2012, നവംബർ 28, ബുധനാഴ്‌ച

ഫ്ലൈറ്റ്‌ ലാന്‍റ് ചെയ്യുമ്പോള്‍....

സുഹൃത്തുക്കളെ, ബൂലോഗത്തേക്ക് വീണ്ടും വന്നിട്ട് രണ്ടു പോസ്റ്റ്‌ ഇട്ടിട്ട് മൂന്നാമത്‌ ഒന്നിടാന്‍ പല കാരണങ്ങള്‍ കൊണ്ടും കുറച്ചു വൈകി.  ഇത്തവണയും ചിത്രങ്ങള്‍ തന്നെ..(സഹിക്കുക..അല്ലെങ്കില്‍ ഓടി രക്ഷപ്പെടുക!).
 
നാട്ടില്‍ വേണ്ടപ്പെട്ടവരെ വിട്ടു പിരിഞ്ഞിട്ടുള്ള ആ ഹാങ്ങ്‌ഓവര്‍ മാറ്റുന്നത് വിമാന ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിരുന്നാണ്.  ഒരു പക്ഷെ ജീവിതത്തില്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പടച്ച തമ്പുരാനെ നമ്മള്‍ സ്മരിക്കുന്നതും വേണ്ടപ്പെട്ടവരേയും മറ്റും  ഏറ്റവും കൂടുതല് സ്നേഹിക്കുന്നതും, കിട്ടിയ സ്നേഹത്തെ തിരിച്ചു കൊടുക്കാന്‍ കഴിയാത്തതില്‍ നോമ്പരപ്പെടുന്നതും കിട്ടാത്ത സ്നേഹത്തെക്കുറിച്ച് വ്യാകുലപ്പെടുന്നതും ‍ ആ ഒരു ഇരിപ്പിലായിരിക്കും.  കാരണം മുപ്പത്തി ആറായിരം അടി മുകളില്‍ വെച്ച് എന്തെങ്കിലും സംഭവിച്ചാല്‍......(ഹോ! ആലോചിക്കാനേ പറ്റില്ല..റബ്ബേ കാത്തുകൊള്ളേണമേ...).  ഭൂലോകം (ബ്ലോഗ്‌ ലോകം അല്ല!) ഉണ്ടായത്‌ മുതല്‍ സകല കാര്യങ്ങളെ പറ്റിയും നമ്മള്‍ ആ സമയത്ത് ചിന്തിക്കും.  കാരണം ജീവിതം ഒരു അനിശ്ചിതമായ ഇത്തരം സമയങ്ങളില്‍ നമ്മള്‍ അതൊക്കെ ചിന്തിക്കും.  അല്ലാത്തപ്പോള്‍ ആര്‍ക്കു നേരം!!
 
കത്തി വെച്ച് സമയം കളയുന്നില്ല.  രാത്രി വിമാനം ലാന്‍റ് ചെയ്യുന്ന സമയത്ത് എടുത്ത ചില ചിത്രങ്ങളാണ് ഇവിടെ പോസ്റ്റുന്നത്. ആലോചനയില്‍ നിന്നും ഉണര്‍ന്നത്‌ "നമ്മള്‍ അബുദാബിയില്‍ ലാന്‍റ്‌ ചെയ്യാന്‍ തുടങ്ങുന്നു" എന്ന പൈലറ്റിന്റെ അനൌണ്സ്മെന്റ് കേട്ടിട്ടാണ്.  ജാലകത്തിലൂടെ താഴെ നക്ഷത്രങ്ങള്‍ വാരി വിതറിയ കാഴ്ച.  തിടുക്കത്തില്‍ കാമറ എടുത്തു.  സെറ്റിംഗ്സ് ഒന്നും ശരിയാക്കാതെ ഒറ്റ ക്ലിക്ക്‌....ശ്ശെ! ആകെ മൊത്തം കുളമായീന്നു പറഞ്ഞാല്‍ മതി!  ദാ കണ്ടില്ലേ...
പേടിക്കേണ്ട, വിമാനം തലകീഴായി മറിഞ്ഞതൊന്നുമല്ല.  അല്ലെങ്കിലും ഒരു ചെറിയ കാമറ,  പോരാത്തതിന് സെറ്റിംഗ്സ് ശരിയാക്കിയിട്ടുമില്ല പിന്നെ എങ്ങിനെ പടം ശരിയാവും!!  എന്തായാലും സ്വിച്ചുകളില്‍ കുറച്ചു ഞെക്കി കുത്തി അടുത്ത ക്ലിക്ക്....ഇത്തവണ കുറച്ചു ഭേദപ്പെട്ടു...
 
വീണ്ടും ചില കുത്തിതിരിപ്പുകള്‍ നടത്തി.  അടുത്ത ക്ലിക്ക്‌.  ഇത്തവണ കാര്യങ്ങള്‍ കുറച്ചു കൈപ്പിടിയില്‍ എത്തിയെന്ന് തോന്നുന്നു..
കുറച്ചു നേരത്തെ ശ്രമഫലമായി കൈവിട്ടു എന്ന് കരുതിയതു വീണ്ടെടുത്തു.  ആറു മെഗാപിക്സല്‍ സാധാ കാമറയില്‍ രാത്രി കാഴ്ചകള്‍ ക്ലിക്ക് ചെയ്യുന്നതിന്റെ പരിമിതികള്‍ ഒരു പരിധി വരെയേ അതിജീവിക്കാന്‍ പറ്റൂ..  പിന്നെ സമയം കളഞ്ഞില്ല, ഫ്ലൈറ്റ്‌ നിലം തൊടുന്നതിനു മുന്‍പ്‌ കഴിയുന്നത്ര ക്ലിക്കി...ആ ചിത്രങ്ങള്‍ ഇതാ താഴെ കൊടുക്കുന്നു. 
 
 
 
 
 
 
 
 
ചിത്രങ്ങള്‍ വാക്കുകളേക്കാള്‍ വാചാലമാകും എന്ന് പറയുന്നത് ഇവിടെയും ബാധമാണോ എന്നറിയില്ല.  അതുകൊണ്ട് വെറുതെ അതുമിതും പറഞ്ഞു ബോറടിപ്പിക്കുന്നില്ല..കണ്ടതിനു ശേഷം അഭിപ്രായം അറിയിക്കുമല്ലോ...

17 അഭിപ്രായങ്ങൾ:

  1. പോകുമ്പോഴും വരുമ്പോഴും വിന്‍ഡോ സീറ്റ് വേണമെന്ന് ആവശ്യപ്പെടും. ഉയരുമ്പോഴും ലാന്‍ഡ്‌ ചെയ്യുമ്പോഴും പുറംകാഴ്ച ഒരു കൌതുകമാണ്.
    ഉയരത്തിലേക്ക് പറക്കുമ്പോള്‍ താഴെയുള്ള വസ്തുക്കള്‍ ചെറുതായി ചെറുതായി ഒടുവില്‍ മാഞ്ഞുപോകുന്ന കാഴ്ച.
    താഴെ ഇറങ്ങുമ്പോള്‍ ചെറിയ ചെറിയ പൊട്ടുകള്‍ വല്യ വല്യ കാഴ്ചകളായി മാറുന്ന വിദ്യ.
    ദൈവത്തിന്റെ മഹത്തായ മറ്റൊരനുഗ്രഹമാണ് ഫ്ലൈറ്റ്.
    പക്ഷെ നന്ദിയില്ലാത്ത മനുഷ്യന്‍ അത്രയും ദൂരെയിരുന്ന് കള്ളടിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്!

    മറുപടിഇല്ലാതാക്കൂ
  2. വിമാനത്തില്‍ കയറാത്തവര്‍ക്ക് ഈ ഫോട്ടോകള്‍ ഒരു കൌതുക കാഴ്ചയാണെങ്കില്‍ തന്നെ, ഗള്‍ഫില്‍ ജോലിക്ക് പോകുന്നവര്‍ക്ക് ഒരുപാട് ചോദ്യങ്ങള്‍ നല്‍കുന്ന ഒരു കാഴ്ചയാണിത്. സ്വന്തം നാട് വിട്ടു അന്യ നാട്ടില്‍ എത്തി എന്നതിന്റെ ആദ്യ സൂചനയാണ് ഈ കാഴ്ച. ഇനി എന്ന് തിരിച്ചു പറക്കും എന്ന ചോദ്യം മനസ്സിന്റെ ഉള്‍തട്ടില്‍നിന്നും വരുന്നതോടെ നിരാശയാണോ, സങ്കടമാണോ പിന്നീട് ഉണ്ടാകുന്നതെന്ന് പറയാനാവില്ല.

    മറുപടിഇല്ലാതാക്കൂ
  3. Thanks,
    Yellaavarkkum kaanaan kazhiyaatha kaazhcha
    ivide pakarnnathil nanni, 6 megapix. camarayil
    ithil kooduthal yenthu varaan alle :-)

    മറുപടിഇല്ലാതാക്കൂ
  4. ഫിയോനിക്സ്.. അപ്പോൾ ഇതാണല്ലേ അബുദാബി..... ഞാനും വിൻഡോ സീറ്റിലിരുന്ന് മാത്രമേ പോകാറുള്ളൂ... കാരണം എന്നും കാണുന്ന കാഴ്ചകളാണെങ്കിലും ആകാസത്തിരുന്ന് കാണുമ്പോൾ അതിന് ഒരു പ്രത്യേക ഭംഗിയാണ്..ചിത്രങ്ങൾ അല്പം ബ്ലർ ആയെങ്കിലും കാണുവാൻ ഭംഗിയുണ്ട് കേട്ടോ... ഇത്തവണ നാട്ടിലെത്തിയിട്ട് യാത്രകൾ ഒന്നുമില്ലായിരുന്നോ..?

    മറുപടിഇല്ലാതാക്കൂ
  5. നന്നായിട്ടുണ്ട്..ഇത്രയും ഒക്കെ വിശാലം ആയി
    സൈഡ് സീറ്റില്‍ ഇരുന്നാല്‍ പോട്ടം കിട്ടുമോ...!!

    അതോ അവര് സൈഡ് ഗ്ലാസ്‌ തുറന്നു തന്നോ??!!!!
    എന്തായാലും ഈ ഒര്മയുടെയും കാഴച്ചയുടെയും
    അവതരണം ഭംഗി ആയി കേട്ടോ...ഒരു യാത്ര വീണ്ടും
    മനസ്സിലേക്ക് കടന്നു വരുന്നു...ഒരു വല്ലാത്ത അവസ്ഥ
    തന്നെ..:-

    കണ്ണൂരാന്‍:-അതൊന്നും ഓര്‍ക്കണ്ട എന്ന് കരുതി
    ചിലര്‍ കണ്ണ് അടച്ചു അങ്ങ് ഇരിക്കുന്നത് ആണ്...
    അല്ലാതെ..!!!

    മറുപടിഇല്ലാതാക്കൂ
  6. കൊള്ളാം , ചിത്രങ്ങള്‍ ഇഷ്ട്ടമായി എങ്കില്‍ കൂടി അവതരണം ആണ് എനിക്ക് കൂടുതല്‍ ഇഷ്ട്ടപെട്ടത്‌ അടുത്ത തവണ കൂടുതല്‍ എഴുതാന്‍ ശ്രമിക്കണേ , ഫ്ലൈറ്റ് യാത്ര എനിക്ക് ഇതുവരെ പേടി തോന്നിയട്ടില്ല ,കാഴ്ച കാണാം ഇഷ്ട്ടമാനെങ്കിലും പൊതുവേ എനിക്ക് വിന്‍ഡോ സിറ്റ് കിട്ടാറില്ല :) കിട്ടിയാല്‍ തന്നെ ഫോട്ടോ എടുക്കാന്‍ പറ്റാറില്ല :) എന്തായാലും ഒരു ലാന്റിംഗ് ചെയ്ത പ്രതീതി , ഇനിയും മടി പിടിക്കാതെ കൂടിതല്‍ പോസ്റ്റ്‌ ഇടണം കേട്ടോ , വായിക്കാന്‍ ഞങ്ങള്‍ റെഡി ആണ് :)))

    മറുപടിഇല്ലാതാക്കൂ
  7. തീര്‍ത്തും വിരസമായാണ് ആകാശയാത്ര എനിക്കനുഭവപ്പെടാറു . കൊട്ടിയടച്ച ഇരുമ്പുപെട്ടിക്കുള്ളിലെന്നപോലെ ബന്ധനസ്ഥനാക്കപ്പെട്ട്, കര്‍ണ്ണപുടങ്ങളെ തെല്ല് അലോസരപ്പെടുത്തി അനേകം മണിക്കൂറുകള്‍. സത്യത്തില്‍ എനിക്കിഷ്ടം കരയിലൂടെ യാത്ര ചെയ്യുന്നതാണ്. സൈക്കിള്‍ മുതല്‍ തീവണ്ടി വരെ ഏതില്‍ യാത്ര ചെയ്യുമ്പോഴും അശേഷം മടുപ്പുണ്ടാവാത്ത വിധം ദൈവം കനിഞ്ഞരുളിയ പ്രകൃതിദൃശ്യങ്ങള്‍ കണ്ടാസ്വദിക്കാന്‍ അവസരം ലഭിക്കുന്നു. ദൈവം സര്‍വ്വശകതനാനെന്നും മനുഷ്യന്‍ വെറും കീടമാണെന്നും ഒപ്പം, മനുഷ്യകരങ്ങള്‍ ഏതെല്ലാം തരത്തില്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നുവെന്നറിയാനും കരയാത്ര ഗുണകരമാണ്. വ്യത്യസ്തമനുഷ്യര്‍ , ഭൂവിഭാഗങ്ങള്‍, ഭാഷ-വേഷ-സംസ്കാരാദികള്‍. അറിവിന്റെ ഭണ്ഡാരങ്ങള്‍ ...! എന്നാല്‍, ഈ യാത്രയിലാകട്ടെ 'ദ്രുതവാട്ടം' സംഭവിച്ച അനേകം കണ്ണുകള്‍ മാത്രം. പുറത്തേക്കു ദൃഷ്ടി പായിക്കുമ്പോള്‍ അനന്തമായ ആകാശം. ഇടയ്ക്കിടെ കനത്ത പഞ്ഞിക്കെട്ടുകള്‍ ഒഴുകി നടക്കുന്നു. ഭാഗ്യശാലികള്‍. സഞ്ചരിക്കാന്‍ നിയന്ത്രണങ്ങള്‍ ഇല്ല, അതിര്‍വരമ്പുകള്‍ ഇല്ല, പരിശോധനകളുമില്ല. സ്വസ്ഥം. അവ, കരയുന്ന വേഴാമ്പലുകളെത്തേടിയുള്ള യാത്രയിലായിരിക്കും, കുളിര്‍മഴ പെയ്യിച്ചു കടമ നിറവേറ്റുവാന്‍.

    (ആദ്യത്തെ രണ്ടു ഫോട്ടോസ് കിടിലന്‍ )

    മറുപടിഇല്ലാതാക്കൂ
  8. ആദ്യത്തെ രണ്ട് ഫോട്ടോസ് എന്നിൽ ഒരുപാട് ഓർമ്മകൾ ഉണർത്തി.
    പണ്ട് ബ്ലാക്ക് ആൻഡ് വൈറ്റ് ടി.വിയിൽ പഴയ മലയാള പടങ്ങൾ കാണുന്ന സമയങ്ങളിൽ
    അതിൽ മാരക രോഗം ബാധിച്ചതായുള്ള വെളിപ്പെടുത്തൽ കേൾക്കുമ്പോൾ,നായകന്റേയോ നായികയുടേയോ മനസ്സിന്റെ ചാഞ്ചാട്ടവും മറ്റു വ്യഥകളും പ്രേക്ഷകർക്ക് കാണിക്കാൻ സ്ക്രീനിൽ ഇമ്മാതിരി ചിത്രങ്ങളായിരുന്നു മിന്നിമറഞ്ഞിരുന്നത്.
    എന്തായാലും രസമായിട്ടുണ്ട്. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  9. എനിക്കും ആദ്യത്തെ രണ്ടു ചിത്രങ്ങള്‍ ഒരുപാടിഷ്ടായി.
    പല പല തരത്തിലും ഈ ചിത്രങ്ങള്‍ വ്യാഖ്യാനിക്കാം.
    ഇന്നേവരെ വിമാനം കേറാന്‍ മോഹം തോന്നിയിട്ടില്ല .
    പക്ഷെ ഇത് കണ്ടപ്പോള്‍,പിന്നെ മേഘങ്ങളേ ഇവിടെ ഇരുന്നു കാണുന്നതിനെക്കാള്‍ അടുത്ത് കാണാന്‍ പറ്റുംലോ എന്ന പൊട്ടത്തരം ഓര്‍ത്തിട്ടും ഒക്കെ വിമാനത്തില്‍ കേറാന്‍ മോഹം.
    മാഷ്‌ തന്നെ എടുത്തിട്ടില്ലേ വിമാനജനാലയിലൂടെ മേഘങ്ങളുടെ ചിത്രങ്ങള്‍???????
    നല്ലതാട്ടോ.
    ആദ്യത്തെ പാരഗ്രാഫില്‍ പറഞ്ഞതത്രയും ശരിയാണ്.
    വിമാനത്തില്‍ ഇരിക്കുമ്പോള്‍ എല്ലാരും അങ്ങനെ ഒക്കെ ചിന്തിക്കുമായിരിക്കും.
    ഞാന്‍ ഉറപ്പായും ഓര്‍ക്കും.

    മറുപടിഇല്ലാതാക്കൂ
  10. നാട്ടില്‍ പോകുംമ്പോഴാണ് സാധാരണ വിന്‍ഡോ സീറ്റ് ചോദിച്ചു വാങ്ങാറ് ,തിരിച്ചു വരുമ്പോള്‍ ഒരു മൂഡും ഉണ്ടാവില്ല ..ഫോട്ടോ ഗ്രാഫി ഒരു ഹരമായി കൊണ്ട് നടക്കുന്നത് കൊണ്ടാവാം ഈ ക്ലിക്കും ഒഴിവാക്കാഞാതെല്ലേ ...നന്നായിരിക്കുന്നു ...

    മറുപടിഇല്ലാതാക്കൂ
  11. ചിത്രങ്ങള്‍ നന്നായിട്ടുണ്ട് ...!!

    മറുപടിഇല്ലാതാക്കൂ
  12. @കണ്ണൂരാന്‍, ആദ്യം വന്നു കമന്റിയതിനു നന്ദി. അവസാനം പറഞ്ഞതിനു ഒരു ലൈക്ക്. @ Ahraf സങ്കടവും നിരാശയും എല്ലാം കൂടി കലര്‍ന്ന ഒന്ന്.@Nishan same camera I mentioned. @ Ariel & Mini - Thanks for your comments. @Shibu ഇതല്ല അബുദാബി - ഇനിയും ഒരുപാടുണ്ട്. മുന്പോസ്ടുകളില്‍ ചില പടംസ് ഉണ്ട്. പോയി നോക്കിയാല്‍ കാണാം. @ente lokam അടുത്ത തവണ സൈഡ് സീറ്റില്‍ ഇരുന്നു നോക്കൂ..കൈയില്‍ കാമറ വേണം. @Jomon, next time while boarding asking for a side seat. @Ismail ikka - I have not felt so much as u mentioned. @Mandoosan & @Uma..thanks. Faislkka - Thanks, I always ask for side seat. @Mullatha and Kochumol..thanks and come next time as well.



    മറുപടിഇല്ലാതാക്കൂ
  13. ചിത്രങ്ങള്‍ക്കു മുന്‍പില്‍ വാക്കുകള്‍ ഒന്നുമല്ല.
    അസ്സലായി.

    മറുപടിഇല്ലാതാക്കൂ
  14. സമ്മതിച്ചിരിക്കുന്നു.
    ആ സമയത്ത് ഫോട്ടോ എടുക്കാന്‍ മൂഡ്‌ തോന്നുക അതിശയം തന്നെ.!
    നാട്ടില്‍ നിന്ന് തിരികെ വരുമ്പോള്‍ വല്ലാത്തൊരു അവസ്ഥയാണ് എനിക്കനുഭവപ്പെടുക.
    ചിത്രങ്ങള്‍ എല്ലാം മനോഹരമായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ