തിരുവനന്തപുരം ജില്ലാ നിവാസികളേ നാളെ വല്ല പരിപാടിയും പ്ലാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാറ്റിവെക്കുക. കാരണം നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി ഒരു ഹര്‍ത്താല്‍ നമ്മുടെ മുരളി (കെ. അല്ല വി!.)ചേട്ടന്റെ വക പാര്‍ട്ടിയുടെ അക്കൌണ്ടില്‍ കിട്ടിയിരിക്കുന്നു. ഹര്ത്താലിന്റെ കാരണമാണ് വിചിത്രം! ശ്രീ മഞ്ഞളാംകുഴി അലിയെ മന്ത്രിസഭയിലെടുതത്തില്‍ പ്രതിഷേധിക്കുവാന്‍!!!!
കേരളം ബുദ്ധിജീവികളുടെ നാടാണെന്ന് ഇനി (നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന പടത്തിലെ) ഇന്നസെന്റു പോലും പറയില്ല. ശ്രീ. അലി സാഹിബ് മന്ത്രിയവുന്നതില്‍ ഒരു പക്ഷെ നമ്മുടെ പ്രതിപക്ഷ നേതാവിന് പോലും വ്യക്തിപരമായി എതിര്‍പ്പുണ്ടാവില്ല. എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ ഹോള്‍സെയില്‍ കച്ചവടം തങ്ങളാണ് നടത്തുന്നത് എന്ന് പുലമ്പി നടക്കുന്ന NSS ഉം BJP യും പരമാവധി കലക്കവെള്ളത്തില്‍ ട്രോളിംഗ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണു ഈ ഹര്‍ത്താല്‍ ആഹ്വാനതിലൂടെ വ്യക്തമാവുന്നത്.
ലോകത്ത് ആരെങ്കിലും ഒരാളെ മന്ത്രിയാക്കുന്നതില്‍ പ്രതിഷേധിക്കുവാന്‍ ഹര്‍ത്താല്‍ നടത്തിയതായി ആര്‍ക്കെങ്കിലും അറിവുണ്ടെങ്കില്‍ ഒന്നറിയിക്കാന്‍ അപേക്ഷ. ഇവിടെ ടി ആഹ്വാനത്തിന് പിന്നിലെ ചേതോവികാരം ഒന്ന് മാത്രമാണ്. ശ്രീ. അലി സാഹിബ് ഒരു മുസ്ലീം ആയതുകൊണ്ട്. സ്വതവേ മുസ്ലീം വിരുദ്ധ വര്‍ഗ്ഗീയ ബാക്ഗ്രൌണ്ടില്‍ അറിയപ്പെടുന്ന BJP യുടെ ഭാഗത്ത് നിന്ന് ഇത്തരം ഒരു നീക്കം കേരളീയര്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ടുകച്ചവടം നടത്തുന്നു എന്ന ഒരു പേരുദോഷം അവരുടെ മുഖമുദ്രയാണ്. ആ പേരുദോഷം പോലും മാറ്റാന്‍ നോക്കാതെ ന്യൂനപക്ഷ സമുദായത്തിന്റെ ഒരു MLA മന്ത്രിയാവുന്നു എന്ന പേരില്‍ ഒരു ഹര്‍ത്താല്‍ നടത്താന്‍ നിങ്ങള്‍ തുനിഞ്ഞിറങ്ങിയാല്‍ ഭൂരിപക്ഷം മതേതര വിശ്വാസികളുള്ള കേരളത്തില്‍ നിങ്ങളുടെ മുഖം കൂടുതല്‍ വൃത്തികേടാക്കുന്നതിനു മാതമേ അതുപകരിക്കൂ.
ശ്രീ. അലി സാഹിബ് മന്ത്രിയായാല്‍ കേരളത്തില്‍ ഏതെങ്കിലും രംഗത്ത് വിപ്ലവകരമായ ഒരു മാറ്റം ഉണ്ടാകുമെന്നോ മുസ്ലീങ്ങളുടെ സാമൂഹിക സ്ഥിതി കുതിച്ചുയരുമെന്നോ മറ്റോ അമിതമായ പ്രതീക്ഷകള്‍ ഒന്നും തന്നെ ഇല്ല. കുതിച്ചുയരാന്‍ പോകുന്നത് ബന്ധപ്പെട്ടവരുടെ വരുമാനവും ക്രയവിക്രയ കച്ചവട ശേഷിയും മാത്രമായിരിക്കും. നികുതികൊടുക്കുന്ന ജനത്തിന് ചുമക്കാന്‍ ഒരു മന്ത്രികൂടിയായി. മന്ത്രിസ്ഥാനത്തിന് വേണ്ട യോഗ്യത ജനങ്ങള്‍ തെരഞ്ഞെടുക്കലാണെന്ന്(!!!) ഒരു മഹാനായ ബ്ലോഗ്ഗര്‍ എന്നോട് പറയുകയുണ്ടായി. ഇനി ശ്രീ. അലിക്ക മന്ത്രിസ്ഥാനം നിഷേധിക്കപ്പെടാന്‍ മാത്രം തെറ്റൊന്നും ചെയ്തിട്ടുമില്ല. ശ്രീ. കുഞ്ഞാപ്പ സാഹിബ് മന്ത്രിയയപ്പോ ലവരോട്ടു ഹര്‍ത്താല്‍ നടത്തിയും കണ്ടില്ല. അപ്പോള്‍ ഇതിനു കാരണം നല്ല ശുദ്ധമലയാളത്തില്‍ പറഞ്ഞാല്‍ "വര്‍ഗ്ഗീയത" തന്നെ.
തികച്ചും വര്‍ഗ്ഗീയമായ ഒരു അജണ്ടയില്‍ ആഹ്വാനം ചെയ്ത ഈ ഹര്‍ത്താല്‍ മലയാളികള്‍ തള്ളിക്കളയുക തന്നെ വേണം.
പിന്കുറി: നിയുക്ത മന്ത്രിമാരായ ശ്രീ. മഞ്ഞളാംകുഴി അലിക്കും ശ്രീ. അനൂപ് ജേക്കബിനും ആശംസകള്‍! (ഇനി അതിന്റെ ഒരു കുറവ് വേണ്ട!). അപ്പൊ ഞമ്മക്കും ആഞ്ഞു വിളിക്കാം. "മോയങ്ങട്ടങ്ങനെ മോയങ്ങട്ടെ......".
ശ്രീ. അലി സാഹിബ് മന്ത്രിയായാല്‍ കേരളത്തില്‍ ഏതെങ്കിലും രംഗത്ത് വിപ്ലവകരമായ ഒരു മാറ്റം ഉണ്ടാകുമെന്നോ മുസ്ലീങ്ങളുടെ സാമൂഹിക സ്ഥിതി കുതിച്ചുയരുമെന്നോ മറ്റോ അമിതമായ പ്രതീക്ഷകള്‍ ഒന്നും തന്നെ ഇല്ല. കുതിച്ചുയരാന്‍ പോകുന്നത് ബന്ധപ്പെട്ടവരുടെ വരുമാനവും ക്രയവിക്രയ കച്ചവട ശേഷിയും മാത്രമായിരിക്കും. നികുതികൊടുക്കുന്ന ജനത്തിന് ചുമക്കാന്‍ ഒരു മന്ത്രികൂടിയായി. മന്ത്രിസ്ഥാനത്തിന് വേണ്ട യോഗ്യത ജനങ്ങള്‍ തെരഞ്ഞെടുക്കലാണെന്ന്(!!!)
മറുപടിഇല്ലാതാക്കൂഅത് തന്നെ...
തികച്ചും വര്‍ഗ്ഗീയമായ ഒരു അജണ്ടയില്‍ ആഹ്വാനം ചെയ്ത ഈ ഹര്‍ത്താല്‍ മലയാളികള്‍ തള്ളിക്കളയുക തന്നെ വേണം....
മറുപടിഇല്ലാതാക്കൂ==============================================================
അതെ പക്ഷേ ഇതൊക്കെ ആര് കേള്‍ക്കാന്‍ ??
ഖാദുവും ഫൈസലിക്കയും അത്യാവശ്യം നന്നായിത്തന്നെ ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. അതിലും കൂടുതൽ രൂക്ഷമായി ഞാനൊന്നും പറയുന്നില്ല. ആരെങ്കിലും എന്തെങ്കിലും എവിടെയെങ്കിലും ആട്ടെ. നമ്മുടെ സ്വൈരസമാധാന ജീവിതത്തിന് ഇവന്മാരുടെ അധികാരഭ്രാന്ത് എന്നെങ്കിലും ഒരു തടസ്സമായാൽ മാത്രമേ സാധാരണ ജനങ്ങൾ ഇതിനെതിരെ ശബ്ദിക്കൂ. അതുറപ്പാ. ആശംസകൾ.
മറുപടിഇല്ലാതാക്കൂഅപ്പൊ ഞമ്മലും കൂടെ വിളിക്കുന്നു "മോയങ്ങട്ടങ്ങനെ മോയങ്ങട്ടെ.
മറുപടിഇല്ലാതാക്കൂമോയങ്ങട്ടനഗനെ മോയങ്ങട്ടെ....
മറുപടിഇല്ലാതാക്കൂനേതാവും കുടുംബവും നന്നാവട്ടെ...
പൊതു ജനം കയുതകളാവട്ടെ....
@ ഖാദു കമന്റിനു നന്ദി. @ ഫൈസല്‍ ഇക്ക - ആര് എന്ന് ചോദിക്കുന്നതിനു പകരം നമ്മള്‍ എന്ന് സ്വയം പറയാനും പ്രവര്‍ത്തിക്കാനും തയ്യാറായാല്‍ മതി. കമന്റിനു നന്ദി. @മന്ദൂസന്‍ @ദുഫിക്കാരന്‍ @ഡോക്ടര്‍ അബ്സാര്‍ വന്നതിനും മോയങ്ങട്ടങ്ങനെ ഏറ്റു വിളിച്ചതിനും നന്ദി.
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂ@Raihana..thanks
മറുപടിഇല്ലാതാക്കൂ