2014, ഒക്‌ടോബർ 6, തിങ്കളാഴ്‌ച

ഞാന്‍ കണ്ട സിനിമ - മംഗ്ലീഷ്!

ആദ്യകാലത്ത് മമ്മൂട്ടി എന്ന നടന്‍റെ സിനിമകള്‍ എത്ര തല്ലിപ്പൊളി ആയാലും ഇഷ്ടമായിരുന്നു കണ്ടിരിക്കാന്‍.  പക്ഷെ വെറുപ്പിച്ചത് തുറുപ്പ്ഗുലാന്‍ എന്ന സിനിമയിലെ കാലില്‍ ചിലങ്ക അണിഞ്ഞു ഡാന്‍സ് പഠിക്കാന്‍ വരുന്ന സീന്‍ മുതലാണ്‌.  അതില്‍പിന്നെ മമ്മൂട്ടി സിനിമകള്‍ ഒരു തരം അര്‍ദ്ധമനസ്സോടെയാണ് കാണുന്നത്.  ഇപ്രാവശ്യം കണ്ട സിനിമ - മംഗ്ലീഷ്!



കൊച്ചി ഫിഷ്‌ ഹാര്‍ബറിലെ ഒക്ഷണര്‍ മാലിക്ക് ഭായ് (മമ്മൂട്ടി) ഭയങ്കര സംഭവമാണ്. പുള്ളിയറിയാതെ അവിടെ ഒരു ഇലപോലും അനങ്ങില്ല!  (എല്ലാം സ്ഥിരം ലൈന്‍).  അയാളുടെ സുഹൃത്തായ രാഷ്ട്രീയക്കാരന്റെ (സത്താര്‍) ഒരു ഭൂമികച്ചവടത്തില്‍ ഇടയില്‍ നില്‍ക്കാന്‍ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ഭായിക്ക് തുനിയെണ്ടിവരികയും പിന്നെ അത് വേറൊരു തലത്തിലേക്ക് പോകുകയും ചെയ്യുന്നു.  ഇതിനിടയില്‍ വരുന്ന ഒരു മദാമ്മ (പുള്ളിക്കാരത്തി എന്തോ ഭയങ്കര രഹസ്യം ഒളിപ്പിച്ചു വെക്കുകയും അത് മാലിക്ക് ഭായിയോട് മാത്രം പറയുകയുള്ളൂ എന്ന് കൂടി പറയുമ്പോള്‍ നമ്മള്‍ പ്രേക്ഷകര്‍ ഒരുമാതിരി ശശി ലെവലിലേക്ക് പോകുന്നു).  പക്ഷെ അവര്‍ക്ക് അവരവരുടെ ഭാഷകള്‍ മാത്രം അറിയുകയുള്ളൂ.  പിന്നെന്താ വഴി?  ഇംഗ്ലീഷ് പഠിക്കുക തന്നെ!  ഉടന്‍ ഭായ് ഇംഗ്ലീഷ് കോഴ്സിനു ചേര്‍ന്ന് എല്ലാം പഠിക്കുന്നു.  മദാമ്മ മലയാളവും പഠിക്കുന്നു.  എങ്ങിനെ പഠിച്ചു എന്നുള്ളത് നമ്മള്‍ കാണുന്നില്ല.  

തുറുപ്പ്ഗുലാന്‍ എന്ന സിനിമയെക്കുറിച്ച് ആദ്യമേ പറഞ്ഞത് ഒരു മുന്‍‌കൂര്‍ ജാമ്യമല്ല.  പക്ഷെ നോക്കുക.  രണ്ടിലും കഥ ഏതാണ്ട് ഒരേ ട്രാക്കില്‍.  വിദേശത്ത് നിന്നും വരുന്ന ഇന്ത്യന്‍ നായികക്ക് പകരം ഇന്ത്യയിലേക്ക് വരുന്ന വിദേശി നായിക!.  രണ്ടുപേരുടെയും ലക്‌ഷ്യം പൂര്‍വ്വിക സ്വത്ത് വീണ്ടെടുക്കുക.  അതിനു ചൂട്ടുപിടിക്കുന്നത് നായകന്‍ (അല്ലാതെയാര്)!  

മംഗ്ലീഷ് തീര്‍ത്തും നിരാശപ്പെടുത്തുന്ന ഒരു സിനിമയാണ്.  കട്ട ഇക്ക-ഫാന്‍സിനെപോലും!  മൂന്നുതവണ ഭരത് അവാര്‍ഡ് നേടിയ ഒരു നടന്‍ ഇമ്മാതിരി വളിപ്പ് പടങ്ങളില്‍ അഭിനയിക്കുന്നത് കാണുമ്പോള്‍ അതിയായ സങ്കടമുണ്ട്.  കാരണം ഭാവാഭിനയത്തിന്‍റെ ഉത്തുംഗങ്ങളില്‍ കയറിനിന്നു നമ്മെ വിസ്മയിപ്പിച്ച മമ്മുട്ടിയും മോഹന്‍ലാലും ഒക്കെ ഇതുപോലെ "മാസ്" എന്ന പേരില്‍ വരുന്ന പെക്കൂത്തുകളുടെ ഭാഗമായിത്തീരുന്നതിന്‍റെ അനന്തരഫലം അവരുടെ credibilityയെ അവര്‍ തന്നെ നശിപ്പിക്കുന്നതിലേക്കാണ് വഴിതെളിയിക്കുന്നത്.  ഉടയാത്ത ആകാര സൌന്ദര്യം കൈമുതലായ മമ്മൂട്ടിയെ സ്ക്രീനില്‍ കണ്ടിരിക്കാന്‍ തയ്യാറായി ഇരുന്നു കാണാന്‍ ഇഷ്ടമുള്ളവര്‍ക്ക് പറ്റിയ സിനിമ.  ഒന്നുകൂടി പരത്തിപറഞ്ഞാല്‍ കഴിവുള്ള ഒരുപറ്റം അഭിനേതാക്കളെ ഒട്ടും തന്നെ ഉപയോഗിക്കാതെ ചുമ്മാ നേരമ്പോക്കിന് ഒരു സിനിമ എടുത്തു എന്ന് പറയാന്‍വേണ്ടി ഉണ്ടാക്കിയ സിനിമ.  

സോറി, ശ്രീ. സലാം ബാപ്പു. താങ്കള്‍ ചുവന്ന വീഞ്ഞ് (RED WINE) തന്നപ്പോള്‍ ഞങ്ങള്‍ അല്‍പ്പം മയങ്ങിപ്പോയി!  ഇപ്പഴാ ഉണര്‍ന്നത്.

എന്‍റെ റേറ്റിംഗ്: 2/10

8 അഭിപ്രായങ്ങൾ:

  1. വിനാശകാലേ വിപരീതബുദ്ധി എന്ന് പറയുന്നപോലെയാണ് ചില ചിത്രങ്ങളില്‍ ചില താരങ്ങള്‍ അഭിനയിക്കുന്നതും ചിലതില്‍ അഭിനയിക്കാതിരിക്കുന്നതും
    ദൃശ്യം ആദ്യം മമ്മൂട്ടിയ്ക്കാണ് ചാന്‍സ് വന്നതെന്ന് വാര്‍ത്തകള്‍ കണ്ടിരുന്നു

    മറുപടിഇല്ലാതാക്കൂ
  2. എന്തിനാണാവോ തുടർച്ചയായി ഇത്തരം സിനിമകൾ‌...

    മറുപടിഇല്ലാതാക്കൂ
  3. അപ്പോള്‍ ഇത് കണ്ടു സമയം കളയണ്ട അല്ലെ !!

    മറുപടിഇല്ലാതാക്കൂ
  4. കണ്ടിട്ടില്ല - ഇനി കാണാൻ മിനക്കെടുന്നുമില്ല

    മറുപടിഇല്ലാതാക്കൂ
  5. ഗുലാൻ ഹിറ്റായത് കൊണ്ടാണ് ഇത്തരം പടങ്ങൾ പടച്ചു വിടുന്നത് എന്ന് തോന്നുന്നു. ചക്ക വീണ്ടും മുയലിന്റെ മേലേക്ക് വീണാലോ? കേഡിക്കാഴ്ച്ചകളിലേക്ക് സ്വാഗതം.

    മറുപടിഇല്ലാതാക്കൂ
  6. സിനിമ കണ്ടില്ല ,,ഇനി കാണില്ല എന്ന് പറഞ്ഞു കൂടാ ,,ചാനലുകള്‍ അടിച്ചെല്‍പ്പിക്കുമല്ലോ ,,അപ്പോള്‍ കണ്ടല്ലേ പറ്റൂ ,അതല്ലേ ഉത്തരവാദിത്തപ്പെട്ട ഒരു പൌരന്റെ കടമ

    മറുപടിഇല്ലാതാക്കൂ
  7. Exact Rating 2/10 .. i agree with you

    തിയേറ്ററിൽ പോയി കാണാൻ ആഗ്രഹം ഇല്ലായിരുന്നു. ഡി വി ഡി പ്രിന്റ്‌ വന്ന ശേഷവും കാണാതെ കാണാതെ എടുത്ത് വച്ച് കഴിഞ്ഞ കുറച്ചു ദിവസം മുൻപാണ് ഈ സിനിമ കണ്ടത്. എന്താ പറയേണ്ടത് എന്നറിയില്ല. മമ്മൂട്ടി എന്ന മഹാനടനോട് വല്ലാത്ത സഹതാപം തോന്നിപ്പിക്കുന്ന സിനിമ. സലാം ബാപ്പുവിന്റെ റെഡ് വൈൻ വലിയ മോശമില്ലാതെ കണ്ടിരുന്നിട്ടുണ്ട്. ഇത് പക്ഷെ സഹിക്കൂല്ലാ. സന്തോഷ്‌ പണ്ടിറ്റിനെയൊന്നും വിമർശിക്കാൻ ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർക്ക് അവകാശമില്ല എന്ന് കൂടി പറയേണ്ടിയിരിക്കുന്നു.

    ഛെ !!!!!!!!!!!!!! വെറുത്തു പോയി.

    മറുപടിഇല്ലാതാക്കൂ