2009, ഫെബ്രുവരി 22, ഞായറാഴ്‌ച

താളങ്ങള്‍ താളപ്പിഴകള്‍

അങ്ങിനെ ഞങ്ങളുടെ ജീവിത ചക്രം ഉരുണ്ടു തുടങ്ങി. സ്വജനങ്ങളുടെ കുശുകുശുപ്പ് കാരണമാവാം ആദ്യം അവള്‍ അല്പം നീരസം കാണിച്ചിരുന്നു. എന്നാല്‍ സ്നേഹ പ്രകടനംങളും പന്കുവേക്കലുകളും അവള്ക്ക് കൂടി ഇഷ്ടപ്പെട്ട രീതിയില്‍ ആസ്വദിച്ചു തുടങ്ങിയപ്പോള്‍ അവള്‍ എന്നിലേക്ക് കൂടുതല്‍ അടുക്കുവാന്‍ തുടങ്ങിയത് ഞാന്‍ അറിഞ്ഞു. കല്യാണം കഴിഞ്ഞു പതിവുള്ള ബന്ധു വീട് സന്ദര്‍ശനം ഞങ്ങള്‍ തുടങ്ങി ("പറ എടുക്കല്‍" എന്ന് ഞങ്ങള്‍ കളിയാക്കി പറയാറുണ്ട്). പക്ഷെ അവളുടെ ആളുകളുടെ വീടുകളില്‍ എത്തിപ്പെടുമ്പോള്‍ ഒരു തരം എനര്‍ജി അവളില്‍ കത്തിജ്വലിക്കുന്നത് ഞാന്‍ മനസ്സിലാക്കി. എന്നാല്‍ എന്റെ ബന്ധുക്കളുടെ വീടുകളില്‍ ചെല്ലുമ്പോള്‍ ഒരു തരം "കരിഞ്ഞുണങ്ങിയ" ഒരു മുഖഭാവം. ഞങ്ങള്‍ തമ്മില്‍ സ്വരച്ചേര്‍ച്ച ഇല്ല എന്ന ഒരു സംശയം മറ്റുള്ളവരില്‍ ഉളവാക്കാന്‍ മാത്രം അത് ഉപകരിച്ചു. ഈ വിഷയത്തില്‍ എന്റെ ഉപദേശങ്ങള്‍ ഒന്നും തന്നെ അവള്‍ വില കല്‍പ്പിച്ചില്ല.
തിങ്കളാഴ്ച എന്റെ വീട്ടില്‍ പോകുവാന്‍ ആദ്യം തീരുമാനിച്ചിരുന്നു. കാരണം എനിക്ക് അവിടെ ഒരു പാടു കാര്യങ്ങള്‍ സെറ്റില്‍ ചെയ്യാന്‍ ഉണ്ടായിരുന്നു (പന്തല്‍, പാചകം, വണ്ടി മുതലായ സേവനങ്ങള്‍ നല്‍കിയവരുടെ). എന്നാല്‍ നായ്മുഖന്‍ അത് ചൊവ്വാഴ്ചത്തേക്ക് മാറി വച്ചു (വപ്പിച്ചു). തിങ്കളാഴ്ച നല്ല ദിവസം ആയിട് ജീവിതയാത്രയില്‍ ആദ്യ കാല്‍വെപ്പ്‌ നടത്താം എന്ന എന്റെ സ്വപ്നം അവിടെ മുങ്ങി. ഞങ്ങള്‍ ചൊവ്വാഴ്ച യാത്ര പുറപ്പെടാന്‍ തയ്യാറായി നിന്നു. വീട്ടില്‍ നിന്നു ഇറങ്ങി കാറില്‍ കയറി. നായ്മുഖന്റെ അളിയന്റെ ഒരു മാരുതി എസ്ടീം. നോക്കിയപ്പോള്‍ വണ്ടിയുടെ ടയര്‍ വെടി തീര്‍ന്നിരിക്കുന്നു. "ധിം". ആകപ്പാടെ ഒരു ദുശകുനം. തലേന്ന് തിന്കലാഴ്ച പോയിരുന്നെന്കില്‍ എത്ര നന്നായിരുന്നു എന്ന് ഞാന്‍ ഒരുത്. വണ്ടി തൊട്ടു മുന്പ് നായ്മുഖന്റെ മകന്‍ ചെറു നായ ഓടിച്ചു കൊണ്ടു വന്നിട്ടതയിരുന്നു. എന്തായാലും കല്യാണത്തിന്റെ അന്നത്തെ എന്റെ വീടിന്റെ പടി തകര്‍ന്നതും, ഇപ്പോഴത്തെ വണ്ടിയുടെ കാര്യവും കൂട്ടി വായിക്കുമ്പോള്‍ എന്തോ എവിടെയൊക്കെയോ പാകപ്പിഴകള്‍. ഞാന്‍ മുന്പ് പറഞ്ഞ പോലെ ഒരു തരം "സെന്‍സര്‍ " എന്റെ ഉള്ളില്‍ ഇരുന്നു മന്ത്രിക്കുന്നു-"സൂക്ഷിക്കുക അപകടം പതിയിരിക്കുന്നു". എന്റെ മനസ്സു ഒന്നും സംഭവിക്കില്ല എന്ന് സമാധാനിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. എന്നാലും സംഭവിക്കാനുള്ളത് സംഭവിക്കുമല്ലോ!

1 അഭിപ്രായം: