കലണ്ടറിലെ ഒരു വര്ഷം കൂടി നമുക്ക് നഷ്ടപ്പെടുന്നു. മുന്നൂറ്റി അറുപത്തി അഞ്ചു ദിവസങ്ങളുടെ ഒരു വയസ്സ്. തീരുമാനങ്ങളെടുക്കാനും അവ ലംഘിക്കാനും ഒരു വര്ഷം കൂടി. 2011 എന്താണ് നമ്മള്‍ നേടിയത്? എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു വലിയ നഷ്ടത്തിന്റെ വര്‍ഷമായിരുന്നു. ജനിക്കുന്നതിനു മുന്നേ ഞങ്ങളുടെ മകന്‍ ഞങ്ങളോട് യാത്ര പറഞ്ഞു. ഇതെഴുതുമ്പോഴും കണ്ണുനീര്‍ കാരണം മോണിട്ടറിലെ അക്ഷരങ്ങള്‍ ഇടയ്ക്കു മങ്ങുന്നു. പ്രിയതമയെ ആശ്വസിപ്പിക്കേണ്ട ഞാന്‍ ഇവിടെ മണലാരണ്യത്തിലെ മേലധികാരികളുടെ ഉത്തരവനുസരിച്ച് വിങ്ങുന്ന ഹൃദയവുമായി വേദന കടിച്ചമര്‍ത്തി കഴിഞ്ഞു. ശേഷം ലഭിച്ച അവധിയില്‍ സ്വന്തം സങ്കടം മറ്റുള്ളവര്‍ക്ക് മുന്നില്‍ മറച്ചു വച്ചു കഴിച്ചുകൂട്ടി. ഇന്നും ഓരോ മാത്രകളും അതെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തികട്ടി വരുന്നു. അവന്‍ ജനിച്ചിരുന്നു എന്ന്കില്‍ ഇപ്പോള്‍ ആറു മാസം പ്രായമാകുമായിരുന്നു. ഹോ!..വയ്യ..ഓര്‍മ്മകള്‍ക്ക് വിരാമമിടാന്‍. വിടാതെ പിന്തുടരുന്ന ദുര്‍വിധികള്‍. എല്ലാ ശക്തികളിലും ഉള്ള വിശ്വാസങ്ങള്‍ നഷ്ടപ്പെടുന്നു എന്നൊരു തോന്നല്‍. ഒരു ദുരന്തം അതിജീവിച്ചു അതിന്റെ അലയൊലികള്‍ അടങ്ങി വരുമ്പോള്‍ മറ്റൊന്ന്. അവ എന്നെ തുടര്‍ച്ചയായി വേട്ടയാടുന്നു എന്നൊരു തോന്നല്‍. ഒരു ദുരന്തമായിരുന്നു എന്നെ ഇവിടെ എത്തിച്ചത്. അതിന്റെ കെടുതികള്‍ വിട്ടു മാറും മുന്നേ മറ്റൊരെണ്ണം കൂടി!... സാക്ഷാല്‍ക്കരിക്കാന്‍ സ്വപ്‌നങ്ങള്‍ ഇനിയും ബാക്കി....
ബൂലോഗത്ത് നിന്നും വളരെ അകന്നു കഴിഞ്ഞ നാളുകള്‍. ഉള്ളിലെ പ്രതികരണങ്ങള്‍ വീണ്ടും ഇങ്ങോട്ട് എത്തിച്ചിരിക്കുന്നു. നിയോഗങ്ങളെ ഒരിക്കലും നമുക്ക് അവഗണിക്കാനാവില്ല.
ഈ വര്‍ഷത്തിന്റെ അവസാനത്തെ പ്രതീകമാക്കി ചില ചിത്രങ്ങള്‍ ഇവിടെ പോസ്റ്റുന്നു... എല്ലാം അഴീക്കോട് മുനാക്കല്‍ ബീച്ചില്‍ നിന്നും എടുത്തത്.
അസ്തമയത്തിന്റെ രണ്ടു ദ്രിശ്യങ്ങള്‍.
കൂടണയാന്‍ വെമ്പുന്ന പക്ഷികളെ നോക്കി എന്തോ ചോദിക്കുന്ന ചീനവലകള്‍...
അന്തിച്ചുവപ്പ്.
ഓര്‍മ്മകളുടെ മുറിപ്പാടില്‍ പെയ്തിറങ്ങുന്ന മഞ്ഞിന്റെ നനവില്‍ വീണ്ടും പ്രതീക്ഷകളുടെ ഒരു വര്ഷം ആരംഭിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം...പ്രത്യാശയോടെ പ്രാര്‍ഥനയോടെ ആശംസകളോടെ എല്ലാവര്ക്കും പുതുവത്സരാശംസകള്‍!!!!
കാലം മായ്ക്കാത്തതായി ഒന്നുമില്ല.ദുഖങ്ങളുടെ തീവ്രത കുറയ്ക്കുന്ന , സന്തോഷം നൈമിഷികമാണെന്ന്‍ മനസിലാക്കി തരുന്ന സമയം.ജനിക്കാതിരുന്ന കുഞ്ഞും, വര്‍ഷങ്ങള്‍ കൂടെ കഴിഞ്ഞവരും ഈ ലോകം വിട്ടു പോയാലും ആര്‍ക്കും ജീവിക്കാതിരിക്കാന്‍ കഴിയില്ലല്ലോ.ദുഃഖങ്ങളെ വില കുറച്ചു കാണുകയല്ല;അതിനെ അതിജീവിക്കുമ്പോള്‍ ആണ് ജീവിക്കാന്‍ കഴിയുക എന്ന് മാത്രം.ഈ പുതുവര്‍ഷത്തില്‍ ദുഖങ്ങളെ മൂടി കടന്നുവരാന്‍ പോകുന്ന സന്തോഷങ്ങളെ പ്രതീക്ഷിക്കൂ. ആശംസകള്‍ .
മറുപടിഇല്ലാതാക്കൂസംഭവിച്ചതും സംഭവിക്കുന്നതും ഇനി സംഭവിക്കേണ്ടതുമൊക്കെ നല്ലതിനെന്നു കരുതു...നല്ലതെന്തോ തരാനാവും ദൈവം ഈ ദുഃഖം തന്നത്...ഈ സായന്തനം മാറും...സന്തോഷത്തിന്റെ പൊന്‍പുലരൊളി വീശാന്‍ ഇങ്ങ് ദൂരെ ഒരു പെങ്ങളൂടെ പ്രാര്‍ത്ഥിക്കണുണ്ടെന്നു കരുതൂ..
മറുപടിഇല്ലാതാക്കൂനന്മയുടേയും ഐശ്വര്യത്തിന്റേയും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും പുതുവല്‍സരാശംസകള്‍...
പുതുവത്സരാശംസകൾ!
മറുപടിഇല്ലാതാക്കൂമനസ്സില് കിടന്നുരുകുന്ന നോവുകളെ ചിത്രങ്ങളാക്കി അവതരിപ്പിച്ച പോലെ തോന്നി. പിറക്കാതെ പോയ താങ്കളുടെ മോന് വേണ്ടി ഒരു നിമിഷം ഞാനും ഈ ബ്ലോഗില്‍ ഒരിറ്റു കണ്ണീര്‍...
മറുപടിഇല്ലാതാക്കൂതാങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ..
മറുപടിഇല്ലാതാക്കൂപുതുവത്സരാശംസകള്.
മറുപടിഇല്ലാതാക്കൂഒരു നോവ് തോന്നുന്നു ഉള്ളില്‍,..എങ്കിലും, ആശ്വാസവാക്കുകളൊന്നും പറയുന്നില്ല. കാട്ടുതീയില്‍ ഒരിറ്റു കണ്ണുനീര്‍ വീഴ്ത്തിയിട്ടോ, സ്വന്തം പ്രശ്നത്തിനു മുന്നില്‍ വിലപ്പോവാത്ത വാക്കുകള്‍ അന്യനു ഫ്രീ ആയി കൊടുക്കുന്നതിലോ എന്ത് കാര്യം, അല്ലെ?! ഒരേയൊരു പ്രാര്‍ത്ഥന..പേരു പോലെ തന്നെ ഉയിര്‍ത്തെണീക്കുവാനകട്ടെ.. സ്നേഹപൂര്‍വ്വം പുതുവത്സരാശംസകളോടെ,
മറുപടിഇല്ലാതാക്കൂനോക്കുകുത്തി
ഈ വര്ഷം എല്ലാ ഐശ്വര്യങ്ങളും താങ്കളുടെ ജീവിതത്തില്‍ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു....
മറുപടിഇല്ലാതാക്കൂ