2014, ഒക്‌ടോബർ 2, വ്യാഴാഴ്‌ച

ഗാന്ധിജയന്തി സ്പെഷല്‍

ഇന്നത്തെ ഗാന്ധിജയന്തി എന്തുകൊണ്ടും നല്ല ഒരു ദിവസമാണ് നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിന്. കാരണങ്ങള്‍:- 

1) പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം നമുക്ക് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണം കിട്ടി.  അതും ചിരവൈരികള്‍(?) ആയ പാക്കിസ്ഥാനെ തോല്‍പ്പിച്ചു.  (ഏതാണ്ട് ആറാം തമ്പുരാനില്‍ പതിനാറു കൊല്ലത്തിനു ശേഷം ജഗന്നാഥന്‍ അപ്ഫന്‍ തമ്പുരാനെ തരിപ്പണമാക്കി ഉത്സവം നടത്തുന്ന സ്റ്റൈലില്‍!)

2) ടിന്‍റു ലൂക്ക എന്ന പി.ടി. ഉഷയുടെ ശിഷ്യ ഉള്‍പ്പെട്ട നമ്മുടെ റിലേടീം വനിതകളുടെ 4x400 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണം നേടി.  അതും ഗെയിംസ് റെക്കോഡ് സമയത്തില്‍.

3) ഗാന്ധിജിയെ തെറിപറഞ്ഞു നടന്നവരും കൊന്നവര്‍ക്ക് ജയ്‌ വിളിക്കുന്നവരും അടക്കം ഇന്ന് രാവിലെ ചൂലും എടുത്ത് സേവനവാരത്തിന് ഇറങ്ങിയിരിക്കുന്നു!  നല്ല കാര്യം.  കൊല്ലം മുഴുവന്‍ ഈ ആവേശം കാണണം. പെരുച്ചാഴി സില്‍മ ഇറങ്ങിയ കാരണം ആയിരിക്കാം അമേരിക്കയില്‍ ചെന്നപ്പോ ഗാന്ധിയെ ഒരാള്‍ മോഹന്‍ലാല്‍ ആക്കിയത്!

ഇതിനിടയില്‍ എന്നെ അലോസരപ്പെടുത്തിയത്:

ഇതൊന്നും കാണാതെ ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് എന്ന മാഫിയ ടീമിന്‍റെ ജയത്തെ വാഴ്ത്തി അതിലെ കൊപ്പന്മാരുടെ ചിത്രങ്ങള്‍ ഇട്ടു  ഒരുപാട് പേര്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ പൊങ്കാല നടത്തുന്നത്!!!  എന്താല്ലേ!  പുവര്‍ ബോയ്സ്!

ഇനി സര്‍ക്കാരിനോട് ഒരുവാക്ക്:
കൂതറ ക്രിക്കറ്റ് താരങ്ങള്‍ക്ക് വാരിക്കോരി കോടികള്‍ അമ്മാനമാടാന്‍ കൊടുക്കുന്ന സ്ഥാനത്ത് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍നേടിയ താരങ്ങള്‍ക്ക്  നല്ല നിലയില്‍ അല്ലലില്ലാതെ ജീവിക്കാന്‍ ഉള്ള വകുപ്പ് എങ്കിലും ഉണ്ടാക്കി കൊടുക്കണം.  റിപ്പോര്‍ട്ടുകള്‍ പറയുന്നത് പല ഇനങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.  ഒന്ന് ആഞ്ഞുപിടിച്ചിരുന്നു എങ്കില്‍ കൂടുതല്‍ മെഡലുകള്‍ നേടാമായിരുന്നു.  പിന്നെ സെമിയില്‍ എത്തുമ്പോഴേക്കും വെങ്കലം ഉറപ്പിക്കല്‍ മാധ്യമങ്ങളുടെ വക നടത്തുന്നത് അവരുടെ പ്രകടനത്തെ ബാധിക്കുന്നു എന്ന് കരുതിയാല്‍ തെറ്റില്ല.  

നിര്‍ത്തുന്നതിനു മുന്നേ ഒന്നുകൂടി പറയട്ടെ - ഇടിക്കൂട്ടില്‍ മെഡല്‍നഷ്ടം നേരിട്ട സരിതാദേവിക്ക് അച്ചടക്ക നടപടി നേരിടേണ്ടി വരുന്നു.   വേണ്ട സമയത്ത് അപ്പീല്‍ കൊടുത്ത് അവരുടെ മെഡല്‍ തിരിച്ചെടുക്കാന്‍ നോക്കിയില്ല!  500 ഡോളര്‍ കെട്ടിവെക്കണം എന്നതായിരുന്നു പ്രശ്നം.  പക്ഷെ ഇനി അവരുടെ നേര്‍ക്ക് അച്ചടക്കം എടുത്ത് ഒരു കായികതാരത്തെ എങ്ങിനെ കൊല്ലാക്കൊല ചെയ്യാം എന്ന് കാട്ടിതരികയാണോ ലക്‌ഷ്യം?!

പിന്‍കുറി: സ്വര്‍ണ്ണം നേടിയ മറ്റു താരങ്ങളെ പരാമര്‍ശിക്കാതെ ഒഴിവാക്കിയത് കരുതിക്കൂട്ടിയല്ല എന്ന് കൂടി പറയട്ടെ..

3 അഭിപ്രായങ്ങൾ:

  1. കാണിച്ചത് പുതു' മോഡി' ആയാലും അല്ലെങ്കിലും വൃത്തിയുള്ള നാടെന്നത് ഏവർക്കും അഭിമാനത്തിനു വക നൽകുന്ന കാര്യംതന്നെയാണ്. പല വി ഐ പി കളും ഐസ് ബക്കറ്റു തലയിൽ കമിഴ്ത്താൻ കാണിച്ച വീറും വാശിയുമൊക്കെ ഇക്കാര്യത്തിലുംകാണിച്ച് അൽപ്പമെങ്കിലും ബോധവൽക്കരണം നടത്താൻ കഴിഞ്ഞാൽക്കൂടി സംരംഭം ഫ്ളോപ്പായില്ലാ എന്നു കരുതാം. അതൊക്കെയവിടെ നിൽക്കട്ടെ. പൊതുനിരത്തും മാർക്കറ്റമ്മൊക്കെ തൂത്തുവാരി കൂമ്പാരമാക്കുന്നതിനും മുൻപ് അത്യാവശ്യം ചെയ്യേണ്ട ഒന്നുണ്ട്. കാലാകാലങ്ങളായി സർക്കാരും നഗരസഭകളും അന്യോന്യം പഴിചാരിയിട്ടും പരാക്രമം കാട്ടിയിട്ടും തീരുമാനമാകാത്ത ഒന്ന്. അതെ ഈ അടിഞ്ഞുകൂടുന്ന,മാലിന്യങ്ങൾ സംസ്കരിക്കേണ്ട തിനുവേണ്ട സംസ്കരണശാലകൾ. അതിന്റെ ആലോചനകൾ പോലും ഇനിയും എത്രയോ കാതമപ്പുറത്താണ്.!
    ഇനി സ്പോർട്ട്സിലേയ്ക്ക് .സന്തോഷമുള്ളവാർത്തകൾ..! കാലാകാലങ്ങളായി നമ്മുടെ പാവം കായികതാരങ്ങളോടു ചെയ്യുന്ന അതേ അവഗണന ഇവിടെയും പ്രതീക്ഷിക്കാം അറ്റ്ലീസ്റ്റ് ഒരു 'മാനോഫ് ദ മാച്ച്' നു കൊടുക്കുന്ന പരിഗണനയെങ്കിലും ഈ പാവങ്ങൾക്കു കിട്ടിയാൽ ഇനിയും കായികലോകത്ത് നമ്മൾ തിളങ്ങും..!
    വീണ്ടും ക്ളീൻ ഇൻഡ്യ.
    ഒക്ടോബർ 2 നു തുടങ്ങി ഒരാഴ്ച്ചക്കാലം നീണ്ടുനിൽക്കുന്ന ഒരാഘോഷമുണ്ടായിരുന്നു പണ്ടൊക്കെ നമ്മുടെ സ്കൂളുകളിൽ.' സേവനവാരം' പ്രവർത്തനോൽസുകരായ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒരുമനസ്സോടെ മനസ്സറിഞ്ഞു വർത്തിക്കുന്ന ഒരുൽസാഹവാരം.! വിദ്യാഭ്യാസത്തിന്റെ വിലകൂടി. സേവന വാരം പോയിട്ട് സേവന ദിനം പോലും നമ്മുടെ അജണ്ടയിലില്ലിപ്പോൾ. ഒരുവേള അതിനൊരു തിരിച്ചുവരവുണ്ടായെങ്കിൽ എന്ന് ആത്മാർത്ഥമായും ആഗ്രഹിച്ചുപോകുന്നു.അതിന്റെ മുന്നോടിയാവട്ടെ ഈ തുടക്കം.

    മറുപടിഇല്ലാതാക്കൂ
  2. ക്രിക്കറ്റിനു നൽകുന്ന അമിതപ്രാധാന്യമാണ് ഇന്ത്യൻ സ്പോർട്സിന്റെ ശാപം ....

    മറുപടിഇല്ലാതാക്കൂ