2010, ജനുവരി 3, ഞായറാഴ്‌ച

ഈ സ്ത്രീയെ (പെണ്‍കുട്ടിയെ)നാം എന്തു വിളിക്കണം?

2010 പുതുവര്‍ഷത്തിലെ എന്റെ ആദ്യത്തെ  പോസ്റ്റാണിത്.  വ്യക്തിപരമായി ഒരു ബന്ധുവിന്റെയും അയല്‍വാസിയുടെയും വിയോഗം മനസ്സിനെ മഥിക്കുന്നതിനാല്‍ പോസ്റ്റ് ചെയ്യാന്‍ ഒന്നും ഉണ്ടായിരുന്നില്ല.  പക്ഷെ ഇന്നത്തെ പത്രത്തില്‍ വന്ന ഒരു വാര്‍ത്തയുടെ ലിങ്ക് ഇവിടെ കൊടുക്കുന്നു.  സ്വന്തം മാതാവിന്റെ കഥകഴിച്ച പതിനാറുകാരിയായ മകളെ നമ്മള്‍ എന്തു വിളിക്കണം?  കൂടുതല്‍ പറയുന്നില്ല..ബൂലോഗര്‍ തീരുമാനിക്കുക....

4 അഭിപ്രായങ്ങൾ:

 1. അജ്ഞാതന്‍2010, ജനുവരി 3 11:00 AM

  രാവിലെ തന്നെ ഞാനും ഈ വാര്‍ത വായിച്ചു. പത്രക്കാര്‍ എഴുതുന്നത് മുഴുവനും വിശ്വസിക്കാന്‍ വയ്യല്ലോ . ഇതെങ്ങാനും സത്യമാണെങ്കില്‍ പതിനാറുകാരിയുടെ മനക്കട്ടി ഗംഭീരം തന്നെ. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി എന്ന നിലയില്‍ അവള്‍ കൂളായി പുറത്തിറങ്ങി നടക്കുമോ എന്നു അറിയാന്‍ വയ്യ

  മറുപടിഇല്ലാതാക്കൂ
 2. ലോകം അത്ര ആശാസ്യമായ രീതിയിലല്ല പൊയ്ക്കൊണ്ടിരിക്കുന്നതു..
  മൃഗങ്ങളെയോര്‍ത്ത്‌ നാം അഭിമാനിക്കേണ്ട കാലം അതി വിദൂരമല്ല..

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍2010, ജനുവരി 4 11:12 AM

  നല്ല പെരുമാറ്റം എന്ന് നമുക്ക് തോന്നിപ്പോവുന്ന വീടുകളില്‍ പോലും ഇത് പോലെ അറിഞ്ഞും അറിയാതെയും വയസ്സരായ ആളുകള്‍ പീടനത്തിന് ഇരയാവുന്നുണ്ട്..അത് തടയാന്‍ ആ വീട്ടിലെ ആണ്മക്കള്‍ വിചാരിച്ചാല്‍ കഴിയും..അവര്‍ മാതാവിനെയും പിതാവിനെയും വേറെ വേറെ വിളിച്ചു സ്വകാര്യമായി ചോദിക്കണം.എന്റെ മക്കളെ കൊണ്ടോ ഭാര്യയെ കൊണ്ടോ നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന്..ഉണ്ട് എന്ന് അവര്‍ പറയുന്ന കാര്യത്തില്‍ മക്കളോ ഭാര്യയോ അറിയാതെ പരിഹരിക്കാന്‍ അവര്‍ക്ക് കഴിയുകയും വേണം.

  മറുപടിഇല്ലാതാക്കൂ