ച് തമിഴ്നാട്ടിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്‌.ആര്‍.ടി.സി. ബസ്സുകള്‍ യാത്ര ഇടയ്ക്കു വച്ച് അവസാനിപ്പിച്ചു പേടിച്ചു തിരികെ പോരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  ഇനി തമിഴ്നാട്ടിലെ ബസ് സ്റെഷനുകളില്‍ എത്തിയാല്‍ തന്നെ ആളുകള്‍ ആനവണ്ടിയില്‍ കയറുവാന്‍ മടിക്കുകയാണ്.  വഴിയില്‍ വെച്ച് വിവരമില്ലാത്ത പാണ്ടികള്‍ തടഞ്ഞു നിര്‍ത്തി ഉപദ്രവിക്കുന്നത് ഒഴിവാക്കാന്‍ ആനവണ്ടിയെ യാത്രക്കാര്‍ ഒഴിവാക്കുന്നു. ശബരിമല സീസണ്‍ പ്രമാണിച്ച് ഒന്ന് ഉഷാറായി വന്ന കോര്പരെഷനെ ഇത് തെല്ലൊന്നുമല്ല ക്ഷീണിപ്പിക്കുന്നത്.  ഇതിനെതിരെ സര്‍ക്കാര്‍ തലത്തില്‍ നടപടി ഒന്നും ഉണ്ടാവുന്നില്ല. എല്ലാം തമിഴരെ പേടിച്ച്.  എന്തിനേറെ സ്വന്തമായിട്ടുണ്ടായതെല്ലാം നഷ്ടപ്പെട്ട തമിഴ്നാട്ടിലെ മലയാളികള്‍ക്ക് വേണ്ടി ഒരു എമ്മെല്ലെയൊ, എം.പിയൊ മന്ത്രിയോ സംസാരിച്ചിട്ടില്ല. 
 
മലയാളികള്‍ തമിഴരെയും തമിഴ്നാടിനെയും ആശ്രയിച്ചു ജീവിക്കുന്നു എന്നത് പരമാര്‍ത്ഥമെങ്കില്‍ തമിഴരുടെ കേരളത്തെ ആശ്രയിച്ചുള്ള ജീവിതം ഏതാണ്ട് അവസാനിച്ച മട്ടാണ്.  തലൈവര്‍ വക 1 രൂപയുടെ അരി, കളര്‍ റ്റി.വി. എന്നിവ ജയാമ്മ വന്നപ്പൊള്‍ ഫ്രീ അരി, മിക്സി/ഫാന്‍/ഗ്രൈന്‍റ്റര്‍ പിന്നെ പഠിക്കുന്ന പിള്ളേര്‍ക്ക് ലാപ്ടോപ്പ് വരെ എത്തിയിരിക്കുന്നു. (റ്റി.വി. മുന്‍പ് കേരളത്തിലേക്ക് കടത്തി വിറ്റു കാശാക്കുന്നു എന്ന് ഒരു ചാനലില്‍ (മനോരമ) കാണിച്ചിരുന്നു).  ചുരുക്കിപറഞ്ഞാല്‍ അണ്ണന്‍മാര്‍ക്ക് പണിക്കു പോയില്ലെങ്കിലും ഉണ്ടുറങ്ങി കഴിയാനുള്ള വക അവിടത്തെ സര്‍ക്കാരുകള്‍ ഒരുക്കിക്കൊടുക്കുന്നുണ്ട്. ഇവിടെയോ?! ഇതിന്റെ ഫലമായി ശരാശരി തമിഴന്മാര്‍ വന്നു പണിയെടുത്തിരുന്ന മേഖലകളില്‍ (കേബിള്‍കുഴിക്കല്‍ മുതലായവ..)അവരെ കിട്ടാതായപ്പോള്‍ നമ്മള്‍ ബംഗാളികളെയും ബീഹാറികളെയും കൊണ്ടുവന്നു. ഇനി ആകെ കേരളത്തില്‍ ജോലി ആവശ്യാര്‍ത്ഥം വരുന്നത് ഗോവിന്ദച്ചാമിമാര്‍ ആയിരിക്കും. ബംഗാളിലും കേരളത്തിലും ജനങ്ങള്‍ ബുദ്ധിയുള്ളവരാണെന്നും തമിഴന്‍മാര്‍ കഴുതപ്പാല്‍ കുടിച്ചു വളരുന്നവര്‍ ആയതു കാരണം ബുദ്ധിയില്ലാത്തവരാണെന്നും ഉള്ള ധാരണ മലയാളികള്‍ മാറ്റേണ്ട സമയം ഓവറായിരിക്കുന്നു.
 
ഇന്നസെന്റു സിനിമയില്‍ തമിഴ്നാട്ടുകാരന്റെ മുന്നില്‍ എത്തമിടുന്നത് നമ്മള്‍ മലയാളികല്ല തമിഴരല്ല ഇന്ത്യാക്കാരാണ് എന്ന് പറഞ്ഞാണ്.  ഇവിടെ നമ്മുടെ നേതാക്കന്മാര്‍ "ഞങ്ങള്‍ മലയാളികള്‍ നിങ്ങള്‍ തമിഴരെ പേടിച്ചു കൊള്ളാം, മുല്ലപ്പെരിയാറിലെ വെള്ളം കൊണ്ട് കുടിക്കുകയോ കുളിക്കുകയോ ആയിക്കോളൂ" എന്ന് ഏറ്റുപറഞ്ഞിട്ടാണ് എന്നാ വ്യത്യാസം.

നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്നാ സത്യന്‍ അന്തിക്കാട്‌ ചിത്രത്തിലെ മേല്പറഞ്ഞ രംഗം താഴെ കാണാം.  കഥാപാത്രങ്ങള്‍ക്ക് സമകാലീന നേതാക്കന്മാരുടെ രൂപം സങ്കല്‍പ്പിച്ച് നോക്കുക.

4 അഭിപ്രായങ്ങൾ:

  1. you said that...

    തമിഴ് നേതാക്കള്‍ മുന്‍കൂട്ടി തന്നെ പ്രസ്താവനകളിലൂടെ ആക്ക്രമിക്കുന്നു. മുല്ലപെരിയാര്‍ വിഷയത്തില്‍ ഏറ്റവും നല്ല പ്രതിരോധം ആക്രമണമാണെന്ന് അവര്‍ക്കറിയാം, അതാണ്‌ വൈക്കോയും , കരുണാനിധിയും വായില്‍ തോന്നിയതെല്ലാം വിളിച്ചു കൂവുന്നത് , കേരളത്തിലെ തമിഴന്മാരുടെ ജീവന്‍ അപകടത്തിലാണെന്നും സംര്ക്ഷിക്കണമെന്നും കരുണാനിധി വിളിച്ചു പറയുമ്പോള്‍ അവിടെ ഭീഷണിയുടെ നിഴലില്‍ കഴിയുന്ന മലയയാളികള്‍ക്ക് വേണ്ടി പറയാന്‍ ഇവിടെ ഒരാളും ഇല്ല .
    ഇടുക്കി ജില്ല വേണമെന്ന വാദവും ഈ മുന്‍കൂട്ടിയുള്ള പ്രതിരോധത്തിന്റെ ഭാഗമാണ്

    മറുപടിഇല്ലാതാക്കൂ
  2. നാണം മറക്കാന്‍ നാണിക്കുന്നവര്‍ (മൂന്നാം ഭാഗം)
    ഈ പോസ്റ്റ്‌ അറിയിക്കാനുള്ള ശ്രമം
    ലിങ്ക് ഇട്ടതു താല്‍പര്യ മില്ലെങ്കില്‍ ദയവു ചെയ്തു ഡിലിറ്റ് ചെയ്യുക.

    മറുപടിഇല്ലാതാക്കൂ
  3. താങ്കളുടെ എല്ലാ മുല്ലപെരിയാര്‍ വിഷയങ്ങളും ഞാന്‍ വായിച്ചു ഒരുമിച്ചു മറുപടി പറയുന്നു എടിലോകെ പല പോയിന്റ്‌കളും താങ്കള്‍ കുറിക്കുനുണ്ട് ..ആശംസകള്‍
    എന്റെ മുല്ലപ്പെരിയാര്‍ ലേഖനങ്ങള്‍ ഒന്ന് നോക്കിയാലും
    മനസിലാക്കുന്നതും മനസിലാക്കാത്തതും
    നാടിനെ രാഷ്ട്രിയ ദുരന്തം മാടി വിളിക്കുമ്പോള്‍

    മറുപടിഇല്ലാതാക്കൂ