2014, നവംബർ 28, വെള്ളിയാഴ്‌ച

ഞാന്‍ കണ്ട സിനിമ - "ഞാന്‍"

മലയാള സിനിമയില്‍ രഞ്ജിത്ത് എന്ന സംവിധായകന്‍ ഗൌരവമായി ചിന്തിച്ചു സിനിമയെടുത്ത് തുടങ്ങിയത് ഈ അടുത്തകാലത്താണല്ലോ.  അതില്‍പെട്ട ഒരു സിനിമയാണ് ഞാന്‍.  സംഘടനാപരമായ ചട്ടക്കൂടുകള്‍ പൊളിച്ചു ജനപക്ഷത്ത് നില്‍ക്കാന്‍ ശ്രമിച്ച് ഒന്നുമാല്ലാതായി കാലത്തിന്‍റെ യവനികക്കുള്ളില്‍ മറഞ്ഞുപോയ മനുഷ്യസ്നേഹിയുടെ കഥ.  അതാണ്‌ കെ.ടി.എന്‍. കോട്ടൂര്‍.


ദുല്‍ഖര്‍ സല്‍മാന്‍ അഭിനയം മോശമാക്കിയില്ല.  പക്ഷെ കുറച്ചുകൂടി‍ റേഞ്ച് കൂടിയ ആരെയെങ്കിലും കാസ്റ്റ് ചെയ്യാമായിരുന്നു.  ഭൂതകാലവും വര്‍ത്തമാനവും ഇടകലര്‍ത്തി കാണിച്ചിരിക്കുന്നു രഞ്ജിത്ത്.  ഓരോ കഥാപാത്രവും അനുയോജ്യമായ കാസ്റ്റിംഗ് കൂടിയായപ്പോള്‍ മനോഹരമായിരിക്കുന്നു.  ഇത് രണ്ജിത്തിനു മാത്രം കഴിയുന്നതാണ്.  ഫുള്‍ ക്രെഡിറ്റ്.

ജീവിതഗന്ധിയായ ചില സന്ദര്‍ഭങ്ങളും സംഭാഷണ ശകലങ്ങളും ഏറെ ഹൃദ്യമായി തോന്നി.  പ്രത്യയശാസ്ത്രപ്രരമായി പാര്‍ട്ടികള്‍ക്ക് ചില സന്ദേശങ്ങള്‍ കൊടുക്കുന്നുണ്ട് ഇതിലൂടെ.  സ്വാര്‍ത്ഥലാഭങ്ങള്‍ക്ക് വേണ്ടി പ്രസ്ഥാനപരമായ അല്ലെങ്കില്‍ ആശയപരമായ ഹൈജാക്കിംഗ് എല്ലാം ഇന്നത്തെപോലെ അന്നും ഉണ്ടായിരുന്നു!  അവസാനം സിനിമ തീരുമ്പോള്‍ ജാഥ നയിക്കുന്നവരെ കാണിക്കുമ്പോള്‍ നമ്മുടെ സമൂഹത്തിലെ ചിലമുഖങ്ങളെ അവര്‍ അണിഞ്ഞിരിക്കുന്ന മുഖംമൂടി സംവിധായകന്‍ വലിച്ചു കീറിതന്നെ നമുക്ക് കാണിച്ചു തരുന്നു.

പഴമയും പുതുമയും ഇഴചേര്‍ക്കുമ്പോള്‍ അതിനു നല്ല കളര്‍കോമ്പിനേഷനും അതിനനുസരിച്ച ലൊക്കേഷനും, സംഗീതവും, എല്ലാം ആ സംവിധായകനിലെ പ്രതിഭ വെളിപ്പെടുത്തുന്നു.  എല്ലാറ്റിലും ഉപരി ഇതൊരു രണ്ജിത്ത് സിനിമയാണ്.

എന്‍റെ റേറ്റിംഗ്: 7.5/10

7 അഭിപ്രായങ്ങൾ:

  1. ഞാന്‍ “ഞാന്‍” കണ്ടില്ല. കാണാം

    മറുപടിഇല്ലാതാക്കൂ
  2. ഞാൻ കണ്ടിട്ടില്ല, ഗോവ ഐഎഫെഫ്കെ യിൽ പ്രദർശിപ്പിച്ചിരുന്നു എന്നു തോന്നുന്നു ഈ സിനിമ അല്ലെ?

    മറുപടിഇല്ലാതാക്കൂ
  3. മടി കൂടി വരുന്നു !! ഒന്ന് കൂടെ വിശദമായി എഴുതാമായിരുന്നു :)

    മറുപടിഇല്ലാതാക്കൂ
  4. ങേ.. ആകെ രണ്ടു പാരഗ്രാഫ്.. എഴുത്തിലും പിശുക്കി തുടങ്ങിയോ..?

    മറുപടിഇല്ലാതാക്കൂ
  5. "ഞാന്‍" വായിച്ച് പരിഭവത്തോടെ ഈ ഞാന്‍ പോണു...

    മറുപടിഇല്ലാതാക്കൂ
  6. പാലേരി മാണിക്യം പോലുള്ള സിനിമകൾ പഴയ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ മികവോടെ ദൃശ്യവത്ക്കരിക്കാൻ രഞ്ജിത്തിനോളം കഴിവ് സമീപ കാലത്ത് മറ്റൊരു സംവിധായകനിലും കണ്ടിട്ടില്ല. പാലേരിമാണിക്യം സിനിമയുടെ ഹാങ്ങ് ഓവർ ഒരുപാട് ഷോട്ടുകളിൽ കൂടിയും രംഗങ്ങളിൽ കൂടിയും ഈ സിനിമയിലും ആവർത്തിക്കപ്പെടുന്നുണ്ട് ..പ്രധാനമായും സിനിമയുടെ ലൊക്കേഷൻ. എന്നിരുന്നാലും ഈ സിനിമ ഒരുപാട് ഇഷ്ടമായി. കെ ടി എൻ കോട്ടൂരിനെ കുറിച്ച് ആധികാരിമായ വിവരങ്ങൾ ആർക്കും പറഞ്ഞു തരാനറിയില്ല എന്നുള്ള കാരണം കൊണ്ട് തന്നെ ഫിക്ഷന്റെ സാധ്യതകളെ രഞ്ജിത്ത് തന്ത്രപൂർവ്വം സിനിമയിൽ വിനിയോഗിച്ചിട്ടുണ്ട്. ശരീരങ്ങളുടെ ആവശ്യം നിറവേറുന്ന സമയത്ത് പാപബോധത്തിന് പ്രസക്തിയില്ല എന്ന രഞ്ജിത്തിന്റെ സ്ഥിരം നിരീക്ഷണം ഈ സിനിമയിലും കാണാം. കാഴ്ചക്കാരുടെ കണ്ണിൽ നിഷ്പക്ഷത നിറയാൻ കഥാപാത്രങ്ങൾക്കിടയിൽ തന്നെ വിഷയങ്ങളെ ചർച്ച ചെയ്യിപ്പിച്ചു കൊണ്ട് ഒരു പൊതു അഭിപ്രായത്തിലെക്കെത്തിക്കുന്ന രീതി വ്യത്യസ്തമായൊരു ആസ്വാദനം നൽകി. ദുൽഖർ സൽമാൻ അഭിനയ കലയുടെ വെല്ലുവിളികൾ ഏറ്റെടുക്കാൻ പ്രാപ്തനായി എന്ന് തെളിയിക്കുന്ന സിനിമ കൂടിയാണ് ഞാൻ.
    My rating = 7.5/10

    മറുപടിഇല്ലാതാക്കൂ