2009, ജൂലൈ 28, ചൊവ്വാഴ്ച
ഞാന്‍ എടുത്ത ഫോട്ടങ്ങള്‍ 2
ഇന്നലെ കട്ട് ചെയ്ത ബീഫിനെ കണ്ടല്ലോ, ഇതാ കണ്ടോളൂ കുക്കറില്‍ ആവിയില്‍ കിടന്നു വേവുന്ന ബീഫ്।
2009, ജൂലൈ 27, തിങ്കളാഴ്‌ച
ഞാന്‍ എട്ടുത്ത ചില ഫോട്ടങ്ങള്‍ 1
ബ്ലോഗില്‍ പലരും തങ്ങളുടെ ഫോട്ടങ്ങള്‍ പോസ്റ്റുന്നത് കണ്ടിട്ട് എനിക്കും ഭയങ്കര ആഗ്രഹമായിരുന്നു. എന്റെ ചില ഫോട്ടോകളും ഒന്നു പോസ്റ്റണം എന്ന്. അതില്‍ ചിലത് ഇവിടെ പോസ്റ്റുന്നു.
ഇവള്‍ ഞങ്ങളുടെ അയല്‍വാസിയാണ്. വീട്ടില്‍ പൂച്ചകള്‍ ആര്ക്കും ഇഷ്ടമില്ലാത്ത ഒരിനമാണ്. പക്ഷെ അവയുടെ പ്രവൃത്തികള്‍ നോക്കി നില്‍ക്കാന്‍ രസമാണ്. ഇവള്‍ ചുമ്മാ മുറ്റത്തുകൂടി പോകുകയായിരുന്നു. ഞാന്‍ ചുമ്മാ ഒന്നു വിളിച്ചപ്പോള്‍ അവിടെ കുറച്ചു നേരം ഇരുന്നു. കയ്യില്‍ ക്യാമറ ഉണ്ടായിരുന്നതുകൊണ്ട് ഒന്നു ക്ലിക്കി. അതാണ് താഴെ കാണുന്നത്..


ഇനിയും ചില പടങ്ങള്‍ ഉണ്ട്. ഇപ്പോള്‍ സമയം പോയി. ഓഫീസ് ക്ലോസ് ചെയ്യും. ഇനി ഒരിക്കല്‍ പോസ്റ്റ് ഇടാം. ബൈ...
ഇവള്‍ ഞങ്ങളുടെ അയല്‍വാസിയാണ്. വീട്ടില്‍ പൂച്ചകള്‍ ആര്ക്കും ഇഷ്ടമില്ലാത്ത ഒരിനമാണ്. പക്ഷെ അവയുടെ പ്രവൃത്തികള്‍ നോക്കി നില്‍ക്കാന്‍ രസമാണ്. ഇവള്‍ ചുമ്മാ മുറ്റത്തുകൂടി പോകുകയായിരുന്നു. ഞാന്‍ ചുമ്മാ ഒന്നു വിളിച്ചപ്പോള്‍ അവിടെ കുറച്ചു നേരം ഇരുന്നു. കയ്യില്‍ ക്യാമറ ഉണ്ടായിരുന്നതുകൊണ്ട് ഒന്നു ക്ലിക്കി. അതാണ് താഴെ കാണുന്നത്..
എന്റെ സഹോദരിയുടെ ഇളയ പുത്രി. തുമ്പി എന്ന് വിളിപ്പേരുള്ള രുമൈസ, ചിപ്ടൂ എന്നും വിളിക്കും. എന്തു കിട്ടിയാലും അവള്ക്ക് അതിന്റെ സ്വാദ് നോക്കണം.
ഈ പടം കാണുമ്പോള്‍ മൂത്തവള്‍ (തച്ചു എന്ന് പേരുള്ള തസ്നി) എന്നെ തല്ലും ഉറപ്പാ...
ഇനിയും ചില പടങ്ങള്‍ ഉണ്ട്. ഇപ്പോള്‍ സമയം പോയി. ഓഫീസ് ക്ലോസ് ചെയ്യും. ഇനി ഒരിക്കല്‍ പോസ്റ്റ് ഇടാം. ബൈ...
ബൂലോഗരോട് ഒരു അഭ്യര്‍ഥന
അങ്ങിനെ ചെറായി ബ്ലോഗ് മീറ്റ് കഴിഞ്ഞു . പങ്കെടുത്ത മഹാത്മാക്കള്‍ എല്ലാം ഫോട്ടോകളിലൂടെയും മറ്റും ഞങ്ങളെപോലുള്ള പങ്കെടുക്കാന്‍ കഴിയാത്തവരെ കൊതിപ്പിച്ചു കൊണ്ടിരിക്കുന്നു. ജൂണ്‍ മാസം അവസാനം വരെ നാട്ടില്‍ ഉണ്ടായിരുന്നു. പക്ഷെ തിരികെ ദുഫായില്‍ എത്തിയപ്പോഴാണ് ജൂലായിലെ മീറ്റിന്റെ കാര്യം അറിയുന്നത്. എന്തായാലും ഇനി നാട്ടില്‍ ഇതേ സമയത്ത് ഒരു മീറ്റ് സംഘടിപ്പിക്കുന്നു എങ്കില്‍ ദയവായി അടുത്ത വര്ഷം ഏപ്രില്‍ - മേയ് മാസത്തില്‍ തന്നെ വേണം. ഞങ്ങളെ പോലുള്ളവര്‍ക്കും ഒന്നു ഷൈന്‍ ചെയ്യണ്ടേ മാഷേ? യേത്
മീറ്റിന്റെ അവസാനം ഒരു കരിമരുന്നു പ്രയോഗം കൂടി വേണമായിരുന്നു. സാരമില്ല അടുത്ത വര്ഷം നോക്കാം.
മീറ്റിന്റെ അവസാനം ഒരു കരിമരുന്നു പ്രയോഗം കൂടി വേണമായിരുന്നു. സാരമില്ല അടുത്ത വര്ഷം നോക്കാം.
2009, ജൂലൈ 13, തിങ്കളാഴ്‌ച
പിണറായി നോട്ട് ഔട്ട്!
അങ്ങിനെ രണ്ടു ദിവസത്തിലധികമായി നിലനിന്ന സസ്പെന്‍സ് അവസാനിച്ചു. പിണറായി അകത്തും വി എസ് പുറത്തും. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവന്‍ കള്ളന്‍ എന്നായിരുന്നു ഇതുവരെ ഉണ്ടായിരുന്ന സ്റ്റൈല്‍. എന്നാല്‍ ഇപ്പോള്‍ കളവു ചൂണ്ടി കാനിക്കുന്നവനെ - വാദി - പ്രതിയാക്കുന്ന അവസ്തയിലെക്കെതിയിരിക്കുന്നു കാര്യങ്ങള്‍. എന്തൊക്കെയായാലും ഈ പുറത്താക്കല്‍ പാര്‍ട്ടിക്ക് ഒരിക്കലും ഗുണം ചെയ്യില്ല എന്നത് പാര്‍ട്ടിക്കുള്ളിലെ പിണറായി പക്ഷക്കര്‍ക്കും അറിയാം. അവര്‍ അത് അറിയില്ലെന്ന് ഭാവിക്കുകയാണ്. കണ്ടരിജില്ലെന്കില്‍ കൊണ്ടറിയും. മൂന്നു നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍, തദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പിന്നെ രണ്ടു വര്‍ഷത്തില്‍ താഴെ മാത്രം അകലെ നില്ക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഇവയെല്ലാം എങ്ങിനെ നേരിടണം എന്ന് പാര്‍ട്ടി ചിന്തിക്കേണ്ടിയിരിക്കുന്നു. വി എസ് ഒരു പാര്‍ട്ടി ഉല്പന്നം ആണെന്നല്ലോ പണ്ടു സഘാവ് വിജയന്‍ പറഞ്ഞത്! എല്ലാ പാര്‍ട്ടി നേതാക്കന്മാരും പാര്‍ട്ടി ഉല്‍പ്പന്നങ്ങള്‍ തന്നെയാണല്ലോ! ഈ അവസരത്തില്‍ പാര്‍ട്ടിയും ഉല്‍പ്പന്നങ്ങളും ഓര്‍ത്തിരിക്കേണ്ട ഒരു കാര്യം ഉണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ആണ് എല്ലാം, പാര്‍ട്ടി കഴിഞ്ഞേ എന്തും ഉള്ളൂ.. ഓക്കേ സമ്മതിച്ചു. പക്ഷെ പാര്‍ട്ടി ഉണ്ടായതും, നിലനില്‍ക്കുന്നതും എല്ലാം ജനങ്ങളിലാണ്. ഇടക്കിടെ വെയിലത്ത് ക്യൂ നിന്നു ഇടതു കൈയിലെ ചൂണ്ടു വിരലില്‍ നഖത്തില്‍ കിട്ടുന്ന ഒരു മാഷിയടയാലത്തിനുപകരം ജനവിധി നിര്‍ണ്ണയിച്ചു കൊടുക്കുന്നത് അവരാണ്. അവര്‍ ഇല്ലെങ്കില്‍ പാര്ട്ടിയുമില്ല പിന്നെ എങ്ങിനെ പാര്‍ട്ടിക്ക് ഉല്‍പ്പന്നങ്ങളെ ഉണ്ടാക്കി വിടാന്‍ കഴിയും? ജനകീയ അടിത്തറ ഇല്ലാതായാല്‍ പാര്‍ട്ടി എങ്ങിനെ നിലനില്‍ക്കും? കേരളത്തിലും ബംഗാളിലും എങ്ങിനെ പാര്‍ട്ടി തറപറ്റി? ഇതു വല്ലതും പ്രകാശന്‍ ചേട്ടനും മറ്റും ആലോചിക്കുന്നുണ്ടോ? പോളിറ്റ് ബ്യൂറോയില്‍ ഈയിടെയായി എന്തെങ്കിലും തരത്തിലുള്ള പൊതുജന പ്രശ്നം ചര്ച്ച ചെയ്തിട്ടുണ്ടോ? (ചോദിച്ചത് ഞാനല്ല നമ്മുടെ ചാണ്ടി സാറാ കേട്ടോ). എല്ലാ ചര്‍ച്ചകളും ലാവലിനെ ചുറ്റിപ്പറ്റി തന്നെ. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ എന്തിന് ഭയപ്പെടണം? പിണറായി വിജയനെ പോലെ പി ബിയും ലാവലിനെ എന്തിന് ഭയപ്പെടുന്നു? പിണറായിയെ സംരക്ഷിക്കേണ്ടത് പിബിയുടെയും പ്രകാശിന്റെയും ഒരാവശ്യമായിരുന്നു എന്ന് തോന്നുന്ന തരത്തില്‍ സംശയമുളവാക്കുന്നു അവരുടെ പ്രവര്‍ത്തികള്‍.
ഈ അവസരത്തില്‍ വിഎസ്സിനെ വെള്ള പൂശുകയല്ല ചെയ്യുന്നത്. മുന്‍ കൊണ്ഗ്രെസ്സ് മന്ത്രിമ്മാര്‍ കൂടി (കാര്‍ത്തികേയന്‍ തുടങ്ങിയവര്‍) ഉള്പ്പെട്ടിടുള്ള ലാവ്‌ലിന്‍ കേസില്‍ വിഎസ് ഒരിക്കലും അവര്‍ക്കെതിരെ തിരിഞ്ഞിട്ടില്ല. എല്ലാം പിണറായിയെ കേന്ദ്രീകരിച്ചുള്ള ചില പോരാട്ടങ്ങള്‍. എന്തുകൊണ്ട് വിഎസ് ഇങ്ങിനെ ചെയ്തു? ഉത്തരം കിട്ടാന്‍ പാര്‍ട്ടിയുടെ പില്‍ക്കാല ചരിത്രം കുറച്ചു ചികയെണ്ടി വരും. വിഎസ് പാര്‍ട്ടിയുടെ ഉല്പന്നം എങ്കില്‍ പിണറായി വിഎസ്സിന്റെ ഉല്‍പ്പന്നം ആണ്. കാരണം പണ്ടു നായനാര്‍ സഖാവിനു പാര പണിയാന്‍ വിഎസ് തന്നെ (വടക്കു നിന്നുള്ളവര്‍ക്ക് വടക്കന്‍ പാര) കണ്ടെടുത്തു ഉയര്‍ത്തിക്കൊണ്ടു വന്നതാണ് പിണറായി സഖാവിനെ. പിന്നീടെപ്പൊഴോ പാര്‍ട്ടി തന്റെ കൈയില്‍ എത്തിയപ്പോള്‍ അതിന്റെ എല്ലാ അധികാര സാമ്പത്തിക സാധ്യതകളും തനിക്കെങ്ങിനെ അനുകൂലമാക്കം എന്ന് വിജയന്‍ സഖാവ് പ്രവര്തികളിലൂടെ കാനിച്ചുകൊടുതത്തിന്റെ ഫലമായിരുന്നു ഫാരിസ് - സാന്റിയാഗോ പോലുള്ള ചില പേരുകള്‍ ഉയര്ന്നു വന്നത്. താന്‍ താലോലിച്ചു വളര്‍ത്തികൊണ്ടു വന്ന ആള്‍ തന്റെ നിയന്ത്രണ പരിധി വിട്ടു പോകുന്നതും കൂടാഞ്ഞു തന്റെ തന്നെ നിലനില്‍പ്പിനു ഭീഷണിയായി വരുന്നത് കണ്ടപ്പോള്‍ ആണ് വിഎസ് രണ്ടും കല്‍പ്പിച്ചു അങ്കതിനിരങ്ങിയത്. എന്നാല്‍ ആദ്യമൊക്കെ തന്റെ രക്ഷക്കെതിയിരുന്ന പിബിയും ഇപ്പോള്‍ തിരിഞ്ഞു കൊത്തിയിരിക്കുന്നു. മഹാഭാരതത്തില്‍ ചക്രവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യുവിന്റെ അവസ്ഥയിലാണ് ഇപ്പോള്‍ വിഎസ്.
തല്ക്കാലം നമുക്കതെല്ലാം മറക്കാം. നമുക്കാലോചിക്കെണ്ടാത് ഈ വക ബഹളങ്ങല്‍ക്കൊടുവില്‍ പാവം പൊതുജനത്തിന് എന്ത് ലഭിച്ചു എന്നാണു? ഇതിനിടയില്‍ സംസ്ഥാനത്ത് ഭരണം സ്തംഭിച്ചു എന്ന് പറയുന്നതില്‍ തെറ്റില്ല. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ പാര്‍ട്ടി കാര്യങ്ങള്‍ക്ക് വേണ്ടി നാടു ചുറ്റുമ്പോള്‍ നാട്ടില്‍ അവരുടെ ഉത്തരവുകള്‍ നടപ്പാക്കേണ്ട ഉധ്യോഗസ്ഥ പട പകച്ചു നില്ക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ഉദാഹരണം ഏറണാകുളം ഭരണ സിരാകെന്ദ്രത്തില്‍ ഉണ്ടായ പൊട്ടിത്തെറി തന്നെ. അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കേണ്ട കോടിയേരി മന്ത്രിയടക്കമുള്ളവര്‍ പിബി യോഗത്തിന് ഇന്ദ്രപ്രസ്ഥത്തില്‍!-പോകുന്നതിനു മുന്പ് അന്വേഷണം ദിങിപിയുടെയും പോലീസ് കമ്മിഷണര്‍ മനോജ് എബ്രഹാമിന്റെയും തലയില്‍ കെട്ടി വക്കാന്‍ അദ്ദേഹം മറന്നില്ല. ഇങ്ങിനെയുള്ള ഒരു അവസ്ഥയില്‍ പിബി യോഗത്തില്‍ നിന്നു വിട്ടുനിന്നു അന്വേഷണത്തിനു നേതൃത്വം കൊടുത്തു അതിന്റെ പുരോഗതി യഥാസമയം വിലയിരിത്താന്‍ അദ്ദേഹം സന്മനസ്സു കാനിക്കനമായിരുന്നു.
എന്തായാലും ഇതുകൊണ്ടെല്ലാം നേട്ടമുണ്ടാക്കിയ ഒരു കൂട്ടര്‍ ഉണ്ട്. മാധ്യമ മുതലാളിമാര്‍. നാട്ടിലെ മറ്റെല്ലാ പ്രശ്നങ്ങളും വാര്‍ത്തകളും മാറ്റിവച്ചു എല്ലാ ന്യൂസ് റൂമുകളും തങ്ങളുടെ ക്യാമറകള്‍ ദില്ലിയിലേക്ക് തിരിച്ചു വച്ചു. ആവശ്യത്തിനു പരസ്യ വരുമാനവും കിട്ടി. ഏറണാകുളം സ്ഫോടനം എല്ലാവരും മറന്നു. അന്വേഷണം നടക്കുന്നു എന്നപതിവ് പല്ലവി ഈ ബഹളത്തിനിടയില്‍ എപ്പോഴോ കേട്ടെന്നു തോന്നുന്നു. "മാധ്യമ സിണ്ടികെടിന്റെ" പ്രവര്ത്തനം മൂലമാണോ ഇങ്ങിനെ സംഭവിക്കുന്നത്?
2009, ജൂലൈ 11, ശനിയാഴ്‌ച
മാധ്യമ പ്രവര്‍ത്തനം!
ഉച്ചക്ക് കുറച്ചു സമയം ഇടവേള ഉള്ളതുകൊണ്ട് റൂമില്‍ വന്നു ഒന്നു മയങ്ങാന്‍ പോകുന്നതിനു മുന്പ് ടെലിവിഷന്‍ ഓണ്‍ ചെയ്തു. എഷ്യാനെറ്റ് ന്യൂസ് ആണ് ആദ്യം കിട്ടിയത്. പിണറായി അച്ചുമാമന്‍ പോളിറ്റ് ബ്യൂറോ-സീ.സീ. പ്രശാന്ത് രഘുവംശം നിന്നു തൊണ്ട കീറുന്നു. ചാനല്‍ മാറ്റി മനോരമ- അവിടെയും അത് തന്നെ. ഇന്ത്യ വിഷന്‍ അത് തന്നെ.
ഈ വാര്‍ത്താ ചാനലുകള്‍ക്ക് ഈയൊരു വാര്ത്ത മാത്രമെ ഉള്ളൂ? കുറെ നേതാക്കന്മാരെ ചുറ്റിപറ്റി ഉപഗ്രഹങ്ങളെ പോലെ ഇവര്‍ കറങ്ങിയടിച്ചു വാര്‍ത്തകള്‍ ഉണ്ടാക്കിയെടുക്കുന്നു. നാട്ടില്‍ എത്രയോ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നു. അതിലൊന്നാണ് പരിസര ശുചിത്വം. അതിനെ പറ്റി ഏതെങ്കിലും ചാനലുകളില്‍ വരുന്നുണ്ടോ?
ഈ വാര്‍ത്താ ചാനലുകള്‍ക്ക് ഈയൊരു വാര്ത്ത മാത്രമെ ഉള്ളൂ? കുറെ നേതാക്കന്മാരെ ചുറ്റിപറ്റി ഉപഗ്രഹങ്ങളെ പോലെ ഇവര്‍ കറങ്ങിയടിച്ചു വാര്‍ത്തകള്‍ ഉണ്ടാക്കിയെടുക്കുന്നു. നാട്ടില്‍ എത്രയോ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നു. അതിലൊന്നാണ് പരിസര ശുചിത്വം. അതിനെ പറ്റി ഏതെങ്കിലും ചാനലുകളില്‍ വരുന്നുണ്ടോ?
2009, ജൂലൈ 7, ചൊവ്വാഴ്ച
വേണം നമുക്കൊരു റോഡ് സംസ്കാരം!
ഇവിടെ യു. എ . യില്‍ റോഡ് നിയമങ്ങള്‍ വളരെ കര്‍ശനമാണ്. എന്നിട്ടും അപകടങ്ങള്‍ ഒരു കുറവും ഇല്ല. ഡ്രൈവര്‍ക്ക് കിട്ടുന്ന പിഴ ശിക്ഷക്കും കുറവില്ല തന്നെ! ബ്ലാക്ക് പോയിന്റ് സിസ്റ്റം വന്നതിനു ശേഷവും വലിയ വിശേഷം ഒന്നും ഇല്ല എന്ന് തോന്നുന്നു ചില അപകട വാര്‍ത്തകള്‍ കേട്ടാല്‍.
ഇവിടെ തിരിച്ചെത്തിയതിനു ശേഷം കണ്മുന്‍പില്‍ ഉള്ള ഒരു സ്ഥലത്ത് റോഡ് കുറുകെ കടന്ന നാല്, ആറ്, എട്ട് പ്രായത്തിലുള്ള കുട്ടികള്‍ വണ്ടിയിടിച്ചു തല്‍ക്ഷണം മരണപ്പെടുകയുണ്ടായി. അവിടെ റോഡ് ക്രോസ് ചെയ്യുവാനുള്ള സീബ്ര വരകളോ, അടിപ്പതയോ മേല്പ്പാലമോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കൂടാതെ ഒരു വന്‍കിട വ്യാപാര സമുച്ചയവും അവിടെ ഉണ്ടായിരുന്നു. അധികൃതര്‍ അവിടെ റോഡ് മുറിച്ചു കടക്കുവാന്‍ യാതൊരു സൌകര്യം ഉണ്ടാക്കിയിരുന്നില്ല. കൂടാതെ ഉള്ള റോഡ് തന്നെ വീതി കൂട്ടുവാനുള്ള ജോലികള്‍ നടക്കുന്നത് കാരണം താല്‍ക്കാലികമായി "ചുരുക്കി"യിരിക്കുകയുമായിരുന്നു. (ഇനി വീതി കൂട്ടിക്കഴിയുമ്പോള്‍ എന്തൊക്കെയാണോ നടക്കാന്‍ പോകുന്നത്). ഇവിടെ റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് ഇരുന്നൂറു ദിര്‍ഹം പിഴഈടാക്കുന്നുണ്ട് എന്ന് കൂടി അറിയുമ്പോഴാണ് സംഗതിയുടെ ഗൌരവം!
ഇത്രയും എഴുതാന്‍ കാരണം ഈയിടെ അവധിക്കു നാട്ടില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ചകളാണ്. ഈയുള്ളവന്‍ ഒരു ഹീറോ ഹോണ്ട ബൈകുമായി പലകാര്യങ്ങള്‍ക്കും തലങ്ങും വിലങ്ങും സഞ്ചരിച്ചിരുന്നു. കരുതിയിരുന്നില്ലെന്കില്‍ അപകടം എപ്പോഴും ഉറപ്പുതന്നെ! നമ്മുടെ വാഹനം വരുന്നതു കണ്ടു കൊണ്ടു തന്നെ സൈഡില്‍ നില്ക്കുന്ന ആളുകളും, സൈക്കിള്‍, ബൈക്ക് യാതികര്‍, എന്തിന് പറ്റിയും പൂച്ചയും വരെ "കൂള്‍" ആയി കുറുകെ ചാടുന്നു. മുന്നില്‍ പോകുന്ന ചില വാഹങ്ങള്‍ തനങലക്ക് തിരക്കില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് കടന്നു പോകുവാന്‍ സൗകര്യം ചെയ്തു കൊടുക്കുന്നില്ല. സ്വകാര്യ ബസ്സുകള്‍ ബ്രേക്ക് എന്നഒരു സാധനം ഇല്ലാതെയാണ് ഓടുന്നത് എന്നുതോന്നുന്ന തരത്തിലാണ് സര്‍വീസ് നടത്തുന്നത്. ചില പട്ടണങ്ങളില്‍ സീബ്ര വരകള്‍ ഉണ്ടെങ്കിലും ആരും അത് വക വക്കുന്നില്ല. ആളുകള്‍ അതിലൂടെ ക്രോസ് ചെയ്യുന്നില്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി!. സീബ്ര വരകള്‍ ഉള്ള സ്ഥലങ്ങളില്‍ ആളുകള്‍ ഒഴിവാക്കി, അതില്ലാതെ സ്ഥലങ്ങളില്ക്കൂടി തിക്കിത്തിരക്കി വട്ടം ചാടുന്നു. അഥവാ ആരെങ്കിലും സീബ്ര വര വഴി കടന്നാല്‍ വാഹനങ്ങള്‍ ഉച്ചത്തില്‍ ഹോണ്‍ മുഴക്കി അവരെ ഓടിക്കുന്നു. ഹൈവേ പോലീസ് എന്നൊരു വിഭങമാനെന്കില്‍ തങ്ങള്‍ക്കു വല്ലതും തടയുന്ന കേസ് വരുന്നതും നോക്കി ഒരു മൂലയ്ക്ക് ചിലന്തികളെ പോലെ വളയും വിരിച്ചു കാത്തിരിക്കുന്നു.
കൊച്ചി നഗരത്തില്‍ മൂന്നു തവണ പോകേണ്ട കാര്യമുണ്ടായി. അവിടത്തെ കാര്യങ്ങള്‍ കുറെ ഭീകരമാണ്. ദിവസവും പതിനായിരങ്ങള്‍ വന്നു പോകുന്ന നഗരം. പ്രധിഭധനനായ ഒരു ഓഫീസര്‍ പോലീസ് തലപ്പത്ത് വന്നിട്ടുണ്ട്, പക്ഷെ കാര്യങ്ങള്‍ ഇപ്പോഴും തുടങ്ങിയിടത്ത് തന്നെ. കലൂര്‍ കവല ആണ് ഏറ്റവും മോശം! സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ചെറുതും വലുതുമായ സാറന്മാരും മാടങ്ങളും തുടങ്ങി സാധാ പൊതുജനവും, പിച്ചക്കാരും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങളില്‍ പഠിക്കുന്ന കുട്ടികള്‍ വരെ റോഡ് തോന്നിയ പോലെ മുറിച്ചു കടക്കുന്നു. പണ്ടു ഒരു "ലൈന്‍" വരച്ചിട്ടുണ്ടായിരുന്നു അതിപ്പോള്‍ കാണാനെ ഇല്ല. സ്കൂളുകളില്‍ ട്രാഫിക് ബോധവല്‍ക്കരണം നടത്തും എന്നും മറ്റുമുള്ള വാര്‍ത്തകള്‍ ഓര്മ്മ വന്നു. യുന്നിഫോമിട്ട മൂന്നു പെണ്‍കുട്ടികള്‍ കലൂര്‍ സ്റ്റാന്‍ഡില്‍ നിന്നും പരസ്പരം കൈ കോര്‍ത്ത് പിടിച്ചു എതിര്‍ ഭാഗത്തേക്ക് കടക്കുന്നത് ഞാന്‍ ബസ്സിനുള്ളില്‍ ഇരുന്നു കൊണ്ടു കണ്ടു. അവര്‍ മാത്രമല്ല എല്ലാവരും വാഹനങ്ങല്‍ക്കിടയിലേക്ക് എടുത്തു ചാടുകയാണ് യഥാര്‍ത്ഥത്തില്‍. ഇരുപത്തി നാല് മണിക്കൂറും നഗര ചലനങ്ങള്‍ ഒപ്പിയെടുക്കുന്ന ഒളി ക്യാമറകള്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തുകയാണെന്ന് ഈയിടെ ഒരു ചാനല്‍ (മനോരമ) വാര്ത്ത നല്‍കുകയുണ്ടായി. പക്ഷെ ഇതൊന്നും ആരും കാണുന്നില്ലേ? ചോദിക്കേണ്ടിയിരിക്കുന്നു ബന്ധപ്പെട്ടവരോട്.
തൊട്ടടുത്തിരുന്ന അപരിചിതനായ സഹയാത്രികനോട് ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ കിട്ടിയ മറുപടി ഇപ്രകാരമാണ് "സുഹൃത്തേ, റോഡ് സംസ്കാരം പോകട്ടെ അല്ലാത്ത എന്തെങ്കിലും സംസ്കാരം നമ്മള്‍ മലയാളിക്കുണ്ടോ?" ഇതും പറഞ്ഞു ഇനിയും എന്റെ ഭാഗത്ത് നിന്നും കൂടുതല്‍ ചോദ്യം ഉണ്ടാവാതിരിക്കുവാന്‍ വേണ്ടി തന്റെ മൊബൈലിന്റെ ഇയര്‍ ഫോണ്‍ ചെവിയിലേക്ക് തിരുകി ഏതോ ഒരു പാട്ടു സെലക്ട് ചെയ്തു അദ്ദേഹം ഒന്നുകൂടി ചാഞ്ഞിരുന്നു.
2009, ജൂലൈ 5, ഞായറാഴ്‌ച
തിരിച്ചു വരവ്.
രണ്ടു മാസത്തിലധികം നീണ്ട ഇടവേളയ്ക്കു ശേഷം ഞാന്‍ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. ബ്ലോഗ് ലോഗത്തിലെ ആഴങ്ങളിലേക്ക് ബൂലോഗത്തെ ആള്‍ക്കൂട്ടത്തിലേക്കു വീണ്ടും ഇറങ്ങാന്‍ പോകുന്നു. കാത്തിരിക്കുക. ......................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)