ആമീര്‍ ഖാന്റെ അധികം സിനിമകള്‍ കാണാതിരുന്നതിനു കാരണം ഒരുപക്ഷെ മറ്റൊരു "ഖാന്‍" ആയ ഷാരൂഖിനോടുള്ള ആരാധനയായിരിക്കാം. പക്ഷെ ഗുലാം എന്ന പടത്തോടെ എനിക്ക് ആമിറിനോടുള്ള മനോഭാവത്തില്‍ ചെറിയ മാറ്റം വന്നു തുടങ്ങി. ലഗാന്‍ എന്ന സിനിമയും എന്നിലുണ്ടാക്കിയത് അതേ വികാരങ്ങള്‍ തന്നെ.
പിന്നീട് താരെ സമീന്‍ പര്‍ എന്ന സിനിമയാണ്, ആമിറിലെ പ്രതിഭയെ തിരിച്ചറിയാന്‍ എന്നെ സഹായിച്ചത്. ഓരോ സിനിമയിലും എന്തെങ്കിലും ഒരു "വ്യത്യസ്തമായ പുതുമ" കൊണ്ടുവരാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നു. ചെറിയ വൈകല്യമുള്ള ഒരു കുട്ടി കുടുംബത്തിന്റെയും, അധ്യാപകരുടെയും സമൂഹത്തിന്റെയും എല്ലാമുള്ള അവഗണനക്ക് ഇരയാകുന്നതും നല്ലൊരു അധ്യാപകന്‍ അത് തിരിച്ചറിഞ്ഞു ആ കുട്ടിയെ മുഖ്യധാരയിലേക്ക് തിരികെ കൈപിടിച്ചു നടത്തുന്നതുമാണല്ലോ അതിലെ പ്രമേയം. റിലീസായി ഏറെകാലം കഴിഞ്ഞു ഈയിടെയാണ്, സിനിമ ഞാന്‍ കാണുന്നത്.
എന്നാല്‍ ഈയിടെ റിലീസ് ചെയ്ത "3 ഇഡിയറ്റ്സ്" എന്ന സിനിമ അദ്ദേഹത്തിന്റെ പ്രതിഭ വിളിച്ചറിയിക്കുക തന്നെ ചെയ്യുന്നു. പ്രൊഫഷണല്‍ (ചിത്രത്തില്‍ എന്‍ജിനീയറിംഗ്) വിദ്യാഭ്യാസ രംഗത്തെ കാണാക്കാഴ്ച്ചകളാണ്, ചിത്രത്തിന്റെ പ്രമേയം. ഒരു കുട്ടി ജനിച്ച് വീഴുമ്പോള്‍ തന്നെ അവന്‍ ആരായിത്തീരണം എന്ന് രക്ഷിതാക്കള്‍ തീരുമാനിക്കുന്നത് വളരെ രസകരമായി ചിത്രീകരിച്ചിരിക്കുന്നു. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ആകാന്‍ ആഗ്രഹിക്കുന്ന ആള്‍ എന്‍ജിനീറാവാന്‍ എത്തുന്നതും, സാമ്പത്തികമായി വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ളവരുടെ എന്‍ജിനീയറിംഗ് സ്വപ്നവും എല്ലാം വളരെ മനോഹരമായി കാണിച്ചിരിക്കുന്നു. കൂടാതെ കാമ്പസിലെ റാഗിങിന്, ആമിര്‍ തിരിച്ചടിക്കുന്നതും, അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളോടുള്ള മനോഭാവവും, ചില പ്രത്യേക വിദ്യാര്‍ഥികളോട് അധ്യാപകര്‍ക്കുള്ള പ്രത്യേക സ്നേഹവുമ്, അവഗണനയും എല്ലാം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. അര്‍ഹിക്കുന്ന അംഗീകാരം കിട്ടാതെ ജീവനോടുക്കുന്ന വിദ്യാര്‍ഥി നമ്മുടെ സമൂഹത്തിലെ ചില സംഭവങളുടെ ഉദാഹരണമാണ്.
കൂടാതെ "പഠിപ്പിസ്റ്റ്" ലേബലിലുള്ള വിദ്യാര്‍ഥിയുടെ പൊള്ളത്തരങ്ങള്‍ വളരെ വ്യക്തമായി കാണിച്ചിരിക്കുന്നു. (പരീക്ഷക്ക് തന്നെ മറികടക്കാതിരിക്കാന്‍ മറ്റുള്ളവരുടെ റൂമിന്റെ വാതിലിനടിയിലൂടെ തലേരാത്രിയില്‍ അശ്ളീല മാസിക കൊണ്ടിടുന്നതും, ഉയര്‍ന്ന പദവിയിലെത്തിയിട്ടും പൊതു സ്ഥലത്ത് മൂത്രമൊഴിക്കുന്നതും, കൂടെകൂടെ മറ്റുള്ളവരെ അവഹേളിച്ചു സംസാരിക്കുന്നതും മറ്റും ഇന്നത്തെ സമൂഹത്തിന്റെ സ്വന്തം രീതികളാണ്). കഥാ തന്തു പറഞ്ഞു അതിന്റെ രസം കളയുന്നില്ല, ഒരുപാട് പേര്‍ ഇനിയും ഈ സിനിമ കണ്ടിട്ടില്ലാത്തവരായിട്ടുണ്ടാകും. അതിനാല്‍ അവര്‍ ഈ പടം കാണുക തന്നെ വേണം. കുട്ടികളുടെ ഇഷ്ടത്തിനു വിരുദ്ദമായി അവരെ ഡോക്ടറും എന്‍ജിനീയറും ആക്കുവാന്‍ ശ്രമിക്കുന്ന മാതാപിതാക്കളുമ്, അര്‍ഹിച്ച അംഗീകാരം വിദ്യാറ്ഥികള്‍ക്കു നല്‍കാതെ അവരുടെ കഴിവിനെ മുളയിലെ നുള്ളിക്കളയുന്ന അധ്യാപകരും, തത്തമ്മേ പൂച്ച പൂച്ച എന്ന രീതിയില്‍ പഠിച്ചുവളരുന്ന വിദ്യാര്‍ഥികളും എല്ലാത്തിലുമുപരി സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള ആളുകള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടുന്ന ഒരു സിനിമയാണ്, "3 ഇഡിയറ്റ്സ്".
ഷാരൂഖ് ഖാനോടുള്ള ആരാധന നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ, ആമിര്‍ നിങ്ങള്‍ ഒരു ജീനിയസ്സ് ആണ്. ഷാരൂഖ് പക്കാ വാണിജ്യപരമായ സിനിമയിലാണ്‍ ശ്രദ്ധിക്കുന്നത് എങ്കില്‍ താങ്കള്‍ സമൂഹത്തിനോടുള്ള പ്രതിബദ്ധത സിനിമയിലെ താങ്കളുടെ കഥാപാത്രങ്ങളിലൂടെ പ്രഖ്യാപിക്കുന്നു.
അമീർ നല്ല നടനാണെന്നുള്ളതിൽ സംശയമൊന്നുമില്ലാത്ത കാര്യമാണ്...പക്ഷെ സമൂഹത്തിനോടുള്ള പ്രതിപത്തിയുടെ കാര്യം പറഞ്ഞപ്പോൾ ഒരു കാര്യം......അങ്ങിനെയാണെങ്കിൽ കൊക്കക്കോളയിൽ വിഷാംശം ഉണ്ട് എന്നറിഞ്ഞിട്ടുകൂടി അല്ലങ്കിൽ അതു സമൂഹത്തിനു നാശമാണ് എന്നറിഞ്ഞിട്ടു കൂടി അദ്ദേഹം അതിന്റെ പരസ്യങ്ങളിൽ അഭിനയിച്ചില്ലേ.....അങ്ങിനെ സമൂഹത്തിനോട് പൂർണ്ണ പ്രതിപത്തിയുള്ളയൾ അങ്ങിനെ ചെയ്യുമോ.....ഒന്നു വിശദീകരിച്ചാൽ കൊള്ളമായിരുന്നു
മറുപടിഇല്ലാതാക്കൂസിനിമ മാത്രമാണ്, ഞാന്‍ ഉദ്ദേശിച്ചത്, കോളയെപറ്റി ഈയുള്ളവന്, പരിമിതമായ അറിവേ ഉള്ളൂ. (വല്ലപ്പോഴും കോള കുടിക്കാറുമുണ്ട്-ലത് വേറെ കാര്യം) സിനിമ കാണുക, കോളയെപറ്റി നമുക്ക് മറ്റൊരവസരത്തില്‍ ചര്‍ച്ചയാവാം സഹോദരാ.. ആമിര്‍ ഖാന്‍ തൂങ്ങിചാവാന്‍ പറഞ്ഞാല്‍ നമ്മള്‍ അതുപോലെ ചെയ്യുമോ?
മറുപടിഇല്ലാതാക്കൂഞാനും ഇന്നലേയാ 3 ഇഡിയറ്റ്സ് കണ്ടത്, നല്ല പടം..
മറുപടിഇല്ലാതാക്കൂഒത്തിരി ഇഷ്ടായി.
എന്നാലും..., പടിക്കാതെ എക്സാം എഴുതിയിട്ട് ഒന്നാം റാങ്ക് വാങ്ങിക്കുകയും പിന്നീട് സൈന്റിസ്റ്റ് ആവുകയും ചെയ്തതു കണ്ടപ്പോ ഫസ്റ്റ് റാങ്ക് വാങ്ങിയാലേ സൈന്റിസ്റ്റ് ആവൂ എന്നു തോന്നിപ്പോയി,
ഇതൊരു തെറ്റായ കൺസെപ്റ്റ് അല്ലേ..??
ആമിർ ഖാന് പസായാ മാത്രം മതിയാർന്നു, അതായിരുന്നു നല്ലതും.
(ഐസക്ക് ന്യൂട്ടൻ മൂന്നാം ക്ലസ്സിൽ തോറ്റിട്ടുണ്ടെന്ന് എവിട്യോ വായിചതായി തോന്നണു).. :)
ഞാനും പടം കണ്ടു... വളരെ ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂഅമീര് ഖാനെ പറ്റി എന്ത് പറയാന്‍? ഈ പ്രായത്തിലും കോളേജ് വിദ്യാര്‍ത്ഥിയായും അവസാനം ശാസ്ത്രജ്ഞനായും അഭിനയിയ്ക്കുമ്പോഴുള്ള വ്യത്യാസം തന്നെ മതിയല്ലോ ആ പ്രതിഭ മനസ്സിലാക്കാന്‍...
നന്ദി ഹാഷിം, താങ്കളുടെ വികാരം മനസ്സിലാക്കുന്നു. പഠിക്കാതെ എന്നത് കൊണ്ട് ക്ലാസില്‍ പോയി ചുമ്മാ വായും പൊളിച്ച് അധ്യാപകരുടെ കത്തി ശ്രവിച്ച് ഇരിക്കലാണോ താങ്കള്‍ ഉദ്ദേശിച്ചത്? നമ്മുടെ നേതാക്കന്മാരില്‍ ഭൂരിപക്ഷവും ക്ലാസില്‍ പോകാതെ "കീ ജയ്", "ഇന്‍ക്വിലാബ് സിന്ദാബാദ്" എല്ലാം വിളിച്ച് ബസ്സിനു കല്ലെറിഞ്ഞ് പോലീസിന്റെ തല്ലും കൊണ്ട് നടന്നിട്ടുണ്ട് അവരുടെ കലാലയ ജീവിതത്തില്‍. പിന്നീട് പരീക്ഷ അവര്‍ നല്ല രീതിയില്‍ എഴുതി ബിരുദമെടുത്ത് (മിക്കവരും നിയമ ബിരുദം)വക്കീലാകുന്നു. ഇതില്‍ വല്ല അസ്വാഭാവികതയും താങ്കള്‍ കാണുന്നുണ്ടോ? സിനിമ ആദ്യാവസാനം പ്രേക്ഷകനെ രസിപ്പിക്കാനാണ്, എടുക്കുന്നത്. ജീവിത വിജയത്തിന്, റാങ്ക് തന്നെ വേണമെന്നില്ല.
മറുപടിഇല്ലാതാക്കൂപിന്നെ ശ്രീ, താങ്കളുടെ അഭിപ്രായത്തിനും നന്ദി, ശരിയാണ്, ആമിര്‍ ഖാന്‍ ഒട്ടും പ്രായമാകുന്നില്ല.