വീണ്ടും ചില ചിത്രങ്ങള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. ഇത്തവണ വീടുപണി സംബന്ധമായ തിരക്കില്‍ പെട്ടതുകൊണ്ട്, ഒരു യാത്ര നടത്താന്‍ പറ്റിയില്ല. (ഒട്ടും ഉറപ്പില്ലത്തത് കാരണം പ്ലാനിംഗ് ഉണ്ടായില്ല). എന്നാലും വീണുകിട്ടിയ ചില ഇടവേളകളില്‍ ഞങ്ങള്‍ ചെറായി-അഴീക്കോട് ബീച്ചുകള്‍ കാണാന്‍ പോയി. കുറെ നാളുകള്‍ക്ക് ശേഷമാണു അഴീക്കോട് നിന്നും മുനമ്പത്തേക്ക് പുഴ മുറിച്ചു കടന്നു യാത്ര ചെയ്യുന്നത്. ജങ്കാര്‍ സര്‍വ്വീസ് തുടങ്ങി എന്ന് പറഞ്ഞിട്ട് ഇതുവരെ കയറിയിട്ടില്ലായിരുന്നു.
ജങ്കാറില്‍ ആളുകളും വാഹനങ്ങളും കയറുന്നതിനിടയില്‍ എടുത്ത ചിത്രം.
ജങ്കാര്‍ പുറപ്പെട്ടു കഴിഞ്ഞ സമയത്ത് എടുത്ത ചിത്രങ്ങള്‍. ഇവിടെയാണ് ഇക്കഴിഞ്ഞ ദിവസം നാല് യുവാക്കള്‍ കാര്‍ സഹിതം പുഴയില്‍ വീണു മരണമടഞ്ഞത്.
നിലക്കാത്ത ഓളങ്ങള്‍ കീറിമുറിച്ചുകൊണ്ട് പോകുന്ന മീന്‍പിടുത്ത ബോട്ട്.(താഴെ)..
സൂര്യാസ്തമയം കാണുവാനാണ് ഞങ്ങള്‍ ചെറായിക്ക് പോയത്. തമിഴ്നാട്ടിലെ ഏതോ എന്ജിനീയറിംഗ് കോളേജില്‍ നിന്നുമുള്ള പെണ്‍കുട്ടികള്‍ നാല് ബസ്സുകളിലായി വന്നിരിക്കുന്നു. അവരുടെ കലപില ശബ്ദങ്ങള്‍ക്കിടയില്‍ ഞങ്ങളും നടന്നു. ബീച്ചിലെ തിരക്ക് അത്രയൊന്നും ഇല്ല. സവാരിക്കായി രണ്ടു കുതിരകള്‍ പുതുതായി വന്നതൊഴിച്ചാല്‍ മറ്റു പുതുമകള്‍ ഒന്നും തന്നെ അവിടെ കാണാന്‍ കഴിഞ്ഞില്ല.
തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു അടുത്തുള്ള ബീച്ചില്‍ വൈകുന്നേരങ്ങളില്‍ വന്നിരുന്നു ജീവിതത്തിന്റെ കഴിഞ്ഞകാലം ഓര്‍ത്തിരിക്കുക എന്നത് ഓരോ അവധിക്കാലത്തും മുടങ്ങാതെ ചെയ്തുപോരുന്ന കാര്യമാണ്. ചുരുങ്ങിയത് ഒരു പത്തു തവണയെങ്കിലും ഓരോ വര്‍ഷവും പോകാറുള്ള സ്ഥാനത്ത് ഇത്തവണ രണ്ടു തവണ മാത്രമാണ് പോകാന്‍ കഴിഞ്ഞത്. പടിപടിയായി സൂര്യന്‍ പടിഞ്ഞാറെ ചക്രവാളത്തില്‍ മറയുമ്പോള്‍ ജീവിതത്തിന്റെ അന്ത്യ കാലത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ജീവിതത്തില്‍ നമ്മള്‍ എന്ത് നേടി എന്ന് ഓരോ തവണ അസ്തമയം കാണുമ്പോഴും സ്വയം ചോദിക്കാറുണ്ട്. ഉത്തരം ഒരു ചോദ്യചിഹ്നമാണ്...
പ്രവാസ ജീവിതത്തില്‍ വീണുകിട്ടുന്ന ഇടവേളകളില്‍ അസ്തമയം കാണാന്‍ പോകുന്നത് അബുദാബി കോര്‍ണിഷിലാണ്. പക്ഷെ നാട്ടിലെ അസ്തമയത്തിന്റെ മാസ്മരികത ഇവിടെ ഇല്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് (അങ്ങിനെ തോന്നാത്തവര്‍ ദയവായി ക്ഷമിക്കുക!). മടുപ്പിക്കുന്തോറും നമ്മെ ഇവിടെ തന്നെ പിടിച്ചു നിര്‍ത്തുന്ന ഒന്നാണല്ലോ പ്രവാസം. തിരകളടങ്ങിയ കടലാണ് ഇവിടെ കണ്ടിട്ടുള്ളത്. നാട്ടിലെ കടലിന്റെ ഭാവം വേറെയാണല്ലോ.
ഇത്തവണ അസ്തമയം മുഴുവനായി കാണാന്‍ പറ്റിയില്ല. മേഘചിന്തുകള്‍ മറച്ചുകളഞ്ഞ അസ്തമയത്തിന്റെ കിട്ടാവുന്ന ചിത്രങ്ങള്‍ ക്യാമറയിലാക്കി ഞങ്ങള്‍ തിരിച്ചു. മുനമ്പത്ത് എത്തിയ സമയത്ത് തന്നെ ജങ്കാര്‍ പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നു ജങ്കാറില്‍ നില്‍ക്കുമ്പോഴും വാനത്തിലെ ചുവപ്പ് മാഞ്ഞുതീര്‍ന്നിട്ടില്ല. ക്യാമറയുടെ പരിമിതികള്‍ അറിഞ്ഞുകൊണ്ട് തന്നെ ചില ക്ലിക്കുകള്‍...ചില ഫോട്ടോസ് തീര്‍ത്തും മോശമായി. അല്ലാതെ കിട്ടിയതില്‍ നല്ലതെന്ന് തോന്നിയവ ഇതാ ഇവിടെ...
ചിത്രങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടമാകും എന്നുതന്നെ കരുതുന്നു. അഭിപ്രായങ്ങള്‍ കമന്റുകളായി അറിയിക്കുക.
നല്ല ചിത്രങ്ങൾക്ക് നമസ്കാരം
മറുപടിഇല്ലാതാക്കൂചിത്രങ്ങള് ഇഷ്ടം ആയി....
മറുപടിഇല്ലാതാക്കൂകടല് കാഴ്ച്ചയുടെ വ്യതസ്തത എനിക്കും
തോന്നാറുണ്ട് കേട്ടോ..തീരത്ത് ആഴം കുറക്കാന്‍
ആയി മണല്‍ കൂടുതല്‍ നിരത്തിയ ഒരു ദുബായ്
ബീച്ചില്‍ ഇരുന്നപ്പോള്‍ തിരയുടെ സൌന്ദര്യം ഒട്ടും
ആസ്വദിക്കാന്‍ ആയില്ല...പാടത്തിന്റെ അരികില്‍
ഇരുക്കുന്ന പോലെ തോന്നി...പിന്നെ മനസ്സിന്റെ
സംതൃപ്തിയും ഒരു കാരണം ആവാം അല്ലെ?
ചെറായി ബീച്ചില്‍ ഒരിക്കല്‍ വന്നിട്ടുണ്ട്.. അന്നു നല്ല തിരയുണ്ടായിരുന്നു. .ആദ്യമായി കടല്‍ വെളളത്തില്‍ മുഴുവന്‍ നനഞ്ഞത് അന്നായിരുന്നു. പിന്നെ അത് ശീലമായെങ്കിലും ഇപ്പോളും ആ ഓര്‍മ്മ മനസ്സില‌്‍ നിന്ന് പോകുന്നില്ല.. നല്ല ചിത്രങ്ങള്‍.. ഫോട്ടോസ് കണ്ടപ്പോള്‍ ഇത് മസ്കറ്റിലെ അസ്തമയം തന്നെയല്ലേയെന്ന് തോന്നി.. എന്നും ബാല്‍ക്കണിയില്‍ നിന്നും നോക്കുമ്പോള്‍ ഇതു പോലെയാണ് അസ്തമയസൂര്യന്‍. .കടലിലേക്കല്ലാ, കെട്ടിടങ്ങള്‍ക്കിടയിലേക്കാണ് ഇറങ്ങാറേ എന്നേയുളളൂ...
മറുപടിഇല്ലാതാക്കൂനല്ല ചിത്രങ്ങൾ
മറുപടിഇല്ലാതാക്കൂവിവരണങ്ങള് കുറഞ്ഞുപോയെങ്കിലും ചിത്രങ്ങള്‍ ഗംഭീരം !
മറുപടിഇല്ലാതാക്കൂഫിയോനിക്സ്... വിവരണം അല്പം കുറഞ്ഞുപോയെങ്കിലും, ചിത്രങ്ങളുടെ മനോഹാരിത ആ കുറവു നികത്തുന്നുണ്ട്..പ്രത്യേകിച്ച് അസ്തമയത്തിന്റെ ചിത്രങ്ങൾ.... എല്ലാം കളർഫുൾ ചിത്രങ്ങൾ തന്നെ...
മറുപടിഇല്ലാതാക്കൂവീടുപണി എവിടെവരെയായി.. ഉടനേതന്നെ പണിതീരുമോ..ഒരു നല്ല ഗൃഹപ്രവേശത്തിന്റെ ആശംസകൾ കൂടി നേർന്നുകൊള്ളുന്നു..
സ്നേഹപൂർവ്വം ഷിബു തോവാള.
നല്ല ചിത്രങ്ങളാല്‍ മനോഹരമായ ഒരു യാത്ര വിവരണം...വിവരണം കുറഞ്ഞാലും ചിത്രങ്ങള്‍ വിവരണം തരുന്നു..:)
മറുപടിഇല്ലാതാക്കൂnനാട്ടിലെ കാഴ്ചകള്‍ നാട്ടില്‍ തന്നെയേ കിട്ടു എന്ന് തോന്നുന്നു.
മറുപടിഇല്ലാതാക്കൂവിവരണങ്ങള് കൂടാതെ തന്നെ കഥ പറയുന്ന ചിത്രങ്ങള്‍ മനോഹരം.
മനോഹരചിത്രങ്ങൾ!
മറുപടിഇല്ലാതാക്കൂചെറായിയിൽ ഞാൻ രണ്ടുതവണ വന്നിട്ടുണ്ട്!
മനോഹരമായത് ആ അസ്തയം തന്നെ ,,കുറച്ചു വൈകിയാണോ എത്തിയത് ?? !!
മറുപടിഇല്ലാതാക്കൂ@ all ... കമന്റിടുന്ന എല്ലാവര്ക്കും നന്ദി...ഇതാണ് ചില അസ്തമയ ചിത്രങ്ങള്‍ കൂടി ഉണ്ട്...അടുത്ത പോസ്റ്റില്‍ ഉണ്ടാകും..
മറുപടിഇല്ലാതാക്കൂചിത്രങ്ങളെല്ലാം മനോഹരം. കൂട്ടത്തിൽ ആ മേഘക്കീറുകൾക്കിടയിലൂടെ സൂര്യനെ കാണുന്ന ആ ചിത്രങ്ങൾ ഉണ്ടല്ലോ ? അതെല്ലാം വളരെ സുന്ദരമായിട്ടുണ്ട്. ആ വിവരണങ്ങളേക്കാൾ വാക്കുകൾ ഒളിപ്പിച്ച ചിത്രങ്ങൾ.!
മറുപടിഇല്ലാതാക്കൂആശംസകൾ.
ചിത്രങ്ങള്‍ വാക്കുകളേക്കാള്‍ നന്നായി സംസാരിക്കും. ചിലവ ഏറെ നിശബ്ദമാകും. നല്ല ചിത്രങ്ങള്‍
മറുപടിഇല്ലാതാക്കൂചിത്രങ്ങള് മനോഹരം !
മറുപടിഇല്ലാതാക്കൂചിത്രങ്ങള് അതി മനോഹരം! വാക്കുകള്‍ കുറവായിരുന്നുവെന്ന് തോന്നാത്തവിധം... അല്ലെങ്കില്‍ എന്തിനാണധികം എഴുതുന്നത് അല്ലേ?
മറുപടിഇല്ലാതാക്കൂsuper....
മറുപടിഇല്ലാതാക്കൂsuper....
super....
super....
കാണാൻ ഏറെ,വായിക്കാൻ ഇത്തിരി..
മറുപടിഇല്ലാതാക്കൂ