ചാനല്‍ വാര്‍ത്തകള്‍ എല്ലാം അങ്ങ് കണ്ണടച്ചു വിശ്വസിക്കാന്‍ കഴിയില്ലെങ്കിലും ദ്രിശ്യ സഹിതമുള്ള വാര്‍ത്തകള്‍ നമുക്ക് വിശ്വസിച്ച്ച്ചേ പറ്റൂ. ഇന്ന് രാവിലെ മൂന്നാര്‍ ടൌണില്‍ ഓട്ടോ-ടാക്സി ഡ്രൈവര്‍മാരായ അണ്ണാച്ചിമാര്‍ ഇടുക്കി ജില്ലയെ തമിഴ്നാട്ടില്‍ ലയിപ്പിക്കണം എന്ന് പറഞ്ഞു ഒരു പ്രകടനം നടത്തി. പ്രകടനം എന്ന് പറഞ്ഞാല്‍ തികച്ചും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് അവര്‍ നടന്നു നീങ്ങിയത്.
മൂന്നാര്‍ ടൌണിനെ ചുറ്റി നടത്തിയ പ്രകടനത്തില്‍ മുന്നൂറോ അതിലധികമോ അണ്ണന്മാര്‍ പങ്കെടുത്തു എന്ന് പറയുന്നു. ഇന്നലെ തമിഴ്നാട്ടിലെ ഏതോ ഒരു വിവരം കേട്ട എം.പി. ഇടുക്കിയെ തമിഴ്നാട്ടില്‍ ലയിപ്പിക്കണം എന്ന് പ്രസ്ഥാവിച്ചതിന്റെ ചുവടു പിടിച്ചാണ് ഇന്ന് കേരളത്തിന്റെ മണ്ണില്‍ കേരളത്തിന്റെ ഉപ്പും ചോറും തിന്നു ജീവിച്ചുകൊണ്ട് തന്നെ കേരളത്തിനെതിരെ മുദ്രാവാക്യം വിളിക്കാന്‍ ധൈര്യം കാണിച്ചത്. കേരളത്തിലെ പോലീസും മറ്റു ഭരണയന്ത്രങ്ങളും സ്ഥിരം സമാധാന ശാന്തി മന്ത്രങ്ങള്‍ ഊരുവിട്ടകൊണ്ട് "എനിക്ക് കണ്ട്രോള് തരൂ ഈശ്വരാ" എന്ന് പ്രാര്‍ത്ഥിച്ചു കഴിച്ചുകൂട്ടി എന്നാണു വാര്‍ത്തകളില്‍ കാണുന്നത്.
കേരളത്തിനു അനുകൂലമായി തമിഴ്നാട്ടില്‍ ഇതേ പോലെ മലയാളികള്‍ ഒരു പ്രകടനം നടത്തുന്ന കാര്യം നമുക്ക് ഓര്‍ക്കാന്‍ കൂടി ആവില്ല. ഇനി നടത്തിയാല്‍ തന്നെ അവരെ ചുട്ടു കൊല്ലും എന്ന കാര്യം ഉറപ്പ്. കേരളത്തിലെ അതായത് മൂന്നാറിലെ കേവലം ടാക്സി ഓട്ടോ ഡ്രൈവര്‍മാരായ ഇവര്‍ക്ക് കേരളാ ഭരണകൂടത്തിന്റെ നിഷ്ക്രിയത്വവും പ്രചോദനമായി എന്നത് ഒരു സത്യമാണ്. സമരക്കാര്‍ക്ക് എതിരെ ഇനിയെങ്കിലും നടപടിയെടുക്കണം. മൂന്നാര്‍ ടൌണില്‍ വണ്ടിയോടിക്കാനുള്ള ലൈസന്‍സ് ക്യാന്‍സല്‍ ചെയ്തു ഇവരെ അതിര്‍ത്തി കടത്തി വിടുകയാണ് വേണ്ടത്. മലയാളി സമൂഹത്തിലെ കാക്കത്തൊള്ളായിരം രാഷ്ട്രീയ - മത - സാംസ്കാരിക സംഘടനകള്‍ തങ്ങളുടെ നിലപാട് ഈ വിഷയത്തില്‍ വ്യക്തമാക്കി ഈ തിരുട്ടു പയലുകള്‍ക്ക് തക്കതായ മുന്നറിയിപ്പ് കൊടുക്കേണ്ടതാണ് എന്നാണു ഈയുള്ളവന്റെ എളിയ അഭിപ്രായം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ