2012, ജനുവരി 9, തിങ്കളാഴ്‌ച

കൊലവെറി ബഹിഷ്കരിക്കുന്ന ഗായകന്‍ ജയചന്ദ്രന്‍

അമൃത ടി.വി. റിയാലിറ്റി ഷോ "സുപ്പര്‍ സ്റാര്‍ അല്ട്ടിമെറ്റ്‌" ല്‍ ധനുഷിന്റെ ഹിറ്റ്‌(?) പാട്ട് കൊലവെറി ഒരു മത്സരാര്‍ത്ഥി അവതരിപ്പിച്ചതില്‍ ദേഷ്യം വന്നു പ്രശസ്ത ഗായകന്‍ ജയചന്ദ്രന്‍ ഇറങ്ങിപ്പോകുന്ന രംഗം യുട്യൂബില്‍ കാണാം.  റിയാലിറ്റി ഷോകളില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട ഗാനം തന്നെ പാടണം എന്ന് ജഡ്ജിംഗ് പാനളിലുല്ലവര്‍ക്ക് വാഷിപിടിക്കാമോ?  നിലവാരമുള്ള പാട്ടുകള്‍ മാത്രം പാടണം എന്ന് നിയമമുണ്ടോ? എന്നെല്ലാം തരത്തിലുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു.  അമൃത ടി.വി.ക്കാര്‍ അറിഞ്ഞുകൊണ്ട് ഒരു നാടകം കളിച്ച് പരിപാടി ജനപ്രിയമാക്കാന്‍ ശ്രമിച്ചതാണെന്ന് ഒരു കൂട്ടര്‍.  ജയചന്ദ്രന്‍ ചെയ്തത് ശരിയായില്ല എന്ന് മറ്റൊരു കൂട്ടര്‍.  കൊലവെറി പാടിയതു ഒരു അക്രമമായിപ്പോയി എന്ന് വേറൊരു കൂട്ടര്‍.  എന്തായാലും പ്രസ്തുത രംഗം വരാന്‍ പോകുന്ന ഒരു എപ്പിസോഡിന്റെ പ്രോമോഷനായിട്ടാണ് അമ്രിതക്കാര്‍ കാണിച്ചത്‌.  രംഗം ഇവിടെ കാണാം.

വരും ദിവസങ്ങളില്‍ ഒരു വിവാദത്തിനുള്ള എല്ലാ ചേരുവകളും അടങ്ങിയിട്ടുണ്ട് ഈ രംഗത്തില്‍.  അവസാനം "വെള്ളം കുടിക്കുന്ന" പാര്ട്ടിസിപ്പെന്റിനെയും കാണാം.

 

4 അഭിപ്രായങ്ങൾ:

 1. Dear Friend,
  Thanks for sharing this information.I never knew.
  People react differently.So,no comments.
  Sasneham,
  Anu

  മറുപടിഇല്ലാതാക്കൂ
 2. ഇതൊരു പ്രൊമോഷണല്‍ പ്രോഗ്രാം മാത്രം, വെറും നാടകം അല്ലാതെന്ത്.....

  മറുപടിഇല്ലാതാക്കൂ
 3. വിവാദങ്ങളെ പ്രണയിക്കുന്ന മലയാളികള്‍ക്കായി ഒരു ഓണ്‍ ലൈന്‍ ഡെഡിക്കേഷന്‍... കോള്ളാം... നന്നായി....

  മറുപടിഇല്ലാതാക്കൂ
 4. kollam, vannu kandu, kooduthal ezhuthy theliyaanundu, ithu eathu vibhagam blogaanu. yathrayano, atho mattethu field ? atho palavakayo,

  feroze

  മറുപടിഇല്ലാതാക്കൂ