2012, ഏപ്രിൽ 15, ഞായറാഴ്‌ച

സുപ്രഭാതം - ആകാശകാഴ്ചകള്‍

എല്ലാ വര്‍ഷവും നാട്ടില്‍ പോകുന്നത് രാത്രി പുറപ്പെട്ടു നാട്ടില്‍ കോഴി കൂവുന്നതിനു മുന്നേ ഇറങ്ങുന്ന വിമാനങ്ങളിലാണ്‌.  എന്നാല്‍ ഈയിടെ പെട്ടെന്ന് ഒരുനാള്‍ പോകാന്‍ തോന്നി. പോയത് രാത്രി അബുദാബിയില്‍ നിന്നും പുറപ്പെടുന്ന ഒമാനെയര്‍ വിമാനതിനാണ്.  അബുദാബിയില്‍ നിന്നും രാത്രി 11 മണിക്ക് തിരിച്ചു മസ്കറ്റില്‍ ഇറങ്ങി അധികം സമയ നഷ്ടമില്ലാതെ മസ്കറ്റില്‍ നിന്ന് (വിമാനം) മാരികയറി നാട്ടില്‍ ആറര ഏഴുമണിയോടെ ഇറങ്ങും.  നേരത്തെ ബുക്ക്‌ ചെയുന്ന സമയത്ത് തന്നെ വിന്‍ഡോ സീറ്റ് പിടിച്ചു വച്ചിരുന്നു.  രാവിലെ കൊച്ചിയിലെത്തുന്നതിന് മുന്‍പ് സൂര്യന്‍ ഉണര്ന്നെഴുനെല്‍ക്കുന്ന ദൃശ്യം ഏറെ കാലത്തിനു ശേഷം കണ്ടു.  ആ ദ്രിശ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.  ഞാന്‍ ഇരുന്നിരുന്ന ഭാഗത്തെ വിന്‍ഡോയില്‍ കുറച്ചു അഴുക്കുണ്ടായിരുന്നു.  അതുകാരണം ചിത്രങ്ങളില്‍ ചില അവ്യക്തതകള്‍ കാണാം.  എന്നാലും അവ നിങ്ങള്‍ക്കായി പോസ്റ്റുന്നു.  അഭിപ്രായം നിങ്ങള്‍ തന്നെ പറയുക.

സൂര്യോദയം മുതലുള്ള ചിത്രങ്ങള്‍....










സൂര്യോദയത്തിനു ശേഷം (താഴെ ചിത്രങ്ങള്‍ നോക്കുക)





കേരം തിങ്ങും കേരളനാട്‌ കണ്ടു തുടങ്ങുന്നു.....


ശേഷം നടന്നത് : ഇതേനിമിഷം തന്നെ ചില കൂടെ പറന്നു യാത്ര ചെയ്യുന്ന ചില മല്ലൂസ് മൊബൈല്‍ ഓണ്‍ ചെയ്യുന്നു.  നോക്കിയ മൊബൈലിന്റെ വെല്‍ക്കം ട്യൂണ്‍ ചില സ്ഥലങ്ങളില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.  ഓടി നടന്നു പിടിക്കാന്‍ കാബിന്‍ക്രൂ പെണ്‍കിടാങ്ങള്‍ എല്ലാം സീറ്റ് ബെല്‍റ്റ്‌ ചിഹ്നം കണ്ടപ്പോള്‍ മുതല്‍ അവരവരുടെ സീറ്റുകളില്‍ ഇരിപ്പായിരുന്നു.  പെട്ടെന്ന് മേഘപാളികളില്‍പെട്ട് വിമാനം താഴേക്ക്‌ ഊളിയിടാന്‍ തുടങ്ങി.  ഒരു വല്ലാത്ത കുലുക്കം ആയിരുന്നു.  പുറത്തേക്ക് നോക്കിയിട്ട് ഒന്നും കാണുന്നില്ല.  മുന്‍പ് മംഗലാപുരത്ത് ഒരു എയറിന്ത്യ എക്സ്പ്രസ് വിമാനത്തിനു വന്നുപെട്ട ദുരന്തവും കൊച്ചിയില്‍ തന്നെ ഒരു ഗള്‍ഫ് എയര്‍ മൂക്ക് കുത്തി വീണതും എല്ലാം ഒരു നിമിഷത്തേക്ക് മനസ്സിലൂടെ മാര്‍ച്ച് ചെയ്തു. ഏകദേശം രണ്ടു മൂന്നു മിനിറ്റ് താഴ്ന്നു താഴ്ന്നു അവസാനം കാഴ്ച വ്യക്തമായി തുടങ്ങി.  കൊച്ചി എയര്‍പോര്‍ട്ടിന്റെ സമീപ പ്രദേശങ്ങള്‍ കണ്ടു തുടങ്ങി.   (ഇതിനിടെ പേടിച്ചു വിറച്ചു ക്യാമറ ഒരിടത് വച്ചതിനാല്‍ ഫോട്ടോസ് പിന്നീട് ഒന്നും എടുക്കാന്‍ പറ്റിയില്ല!  സോറീട്ടോ!).  അവസാനം മുകളില്‍ കത്തുകൊണ്ടിരിക്കുന്നയളുടെ അനുഗ്രഹം കൊണ്ടും താഴെ കണ്ണുനട്ട് കാത്തിരിക്കുന്നവരുടെ പ്രാര്‍ത്ഥനകള്‍ കൊണ്ടും കൂടാതെ വിമാനം പറപ്പിച്ചിരുന്ന പൈലറ്റുമാരുടെ സാമര്‍ത്ഥ്യം കൊണ്ടും ഞങ്ങള്‍ സുരക്ഷിതമായി കൊച്ചി എയര്‍പോര്‍ട്ടില്‍ ലാന്റു ചെയ്തു. സമയം ഏഴു മണി രണ്ടു മിനിറ്റ്.

17 അഭിപ്രായങ്ങൾ:

  1. നല്ല വർണ്ണങ്ങൾ ചാലിച്ചെഴുതിയ ചിത്രങ്ങൾ. വളരെ നല്ല ചിത്രങ്ങൾ. നല്ല പോസ്റ്റ്. ആശംസകൽ.

    മറുപടിഇല്ലാതാക്കൂ
  2. പൊന്‍ പുലരൊളി പൂ വിതറിയ....

    കൊള്ളാം .. ഭംഗിയായിട്ടുണ്ട്...:)

    മറുപടിഇല്ലാതാക്കൂ
  3. ഈ കാഴ്ച മനോഹരം..ക്യാമറ എടുക്കാന്‍
    തോന്നിയല്ലോ..ചിലപ്പോ അറിയാതെ അങ്ങനെ
    ഇരുന്നു പോകും..എല്ലാം മറന്നു...
    ഓടോ.:പറഞ്ഞ പോലെ നല്ല വ്യക്തം ആയിട്ട് കാണാം..
    ജാലകത്തിലെ അഴുക്ക്..!! ..ഹ..ഹ..

    മറുപടിഇല്ലാതാക്കൂ
  4. നല്ല സുന്ദരമായ് പടങ്ങൾ... ഫ്ലൈറ്റിൽ നിന്ന് എടുത്തതാണല്ലേ

    പുതിയ പരീക്ഷണങ്ങൾ വിജയിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  5. ഫിയോനിക്സ്...വളരെ മനോഹരമായ ചിത്രങ്ങൾ...

    മറുപടിഇല്ലാതാക്കൂ
  6. മനോഹരം, മനം കവര്‍ന്ന കാഴ്ച!

    മറുപടിഇല്ലാതാക്കൂ
  7. manoharamayittundu....... blogil puthiya post...... NEW GENERATION CINEMA ENNAAL..... vayikkane.....

    മറുപടിഇല്ലാതാക്കൂ
  8. എപ്പോഴും നാട്ടില്‍ പോകുന്നത് ഈ ഒമാനെയറിലാണ്. എന്നും ഫോട്ടോയെടുക്കണമെന്ന് വിചാരിക്കും,ഇതു വരെ നടന്നിട്ടില്ല. നല്ല ഫോട്ടോസ്.

    മറുപടിഇല്ലാതാക്കൂ
  9. @Mandoosan,@Khadu,@ente lokam,@Mohiyudheen,@Shibu Thovala@Mini MB,@jayaraj@shahid and @suni..Thanks for having a look at my pictures and your valuable comments.

    മറുപടിഇല്ലാതാക്കൂ
  10. ഒമാന്‍ എയറില്‍ ആയത് കൊണ്ട് കൃത്യസമയത് തന്നെ എത്തിയല്ലോ ..എന്തായാലും അവധിക്കാലം അടിച്ചു പൊളിക്കൂ ...
    (എന്റെ പൊന്നിഷ്ട്ടാ..ഈ പാട്ട് ഒന്ന് ഒഴിവാക്കൂ ...ഇത് ഓഫീസില്‍ നിന്നും ബോസ് കാണാതെ ഒന്ന് ഓപ്പണ്‍ ആക്കിയതാ ദേ വരുന്നു പാട്ട് ഉച്ചത്തില്‍ ..ഇപ്പോള്‍ തന്നെ പണി പോയേനെ ...)

    മറുപടിഇല്ലാതാക്കൂ
  11. ഫോട്ടോസ് അടിപൊളിയായിട്ടുണ്ട് കേട്ടോ ,പ്രത്യേഗിച്ച് സൂര്യോദയത്തിനു ശേഷമുള്ളതു .
    ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
  12. എടാ നിന്റെ ബ്ലോഗില്‍ മാത്രമെന്തിനാ ഒരു പാട്ടൊക്കെ ?
    ഹും !

    മറുപടിഇല്ലാതാക്കൂ
  13. നല്ല ഫോട്ടോസ്.. പക്ഷേ കൂടുതല്‍ ഇഷ്ടായത് ശേഷം നടന്നത് എന്ന കുറിപ്പാണ്. വിമാനം ലാന്‍ഡ്‌ ചെയ്യുമ്പോള്‍ ഇപ്പോള്‍ എല്ലാവരുടെയും മനസ്സില്‍ മംഗലാപുരം തന്നെയാണ് വരുന്നത് അല്ലെ.

    മറുപടിഇല്ലാതാക്കൂ
  14. നല്ല ചിത്രങ്ങള്‍
    നല്ല പോസ്റ്റ്‌.
    മേഘങ്ങളുടെ ചിത്രങ്ങള്‍ ആണ് എനിക്കേറെ ഇഷ്ടമായത്.

    മറുപടിഇല്ലാതാക്കൂ